Aksharathalukal

നിനക്കായ്‌ ഈ പ്രണയം (42)

പെട്ടന്ന് അകത്തുനിന്നു എന്തോ താഴെ വീഴുന്ന വലിയ ശബ്ദം കേട്ട് മിനിമോളും രഘുവും അകത്തേക്ക് ഓടി. അവർ അകത്തേക്ക് ചെല്ലുമ്പോൾ ഒരു ഫ്‌ളവർ വേസ് താഴെ കിടന്നു ഉരുളുന്നുണ്ട്. വിശാൽ രൂക്ഷമായി മിലിയെ നോക്കി നിൽക്കുന്നു. മിലി നിസ്സംഗതയോടെ താഴോട്ട് നോക്കി നിൽക്കുന്നുണ്ടായിരുന്നു.
 
"പറ അമ്മു.. നമ്മുടെ കുടുംബത്തിൽ എപ്പോളാ പെൺകുട്ടികളുടെ അഭിപ്രായം കേട്ട് കല്യാണം നടത്താൻ തുടങ്ങിയത്?" വിശാൽ ദേഷ്യത്തിൽ ചോദിച്ചു.
 
"ആരാ ഈ അമ്മു?" രഘു രഹസ്യമായി മിന്നിമിളോട് ചോദിച്ചു.
 
"അമ്മയെ വീട്ടിൽ വിളിക്കുന്നത് അങ്ങനെ ആണ്." മിനിമോൾ ചിരി കടിച്ചു പിടിച്ചുകൊണ്ടു പറഞ്ഞു.
 
രഘു ജാനകിയമ്മയെ ഒന്ന് നോക്കി. മുണ്ടും നേര്യതും ഒക്കെ ഉടുത്തു നല്ല തടിച്ചു ഉരുണ്ട് കവിയൂർ പൊന്നമ്മയെ പോലെ ഇരിക്കുന്ന അവരെ 'അമ്മു' എന്ന പേരുമായി അവൻ ഒന്ന് നോക്കി. വന്ന ചിരി അവൻ കടിച്ചു പിടിച്ചു നിന്നു.
 
"അമ്മു.. ഞാൻ ചോദിച്ചത് കേട്ടില്ലേ?" വിശാൽ ശബ്ദമുയർത്തി ഒന്നുകൂടി ചോദിച്ചത് കേട്ട് ജാനകിയമ്മ ഒന്ന് ഞെട്ടി.
 
"അത്.. അത്.. ഇവിടുത്തെ കാര്യങ്ങൾ എല്ലാം..." അവർ വിക്കി വിക്കി പറഞ്ഞു.
 
"അതെ.. അത് തന്നെയാ ഞാൻ പറഞ്ഞത്. ഇവിടുത്തെ കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് ഇവളാണ്. അവൾ പറയുന്നതിനെ അംഗീകരിക്കുക മാത്രം ആണ് നിന്റെ റോൾ.. അല്ലെങ്കിലും അതല്ലേ നടക്കു.. സ്വത്തു മുഴുവൻ സ്വന്തമായി കെട്ടിപിടിച്ചു വച്ചേക്കല്ലേ ഇവള്.." വിശാൽ ഈർഷ്യയോടെ മിലിയെ നോക്കി.
 
പക്ഷെ അവളുടെ മുഖത്ത് ഇപ്പോഴും നിസ്സംഗതാ തന്നെ ആയിരുന്നു.
 
"ഇത്ര വല്ല്യ സൂപ്പർ സ്റ്റാറിന്റെ ആലോചന വന്നിട്ട്.. എന്നോട് ഒരു വാക്ക് പറഞ്ഞോ നിങ്ങൾ? ഇന്ന് തന്നെ അവരെ വിളിച്ചു സമ്മതം പറഞ്ഞേക്കണം. മനസിലായോടി.." വിശാൽ ജാനകിയമ്മയെ നോക്കി ഗാർജിച്ചു.
 
