കലിപ്പൻ്റെ കാന്താരി 🤩
Part 6
✒️Wafa shakkir
_______________________________________
(ഷാനു)
ഇന്നാണ് ഞങ്ങളുടെ fresher's day .. പിജി കാരുടെത് ആദ്യം കഴിഞ്ഞിട്ടുണ്ട് . ഇന്ന് ഞങൾ മൂന്നു പേരും ഒരേ പോലെ ഉള്ള ഒരു ചുരിദാർ ആണ് . ആരൊക്കെ ആണെന്ന് എല്ലേ . ഞങ്ങളും മൂന്ന് ക്രൈം പർട്നേഴ്സും . ബ്ലാക്ക് ടോപും പാൻ്റും .അതിലെ മറൂൺ ഷാൾ സൈഡിൽ പിൻ ചെയ്ത് വെച്ചു . പിന്നെ മറൂൺ കളർ ഷാൾ കൊണ്ട് ചെറുതാക്കി ചുറ്റി വെച്ചു.
അങ്ങനെ ഞാനും നസ്മിയും നേരെ കോളജിലേക്ക് വിട്ടു. ഇന്ന് നേരെത്തെ തന്നെ കോളജിൽ എത്തി. ക്ലാസിലേക്ക് നടക്കുമ്പോഴാണ് പിഞ്ഞിൽ നിന്ന് ഒരു വിളി.
" ഹേയ് .. ഷഹാന ." ( ആരാകും അത്😜)
പിന്നിലേക്ക് തിരിഞ്ഞ് നോക്കി . അപ്പോ അവിടെ നിൽകുന്ന ആളെ കണ്ട് എനിക്ക് ചിരി വന്നു.
" ഹാ .. അരിത് ഫസീഹ് ബ്രോ എപ്പോഴാ ഇവിടെ ലാൻഡ് ചെയ്തത് . "
" ഇവിടെ ഇന്ന് രാവിലെ തന്നെ ലാൻഡ് ചെയ്തു. എവിടെ നിൻ്റെ വാലുകൾ. " ( ഫസീഹ്)
" എന്നിട്ടെന്താ പറയാതിരുന്നത് . എല്ലാ നീ എപ്പോഴാ എണീറ്റ് നടക്കാൻ തുടങ്ങിയത് . "
" എൻ്റെ പോന്നു മോളെ .. ശവത്തിൽ കുത്തരുത് . കഴിഞ്ഞ നാല് മാസം ഒരേ റൂം ഒരേ വീട് ഒരേ ആൾകാർ . ഇടക്ക് ആരെങ്കിലും വെരുന്നതാണ് ഒരു ആശ്വാസം . "( ഫസീഹ്)
" ആഹാ .. എന്നിട് ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ. "
" ഹേയ് .. ഇല്ലഡി ... എവിടെ ഫസി .. ഞാൻ അവളോട് സംസാരിക്കാം എന്ന് കെരുതിയാണ് നേരത്തെ കാലത്ത് ingond എഴുന്നള്ളിയത് . എന്നിട് ഇവിടെ വന്നപ്പോൾ അവളെ കാണാനും ഇല്ല ."(ഫസീഹ്)
"അത് ശെരി അപ്പോ അതാണ് നേരത്തെ എത്താനുള്ള കാര്യം. എനിക്ക് അറിയില്ല . ഞാൻ ഇപ്പൊ വെരുന്നതെ ഉള്ളു ."
