Aksharathalukal

ഹൃദയസഖി പാർട്ട്‌ 18

ചിപ്പിക്ക് ഒരു ആഴ്ചയെ ലീവ് കാണു അതു കഴിഞ്ഞാൽ അവൾ തിരികെ പോകും... പിന്നെ എനിക്ക് ഇവിടെ ബോറടി ആകുമല്ലോ???2 മാസം ഞാൻ എന്തു ചെയും 🤔ഓരോന്ന് ആലോചിച്ചു കൊണ്ട് ഇരുന്നപ്പോളാണ് മനസ്സിൽ ഒരു ഐഡിയ മിന്നി തെളിഞ്ഞത്....
 
An idea can chage u r life....
 
 പിന്നെ ഒന്നും നോക്കിയില്ല ഫോൺ എടുത്ത് അച്ഛയെ വിളിച്ചു..
 
 
എന്താ അമ്മുട്ടി ഈ നേരത്തു ഫോൺ എടുത്തപാടെ ശരത് ചോദിച്ചു....
 
അതെ അച്ചേ ഞാനെ ഇവിടെ ഇരുന്നു ബോർ അടിക്കുവാ... അതുകൊണ്ടേ..... പകുതിക്ക് വെച്ചവൾ നിർത്തി...
 
ബാക്കി കൂടെ പറ എന്റെ അമ്മുട്ടി....
 
അതുകൊണ്ട് ഞാൻ ഡ്രൈവിംഗ് പഠിക്കാൻ പൊക്കോട്ടെ....
 
അതൊരു നല്ല കാര്യം അല്ലെ അതിനാണോ മോള് നിന്ന് പരുങ്ങിയേ..... മോള് പൊക്കോ അമ്മോടും മുത്തശ്ശിയോടും അച്ഛാ പറഞ്ഞു കൊള്ളാം....
 
ഏട്ടൻ മാരോട് മോള് തന്നെ ചോദിച്ചു അനുവാദം വാങ്ങിച്ചോ...
 
മുത്താണ് എന്റെ അച്ഛാ... Love u അച്ഛാ..ummah......
 
അമ്മു വേഗം കാൾ കട്ട്‌ ചെയ്തു ദ്രുവിനേം ദചുനേം വിളിച്ചു അനുവാദം വാങ്ങി....
 
അച്ഛൻ പറഞ്ഞത് കൊണ്ടു വീട്ടിലെ പോരാളികൾ എല്ലാം ഒന്നും മിണ്ടിയില്ല....
 
ചിപ്പിനേം വലിച്ചു ഞാൻ ഞങ്ങളുടെ അടുത്തുള്ള ഡ്രൈവിംഗ് സ്കൂളി പോയി അഡ്മിഷൻ എടുത്തു...
 
പ്രിയദർശിനി ഡ്രൈവിംഗ് സ്കൂൾ......
 
ലേണിങ് ടെസ്റ്റ്‌ നു പഠിക്കാനുള്ള ബുക്കു ഡ്രൈവിംഗ് പഠിപ്പിക്കുന്ന ആശാൻ തന്നു..... രാവിലെ 8 മണിക്ക് ക്ലാസ്സ്‌ ടൈം അറേഞ്ച് ചെയിതു.... Two വിലറും four വിലറും എടുക്കാൻ ഏട്ടൻ മാർ പറഞ്ഞതു കൊണ്ട് ഞാൻ അതു അനുസരിച്ചു....
 
ആഴ്ചയിൽ രണ്ടു ദിവസം ഗ്രൗണ്ടിൽ ടു വിലർ പ്രാക്ടിസും ബാക്കി ദിവസം റോഡ് പ്രാക്ടീസ് ആണ്....
 
അങ്ങനെ എല്ലാം സെറ്റ് ആക്കി ഞങ്ങൾ രണ്ടും തിരിച്ചു പോന്നു....
 
