Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙 - 10

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb¡¡✍🏻💖*
 
*(®️oM@nt!C  Lov£ $toRy)*
 
*_Part_10_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
______________________________________
 
( ♠️❣️♠️❣️♠️❣️♠️❣️♠️❣️♠️
 
 
 "  ഔട്ട്‌.... ഐ സെ ഗെറ്റ്ഔട്ട്‌  "
 
എന്നിട്ടും കോപ്പ് കേട്ട ഭാവം നടിച്ചില്ല പിന്നെ 
  ഒന്നും നോക്കിയില്ല.. ഓളെ പിടിച്ചു ഒറ്റ  തള്ളു തള്ളി.. ഓളെ തല പോയി ചുമരിൽ ഇടിച്ചു.. 
അതൊന്നും കണ്ടിട്ടും ന്റെ മനസ്സ് അലിഞ്ഞില്ല... 
 
ഓളെ മുടികുത്തിൽ പിടിച്ചു വീണ്ടും വീണ്ടും ചുമരിൽ തല അടിച്ചു കൊണ്ടേ ഇരുന്നു... 
 
എന്നിട്ടും ദേഷ്യം കൺട്രോൾ ചെയ്യാൻ പറ്റിയില്ല... അവസാനം ഓളെ കഴുത്തിൽ പിടിച്ചു ഞെരിക്കാൻ തുടങ്ങി.... ഓൾ  ശ്വാസം കിട്ടാതെ പിടഞ്ഞപ്പോ പോലും..പിടി വിടാൻ മനസ്സ് അനുവദിച്ചില്ല..... 
ന്റെ കൈ ഓളെ കഴുത്തിൽ മുറുകി കൊണ്ടേ ഇരുന്ന്... ന്നെയും ന്റെ പെണ്ണിനെയും പിരിക്കാൻ നോക്കിയ നിന്നെ വെറുതെ വിടില്ലഡീ പുല്ലേ....
 
 
*വിടടാ.... ഓളെ...* പെട്ടന്ന് ആ ശബ്ദം കേട്ടതും പതിയെ ഓളിൽ നിന്നും പിടി വിട്ടു... 
 
 
 
💖💖💖💖💖💖💖💖💖💖💖 
 
ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയതും ഉമ്മി ഉണ്ട് കലിപ്പിൽ നിൽക്കുന്നു....ഉമ്മി വന്ന് ന്നെ ആഞ്ഞടിച്ചു.... 
 
" നീ എന്താ ഷാനു ഈ ചെയ്യുന്നേ.. നിനക്ക് തലക്ക് സുഖമില്ലേ... " ഉമ്മി അങ്ങനെ ചോദിച്ചതും വേദന കൊണ്ട് പുളയുന്ന കരണത്തിൽ കൈ വച്ച് അവളെ രൂക്ഷമായി നോക്കി... 
 
ഇത്ര ഒന്നും കിട്ടിയതിന്റെ ഒരു ഭാവ വ്യത്യാസം പോലും കുരിശിന്റെ മേൽ കാണുന്നില്ല.... ഓൾ ഇപ്പോഴും ആ കഴുകൻ കണ്ണ് കൊണ്ട് ന്നെ നോക്കി വശ്യമായി ചിരിക്കാ....
 
നീ എന്തിനാ മോളെ നോക്കി പേടിപ്പിക്കുന്നെ... ഞാൻ ചോദിച്ചതിന് ആൻസർ താ... 
 
" മോൾ.... ന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട... ഇവളെ വിളിച്ചു ഉമ്മി പോവാൻ നോക്... 
 
