Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 32

നിരഞ്ജൻറെ സ്വന്തം പാറു  Chapter 32
 
നിരഞ്ജൻ വിളിച്ചതനുസരിച്ച് മായ അയാൾക്ക് അടുത്തേക്ക് വന്നു. പിന്നെയാണ് അവന് അടുത്തു നിൽക്കുന്ന സൂര്യനെയും കിരണിനെയും അവൾ കണ്ടത്.
 
എന്നാൽ നിരഞ്ജൻ മായയെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
 
അവളിലെ ഓരോ ചെറിയ ഭാവവ്യത്യാസവും അവൻ ഒപ്പി എടുത്തു. പിന്നെ സൂര്യനെ നോക്കി പറഞ്ഞു.
 
“She is the one who is taking care of this project.”
 
നിരഞ്ജൻ പറയുന്നത് കേട്ട് കിരൺ പറഞ്ഞു.
 
“ഞങ്ങൾക്കറിയാം മായയേ... വാസുദേവൻ Iyer ൻറെ മകൾ അല്ലേ?”
 
അവൾ ഒന്നും പറയാതെ ചെറുതായി ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി.
 
മായയിൽ അസ്വസ്ഥത നിറയുന്നത് നിരഞ്ജൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
 
അവളുടെ മാറിടം നനയുന്നത് അവൾക്കറിയാമായിരുന്നു.
അതോടൊപ്പം തന്നെ സൂര്യൻറെയും കിരണിൻറെയും മുന്നിൽ നിൽക്കുന്നതും അവൾക്ക് പേടിയായിരുന്നു കൂടെയുള്ളത് നിരഞ്ജനും.
 
എല്ലാം കൂടി അവൾ വല്ലാതെ അവസ്ഥയിലായിരുന്നു.
 
എന്താണ് ചെയ്യുക എന്ന് ആലോചിച്ചപ്പോഴാണ് ഒരാൾ ഗ്ലാസ് നിറച്ച trayമായി അവർക്കു മുൻപിലൂടെ പോയത്.
 
ഒട്ടും സമയം കളയാതെ അവൾ അതിൽ നിന്നും ഒരു ഗ്ലാസ് എടുത്തു കയ്യിൽ പിടിച്ചു.
 
മായwhisky glass എടുക്കുന്നത് നിരഞ്ജൻ അതിശയത്തോടെ നോക്കി. എന്നാൽ കുറച്ചു സമയത്തിന് ശേഷം അവൾ അതിൽ നിന്ന് ഒരു zip പോലുമെടുക്കാതെ നിൽക്കുന്നത് അവനെ കൂടുതൽ watchful ക്കി.
 
എന്നാൽ മായ നിരഞ്ജൻ തന്നെ ശ്രദ്ധിക്കുന്നതൊന്നും അറിയുന്നുണ്ടായിരുന്നില്ല.
 
അവൾ ചുറ്റും ഒന്ന് നോക്കി. ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയ ഒരു നിമിഷത്തിൽ മായ തൻറെ കൈയ്യിലിരിക്കുന്ന ഗ്ലാസ് തൻറെ തന്നെ മേൽ തട്ടിത്തെറിപ്പിച്ചു.
 
പെട്ടെന്ന് സൗണ്ട് കേട്ട് എല്ലാവരും തിരിഞ്ഞു നോക്കിയപ്പോൾ byമിസ്റ്റേക്ക് തെറ്റി വീണതാണെന്ന് പറഞ്ഞ് അവൾ ഒരു സോറിയും പറഞ്ഞു.
 
പിന്നെwash റൂമിൽ പോയി എല്ലാം ക്ലീൻ ആക്കി പുറത്തു വന്നു.
 
അവിടെ തന്നെ നിന്നു കൊണ്ട് അവൾ നിരഞ്ജന് ഒരു മെസ്സേജ് അയച്ചു.
 
“I am going home... my dress is dirty with juice strain. Good night.”
 
ഇത്രയും ആയിരുന്നു മെസ്സേജ്.
 
നിരഞ്ജൻ മെസ്സേജ് വായിച്ചപ്പോൾ ചുണ്ടിൽ ചെറിയ ചിരി തെളിഞ്ഞു വന്നു. അവൻ റിപ്ലൈ ചെയ്തു.
 