"മാമൻ അമ്മയോട് ദേഷ്യപ്പെടണ്ട.. എനിക്കു ഈ വിവാഹത്തിന് താല്പര്യമില്ല. ലോഹിമാഷ് തിരികെ എത്തിയാൽ ഉടനെ അവരെ അത് അറിയിക്കും.. " മിലി പറഞ്ഞത് കേട്ട് രഘുവിന്റെ മനസ്സിൽ സന്തോഷം തിര തല്ലി..
 
"അസത്തെ.. എന്താ അവളുടെ അഹങ്കാരം എന്ന് കണ്ടില്ലേ നീ.. കേട്ടാചരക്കു ആയി ഇവിടെ മൂത്തു നരച്ചു ഇരുന്നു എന്റെ പെങ്ങളുടെയും മക്കളുടെയും ജീവിതം നശിപ്പിക്കാൻ ആണോടി നിന്റെ പുറപ്പാട്?" വിശാൽ ദേഷ്യപ്പെട്ടുകൊണ്ട് മിലിയോട് ചോദിച്ചു.
 
"ആരുടെയും ജീവിതത്തിനു കുറുകെ ഞാൻ വരുന്നില്ല. എനിക്കു ഇഷ്ടം അല്ലാത്ത ഒരു വിവാഹം എന്നെ നിർബന്ധിച്ചു നടത്തിക്കാം എന്ന് കരുതണ്ട.. അങ്ങനെ ഒക്കെ ചെയ്യാൻ ഇത് പതിനെട്ടാം നൂറ്റാണ്ടു ഒന്നും അല്ല.
 
അല്ല.. മാമന്റെ മോളെ അവളുടെ പ്രണയവും പൊളിച്ചു ദുബായിക്ക് കെട്ടിച്ചു വിട്ടിട്ട് എന്തായി? അവള് മോനെയും കൊണ്ട് ഇപ്പൊ മാമന്റെ വീട്ടിൽ തന്നെ ആണ് എന്ന് കഴിഞ്ഞ ദിവസം കണ്ടപ്പോൾ പറഞ്ഞിരുന്നു. " മിലിയുടെ സംസാരം കേട്ട് വിശാൽ ദേഷ്യത്താൽ വിറച്ചു.
 
"എന്ത് പറഞ്ഞടി പുല്ലേ..." എന്ന് ചോദിച്ചു കൊണ്ട് അയ്യാൾ മിലിയെ അടിക്കാനായി കൈ ഉയർത്തി വന്നു.
 
അടി കൊള്ളാൻ എന്ന വണ്ണം മിലി കണ്ണു ഇറുക്കി അടച്ചു. ഒരു നിമിഷത്തിന് ശേഷവും അടി വീഴാതായപ്പോൾ അവൾ കണ്ണു തുറന്നു നോക്കി. വിശാലിന്റെ കൈ രഘു തടഞ്ഞു പിടിച്ചിരുന്നു.
 
"സാറേ.. എന്തായാലും പറഞ്ഞു തീർക്കു.. പെണ്ണുങ്ങളുടെ ദേഹത്തു കൈ വയ്ക്കുന്നത് ശരിയല്ല.." രഘു പറഞ്ഞു.
 
"എന്റെ വീട്ടിൽ കയറി വന്നു എന്റെ കൈ തടയാൻ നീ ആരാടാ തെണ്ടി?" വിശാൽ അലറി.
 
"ഇവിടെ അടുത്തുള്ള പയ്യനാ രഘു.." ജാനകിയമ്മ വിറച്ചുകൊണ്ട് പറഞ്ഞു.
 
"അയൽക്കാരന് ഈ നേരത്ത് ഈ വീട്ടിൽ എന്താ കാര്യം അമ്മു? അതോ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ നോക്കുന്നത് ഇപ്പൊ ഇവനെ പോലുള്ളവർ ആണോ?" മിലിയെ നോക്കി 'കാര്യങ്ങൾ' എന്ന് ഇരുത്തി പറഞ്ഞുകൊണ്ട് അയ്യാൾ ചോദിച്ചു.
 