തിരികെ എത്തുമ്പോൾ എല്ലാവരും അകത്തുണ്ട്....
 
പോയ കാര്യം എന്തായി മക്കളെ... വല്ലിച്ചൻ ചോദിച്ചു...
 
അതെല്ലാം ok ആയി...
 
നീയും പോകുന്നുഡോ വല്ലിച്ചൻ ചിപ്പി യെ നോക്കി ചോദിച്ചു...
 
ഇല്ല വെല്ലിച്ച എനിക്ക് അടുത്ത ആഴ്ച തിരിച്ചു പോകണം... അമ്മു വെറുതെ ഇരുന്നു ബോറടിക്കണ്ട എന്ന് വെച്ച...
 
അതേതായാലും നന്നായി.... അമ്മുട്ടി ലൈസൻസ് കിട്ടിയാൽ ഷോപ്പിൽ വന്നു രണ്ടാളും കൂടി ഇഷ്ട്ടം ഉള്ള വണ്ടി എടുത്തോ....
 
രണ്ടാളും ലോട്ടറി അടിച്ചപോലെ തുള്ളി ചാടി വല്ലിച്ചനെ കെട്ടിപിടിച്ചു.... Thank u വെല്ലിച്ച... അവരുടെ സന്തോഷം കണ്ടു നിന്നവരിലേക്കും പകർന്നു.
 
അമ്മുട്ടിക്ക് ഇവിടെ നിന്ന് ബോറടിക്കുവാ എങ്കിൽ ചിപ്പി പോയി കഴിഞ്ഞു മോള് വെല്ലിച്ചന്റെ ഒപ്പം ഷോപ്പിലേക്ക് പോര്... അക്കൗണ്ടസ്‌ ഒക്കെ നോക്കാൻ ഒരാൾ ആയല്ലോ... പിന്നെ അമ്മുട്ടിടെ ബോറടിയും മാറും....
 
Ok വെല്ലിച്ച ഞാൻ നോക്കാം....
 
പിറ്റേന്ന് രാവിലെ തന്നെ കുളിച്ചു റെഡി ആയി ദേവിയെ തൊഴുതു... ഒരു നല്ല കാര്യത്തിന് പോകുമ്പോൾ ദേവിയുടെ അനുഗ്രഹം കൂടിയേ തീരു..... തിരികെ എത്തുമ്പോളും ചിപ്പി നല്ല മയക്കത്തിൽ ആയിരുന്നു... പുതപ്പെടുത്തു ഒന്നുകൂടി അവളെ ശരിക്ക് പൊതപ്പിച്ചു കൊടുത്തു... അവളുടെ മുഖത്തു പാറി വീണ മുടിഴകൾ ഒതുക്കി വെച്ചു ഫോണുമായി അമ്മു താഴേക്ക് ഇറങ്ങി... മുതിർന്നവരുടെ അനുഗ്രഹം വാങ്ങി അമ്മു ഡ്രൈവിംഗ് പഠിക്കാൻ ഇറങ്ങി....
 
വെറ്റിലയും അടക്കയും 101 രൂപ യും കൂട്ടി പിടിച്ചു തൊഴുത് ആശാന്റെ കൈകളിൽ ഏൽപ്പിച്ചു കാൽ തൊട്ട് വണങ്ങി..... കാർന്റെ ഡോർ തുറന്നു അകത്തു കയറി സീറ്റ്‌ അഡ്ജസ്റ്റ് ചെയ്തു സീറ്റ്‌ ബെൽറ്റ് ഇട്ടു....
 
ആരും നോക്കണ്ട ഇതൊക്കെ സാധാരണ ചെയുന്നതല്ലേ അതു കൊണ്ട് ഞാനും ചെയ്തു അത്രമാത്രം....
 
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
 
ഒരാഴ്ച പെട്ടന്ന് കടന്നു പോയി... ചിപ്പി ഇന്ന് തിരിച്ചു പോകും... പാക്കിങ് എല്ലാം കഴിഞ്ഞു കുട്ടി റെഡി ആയി നിൽക്കേണ്....
 
