"All the dreams like twinkle stars....
കണ്ണ് തുറന്നപ്പോൾ ഇതാണ് എന്റെ അവസ്ഥ... Icu ആണെന്ന് ഇത്ര നാളത്തെ പരിചയസംഭന്നത കൊണ്ടെനിക്കു മനസ്സിലായി..
കാറിൽ വച്ചു ഇടയ്ക്കൊന്ന് കണ്ണ് തുറക്കാൻ പറ്റി.. അച്ചന്റെ മടിയിലാണ് കിടന്നത്.. പാവം കരഞ്ഞുകൊണ്ടാണ് എന്നെ വിളിച്ചുകൊണ്ടിരുന്നത്...
കണ്ണിനു നല്ല വേദന ഉണ്ട്.. തുറക്കാൻ ശെരിക്കും പറ്റുന്നില്ല.. നന്നായി ദാഹിക്കുന്നുണ്ട്.. തൊണ്ടയൊക്കെ വറ്റി വരണ്ടു..
പ്രകാശം പരത്തുന്ന പെൺകുട്ടിയെ പോലെ എനിക്ക് ബോധം വന്ന കാര്യം ആരോടൊക്കെയോ പറഞ്ഞുകൊണ്ട് ഒരു നേഴ്സ് എന്റെ അടുത്തേക്കു വന്നു..
ഞാൻ ആവശ്യപ്പെട്ടപ്പോൾ എഴുനേൽപ്പിച്ചിരുത്തി വെള്ളമൊക്കെ തന്നു..
കുറച്ചു നേരം കഴിഞ്ഞു റൂമിലേക്ക് കൊണ്ടുപോയി.. അവിടെ കണ്ണൻ ചേട്ടനും അച്ഛനും വല്ല്യച്ഛനുമൊക്കെ ഇരിക്കുന്നുണ്ട്...
എല്ലാരും ഒത്തിരി കരഞ്ഞിട്ടുണ്ട്.. ഇടയ്ക്കെപ്പോഴോ അമ്മ വിളിച്ചു.. കണ്ണൻ ചേട്ടനാണ് സംസാരിച്ചത്..
വേഗം തന്നെ പോകാമെന്നു കേട്ടപ്പോൾ തന്നെ എനിക്ക് പാതി ആശ്വാസം ആയി.. അത്രയ്ക്ക് മടുപ്പിക്കുന്നതാണ് ഈ ആശുപത്രിവാസം..
ഒരു 9 മണിയൊക്കെ ആയപ്പോൾ തിരിച്ചു വീട്ടിലെത്തി..
അമ്മയും വല്ല്യമ്മയും ഒത്തിരി പേടിച്ചിട്ടുണ്ട്.. രണ്ടുപേരും നല്ലവണം കരഞ്ഞാലക്ഷണം ഉണ്ട്..
ഞാൻ വന്ന് കയറിയ പാടെ രണ്ടുപേരും ഓരോന്ന് ചോദിക്കാൻ തുടങ്ങി ... പിന്നെ കണ്ണൻ ചേട്ടൻ ഒച്ച എടുത്ത് എന്നെ മുറിയിലേക്ക് വിട്ടു...
കിടന്നോളാൻ പറഞ്ഞെങ്കിലും എനിക്ക് എന്തോ കിടക്കാൻ തോന്നിയില്ല... ഇപ്പൊ ഒരു കുഴപവുമില്ല.... ഒരുതരത്തിലുള്ള ക്ഷീണവും എനിക്ക് തോന്നുന്നില്ല.. ഫുൾ ആക്റ്റീവ് ആയി ഞാൻ ചാടി തുള്ളി നടന്നു.. അമ്മേം അച്ഛനും റസ്റ്റ് എടുക്കാൻ പറഞ്ഞു ചീത്ത പറയുന്നു.. ഞാൻ കേട്ടഭാവം വച്ചില്ല..
