Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙 - 3

*💙🖤റൂഹോട്* 
                     *ചേരും വരെ.. 🖤💙*
 
             *Jub¡¡✍🏻🤍*
 
 
*Part _3*
 
 ( *®oM@nt¡c  Love $tory)*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
______________________________________
 
തിരിച്ചു വീട്ടിലെത്തിയപ്പോ മുറ്റത്ത് തന്നെ നിൽക്കുന്നു കുരിശ്.... ഈ കുരിശിനെ കാണുമ്പോ തന്നെ ചൊറിച്ചിൽ വരും.... ബ്ലാഹ് 
 
 
ഇങ്ങള് കരുതുന്നുണ്ടാവും റിയ ആണെന്ന്... എന്ന ഓൾ അല്ല... *റുഫൈദ* കുരിശ്... 
 
ഓളെ മൈൻഡ് ചെയ്യാതെ റൂമിലേക്ക് പോയി... 
 
വേഗം ഫ്രഷ് ആയി നിസ്കരിച്ചു... 
 
നിസ്കാരം കഴിഞ്ഞു എണീറ്റപ്പോ കുരിശ് പിന്നിൽ നിൽക്കണ്.... 
 
"  നീ എന്താടി ന്റെ റൂമിൽ "
 
" ആരാ പറഞ്ഞെ നിന്റെ മാത്രം റൂം ആണെന്ന് ഇന്കും അവകാശപ്പെട്ടതാണ്  "
 
"  ചെലക്കാതെ ഇറങ്ങി പോടീ ന്റെ മുന്നിന്ന്  പുറത്താക്കാൻ ഈ നിഫ്റാസിന് അറിയാഞ്ഞിട്ടല്ല... നിന്നെ തൊട്ട് കൈ അശുദ്ധി ആക്കണ്ട കരുതീട്ട.. പോടീ കുരിശെ "
 
കേൾക്കാൻ കാത്തു നിന്ന പോലെ ഓൾ ഇറങ്ങി പോയി.... കോപ്പ് എന്തേലും ആവട്ടെ 
 
ഓൾ ആരാന്നാവും ലെ,, 
 
ന്റെ അനിയത്തി കുട്ടി റുഫൈദ,, ഉപ്പാന്റെ പെങ്ങളെ മോൾ... റിയ നെ പോലെ ഇത്രേം നാൾ ഓളെ  കണ്ടിട്ടുള്ളൂ... മൂപ്പത്തി ബാംഗ്ലൂരിൽ ഫാഷൻ ഡിസൈനർ ആണ്.. 
അഹങ്കാരത്തിന് കയ്യും കാലും വച്ച സാധനം... അമ്മായി അതായത് ഉപ്പാന്റെ പെങ്ങൾ  ഇവൾക്ക് 3 വയസ്സ് ആയപ്പോ മരിച്ചു. പിന്നെ എല്ലാം ഓൾക്ക് ഉപ്പ റഹ്മാൻ ആയിരുന്നു... ഒരു ആങ്ങളയുടെ സ്ഥാനം ഞാനും കൊടുത്തു...ന്റെ വീട്ടിൽ ആണ് ഓൾ വളർന്നു വന്നത്...റഹ്മാൻഇക്ക ബിസിനസ് സംബന്ധിച്ച് നാട്ടിൽ അല്ലായിരുന്നു...  
അതോണ്ട് മൂപ്പർ നാട്ടിൽ വന്നാൽ പിന്നെ കൊഞ്ചിച്ചു വഷളാക്കി... അതിൽ ഇന്കും പങ്ക് ണ്ട്... ഉമ്മ ഇല്ലാതെ വളർന്ന കുട്ടിയല്ലേ... ആ ഒരൊറ്റ കാരണം... 
 