അങ്ങനെ ഓരോന്ന് സംസാരിച്ചു ഞങൾ ക്ലാസിലേക്ക് നടന്നു . ഇനി ഇവനെ എങ്ങനെ എനിക്ക് അറിയാം എന്ന് ഞാൻ പറയാം . ഇവൻ ഫസീഹ് എന്ന പാച്ചു . ഇവൻ ഞങ്ങളുടെ കൂടെ തന്നെ ആണ് പ്ലസ് ടു പഠിച്ചത്. പ്ലസ് വൺ പഠിക്കുമ്പോൾ തുടങ്ങിയതാണ് ഇവനും ഫസിയും തമ്മിൽ ഉള്ള ബന്ധം ആത്യം അത് ഒരു ഫ്രണ്ട്ഷിപ്പ് ആയിരുന്നു . മെല്ലെ അത് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു . അത്കൊണ്ടാണ് അവൻ ഇവിടെ വന്ന് ചേർന്നത് പോലും . അവൻ നാൽ മാസം മുമ്പ് ഒരു ആക്സിഡൻ്റ് പറ്റി . അതായിരുന്നു ഇത്രെയും ദിവസം കോളജിൽ വരാതിരുന്നത് . ഇനി ബാക്കി എല്ലാം വഴിയേ പറയാം .
ഞങ്ങൽ ക്ലാസ്സിൽ എത്തി ഒരു അഞ്ച് മിനുട്ട് പോലും ആവുന്നതിൻ മുമ്പ് ഫസി വന്നു .
" ഇന്ന് പാറു ലീവ് ആണെന്ന് ."
എന്ന് മാത്രം പറഞ്ഞ് അവള് പാച്ചുൻ്റെ കൂടെ സംസാരിക്കാൻ പോയി . അങ്ങനെ ക്ലാസ്സിൽ പോസ്റ്റ് അടിച്ച് ഇരിക്കുമ്പോഴാണ് ഇന്നലെ ലൈബ്രറിയിൽ നിന്നും നോട്ടീസ് ബോർഡിൽ ഉണ്ടായിരുന്ന ആ question ൻ്റേ കാര്യം ഓർമ വന്നത് . ഞാൻ വേഗം ഫോൺ എടുത്തു ആ പിക് നോക്കി . അദ്യം ഒന്നും കത്തിയില്ലങ്കിലും പിന്നെ ആണ് തലേൽ ബൾബ് ഉദിച്ചത് . അതിൽ കൊടുത്തിരുന്ന question ഇതായിരുന്നു .
??? താഴെ കാണുന്ന പാരഗ്രാഫിൽ പറഞ്ഞിരിക്കുന്ന ബുക്ക് കണ്ടെത്തി ഏത് ബുക്കാണെന്നുള്ളത് എഴുതി . കൂടെ കണ്ടുപിടിച്ച ആലുടെയും പേരും ക്ലാസ്സും എഴുതി . താഴെ ഉള്ള ബോക്‌സിൽ ഇടുക . ???
എന്നും പറഞ്ഞ് ഇംഗ്ലീഷിൽ ഒരു വലിയ പാരഗ്രാഫ് തെന്നെ എഴുതി വെച്ചിട്ടുണ്ട് . എനിക് അതിൻ്റെ ട്രിക്ക് മനസ്സിലായപ്പോൾ ഞാൻ വേഗം ഫോണും എടുത്ത് ലൈബ്രറിയിലേക്ക് പോയി . അവിടെ ഒരു ശേൽഫിൻ്റെ മുന്നിൽ ചെന്ന് നിന്നു അതിൽ മൊത്തം 7 റോകളാണ് ഉളത് . പേപ്പറിൽ മൂന്നാമത്തെ റോ എന്നാണ് കൊടുത്തിട്ടുള്ളത് . അതുകൊണ്ട് തന്നെ അദ്യം മുകളിൽ നിന്നുള്ള മൂന്നാമത്തെ റോവിൽ തപ്പി നോക്കി . പക്ഷേ അവിടെ കണ്ടീല . പിന്നെ അടിയിൽ നിന്നും മൂന്നാമത്തെ റോവിലും തപ്പി അപ്പോ കിട്ടി . നമ്മുടെ കുട്ടനെ . ഏതാണെന്ന് എല്ലേ നിങൾ ഒക്കെ ചിന്തിക്കുന്നത് . ചേതൻ ഭഗതിൻ്റെ *half girlfriend * എന്ന ബുക്ക് ആയിരുന്നു അത്.
ഞാൻ aa ബുക്കിൻ്റെ പേരും എൻ്റെ പേരും ക്ലാസ്സും ഒരു പേപ്പറിൽ എഴുതി ആ ബോക്സിൽ ഇട്ട ശേഷം വേഗം ക്ലാസിലേക്ക് പോന്നു.
