Aksharathalukal

*💜റൂഹിന്റെ സ്വന്തം 💜*part 3

*💜റൂഹിന്റെ സ്വന്തം 💜*
    part 3
By_jifni_
     
copyright work-
This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission 
             

´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
യൂട്യൂബിലുള്ള ആ എങ്ങെജ്‍മെന്റ് വീഡിയോ എന്റെ റൂഹ് കാണാണെ എന്നിട്ട് എന്നെ തിരഞ്ഞു വരണേ എന്ന് എന്നും പ്രാർത്തിക്കും. ആ പ്രാർത്ഥന അള്ളാഹു കേട്ടോ...ഞാൻ ഗൗൺ കയറ്റി പിടിച്ചു ഉമ്മാന്റെ അടുത്തേക്ക് പറ്റുന്നത്രെയും സ്പീഡിൽ പോയി.

വേഗം ഉമ്മാന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി ആളുകൾ ഇല്ലാത്തൊരിടത്തേക്ക് മാറി നിന്ന്. കാൾ അറ്റന്റ് ചെയ്യാൻ പോയതും അത് ഓഫായി.
ശ്യേ...
ഞാൻ പെട്ടന്ന് തന്നെ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു but എടുക്കുന്നില്ല. രണ്ട് മൂന്ന് തവണ വിളിച്ചപ്പോ ഫോൺ സ്വിച്ച്ഓഫ്‌ ആണെന്ന് ഒരു ഇംഗ്ലീഷ്കാരി വന്നു പറഞു. അവളെ വാഴടക്കി ഒന്ന് കൊടുക്കാനാ തോന്നിയത്...
ആ വിളിച്ചത് ആരാന്ന് അറിയാഞ്ഞിട്ട് ഒരു സ്വസ്ഥതയും ഇല്ല. എന്റെ റൂഹ് ആകുമോ...? അങ്ങനെ ഒരു കാൾ വരാനുള്ള അതിയായ മോഹമാകാം ഏതൊരു കാൾ കണ്ടാലും ചാടി കേറി അറ്റന്റ് ചെയ്യുന്നത്.
ആരാന്ന് അറിയാൻ വേണ്ടി ഞാൻ ആ നമ്പർ just സേവ് ചെയ്തു. Wp യിൽ പോയി നോക്കി.
Dp കണ്ടതും ഞാനാകെ ഞെട്ടി.
ആരാന്ന് അല്ലെ.. മ്മളെ ഭാവികെട്ടിയോൻ. ഹാഫിക്ക.

"പടച്ചോനെ ഇങ്ങേര് എന്തിനാണാവോ വിളിക്കുന്നെ..." (ആത്മ )

ഫോൺ അവിടെ വെച്ച് വീണ്ടും വന്നവർക്കും പോകുന്നവർക്കും ഇളിച്ചു കൊടുക്കാനും ഫോട്ടോ എടുക്കാനും നിന്ന് കൊടുത്ത്. കിട്ടിയ ക്യാപ്പിൽ ലിനും ഫിനും നന്നായി ഓരോന്നു പറഞ്ഞു ട്രോള്ളുന്നുണ്ട് കൂടെ ശാഹിക്കയും ഭാബിയും.. അന്നത്തെ കലാപരിപാടികളും ഫുഡടിയും കഴിഞ്ഞു മ്മള് ഉറക്കാൻ പോയി. ഉറക്കം നല്ല രീതിയിൽ ആസ്വദിച്ചപ്പോയെക്കും ഡോറിൽ കൊട്ട് വീണു. ഞാൻ എണീറ്റ് ആദ്യം ക്ലോക്കിലേക്ക് നോക്കി നേരം രണ്ട് മണി.
'ആരാണാവോ ഈ നേരത്ത്. ഇനി വെല്യ കള്ളമാർ ആകോ.., ഏയ് ഇന്ന് കള്ളമാർ വരില്ല. അത്രക്കും ആളുണ്ടല്ലോ വീട്ടിൽ..' (മറ്റാരുമല്ലാട്ടോ ന്റ ആത്മ തന്നെയാ....)
രണ്ടും കല്പ്പിച്ചു മ്മള് പോയി ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ടപാടേ കേറി കെട്ടിപിടിച്ചു. രണ്ട് കവിളിലും ഉമ്മയും കൊടുത്തു..