പക്ഷെ വളർന്നു വരും തോറും ഓൾ ന്നെ മുതലെടുക്കുകയായിരുന്നു.... ഓൾക്ക് ന്നോട് പ്രണയം തോന്നി തുടങ്ങി.
കേട്ടപ്പോ തന്നെ ഞാൻ നിരസിച്ചു... ഓളെ ആ സ്ഥാനത്ത് കാണാൻ ഇന്ക് ആവില്ല... ഓൾ ഇപ്പോഴും ണ്ട് പിന്നാലെ 7 വർഷം ആവാൻ ആയി കാണും..ഓൾക്ക് ന്നോട് പ്രണയം തുടങ്ങിട്ട്...ഓൾ ഇനി ബാംഗ്ലൂർക്ക് പോവുന്നില്ലന്നാ പറഞ്ഞെ തീരുമാനം ആയി... 
 
റിയ ക്ലാസ് കഴിഞ്ഞു വന്നപ്പോ തായെക്ക് പോയി... ഓളെ കൂടെ ചായ കുടിച്ചു... കുറച്ച് തല്ലു കൂടി പെങ്ങന്മാരോട് അടി കൂടുന്ന ഫീൽ അത് വേറൊരു ലെവലാ... 
 
"  റിയ അനക് ഒന്ന് കുളിച്ചുടെ എന്തൊരു നാറ്റം ആണ് ഡീ "
 
"  ഓ പിന്നെ കുളിച്ചിട്ട് ഒന്നും ഒരു കാര്യം ഇല്ല കാക്കു തന്നെ അല്ലേ പറഞ്ഞെ അതോണ്ട് ഞാൻ അങ്ങട് സ്വീകരിച്ചു ഇനി മാറ്റൂലാ... ഈ "
 
"  കൊരങ്ങെ കാര്യം പറയുമ്പോ സീരിയസ് ആയി എടുക്കണം.. ഇനി എങ്ങാനും ക്ലാസ്സ്‌ കഴിഞ്ഞു കുളിക്കാതെ വല്ലതും തിന്നാൽ ഇജ്ജ് വിവരം അറിയും കേട്ടോഡീ... "
 
 " ആാാാാ കേട്ടു.... അള്ളോഹ് ന്റെ ചെവി വിട് പ്ലീസ്... "
 
അപ്പോയെക്കും കുരിശ് വന്നോണ്ട് ഞാൻ റൂംക്ക് പോന്നു... 
 
ഫോൺ എടുത്തു....ഗ്രൂപ്പിൽ ഒക്കെ കേറി ഇറങ്ങി... ടൈമ് പോയി 
 
_Zannu_ നെ  മറന്നിട്ട് ഒന്നുല്ല ട്ടോ... ഓൾ ന്റെ ഖൽബിൽ നിറഞ്ഞു നിൽക്കല്ലേ... 
 
പെണ്ണിന്റെ ഫോൺ കേടാണ്... അതോണ്ട് നമ്പർ പോലും ഓൾ തന്നിട്ടില്ല... പാവം ഞാൻ 
കെട്യോളെ മിസ്സ് ചെയ്തിട്ട് വയ്യ.... 
 
🖤🤍🖤🤍🖤🤍🖤🤍🖤🤍🖤
 
ഹൂയ്.... മ്മളെ മറന്നോ... ഞാനാ _Zanna_
 
ഇന്നത്തെ സംഭവ ശേഷം സിനു ന്നോട് മിണ്ടിയിട്ടില്ല... ഇന്ക് ആകെ സങ്കടം വരാ... ആരേലും അവോയ്ഡ് ചെയ്ത പിന്നെ ഇന്ക് സഹിക്കൂല 
ഓളെ പിന്നാലെ കുറെ നടന്ന് പെണ്ണ് നോ മൈൻഡ് ഞാൻ സസി 
 
കോപ്പ് വേണേൽ ന്നോട് മിണ്ടട്ടെ.. ഓൾ ന്നെ അടിച്ചില്ലേ
 
ടൈമ് ആണേൽ പോവുന്നുല്ലാ... 
മ്മളെ ഫോൺ കേടായോണ്ട് ഫുൾ പോസ്റ്റ്‌ ബ്ലാഹ്.... എങ്ങനെ കേട് വന്നെ ചോദിച്ചാൽ ദേഷ്യം വന്നപ്പോ എറിഞ്ഞു അതന്നെ... 
 