ഞാൻ താഴേക്കു ചെന്നു.. ഇതോട് കൂടി എന്റെ അമ്മ നന്നായി എന്ന എന്റെ വിശ്വാസം തെറ്റി.. ശങ്കരൻ പിന്നേം തെങ്ങിൽ തന്നെ.. എന്താണെന്നല്ലേ.. പോകുന്നതിനു മുൻപ് ആ കർമ്മി പറഞ്ഞത്രേ പൂജ മുടങ്ങിയത് അനർദ്ധമാണെന്നും അതിനിനി പരിഹാരക്രിയകൾ ഉണ്ടോന്നൊക്കെ..വല്ല്യമ്മ അമ്മയ്ക്കു കട്ട സപ്പോർട്ട് ആണ്..
അച്ഛനും വല്യച്ഛനും പ്രേതെകിച്ചു ഒന്നും പറയുന്നില്ല... പക്ഷെ കണ്ണൻ ചേട്ടൻ അത്യാവശ്യം നല്ല രീതിയിൽ വഴക്കുണ്ടാക്കി... എനിക്ക് വേണ്ടി വീട്ടിൽ ചെറുപ്പം തൊട്ടേ പൂജകളോക്കെ നടക്കുമയായിരുന്നു.. ഒരു പ്രായം വരെ എനിക്ക് അതിനോടൊക്കെ വല്ല്യ പേടിയായിരുന്നു..
ഞാൻ പേടിച് കരയുന്നത് കണ്ടതുകൊണ്ടാകണം എന്റെ ചേട്ടനും കണ്ണൻ ചേട്ടനും ഇതിനൊക്കെ എപ്പോഴും എതിരാണ്...
കണ്ണൻ ചേട്ടന്റെ ശക്തമായ എതിർപ് ഇനി പൂജയൊന്നും വേണ്ട എന്ന തീരുമാനം എടുത്തു.. പക്ഷെ ആ പണിക്കർ വേറൊരു കാര്യം കൂടി അമ്മയോട് പറഞ്ഞിട്ടുണ്ട് വേറൊന്നുമല്ല കണ്ണൻ ചേട്ടന്റെ വീട് അതായത് എന്റെ തറവാടിന്റെ പുറകു വശത്തു ഒരു യക്ഷി കാവ് ഉണ്ട്.. പക്ഷെ ഇപ്പൊ അങ്ങോട്ടൊന്നും ആരും പോകാറ് കൂടിയില്ല.. കാരണം അവിടെമാകെ കാട് കയറി കിടക്കുവാ.. ഇഴജന്തുകൾ ഒക്കെ ഉണ്ട്.. ഞങ്ങളുടെ വകയിൽ ഉള്ളൊരു അമ്മാവനെ പണ്ടേപ്പോഴോ ഒരു മൂർഖൻ കൊത്തിയിട്ടുമുണ്ട്.... അവിടെ ഇവിടെ പൂജയൊക്കെ നടത്തി തുടങ്ങണമെന്നും അല്ലെങ്കിൽ ദോഷമാണെന്നും പണിക്കർ തട്ടി വിട്ടിട്ടുണ്ട്.. അമ്മയും അച്ഛനും well planned ആയിരുന്നു.. അവിടെയൊക്കെ ആളെ കൂട്ടി കാട് വെട്ടി തളിച്ചിട്ടു...
അധികം കർമ്മങ്ങൾ ഇന്നും വേണ്ടെന്നും എല്ലാ ദിവസവും ഒരു വിളക് കത്തിച്ചു വച്ചാൽ മതിയെന്നുമാണ് പണികരുടെ നിർദേശം.. അതു വല്ല്യമ്മ ഏറ്റകാര്യമാണ്.. പക്ഷെ ഞാൻ പോകുന്നവരെ എന്നോട് ചെയ്യനാണ് പോരാളിയുടെ കല്പന.. പോരാളിയുടെ കല്പനയാണ് രാജശാസനം....🔥
പകൽ വീട്ടിൽ ഇരുന്നു ബോർ അടിച്ചു ചത്തു.. കണ്ണൻ ചേട്ടൻ എങ്ങോട്ടോ പോയി.. വല്ല്യമേം വല്ല്യച്ഛനും തറവാട്ടിലേക്കു തന്നെ തിരിച്ചു പോയി.. എന്റെ വീട്ടീന്ന് ഒരു 20 മിനിറ്റ് നടക്കാൻ ഉള്ള ദൂരമേയുള്ളു...