"മതി പീക്കിരിയെ.... എനിക്ക് ശ്വാസം മുട്ടുന്നു..."(ഇക്കാക്ക)

"എന്തൊരു സർപ്രേസ് ആണിത് വെല്ലിക്കാ..വിളിച്ചപ്പോ കൂടി ഒന്ന് പറഞ്ഞില്ല..."(ഞാൻ )

"പറഞ്ഞിരുന്നെങ്കിൽ നിന്റെ ഈ സ്നേഹം കാണാൻ പറ്റോ.. ഒറ്റ പെങ്ങൾ ഉള്ള ഞാൻ അവളുടെ കല്യാണത്തിന് വരാതിരിക്കോ..." എന്നും പറഞ്ഞു എന്നെ ചേർത്ത് പിടിച്ചു.

പിന്നെ കുറച്ചു നേരം സംസാരിച്ചു എന്നോട് ഉറങ്ങാൻ പറഞ്ഞു പോയി.

സംസാരം ഫുൾ റൂഹിനെ മറക്കാനും ഹാഫിക്കനെ സ്നേഹിക്കാനും ആയിരുന്നു. പറഞ്ഞാൽ തീരാത്ത ഹാഫിക്കാന്റെ മഹിമ പറയികയായിരുന്നു.

പിന്നെ അധിക ആലോചനകളിലേക്ക് ഒകെ പോകും മുമ്പ് ഉറക്കം എന്നെ ചുറ്റിപറ്റി.
രാവിലത്തെ ചിക്കൻ കറിയുടെ സ്മെൽ നാസികയിലേക്ക് അടിച്ചു കയറിയപ്പോഴാണ് എണീറ്റത്. എണീറ്റു ഫ്രഷായി നിസ്കരിച്ചു.

"ഇന്നന്റെ നിക്കാഹാണ്. ഹാഫികന്റെ മഹർ ഏറ്റുവാങ്ങേട്ടവൾ ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.

രാവിലെത്തെ അറ്റാക്ക് ഒകെ കഴിഞ്ഞു ലിനും ഫിനും ഹാജർ ആയിരുന്നു. അവരും കസിൻസും ഒകെ കൂടി മ്മളെ നന്നായിട്ട് തന്നെ ഒരുക്കി. ആകെപാടെ ഉള്ള ഒറ്റ പെൺതരിക്ക് എന്റെ വാപ്പച്ചിയും ഇക്കാക്കമാരും കൂടി ഒരുപാട് സ്വർണ്ണം തയ്യാറാക്കി വെച്ചിരുന്നു. അതെല്ലാം ഒരു പ്രദർശണ വസ്തു എന്നപ്പോൽ എന്നെ അണിയിച്ചു ഒരുക്കുന്ന തിരക്കിലാണ് എല്ലാവരും.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഹലോ... ഇങ്ങക്ക് മ്മളെ അറിയോ... ചെറുതായിട്ട് ഒകെ അറിയുമായിരിക്കുമല്ലേ...., മ്മളെ പെണ്ണിനെ നിങ്ങളൊക്കെ പരിചയപെട്ടില്ലേ ഇനി എന്നെ കൂടി അറിഞ്ഞോളി.

*ഞാനാണ് റഹ്മാൻ & സാജിറ ദമ്പതിമാരുടെ മൂത്തമകൻ ഹാഫിദ് റഹ്മാൻ. നമ്മൾ ഗൾഫിലെ ഒരു കമ്പനിയിൽ മാനേജർ ആയി വർക്ക്‌ ചെയ്യുന്നു..*
*മ്മക്ക് രണ്ട് അനിയത്തിമാരാണുള്ളത്. ഹാനിയ റഹ്മാൻ എന്ന ഹാനിയും ഹാദിയറഹ്മാൻ എന്ന ഹാദിയും അവരാണ് എന്റെ എല്ലാം.. അവർ ഇരട്ടകാളാണ് ഇപ്പൊ പ്ലസ് one ലാണ് പഠികുന്നെ. ഭാബിയെ കിട്ടുന്ന സന്തോഷത്തിലാണ് അവർ*

"എടാ ..ഹാഫി നീ ഇപ്പോ തന്നെ ഇരുന്ന് സ്വപ്നം കാണുകയാണോ...." ഇത് പറഞ്ഞു തലക്ക് കൊട്ട് തന്നത് മ്മളെ ചങ്ക് റാഷി ആണ്.

