Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 33

നിരഞ്ജൻറെ സ്വന്തം പാറു  Chapter 33
 
അതു മനസ്സിലാക്കി നിരഞ്ജൻ പറഞ്ഞു.
 
“Not bad, we should celebrate. This will be indirect publicity for our project.”
 
അതുകേട്ട് ഭരതനും പറഞ്ഞു.
 
“ശരിയാണ്. So, Stella, Julia please do arrangements for this weekend. നമ്മുടെ എംപ്ലോയിസ് മാത്രം മതി.”
 
എല്ലാവരുടെയും മുഖത്ത് സന്തോഷം ആയിരുന്നു.
 
നിരഞ്ജൻ അറിയാതെ മായയുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്ത് എന്ത് ഭാവമാണെന്ന് അവനു പോലും മനസ്സിലായില്ല.
 
 എന്നാലും അവൻ ഒന്നും ചോദിച്ചില്ല.
 
മീറ്റിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയ Stella യും ജൂലിയയും പാർട്ടി പ്ലാൻ ചെയ്യാൻ പോയി.
 
മായ wash റൂമിലേക്ക് പോകാൻ ഇറങ്ങിയതും നരേന്ദ്രൻ പുറകിൽ ഉണ്ടായിരുന്നു. പുറത്തേക്ക് കടന്ന് മായയെ നരേന്ദ്രൻ വിളിച്ചു.
 
“Maya...”
 
“Yes Sir... “
 
അവൾ പുഞ്ചിരിയോടെ അവിടെ തന്നെ നിന്ന് അയാളെ തിരിഞ്ഞു നോക്കി.
 
എന്നാൽ ഈ സമയം നിരഞ്ജനും ഭരതനും എന്തോ സംസാരിച്ചു കൊണ്ട് പുറത്തേക്കു വരികയായിരുന്നു.
 
നരേന്ദ്രൻ മായയെ വിളിച്ചത് അവരും കേട്ടിരുന്നു. നരേന്ദ്രൻ എന്താണ് പറയാൻ പോകുന്നതെന്ന് കേൾക്കാൻ അവരും കാതോർത്തു.
 
ഈ സമയം കൊണ്ട് നരേന്ദ്രൻ നടന്ന് മായക്ക് അടുത്തെത്തിയിരുന്നു.
 
“മായ ഒരു പാർട്ടിക്കും വരില്ല എന്ന് എനിക്കറിയാം. ഇതും അങ്ങനെ തന്നെയാണോ തീരുമാനിച്ചിരിക്കുന്നത്?”
 
അതുകേട്ട് മായ സംശയത്തോടെ നരേന്ദ്രനെ നോക്കി. പിന്നെ പുഞ്ചിരിയോടെ പറഞ്ഞു.
 
“Sir പറഞ്ഞത് ശരിയാണ്. എനിക്ക് പാർട്ടി ഒട്ടും താല്പര്യം ഉള്ള ഒന്നല്ല. I am not a party animal. I always feel out of place and more than that I should reach home before 7.”
 
“Let them enjoy sir. I am happy like this.”
 
അവളിൽ നിന്നും ഇതു തന്നെയായിരുന്നു നരേന്ദ്രൻ പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ട് നരേന്ദ്രൻ പറഞ്ഞു.
 
“I think you should join us at least for this party. And yes, I can't force you for all this. It's totally up to you Maya. I just said my suggestion.”
 
അതുകേട്ട് മായ പറഞ്ഞു.
 
“Thank you very much for understanding my situation, Sir. I am grateful for this.”
 
അത്രയും പറഞ്ഞ് മായ തിരിഞ്ഞു നടന്നു.
 
അവൾ പോകുന്നതും നോക്കി നരേന്ദ്രൻ നിന്നു.
എന്നാൽ ഇതെല്ലാം കേട്ട് നിരഞ്ജൻറെ മുഖത്ത് ഒരു കള്ളച്ചിരി നിറഞ്ഞു നിന്നിരുന്നു.
 
“Maya, നീ ഈ പാർട്ടി അറ്റൻഡ് ചെയ്യാതിരിക്കുന്നത് എനിക്ക് ഒന്ന് കാണണം.”
 
മനസ്സിൽ ആണ് പറയാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും അടുത്തു നിന്ന ഭരതൻ അവൻ പറഞ്ഞത് കേട്ടു.
 