അമ്മുസ്സേ ഞാൻ ഇനി ലീവിന് വരുമ്പോൾ നീ ഉണ്ടാകോ...
 
അറിയില്ല പെണ്ണെ....
 
ഇറങ്ങട്ടെടി..... ചിപ്പി അമ്മുനെ കെട്ടിപിടിച്ചു
 
താഴെ ചെല്ലുമ്പോൾ അമ്മമാരെല്ലാം കണ്ണും നിറച്ചു നിൽപ്പുണ്ട്.... അതുപിന്നെ ഇവിടെ സ്ഥിരം കാഴ്ച ആണ്.... ആരെങ്കിലും പോകാൻ ഇറങ്ങിയാൽ അപ്പോളേക്കും കണ്ണും നിറച്ചു നിൽക്കുന്നത് കാണാം... ഇതിനു മാത്രം എവിടുന്നാണ് ഇത്രയും കണ്ണുനീർ..... ചുമ്മാതട്ടോ ഇവിടെ എല്ലാവരും  ഒരു പോലെ ആണ് ഞങ്ങളെ സ്നേഹിക്കുന്നത്. ഒരു വേർതിരിവും ഇന്ന് വരെ കാണിച്ചട്ടില്ല......
 
ചെറിയമ്മ മിഴികൾ നിറച്ചു ചിപ്പിയെ നോക്കി... അവൾ അവരെ ചേർത്തു പിടിച്ചു.... കവിളിൽ മുത്തി....
 
അതെ ഈ സന്ധ്യ ആകുമ്പോൾ മുതൽ ഈ കണ്ണുനീർ പരമ്പര കണ്ടു ഇതിപ്പോ ഒരു കണ്ണുനീർ കുടുംബം ആയോ... രംഗം ഒന്ന് ശാന്ധമാക്കുവാൻ ഞാൻ പറഞ്ഞു.
 
അതുകേൾക്കേ എല്ലാവരും ചിരിച്ചു....
 
ചിപ്പി ചെറിയച്ഛന്റെ കൂടെ കാറിൽ കയറി കൈ വീശി കാണിച്ചു.... വണ്ടി നീങ്ങി തുടങ്ങിയപ്പോൾ കൈയിൽ ഉള്ള ഫോൺ എടുത്തു അവൾ ആർക്കോ msg അയച്ചു... ശേഷം ഫോൺ പോക്കറ്റിൽ ഇട്ടു.... അച്ഛന്റെ തോളിലേക്ക് തല ചായിച്ചു കിടന്നു....
 
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
 
 
 
ഹാഷിയും മനുവും ദ്രുവിയും എല്ലാം ഹോസ്പിറ്റലിൽ നല്ല തിരക്കിലാണ്.... മുന്നാളും ഒന്ന് ശ്വാസം വിടാൻ പോലും നേരം ഇല്ല.... അതിനിടയിൽ കിട്ടിയ ഓഫിൽ മുന്നാളും മതിയാവോളം കിടന്നുറങ്ങി.....
 
ആദ്യം മിഴികൾ തുറന്നത് ഹാഷി ആണ്... മിഴികൾ മെല്ലെ ചിമ്മി തുറന്നു കൈകൾ എത്തിച്ചു അവൻ ഫോൺ എടുത്തു... ഫോൺ ബെഡിൽ ഇട്ട് അവൻ ഫ്രഷ് ആകുവാൻ പോയി... ഫ്രഷ് ആയി നേരെ കോഫി ഉണ്ടാക്കി അവൻ മാർക്ക് ഉള്ളത് ഫ്ലാസ്കിൽ ഒഴിച്ച് വെച്ചു.... ഒരു കപ്പ്‌ കോഫിയും ആയി അവൻ ബാൽക്കാണിയിലേക് നടന്നു...
 
