ദിവസങ്ങൾ ഓടി മറഞ്ഞു.....
എക്സാം ഡേറ്റ് ഡിക്ലയർ ചെയ്തു..... ടീച്ചേർസ് എല്ലാം പൊഷൻസ് തീർക്കാനുള്ള ഓട്ടത്തിലാണ്... അതിനിടയിൽ ഇന്റെന്നാൾസും അതും ഇതും ഒക്കെ ആയി ആകെ ഭ്രാന്തായി....
ഏട്ടന്മാരെയും ചിപ്പിയെയും എന്തിനു വീട്ടിലേക്ക് പോലും വിളിച്ചൊന്നു സംസാരിക്കാൻ പോലും സമയം ഇല്ലാതായി.....
ഇതിനിടയിൽ ചിപ്പിയുടെ എൻട്രൻസ് എക്സാം റിസൾട്ട് വന്നു പക്ഷേ അവൾക്ക് കിട്ടിയില്ല.... എങ്കിലും അവൾ bsc നഴ്സിംഗ് പഠിക്കാൻ തീരുമാനിച്ചു.... അഡ്മിഷൻ കിട്ടിയതോ മംഗലാപുരം ശ്രീനിവാസ കോളേജിലും... അടിപൊളി ചെറിയമ്മ കട്ടായം പറഞ്ഞു അത്ര ദൂരേക്ക് വിടില്ല എന്ന്.... പിന്നെ നിരാഹാരം, കരച്ചിൽ 18 അടവും എടുത്തു ചെറിയച്ഛനെ സോപ്പ് ഇട്ട് അവൾ കാര്യം നടത്തി.... അവളിപ്പോൾ മംഗലാപുരത്താണ്......
ഒരു ഭാഗത്തു പഠിക്കാൻ ഉള്ള ടെൻഷൻ മറുഭാഗത്തു വീട്ടിൽ പോകാൻ പറ്റാത്തതിന്റെ ടെൻഷൻ ആകെ കൂടെ ഭ്രാന്തു പിടിച്ച പോലെ ആയി....
വീക്കെൻഡ് ലീവ് കിട്ടിയാൽ പോലും ഞാനും നിത്യയും റിൻസിയും മെഹ്റിനും ( എന്റെ ചുങ്കുകൾ ആണാട്ടോ..
ഈ ഞാൻ ഇനി ആരാണെന്നാണോ 🤔 നിങ്ങടെ അമ്മു )വീട്ടിൽ പോകാറില്ല... കുത്തിയിരുന്ന് പഠിത്തം തന്നെ ശരണം.....
ക്ലാസ്സ് ഒക്കെ തീർന്നു സ്റ്റഡി ലീവ് ആയെകിലും വീട്ടിൽ പോയില്ല... അമ്മയും മുത്തിയും വിളിച്ചു വരാത്തതിന് കുറെ വഴക്ക് പറഞ്ഞു... പിന്നെ അച്ഛയെ സോപ്പ് ഇട്ട് ആ പ്രശ്നം സോൾവ് ചെയ്തു.....
അങ്ങനെ എക്സാം ഒക്കെ കഴിഞ്ഞു ഫ്രീ ആയി... ഇനി 2 month ഫ്രീ ആണ്.... നാളെ ചിന്തു കൂട്ടികൊണ്ട് പോകാൻ വരാമെന്നു പറഞ്ഞു.... ചെക്കന് എന്താണാവോ എന്നെ കൊണ്ടു പോകാനും കൊണ്ടു വിടാനും വല്ലാത്തൊരു ത്വര ആണ്.... ആ വഴിയെ കണ്ടു പിടിക്കാം.....
എക്സാം ക്ഷിണം തീർക്കാൻ ഞങ്ങൾ നാലും കൂടി പോത്തു പോലെ കിടന്നു ഉറങ്ങി....
രാവിലെ ഫോൺ റിങ് ചെയുന്ന കേട്ടാണ് ഞാൻ ഉറക്കം ഉണർന്നത്...
നോക്കുമ്പോൾ ചിന്തു ആണ്....
ഹലോ......
ആ.... അമ്മു.... ഒരു അരമണിക്കൂർ അതിനുള്ളിൽ ഞാൻ എത്തും....
ഇത്ര രാവിലെ തന്നെ.... ഞാനാണേ....
രാവിലെയോ നീ സമയം ഒന്നും നോക്കാറില്ലേ.... ഇപ്പോൾ തന്നെ 11 ആകാറായി.....
പതിനൊന്നോ?????
ആ പതിനൊന്നു..... വേഗം റെഡി ആയി ഇറങ്ങി നിന്നോ....
അഹ് ശരി.....