അവനും മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നു Maya പാർട്ടിക്ക് ജോയിൻ ചെയ്യണമെന്ന്. എന്നാലും അവൻ കപട ദേഷ്യത്തോടെ പറഞ്ഞു.
 
“അവൾക്ക് നല്ല കരുത്തുള്ള ആങ്ങള ഉണ്ടെന്നു മറക്കണ്ട.”
 
അതു കേട്ട് നിരഞ്ജൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
 
“എന്നാൽ ആങ്ങള കൊണ്ടു വായോ അവളെ പാർട്ടിക്ക്. അല്ലെങ്കിൽ ഞാൻ കൊണ്ടുവരും അവളെ എൻറെ രീതിയ്ക്ക്.”
 
അതും പറഞ്ഞ് അവൻ നടന്നു പോയി.
 
മായയുടെ കാര്യം ഏകദേശം തീരുമാനമായി എന്ന് ഭരതന് മനസ്സിലായി.
 
മായയുടെ ഈ anti സോഷ്യൽ രീതിയോട് നല്ല എതിർപ്പുണ്ടായിരുന്നു. എന്നാലും അത് അവളുടെ പേഴ്സണൽ സ്പെയ്സ് ആണല്ലോ എന്നോർത്താണ് ഒന്നും പറയാതിരിക്കുന്നത്.
 
‘എന്നാൽ ഇനി കാണാം കളി നിരഞ്ജനും മായയും തമ്മിലുള്ളത്.’
 
ഭരതൻ ചെറുചിരിയോടെ മനസ്സിൽ പറഞ്ഞു.
പാർട്ടിയെ കുറിച്ചുള്ള ഫസ്റ്റ് ഇമെയിൽ സ്റ്റെല്ലാ employees സിന് അയച്ചു.
 
ബ്ലോക്ക്the ഡേറ്റ് എന്നുപറഞ്ഞാണ് email അയച്ചത്.
 
ജൂലിയായുംStella യും ചേർന്ന് നന്നായി തന്നെ പാർട്ടി ഓർഗനൈസ് ചെയ്തു.
 
ഇന്ന് മണ്ടേ ആണ്. Coming Saturday ആണ് പാർട്ടി വെച്ചിരിക്കുന്നത്.
 
6pm onwards... dress code അടക്കം എല്ലാം തീരുമാനിക്കുന്ന തിരക്കിലായിരുന്നു ജൂലിയായും Stella യും. ഭരതനും അവർക്കു വേണ്ട ഹെൽപ്പ് ചെയ്തു കൊടുത്തു കൂടെ തന്നെയുണ്ട്.
 
നരേന്ദ്രൻറെ നിർദ്ദേശ പ്രകാരം നാഗേന്ദ്രനും, നികേതും, ഹരിയും, ഗിരിയും പിന്നെ ചന്ദ്രദാസും ജോയിൻ ചെയ്യുന്നുണ്ടായിരുന്നു.
 
ഓഫീസിൽ എല്ലാവരും പാർട്ടിയെ കുറിച്ചാണ് സംസാരം. സാധാരണ പോലെ അന്നും മായ ആറുമണിയായപ്പോൾ ഓഫീസിൽ നിന്നും ഇറങ്ങി.
 
അവൾ തൻറെ കാറിനടുത്ത് എത്തിയതും സൂര്യനും കിരണും അവളെ കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു.
 
ഒരു client നെ മീറ്റ് ചെയ്യാൻ ഇറങ്ങിയതാണ് നിരഞ്ജനും ഭരതനും കൂടി.
 
എന്നാൽ മായയെ തടഞ്ഞു നിർത്തി സംസാരിക്കുന്ന സൂര്യനേയും കിരണിനെയും കണ്ടു നിരഞ്ജനും ഭരതനും അവർക്ക് അടുത്തേക്ക് നടന്നു.
 
സൂര്യൻ മായയോട് പാർവർണ്ണയെ കുറിച്ചാണ് സംസാരിക്കുന്നത്.
 
അവൾ ബാംഗ്ലൂർ ആണെന്ന് മാത്രമേ തനിക്ക് അറിയൂ എന്ന് മായ പറയുന്നത് നിരഞ്ജനും ഭരതനും കേട്ടു.
 
ആ സമയത്താണ് കിരൺ നിരഞ്ജനെ കണ്ടത്.
ഭരതൻ അവരെ കണ്ടു ചോദിച്ചു.
 
