മനുവിന്റെ ഫോൺ നബർ കിട്ടാത്ത വിഷമത്തിൽ സ്വയം കുറ്റപ്പെടുത്തി അങ്ങോട്ടും ഇങ്ങോട്ടും നടക്കുവായിരുന്നു ചിപ്പി.....
ഞാൻ വേണമെങ്കിൽ ഹെൽപ് ചെയ്യാം കേട്ടോ......
ഹാഷി ഒരു ചിരിയാലേ പറഞ്ഞു കൊണ്ട് അവൾക്കരികിൽ ചെന്നു നിന്നു....
എന്ത് ഹെൽപ്..... ചിപ്പി നെറ്റി ചുളിച്ചു നോക്കി....
ആരും അറിയാതെ ഉള്ള ഈ പൂച്ച യുടെ പാലുകുടി.....
എന്തോന്നാ എന്തോന്നാ
അതായത് പുരുഷു... ഈ കണ്ണടച്ചു പാല് കുടിക്കുന്ന പൂച്ചയുടെ വിചാരം അതു ആരും കാണില്ല എന്ന......
അവൾ ഒന്ന് ഇടം കണ്ണിട്ട് അവനെ ഒന്നു നോക്കി....
ഹാഷി അവളുടെ കൈയിലെ ഫോൺ വാങ്ങി എടുത്തു.....
വളഞ്ഞു മുക്ക് പിടിക്കുന്നത് എന്തിനാ മോളെ ഫോൺ ലോക്ക് തുറക്ക് ഞാൻ തരാം അവന്റെ നമ്പർ.....
ചിപ്പിടെ കണ്ണുകൾ രണ്ടും ഇപ്പോൾ താഴേക്ക് വീഴും എന്നായി..... എന്നാലും ഈ ചേട്ടന് ഇതു എങ്ങനെ മനസ്സിലായി......
ടി.....ആ വായ അടച്ചു വെക്ക് അല്ലെകിൽ വല്ല ഈച്ചയും കയറി പോകും....
വായായും പൊളിച്ചു നിൽക്കുന്നവളെ നോക്കി ഹാഷി പറഞ്ഞു....
അവൾ വേഗം വായടച്ചു വെച്ചു ഒരു ഇളി പാസ്സാക്കി അവന്റെ കൈയിലെ ഫോണിലേക്ക് ഫിംഗർ വെച്ചു ഓൺ ആക്കി കൊടുത്തു.....
അവളെ നോക്കി ചിരിച്ചു കൊണ്ടു അവൻ 9........7 നമ്പർ ഡയൽ ചെയിതു അവൾക്ക് നേരെ നീട്ടി..... അവൻ മുന്നോട്ട് നടന്നു....
ചിപ്പി ഫോണിലേക്കും അവനിലേക്കും മാറി മാറി നോക്കി.....
അതെ ഒന്നു നിന്നെ.....
ഹാഷിയുടെ മുന്നിൽ വന്നു കൈകൾ കൊണ്ടു തടസ്സം സൃഷ്ടിച്ചു കൊണ്ട് ചിപ്പി പറഞ്ഞു.....
ഹാഷി എന്തെന്ന ഭാവത്തിൽ അവളെ നോക്കി....
അങ്ങനെ അങ്ങ് പോയാലോ..... അല്ല എന്റെ അസുഖത്തിന് മരുന്ന് കണ്ടുപിടിച്ചു തന്നതല്ലേ.... അപ്പൊ പിന്നെ ചേട്ടന്റെ അസുഖത്തിന് മറു മരുന്ന് ഞാൻ തരേണ്ട....
അവൻ പുരികം ഉയർത്തി ഒന്ന് നോക്കി......
ആ പൊട്ടിക്ക് അതൊന്നും മനസിലാവില്ല.... പക്ഷേ ചേച്ചിക്ക് എന്താ എന്നറിയില്ല ഈ അസുഖം ഉള്ളവരെ കണ്ടാലേപെട്ടന്ന് അങ്ങ് മനസിലാവും... ചിപ്പി ഒരു താളത്തിൽ അവനെ ഒന്ന് നോക്കി പറഞ്ഞു നിർത്തി......
മനസിലായി അല്ലെ????
മ്മ്മ്...അവള് കണ്ണടച്ച് കാട്ടി
ഇനി പറ മോനെ എന്തു ഹെൽപ് ആണ് ചേച്ചി ചെയ്യേണ്ടത്....