അവൾ ഫോൺ വെച്ചു തീരിഞ്ഞു നോക്കിയപ്പോൾ മുന്നും കൂടി ഒരമ്മ പെറ്റ മക്കളെ പോലെ കെട്ടിപിടിച്ചു കിടക്കേണ്.... മുന്നിനേം ചവിട്ടി എഴുനേൽപ്പിച്ചു ഞാൻ കുളിക്കാനായി ബാത്‌റൂമിൽക്ക് ഓടി......
പിന്നെ ഞങ്ങൾ നാലും കൂടി ഒരു മത്സരം ആയിരുന്നു....
അരമണിക്കൂറിനുള്ളിൽ തന്നെ ഞങ്ങൾ നാലും പെട്ടിം കിടക്കേം എടുത്ത് റെഡി ആയി ഇറങ്ങി.....
കുറച്ചു നിമിഷത്തിനുള്ളിൽ ചിന്തു വിന്റെ കാർ ഞങ്ങളുടെ ഹോസ്റ്റൽ ഗേറ്റ് കടന്നു വന്നു....
ഞാൻ അവനെ തന്നെ നോക്കി നിന്നു..എന്റെ കുരുട്ടു ബുദ്ധി ഉണർന്നു എന്ന് വേണമെങ്കിൽ പറയാം....
അവൻ എന്റെ ലെഗേജു എടുത്തു വെച്ചു.... ഞാൻ അവള് മാരോട് യാത്ര പറഞ്ഞു കോ ഡ്രൈവിങ് സീറ്റിൽ കയറി ഇരുന്നു....
അമ്മു അവരൊക്കെ എങ്ങനാ പോകുന്നെ... ചിന്തു ചോദിച്ചു....
അവരോ അവർ ഓട്ടോ പിടിച്ചു ബസ് സ്റ്റാൻഡിലേക്ക് അവിടന്ന് പോകും.....ഞാൻ പറഞ്ഞു...
എന്നാ അവരോട് കൂടി കയറാൻ പറ നമ്മൾ പോകുന്ന വഴി അല്ലെ ബസ് സ്റ്റോപ്പ്....
ഒഹ് അതു ശരി ആണല്ലോ ഞാൻ മറന്നു....
ഞാൻ അവളുമാരേം വിളിച്ചു കയറ്റി.....
മോനെ ചിന്തു നിന്റെ പോക്ക് എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിൽ ആകുന്നുണ്ട്.... ഇതിൽ ആരായിരിക്കും.... ഞാൻ കണ്ടുപിടിക്കും....
അവരെ ഇറക്കി ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു....
അരമണിക്കൂർ ഇടവിട്ട് ചിപ്പി വിളിച്ചു കൊണ്ടിരുന്നു...എവിടെ എത്തി എന്നറിയാൻ..
ഈ പെണ്ണിന്റെ ഒരു കാര്യം.....
അവൾ ഇന്നലെ എത്തി....
അങ്ങനെ മുന്നാലഞ്ചു മണിക്കൂർ യാത്രക്ക് ശേഷം ഞങ്ങൾ തറവാട്ടിൽ എത്തി....
ചിപ്പി വിളിച്ചു കൂവി ഓടി വന്നു കെട്ടിപിടിച്ചു....
അവളുടെ ബഹളം കേട്ട് അകത്തുള്ളവരൊക്കെ പുറത്തേക്ക് എത്തി....
ചിപ്പി നീ ഒന്ന് അതിനെ വിടുന്നുണ്ടോ അതിപ്പോ ശ്വാസം മുട്ടി ചാകും ചെറിയമ്മ ശാസ്നയോടെ പറഞ്ഞു....
അതിനവൾ ഒന്ന് കോക്കിരി കാട്ടി....
അമ്മു അകത്തേക്ക് കയറിയപ്പോൾ തന്നെ എല്ലാവരും കൂടെ വട്ടം വളഞ്ഞു...
നീ ആകെ ക്ഷിണിച്ചു പോയല്ലോ....
അതുപിന്നെ ഉറക്കം ഒളിച്ചു പഠിത്തം ആയിരുന്നു അതാ....
മോള് പോയി കുളിച്ചു വാ... അപ്പോളേക്കും ചെറിയമ്മ കഴിക്കാൻ എടുത്തു വെക്കാം....
അമ്മു തല ആട്ടി മുകളിലേക്ക് പോയി..
അമ്മേ.... ഞാനാണോ നിങ്ങടെ മോള് അതോ അമ്മുവോ...ചിപ്പി ഒരു നിഷ്ക്കു ഭാവത്തിൽ ചോദിച്ചു
അവളുടെ ചോദ്യം കേട്ട് അവർ കണ്ണുരുട്ടി പേടിപ്പിച്ചു....