“എന്താ സൂര്യൻ, ബിസിനസ് സംസാരിക്കുന്നത് പാർക്കിങ്ങിൽ ആണോ?”
 
ഭരതൻറെ ശബ്ദം കേട്ടാണ് മായാ തിരിഞ്ഞു നോക്കിയത്.
 
നിരഞ്ജനേയും ഭരതനേയും അവളവിടെ expect ചെയ്തിരുന്നില്ല എന്ന് അവളുടെ മുഖ ഭാവത്തു നിന്നു തന്നെ മനസ്സിലാക്കാമായിരുന്നു.
 
ഒരു പരുങ്ങൽ ആയിരുന്നു അവളുടെ മുഖത്ത് നോക്കിയപ്പോൾ നിരഞ്ജനും ഭരതനും കണ്ടത്.
എന്നാൽ സൂര്യന് ആൻസർ പറയാൻ സമയം നൽകാതെ നിരഞ്ജൻ പറഞ്ഞു.
 
“Maya, you go. anyway, we are here. We will clear all points to them.”
 
അതുകേട്ട് മായ ഒന്നു ചിരിച്ചെന്നു വരുത്തി വേഗം കാറിൽ കയറി അവിടെ നിന്നും പോയി.
അവൾ പോയെന്ന് ഉറപ്പു വരുത്തിയ ശേഷം നിരഞ്ജൻ ഭരതനോട് പറഞ്ഞു.
 
“Can you go and meet our client. I will go with them.”
 
അതുകേട്ട് ഭരതൻ സമ്മതിച്ചു.
 
“Oho suer, I will meet them. You carry on.”
 
അത്രയും നിരഞ്ജൻഓട് പറഞ്ഞ ശേഷം സൂര്യനും കിരണിനും നേരെ തിരിഞ്ഞു,
 
“Bye see you soon”
 
എന്നും പറഞ്ഞു അവിടെ നിന്നും പോന്നു.
അതുകേട്ട് സൂര്യൻ ഒന്നു ചിരിച്ചെന്നു വരുത്തി. അത്ര തന്നെ.
 
ഈ സമയം കുറച്ച് ദേഷ്യത്തോടെ തന്നെ കിരൺ നിരഞ്ജനോട് പറഞ്ഞു.
 
“നിങ്ങൾ തെറ്റിദ്ധരിച്ചതാണ്. ഞങ്ങൾ ഒഫീഷ്യൽ കാര്യമല്ല സംസാരിച്ചിരുന്നത്.”
 
എന്നാൽ ഈ സമയം നിരഞ്ജൻ ഒന്നും പറയാതെ കിരൺ പറയുന്നത് വളരെ ശ്രദ്ധയോടെ കേൾക്കുകയായിരുന്നു.
 
നിരഞ്ജൻ താൻ പറയുന്നത് കേൾക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ കിരൺ തുടർന്നു പറഞ്ഞു.
 
“ഞങ്ങൾ തമ്മിൽ പരിചയം ഉണ്ടെന്നു കഴിഞ്ഞ പ്രാവശ്യം meet ചെയ്തപ്പോൾ തന്നെ പറഞ്ഞിരുന്നു."
 
“ അതുകൊണ്ട്?”
 
പെട്ടെന്ന് നിരഞ്ജൻ പറഞ്ഞു.
 
“വരൂ നമുക്ക് ഓഫീസിൽ ഇരുന്നു സംസാരിക്കാം.”
 
ഇതുകേട്ട് സൂര്യൻ പറഞ്ഞു.
 
“വേണ്ട... നമുക്ക് പുറത്ത് എവിടെയെങ്കിലും പോകാം. എന്തായാലും നമ്മൾ സംസാരിക്കുന്നത് ഒഫീഷ്യൽ ആയ കാര്യങ്ങൾ അല്ല. അപ്പോൾ ഓഫീസിനേക്കാൾ നല്ലത് ഏതെങ്കിലും ഒരു റസ്റ്റോറൻറ് അറ്റ്മോസ്ഫിയർ ആയിരിക്കും.”
 
അതുകേട്ട് നിരഞ്ജൻ അവരെ അടുത്തുള്ള ഒരു റസ്റ്റോറൻറ് ലേക്ക് കൂട്ടിക്കൊണ്ടു പോയി.
 
മൂന്നു coffee ഓർഡർ ചെയ്തു.
 
നിരഞ്ജൻ പിന്നെ സൂര്യനെ നോക്കി ചോദിച്ചു.
 