തല്ക്കാലം ഒന്നും വേണ്ട... മുന്നിൽ നിന്നും മാറിയാൽ അടിയന് അങ്ങ് പോകാമായിരുന്നു......
പിന്നെ ഈ കാര്യം.....
ഈ കാര്യം തല്ക്കാലം നമ്മൾ രണ്ടും അറിഞ്ഞാൽ മതി....
അവനെ പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മതിക്കാതെ ചിപ്പി ഇടയിൽ കയറി പറഞ്ഞു....
അവൾ അവന്റെ നേരെ ഫോൺ നീട്ടി.... ചേട്ടന്റെ നമ്പർ കൂടെ....
അവൻ ചിരിച്ചു കൊണ്ടു അവന്റെ നമ്പർ ഡയൽ ചെയിതു.....
എന്റെ അമ്മു നീ ലക്കി ആട.... നിന്നെ അത്രയേറെ ആ ചേട്ടൻ സ്നേഹിക്കുന്നുണ്ട്... നിന്നെ കാണുമ്പോൾ ഉള്ള ആ കണ്ണിലെ തിളക്കം അതു ഞാൻ കണ്ടതാണ് ........
അതൊന്ന് ഉറപ്പിക്കാൻ വേണ്ടിയാ മോനെ ഞാൻ ഇന്ന് ചുണ്ട ഇട്ട് നോക്കിയത്.... ആ ചുണ്ടയിൽ കറക്റ്റ് ആയി തന്നെ കൊത്തി......
ആ ഇനി ബാക്കി ചേച്ചി നോക്കിക്കോളാം അവൾ ഒരു താളത്തിൽ പറഞ്ഞു ഫോൺ കറക്കി അകത്തേക്ക് പോയി.....
ദ്രുവിയും മനുവും ഹാഷിയും പോകാനായി ഒരുങ്ങി ഇറങ്ങി.... ദ്രുവി എല്ലാവരോടും യാത്ര പറഞ്ഞു.....
രാധികയും ദേവകിയും അവനെ ചേർത്തു പിടിച്ചു.....
ഹാഷിയുടെ കണ്ണുകൾ രാധികയുടെ പിന്നിൽ നിൽക്കുന്നവളിൽ തറഞ്ഞു നിന്നു......
അവനിൽ എന്തെന്നില്ലാത്ത സങ്കടം നുരഞ്ഞു പൊന്തി... അവൻ ബാഗുമായി പുറത്തേക്ക് ഇറങ്ങി.... അമ്മുവിനെ ഇനിയും നോക്കി നിന്നാൽ താൻ നിയന്ത്രണം വിട്ടു പോകും എന്നവന് തോന്നി അതുകൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങിയത്........
അവന്റെ പോകുകണ്ടു കാര്യം മനസിലാക്കിയ മനുവും പുറകെ പോയി.....
തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ മനു പുറത്തേക്ക് പോകുന്ന കണ്ടു ചിപ്പിയിലും ചെറിയ നോവുണർന്നു.....
അവരുടെ വണ്ടി പടിപ്പുര കടന്നു പോയി.......
അമ്മുന്റെ മിഴിക്കോണിൽ നനവ് പടരുന്നത് അവൾ അറിഞ്ഞു.
കണ്ണുകൾക്ക് കുറുകെ കൈകൾ മറച്ചു വെച്ചവൻ സീറ്റിൽ ചാഞ്ഞു കിടന്നു.... അവന്റെ മനസ്സു നിറയെ അവളായിരുന്നു... അവന്റെ മാത്രം കുഞ്ഞി.....
എന്തുപറ്റിടാ നീ എന്താ മൂഡ് ഓഫ് ആയിരിക്കുന്നെ ഹാഷിയുടെ കിടപ്പ് കണ്ടു ദ്രുവി ചോദിച്ചു....
Nothing man..... അവൻ പുറത്തേക്ക് നോക്കി പറഞ്ഞു....
അമ്മു ഇന്ന് ഹോസ്റ്റലിലേക്ക് തിരിച്ചു പോകേണ്.... അമ്മു പോകുന്നത് കൊണ്ട് ചിപ്പി ആകെ വിഷമിച്ചു താടിക്ക് കൈയും കൊടുത്തു ഇരിക്കേണ്.