അത് കേട്ട് രഘുവിന്റെ ചോര തിളച്ചു.
 
"എന്ത് പറഞ്ഞേടോ?" എന്ന് ചോദിച്ചു കൊണ്ടു അവൻ വിശാലിന്റെ കോളറിൽ പിടി മുറുക്കി.ശക്തിയിൽ വിശാൽ ഒന്ന് വേച്ചു പോയി.
 
"നിർത്തു.. നിർത്താൻ.." മിലിയുടെ ഒച്ചത്തിൽ ഉള്ള ശബ്ദം കേട്ട് രഘുവിന്റെ വിശാലിൽ ഉള്ള പിടി ആയ്ഞ്ഞു.
 
"രഘു ഇപ്പൊ പോ..." മിലി രഘുവിനോട് ആയി പറഞ്ഞു.
 
അത് കേട്ട് അവൻ വിശാലിന്റെ കോളറിൽ നിന്നു വിട്ടു. വിശാൽ ഒരു പുച്ഛത്തോടെ അവനെ നോക്കി.
 
"മിലി.. ഇയ്യാൾ പറഞ്ഞത്..." രഘു ഒരു പകപ്പോടെ അവളെ നോക്കി പറയാൻ തുടങ്ങി.
 
"ഇദ്ദേഹം ഞങ്ങളുടെ മാമൻ ആണ്.. ഇവിടെ നടക്കുന്നത് ഞങ്ങളുടെ കുടുംബപ്രശ്നവും. രഘു ഇതില് ഇടപെടേണ്ട.." അവളുടെ വാക്കുകൾ അവന്റെ ഹൃദയത്തിൽ കൂരമ്പുകൾ പോലെ തറച്ചു.
 
ദയനീയമായി ജാനകിയമ്മയെയും മിനിമോളെയും ഒന്ന് നോക്കി രഘു തിരികെ വീട്ടിലേക്കു നടന്നു. അവന്റെ നെഞ്ചിൽ ഒരു കടലിരമ്പുകയായിരുന്നു. മിലി അവനെ അന്യനായി ആണ് കാണുന്നത് എന്ന തോന്നൽ കൊണ്ടു അവന്റെ നെഞ്ച് പൊള്ളി.
 
വീട്ടിലെത്തിയ രഘു തളർച്ചയോടെ ഉമ്മറത്തെ തിണ്ണയിൽ ഇരുന്നു. എന്ത് ചിന്തിക്കണം എന്ന് അവനു അറിയില്ലായിരുന്നു. മനസിലെ സന്തോഷം എല്ലാം വാർന്നു പോകുന്നപോലെ അവനു തോന്നി. കുറച്ചു നേരം കഴിഞ്ഞപ്പോൾ വിശാൽ തിരികെ പോകുന്നത് അവൻ കണ്ടു. അവൻ നിർവികാരനായി റോഡിലേക്ക് നോക്കി ഇരുന്നു.
 
*****************
 
വിശാൽ പോയ ഉടനെ തന്നെ ജാനകിയമ്മ കണ്ണു നനച്ചു കൊണ്ട് മുറിയിൽ കയറി വാതിൽ അടച്ചു. മിലി കണ്ണിൽനിന്ന് അവളുടെ അനുവാദമില്ലാതെ അടർന്നു വീണ കണ്ണീർ തുടച്ചുകൊണ്ട് മിനിമോളെ നോക്കി ചിരിച്ചു.
 
"മോളെ രഘു ആണോ കൊണ്ട് വന്നത്? കൈ കഴുകി വാ.. ചേച്ചി അത്താഴം എടുത്തു വയ്ക്കാം. മിനിമോളുടെ കയ്യിലിരുന്ന ബാഗ് വാങ്ങിക്കൊണ്ടു മിലി പറഞ്ഞു.
 
