നിരഞ്ജൻറെ സ്വന്തം പാറു Chapter 34
‘നളിനി ഗ്രൂപ്പിനെ പറ്റിയും, അവരുടെ ഫാമിലി, ബിസിനസ്, especially മിസ്സിംഗ് ആയ Parvarna മേനോൻ എന്ന് പാറു, എല്ലാം കണ്ടു പിടിക്കണം. പറ്റുമെങ്കിൽ അവൾ എവിടെയാണെന്ന് അറിയണം. അതായിരുന്നു നിരഞ്ജൻറെ ആവശ്യം.’
എന്നാൽ മായ ഇതൊന്നു മറിയാതെ രോഹനോടുള്ള ദേഷ്യത്തിൽ നിരഞ്ജൻറെ കാബിനിലേക്ക് ചെന്നു കയറി.
അവിടെ നിരഞ്ജനും ഭരതനും ഉണ്ടായിരുന്നു. അവരെ വിഷ് ചെയ്ത് മായ അവളുടെ work ലേക്ക് കടന്നു.
എന്നാൽ ഏതാനും സമയത്തിന് ശേഷം ഡ്രസ്സ് കോഡിൻറെ ഡീറ്റെയിൽസും venue വും എല്ലാ മടങ്ങുന്ന ഡീറ്റെയിൽemail സ്റ്റെല്ല എംപ്ലോയിസ് നയിച്ചു.
ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ സ്റ്റെല്ല ഡോർ നോക്ക് ചെയ്തു ഒരു വലിയ കൊറിയറുമായി അകത്തേക്ക് വന്നു.
നിരഞ്ജൻ നോക്കിയപ്പോൾ സ്റ്റെല്ലാ ബോക്സ് ടേബിളിൽ വച്ച് പറഞ്ഞു.
“Courier for you Sir.”
“Please open it, Stella.”
നിരഞ്ജൻ Stella യോട് പറഞ്ഞ ശേഷം ഇൻറർ കോമിലൂടെ ജൂലിയയും വിളിച്ചു.
ഭരതൻ എന്താണ് നടക്കുന്നത് എന്ന് മനസ്സിലാകാതെ നോക്കി നിന്നു.
പിന്നെ നിരഞ്ജൻ മായയെ നോക്കി
“Maya, come here...”
തന്നെ എന്തിനാണ് വിളിക്കുന്നത് എന്നറിയാതെ അവളും വന്നു.
Julia already അകത്തു വന്നിരുന്നു. Stella യെ പാക്കേജ് ഓപ്പൺ ചെയ്യാൻ ഹെൽപ്പ് ചെയ്യുകയായിരുന്നു അവൾ.
മായ നിരഞ്ജന് ഓപ്പോസിറ്റ് ആയി ഭരതന് അടുത്ത് വന്നു നിന്നു.
Box തുറന്നപ്പോൾ അതിനുള്ളിൽ 3 പാക്കറ്റുകൾ ഉണ്ടായിരുന്നു.
മായയുടെയും Stella യുടേയും ജൂലിയയുടെയും പേരിൽ.
Party dress code black and red ആയിരുന്നു.
നിരഞ്ജൻ തന്നെ ഓരോ പാക്കറ്റ് എടുത്ത് മൂന്നു പേർക്കും കൊടുത്തു.
“Project ൻറെ സക്സിന് ഞങ്ങളുടെ വക ഗിഫ്റ്റ് ആണ് മൂന്നുപേർക്കും. Please wear this for Saturday's party.”
നിരഞ്ജൻ പറഞ്ഞത് കേട്ട് സ്റ്റൈല പെട്ടെന്ന് തന്നെ പാക്കറ്റ് തുറന്നു നോക്കി.
അതു പോലെ തന്നെ ജൂലിയയും.
ആവേശത്തിൽ ആദ്യം തുറന്നത് ജൂലിയയുടെ പാക്കറ്റ് ആയിരുന്നു.