എന്റെ പൊന്നു ചിപ്പി നീ ഇങ്ങനെ ഇരിക്കാതെ ഒന്നു ഹെൽപ് ചെയ്യടി....
Plz അമ്മു നിനക്ക് ഇന്ന് തന്നെ പോകണോ????
പോകണം മോളെ അല്ലാതെ വേറെ വഴിയില്ല...
നിന്റെ എൻട്രൻസ് റിസൾട്ട് വരുന്നവരെ അല്ലെ ഈ ബോറടി അതു കഴിഞ്ഞാൽ നിനക്ക് ദൂരെ പോയി പഠിക്കലോ.... അമ്മു ഒരു ആശ്വാസം പോലെ അവളോട് പറഞ്ഞു....
എല്ലാവരോടും യാത്ര പറഞ്ഞു അവളും ഇറങ്ങി...
അമ്മുനെ ചിന്തു ആണ് കൊണ്ട് വിടുന്നത്.....
അമ്മു തൃശൂർ ഉള്ള ജ്യോതിർഗമയ കോളേജ് ൽ ആണ് പഠിക്കുന്നത് .. B A maths ആണ്....
അവളെ കാത്തെന്നപോൾ അവളുടെ ബെസ്റ്റിസും വാതിക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു.
ചിന്തുനോട് യാത്ര പറഞ്ഞു അവൾ അവർക്കരികിലേക്ക് ഓടി.....
പിന്നീട് തിരക്കോട് തിരക്കായിരുന്നു.... Exam അടുത്തത് കൊണ്ട് പഠിത്തം തന്നെ ശരണം.....
ദിവസങ്ങൾ ആരെയും കാത്തു നിൽക്കാതെ ഓടി മറഞ്ഞു.....
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ബാൽകണിയിൽ തണുത്ത കാറ്റേറ്റ് ഇരിക്കുമ്പോൾ ആണ്....
റോസാപൂ റോസാപൂ....എന്ന പാട്ട്
അവന്റെ കാതുകളിലേക്ക് തുളഞ്ഞു കയറി.... അവന്റെ മിഴികൾ നിറഞ്ഞു തുളുമ്പി.... ചുണ്ടുകൾ വിറ പൂണ്ടു....
അവൻ തിരിഞ്ഞു നോക്കി....
തനിക്ക് മുന്നിൽ ഫോൺ ൽ അമ്മു പാടിയ വീഡിയോ ആയി നിൽക്കുന്നവനെ കണ്ടു ഓടി പോയി കെട്ടിപിടിച്ചു....
മുത്താട നീ.... അവൻ മനുവിന്റെ കവിളിൽ മുത്തി കൊണ്ട് പറഞ്ഞു....
ഹാഷി വേഗം തന്നെ റൂമിലേക്ക് എത്തി നോക്കി....
ടാ ദ്രുവി ഇപ്പോൾ എങ്ങും വരില്ല അവിടെ കുഞ്ഞി വീഡിയോ call ചെയ്യ്തട്ടുണ്ട്.....അതുകൊണ്ട് മോൻ സമാധാനത്തോടെ ഇരുന്നു കണ്ടോ ഫോൺ അവന്റെ കൈകളിൽ കൊടുത്തു കൊണ്ടു മനു പറഞ്ഞു.....
എന്നാൽ കാറ്റുപോലെ വന്നു മനുവിനെ തട്ടി മാറ്റി അവൻ റൂമിലേക്ക് ഓടി.....
ഇവന്റെ ഒരു കാര്യം.... മനു ചിരിച്ചു കൊണ്ട് പറഞ്ഞു അവന്റെ പുറകെ പോയി.......
വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നവനെ കണ്ടു ദ്രുവി എന്താ എന്ന് പുരികം ഉയർത്തി ചോദിച്ചു......
എന്റെ ഫോൺ കണ്ടോ?????
ഹാഷി മെല്ലെ ചുണ്ട് അനക്കി ചോദിച്ചു.....
ഇല്ലല്ലോ......
ഫോൺ അല്ലെ നിന്റെ പോക്കറ്റിൽ കിടക്കുന്നെ.... പിന്നാലെ വന്ന മനു പറഞ്ഞു....
ഇവനെ ഇന്ന് ഞാൻ ഹാഷി മനസ്സിൽ പറഞ്ഞു അവനെ തുറിച്ചു നോക്കി.....