എന്ത് കാണാൻ നിക്കാ കുരിശെ ഇറങ്ങി പോടീ.... ഇന്ക് നിന്നെ കാണുന്നെ തന്നെ വെറുപ്പാണ് .... സ്ത്രീകളുടെ മാനം കളയാൻ ഓരോ പാഴ്ജന്മം.. "
 
*" ഷാനു.... ഇനി ഒരക്ഷരം ന്റെ മോളെ പറ്റി പറഞ്ഞു പോവരുത്.. "*
 
" ഒരു ഉമ്മയും മോളും വന്നേക്കുന്നു .... സ്വന്തം മോൾ റിയനോട് പോലും ഇല്ലല്ലോ ഉമ്മാക്ക് ഇത്ര സിമ്പതി.. "
 
എന്താ ഇവിടെ ഒരു ബളഹം ചേ ബഹളം... ( റിയ )
 
ഓൾ വന്നപ്പോ ഉമ്മിയും കുരിശും ഇറങ്ങി പോയി... 
 
അല്ല കാക്കു എന്താ പ്രശ്നം... ഇങ്ങള് ഓളെ റൂമിൽ വിളിച്ചു കേറ്റിയത് ഉമ്മച്ചി കണ്ടോ.. ങ്‌ഹേ 
 
ഡീ കോപ്പേ ഇനി ഒരക്ഷരം മിണ്ടിയാൽ ആദ്യം തന്നെ ദേഷ്യം പിടിച്ചു നിൽക്കാ... അതിന്റെ ഇടയിൽ അന്റെ വക കൂടെ കിട്ടേണ്ടത് ഉള്ളു... 
 
പ്ലീസ് റിയ നീ ഒന്ന് പോ ഇന്ക് ഇപ്പൊ കുറച്ചു മനസ്സമാധാനം വേണം... 
 
അതെന്താ ഞാൻ ഉണ്ടായാൽ കിട്ടില്ലേ.. 
 
അതല്ല റിയ.... ആകെ ഒരു അസ്വസ്ഥത... 
ഇന്നലെ തൊട്ട്  നടന്ന എല്ലാ സംഭവങ്ങളും ഓളോട് പറഞ്ഞു.... 
 
" പാവം ന്റെ ബാബി.... ഈ കുരിശിന് എന്നാത്തിന്റെ കേടാ.. കീടാണു... കാക്കു ഇങ്ങനെ ഓളെ വിട്ടാൽ ഞമ്മൾ കുറെ വെള്ളം കുടിക്കേണ്ടി വരും... എത്രയും പെട്ടന്ന് എന്തേലും ചെയ്തേ പറ്റൂ... "
 
ആ കുരിശിന് എതിരെ ഓരോ കുതന്ത്രങ്ങൾ ആലോചിച്ചു സമയം പോയി... 
 
അതിന്റെ ഇടെൽ പൊണ്ടാട്ടി വിളിച്ചു... ന്നിട്ട് ഞമ്മൾ പോസ്റ്റ്‌ ആയി.. ഓളും റിയയും സംസാരിച്ചിരുന്നു.. ഒരു വാക്ക് പോലും ന്നോട് പറയാതെ കട്ട്‌ ആക്കി.... ബ്ലഡി ഫൂൾ തവളാച്ചി കെട്യോൾ... 
 
💙💙💙💙💙💙💙💙💙💙💙
 
 ( _Zannu_ )
 
എന്ത് കൊണ്ടും ഞമ്മൾ ഇന്ന് പെരുത്ത് ഹാപ്പി ആണ്.....ഞങ്ങടെ പിണക്കമൊക്കെ മാറീലെ അതന്നെ.... എന്നാലും ആ കുരിപ്പുകൾ ഒരു കിസ്സ്  കുളമാക്കി കയ്യിൽ തന്ന്... അലവലാതികൾ.... 
കോപ്പുകൾക്ക് വരാൻ കണ്ട നേരം.. 
 
പാവം കെട്ടിയോൻ ഇന്ന് സംസാരിക്കാനും കഴിഞ്ഞില്ല.... റിയ നോട് തള്ളി മറിച്ചു ഇരുന്ന്... എന്ത് കൊണ്ടും ഇന്ക് പറ്റിയ കൂട്ട് ഹിഹി... 
 