“എൻറെ ഓർമ്മ ശരിയാണെങ്കിൽ മായയുടെ അച്ഛനെ അറിയും എന്നാണ് അന്ന് നിങ്ങൾ പരിചയപ്പെട്ടപ്പോൾ പറഞ്ഞത്. പിന്നെ എന്തിനാണ് മായയേ കാണാൻ വരുന്നത്?”
 
നിരഞ്ജനെ ഒന്നു നോക്കിയ ശേഷം സൂര്യൻ പറഞ്ഞു.
 
“മായയെ കാണാൻ തന്നെയാണ് ഞങ്ങൾ ഇന്നിവിടെ വന്നത്. അത് അവൾക്ക് അറിയാവുന്ന ഒരാളെ പറ്റി അവളിൽ നിന്നും കൂടുതൽ അറിയാൻ ആണ്.”
 
സൂര്യൻ പറഞ്ഞത് മനസ്സിലാകാതെ നിരഞ്ജൻ രണ്ടുപേരെയും സംശയത്തോടെ നോക്കി.
 
“Sorry, I couldn't follow you... “
 
അതുകേട്ട് കിരൺ സൂര്യനെ ഒന്നു നോക്കി പിന്നെ പറഞ്ഞു.
 
“ഞങ്ങൾ മായയുടെ friend ആയ പാർവർണ്ണയെ അന്വേഷിച്ചാണ് വന്നത്.”
 
“പാർവർണ്ണ... “
 
നിരഞ്ജൻ ആ പേര് ഒന്നു കൂടി ഉരുവിട്ടു.
 
“അതെ... മായയുടെ ഫ്രണ്ട് ആയ പാർവർണ്ണ മേനോൻ.”
 
“അവൾ മിസ്സിംഗ് ആണ്. അവളെ തപ്പിയാണ് ഞങ്ങൾ വന്നത്. അവൾ മദ്രാസിൽ ഉണ്ടായിരുന്നു. പക്ഷേ ഞങ്ങൾ അവളെ അന്വേഷിച്ച് അവിടെ എത്തും മുൻപ് അവൾ അവിടെ നിന്നും രക്ഷപ്പെട്ടു. മദ്രാസിലെ നമ്പർവൺ ഗാർമെൻറ് കമ്പനിയിൽ വർക്ക് ചെയ്യുകയായിരുന്നു അവൾ.”
 
“എന്നാലിപ്പോൾ മായ പറയുന്നത് അവൾ ബാംഗ്ലൂർ ആണെന്നാണ്.”
 
“ok... പാർവർണ്ണ മേനോൻ നിങ്ങൾക്ക് ആരാണ്?”
 
നിരഞ്ജൻ ചോദിച്ചു.
 
കിരൺ ആണു അതിനുത്തരം പറഞ്ഞത്.
 
“ഏട്ടൻ വിവാഹം കഴിക്കാൻ ഇരിക്കുന്ന പെണ്ണാണ്.”
 
“ഓ... അത് ശരി, പിന്നെ എന്തിനാണ് അവൾ നിങ്ങളിൽ നിന്നും മാറി നടക്കുന്നത്?”
 
നിരഞ്ജൻറെ അടുത്ത ചോദ്യം വന്നു.
 
“അതിൻറെ ഉത്തരം കിട്ടണമെങ്കിൽ അവളെ കയ്യിൽ കിട്ടണം. എന്നാലേ അറിയാൻ പറ്റൂ.”
 
കിരൺ പറഞ്ഞത്ശബ്ദം വളരെ താഴ്ത്തി ആണെങ്കിലും നിരഞ്ജൻ കേട്ടിരുന്നു.
 
എന്നാലും ഒന്നും കേൾക്കാത്ത പോലെ തന്നെ അവൻ ഇരുന്നു. പിന്നെ ചോദിച്ചു.
 
“പോലീസിൽ ഇൻഫോം ചെയ്തിട്ടുണ്ടോ?”
 
നിരഞ്ജൻറെ ഈ ചോദ്യത്തിന് ഉത്തരം നൽകിയത് സൂര്യനാണ്.
 
“Yes. but you know ഞങ്ങൾ തന്നെ എത്ര നാളായി അവളെ അന്വേഷിക്കുന്നു. ഇതുവരെ കിട്ടിയിട്ടില്ല. പിന്നെയാണോ പോലീസിന്?”
 
“Oho... that’s too bad...”
 
