Aksharathalukal

ഇരുളിൽ വെളിച്ചം തിരയുന്നവൻ

ഇരുളിൽ വെളിച്ചം തിരയുന്നവൻ 
..................................................
നീ പോയതിൽ
പിന്നെ ചുറ്റും
ഇരുണ്ട ലോകമാണ്...!
ഒരുചെറു തിരി വെട്ടം
പോലും കടന്ന് വരാത്ത
 അന്ധകാരം...!
 
എങ്ങും മൗനത്തിന്റെ
കാണാകയങ്ങൾ
കരഞ്ഞു വറ്റിയ കണ്ണീർ
ചാലുകൾ...!
 
മറക്കു എന്ന വാക്കിന്റെ
മൂർച്ചയിൽ ഹൃദയത്തിലാകെ
ചോര കിനിയുന്ന
ഉണങ്ങാത്ത മുറിവുകൾ...!
 
വിരഹ വേനലിൽ വാടിയ
കിനാപൂക്കൾ
മറവിയുടെ പുഴയിൽ
മൂങ്ങാൻ മടിക്കുന്ന
ജീവനറ്റ ഓർമ്മയുടെ
 കബന്ധങ്ങൾ...!
 
ഇരുളിന്റെ മൂകതയിൽ
ഉയർന്നു കേൾക്കുന്ന
സ്നേഹവെളിച്ചത്തിനായുള്ള
നില വിളികൾ...!
 
നീയെന്ന സ്നേഹ വെളിച്ചത്തി
ലേക്ക് പാറി യടുക്കാൻ വെമ്പുന്ന
 ഇയാംപാറ്റയായ് ഞാനും...!
 
Muhammed Sahir