"വേണ്ട ചേച്ചി.. നമിതയുടെ അമ്മ കഴിപ്പിച്ചു ആണ് വിട്ടത്.." എന്ന് പറഞ്ഞുകൊണ്ട് മിനിമോൾ മുറിയിലേക്ക് നടന്നു. മിലി അവളുടെ പിന്നാലെയും.
 
"ഹോ.. ഒന്ന് കുളിച്ചു കിടന്നാൽ മതി ഇനി.. വയ്യാണ്ട് ആയി.. നമിതായുടെ വീട്ടിലെ തൊടിയിൽ നടന്നു ആയിരുന്നു പഠിപ്പ്.. ഇപ്പൊ കാല് വേദനിക്കുന്നു." മിലിയുടെ കയ്യിൽ നിന്നു ബാഗ് തിരികെ വാങ്ങിക്കൊണ്ട് മിനിമോൾ പറഞ്ഞു.
 
മിലി അവളെ നോക്കി പുഞ്ചിരിച്ചു. മിനിമോൾ ടവലുമായി ബാത്‌റൂമിൽ കയറിയപ്പോൾ തലയിണയിൽ മുഖം പൂഴ്ത്തി കിടക്കുന്ന മായയുടെ അടുത്ത് മിലി വന്നു ഇരുന്നു. താഴെ ഇത്രയൊക്കെ ബഹളം നടന്നിട്ടും മായ എഴുന്നേറ്റു വന്നില്ല എന്നത് അവളെ അത്ഭുതപ്പെടുത്തി.
 
"എന്താ മോളെ.. നിനക്കു വയ്യേ?" മായയുടെ മുടിയിൽ തഴുകിക്കൊണ്ട് മിലി ചോദിച്ചു.
 
മായ മുഖം ഉയർത്തി നോക്കി. മിലിയുടെ മുഖത്തേക്ക് നോക്കാൻ അവൾക്കു കഴിയുന്നുണ്ടായിരുന്നില്ല. കുറ്റബോധം അവളെ വന്നു മൂടി.
 
മായയുടെ തളർന്ന കണ്ണുകളും വീർതുകേട്ടിയ മുഖവും കണ്ടു മിലി പരിഭ്രമിച്ചു.
 
"അയ്യോ.. നിന്റെ മുഖം എല്ലാം വല്ലാതെ ഇരിക്കുന്നല്ലോ.. നിനക്കു വയ്യേ? പനിക്കുന്നുണ്ടോ?" പരിഭ്രമത്തോടെ ചോദിച്ചുകൊണ്ട് മിലി മായയുടെ നെറ്റിയിൽ തൊട്ട് നോക്കി.
 
"ഒന്നും ഇല്ല ചേച്ചി.. നല്ല തലവേദന.. മൈഗ്രെയിൻ ആണ് എന്ന് തോന്നുന്നു." മായ അവളുടെ കൈ പിടിച്ചു മാറ്റി കള്ളം പറഞ്ഞു.
 
"വാ.. വന്നു എന്തെങ്കിലും കഴിക്കു.. വേണമെങ്കിൽ ചേച്ചി ഇത്തിരി കഞ്ഞി എടുക്കാം.." മിലി പറഞ്ഞു.
 
"വേണ്ട ചേച്ചി.. എനിക്കു ഒന്ന് ഉറങ്ങിയാൽ മതി.."
 
"എന്നാ മോളു കിടന്നോ.. ചേച്ചി നാളെ നേരത്തെ വിളിക്കാം.."  മിലി മായയെ പുതപ്പിച്ചു പുറത്തേക്കു പോയി.
 
മായ കണ്ണടച്ചു കിടന്നു. നിരഞ്ജൻ അവളിൽ അലിഞ്ഞു ചേർന്ന നിമിഷങ്ങൾ അവളുടെ മനസ്സിൽ തെളിഞ്ഞു. അവളുടെ മുഖത്ത് നാണത്താൽ കലർന്ന ഒരു പുഞ്ചിരി വിടർന്നു.
 