“പാർവണയെ കണ്ടു പിടിക്കാൻ ഞാനും നിങ്ങളെ ഹെൽപ് ചെയ്യാം. നിങ്ങളുടെ കയ്യിൽ അവളുടെ ഫോട്ടോ മറ്റോ ഉണ്ടോ?”
 
സൂര്യനാണ്answer പറഞ്ഞത്.
 
“ഇപ്പോൾ ഇല്ല, ഞാൻ അയച്ചു തരാം.”
 
അത്രയും പറഞ്ഞ് അവർ ആ സംസാരം അവിടെ നിർത്തി.
 
പിന്നെ നളിനി ഗ്രൂപ്പിനെ പറ്റിയും അവരുടെ ബിസിനസിനെ പറ്റിയും നിരഞ്ജൻ അവരോട് സംസാരിച്ചു.
 
സൂര്യനും കിരണും ബിസിനസ് അറിയാവുന്നവരാണ് എന്ന് നിരഞ്ജൻ മനസ്സിലാക്കി. പിന്നെ യാത്ര പറഞ്ഞു അവർ പിരിഞ്ഞു.
 
നിരഞ്ജൻ നേരെ പോയത് ഫ്ലാറ്റിലേക്ക് ആണ്.
വീണ്ടും വീണ്ടും പാർവർണ്ണ എന്ന പേര് തനിക്കു മുന്നിൽ കടന്നു വരുന്നത് എന്തു കൊണ്ടാണ് എന്ന് നിരഞ്ജൻ ആലോചിക്കാതെ ഇരുന്നില്ല.
 
സൂര്യൻറെയും കിരണിൻറെയും സംസാരത്തിൽ എന്തൊക്കെയോ ഗ്യാപ്പ് ഉള്ളതായി നിരഞ്ജന് ഫീൽ ചെയ്തു.
 
Most importantly, what is the connection between Maya and Parvarna?
 
വളരെയധികം ക്വസ്റ്റിനൂകൾ നിരഞ്ജൻറെ മനസ്സിൽ ഉത്തരമില്ലാതെ പൊന്തി വന്നു.
 
കിരണിൻറെ സംസാരത്തിൽ നിന്നും പാർവർണ്ണ ഹരിയുടെ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത് എന്ന് അവൻ ഊഹിച്ചിരുന്നു.
 
 മാത്രമല്ല അന്ന് ഹരിയും മായയും വീണപ്പോൾ ഹരി മായയെ വിളിച്ചത് പാർവണ എന്നാണ്. അതുപോലെ തന്നെ മായ ഹരിയെയും ഹരി എന്നാണ് വിളിച്ചത്. മായയ്ക്ക് ഹരിയെ മുൻ പരിചയം ഇല്ല, പിന്നെ എങ്ങനെ മായ ഹരിയേ പേര് എടുത്ത് വിളിക്കും.
 
മനസ്സ് വല്ലാതെ അസ്വസ്ഥമായപ്പോൾ നിരഞ്ജൻ ഹരിയെ വിളിച്ചു.
 
“ഹരി നീ Saturday വീട്ടിലേക്ക് വരുമ്പോൾ അന്ന് പറഞ്ഞ പാർവണയുടെ ഫോട്ടോ CCTV റെക്കോർഡിൽ നിന്നും കോപ്പി ചെയ്തു കൊണ്ടു വരണം.”
 
അതുകേട്ട് ഹരി വായും പൊളിച്ചിരുന്നു പോയി.
 
“കല്യാണം കഴിഞ്ഞ് ഒരു കൊച്ചു ഉണ്ടായി കാണും അവൾക്ക് ഇപ്പോൾ. അവളുടെ ഫോട്ടോ നിനക്ക് എന്തിനാണ്?”
 
ഹരി പറയുന്നത് കേട്ടപ്പോഴാണ് നിരഞ്ജൻ അതോർത്ത്.
 
‘ശരിയാണല്ലോ... ഹരിയുടെ കൂടെ ജോലി ചെയ്തിരുന്ന പാർവണ വിവാഹിതയാണ്. Pregnant ണ്ടായിരുന്നു. ഇപ്പോൾ ഒരു കൊച്ചും കാണും.’
 
‘സൂര്യൻ പറയുന്ന പാർവണ, അവൻ കല്യാണം കഴിക്കാൻ പോകുന്ന കൊച്ചാണ്.’
 