“Smart... but not enough to beat me. By the way, it is not juice strain.... it is whisky strain...”
 
അവൻറെ മെസ്സേജ് വായിക്കുന്നതിനിടയിൽ തന്നെ അവൻറെ അടുത്ത മെസ്സേജ് വന്നു.
 
“I am coming out, wait for me at the lobby.”
 
മായ അവൻറെ മെസ്സേജ് കണ്ട സ്തംഭിച്ചു നിന്നു പോയി. എന്നാലും പുറത്തേക്കിറങ്ങിയപ്പോൾ നിരഞ്ജൻ അവൾക്ക് അടുത്തേക്ക് നടന്നു വരുന്നത് കണ്ടു. അടുത്തെത്തിയ നിരഞ്ജൻ അവളോട് പറഞ്ഞു.
 
“It’s late Maya. Don’t travel alone. Will send my driver with you.”
 
അതുകേട്ട് മായ പറഞ്ഞു.
 
“No no, I am good. You don't bother about me. I can manage myself.”
 
അവളുടെ സംസാരം നിരഞ്ജനെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു.
 
“Don’t argue you stupid... come with me.”
 
നിരഞ്ജൻ ദേഷ്യത്തോടെ എന്നാൽ ശബ്ദം താഴ്ത്തി അവളോട് പറഞ്ഞു.
 
She was in panic stage now. ഒരു പ്രാവശ്യം അവൻറെ കൂടെ അവൻറെ കാറിൽ യാത്ര ചെയ്തത് അവൾക്ക് നല്ലതു പോലെ ഓർമ്മ ഉണ്ടായിരുന്നു.
 
ഇതെല്ലാം കണ്ട് ഭരതൻ കുറച്ചകലെ നിന്നിരുന്നു.
 
ഇന്നുവരെ കണ്ട ഓരോ നിമിഷത്തിലും ബോൾഡ് ആയി തന്നെ അത്ഭുതപ്പെടുത്തി കൊണ്ടിരുന്ന മായയുടെ ഈ പതർച്ച അവനെ വല്ലാതെ അത്ഭുതപ്പെടുത്തി.
 
അവളുടെ സിറ്റുവേഷൻ മനസ്സിലാക്കി ഭരതൻ വേഗം വന്ന് അവളെ കെട്ടിപ്പിടിച്ചു.
 
എന്നാൽ നിരഞ്ജൻ അവളുടെ കണ്ണുകളിൽ തന്നെ നോക്കി നിൽക്കുകയായിരുന്നു.
 
അവളുടെ പതറിയ കണ്ണുകൾ, താൻ അന്വേഷിക്കുന്ന കണ്ണുകൾ പോലെ അവനു തോന്നി.
 
ഭരതനെ കണ്ടതും അവനിലേക്ക് അവൾ ചുരുങ്ങിയതും നിരഞ്ജൻ ശ്രദ്ധിച്ചു.
 
അത് അവന് മനസ്സിൽ വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി.
 
എന്നാൽ ഭരതൻ അവളെ കംഫർട്ടബിൾ ആക്കാൻ നോക്കുകയായിരുന്നു.
 
ഏകദേശം രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ ഒന്ന് ഒക്കെയായി എന്ന് മനസ്സിലാക്കിയ ഭരതൻ നിരഞ്ജനെ നോക്കി പറഞ്ഞു.
 
“I am going with her. Send a car to pick me from her house.”
 
അത്രയും പറഞ്ഞ് ഭരതൻ മായയെയും കൂട്ടി അവളുടെ കാറിനടുത്തേക്ക് ചെന്നു.
 
ഭരതനാണ് അവളുടെ കാർ ഡ്രൈവ് ചെയ്തത്. മായ ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. പാസഞ്ചർ സീറ്റിൽ അനങ്ങാതെ ഇരിക്കുകയായിരുന്നു.
 
അവളുടെ ഫ്ലാറ്റിന് താഴെ എത്തിയതും വാസുദേവൻ അവരെ കാത്തു ഗേറ്റിനടുത്ത് തന്നെ നിൽപ്പുണ്ടായിരുന്നു.
 
മായ അയാളെ കണ്ട് സങ്കടത്തോടെ ഒന്നും പറയാതെ കാറിൽ നിന്നും ഇറങ്ങി വാസുദേവനെ കെട്ടിപ്പിടിച്ചു.
 