ക്ലാസ്സിൽ എത്തി കുറച്ച് കഴിഞ്ഞപ്പോഴേക്കും ബെല്ലടിച്ചു . സാർ വന്ന് ക്ലാസ് എടുക്കാൻ തുടങ്ങി. ഇടക്ക് ഒന്ന് ബോയ്‌സിൻ്റെ സൈഡിലേക്ക് തിരിഞ്ഞപ്പോൾ പാച്ചു ഉണ്ട് അവിടെ നിന്ന് എന്തൊക്കെയോ കാണിക്കുന്നു . എന്താ എന്ന് മനസ്സിലാവാത്തത് കൊണ്ട് എന്താ എന്ന് ഞാൻ അവനോട് കൈ കൊണ്ട് ചോതിച്ചൂ . പിന്നെ അംഗൊണ്ട് എന്തൊക്കെയോ രണ്ടുപേരും കൈകൊണ്ട് കാണിക്കുക ആയിരുന്നു . അതിൻ അവസാനം കണ്ടത് സാർ ക്ലാസ്സിൽ ഷൗട് ചെയ്തപ്പോള് ആണ് .
പിന്നെ അവിടെ എന്താ നടന്നത് എന്ന് ഇങ്ങൾ കണ്ടില്ലേ ഗായിസ് . ഇന്നും ആ കാലമാടൻ എന്നെ നിർത്തി പൊരിച്ചു . ഒരു മാതിരി സാധനം തന്നെ ഇത് . ഒരു ദിവസം പോലും എന്നെ ചീത്ത വിളിച്ചില്ലെങ്കിൽ ഇയാൾക്ക് എന്താ ഉറക്കം വെരില്ലെ 🥴🥴 .എൻ്റെ ഒക്കെ ഒരു അവസ്ഥ .
അങ്ങനെ ഉച്ചക്ക് കാൻ്റീനിൽ നിന്നും ഫുഡ് തട്ടി ക്ലാസ്സിൽ ഇരുന്ന് ഫോണിൽ തൊണ്ടുമ്പോൾ ആണ് എല്ലാവരോടും ഓഡിറ്റോറിയത്തിലേക്ക് ചെല്ലാൻ പറഞ്ഞത് . അങ്ങനെ അവിടെ എത്തിയപ്പോൾ അസിനെയും നസ്മിയെയും ബാക്കി ഞങ്ങളുടെ കൂടെ പ്ലസ് 2 വിൻ ഒപ്പം പഠിച്ചവരെയും കിട്ടി . അങ്ങനെ എല്ലാവരും അവിടെ തള്ളി മറിച്ചൊണ്ട് ഇരിക്കുന്നതിന് ഇടെൽ പ്രിൻസിപ്പാളും hod മാരും അവരുടെ പണി കഴിച്ച് പോയിരുന്നു. അങ്ങനെ fresher's day അങ്കറിങ് ചെയ്തിരുന്നത് നമ്മുടെ ഹകീം ഇക്ക ആയിരുന്നു . ആമിക്കാടെ ഫ്രണ്ട് .
" ഹലോ guyzz ..
ഇന്ന് നിങ്ങളുടെ fresher's day ആണ് . ഇന്ന് ഇവിടെ നടക്കുന്നത് എല്ലാവരും ജസ്റ്റ് ഒരു ഫൺ ആയി മാത്രം കാണുക . ഇതിൻ്റെ പേരിൽ തമിൽ കളിയാക്കലുകളും തല്ലുകളും ഒന്നും തന്നെ ഉണ്ടാകാൻ പാടുള്ളതല്ല .