Red കളറിലുള്ള Knee length ള്ള maxi type dress ആയിരുന്നു ആ packetൽ ഉണ്ടായിരുന്നത്.
അവൾക്ക് അത് നന്നായി ചേരുന്നുണ്ടായിരുന്നു.
ജൂലിയയെ നോക്കി നിൽക്കുന്ന സ്റ്റൈലയോടും മായയോടും ഭരതൻ ചോദിച്ചു.
“What are you both waiting for? Open it fast.”
അതുകേട്ട് ചിരിയോടെ Stellaയും തൻറെ കയ്യിലുള്ള പാക്കറ്റ് തുറന്നു നോക്കി.
സ്റ്റെല്ലയുടെ പാക്കറ്റിൽ ജൂലിയയുടെ റെഡ് കളർ ഡ്രസ്സ് പോലെ ബ്ലാക്ക് കളർ ഡ്രസ്സ് ആയിരുന്നു ഉണ്ടായിരുന്നത്.
സ്റ്റെല്ലയുടെ മുഖത്തു നിന്നു തന്നെ മനസ്സിലാക്കാമായിരുന്നു അവൾക്കും ജൂലിയയെ പോലെ ഡ്രസ്സ് നന്നായി ഇഷ്ടപ്പെട്ടു വെന്ന്.
ഇതെല്ലാം നടന്നിട്ടും അനങ്ങാതെ നിൽക്കുന്ന മായയെ നിരഞ്ജൻ നോക്കി നിന്നു.
വളരെ സാവധാനം മായ നിരഞ്ജനെ നോക്കി പറഞ്ഞു.
“Niranjan sorry... I wouldn't be able to join you guys for this party, so this is not useful for me. You can take it ba...”
നിരഞ്ജൻ ഇടയ്ക്കു കയറി അവൾക്ക് കേൾക്കാനായി മാത്രം ശബ്ദം താഴ്ത്തി അവളോട് പറഞ്ഞു.
“Maya listen carefully, നീ വരും ഈ പാർട്ടിക്ക്, ഈ ഡ്രസ്സ് ഇട്ടു തന്നെ... ഇതിനു മാത്രമല്ല ഇനിയുള്ള എല്ലാ business meet നീ അറ്റൻഡ് ചെയ്യും.”
അവൾക്ക് അരികിലേക്കു നീങ്ങി നിന്ന് അവളുടെ ചെവിക്ക് അരികിൽ വന്നാണ് നിരഞ്ജൻ അത് പറഞ്ഞത്.
ആ സമയം അവളുടെ ഗന്ധം അവൻറെ മൂക്കിൽ അടിച്ചു.
പെട്ടെന്ന് ഷോക്കടിച്ച പോലെ നിരഞ്ജൻ പിന്നിലേക്ക് മാറി.
അവളെ ഒന്നു നോക്കി, പിന്നെ room ൽ നിന്നും പുറത്തേക്ക് പോയി.
എന്നാൽ അവർ പറയുന്നതെല്ലാം ശ്രദ്ധിച്ചു കൊണ്ട് ഭരതൻ അടുത്തു തന്നെ നിൽപ്പുണ്ടായിരുന്നു.
ജൂലിയയും Stella യും അവരുടെ dress നെ കുറിച്ച് സംസാരിക്കുന്ന തിരക്കിലായിരുന്നു.
എന്നാൽ നിരഞ്ജൻ തനിക്ക് അടുത്തു വന്നു സംസാരിച്ചതും പറഞ്ഞ കാര്യങ്ങളും എല്ലാം കൊണ്ട് മായ ഷോക്കിൽ നിൽക്കുകയായിരുന്നു.
അവളൊന്നു നോർമൽ ആക്കാൻ വേണ്ടി ഭരതൻ അവൾക്ക് അടുത്തു വന്നു അവളുടെ കയ്യിൽ നിന്നും പാക്കറ്റ് വാങ്ങി ഓപ്പൺ ചെയ്തു.