അതു കണ്ടു പേടിച്ചു നിൽക്കുന്ന വാസുദേവനോട് ഭരതൻ പറഞ്ഞു.
 
“Don’t worry uncle. Nothing wrong. She is slightly panicked because of the late timing. It was her day. She did a fantastic presentation today in the meet.”
 
ഭരതൻറെ സംസാരം കേട്ട് വാസുദേവൻ ചെറുപുഞ്ചിരിയോടെ ചോദിച്ചു.
 
“ഇവളുടെ ഓഫീസിലെ ഭരതൻ സാർ അല്ലേ? മോള് പറഞ്ഞിരുന്നു ഒരു brother നെ കിട്ടിയെന്ന്.”
 
അതുകേട്ട് ഭരതൻ ചിരിച്ചു.
 
പിന്നെ രണ്ടുപേരെയും നോക്കി ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞ് പുറത്തേക്ക് വന്നു.
 
നിരഞ്ജൻറെ കാർ അവിടെ wait ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ കാറിൽ കയറി നോക്കിയപ്പോൾ നിരഞ്ജൻ ഇരിക്കുന്നത് കണ്ടു ഭരതൻ ഞെട്ടി പോയി.
 
ഭരതൻ നിരഞ്ജനോട് ചോദിച്ചു.
 
“നീ എന്താണ് പോന്നത്? മീറ്റ് കഴിഞ്ഞു കാണില്ലല്ലോ?”
 
അതുകേട്ട് നിരഞ്ജൻ അസ്വസ്ഥയോടെ പറഞ്ഞു.
 
“Nothing... I am tired, so thought to go home.”
 
ഭരതനും അത് ശരി വെച്ചു.
 
“ശരിയാണ് വല്ലാതെ tired ആയി.”
 
പിന്നെ രണ്ടുപേരും ഒന്നും സംസാരിച്ചില്ല.
 
എന്നാൽ നിരഞ്ജൻറെ മനസ്സ് കലങ്ങി മറിഞ്ഞ് കിടക്കുകയായിരുന്നു.
 
പേടിച്ചു തന്നെ നോക്കുന്ന മായയുടെ കണ്ണുകളിൽ തന്നെയായിരുന്നു അവൻറെ മനസ്സ് മുഴുവൻ. താൻ അന്വേഷിക്കുന്ന അതേ കണ്ണുകളാണ് അതെന്ന് അവന് പലപ്പോഴായി തോന്നിയിരുന്നു. ഇന്ന് ആ തോന്നൽ കുറച്ചു കൂടി ശക്തി പ്രാപിച്ചിരിക്കുന്നു.
 
രണ്ടുപേരും ഫ്ലാറ്റിലെത്തി ഫ്രഷായി ഓരോ glass whisky ഉം എടുത്ത് സോഫയിൽ വന്നിരുന്നു. ആ സമയം നരേന്ദ്രനും എത്തി.
 
മൂന്നു പേരും മുഴുവൻ സമയവും സംസാരിച്ചത് മായയുടെ presentation skill നെക്കുറിച്ചാണ്.
 
 അവരുടെ പ്രൊജക്ടിനെക്കുറിച്ച് ധാരാളം എൻക്വയറി ഉണ്ടായിരുന്നു എന്നും നരേന്ദ്രൻ പറഞ്ഞു.
 
കുറച്ചു നേരത്തെ ഡിസ്കഷനു ശേഷം എല്ലാവരും പോയി കിടന്നു.
 
നന്നായിtired ആയിരുന്നതു കൊണ്ട് ഭരതൻ കിടന്നപ്പോഴേക്കും ഉറങ്ങിപ്പോയിരുന്നു.
 
എന്നാൽ എത്ര tired ആയിട്ടും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു നേരം വെളുപ്പിച്ച ഒരാളുണ്ടായിരുന്നു ഫ്ലാറ്റിൽ. അത് മറ്റാരുമായിരുന്നില്ല നിരഞ്ജൻ തന്നെയായിരുന്നു.
 
ആ രാത്രി മുഴുവനും മായയുടെ കണ്ണുകൾ അവനെ വേട്ടയാടി.
 
മാത്രമല്ല പാർവണ എന്ന പേരും ഇപ്പോൾ രണ്ടാമത്തെ പ്രാവശ്യം ആണ് കേൾക്കുന്നത്.
 