അപ്പൊൾ എങ്ങനാ .. നമുക്ക് തുടങ്ങുക എല്ലേ . " ( ഹകീം ഇക്ക)
ഇക്ക അങ്ങനെ ചൊതിച്ചപ്പോഴേക്കും എല്ലാവരും ഒരേ രീതിയിൽ യെസ് എന്ന് പറഞ്ഞു . അങ്ങനെ കുറച്ച് കുട്ടികളെ ഓക്കെ പേര് വിളിച്ചു . ചിലർക്ക് സിംപിൾ പണിയും ചിലർക്ക് മുട്ടൻ പണിയും ഒക്കെ കിട്ടി . ഇതിനിടയിൽ പാച്ചുനെ വിളിച്ചു . അവൻ കിട്ടിയത് ചായ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ആക്ഷൻ കാണിച്ച് പറയാൻ ആയിരുന്നു . അങ്ങനെ ഓരോരുത്തരെയും വിളിച്ച് പണി കൊടുക്കുനതിനിടയിൽ ആണ് ഇച്ചായൻ മൈക്ക് എടുത്ത് എന്തോ പറയാൻ തുടങ്ങി
" Hello.. ഞാൻ ജോയെൽ . MBA ഫൈനൽ ഇയർ സ്റ്റുഡൻ്റ് ആണ് കൂടാതെ ഇവിടുത്തെ ആർട്സ് ക്ലബിൻ്റെ പ്രസിഡൻ്റ് കൂടെ ആണ് . ആപ്പോ എല്ലാവരും പണി കിട്ടാൻ ഉള്ള ആവേശത്തിൽ ആകുമെല്ലെ . അതിൽ ഒരു അഞ്ച് മിനുട്ട് ഞാൻ ഇങ് എടുക്കുകയാണ് . കാര്യം എന്താണെന്ന് വെച്ചാൽ
നിങൾ എല്ലാവരും ലൈബ്രറിയിൽ നോട്ടീസ് ബോർഡിൽ ഇട്ടിരുന്ന QUESTION കണ്ടിട്ടുണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു . എന്തായാലും നേരത്തെ പറഞ്ഞത് പോലെ നമ്മുടെ കോളേജ് ചെയർ മാൻ അതിൻ്റെ വിന്നറെ ഇവിടെ അന്നൗൺസ് ചെയ്യുന്നതാണ്. . ആപ്പോൾ അതിൻ്റെ വിന്നർ ഇവിടെ വന്ന് എങ്ങനെ ആ ഒരു ആൻസർ ലഭിച്ചു എന്നത് പറയണം ഒക്കെ . അപ്പൊൾ നമ്മുക്ക് നമ്മുടെ കോളേജ് ചെയർമാനെ വിളിക്കാം ...
Welcome Mr . Aslam ameen our college chairman. " ( ഇച്ചായൻ)
എന്ന് ഇച്ചായന് പറഞ്ഞപ്പോൾ ആണ് ഞാൻ ആ നക്‌ന സത്യം മനസ്സിലാക്കിയത് . എന്താണെന്ന് എല്ലേ . ആമിക്ക ആണ് കോളേജ് ചെയർമാൻ എന്നത് .🥴🥴 ഈ കോളജിലേക്ക് വന്നത് മുതൽ സർപ്രൈസുകൾ ആണെല്ലോ . അദ്യം ഗൗതമേട്ടൻ . പിന്നെ ആമിക്ക . ഇപ്പൊ ഇതാ ആമിക്ക കോളേജ് ചെയർമാൻ . ഇനി എന്തൊക്കെ ഉണ്ടെന്നാവോ . പടച്ചോൻക്ക് അറിയ ഇനി എന്തൊക്കെ ഉണ്ടെന്ന് .