അങ്ങനെ ഫുഡ് ഒക്കെ കഴിച്ചു ഉറങ്ങാൻ പോയി അല്ലാണ്ട് പ്പോ എന്താ.. 
 
ഒന്നുടെ സിനുന്റെ അടുത്ത് പോയി... ഓൾ ന്നെ കണ്ടതും ഡോർ അടച്ചു... പ്ലിംഗ് ആയി...
 
സ്വലാത്ത് ഒക്കെ ചൊല്ലി ഉറങ്ങാൻ കിടന്നു... എവിടെ ഉറക്കം വരുന്നു പോലുല്ലാ... കണ്ണടച്ചാൽ ആ ചെക്കന്റെ മോന്ത അല്ലേ കാണുന്നെ... 
 
 
ശെടാ ന്നാലും ഷാനുക്കാ ക്ക് പ്രൊപോസൽ ചെയ്തപ്പോ ഒന്നുടെ ഉഷാർ ആക്കേനി.. ഹാ സാരല്യ പോട്ടേ... 
 
നാളെ ക്ലാസ്സ് ഇല്ല. ട്യൂഷൻ ണ്ട് ട്ടോ ഞാൻ പോണില്ല ഹിഹി...
 
 മോഡൽ എക്സാം സ്റ്റാർട്ട്‌ ചെയ്യാൻ  ആയോണ്ട് എന്നും  അവിടെ എക്സാം ആണ്... വെറുതെ പ്രകൃതി യെ അറിഞ്ഞോണ്ട് ഞാൻ നശിപ്പിക്കണ്ടല്ലോ..മനസ്സിലായില്ലേ പേപ്പർ വേസ്റ്റ് ആക്കണ്ട ല്ലൊ ന്ന് 
 
 അതോണ്ട് കാണാനും കയ്യൂല...അല്ലേൽ അവിടെ വായി നോക്കി ഇരിക്കുന്നെ എങ്കിലും കാണെനി... ഒക്കെ ശരിയാക്കി കൊടുക്കണം ഞാൻ ഒന്നും അറീല ന്ന ഓന്റെ വിചാരം 
 
എത്ര നേരം കിനാവ് കണ്ട് ഉറങ്ങി അറീല.. ഉമ്മച്ചി ന്റെ വിളി കേട്ടിട്ട് എണീറ്റു.വേഗം ഫ്രഷ് ആയി നിസ്കാരം ഒക്കെ കഴിഞ്ഞു...
 
 ഷാനു ന്റെ മഹറിന്റെ അവകാശി ന്നെ തന്നെ ആക്കണേ റബ്ബേ... ആദ്യം ആയിട്ട് മോഹിച്ച കാര്യമാ തട്ടി കളയല്ലേ നാഥ .... 
 
ആമീൻ പറഞ്ഞൂടെ കുരിപ്പളെ ഒന്ന്.. ഈൗ
 
കിച്ചണിൽ പോയി ഉമ്മാനെ സഹായിച്ചു.. 
കുക്കിംഗ്‌ അല്ലാട്ടോ.. അതിന്റെ എബിസിഡി ഇന്ക് അറിയൂല. 
 
പാത്രം ഒക്കെ കഴുകി വച്ച് മുറ്റം ഒക്കെ അടിച്ചു വാരി...അങ്ങനെ അല്ലറ ചില്ലറ 
 
നല്ല കുട്ടി ആണെന്ന് ഒന്ന് വിചാരിക്കരുത് ട്ടോ പാപം കിട്ടും 
 
ദേഷ്യം വന്നാൽ ഫോൺ എറിയും.. അപ്പൊ പോസ്റ്റ്‌ ആവുമ്പോ ഈ പണി ഒക്കെ ചെയ്യും ഇപ്പൊ ശീലം ആയി ഉമ്മച്ചിക് ഒരു സഹായവും... 
 