ഓന്ക് ന്നെ മിസ്സിംഗ്‌ ഉണ്ടാവാൻ വേണ്ടിട്ടാ ഓനോട്‌ പറയാതെ കട്ട്‌  ചെയ്തേ... എങ്ങനെ ണ്ട് ന്റെ ഫുദ്ധി... ഞാൻ മാത്രം മിസ്സിങ് അടിച്ച് ചാവണ്ടല്ലോ.... 
 
മോഡൽ എക്സാം ആയോണ്ട് നാളെ ലീവ് ആണ്.... കോപ്പത്തികൾ ഒക്കെ കൂർക്കം വലിച്ചു ഉറങ്ങിണ്... 
 
ഞങ്ങൾ നാലും ചെറുപ്പം തൊട്ടേ ഉള്ള ഫ്രണ്ട്ഷിപ് ആയോണ്ട്... വീട് മാറി നിൽക്കുന്നതിനൊന്നും ഒരു പ്രോബ്ലവുല്ല.... 
 
നിദ്ര ദേവി തലോടിയെ കൊണ്ട്... ഞാനും ഓരേ ഇടെൽ പോയി കിടന്നു....അല്ലെങ്കിൽ പണി പാളും... ന്റെ അടുത്ത് അഫ്റി ആണ് കിടക്കുന്നെ... ഓളെ കുടിച്ച വെള്ളത്തിൽ വിശ്വാസിക്കാൻ പറ്റൂല... 
 
 
അള്ളോഹ്... ന്റുമ്മാ ന്റെ നടു... ആഹ്... ഓടി വരി... 
 
ഡീ ഉറക്ക ഭ്രാന്തി ഉന്നെ കൊന്നിടുവേ....ഈ ഉറങ്ങി കിടക്കുന്ന പിഞ്ചു പൈതൽനെ തള്ളി ഇടാൻ എങ്ങനെ തോന്നി കിളവി അനക്. മരഭൂതം കിടക്കുന്ന കിടപ്പ് കണ്ടില്ലേ 
 
ആ തെണ്ടി അഫ്റി ന്നെ ചവിട്ടി പീസ് പീസ് ആക്കി...പേടിച്ച പോലെ തന്നെ സംഭവിച്ചു.  അല്ല അപ്പൊ ന്റെ അപ്പുറം ഉള്ള രണ്ടെണ്ണമോ... ഇവറ്റകൾ എവിടെ പോയി... ലൈറ്റ് ഇട്ട് നോക്കിയപ്പോ കട്ടിലിന്റെ ചുവട്ടിൽ കെട്ടിപിടിച്ചു കിടക്കാ... ലൈറ്റ് ഇട്ടതോടെ ന്റെ മെക്കട്ട് കയറി...
 
എന്താ എല്ലുസ്ക്കി തനിക്ക് വേണ്ടേ ... മനസ്സമാധാനം  തരില്ല രണ്ടും ന്ന് എവിടേലും നേർച്ച ചെയ്തിട്ടുണ്ടോ... ( അല്ലു )
 
അയിന് ഞാൻ എന്താ ചെയ്തേ.... ഇതിപ്പോ നല്ല ചേലായി.... നടുവും കുത്തി വീണ ഇന്നേ നട്ടം തിരിക്കുന്നോ..
 
എന്റെ പൊന്ന് zannu ആ ലൈറ്റ് ഒന്ന് ഓഫ് ചെയ്യ് മുത്തേ.... ആ ആഫ്രിക്കൻ മങ്കി കാരണം അല്ലേൽ തന്നെ ഉറക്കം പോയി... ഇനി നീയും കൂടെ ഡിസ്റ്റർബ് ചെയ്യല്ലേ... 
 
ഏതായാലും അല്ലു കേണപേക്ഷിച്ചു പറഞ്ഞതല്ലേ.... ഓഫ് ചെയ്തേക്കാം.... ലൈറ്റ് ഓഫ് ചെയ്തു ഞാനും ഓരേ കൂടെ കട്ടിന്റെ അടിയിൽ കിടന്നു... 
 