അങ്ങനെ ആമിക്ക സ്റ്റേജിലേക്ക് കയറി വന്നപ്പോ ഉണ്ട് എല്ലാ പിടക്കൊഴികളുടെയും കണ്ണ് സ്റ്റേജിലേക്ക് പോകുന്നു . എമ്മാ മൊഞ്ജനാ പഹയൻ . പിന്നെ എങ്ങനെ നോക്കാതെ ഇരിക്കും . ഇപ്പൊ ഇങ്ങൾ എല്ലാവരും വിചാരിക്കുന്നുണ്ടാകും എനിക്ക് അവനെ ഇഷ്ടമാണെന്ന് എന്ന നിങ്ങൾക്ക് തെറ്റി . എനിക്ക് ഇഷ്ടമാണ് ഇവനെ എല്ല . വേറെ ഒരാളെ . പക്ഷെ എനിക്ക് ഇതുവരെ അയാളെ നേരിട്ട് കാണാൻ സാധിച്ചിട്ടില്ല . ഇത് ആകെ അറിയുന്നത് എൻ്റെ കാകൂൻ മാത്രമാണ് . അത് ഞാൻ പറഞ്ഞിട്ട് അറിഞ്ഞതൊന്നുമെല്ല . ആ പരട്ട കാകൂ എൻ്റെ ഡയറി തട്ടിക്കൊണ്ട് പോയി വായിച്ചത. 😢😢 ബ്ലഡി പൂൾ ..sryy നമ്മൾ കാര്യത്തിൽ നിന്നും തെന്നി മാറി . കമോൺ ഗായ്സ്.
അപ്പൊൾ നമ്മൾ എവിടെയാ പറഞ്ഞ് നിറുത്തിയത്. അത് തന്നെ . അങ്ങനെ ആമിക്ക പറയാൻ തുടങ്ങി
" ഹലോ ഗായ്സ്... എന്നെ എല്ലാവർക്കും. അറിയാമോ ??"
എന്ന് ആമിക്ക ചൊതിച്ചതിൻ പലരും യെസ് എന്നും നോ എന്നും ഒക്കെ പറഞ്ഞു. .
" okey .. അപ്പോ ആദ്യം ഞാൻ എന്നെ തന്നെ പരിജയ പെടുത്താം . എന്നിട്ടാവാം ബാക്കി കലാപരിപാടി .
സോ..… i am Aslam ameen . ഇവിടെ. MBA final year student ആണ്. . കൂടാതെ ഇവിടത്തെ ചെയർമാനും കൂടെ ആണ് .
അപ്പോ നമ്മുക്ക് കാര്യത്തിലേക്ക് കടന്നാലൊ . അപ്പോൾ നിങ്ങളുടെ fresher's day ഒക്കെ നല്ല പോളി ആയിട്ടാണ് പോകുന്നത്. എന്തേ അങ്ങന തന്നെ എല്ലേ ???? "
ആമിക്ക അങ്ങനെ ചോദിച്ചപ്പോഴേക്കും എല്ലാവരും യെസ് എന്ന് വിളിച്ച് കൂവുന്നുണ്ട് .
" അപ്പൊൾ എല്ലാവരും ഞാൻ ലൈബ്രറിയിൽ ഇട്ടിരുന്ന question കണ്ടിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു. സോ ... എന്തായാലും ഞാൻ വിന്നറുടെ പേര് അന്നൗൺസ് ചെയ്യാം .
The winner is ........"
എന്നും പറഞ്ഞ് ആമിക്ക മൈക്ക് ഞങ്ങളുടെ നേരെ നീട്ടി . അപ്പോ ആരും ഒന്നും മിണ്ടിയില്ല .
" സോ ഒക്കെ....
The winner is *shahana* from first year BA English . "
എന്ന് ആമിക്ക വിളിച്ച് പറഞ്ഞപ്പോൾ ഞാൻ ആകെ അന്തം വിട്ടു പോയി . ഞാൻ കേട്ടത് വെല്ലത്തും തെറ്റിയോ എന്നറിയാൻ ചുറ്റും ഒന്ന് നോക്കി . അപ്പോ അതാ എന്നെ അറിയുന്നവർ എല്ലാം കൂടെ എന്നെ നോക്കി കൈ കൊട്ടുന്നു . ഞാൻ തല ഒന്ന് കുടഞ്ഞ് ആമിക്കാനെ നോക്കിയപ്പോളുണ്ട് ആമിക്ക എന്നോട് അംഗോണ്ട് ചെല്ലാൻ കൈകൊണ്ട് കാണിക്കുക . അങ്ങനെ ഞാൻ സ്റ്റേജിലേക്ക് പോയപ്പോൾ ആമിക്ക എനിക്ക് ഒന്ന് ചിരിച്ച് തന്നിട്ട് വീണ്ടും മൈക്ക് എടുത്ത് എന്തോ പറയാൻ തുടങ്ങി ....