ഇങ്ങക്ക് മ്മളെ ചങ്കുകളെ അറീല്ലല്ലോ "അവരാണ് റാഷിയും ജുനും " എന്ത് വന്നാലും ജീവൻ നൽകിയും കൂടെ നിൽക്കുന്നവരാണ് ഈ രണ്ട് ജന്മങ്ങൾ . അഞ്ചാം ക്ലാസ്സിൽ നിന്ന് കിട്ടിയ കൂട്ടാണ് രണ്ടും.

"ഡാ ആ കൈ ഒന്ന് നീട്ടികേ..."(ജുനു )

"ന്തിനാടാ..."(ഞാൻ )

"ഈ വാച്ച് ഇട്ടുതരാനാ..."(ജുനു )

"അതിന് ന്റ കയ്യിന് പ്രോബ്ലം ഒന്നും ഇല്ല. ഇത്രെയും കാലം ഞാൻ ഒറ്റക്കല്ലേ ഇട്ടത്. ഇന്നും ഞാൻ ഇട്ടോളാ.."( എന്നും പറഞ്ഞു അവന്റെ കയ്യിൽ നിന്ന് വാച്ച് വാങ്ങാൻ ശ്രേമിച്ചെങ്കിലും അവൻ അത് പിറകിലേക്ക് പിടിച്ചു.

"എന്നും ഇജ്ജാണ് ഇടാർ. പക്ഷെ ഇന്ന് നിന്റെ നിക്കാഹാണ് അപ്പൊ നിന്നെ ഒരുക്കൽ ഞങ്ങളെ പണിയാണ്. മോൻ അടങ്ങി നിന്നെ.."(റാഷി )

പിന്നെ മ്മൾ ഒന്നും പറയാൻ നിന്നില്ല. അവർ പറയുന്നതിനനുസരിച് ചെരിഞ്ഞും നിവർന്നും നിന്ന് കൊടുത്ത്. ജുനും റാഷിം മ്മളെ ഒരുക്കാണ്. വേറെ മൂന്നാലെണ്ണം ഫോട്ടോ പിടിക്കുന്ന പണിയിലാണ്. ക്യാമറമാനും എത്തിയിട്ടുണ്ട്.

"ഹാഫി... ഇറങ്ങാൻ സമയമായി. വേഗം ഇറങ്ങി.." താഴെ നിന്ന് പിതാജിയുടെ ഓഡർ വന്നതും ഒരിക്കലൊക്കെ നിർത്തി മ്മള് ഇറങ്ങി. ഓരോ സ്റ്റെപ് വെക്കുമ്പോയും ക്യാമറമാൻ മുമ്പിലുണ്ട്. അങ്ങനെ ഇങ്ങനെ എന്ന് പറഞ്ഞു.

അങ്ങനെ എല്ലാവരുടെയും സമ്മാദത്തോടെ ഞാൻ വണ്ടിയിൽ കയറി. നൗറിന്റെ വീട്ടിൽ വെച്ചാണ് നികാഹ്.
ഞാൻ ചെന്നപാടെ ഭയങ്കര സ്വീകരണം ഒകെ ഉണ്ട്. മ്മള് എല്ലാം നല്ലമ്പോലെ ആസ്വദിച്ചു. മ്മളെ കൂടെ വന്ന രണ്ടെണ്ണം ശാഹിന്റെ കസിൻസിനെ ഒകെ വാഴിനോക്കി നടക്കാണ്.. ഇവിടെവന്നിട്ട് അരമണിക്കൂർ ആയി മ്മളെ പെണ്ണിന്റെ നിഴൽ പോലും കണ്ടിട്ടില്ല 😞. കുറച്ച് നേരം കൂടി അല്ലെ. പിന്നെ എന്റെ സ്വന്തമല്ലേ അതാണ് ഏകആശ്വാസം.