💗🤍💗🤍💗🤍💗🤍💗🤍💗
 
റിയ ന്റെ ഒലക്കമലെ വിളി കേട്ട് ഉണർന്നു... എണീറ്റില്ലേ ഈ കുരിപ്പ് വേറെ പണി തരും... 
ഓളെ ഒരു ഒലക്ക പൂച്ച ണ്ട്.. വെളുത്ത പഞ്ഞി കട്ട ബ്ലാഹ്.. 
 
മുത്തേ സ്വത്തെ ന്നൊക്കെ വിളിക്കുന്ന കേൾക്കാം...
ജെറി ന്നും വിളിക്കുന്നെ കേൾക്കാ.ഇന്ക് ആണേൽ കണ്ണ് എടുത്താൽ കണ്ടുടാ.. 
 
അതോണ്ട് ഓൾ വീണ്ടും വരുന്ന മുന്നേ എണീറ്റു ഫ്രഷ് ആയി... 
 
ഫോൺ നോക്കുമ്പോ അനു ന്റെ കുറെ മിസ്സ്ഡ് കാൾ...
 
തിരിച്ചു കാൾ ചെയ്തപ്പോ പൂര തെറി.. 
 
"  ഡാ കോപ്പേ എവിടെ പോയി കിടക്കെനി.. എത്ര നേരം ആയി അറിയോ വിളിക്കുന്നു... പോത്ത് എണീറ്റോ എന്തോ "
 
"  Aysh ന്റെ മൊഞ്ചൻ കലിപ്പിൽ ആണല്ലോ എന്തു പറ്റി രമണ "
 
" നിങ്ങളോട് ഇന്നലെ ഒരു ലവ് സെറ്റ് ആക്കാൻ ഉള്ള കാര്യം ഏല്പിച്ചെ മറന്നോ 
പറഞ്ഞ ടൈമ് എത്താൻ നോക് ഞാൻ വക്കാ "
 
 " വക്കല്ലേ... വക്കല്ലേ.. അല്ല ഇയ്യ് ഇതെപ്പോയാ പറഞ്ഞെ ഞാൻ കേട്ടില്ല ല്ലൊ "
 
" ബെസ്റ്റ്.. എങ്ങനെ കേക്കാൻ... _Zannu_ നെ ആലോചിച്ചു ഇരിക്കല്ലേനോ... കാണാം ഡാ നീ വാ "
 
" അഹ് k  "
 
അങ്ങനെ മ്മള് ഫുഡ് അടിക്കാൻ തായോട്ട് പോയി... 
 
" ഉമ്മി ടീ "
 
🎶 ഈ ഉലകമിൽ നിൻ നിഴലു പോലെ 
അരികിലായ് നിന്നിടാം  🎶
 
🎶 നിൻ ഖൽബിൽ ഉയയും കനവ് തിരയും 
മഹറു  ഞാൻ ഏകിടാം 🎶
 
 🎶  ഈ ഉലകമിൽ നിൻ നിഴലു പോലെ 
അരികിലായ് നിന്നിടാം   🎶
 
🎶  നിൻ ഖൽബിൽ ഉയയും കനവ് തിരയും 
മഹറു  ഞാൻ ഏകിടാം 🎶
 
🎶  അഴകെയും ചിരിയാലെ നീ വരുമോ എന്നരികെ   🎶
 
🎶 അതിലേറെ മുഹബത്തിൽ ആണിവിടെ..  🎶
 
 
" ഇളിച്ചു കാട്ടി അരികെ ഞാൻ വന്ന മതിയോ  ങ്‌ഹേ "
 
ഉമ്മി ന്റെ ടീ വെയിറ്റ് ചെയ്തു _Zannu_ നെ ഓർത്ത് പാട്ട് പാടിയത് ഓർമ വന്നെ റിയ ചോദിച്ചപ്പോയ.. അയ്യേ 
 
 
" അതെ Mr ചോദിച്ചത് കേട്ടില്ലേ.. ഞാൻ മതിയോ ന്ന് "
 