 എന്തോ ആ പേര് തനിക്ക് വേണ്ടപ്പെട്ട ആരുടെയോ ആണെന്ന് ഒരു തോന്നൽ. ആ പേര് കേട്ടപ്പോൾ തൊട്ട് ഒരു വല്ലാത്ത ഇഷ്ടം ആ പേരിനോട് അവന് തോന്നുന്നുണ്ടായിരുന്നു.
 
നിരഞ്ജന് ആ പേര് കേട്ടപ്പോൾ തൊട്ട് ആ പേരും ആ പെൺകുട്ടിയും തനിക്ക് വേണ്ടപ്പെട്ട ആരോ ആണെന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു.
 
xxxxxxxxxxxxxxxxxxxxxxxxx
 
വാസുദേവൻ മായയെ തന്നോട് ചേർത്തു പിടിച്ചു. താൻ ഉണ്ടെന്ന് പറയാതെ പറയും പോലെ.
 
എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് അയാൾക്ക് മനസ്സിലായി. അയാൾ അവളെ നേരെ ഫ്ലാറ്റിൽ കൊണ്ടുപോയി.
 
ആദിയും ആദുവും നല്ല ഉറക്കമായിരുന്നു.
വാസുദേവൻ മായയെ സോഫയിലിരുത്തി.
 
 അപ്പോഴേക്കും ലളിതാ നല്ല ചൂടുള്ള കോപ്പി കൊണ്ടു വന്നു. അവൾ അത് കുടിച്ചു.
 
പിന്നെ തന്നെ നോക്കി ആധിയോടെ ഇരിക്കുന്ന അച്ഛനോടും അമ്മയോടും പറഞ്ഞു.
 
“നിങ്ങൾ ഇങ്ങനെ പേടിക്കേണ്ട ആവശ്യമൊന്നുമില്ല. അതിനു മാത്രം ഒന്നും ഉണ്ടായിട്ടുമില്ല.”
 
അത്രയും പറഞ്ഞു അന്നേ ദിവസം ഉണ്ടായതെല്ലാം അവൾ രണ്ടുപേരും പറഞ്ഞു കേൾപ്പിച്ചു.
 
നിരഞ്ജൻ തന്നെ കൊണ്ടാക്കാം എന്ന് പറഞ്ഞപ്പോൾ പണ്ടത്തെ കാർ യാത്രയും അതിനു ശേഷം തൻറെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങളും ഓർത്തപ്പോൾ ഉണ്ടായ പേടിയാണ് തന്നെ ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിച്ചത് എന്ന് അവൾ പറഞ്ഞു.
 
എല്ലാം കേട്ട് വാസുദേവൻ പറഞ്ഞു.
 
“മോളെ അച്ഛൻ പറയുന്നത് കേൾക്കണം. 2 ഓപ്ഷനാണ് നമ്മുടെ മുന്നിലുള്ളത്. ഒന്ന് നിരഞ്ജനെ ശ്രദ്ധയോടെ നേരിടണം. അല്ലെങ്കിൽ രണ്ടാമത്തെത് ഒളിച്ചോട്ടം. എന്തായാലും ആദ്യത്തെ ഓപ്ഷൻ ആണ് മോള് തിരഞ്ഞെടുത്തത്. അത് brave option ആയി തന്നെയാണ് അച്ഛനും തോന്നിയത്. കാരണം ഒളിച്ചോടാൻ തുടങ്ങിയാൽ അവസാനം ഉണ്ടാകില്ല. എന്നാൽ നിരഞ്ജനെ നേരിടണം എന്നത് ഈസിയായ ഒരു തീരുമാനമല്ല. മുന്നോട്ടു പോകുന്തോറും ഇതു പോലുള്ള അവസരങ്ങൾ ഉണ്ടാകും എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. ചിലപ്പോൾ ഒന്നിച്ച് ഒരു കാറിൽ യാത്ര ചെയ്യേണ്ടതായി വരും. ചിലപ്പോൾ ഹോട്ടലിൽ താമസിക്കേണ്ടത് ആയി വരും. അന്നേരം ഇതുപോലെ react ചെയ്താൽ ശരിയാവില്ല. അതുകൊണ്ട് മോൾ ഒരു തീരുമാനം എടുക്കേണ്ട സമയമാണ് ഇപ്പോൾ. എന്തായാലും തളരില്ല. bold ആയി തന്നെ എൻറെ മോള് എല്ലാം നേരിടും. ആർക്കും ഒരു സംശയവും നൽകാതെ തന്നെ മുന്നോട്ടു പോകും. മാത്രമല്ല ആദിയെയും ആദുവിനെയും ഓർക്കണം. അവർക്ക് ഒരു ഭാവി ഉണ്ടാക്കണം എന്ന ചിന്ത എപ്പോഴും മനസ്സിൽ ഉണ്ടാകണം. തളരരുത്. എപ്പോഴെങ്കിലും ഡൗണായി തോന്നിയാൽ ഞങ്ങൾ നാല് പേരും മോൾക്ക് വേണ്ടി എന്തിനും എപ്പോഴും കൂടെയുണ്ടാകും എന്ന് മനസ്സിൽ ഉറപ്പാക്കണം.”
 