" അപ്പോ നമ്മുടെ വിന്നർ ഇവിടെ എത്തിയിട്ടുണ്ട് . അപ്പൊൾ ഇനി നമ്മുക്ക് പ്രൈസ് നൽകാൻ ശഹനയുടെ ക്ലാസ്സ് ടീച്ചറെ തന്നെ സ്റ്റേജിലേക്ക് ഷണിക്കുന്നു .
First year BA English tutor *adham jinaan* സാറിനെ സ്റ്റേജിലേക്ക് ഷണിക്കുന്നു.
സാർ PLZZ കം . "
എന്ന് ആമിക്കാ പറഞ്ഞപ്പോൾ സാർ ആമിക്കാനെ ഒന്ന് കണ്ണ് ഉരുട്ടി നോക്കിയ ശേഷം സ്റ്റേജിലേക്ക് കയറി വന്നു . ഹയ്യോ ഇങ്ങേരെ ആണോ പ്രൈസ് ഒക്കെ തെരാൻ വിളിച്ചിരിക്കുന്നത് . ഇല്ലങ്കിൽ തന്നെ ഇങ്ങേർക്ക് എന്നെ കാണുന്നത് മൂട്ടിൽ സൂജി കേറ്റിയ പോലെയാണ് . ഇനി ഇതും കൂടെ ആയ മതി . എല്ലാം ശുഭം ..
( ലേ വഫ : പാവം ആദി .. എന്തൊക്കെ പ്രതീക്ഷ വച്ചിട്ടാണ് കുട്ടി ശാനുൻ്റെ പിന്നാലെ കൂടിയത് . ഇനി എന്തൊക്കെ ഉണ്ടാവുമോ എന്തോ .)
അങ്ങനെ അങ്ങേർ വന്നിട്ട് എനിക്ക് ഒരു പ്രൈസ് തന്നു . ഒരു ബോക്സ് . അതിൽ എന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല . കാരണം അത് പൊതിഞ്ഞിട്ടായിരുന്നു .🎁 അങ്ങനെ അത് തിരിച്ചും മറിച്ചും നോക്കുമ്പോൾ ആണ് നമ്മുടെ അഫിക്ക വന്നിട്ട് ഒരു കാര്യം പറഞ്ഞത് . അത് കേട്ടിട്ട് എൻ്റെ കണ്ണ് തള്ളി വന്നു . ഞാൻ നേരെ നോക്കിയത് ആമിക്കാനെ ആയിരുന്നു . മൂപ്പരും എൻ്റെ പോലെ കണ്ണും തള്ളി നിൽക്കുന്നത് കണ്ടപ്പോൾ മനസ്സിലായി ഈ കളീൽ മൂപ്പർക്ക് പങ്കില്ലാ എന്ന് . പിന്നെ നോക്കിയത് ആരിഫിക്കൻ്റെ അടുത്ത് നില്കുന്ന ഇച്ചായനെ ആയിരുന്നു . മൂപ്പര് നിഷ്കു ചമഞ്ഞ് നിൽക്നത് കണ്ടപ്പോ എനിക്ക് മനസ്സിലായി ഈ സൂത്രതിൻ്റെ ഉറവിടം എവിടെ നിന്നാണെന്ന് . മൂപ്പരെ നോക്കി ഒന്ന് കണ്ണ് കൂർപിച്ചപ്പോ അങ്ങേർ എനിക്ക് ഇളിച്ച് തെരാണ് . പിന്നെ മെല്ലെ മ്മൾ മ്മടെ മോയലാളീൻ്റെ മുഖത്തേക്ക് ഒന്ന് നോക്കി ആ മുഖത്ത് നിന്ന് പ്രത്യേകിച്ച് ഒന്നും മനസ്സിലായില്ല കാരണം വേറെ ഒന്നും തന്നെ എല്ലാ . അങ്ങേർ മാസ്ക് വെച്ചിട്ടുണ്ട് ഗായ്സ് . ബാക്കി ആമിക്കൻ്റെ ഫ്രണ്ട്സും ആമിക്കയും ഒന്നും മാസ്ക് മുഖത്ത് വെച്ചിട്ടില്ല . എന്നാലും ഇത്രെയും വലിയ പണി കിട്ടും എന്ന് ഞാൻ വിചാരിച്ചിരുന്നില്ല ..