ഞാൻ വീട്ടിലൂടെ തേരാ പാര നടന്നു.. പിന്നെ അടുത്തുള്ള വീടുകളിലേക്കൊക്കെ ഒരു പോയി സംസാരിച്ചിരുന്നു.. വല്ലപോഴും വരുന്നതുകൊണ്ട് എനിക്ക് എല്ലായിടത്തും നല്ല ഡിമാൻഡ് ആണ്.. എല്ലാ വീട്ടിലും കയറി അവരൊക്കെ തന്നത് കഴിച്ചോ വയർ പൊട്ടാറായിപ്പോളാണ് വീട്ടിലേക്കു തിരിച്ചത്..
****** ******* ********
രാവിലെ ഓഫീസിൽ ഇരിക്കുകയാണ് ആദി.. ഇടയ്ക്കു ഫ്രീ ടൈം കിട്ടിയപ്പോൾ ഫോൺ ഒക്കെ നോക്കികൊണ്ടിരിക്കുകയാണ്..
ലാസ്റ്റ് മെസ്സേജിന് റിപ്ലൈ കൊടുക്കാഞ്ഞിട്ടും രഘു പിന്നേം ഇങ്ങോട്ട് തന്നെ msg അയച്ചേക്കുന്നത് കണ്ടു ആദി ഒന്ന് അമ്പരന്നു...
"ഈശ്വരാ.. കാട്ട്കോഴിക്കാണല്ലോ ഞാൻ തീറ്റ ഇട്ടു കൊടുത്തത്.."(ആത്മ)
ആദിയും റിപ്ലൈ കൊടുത്തു..
"Hi raghuvetta..."
പക്ഷെ രഘു ഓൺലൈനിൽ ഉണ്ടായിരുന്നത് അപ്പോഴാണ് അവൾ ശ്രേദ്ധിച്ചത്.. അപ്പോൾ തന്നെ അവന്റെ റിപ്ലൈയും വന്നു..
"Entha parupady?"
വല്ല്യ കാര്യായിട്ട് msg ഒക്കെ അയച്ചെങ്കിലും രഘു ആയി ചാറ്റ് ചെയ്യാൻ ആദിക്കു തീരെ താല്പര്യം ഉണ്ടായിരുന്നില്ല.. എന്നാലും പ്രതികാരം മാത്രം മനസ്സിൽ വച്ചു അവിടെ റിപ്ലൈ കൊടുത്തുകൊണ്ടിരുന്നു..
"ഓഫീസിലാണ് ചേട്ടാ.."
"എവിടെയാ വർക്ക് ചെയ്യുന്നേ?"
"ഇൻഫോപാർക്കിലാണ് "
അവൾ ശെരിക്കും വർക്ക് ചെയുന്ന ഓഫീസിന്റെ പേര് അവനോടു പറഞ്ഞില്ല.. എങ്ങാനും കണ്ടുപിടിച്ചാലോ എന്ന് പേടിച്..
"ആണല്ലേ.."
"ആഹ്.. ചേട്ടൻ ഇപ്പൊ എന്താ ചെയ്യുന്നേ..?"
"ഞാൻ ഇവിടത്തെ സ്റ്റേഷനിലെ si ആണ്.. "
"ഓഹ് പിന്നെ സസ്പെന്ഷനിൽ ഇരിക്കുന്ന ഒരു si 😏.. ഒന്ന് ചൊറിഞ്ഞേകാം..(ആദി 's ആത്മ )
"പക്ഷെ ചേട്ടന് സസ്പെന്ഷൻ കിട്ടിയെന്നു ഞാൻ അറിഞ്ഞല്ലോ.."
"ഏയ്.. ഇതിവൾ എങ്ങനെ അറിഞ്ഞു..😒 ശേ നാണക്കേടായല്ലോ... 😑എല്ലാം ആ ഒറ്റൊരുത്തി കാരണമാ 😬😬"(രഘു 's ആത്മ )
"ആഹ്.. ശെരിക്കും അതു എന്റെ ഭാഗത്തു തെറ്റൊന്നും ഉണ്ടായിട്ടല്ല.. ഒരു വട്ടുപെണ്ണ് കാരണമാ.."