*നിക്കാഹിനുള്ള സമയമായി...* മുതിർന്ന ആരോ വിളിച്ചു പറഞ്ഞു.

ഞാൻ സ്റ്റേജിലേക്ക് കയറി. അവളുടെ ഉപ്പയും വേറെ ആരൊക്കെയോ ഉണ്ട്.
ഉസ്താദ് പറയുന്നതിനനുസരിച് ഓരോ ചടങ്ങുകളും കഴിഞ്ഞു. °എന്റെ മഹറിന് പകരമായി കണ്ണിലെ കൃഷ്ണമണി പോലെ നോക്കി വളർത്തിയ മകളെ അവർ എന്നെ ഏൽപ്പിച്ചു.... ആ കണ്ണ് ചെറുതായിട്ട് ഒന്ന് നനഞ്ഞു. അത് എനിക്ക് മനസിലായി.. അവരുടെ മകളെ പൊന്ന് പോലെ നോക്കണം എന്ന അർത്ഥത്തിൽ അവർ എന്നെ ഒന്ന് നോക്കി പുഞ്ചിരിക്കുകയും ചെയ്തു.. വേദിയിൽ ഇരിക്കുന്ന എല്ലാവരിലും സന്തോഷമാണ്.°

*മഹർ കൊടുത്ത് സ്വന്തമാക്കിയത് കുറെ കാലത്തെ കാത്തിരിപ്പാണ്....* എന്റെ ഉള്ളിൽ എന്തെന്നില്ലാത്ത സന്തോഷം. എന്റെ കണ്ണുകൾ വേദി മുഴുവൻ ഓടി. എന്റെ പെണ്ണിനെ കാണാനുള്ള തിടുക്കം.

💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
( *നൗറി...* )

*നിക്കാഹ് കഴിഞ്ഞു. മഹർ അണിയിക്കാൻ പെണ്ണിനെ വിളിക്കുന്നു.*

കസിൻസുമായി ഫോട്ടോ എടുക്കുമ്പോയാണ് ആന്റി വന്ന് എന്നെ വിളിച്ചോണ്ട് പോയത്.

അത് കേട്ടതും ഞാൻ ഒന്ന് ഞെട്ടി.

   *sorry റൂഹേ.... 😭ഞാൻ മറ്റൊരാളുടെ ആയി... എനിക്ക് ഇനി നിന്നെ ഓർക്കാൻ പോലും അവകാശമില്ല.*

മനസ്സാലെ ഒരായിരം തവണ മാപ്പ്പറഞ്ഞു കൊണ്ട് ഞാൻ സ്റ്റേജിൽ കയറി.

പുഞ്ചിരിച്ചു നിൽക്കുന്ന ഹാഫിക്കാനെ ഒരേ ഒരു തവണയേ ഞാൻ നോക്കിയൊള്ളൂ... ആ പുഞ്ചിരി പോലും എന്റെ ഉള്ളം കുത്തിനോവിക്കുന്നു...

എന്തൊക്കെയോ ആലോചിച്ചു നിന്നപ്പോയെക്കും *ഹാഫിദ്* എന്ന് കൊത്തി വെച്ച മഹർ എന്റെ മാറിൽ വന്നു പതിഞ്ഞു..
എന്റെ കണ്ണുകൾ പതിയെ അതിലേക്കും അത് അണിയിച്ച ആളിലേക്കും നീങ്ങി. എന്റെ നോട്ടം കണ്ട ഹാഫിക്ക എനിക്ക് സൈറ്റ് അടിച്ചു തന്നു. ഞാൻ വേഗം മുഖം താഴ്ത്തി.