നേരം വെളുത്തു എണീറ്റപ്പോ...മൂന്ന്നും ഓർമ്മ ഇല്ലെയ്നി നിലത്ത് ആണെന്നുള്ള ബോധം... പിന്നെ പറയണ്ടല്ലോ.. തല ഇടിച്ചു ബ്ലാഹ് ആയി.... ഓർക്കാതെ കിട്ടിയേ ആയോണ്ട്... സുഖമുള്ള വേദന.. ഹിഹി... 
 
 
നേരം പത്ത് മണി ആയിട്ടും ആഫ്രിക്കൻ മങ്കി അഫ്റി മാത്രം എണീറ്റില്ല... എല്ലാം ചെയ്തു വച്ചിട്ട് കിടക്കുന്ന കിടപ്പ് കണ്ടില്ലേ... ഞങ്ങൾ മൂന്നും കൂടെ ഒരുമിച്ച് ഓളെ ഒരു പരുവം ആക്കി അല്ല പിന്നെ... 
 
ഇവരൊക്കെ അടുത്ത് ഉള്ളപ്പോ കെട്യോനെ ഞാൻ മറന്നു പോവുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല... ഈ.. 
 
ഞങ്ങൾ ഫ്രഷ് ആയി... ചായ ഒക്കെ കുടിച് സൊറ പറഞ്ഞിരുന്നു.... 
 
പാവം ന്റെ അല്ലു... പെണ്ണിന് ഇപ്പോഴും നല്ല കുറ്റബോധം ണ്ട് അനു ക്കാനെ അടിച്ചതിന്റെ പേരിൽ... മാത്രല്ല  ഓളെ ഇഷ്ടം തുറന്നു പറഞ്ഞിട്ടും ആ ഡോങ്കി ഇപ്പൊ മൈൻഡ് ചെയ്യുന്നില്ല... ഓൾക്ക് നല്ല സങ്കടം ണ്ട്.. ഞങ്ങളോട് അല്ലാണ്ട് ആരോട് പറയാൻ... 
 
ഇന്നത്തോടെ ഇതിനൊരു പരിഹാരം കണ്ടിരിക്കും എന്നൊക്കെ വീമ്പു പറഞ്ഞു മ്മള് കേട്യോൻക്ക് വിളിച്ചു....
മ്മള് പ്ലിംഗ് ആയി നാറി...ഓന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്... 
 
സ്വിച്ച് ഓഫ് ആണെന്ന് പറഞ്ഞപ്പോ ആദ്യം തന്നെ ന്റെ നെഞ്ചിൽകൂടെ എന്തോ ഒന്ന് ഓടി പോയി... അള്ളോഹ് ഇനി ഇന്ന് സുബ്ഹിക്ക് വിളിക്കാത്ത ദേഷ്യം കൊണ്ട് മനപ്പൂർവം ഓഫ് ആക്കിയേ ആണോ പറയാൻ പറ്റില്ല... ന്റെ അല്ലേ ചെക്കൻ തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യം ആണ്... പാവം ഞാൻ എങ്ങനെ സഹിക്കുമോ എന്തോ. 
 
💓🤍💓🤍💓🤍💓🤍💓🤍💓
 
( അനു )
 
ഹലോ മക്കൾസ്.. ന്നെ അറിയോ ആരെങ്കിലും ങ്‌ഹേ... എവിടെ അറിയാൻ ലെ ... ന്നെ പറ്റി ഞാൻ തന്നെ പറഞ്ഞു തരാം.. ഇത് വരെ ഷാനുനെയും zannu നെയും സഹിച്ചില്ലേ.. ഇനി ഞങ്ങളെ ഒക്കെ സഹിക്ക്.. 
 
ആദ്യം ന്നെ തന്നെ പരിചയപ്പെടുത്തി തരാം.. ഞാൻ അനീസ്‌ ഇങ്ങളെ ഒക്കെ ഷാനു ന്റെ ചങ്ക് അനു... ജോലി പിന്നെ ആരും ചോദിക്കില്ല അറിയാം ഫുൾ ടൈമ് ഓന്റെ കൂടെ അല്ലേ 😝
 
വീട്ടിൽ ഉമ്മ, ഉപ്പ പിന്നെ ഒരു പരട്ട അനിയൻ. പാര കുരിപ്പ് ... വല്ലാത്ത തലവേദന ആണ് ഓനെ കൊണ്ട്....
 