"വട്ട് തന്റെ കുഞ്ഞമ്മയ്ക്കു 😤😤"(ആദി 's ആത്മ )
"അതെന്താ ചേട്ടാ ശെരിക്കും സംഭവം?"
"അതിനെക്കുറിച്ചൊന്നും പറയാതിരിക്കുന്നത് തന്നെയാ മോളെ നല്ലത്.. അന്നാരെയാണാവോ കണി കണ്ടത് "
(കണ്ണാടിയിൽ ആയിരിക്കും നോക്കിയത് 😤"(ആദി.. ആത്മ )
പിന്നെ അന്ന് സംഭവിച്ചതിനെ കുറിച്ചൊക്കെ രഘു ആദിയോടായി പറഞ്ഞു.... പറഞ്ഞതിനിടയ്ക്കു രഘു നന്നായി ആദിയുടെ പാപ്പാജിയെ സ്മരിച്ചു.. അവൻറെ മെസ്സേജ് വായിക്ക് ആദിയും രഘുവിന്റെ അച്ഛനെ സ്മരിച്ചു..
ബ്രേക്ക് തീരാറായപ്പോൾ ആദി തന്നെ ബൈ പറഞ്ഞു പോയി.. പക്ഷെ മെസ്സേജ് അയച്ചപ്പോൾ ആദിക്കു ഒരു പണി അവൻ കൊടുക്കുന്നുണ്ടെന്നു പറഞ്ഞു.. അതു അറിഞ്ഞപ്പോൾ മുതൽ ആദിയുടെ പ്രതികാരത്തിന്റെ വീര്യം ഒന്നുടെ കൂടി...
******* ****** ********
ആദി പറഞ്ഞതിനനുസരിച് ഉച്ച കഴിഞ്ഞു അവളെ വിളിക്കുകയാണ് അർജുൻ..
"ഹലോ.. ഞാൻ acp അർജുൻ ആണ്.."
"പറഞ്ഞോളു സർ.."
"അല്ല.. വീട് ഒന്ന് വന്നു കാണുന്ന കാര്യം??"
"ആഹ് സർ..കുഴപ്പമില്ല.. കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ ഞങ്ങൾക്ക് അല്പം തിരക്കായിരിക്കും.. അപ്പൊ ഒരു രണ്ടു ദിവസത്തിനുള്ളിൽ വരാൻ പറ്റുമോ?"
(ജാനി തിരിച്ചുവരുന്നതിനു മുന്നേ ആദിക്കു ഈ കാര്യം ഡീൽ ചെയ്യണമല്ലോ )
"ഓഹ്.. ഞങ്ങൾക്കും ടൈം വേസ്റ്റ് ചെയ്യാനില്ല.. So what about tommorrow?"
"No problem sir.. You can "
"Ok thankyou.. നാളെ തന്നെ വന്നേക്കാം.. എന്റെ കൂടെ ഒന്ന് രണ്ട് പോലീസ്‌കാരും ഉണ്ടാകും "
"Okk sir.."
"Ok.. Thankyou "
ആദിക്കു ചെറുതായി ടെൻഷൻ ഉണ്ടായിരുന്നു.. പോലീസ് കേസ് ഒക്കെ ഒറ്റയ്ക്ക് മാനേജ് ചെയ്യാനുള്ള കെൽപ് പുള്ളികാരിതിക്കു ഇല്ല.. അതുകൊണ്ട് തന്നെ നന്ദുനോടും നാളെ പോവണ്ടാനാണ് പറഞ്ഞേക്കുന്നെ...
****** ****** *******
വൈകിട്ട് ഓഫീസിൽ നിന്നു വന്നതേ ഒള്ളൂ അർജുൻ..
രഘു ആണേൽ tv യുടെ മുന്നിൽ പെറ്റു കിടക്കുവാണ്..
ഡ്രെസ് മാറി കഴിഞ്ഞു അർജുൻ താഴേക്കു വന്നു..