വാസുദേവൻ പറയുന്നത് ഓരോന്നും മായ ശ്രദ്ധയോടെ കേട്ടിരുന്നു.
 
അവൾ ഒരു തീരുമാനം എടുക്കുന്ന തിരക്കിൽ ആയിരുന്നു.
 
മക്കൾക്ക് വേണ്ടിയും ഈ അച്ഛനമ്മമാർക്ക് വേണ്ടിയും കൂടുതൽ സ്ട്രോങ്ങ് ആക്കാൻ തന്നെ അവൾ തീരുമാനിച്ചു. പിന്നെ അവൾ പറഞ്ഞു.
 
“അച്ഛൻ പറഞ്ഞത് ശരിയാണ്. പക്ഷേ പെട്ടെന്ന് നിരഞ്ജൻ പറഞ്ഞത് കേട്ടപ്പോൾ പഴയതൊക്കെ ഓർമ്മ വന്നിട്ട് panic ആയി പോയതാണ്. ഇനി അങ്ങനെ ഉണ്ടാകാതെ ഞാൻ നോക്കിക്കോളാം. I am prepared for anything now.”
 
അവളുടെ ആത്മവിശ്വാസം തിരിച്ചു വന്നത് അറിഞ്ഞു ലളിതക്കും വാസുദേവനും അല്പം സമാധാനമായി.
 
അവർക്കറിയാം ഇനി മായാ എന്തും നേരിടാൻ സ്വയം തയ്യാറായിരിക്കുന്നു എന്ന്.
 
വാസുദേവൻ അവളെ ഒരുവിധം നന്നായി തന്നെ മനസ്സിലാക്കിയിരുന്നു. അവൾ ഇടയ്ക്ക് down മ്പോൾ തങ്ങൾ കൂടെയുണ്ട് എന്ന് മാത്രം പറഞ്ഞാൽ മതി. അത് അവൾക്കു ഒരു reassurance ആണ്.
 
അടുത്ത ദിവസം മായ ആസ് യൂഷ്വൽ ഓഫീസിൽ എത്തി.
 
മായയുടെ ഇന്നലത്തെ presentation ഓഫീസിൽ already ന്യൂസ് ആയിരുന്നു. Stella ആണ് അത് പബ്ലിഷ് ചെയ്തത്. ഭരതനാണ് അതിനു പിന്നിലെന്ന് നിരഞ്ജന് പെട്ടെന്ന് തന്നെ മനസ്സിലായി.
 
എന്നാൽ ഈ ന്യൂസും മായയെ ഒട്ടും എഫക്ട് ചെയ്തിരുന്നില്ല. എന്നാലും ഭരതന് ഒട്ടും വിഷമം തോന്നിയില്ല.
 
കാരണം ഭരതൻ മായ എന്താണ്, എങ്ങനെയാണ് ചിന്തിക്കുന്നത് എന്നൊക്കെ ഏകദേശം മനസ്സിലാക്കി തുടങ്ങിയിരുന്നു.
മായ ഓരോ കാര്യത്തിനും എങ്ങനെ റിയാക്ട് ചെയ്യും എന്നും എന്ത് പറയും എന്നും അവൻ ഊഹിക്കാൻ പറ്റുമായിരുന്നു ഇപ്പോൾ.
 
