ദി ഡാർക് ഫ്ലവർ
Part: 14
ട്രീങ് ..... ട്രീങ്
അപ്പോഴാണ് അവന്റെ ഫോണിലേക്ക് ഒരു കോൾ വന്നത്. അത് എഡ്വേർഡിന്റെ കോൾ ആയിരുന്നു.
"ഇവനോ ..... ഇവൻ എന്താണാവോ ഈ നേരത്ത് വിളിക്കുന്നത് ? ഇനി ഇവനും എനിക്കുണ്ടായ പോലത്തെ അനുഭവം വല്ലതും ഉണ്ടായോ" എന്നും വിചാരിച്ച് അവൻ കോൾ അറ്റെൻ്റ് ചെയ്തു.
"ഹലോ " സിദ്ധു
"ഹലോ സിദ്ധു " എഡ്വേർഡ്
"നിനക്ക് ഇത് എന്ത് പറ്റി.... ഇത് പതിവില്ലാത്തത് ആണല്ലോ .... സാധാരണ ഞാനും ഹരിയുമെല്ലാം അങ്ങോട്ട് വിളിക്കല്ലെ പതിവ്. ഇന്നെന്താ പതിവില്ലാതെ നീ ഇങ്ങോട്ട് വിളിച്ചത് ?" സിദ്ധു
" പതിവില്ലാത്ത ഒരു സംഭവം ഇന്ന് ഉണ്ടായി അത് പറയാനാ വിളിച്ചത്." എഡ്വേർഡ്
" ഇന്ന് എന്താ ഉണ്ടായെ ?" സിദ്ധു .
"ഇന്നലെ ഞാൻ എന്റെ ഫ്രണ്ടിന്റെ വീട്ടിൽ പോയി. തിരിച്ചെത്തിയപ്പോൾ ഏറെ വൈകിയിരുന്നു. ക്ഷീണം കാരണം ഞാൻ പെട്ടന്ന് ഉറങ്ങി പോയി. ഏകദേശം ഒരു രണ്ട് മണിയായി കാണും പതിവില്ലാതെ ഞാൻ ആ നേരത്ത് എഴുന്നേറ്റു. ചൂടുകാലം ആയിരുന്നിട്ട് പോലും എനിക്ക് ഭയങ്കര തണുപ്പ് അനുഭവപ്പെട്ടു. അപ്പോഴാണ് ഒരു കൈ ജനലുമ്മേ വന്ന് അടിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ആ കൈയിൽ മുഴുവൻ രക്തമുണ്ടായിരുന്നു. അത് ആരുടെ കൈയ്യാണ് എന്ന് അറിയാൻ ഞാൻ ജനാലയുടെ അടുത്ത് ചെന്ന് നോക്കി. ജനാലയുടെ അടുത്ത് ആരും ഉണ്ടായിരുന്നില്ല. എന്നാൽ താഴെ ഗേറ്റിന്റെ അടുത്തായി കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ എന്നെ തന്നെ നോക്കി നിൽക്കുന്നു. അവരെ കണ്ടിട്ട് എനിക്ക് വളരെ വിചിത്രമായി തോന്നി. അവർ എന്നെ നോക്കി ക്രൂരമായി പുഞ്ചിരിച്ചു കൊണ്ടിരുന്നു. എന്തോ നിലത്ത് വീഴുന്ന ശബ്ദം കേട്ട് ഞാൻ പിൻതിരിഞ്ഞ് നോക്കി. ആ വീണത് എന്റെ പ്രിയപ്പെട്ട Painting ആയിരുന്നു. അപ്പോഴാണ് ഞാൻ മറ്റൊരു കാര്യം ശ്രദ്ധിച്ചത്. ചുവരിൽ മൊത്തം 22 എന്ന് എഴുതിയിരിക്കുന്നു. അതും രക്തം കൊണ്ട് . കുറച്ച് നേരം അത് അങ്ങനെ തന്നെ നിന്നു. പതിയെ പതിയെ ആ എഴുതിയിരുന്നത് മാഞ്ഞ് ഇല്ലാതെയായി. ഞാൻ വീണ്ടും ഗേറ്റിന്റെ അടുത്തെക്ക് നോക്കി. എന്നാൽ അങ്ങനെയൊരു സ്ത്രീയെ ഞാൻ അവിടെ കണ്ടില്ല. ഞാൻ തിരികെ വന്ന് കിടന്നു. എന്നാൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല."എഡ്വേഡ്
കുറച്ച് നേരത്തെ മൗനത്തിന് ശേഷം സിദ്ധു പറഞ്ഞു.
" രാവിലെ തന്നെ എന്നെ ഹരി വിളിച്ചിരുന്നു. അവനും ഇന്നലെ ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായി എന്ന് എന്നോട് പറഞ്ഞു. നീ വിളിക്കുന്നതിന് തോട്ട് മുൻപ് എനിക്കും ഇത്തരത്തിൽ ഒരനുഭവം ഉണ്ടായി. "
"അതേയോ ..... വളരെ വിചിത്രമായിരിക്കുന്നല്ലോ ഇത്...... അപ്പോൾ നമ്മുടെയൊക്കെ പിന്നിൽ ആരോ ഉണ്ടല്ലേ. ആ 22 എന്നത് എന്താണാവോ സൂചിപ്പിക്കുന്നത്?."
എഡ്വേഡ്
"നിനക്ക് അത് ഇനിയും മനസ്സിലായില്ലേ എഡ്വേഡ് ?" സിദ്ധു .
" ഇല്ലടാ..... നിനക്ക് മനസിലായോ ? " എഡ്വേഡ്
"22 - 01-2003" അത്രയും പറഞ്ഞ് സിദ്ധു കോൾ cut ചെയ്തു.
തുടരും .....