*************************
 
രഘു ഉമ്മറത്തു നേരത്തെ ഇരുന്ന ഇരിപ്പ് തന്നെ ആയിരുന്നു. കയ്യിൽ ഒരു പാത്രവും പിടിച്ചു നടന്നു കയറി വരുന്ന മിലിയെ അവൻ കണ്ടു.
 
ദേഷ്യത്തിൽ അവൻ മുഖം തിരിച്ചത് കണ്ടു മിലിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അവൾ പാത്രം മാറ്റി വച്ചു അവന്റെ അടുത്ത് ആയി വന്നു ഇരുന്നു.
 
അവൾ തൊട്ട് അടുത്ത് ഇടുന്നതും അവൻ ഒരടി നീങ്ങി ഇരുന്നു. മിലി ചിരിച്ചുകൊണ്ട് വീണ്ടും അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു.
 
"ഉം.. ആരോ പിണക്കത്തിൽ ആണല്ലോ..?" അവൾ കളിയാക്കി ചോദിച്ചു.
 
"ഹമ്.. മിലി ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നത്? ഞാൻ നിങ്ങളുടെ കുടുംബക്കാരൻ അല്ലല്ലോ? " അവൻ പരിഭവത്തോടെ ചോദിച്ചു.
 
മിലി ഒന്ന് നെടുവീർപ്പിട്ടു.
 
"എന്റെ രഘു.. നിങ്ങള് തമ്മിൽ വഴക്ക് കൂടുമ്പോ എനിക്കു രഘുവിനെ അല്ലേ ശാസിക്കാൻ പറ്റൂ? ഒന്നാമത് വിശാൽ മാമൻ പ്രായത്തിനു മൂത്ത ആളാണ്. രണ്ടാമത് അമ്മക്ക് ഒരു വല്ലാത്ത അടുപ്പമാണ് മാമനോട്. നീ മാമനുമായി വഴക്ക് കൂടിയാൽ പിന്നെ അമ്മക്ക് നിന്നോട് ദേഷ്യം ആയിരിക്കും.. അതുകൊണ്ട് ആണ് ഞാൻ അപ്പൊ ഇടപെട്ടത്." മിലി പറയുന്നത് ശരി ആണെന്ന് രഘുവിനും തോന്നി.
 
"എന്നാലും മിലി.. അയ്യാൾ പറഞ്ഞത്.."
 
"നിനക്കു വട്ടുണ്ടോ രഘു? മാമൻ പറയുന്നത് കേട്ട് ചാടി പുറപ്പെടാൻ.. മാമന് ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടിൽ നിന്നു വണ്ടി കിട്ടിയിട്ടില്ല. നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ് ഒന്നും മനസിലാക്കാൻ മാമനെകൊണ്ട് പറ്റില്ല." മിലി 'ഫ്രണ്ട്ഷിപ്' എന്ന് പറയുന്നത് കേട്ട് രഘുവിന്റെ മുഖം വീണ്ടും വാടി.
 
"വാ.. രഘു.. ഞാൻ അത്താഴം കൊണ്ട് വന്നിട്ടുണ്ട്.. കഴിക്കാം.." മിലി അവനെ വിളിച്ചു.
 
"എനിക്കു വേണ്ട.." അവൻ പറഞ്ഞു.
 
"വേണ്ടേ?" അവൾ ചോദിച്ചു.
 
"വേണ്ടാന്നു പറഞ്ഞത് കേട്ടില്ലേ.." അവൻ ദേഷ്യത്തോടെ പറഞ്ഞത് കേട്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
 
അവൾ പതിയെ അവിടെ നിന്നു എഴുന്നേറ്റു.
 