ബ്ലാക്ക് കളറിൽ മാക്സി type angle legth ഡ്രസ്സ് ആയിരുന്നു അത്. ഫ്രണ്ടിൽ red കളറിൽ നെറ്റും അതിൻറെ വർക്കും എല്ലാം കൂടി നല്ല ഭംഗിയുള്ള ഒരു ഡ്രസ്സ്.
ഭരതൻ ആ ഡ്രസ്സ് മായയെ കാണിച്ചു. അവൾ അപ്പോഴും ഷോക്കിൽ നിന്നും പുറത്തു വന്നിരുന്നില്ല. ഭരതൻ അവളെ തട്ടി വിളിച്ചു.
എന്നിട്ട് അവളെ നോക്കി ചിരിയോടെ പറഞ്ഞു.
“See Maya, how beautiful it is. I am sure it will suite you well.”
എന്നാൽ മായ ഇതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല.
നിരഞ്ജനിൽ നിന്നും ഇങ്ങനെ ഒരു സംസാരം അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
മാത്രമല്ലാ നിരഞ്ജൻ ഇത്രയും അടുത്ത്…
ഇവിടെ ജോയിൻ ചെയ്തതിനു ശേഷം നിരഞ്ജൻ ഒരിക്കലും ഇതിനു മുൻപ് അടുത്ത് വന്നിട്ടില്ല.
താൻ ജോയിൻ ചെയ്യുമ്പോൾ സംസാരിച്ച് എഗ്രി ചെയ്ത എല്ലാ കാര്യങ്ങൾക്കും വിപരീതമായി ആണ് ഇപ്പോൾ നിരഞ്ജൻ സംസാരിക്കുന്നത്.
അതിനർത്ഥം നിരഞ്ജൻ തന്നെ വീണ്ടും ചതിക്കുകയായിരുന്നു.
തന്നെ അവൻ ചതിച്ചതല്ല, ഇപ്രാവശ്യം താൻ ചതിക്കപ്പെടാൻ അവനു മുന്നിൽ നിന്നു കൊടുത്തതാണ് എന്ന് തന്നെയാണ് അവൾക്ക് തോന്നിയത്.
എന്തൊക്കെ പറഞ്ഞാലും അവൻ അടുത്തു വരുമ്പോൾ തൻറെ ദേഹം വിറക്കുകയായിരുന്നു.
തൻറെ ജീവിതത്തിലെ മറക്കാനാവാത്ത ആ ദിവസങ്ങൾ മുന്നിലൂടെ കടന്നു പോകും പോലെയായിരുന്നു അവൾക്കു അനുഭവം ഉണ്ടായത്. അതെല്ലാം ഓർത്തപ്പോൾ അവൾ വെട്ടി വിയർക്കാൻ തുടങ്ങി. തല കറങ്ങും പോലെ തോന്നിയ മായ പെട്ടെന്ന് ഭരതനെ പിടിക്കാൻ നോക്കി. എങ്കിലും അതിനു മുൻപേ അവൾ വീണു കഴിഞ്ഞിരുന്നു.
ഭരതൻ വേഗം തന്നെ അവളെ എടുത്തു അടുത്തുള്ള സോഫയിൽ കിടത്തി.
ജൂലിയ വേഗം കുറച്ച് വെള്ളമെടുത്ത് അവളുടെ മുഖത്ത് തളിച്ചു.
Stella വേഗം തന്നെ പുറത്തു പോയി നിരഞ്ജനെ വിളിച്ചു.
Stella പറഞ്ഞതു കേട്ട് നിരഞ്ജൻറെ മുഖത്ത് ഒരു ചിരി വിടർന്നു. ഇങ്ങനെ ഒന്ന് അവൻ പ്രതീക്ഷിച്ചിരുന്നു.
നിരഞ്ജൻ സാവധാനം തൻറെ ക്യാബിനിലേക്ക് വന്നു.