ഇത്ര ഒക്കെ ഉള്ളു ന്നെ പറ്റി... പിന്നെ നിങ്ങൾക്ക് എല്ലാർക്കും ഉള്ള സംശയം അല്ലു നെ സ്നേഹിക്കുന്നുണ്ടോ ഇല്ലയോ എന്ന്...
 
ഓളെ ഇഷ്ടം ആയത് കൊണ്ടല്ലേ ഒന്നും നോക്കാതെ പ്രൊപ്പോസ് ചെയ്തേ... ഓൾ അത് പൊളിച്ചടക്കി കയ്യിൽ തന്ന് കൂടെ ന്റെ കരണവും പൊട്ടിച്ചു... എന്തോ ഭാഗ്യം കൊണ്ട് ബോധം പോയില്ല അല്ലേൽ നാറിയെനെ..
 
ഇപ്പോഴും ഓളെ ഇഷ്ട ഒരുപാട് ഒരുപാട്... ഓൾക്ക് ഇപ്പൊ ഇന്നോട് ചെറുതായിട്ട് എന്തെക്കെയോ ണ്ട്.. അതൊന്ന് കൺഫോം ചെയ്യട്ടെ... ന്നിട്ട് വേണം ന്റെ ബീവി ആയിട്ട് ഒന്നുടെ ഓളെ ക്ഷണിക്കാൻ...ഓൾ ന്നെ കുറെ വട്ടം കളിപ്പിച്ചില്ലേ. ഇനി ഞാനും കുറച്ചു കളിപ്പിക്കട്ടെ അതല്ലേ ഹീറോയിസം എപ്പടി... 
 
ഓളെ സെറ്റ് ആക്കിട്ട് വേണം നിങ്ങൾ എല്ലാരും ആഗ്രഹിച്ച പോലെ ഞങ്ങക്ക് റൊമാൻസ് കളിച്ചു നടക്കാൻ... ന്റെ അലവലാതി ചങ്ക് കൾ പൊളിക്കുമോ എന്തോ.. മിക്കവാറും ഷാനു ന്റെ അവസ്ഥ ആവും ന്റെയും.. zannu ന്റിം ഷാനു ന്റിം കട്ടുറുമ്പ് ഞങ്ങൾ ഒക്കെ അല്ലേ 😂 
 
മ്മള് നേരം വെളുക്കുമ്പോൾ തന്നെ അല്ലു ന്റെ പിക് കണ്ടിട്ട് ആണ് ബെഡിൽ നിന്നും എണീക്കൽ..ഇന്നും പതിവ് തെറ്റിക്കുന്നില്ല 
 
ഫോൺ ആണേൽ തിരഞ്ഞിട്ട് കാണുന്നുമില്ല കോപ്പ്... റൂം ഫുൾ സെർച് ചെയ്തു കിട്ടിയില്ല... 
 
ഫോൺ തപ്പി ഇറങ്ങിയപ്പോ ദേ ഇരിക്കുന്നു അനിയൻ തെണ്ടി *_മുനീസ്_*
 
ഡാ... എന്റെ ഫോൺ എടുക്കാൻ നിന്നോടാരാ പറഞ്ഞെ... ഫോൺ തട്ടി പറിച്ചു നോക്കിയപ്പോ ചെക്കൻ വാട്സ്ആപ് ൽ ആണ്... 
 
നീ എന്തിനാ വാട്സപ്പ് ഒക്കെ നോക്കുന്നെ... നിനക്ക് വേറെ വല്ലതും എടുത്താൽ പോരെ.. 
 
" അതെന്താ ഞാൻ വാട്സപ്പ് നോക്കിയാൽ..."
 