"അമ്മ നേരത്തെ കഴിച്ചു കിടന്നു.. മിനിമോൾ കഴിച്ചിട്ട് ആണ് വന്നത്.. മായയ്ക്ക് തലവേദന.. അപ്പൊ ഞാൻ കരുതി രഘുവിന്റെ കൂടെ ഇരുന്ന് കഴിക്കാം എന്ന്.. വേണ്ടെങ്കിൽ വേണ്ട.. ഞാൻ പൊക്കോളാം..." എന്ന് പറഞ്ഞുകൊണ്ട് അവൾ പാത്രം എടുത്തു മുറ്റത്തേക്ക് ഇറങ്ങി.
 
അവളുടെ സംസാരം കേട്ട് രഘുവിന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
 
"മിലി.. " വിളിച്ചപ്പോൾ അവന്റെ ശബ്ദം അർദ്രമായിരുന്നു. "വാ.. നമുക്ക് ഒരുമിച്ചു കഴിക്കാം.." അവൻ പറഞ്ഞത് കേട്ട് മിലിയുടെ മുഖം വിടർന്നു.
 
"അങ്ങനെ വഴിക്കു വാ.. നിന്നെ പട്ടിലാക്കാൻ ഉള്ള വിദ്യ ഒക്കെ എന്റെ കയ്യിലുണ്ട് രഘു.." എന്ന് പറഞ്ഞുകൊണ്ട് അവൾ അകത്തേക്ക് കയറി പോയി.
 
"കാന്താരി.." അവൻ പിന്നിൽനിന്ന് പറഞ്ഞത് കേട്ട് അവൾ തിരിഞ്ഞു നോക്കി.
 
"എന്താ?"
 
"നീ ഒരു കാന്താരി ആണെന്ന്.." അവൻ പറഞ്ഞു.
 
മിലി അവൾ കൊണ്ട് വന്ന ഭക്ഷണം മേശപ്പുറത്തേക്ക് വച്ചു. അടുക്കളയിൽ പോയി രണ്ടു പ്ലേറ്റ് എടുത്തു കൊണ്ട് വച്ചു. ഗ്ലാസിൽ വെള്ളം എടുത്തു വച്ചു.
 
രഘു അപ്പോഴേക്കും കയ്യും മുഖവും കഴുകി എത്തി. അവർ രണ്ടുപേരും കഴിക്കാൻ ഇരുന്നതും അവിടെ ആകെ അന്ധകാരം വന്നു മൂടി. - കരണ്ട് പോയി. അതാണ്.
 
"അയ്യോ.. കറണ്ട് പോയല്ലോ.." രഘു പറഞ്ഞു.
 
 
"രഘു ആ ഫോണിലെ ലൈറ്റ് ഒന്ന് ഓൺ ചെയ്യോ? " മിലി ചോദിച്ചു.
 
"എന്റെ ഫോൺ മുറിയിൽ ആണ്.. നിന്റെ ഫോണിലെ ലൈറ്റ് വർക്ക്‌ ചെയ്യില്ലേ?" അവൻ ചോദിച്ചു.
 
"എന്റെ കയ്യിൽ ഫോൺ ഉണ്ടായിരുന്നെങ്കിൽ ഞാൻ നിന്നോട് പറയോ? ഞാൻ അത് ഉമ്മറത്തു വച്ചു." എന്ന് പറഞ്ഞുകൊണ്ടു അവൾ എഴുന്നേറ്റു ഉമ്മറത്തേക്ക് നടന്നു.
 
"ആഹ്..." അവളുടെ കരച്ചിൽ കേട്ടു രഘു ചാടി എഴുന്നേറ്റു.
 
 മിലി ഒറ്റക്കാലിൽ ചാടിക്കൊണ്ട് പോകുന്നത് പുറത്തെ നിലാവെളിച്ചതിൽ അവൻ കണ്ടു.
 
"എന്ത് പറ്റി മിലി?"അവൻ ചാടി എഴുനേറ്റ് അവളുടെ അടുത്തേക്ക് നടന്നു.
 
അവൾ എത്തിച്ചു ഫോൺ എടുത്തു ലൈറ്റ് ഓൺ ചെയ്തു അവളുടെ കാലിലേക്ക് അടിച്ചു.
 