എന്നാൽ മായ ജൂലിയ വെള്ളം തെളിച്ചത് കൊണ്ട് സാവധാനം കണ്ണു ചിമ്മി തുറക്കുകയായിരുന്നു.
അവൾ കണ്ണു തുറന്ന സമയത്ത് കണ്ടത് നിരഞ്ജനെയായിരുന്നു.
പെട്ടെന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.
മുഖത്ത് ഭയം നിറഞ്ഞു. എന്നെ വെറുതെ വിടണം എന്നും പറഞ്ഞു അവൾ പേടിയോടെ അവനെ നോക്കി കരയാൻ തുടങ്ങി.
അവളുടെ പേടിയും കണ്ണുകളിലെ വിറയലും ദയനീയമായ കരച്ചിലും എല്ലാം കണ്ടു നിരഞ്ജൻ shock അടിച്ച പോലെ നിന്നു പോയി.
Because ഇതെല്ലാം അവനേയും ആ അഞ്ചു ദിവസങ്ങളിലേ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു.
ആ ദിവസങ്ങൾ പിന്നെയും തൻറെ മുന്നിൽ റിക്രിയേറ്റ് ചെയ്ത് പോലെയാണ് ആ സമയം അവനു തോന്നിയത്.
എന്നാൽ നിരഞ്ജനെ ശ്രദ്ധിക്കാതെ ഭരതൻ അവളെ തട്ടി വിളിച്ചു.
“Maya...”
ആ വിളി അവൾക്ക് സ്ഥലകാല ബോധം നൽകി. താൻ ഇപ്പോൾ പാറു അല്ല മായയാണ് എന്ന ബോധം അവൾക്ക് പെട്ടെന്ന് തന്നെ ഉണ്ടായി.
അവൾ വേഗം നിരഞ്ജനിൽ നിന്നും നോട്ടം മാറ്റി ഭരതനെ നോക്കി. തന്നെ നോക്കുന്ന മായയെ നോക്കി ഭരതൻ ചോദിച്ചു.
“നിനക്ക് എന്തു പറ്റി മോളെ? നീ എന്തിനാണ് നിരഞ്ജനെ നോക്കി അങ്ങനെ എല്ലാം പേടിയോടെ പറഞ്ഞത്?”
എന്നാൽ അവൻറെ ചോദ്യങ്ങൾക്ക് എന്ത് മറുപടി നൽകണമെന്ന് അവൾക്ക് ഒരു പിടിത്തവും ഉണ്ടായിരുന്നില്ല.
എന്നാൽ ഈ സമയം മുഴുവനും നിരഞ്ജൻ അവളെ തന്നെ തുറിച്ചു നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു.
കുറച്ചു സമയത്തിനു ശേഷം ഭരതൻ പറഞ്ഞു.
“Maya... നിനക്ക് വേണമെങ്കിൽ വീട്ടിൽ പോകാം.”
പെട്ടെന്നാണ് നിരഞ്ജൻ പറഞ്ഞത്.
“No... let her take rest here only.”
അതുകേട്ട് ഭരതൻ നിരഞ്ജനെ സംശയത്തോടെ നോക്കി. ഭരതൻറെ നോട്ടം കണ്ട് നിരഞ്ജൻ പറഞ്ഞു.
“അവൾ ആദ്യം ഇവിടെ കുറച്ചു നേരം വിശ്രമിക്കട്ടെ. പിന്നെ വേണമെങ്കിൽ വീട്ടിൽ പോകാം.”
“എങ്കിൽ അതാണ് നല്ലത്... പോകും വഴിക്ക് അവൾക്ക് എന്തെങ്കിലും സംഭവിച്ചാലോ?”
ഭരതനും അത് അംഗീകരിച്ചു.
അതിന് നിരഞ്ജൻ ആണ് മറുപടി നൽകിയത്.
“Nothing is going to happen... am I right Maya?”
അവളെ നോക്കി ആണ് നിരഞ്ജൻ അത് ചോദിച്ചത്.