അവളെ ഒരു നോക്ക് കാണുവാൻ പെരുംബറ  കൊട്ടുകയായിരുന്നു അവന്റെ ഹൃദയം... ആ കരിമിഴികൾ കാണുവാൻ  അവന്റെ ഉള്ളം വെമ്പി......
 
ബെഡിൽ അലസമായി ഇട്ട അവന്റെ ഫോൺ എടുത്തു അമ്മുവിനെ ആദ്യമായി കണ്ടപ്പോൾ താനെടുത്ത ഫോട്ടോയിലേക്ക് അവൻ മിഴികൾ പായിച്ചു....
 
നിലാവിനു ആമ്പലിനോട് എന്നപോൽ...... മഴക്ക് മണ്ണിനോടെന്നപ്പോൽ.... പൂമ്പാറ്റക്ക് പൂവിനോട് എന്നപോൽ.... അവനുള്ളിലെ പ്രണയത്തിനു കടലിന്റെ ആഴ മായിരുന്നു......
 
അവളുടെ കരിമിഴി കണ്ണുകളിൽ അവന്റെ കണ്ണുകൾ കുരുങ്ങി കിടന്നു.... നോട്ടം ഒന്ന് പിൻവലിക്കാനാവാതെ അതിൽ തറഞ്ഞു.....
 
അറിയുന്നുവോ നീ എന്നിലെ പ്രണയം.....
 
അവന്റെ കണ്ണുകൾ ഈറനണിഞ്ഞു..... ഒരു തുള്ളി കണ്ണു നീർ കവിളിലൂടെ ഒലിച്ചിറങ്ങി അമ്മുവിന്റെ ഫോട്ടോയിൽ പതിച്ചു.... അവന്റെ ഉള്ളം എന്തിനോ വേണ്ടി വേദനിച്ചു....
 
അവന്റെ വേദനകൾക്ക് കൂട്ടായി മഴ ആർത്തു പെയ്യാൻ തുടങ്ങി.... അതിൽ അവന്റെ തേങ്ങലുകൾ നീർ മുത്തു പോലെ അലിഞ്ഞു ചേർന്നു.......
 
 
തുടരും......
 
വായിച്ചു പോകുന്നവർ എനിക്കായി ഒരു രണ്ടു വാക്ക് കുറിച്ചു കൂടെ 
 

ഹൃദയസഖി പാർട്ട്‌ 19

ഹൃദയസഖി പാർട്ട്‌ 19

4.6
2158

പുലരിയിൽ നമ്മുടെ പ്രണയത്തെ തടസപ്പെടുത്തുവാൻ എത്തുന്ന സൂര്യനു പോലും അസൂയ വരും പാകം എനിക്ക് നിന്നെ മതിമറന്നു പ്രണയിക്കണം. നിൻ ചുണ്ടിലെ തേൻ മധുരം നുകരണം. ജനലഴികളിലൂടെ കടന്നു വരുന്ന തണുത്ത കാറ്റിൽ അടിയുലയുന്ന നിൻ മുടിയിഴകളെ തഴുകി തലോടണം..  എന്റെ പേര് കൊത്തിയ താലി നിൻ നെഞ്ചിൽ ചേർന്നു കിടന്നു വിയർപ്പിനാൽ പടർന്ന നിൻ നെറ്റിയിലെ സിന്ദൂര ചുവപ്പിനാൽ വിയർത്തോട്ടി എന്റെ നെഞ്ചിൽ തലചായിച്ചു ഉറങ്ങുന്നത് കാണുവാൻ ഞാൻ ഒത്തിരി കൊതിക്കുന്നു പെണ്ണെ...... ഓരോന്നു ആലോചിക്കും തോറും അവനുളിൽ ഒരു തേങ്ങൽ അവൻ അറിയാതെ തന്നെ പുറത്തേക്ക് വന്നു....     ഹാഷിയുടെ നിൽപ്പ് കണ്ടു മ