അപ്പോഴും അവനെ കുഴപ്പിക്കുന്ന ഒരു ചിന്ത മനസ്സിൽ ഉണ്ടായിരുന്നു.
 
തലേ ദിവസത്തെ രാത്രിയിലെ മായയുടെ ബിഹേവിയർ. അത് അവളിൽ നിന്നും അവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആ സംഭവം അവനിൽ ചെറിയ കൺഫ്യൂഷൻ ഉണ്ടാക്കിയെങ്കിലും അതിനെപ്പറ്റി അവൻ ഒന്നും അവളോട് ചോദിക്കാൻ മുതിർന്നില്ല.
 
കാബിൻ നിരഞ്ജൻ മായയ്ക്ക് കുറച്ചു വർക്ക് explain ചെയ്തു കൊടുത്തിരുന്നു.
 
എന്നാൽ ഒരു ഭാവമാറ്റവുമില്ലാതെ മായ എല്ലാം ശ്രദ്ധിച്ചു കേട്ടു.
 
പിന്നെ സ്വന്തം സീറ്റിൽ പോയി വർക്ക് ചെയ്യാൻ തുടങ്ങി.
 
Stella യും ജൂലിയായും ഒരാഴ്ച ബിസിനസ് ടൂറിൽ ആയിരുന്നതു കൊണ്ട് തന്നെ പെയിൻറിങ് വർക്ക് ചെയ്തു തീർക്കുന്ന തിരക്കിലായിരുന്നു.
 
നിരഞ്ജൻ ആഫ്റ്റർ noon ൽ മീറ്റിങ് വെച്ചിരുന്നു.
അഞ്ചുപേർക്കും അടക്കം നരേന്ദ്രനും ജോയിൻ ചെയ്യുന്നുണ്ടായിരുന്നു.
 
മീറ്റിങ്ങിൽ ബിസിനസിൻറെ ഫസ്റ്റ് സ്റ്റേജ് നന്നായി തന്നെ അവസാനിപ്പിച്ചതായി നിരഞ്ജൻ പറഞ്ഞു.
 
എല്ലാവർക്കും നന്ദിയും പറയാൻ അവൻ മറന്നില്ല.
 
എല്ലാവരും സന്തോഷത്തിലായിരുന്നു. ആ സമയം ജൂലിയ പറഞ്ഞു.
 
“I think we should celebrate this moment”
 
Stella പെട്ടെന്നു തന്നെ അതിനോടു എഗ്രി ചെയ്തു.
 
എന്നാൽ എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് നരേന്ദ്രനും പറഞ്ഞു.
 
“I also agree with these girls. We can celebrate our first stage success this weekend.”
 
അതു കൂടി കേട്ട് ഭരതൻ പ്രതീക്ഷയോടെ നിരഞ്ജന നോക്കി.
 
അവനും അങ്ങനെ ഒരു ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നു എന്നതാണ് സത്യം.
 

നിരഞ്ജൻറെ സ്വന്തം പാറു  Chapter 33

നിരഞ്ജൻറെ സ്വന്തം പാറു  Chapter 33

4.8
16204

നിരഞ്ജൻറെ സ്വന്തം പാറു  Chapter 33   അതു മനസ്സിലാക്കി നിരഞ്ജൻ പറഞ്ഞു.   “Not bad, we should celebrate. This will be indirect publicity for our project.”   അതുകേട്ട് ഭരതനും പറഞ്ഞു.   “ശരിയാണ്. So, Stella, Julia please do arrangements for this weekend. നമ്മുടെ എംപ്ലോയിസ് മാത്രം മതി.”   എല്ലാവരുടെയും മുഖത്ത് സന്തോഷം ആയിരുന്നു.   നിരഞ്ജൻ അറിയാതെ മായയുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്ത് എന്ത് ഭാവമാണെന്ന് അവനു പോലും മനസ്സിലായില്ല.    എന്നാലും അവൻ ഒന്നും ചോദിച്ചില്ല.   മീറ്റിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയ Stella യും ജൂലിയയും പാർട്ടി പ്ലാൻ ചെയ്യാൻ പോയി.   മായ wash റൂമിലേക്ക് പോകാൻ ഇറങ്ങിയതും നരേന്ദ്രൻ പുറകിൽ ഉണ്ടായിരുന്നു.