എന്നാൽ മായ ഒന്നും പറഞ്ഞില്ല. തലതാഴ്ത്തി ഇരിപ്പാണ്.
അവൾ കുറച്ച് സമയം വിശ്രമിക്കട്ടെ എന്ന് തീരുമാനിച്ച് സ്റ്റെല്ലായും ജൂലിയായും ഭരതനും cabin പുറത്തു പോയി.
നിരഞ്ജൻ മായയെ ഒന്നു നോക്കിയ ശേഷം തൻറെ സീറ്റിൽ പോയി ഇരുന്നു.
അപ്പോഴും മായ അവിടെ തന്നെ ഇരിക്കുകയായിരുന്നു. കുറച്ച് സമയം അങ്ങനെ പോയി.
അവളുടെ ഉള്ളിൽ നടക്കുന്ന stress കാരണം മായ ചെറുതായി മയങ്ങിപ്പോയി. സ്റ്റെല്ലാ വന്നു വിളിച്ചപ്പോഴാണ് മായ പിന്നെ എഴുന്നേറ്റത്.
നിരഞ്ജൻ ഭരതൻറെ ക്യാമ്പിലായിരുന്നു.
“How are you, Maya? feeling better now?”
എന്നും ചോദിച്ചു കൊണ്ട് ജൂലിയായും അവൾക്ക് അടുത്തേക്ക് വന്നു.
“I am ok... thanks for everything.”
രണ്ടു പേരോടും ആയി Maya പറഞ്ഞു.
പിന്നെ ചോദിച്ചു.
“ഭരതനും നിരഞ്ജനും...”
അവൾ ചോദിക്കുന്നത് കേട്ട ജൂലിയ പറഞ്ഞു.
“Both are in Bharatn's cabin. താൻ ഇവിടെ ഉറങ്ങുന്നത് കൊണ്ടാണെന്നു തോന്നുന്നു നിരഞ്ജൻ sir മുഴുവൻ സമയവും ഭരതൻറെ ക്യാബിനിൽ ആയിരുന്നു.”
അതുകേട്ട് മായ മിഴിച്ചിരുന്നു പോയി.
ആ സമയം ഭരതനും നിരഞ്ജനും കൂടി കാബിനിലേക്ക് വന്നു.
ഭരതൻ മായയോട് ചോദിച്ചു.
“How are you feeling Maya?”
“Better”
ഒരു ചെറുചിരിയോടെ വാടിയ മുഖത്തോടെ അവനെ നോക്കി അവൾ പറഞ്ഞു.
നിരഞ്ജൻ അവളോട് ഒന്നും തന്നെ സംസാരിച്ചില്ല. എങ്കിലും അവളെ തന്നെ observe ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
കുറച്ചു സമയത്തിനു ശേഷം മായ ഫ്രഷായി വരാം എന്നും പറഞ്ഞ് പുറത്തേക്ക് പോയി.
ഭരതനും Stella യും ജൂലിയായും കൂടി പാർട്ടി hallലേക്ക് എല്ലാം ഒന്നു നോക്കാൻ ആയി പോയി.
മായ തിരിച്ചു വന്നപ്പോൾ നിരഞ്ജൻ തൻറെ ക്യാബിനിൽ വർക്ക് ചെയ്യുകയായിരുന്നു.
അവൾ നേരെ നിരഞ്ജനു മുൻപിൽ ചെന്നു.
അതുകണ്ട് നിരഞ്ജൻ മുഖമുയർത്തി അവളെ നോക്കി.
“What brings you here Madam Maya?”
എന്ന് ചോദിച്ചു.
“I need to talk Niranjan.”
അവൾ പറഞ്ഞു.
“Go on... “
എന്ന് പറഞ്ഞു ചെയ്തു കൊണ്ടിരുന്ന ജോലി മാറ്റി വെച്ച് നിരഞ്ജൻ ചെയറിൽ റിലാക്സ് ആയി അവളെ നോക്കി കൊണ്ടിരുന്നു.