എന്താ പണി എന്ന് എല്ലേ .. ദേ കേട്ടോളൂ ..
(Le Wafa : പണി എന്താണെന്ന് ഈ പാർട്ടിൽ ഇല്ലാ ട്ടോ .അടുത്ത പാർട്ടിൽ )
😂😂😂😂😂😂😂😂😂😂😂😂
(ആദം)
അങ്ങനെ ഉച്ചക്ക് ഫുഡ് കഴിക്കാൻ വേണ്ടി കാൻ്റീനിലേക്ക് പോയി. ഫുഡ് ഓർഡർ ചെയ്ത ശേഷം അവിടെ ഉള്ള ഒരു ഒഴിഞ്ഞ സ്ഥലത്ത് പോയി ഇരുന്നു. അങ്ങനെ ഫുഡ് കാത്തുനിൽക്കുമ്പോളാണ് ഗൗതം അങ്ങൊണ്ട് വന്നത് . അവൻ എൻ്റെ അടുത്ത് വന്നിരുന്നു .
" എവിടെ ആയിരുന്നു മാഷെ .. "
ഞാൻ ഒരു തമാശ രൂപത്തിൽ അവനോട് ചോദിച്ചു . അതിൻ അവൻ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു
" നൈസായിട്ട് ഒന്ന് പെണ്ണ് കാണാൻ കൊണ്ടുപോയതാണ് അമ്മയും ഗൗരിയും കൂടെ . പക്ഷെ ,കുട്ടിയെ എനിക്ക് ഇഷ്ടപെട്ടു ട്ടോ . സത്യം പറഞ്ഞാൽ ഞാനും പെട്ടു ."
"അത് കൊള്ളാമല്ലോ . എങ്ങനെ ഉണ്ട് കുട്ടി . "
"കുട്ടി കൊള്ളാമെട .. ഞാൻ പറഞ്ഞില്ലേ എനിക്ക് അവളെ ഇഷ്ടമായി എന്ന് . അവളെ ഞാൻ ഇതിൻ മുമ്പ് പല തവണ കണ്ടിട്ടുണ്ട്. അന്നെ വിജാരിച്ചത കെട്ടാണെങ്കിൽ അവളെ തന്നെ കെട്ടണം എന്ന് . ഞാൻ മനസ്സിൽ വിചാരിച്ചത് എന്തായാലും അവർ മാനത്ത് കണ്ടു . "
എന്നും പറഞ്ഞ് അവൻ എന്നെ നോക്കി ഒരു അവിഞ്ഞ ചിരി ചിരിച്ചു . 😁😁
" എന്തൊന്നട ...
അതൊക്കെ പോട്ടെ ... എതാണാവോ ആ ഹത ഭാഗ്യ . "
ഞാൻ അവനെ കളിയാക്കികൊണ്ട് ചോദിച്ചു . അതിൻ അവൻ എന്നെ നോക്കി ഒന്ന് കണ്ണുരുട്ടി കൊണ്ട് പറഞ്ഞു .
" ആൾ ഈ കോളജിൽ നിൻ്റെ ക്ലാസിൽ തന്നെ ആണ് പഠിക്കുന്നത് .. കൂടാതെ എൻ്റെ അമ്മയും അവളുടെ അമ്മയും നല്ല കട്ട ചങ്ക്സും . ഇപ്പോൾ ഇത് മാത്രം മോൻ അറിഞ്ഞാൽ മതി ട്ടോ . ബാക്കി സേട്ടൻ പിന്നെ പറഞ്ഞ് തെരാം . ഞാൻ പോകട്ടെ. കുറച്ച് പണി ഉണ്ട് . "
എന്നും പറഞ്ഞ് എണീക്കാൻ പോയ അവനെ അവിടെതന്നെ പിടിച്ചിരുത്തി ഞാൻ .