പിന്നെ ചടപാടാന്ന് ഫോട്ടോ എടുക്കൽ ആയിരുന്നു. എന്നെയും ഹാഫിക്കാനെയും ചുറ്റിപറ്റി തന്നെ ശാഹിക്കയും നിസുക്കയും വേറെ രണ്ട് പേരും ഉണ്ട്. അവരെ എനിക്ക് അറിയില്ല. പക്ഷെ ഹാഫീക്കാന്റെ ഫ്രണ്ട്‌സ് ആണെന്ന് മനസിലായി.

അങ്ങനെ ഫോട്ടോ എടുകലും ഫുഡ്‌ അടിയുമൊക്കെ കഴിഞ്ഞു.

എനിക്കിറങ്ങാനുള്ള സമയം അടുത്ത്. ഏതൊരു പെണ്ണിനും അവളുടെ വീട് അന്യമാകുന്ന നിമിഷം. ഇത് വരെ പുറത്ത് കാണിക്കാത്ത വീട്ടുകാരോടുള്ള സ്നേഹം പ്രകടമാകുന്ന നിമിഷം.
       ഒരിക്കൽ പോലും ചിന്തിക്കാത്ത ഒരാളുടെ കൂടെ പോകാണ് ഞാൻ... സങ്കടങ്ങൾ പറയാൻ ശാഹിക്ക ഇല്ല. അടിപികൂടാൻ ഭാബിയില്ല കളിക്കാൻ ആമിമോളും അയാൻമോളും ഇല്ല. പണിയെടുക്കാത്തതിന് വഴക്ക് പറയാൻ എന്റെ ഉമ്മി ഇല്ല. മനസ്സ് നിറയെ സ്നേഹവും വാത്സല്യവും വെച്ച് ദേഷ്യപ്പെടാൻ വാപ്പി ഇല്ല. ഇന്ന് വരെ പ്രാണനായി ഉള്ളിൽ പ്രദർഷ്ടിച്ച *എന്റെ റൂഹും റൂഹിന്റെ ഓർമകളും* ഇല്ല.

എല്ലാവരോടും യാത്ര പറഞ്ഞു ഞാനിറങ്ങി.... ഉള്ളം വിങ്ങുന്നുണ്ട്. എങ്കിലും ഒരിറ്റു കണ്ണുനീർ വരാതെ ഞാൻ സൂക്ഷിച്ചു. പക്ഷെ അവസാനനിമിഷം നിയന്ത്രണം വിട്ടുപോയി എനിക്ക്. ഉപ്പാനെ കെട്ടിപിടിച് കരഞ്ഞു പോയി...

നിമിഷങ്ങൾക്ക് ശേഷം എനിക്ക് യാത്രയാവാനുള്ള വണ്ടിയും മുന്നിൽ വന്നു നിന്ന്. ഒരു പാവകണക്കെ ഞാനതിൽ കയറി. കൂടെ ഹാഫിക്കയും ഉണ്ട്.

മരങ്ങളും വാഹനങ്ങളും കെട്ടിടങ്ങളും പിറകിലാക്കികൊണ്ട് ഞങ്ങളുടെ കാർ കുതിച്ചു പാഞ്ഞു..


തുടരും..... 💜

അപ്പൊ സുഹൃത്തുക്കളെ part മൂന്നും എത്തിയിട്ടുണ്ട്. വേഗം cmnt പോന്നോട്ടെ മ്മള് ഒരു പാവമല്ലേ..
😁


💜റൂഹിന്റെ സ്വന്തം 💜part 4

💜റൂഹിന്റെ സ്വന്തം 💜part 4

4.7
10258

*💜റൂഹിന്റെ സ്വന്തം 💜*     part 4 By_jifni_       copyright work- This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission                ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´ മരങ്ങളും വാഹനങ്ങളും കെട്ടിടങ്ങളും പിറകിലാക്കികൊണ്ട് ഞങ്ങളുടെ കാർ കുതിച്ചു പാഞ്ഞു.. ഒരു ഇരുനില വീടിന് മുന്നിൽ വണ്ടി നിർത്തി. ചുറ്റും ഒരുപാട് പേർ. എന്തോ ഇത് വരെ ഇല്ലാത്ത ഒരു ഭയം എന്നെ പിടികൂടിയ പോലെ. സാജിത്ത വന്ന് എന്നെ കാറിൽ നിന്ന