"ചോര.." അവളുടെ കാല് വിരൽ കണ്ടു രഘു പറഞ്ഞു. 
 
 
"കാല് കട്ടിളപ്പടിയിൽ ഒന്ന് തട്ടി.." മിലി മുഖം ചിരിച്ചുകൊണ്ട് പറഞ്ഞു.
 
"ഇത് ഒരുപാട് ബ്ലീഡ് ചെയ്തല്ലോ.. വാ ഒന്ന് കഴുകി നോക്കാം.." രഘു അവളെ താങ്ങി ബാത്‌റൂമിലേക്ക് നടന്നു.
 
അവൻ അവളുടെ കാലിലേക്ക് വെള്ളമൊഴിച്ചു കഴുകി കൊടുത്തു.
 
"ഞാൻ ചെയ്തോളാം രഘു.." അവൾ പറഞ്ഞു.
 
"വേണ്ട ഒന്ന് അടങ്ങി ഇരുന്നാൽ മതി..." ശ്രദ്ധയോടെ അവളുടെ മുറിവ് നോക്കുന്ന അവനെ അവൾ നോക്കി ഇരുന്നു.
 
"ഈ ലൈറ്റിൽ ശരിക്കും കാണാൻ വയ്യ.. എന്തോ കൊണ്ടു കോറിയിട്ടുണ്ട്. അവിടെ ആണി വല്ലതും ഉണ്ടായിരുന്നിരിക്കും " അവൻ പറഞ്ഞു.
 
അവൻ ഒരു ടവൽ എടുത്തു അവളുടെ കാല് തുടച്ചു കൊടുത്തു. അപ്പോഴും മുറിവിൽ നിന്നു ചോര പൊടിയുന്നുണ്ടായിരുന്നു.
 
"ചോര വരുന്നുണ്ട്.. വാ ഒന്ന് കെട്ടാം.." അവൻ പറഞ്ഞത് കേട്ട് അവൾ എഴുന്നേറ്റു.
 
"എണീക്കണ്ട.. ബ്ലീഡ് ചെയ്യും " എന്ന് പറഞ്ഞു അവൻ അവളെ കോരി എടുത്തു. അവളുടെ കയ്യിലിരുന്ന ഫോണിന്റെ ഫ്ലാഷ് വെളിച്ചത്തിൽ അവൾ അവനെ തന്നെ നോക്കി
 
(തുടരും...)
 
 
 

നിനക്കായ്‌ ഈ പ്രണയം (43)

നിനക്കായ്‌ ഈ പ്രണയം (43)

4.5
3695

"എണീക്കണ്ട.. ബ്ലീഡ് ചെയ്യും " എന്ന് പറഞ്ഞു രഘു മിലിയെ കോരി എടുത്തു. അവളുടെ കയ്യിലിരുന്ന ഫോണിന്റെ ഫ്ലാഷ് വെളിച്ചത്തിൽ അവൾ അവനെ തന്നെ നോക്കി. അവൻ അവളെ അവന്റെ ബെഡിൽ ഇരുത്തി. ഫോണിന്റെ വെളിച്ചത്തിൽ മേശ വലിപ്പിൽ ബാൻഡ് ഐഡിനായി പരതി. മുറിവ് തുടച്ചു ബാൻഡ് എയ്ഡ് വച്ചു. മിലി അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. അവൾ തിരിച്ചറിയുന്നുണ്ടായിരുന്നു അവന്റെ സ്നേഹം. "ഓക്കേ.. എല്ലാം റെഡി ആയി. ഇനി നമുക്ക് കഴിച്ചാലോ? വിശക്കുന്നു." രഘുവിന്റെ ശബ്ദം മിലിയെ ചിത്തകളിൽനിന്ന് ഉണർത്തി. "ആദ്യം നമുക്ക് ഒരു മെഴുക് തിരി തപ്പാം." അവൾ നേരെ അടുക്കളയിലേക്ക് നടന്നു. ഒരു മെഴുകുതി