" ഒന്ന് പോടീ അവിടുന്ന്.. ഒന്ന് പാടാനും സമ്മയിക്കൂല.. ന്റെ കലയെ ഒന്ന് പ്രോത്സാഹനം ചെയ്തുടെ " 
 
"  ഏയ്‌ ഇത് കല ഒന്നുമല്ല മോനെ ഇന്ക് മനസ്സിലായി ഡിങ്കോൾഫി മ്മ് മ്മ് നടക്കട്ടെ "
 
"  വെറുതെ ഇന്നോട് പറയിപ്പിക്കണ്ട മിണ്ടാതെ തിന്ന് എണീക്കാൻ നോക് "
"  അപ്പൊ അതന്നെ കാര്യം ലെ ഈ "
 
അന്നേ ഞാൻ ഇന്ന് 
 
ഉമ്മി ഓടി വാ ഈ ഷാനുക്ക ന്നെ തല്ലാൻ വരുന്നു.. ഓടി വായോ 
 
നാത്തൂനേ ഓടി വാ ഈ ഷാനുക്ക 
 
അള്ളോഹ്... കാക്കു ന്റെ മേത്ത്ന്നാണോ തീ ണ്ടാക്കൽ ജ്വലിച്ചു നിക്കുന്നു വൗ... 
 
മ്മള് നാത്തൂനേ വിളിച്ചേ റുഫൈദ കോപ്പ്നെയ.. ഇന്കും ഇഷ്ടല്ല ഓളെ അതോണ്ട് ഷാനുക്കാ നെ കലിപ്പ് ആക്കാൻ ഇതാണ് ചെയ്യൽ 
ന്നെ കൊണ്ട് ഇതല്ലേ കയ്യു 
 
ഇക്ക വന്ന് ചെവി പൊന്നാക്കി തന്ന് ഈ.. 
 
അപ്പോയെക്കും ഓൾ വന്ന്... ഇക്ക ബൈക്ക് എടുത്തു പോയി..
 
കോപ്പ് ന്റെ ചോദ്യം കേട്ടിട്ട് തലക്ക് ഒന്ന് കൊടുക്കാൻ തോന്ന.. 
 
" റിയ... അനക് ഞാൻ  അന്റെ നാത്തൂൻ ആവാൻ ഇത്ര ഇഷ്ടാണോ. ഈ നാത്തൂൻ ന്നൊക്കെ മാറ്റി റിഫ ന്ന് വിളിച്ചൂടെ...ഷാനു ന് ന്നെ ഇഷ്ടന്നൊക്കെ ഇന്ക് അറിയാം ഓൻ ന്നെ കളിപ്പിക്കാവും ലെ..  "
 
കോപ്പ്... ബ്ലാഹ് 
 
" ഹാ ഷാനുക്ക വേറെ ആരെ പ്രേമിക്കാൻ.. ഇയ്യ് പേടിക്കണ്ട മ്മള് പഞ്ചിന് പറഞ്ഞതാ ട്ടോ "
 
വേറെ ആരേലും പ്രേമിച്ച പിന്നെ ഓളെ ജീവനോടെ വെക്കില്ല ഈ റുഫൈദ കൊല്ലും... 
 
അള്ളോഹ് ഇതിന് ശരിക്കും വട്ടാണോ ഓള് ചവിട്ടി മെനുക്കി പോയി.. ഞാൻ ജെറി ന്റെ അടുത്തേക്കും.. 
 
 
💓🤍💓🤍💓🤍💓🤍💓🤍💓
 
 
ആഹാ കോഴികൾ എല്ലാം ണ്ടല്ലോ... ( ഷാനു  )
 
" കാട്ടു കോഴി എന്തെ ലേറ്റ് ആയി " (റബി )
 
ഷാനു നെ പോലെ ആയാൽ മതിയേനി... പ്രേമിക്കാൻ ഒരാൾ.. പിന്നാലെ നടക്കാൻ വേറൊരുത്തി ഉഫ്ഫ് പൊളി ലെ.. (സഫു )
 
ഡാ ബ്രോയ്ലറെ മതി ഓനെ തിന്നേ... 
 