"ടാ.. നാളെ തന്നെ നമ്മുക്ക് അദ്വൈത്തിന്റെ ആ വീട്ടിലേക്കു പോകണം.. ആ കുട്ടി വിളിച്ചിട്ടുണ്ടായിരുന്നു.."(അജു )
"നീ എന്ന പറയണേ.. ഞാൻ നാളെ തന്നെ വീട്ടിലേക്കു പോവുവല്ലേ.. നാളെ വൈകിട്ടല്ലേ അളിയൻ തിരിച്ചു പോണേ.. അവളുടെ കൂടെ എയർപോർട്ടിൽ പോണം.."(രഘു )
"അയ്യോ.. ഞാൻ അതു മറന്നു.. എന്ന നീ തിരിച്ചുവന്നിട്ട് ആകാം.."(അജു )
"യെന്തിനു.. നിനക്ക് വേറെ ആരേലും കൂട്ടി പോയാൽ പോരെ.. അല്ല ഈ സസ്പെന്ഷനിൽ ഇരിക്കുന്ന എന്നെ കൂട്ടി കൊണ്ട് പോകുന്ന എന്തിനാ.. അതുമാത്രല്ല.. ഞാൻ രണ്ട് ദിവസം വീട്ടിൽ നിന്നിട്ടെ വരുന്നുള്ളു "
"അതെന്നാ പരുപാടി ആഹ്ടാ.. നീയും കൂടി വാ.. വേറൊന്നും കൊണ്ടല്ല പണ്ടേ എവിടേലും investigation ന് പോയാൽ ആരുടെ കണ്ണിൽ പെടാത്ത hidden ഐറ്റംസ് നിന്റെ കണ്ണിൽ ഉണ്ടാകാറുണ്ടാലോ.. "(അജു )
"മതി.. മതി.. പൊക്കിയത് മതി.. നീ ഒറ്റയ്ക്കു പൊന്നെ... കാര്യായിട്ട് ഒരു ഹിന്റും കിട്ടുന്നില്ലെങ്കിൽ ഞാൻ വന്നിട്ട് നമ്മുക്ക് ഒന്നുടെ പോവാം.."
"എടാ.. എന്നാലും.."
"ഒരു എന്നാലും ഇല്ല... നീ ഒറ്റയ്ക്കോ അല്ലേൽ സ്റ്റേഷനിൽ നിന്നു വേറെ ആരെലെയും കൂട്ടിയോ പോ.."
പറഞ്ഞു കൊണ്ട് രഘു അജുന് ചായ എടുക്കാൻ പോയി...
അജു ഒറ്റയ്ക്കു പോകാമെന്നു തീരുമാനിച്ചു..
******** ********* ********
വൈഷ്ണവിന്റെയും ദീപുവിന്റെയും നിർബന്ധത്താലും പണം വളരെ അത്യാവശ്യം ആയിരുന്നതുകൊണ്ടും പുതിയ പാർട്ണർഷിപ്പിന് അദ്വൈത് സമ്മതം മൂളി..
വൈഷ്ണവിന്റെ സുഹൃത്ത് തന്നെയാണെന്നും ബിസ്സിനെസ്സിൽ മുൻപരിചയം ഇല്ലാത്ത ആളാണെന്നും വൈഷ്ണവ് അവർ ഇരുവരോടും പറഞ്ഞിരുന്നു...
അങ്ങനെയിരികെ ഒരു ഞായറാഴ്ച അദ്വൈത്തിന്റെയും ദീപുവിന്റെയും ഫ്ലാറ്റിൽ വച്ചു അവർ പുതിയ പാർട്ണറെ കണ്ടുമുട്ടാൻ തീരുമാനിച്ചു..
വൈഷ്ണവ് നേരത്തെ തന്നെ അവിടെ എത്തി..
കുറെ തവണ വൈശാനവിനെ വിളിച്ചു വഴിയൊക്കെ അന്വേഷിച് അയാൾ അവരുടെ ഫ്ലാറ്റിൽ എത്തി..
അകത്തേക്കു കയറിയ ആളെ കണ്ടു അദ്വൈതും ദീപുവും ചെറിയ രീതിയിൽ ഒന്ന് ഞെട്ടി..
ബ്രൗൺ ഷർട്ടും അതെ കരയുള്ള മുണ്ടും ധരിച്ചു നെറുകയിൽ ചന്ദനകുറിയും തൊട്ടാണ് അയാൾ അവിടെ വന്നത്..