വാട്സ്ആപ്പ് എന്ന് പറഞ്ഞാൽ ഒരാളുടെ സ്വകാര്യത ആണ്... അത് മറ്റൊരാൾ നോക്കാൻ പാടില്ല... രണ്ട് പേർ സംസാരിക്കുന്നത് മൂന്നാമത്  ഒരാൾ ഒളിഞ്ഞു കേൾക്കുന്നതിന് തുല്യം ആണ് കേട്ടോഡാ... ഇനി എങ്ങാനും ആവർത്തിച്ചാൽ... എട്ടും പൊട്ടും തിരിയാത്ത അന്നോട് ഒക്കെ പറഞ്ഞു ടൈമ് വേസ്റ്റ് ആവ എന്നല്ലാതെ ഒരു ഉപകാരവും ഇല്ല... 
 
ഓന്റെ അടുത്ത് ന്ന് നേരെ റൂമിൽക്ക് വിട്ടു.  _മുനി_ ഇപ്പൊ എട്ടാം ക്ലാസ്സിൽ ആണ് പഠിക്കുന്നെ... എന്തേലും റീസൺ കിട്ടാൻ കാത്ത് നിക്കാ പാര വക്കാൻ അതിനാണ് ഓൻ ഇപ്പൊ ഒക്കെ അരിച്ചു പൊറുക്കുന്നെ.. 
 
എന്തൊരു കലിപ്പ് ആണെഡീ നീ ഫോട്ടോയിൽ പോലും നിനക്ക് ചിരിക്കാൻ ഒന്നും അറീലെ... അല്ലു ന്റെ പിക് നോക്കി ഓരോന്ന് പറഞ്ഞു ഇരുന്ന്.. 
 
💖💖💖💖💖💖💖💖💖💖💖
 
( ഷാനു )
 
 
എണീറ്റു വന്നു നേരെ കണി കണ്ടത് റിയനെയും ഓളെ പഞ്ഞി കട്ട ജെറിയെയും ആണ്.... രണ്ടും കൂടെ സോഫയിൽ ഇരുന്ന് കളിക്കാണ്.. 
 
"  ഇന്ന് കെട്യോൾ വിളിക്കാത്തത് കൊണ്ടാണോ കാക്കു നേരം വൈകി എണീറ്റെ.. സമയം 12 ആയി വല്ല ബോധവും ണ്ടോ  "
 
Zannu വിളിച്ചു ഉണർത്തുന്ന കാര്യം ഒക്കെ ഇവൾ എങ്ങനെ അറിഞ്ഞു... 
 
" ഞാൻ എങ്ങനെ അറിഞ്ഞുന്നാവും ലെ.. ഇതൊക്കെ എന്ത്.. ഇതൊക്കെ സാധാരണ നടക്കുന്ന ഓരോ കാര്യങ്ങൾ അല്ലേ... ഇനി ചുമ്മാ ന്നെ സംശയിക്കേണ്ട.. "
 
രാവിലെ തന്നെ കുരിപ്പ് നല്ലോം താങ്ങുന്നുണ്ട്.. 
 
നീ ഇങ്ങനെ ആ എലി കുട്ടിയെ കളിപ്പിച്ചു ഇരുന്നോ.. കെട്ടിക്കാൻ പ്രായം ആയി ഇപ്പോഴും കുട്ടി ആണെന്ന വിചാരം.. 
 
" ന്നെ എന്ത് വേണേലും പറഞ്ഞോ... പക്ഷെ ന്റെ ജെറി യെ പറഞ്ഞാൽ... ഇത് പൂച്ച ആണ് അല്ലാതെ എലി അല്ല... അതെങ്ങനെ അല്ലേലും എന്തിനെ കണ്ടാലും ചിലർക്ക് സ്വന്തം  വർഗ്ഗമാണെന്ന് തോന്നി പോവും... "
 
ഡീ നിന്നെ ഇന്ന് ഞാൻ... 
 