എന്നെകൊണ്ട് ഇത്രയെ പറ്റു... മനു നിഷ്ക്കു ആയി പറഞ്ഞു...
എന്തോന്നാടാ ഇത്... ദ്രുവി കൈകാട്ടി ചോദിച്ചു.....
അമ്മു ആണെകിൽ വീഡിയോ കാൾലിൽ ചിപ്പിയെ കൂടെ ആഡ് ചെയ്തു.... പിന്നെ രണ്ടും കൂടെ കല പില സംസാരം ആയി അവിടെ...
രണ്ടിന്റെയും ഒച്ചപ്പാട് കേട്ട് ദ്രുവി താടിക്ക് കൈ കുത്തി ഇരുന്നു
ദൃവിയേട്ടാ ഏട്ടന്റെ ഫ്രണ്ട്‌സ് ഒന്നും ഇല്ലേ അവിടെ.....ചിപ്പി ചോദിച്ചു..........
വേറെ ഒന്നും അല്ല ഒരു ദർശന സുഖം അത്രമാത്രം.....
ദ്രുവി മനുവിനെയും ഹാഷിയെയും പിടിച്ചു അരികിൽ ഇരുത്തി.....
ഒരു നോട്ടമേ അവൻ ആ സ്ക്രീനിലേക്ക് നോക്കി ഉള്ളൂ..... അവളിൽ അലിഞ്ഞു ഇല്ലാതാവുന്ന പോലെ തോന്നിപോയി അവനു.....
മനു അമ്മുവും ആയി തിരക്കിട്ട സംസാരത്തിൽ ആണ്....
ആ നേരം കൊണ്ട് നമ്മുടെ കൊച്ചു മനുവിനെ നല്ല രീതിയിൽ തന്നെ വായിനോക്കുന്നുണ്ട്....
പക്ഷെ ആരു കാണാൻ.....
മനുവിനോട് സംസാരിക്കുബോൾ അവളിൽ വിരയുന്ന ഓരോ ഭാവങ്ങളും ഒപ്പി എടുക്കുന്ന തിരക്കിലായിരുന്നു ഹാഷിയും......
ഇടക്കൊക്കെ അവളുടെ കരി മിഴി കണ്ണുകളിലെ നോട്ടം അവനു മേലെ പാറി വീഴും....
ആ നോട്ടം കാണുമ്പോൾ അവനും അവളെ കണ്ണെടുക്കാതെ നോക്കും... അവന്റെ മിഴികൾ അവളുടേതുമായി കോർക്കുമ്പോൾ അവൾ പെട്ടന്ന് തന്നെ മിഴികൾ പിൻ വലിക്കും....
അപ്പോളും....തന്റെ മാവെന്ന് പൂക്കും എന്ന് ആലോചിച്ചു കൊണ്ടു നമ്മുടെ ചിപ്പി കുട്ടി താടിക്ക് കൈയും കൊടുത്തു നെടുവീർ പെട്ടിരുന്നു....
അമ്മുന്റെ ചങ്കത്തികൾ കൂടി അവളോടൊപ്പം ചേർന്നു....
മനു പിന്നെ അവരോടായി ചോദ്യവും പറച്ചിലുമെല്ലാം......
ഇതെല്ലാം കണ്ടു ചിപ്പിക്ക് ദേഷ്യം നുരഞ്ഞു പൊന്തി.....
ഇതിനുള്ള പണി തനിക്ക് കനത്തിൽ തന്നെ ഞാൻ തന്നിരിക്കും.... മനസ്സിൽ പറഞ്ഞു കൊണ്ടവൾ കാൾ കട്ട് ചെയിതു പോയി.......
എന്നാൽ അവളുടെ ഈ കാട്ടി കുട്ടലുകൾ എല്ലാം ഒരാൾ ഇടംകണ്ണിട്ട് കാണുന്നുണ്ടായിരുന്നു..... ആ ചുണ്ടിൽ ഒരു കുഞ്ഞു ചിരി മൊട്ടിട്ടു.....
എഴുതാൻ എന്തോ ഒരു ഇന്ട്രെസ്റ്റ് ഇല്ല മുത്തു മണിസ്.... ബോർ ആകുന്നെകിൽ പറയണേ.....
തുടരുമായിരിക്കും