"അദ്വൈത്.. ദീപക്.. Meet my friend 'abhiram' "
അദ്വൈതും ദീപുവും അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... തിരിച്ചു വളരെ മനോഹരമായ നിഷ്കളങ്കമായ ഒരു പുഞ്ചിരി അവനും അവർക് സമ്മാനിച്ചു...
"ഞാൻ അദ്വൈത്.."
"ഞാൻ ദീപക് "
അതു കേട്ടപ്പോഴും അഭി ഒന്ന് ചിരിച്ചതെ ഒള്ളൂ..
"അഭിറാമിന്റെ സ്ഥലം?"(ദീപു )
"ഒറ്റപാലം "
"ഓഹ്.. അച്ഛനും അമ്മയുമൊക്കെ എന്ത് ചെയ്യുന്നു.."
"എനിക്ക് ആകെ മുത്തശ്ശി മാത്രേ ഒള്ളൂ "
അതു പറയുമ്പോൾ അവന്റെ മുഖത്തു നിരാശ നിറയുന്നത് അവർ ശ്രേദ്ധിച്ചു..
"Oh.. We are really sorry "(അദ്വൈത് )
കുറച്ചു നേരം സംസാരിച്ചപ്പോൾ തന്നെ അവർക്കു മനസ്സിലായി.. ഒരു പക്കനാട്ടുമ്പുറത്തുകാരൻ ആണ് അവനെന്നു.... സ്വന്തമായി ബിസ്സിനെസ്സ് തുടങ്ങണമെന്ന് പറഞ്ഞപ്പോൾ മുത്തശ്ശിയുടെ നിർദ്ദേശപ്രകാരം അച്ഛന്റെ ഓഹരിയിൽ ഉള്ള സ്ഥലം വിറ്റ് പാർട്ണർഷിപ്പിനായുള്ള തുക അവൻ കണ്ടെത്തിയതെന്നും അവരോടായി പറഞ്ഞു..
പരിചയപ്പെട്ടിട്ട് കുറച്ച് നാളെയെങ്കിലും തനിക്കു വൈഷ്ണവിനോട് ചെറിയ അകൽച്ച ഉണ്ടെങ്കിലും അഭിയോട് വല്ലാത്ത അടുപ്പം തോന്നുന്നുടെന്നു അദ്വൈത് തിരിച്ചറിഞ്ഞു.
തങ്ങളുടെ ബിസ്സിനസിന്റെ ഒരുക്കങ്ങൾ ഇപ്പൊ എവിടെ വരെ ആയി എന്നും.. എന്താണ് ഇനിയുള്ള ചുവടുകൾ എന്നുമൊക്കെ അവർ മൂന്നുപേരും അഭിയോട് പറഞ്ഞു...
ദീപു ഉണ്ടാക്കിയ ഭക്ഷണവും കഴിച്ചിട്ടാണ് വൈഷ്ണവും അഭിയും അവിടന്നിറങ്ങിയത്...
"നമ്മുടെ സ്വപ്നത്തിനിപ്പോ രണ്ടു അവകാശികൾ കൂടി വന്നലേടാ..."
ഒരു നെടുവീർപ്പിട്ടു കൊണ്ട് അദ്വൈത് ദീപുവിനോട് ചോദിച്ചു..
"എന്തിനാടാ ഇങ്ങനെയൊക്കെ വിചാരിക്കുന്നെ.."
അവൻ അദ്വൈത്തിനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.... തീരെ തെളിച്ചമില്ലാത്തൊരു പുഞ്ചിരി.. തന്റെ സുഹൃത്തിന്റെ സങ്കടം അവനിലേക്കു പടർന്നതാണ്..
അദ്വൈത്തിന്റെ വാക്കുക്കളിൽ നിരാശ നിഴലിച്ചിരുന്നു.. ഇതുവരെ സംശസ്പദമായ ഒരു സംസാരം പോലും വൈഷ്ണവിന്റെ ഭാഗത്തു നിന്നു ഉണ്ടായിട്ടിലെങ്കിലും ചതി പറ്റുമോ എന്ന ഭയം അദ്വൈത്തിൽ വർദ്ധിച് വരുന്നുണ്ടായിരുന്നു...
തുടരും...