"  ഉമ്മച്ചി ഓടി വാ.... ഈ എലി ഇന്നേ കടിക്കാൻ വരുന്നു... "
 
എലി അന്റെ കേട്യോൻ.. നിന്നെ ന്റെ കയ്യിൽ തന്നെ കിട്ടും കുട്ടി പിഷാജേ.. 
 
ഞങ്ങടെ ലഹള കേട്ടിട്ട് ഉമ്മി വന്ന്... 
 
ഷാനു... മതി നിർത്ത്... വേഗം ഫ്രഷ് ആയി വാ..ഒരു ഇമ്പോര്ടന്റ്റ്‌ മാറ്റർ സംസാരിക്കാനുണ്ട്.. 
 
ഉമ്മിന്റെ സംസാരം അല്പം കടുപ്പത്തിൽ ആയിരുന്നു അതോണ്ട് വേഗം ഫ്രഷ് ആവാൻ പോയി... ഫോൺ എടുത്തു നോക്കിയപ്പോ ഓഫ് ആയിട്ടുണ്ട്... 
 
ഓൺ  ചെയ്തു നോക്കിയപ്പോ പൊണ്ടാട്ടിയുടെ ഒരു ലോഡ് കലിപ്പ് മെസ്സേജ്... ഓളെ ഒന്നുടെ കലിപ്പ് ആക്കാൻ വേണ്ടി ടോം & ജെറി യുടെ സ്റ്റിക്കർ വിട്ടു കൊടുത്തു.. അതിന്റെ അഡിക്റ്റ് ആണ് പെണ്ണ്... 
എന്നിരുന്നാലും കലിപ്പ് ടൈമ് സ്റ്റിക്കർ വിട്ടാൽ എന്റള്ളോ ഓൾക്ക് ഭ്രാന്ത് ആവും കലിപ്പ് കേറിയിട്ട്.. ഹിഹി 
 
വേഗം ഫ്രഷ് ആയി തായേക്ക് വിട്ടു... 
 
ഒരു വട്ടമേശ സമ്മേളനം നടക്കുന്ന പോലെ എല്ലാരും പ്രേസേന്റ് ആണ്.. കുരിശ് റുഫൈദ യും ഓളെ ഉപ്പയും അടക്കം.. 
 
ഞാനും പോയി ചെയറിൽ ഇരുന്ന്... കാര്യം ചോദിച്ചപ്പോ... വളച്ചു കേട്ടില്ലാതെ ഉമ്മി കാര്യം പറഞ്ഞു... 
 
ഉമ്മി ന്റെ വാക്ക് കേട്ടതും എനിക്ക് ന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല... ദേഷ്യം വന്നിട്ട് ഇരുന്നിരുന്ന ചെയർ എടുത്ത് എറിഞ്ഞു... 
 
റിയ എല്ലാം കൈ വിട്ടു പോയല്ലോ എന്നുള്ള അവസ്ഥയിൽ ന്നെ നോക്കി അത് കൂടെ ആയപ്പോ തൃപ്തി ആയി.. 
 
 
*(തുടരും )*
💙🖤റൂഹോട് ചേരും വരെ🖤💙 - 11

💙🖤റൂഹോട് ചേരും വരെ🖤💙 - 11

4.6
3309

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb¡¡✍🏻💖*   *(RoM@nt!C  Lov£ $toRy)*   *_Part_11_*   _______________________________   ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ♠️❣️♠️❣️♠️❣️♠️❣️♠️❣️♠️   ഉമ്മി ന്റെ വാക്ക് കേട്ടതും എനിക്ക് ന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല... ദേഷ്യം വന്നിട്ട് ഇരുന്നിരുന്ന ചെയർ എടുത്ത് എറിഞ്ഞു...    റിയ എല്ലാം കൈ വിട്ടു പോയല്ലോ എന്നുള്ള അവസ്ഥയിൽ ന്നെ നോക്കി അത് കൂടെ ആയപ്പോ തൃപ്തി ആയി...       " എന്താ മോനെ നീ ചെയ്തത്  "....(റഹ്മാൻ )   " നിങ്ങൾക്ക് എന