ഏറെ നേരത്തെ ആലോചനയ്ക്ക് അവസാനം നിരഞ്ജൻ പറഞ്ഞു.
 
“എന്തായാലും നീ വരുമ്പോൾ പറഞ്ഞത് മറക്കാതെ ചെയ്യണം. I think she is an interesting character.”
 
അത്രയും പറഞ്ഞ് നിരഞ്ജൻ ഫോൺ വെച്ചു.
കൂടുതൽ അറിയുന്തോറും പാർവണ മേനോൻ എന്തൊക്കെയോ ഒളിപ്പിക്കുന്നതായി അവനു തോന്നി.
 
രണ്ട് ദിവസങ്ങൾ അങ്ങനെ കഴിഞ്ഞു.
ഒരു ദിവസം ഓഫീസിൽ വരുന്ന മായ കാർ പാർക്കിങ്ൽ വെച്ച് രോഹനെ കണ്ടു.
 
അവൻ അവളെ കണ്ട വിഷ് ചെയ്തു.
 
“കൺഗ്രാജുലേഷൻസ് Maya. Presentation നന്നായിരുന്നു എന്ന് കേട്ടു.”
 
അവൾ അവനെ നോക്കി.
 
Just Thanks എന്ന് പറഞ്ഞു തിരിഞ്ഞു നടന്നു.
രോഹന് അത് ഒരു ഇൻസൾട്ട് ആയി തന്നെ തോന്നി.
 
അവൾ തന്നെ അവോയ്ഡ് ചെയ്തു പോകുന്നത് കണ്ട് അവനു വല്ലാതെ ദേഷ്യം വന്നു.
 
‘ഇതിന് നീ അനുഭവിക്കും Maya... ‘
 
അവൻ മനസ്സിൽ പറഞ്ഞു.
 
എന്നാൽ ഈ സമയം നിരഞ്ജൻ Parvarnaയെ ഓർത്ത് ഓഫീസിൽ ഇരിക്കുകയായിരുന്നു.
 
 പെട്ടെന്ന് എന്തോ ഓർത്ത് ശേഷം അവൻ വേഗം തന്നെ ഒരു നമ്പറിൽ കോൾ ചെയ്തു.
തനിക്കു വേണ്ടി ആരെയും കണ്ടു പിടിച്ചു തരുന്ന, തൻറെ കൂടെ ഇറ്റലിയിൽ ജോലി ചെയ്യുന്ന, ഒരു ഡിറ്റക്ടീവ് കമ്പനിയിലെ ഫ്രണ്ടിനെ ആണ് അവൻ വിളിച്ചത്. പിന്നെ അവൻ ഫോൺ കട്ട് ചെയ്തു. മനസ്സിൽ പറഞ്ഞു.
 
Parvarna Menon…
 

നിരഞ്ജൻറെ സ്വന്തം പാറു  Chapter 34

നിരഞ്ജൻറെ സ്വന്തം പാറു  Chapter 34

4.8
16365

നിരഞ്ജൻറെ സ്വന്തം പാറു  Chapter 34   ‘നളിനി ഗ്രൂപ്പിനെ പറ്റിയും, അവരുടെ ഫാമിലി, ബിസിനസ്, especially മിസ്സിംഗ് ആയ Parvarna മേനോൻ എന്ന് പാറു, എല്ലാം കണ്ടു പിടിക്കണം. പറ്റുമെങ്കിൽ അവൾ എവിടെയാണെന്ന് അറിയണം. അതായിരുന്നു നിരഞ്ജൻറെ ആവശ്യം.’   എന്നാൽ മായ ഇതൊന്നു മറിയാതെ രോഹനോടുള്ള ദേഷ്യത്തിൽ നിരഞ്ജൻറെ കാബിനിലേക്ക് ചെന്നു കയറി.   അവിടെ നിരഞ്ജനും ഭരതനും ഉണ്ടായിരുന്നു. അവരെ വിഷ് ചെയ്ത് മായ അവളുടെ work ലേക്ക് കടന്നു.   എന്നാൽ ഏതാനും സമയത്തിന് ശേഷം ഡ്രസ്സ് കോഡിൻറെ ഡീറ്റെയിൽസും venue വും എല്ലാ മടങ്ങുന്ന ഡീറ്റെയിൽemail സ്റ്റെല്ല എംപ്ലോയിസ് നയിച്ചു.   ഏകദേശം രണ്ടു മണിക്കൂർ