എന്നെ നോക്കി പേടിപ്പിക്കണ്ട ഇന്നലെ ഞാൻ വന്നപ്പോൾ ഇതൊന്നും കണ്ടില്ലല്ലോ.... ഡെയിലി പരിപ്പ് കറി കൂട്ടി എന്റെ കോലം കണ്ടില്ലേ... ചിപ്പി മൂക്കു പിഴിഞ്ഞ് പറഞ്ഞു....
കണക്കായിപ്പോയി എന്തായിരുന്നു ഞാൻ പോകണ്ട എന്ന് പറഞ്ഞൊപ്പോൾ ഉള്ള നിന്റെ പുകില്... എന്നെക്കൊണ്ടൊന്നു പറയിപ്പിക്കാൻ നിൽക്കണ്ട...
വേണ്ട ഇനി നിന്നാൽ അതു എന്റെ ആരോഗ്യത്തിന് ഹാനികരം ആവും... ചിപ്പി നൈസ് ആയി അവിടെന്ന് മുങ്ങി......
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
എന്നാൽ ഈ സമയം അമ്മുവിന്റെ ഫോട്ടോയിൽ നോക്കി പരാതി പറയുന്ന തിരക്കിൽ ആയിരുന്നു നമ്മുടെ ചെക്കൻ.... എന്നാലും എന്റെ കുഞ്ഞി നിന്നെ എത്രയായി ഒന്ന് കാണാൻ കൊതിക്കുന്നു... നീ എന്നാ ദ്രുവിയെ വിളിക്കുന്നെ....
ആഹാ കാമുകന്റെ പരാതി പറച്ചിൽ കഴിഞ്ഞേകിൽ വന്നു വല്ലതും കഴിക്കാൻ നോക്ക്....
മനു പറഞ്ഞത് കേട്ട് ഫോൺ പോക്കറ്റിൽ ഇട്ട് അവന് പുറകെ പോയി.....
ദ്രുവി അവരെ കാത്തെന്ന പോലെ ടേബിളിൽ ഇരുപ്പുണ്ടായിരുന്നു.....
ഭക്ഷണം വിളിമ്പി ദ്രുവി വേഗത്തിൽ കഴിക്കുന്ന കണ്ടു....
ടാ ഒന്ന് പതുക്കെ തിന്നെടാ.... ഇതു വേറെ ആരും എടുത്തു കൊണ്ടു പോവില്ല....മനു ദ്രുവിയെ നോക്കി പറഞ്ഞു....
അതല്ലടാ കുഞ്ഞി കുറെ നേരം കൊണ്ട് എന്നെ വീഡിയോ കാൾ ചെയുന്നു.. ഞാൻ ആ കേസ് ഷീറ്റ് നോക്കികൊണ്ട് നിന്ന കാരണം എടുത്തില്ല.... ഇനിയും എടുത്തില്ലെകിൽ അവൾ ഇപ്പോൾ തന്നെ ബാംഗ്ലൂർ ക്ക് പോരും...
അതിനു അമ്മു ഹോസ്റ്റലിൽ അല്ലേടാ..... മനു ചോദിച്ചു...
ഇല്ലടാ എക്സാം കഴിഞ്ഞു ആൾ ഇന്ന് തറവാട്ടിൽ എത്തി..... നിങ്ങൾ സാവദാനം കഴിക്ക് ഞാൻ അവളെ ഒന്ന് വിളിക്കട്ടെ... അല്ലെകിൽ ആ കുരിപ്പ് എന്നെ വെച്ചേക്കുല ഫുഡ് കഴിച്ച പ്ലേറ്റ് എടുത്തു കൊണ്ട് ദ്രുവി പറഞ്ഞു അടുക്കളയിലേക്ക് പോയി....
ഇതെല്ലാം കേട്ട് കൊണ്ടു ഒരു ലോട്ടറി അടിച്ച പോലെ ഒരുത്തൻ ഇരുന്നു ചിരിക്കുന്നുണ്ട്......
ടാ നീ പോകുന്നില്ലേ..... മനു ഹാഷിയെ തട്ടി വിളിച്ചു ചോദിച്ചു...
പിന്നെ പോകാതെ എത്ര നാളായി ഞാൻ എന്റെ അമ്മുട്ടിയെ കണ്ടിട്ട്.... അതും പറഞ്ഞു ഹാഷി കൈകഴുകാനായി ഓടി....
ടാ ഈ പ്ലേറ്റ് ഇനി നിന്റെ ഭാര്യ വന്നു കഴുക്കോ???? മനു വിളിച്ചു ചോദിച്ചു....
തല്ക്കാലം എന്റെ പോന്നു മോൻ തന്നെ കഴുകിക്കോ... എന്റെ പെണ്ണെ കുറച്ഛ് busy ആണ്.... ഹാഷി തിരിച്ചു മറുപടി കൊടുത്തു റൂമിലേക്ക് ഓടി...