അവൾ വളരെ അസ്വസ്ഥയായിരുന്നു.
അവൻറെ മുഖത്തു നോക്കാതെ താഴെ നോക്കി അവൾ പറഞ്ഞു.
“ഞാൻ ഈ പ്രൊജക്ടിനായി ഈ team ൽ ജോയിൻ ചെയ്യുമ്പോൾ പറഞ്ഞിരുന്നു എനിക്ക് ട്രാവൽ സാധിക്കില്ല. ജനറൽ ഷിഫ്റ്റ് മാത്രമേ ചെയ്യാൻ സാധിക്കുള്ളൂ. അങ്ങനെയുള്ള എൻറെ എല്ലാ കണ്ടീഷൻസും എഗ്രീ ചെയ്തത് കൊണ്ട് മാത്രമാണ് ഞാൻ നിങ്ങളുടെ ഈ ടീമിൽ ജോയിൻ ചെയ്തത് തന്നെ.”
അവൾ പറയുന്നതിനിടയിൽ നിരഞ്ജൻ ഒന്നും തന്നെ പറഞ്ഞില്ല. എന്നാൽ അവൾ പറയുന്നത് എല്ലാം വളരെ ശ്രദ്ധയോടെ കേൾക്കുന്നുണ്ടായിരുന്നു. മാത്രമല്ല അവളുടെ മുഖഭാവം നന്നായി മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
നിരഞ്ജൻ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കി അവൾ തുടർന്നു.
“ബിസിനസ് മീറ്റിൽ പങ്കെടുക്കാനോ, കൂടുതൽ സമയം വർക്കിന് വേണ്ടി സ്പെൻഡ് ചെയ്യാനോ എനിക്ക് ആകില്ല.”
അത്രയും നേരം ഒന്നും സംസാരിക്കാതെ അവൾ പറയുന്നത് കേട്ട് നിന്ന നിരഞ്ജൻ ചോദിച്ചു.
“Why... Why are you hellbent on time?”
നിരഞ്ജൻറെ ആ ചോദ്യം അവളെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു.
എല്ലാത്തിനും കാരണക്കാരനായ മനുഷ്യൻ ഒരു ഉളുപ്പുമില്ലാതെ തൻറെ മുന്നിൽ നിന്ന് ചോദിക്കുന്നത് കേട്ടില്ലേ?
എന്ന് അവൾ മനസ്സിൽ പറഞ്ഞു.
അതിനു ശേഷം അവൾ ദേഷ്യത്തോടെ പെട്ടെന്നു തന്നെ മറുപടി പറഞ്ഞു.
“It's personal. I don’t think you will ever be able to understand me. But still, I think I should clarify to you a little more. My priorities are different from yours. In your life may be business is the most important activity… but I am not like that. My priority in my life is my family. In other words, you can say my whole life is dedicated only to them. My family is everything to me. Everything else is secondary.”
(“ഇത് വ്യക്തിപരമാണ്. നിങ്ങൾ എന്നെ മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നില്ല. എന്നിട്ടും, ഞാൻ നിങ്ങളോട് കുറച്ചുകൂടി വ്യക്തമാക്കണമെന്ന് ഞാൻ കരുതുന്നു. എന്റെ മുൻഗണനകൾ അവരിൽ നിന്ന് വ്യത്യസ്തമാണ്. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനമായിരിക്കാം ബിസിനസ്, എനിക്കറിയില്ല... പക്ഷെ ഞാൻ അങ്ങനെയല്ല. എന്റെ ജീവിതത്തിൽ എന്റെ മുൻഗണന എന്റെ കുടുംബത്തിനാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എന്റെ ജീവിതം മുഴുവൻ അവർക്കായി മാത്രം സമർപ്പിക്കപ്പെട്ടതാണെന്ന് നിങ്ങൾക്ക് പറയാം. എന്റെ കുടുംബമാണ് എനിക്ക് എല്ലാം. മറ്റെല്ലാം ദ്വിതീയമാണ്.)