 
ഒന്ന് മിണ്ടാതെ നിക്ക് കുരിപ്പളെ... ന്റെ കുട്ടി വരുന്നുണ്ട്... പടച്ചോനെ കാത്തോളണേ... 
 
അനു ന്റെ വെപ്രാളം കണ്ടിട്ട് വൈഫ്‌ ലേബർ റൂമിൽ കിടക്കുന്ന പോലെ ണ്ട് പാവം... ഞങ്ങൾ ചിരിച്ചു ചിരിച്ചു മരിക്കും.. 
 
ഡാ ഇത് _Zannu_ ന്റെ ഫ്രണ്ട്സ് ആണല്ലോ ഓൾ എവിടെ.. ഓൾ ഇല്ല ല്ലൊ ന്തു പറ്റി... (ഷാനു )
 
ഇതിൽ ഏതാ ഡാ അന്റെ പെണ്ണ്..ന്നിട്ട് വേണം മറ്റൊരെ രണ്ടാളെയും ഇന്ക് സെറ്റ് ആക്കാൻ (സഫു )
 
അവർ അടുത്ത് എത്തും തോറും ഇവിടെ ഒരാൾക്ക് പ്രാണ വേദന അനുന് 😂
 
ഡാ ഞാൻ എങ്ങനെ ഒന്ന് പറയാ എന്തേലും പറഞ്ഞു തരി ഹംകേളെ... 
 
 
" _Zanna_  എവിടെ ഇന്ന് ഇല്ലേ... "
 
 
" ഇല്ല... "
അതും പറഞ്ഞു ഓർ പോവാൻ നിന്ന് 
 
പോവല്ലേ പെങ്ങൾസ് 2 min (ഷാനു )
 
അനു പോയി പറയെടാ.. (റബി )
 
അനു ഒരു റെഡ് റോസ് ഒക്കെ എടുത്തു മുട്ട് കുത്തി പ്രൊപോസൽ തുടങ്ങി മക്കളെ... 
 
യാ അല്ലാഹ്... കണ്ടിട്ട് ചിരി    വരുന്നു 
 
" കുട്ടി തന്റെ പേര് ഒന്നും എനിക്കറീല... മ്മള് ഒരു കോഴി ആണെന്ന് തെറ്റ്ധരിക്കരുത്. മ്മള് പാവം ആണ്... ന്റെ ഖൽബിൽ കേറിയ മൊഞ്ചത്തി നീയാണ് പെണ്ണെ... പോരുന്നോ ന്റെ കൂടെ ന്റെ നല്ല പാതി ആയിട്ട്...  💓 
 
ഓൾ ആ റെഡ് റോസ് വാങ്ങുന്ന പകരം ഓന്റെ മുഖത്തടിച്ചു... സീൻ കോൺട്ര...
 
*(തുടരും.. )*
________________________________
💙🖤റൂഹോട് ചേരും വരെ🖤💙 - 4

💙🖤റൂഹോട് ചേരും വരെ🖤💙 - 4

5
4534

*💙🖤 റൂഹോട്*                  *ചേരും വരെ.. 🖤💙*                   *Jub¡¡✍🏻💗*   *(®Om@nt¡c Love $tory)*   *Part_4*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ______________________________________       അനു ഒരു റെഡ് റോസ് ഒക്കെ എടുത്തു മുട്ട് കുത്തി പ്രൊപോസൽ തുടങ്ങി മക്കളെ...    യാ അല്ലാഹ്... കണ്ടിട്ട് ചിരി    വരുന്നു    " കുട്ടി തന്റെ പേര് ഒന്നും എനിക്കറീല... മ്മള് ഒരു കോഴി ആണെന്ന് തെറ്റ്ധരിക്കരുത്. മ്മള് പാവം ആണ്... ന്റെ ഖൽബിൽ കേറിയ മൊഞ്ചത്തി നീയാണ് പെണ്ണെ... പോരുന്നോ ന്റെ കൂടെ ന്റെ നല്ല പാതി ആയിട്ട്...