ഇവനെ ഇന്ന് ഞാൻ... മനു ചിരിച്ചു കൊണ്ട് പ്ലേറ്റ് എടുത്തു അടുക്കളയിലേക്ക് പോയി...
ദ്രുവി എത്തുന്നതിനു മുന്നേ ഹാഷി ബെഡിൽ സ്ഥലം പിടിച്ചു ഫോൺ ൽ നോക്കി ഇരുന്നു...
ദ്രുവി അവനെ നോക്കി ചിരിച്ചു കൊണ്ട് ഫോൺ എടുത്തു അമ്മുനെ വീഡിയോ കാൾ ചെയ്തു....
എടുത്തപാടെ അമ്മു ദേഷ്യം കൊണ്ട് വായെ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു....
എല്ലാം കേട്ട് ദ്രുവി ചിരിയോടെ നിന്നു....
എന്നാൽ ഫോൺ നോക്കുന്നതിനിടയിലും ചെറുക്കന്റെ കണ്ണ് ദ്രുവിടെ ഫോൺ ലേക്ക് നീണ്ടു വന്നു....
അതല്ലെകിലും കുറുക്കന്റെ കണ്ണ് എപ്പോളും കോഴി കൂട്ടിൽ ആണല്ലോ
ദേഷ്യം കൊണ്ട് ചുവന്ന മൂക്കും വിറക്കുന്ന അവളുടെ ആദരങ്ങളിലും അവന്റെ കണ്ണുകൾ എത്തി....
ഒഹ് എന്തൊരു ചേലാടി പെണ്ണെ നിന്നെ കാണുവാൻ.... അവൻ മുടിയിൽ കൊരുത്തി വലിച്ചു....
ദ്രുവിടെയും അമ്മുന്റെയും സംസാരം തകർതിയായി നടന്നു കൊണ്ടിരുന്നു.... ഇതെല്ലാം കണ്ടും കെട്ടും പുഞ്ചിരിച്ചു കൊണ്ട് ഹാഷിയും അടുത്ത് തന്നെ ഇരുപ്പുറപ്പിച്ചു.....
മനു ബാൽക്കണിയിൽ ഇരുന്നു ഫോൺ ൽ കുത്തി കളിക്കുമ്പോൾ ആണ് വാട്സ്ആപ്പ് ൽ msg വന്നത്..
അവൻ വേഗം msg ഓപ്പൺ ചെയിതു....
പരിചയം ഇല്ലാത്ത നമ്പർ.....
ഹലോ my സ്വീറ്റ് ഹാർട്ട്...... അതായിരുന്നു msg.....
ഇതാരപ്പ എനിക്ക് ഇങ്ങനെ ഒരു msg അയക്കാൻ 🤔മനു ആലോചനയിൽ മുഴുകി.....
അവൻ തിരിച്ചു ആ നമ്പർ ൽ msg അയച്ചു....
Who are you???
ആളു ഓൺലൈൻ ൽ ഉണ്ട്....
Msg സീൻ ആയതും തിരിച്ചു reply വന്നു..... Your പാർട്ണർ....
ജസ്റ്റ് shut up മനു തിരിച്ചു അയച്ചു....
വേറെ ഒന്നും പറയാതെ അവൻ ആ നമ്പർ ബ്ലോക്ക് ചെയ്തു....
എന്നാലും ആരായിരിക്കും.... എന്നെ വെറുതെ കളിപ്പിക്കാൻ ആയി ആരെക്കിലും ചെയുന്നതാവും..... അവൻ ഫോൺ നെറ്റ് ഓഫ് ചെയ്തു റൂമിലേക്ക് പോയി.....
🦋🦋🦋🦋🦋🦋🦋🦋🦋🦋
ഓഹോ ഇയാൾ എന്നെ ബ്ലോക് ആക്കുമ്മല്ലേ???? കാണിച്ചു തരാം ഞാൻ... ഈ ഒരു നമ്പർ അല്ലെ ബ്ലോക്ക് ചെയുള്ളൂ.... അവൾ ഫോൺ കൈയിൽ പിടിച്ചു കറക്കി.... അവളുടെ മുന്നിൽ ഇരിക്കുന്ന മനുവിന്റെ ഫോട്ടോയിൽ ഒന്ന് തഴുകി.... അവനെ സ്വപ്നം കണ്ടവൾ കിടന്നു.....
തുടരും....
പിന്നെ ചിപ്പിക്ക് ഒരു എതിരാളിയെ കൊണ്ട് വന്നട്ടുണ്ട് കേട്ടോ... ഇനി അവരായി അവരുടെ പാടായി.... തല്ക്കാലം അവരെ അവിടെ നിർത്തി ഹാഷിംനേം അമ്മുനേം അങ്ങ് സെറ്റ് ആക്കാം... എന്തെ അതു പോരെ....