" ഹേയ് .. നീ പോവല്ലേ . എനിക്ക് ചെറിയ ഒരു ഹെൽപ് വേണം . ഞാൻ പറഞ്ഞിരുന്നില്ലേ ,നാളെ എൻ്റെ പെണ്ണ് കാണൽ ആണ് എന്ന് .. അത് എങ്ങനെ എങ്കിലും മുടക്കി താട. PLZZ ..."
ഞാൻ പരമാവതി നിഷ്‌കു😔😔😔 ഇട്ട് പറഞ്ഞിട്ടാണെന്ന് തോന്നുന്നുണ്ട് അവൻ അവിടെ തന്നെ ഇരുന്നു . എന്നിട്ട് ഒന്ന് ആലോചിച്ചിട്ട് എന്നെ നോക്കി . എന്നിട്ട് അവൻ പറയാൻ തുടങ്ങി ...
" ഞാൻ പറയുന്നത് നീ സീരിയസ് ആയിട്ട് എടുക്കണം .എന്നിട്ട് അതുപോലെ ചെയ്യും എന്ന് എനിക്ക് വാക്ക് തന്നാൽ മാത്രം ഐഡിയ ഞാൻ പറഞ്ഞ് തെരുള്ളു . എന്തേ പറ്റില്ലെ . 🙄🙄🙄"
അവൻ്റെ സീരിയസായിട്ടുള്ള സംസാരം കേട്ടപ്പോൾ ഞാൻ നല്ല ഐഡിയ വെല്ലതും ആകും എന്ന് കെരുതി സമ്മതം അറിയിച്ചു .
" സമ്മതം എല്ലേ , പിന്നെ വാക്ക് മാറ്റാൻ പറ്റില്ല . കേട്ടല്ലോ.. "
അവൻ പറഞ്ഞതിന് ഒക്കെ ഞാൻ സമ്മതം അറിയിച്ചു . അങ്ങനെ അവൻ പറഞ്ഞ കാര്യം കേട്ട് ചെരിപ്പൂരി തല്ലാൻ തോന്നി . ഇവനോടൊക്കെ ഒരു ഐഡിയ ചോദിച്ച എന്നെ വേണം ആദ്യം തല്ലാൻ .
( Le വായനക്കാർ : ഇവൻ ഇത് എന്തൊക്കെയാ പറയുന്നത് . ഹേയ് മിസ്റ്റർ , കഥാനായകൻ ആണെന്ന് പറഞ്ഞിട്ട് ട്വിസ്റ്റ് ഇടൽ ഇവിടെ അനുവദനീയമെല്ലാ . Okeey .. മൈൻഡ് ഇറ്റ് 😏😏 ഞങ്ങളെ അറിയില്ല നിങ്ങൾക്ക് . )
( Le ആദി : ഓക്കേ ഇനി ട്വിസ്റ്റ് ഇടുന്നില്ല ഞാൻ പറഞ്ഞോള്ളാം . )
( Le വായനക്കാർ : ഹ.. അങ്ങനെ ആണെങ്കിൽ തനിക്ക് കൊള്ളാം .)
അങ്ങനെ വായനക്കാരുടെ അഭിപ്രായം മാനിച്ച് അധികം ട്വിസ്റ്റ് ഒന്നും ഇടാതെ തന്നെ അവൻ എന്താ പറഞ്ഞത് എന്ന് ഞാൻ പറയാം .
( Le Wafa : ഇന്ന് ഇപ്പൊ എനിക്ക് ഒരു മൂഡ് ഇല്ല .. അടുത്ത് പാർട്ടിയിൽ എഴുതാം കേട്ടോ. )
😜😜😜😜😜😜😜😜😜😜😜😜
( തുടരും ...)