Aksharathalukal

നിനക്കായ്‌ ഈ പ്രണയം (48)

ടെറസ്സിലേക്ക് ഉള്ള വാതിൽ തുറന്നു കിടക്കുന്നത് കണ്ടു മായ അങ്ങോട്ട് ചെന്നു. അവിടെ നിന്നു ലോഹിമാഷിന്റെ വീട്ടിലെ രഘുവിന്റെ മുറിയിലേക്ക് ഒരു നഷ്ടബോധത്തോടെ നോക്കി നിൽക്കുകയായിരുന്നു മിലി.

"ചേച്ചി.. " മായ വിളിച്ചു.

"ഉം? എന്താ മോളെ?" മിലി അവളെ തിരിഞ്ഞു നോക്കി ചോദിച്ചു.

"അത്.. ചേച്ചി.. എനിക്കു.." മായ എങ്ങനെ പറഞ്ഞു തുടങ്ങണം എന്ന് ഓർത്തെടുക്കാൻ നോക്കി

"അമ്മേ... അയ്യോ.. മോളെ.. മിലി... ഓടിവായോ..." താഴെനിന്നുള്ള ജാനകിയമ്മയുടെ അലർച്ച കേട്ട് മിലിയും പിന്നാലെ മായയും അങ്ങോട്ട് ഓടി.

"എന്താ? എന്താ? " എന്ന് ചിരിച്ചുകൊണ്ട് മിലി എല്ലാവരെയും വകഞ്ഞു മാറ്റി ജാനകിയമ്മയുടെ മുറിയിൽ കയറി.

"മോളെ.. ചെറിയ മുത്തശ്ശി വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ല.. " ജാനകിയമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു.

അവർ എല്ലാവരും കൂടി മുത്തശ്ശിയെ എടുത്തു പൊക്കി കാറിൽ കയറ്റി ഹോസ്പിറ്റലിലേക്ക് തിരിച്ചു.

ചെറിയ മുത്തശ്ശിക്കിക്ക് സ്ട്രോക്ക് വന്നത് ആയിരുന്നു എന്നറിഞ്ഞ ജാനകിയമ്മ നെഞ്ചത്ത് കൈ വച്ചു.

"ഹോ.. തട്ടി പോകാഞ്ഞത് ഭാഗ്യം.. ഒരു കല്യാണം നടക്കാൻ ഇരിക്കണ വീടല്ലേ.." മയൂരി താടിക്ക് കൈ കൊടുത്ത് പറഞ്ഞു.

എന്തായാലും പണി കിട്ടിയത് മായയ്ക്ക് ആണ്. എല്ലാവരും കല്യാണത്തിന്റെ തിരക്കിൽ ആയതു കൊണ്ട് ചെറിയമുത്തശ്ശിയുടെ അടുത്ത് ഹോസ്പിറ്റലിൽ നിൽക്കാൻവീണത് അവൾക്ക് ആയിരുന്നു. അതോടെ മിലിയോട് സംസാരിക്കാനുള്ള അവളുടെ അവസാനത്തെ ശ്രമവും വെള്ളത്തിലായി.

****************

കല്യാണസാരി എടുക്കുന്ന തിരക്കിൽ ആയിരുന്നു എല്ലാവരും. പല പല സാരികൾ മിലിയുടെ ദേഹത്തു മാറി മാറി വച്ചു കാണിച്ചു കൊടുത്തു സെയിൽസ് ഗേൾ. ജാനകിയമ്മക്കും മയൂരിക്കും ഒപ്പം മഞ്ജുളയും അഭിപ്രായം പറഞ്ഞു. മായ മുത്തശ്ശിക്കൊപ്പം ഹോസ്പിറ്റലിൽ തന്നെ ആണ്.

കല്യാണസാരി ഏകദേശം ഫിക്സ് ആയപ്പോൾ മഞ്ജുള പോയി. ബന്ധുക്കൾക്കൊക്കെ സാരി എടുക്കാനായി അടുത്ത കടയിലേക്ക് മയൂരിയും ജാനകിയമ്മയും ഇറങ്ങി. ആൾടേറേഷൻ ചെയ്തു കിട്ടാൻ ഒന്ന് രണ്ടു ഡ്രസ്സ്‌ ഉണ്ടാട്ടിരുന്നതിനാൽ അത് വാങ്ങാനായി മിലി അവിടെ തന്നെ നിന്നു.

വെറുതെ നിന്നു സമയം കളയണ്ടല്ലോ എന്ന് കരുതി ചുരിദാർ സെക്ഷനിൽ ഒക്കെ കയറി ഇറങ്ങുമ്പോൾ ആണ് പെട്ടന്ന് മുൻപിൽ അവൾ ആകാശിനെ കണ്ടത്.

മിലിയെ കണ്ടപ്പോൾ ആകാശിന്റെ മുഖം വിടർന്നു. മിലിയുടെ കണ്ണുകളിലും അത്ഭുതം ആയിരുന്നു.

"ആകാശ്.." അറിയാതെ മിലി ആ പേര് ഉരുവിട്ടു.

*************

കോഫി ഷോപ്പിൽ ആകാശും മിലിയും സംസാരിച്ചിരുന്നു.

"ഫിലിം സ്റ്റാർ നിരഞ്ജൻ.. കൊള്ളാമല്ലോ.. കൺഗ്രാജുലേഷൻസ്.." മിലിയുടെ കല്യാണക്കാര്യം കേട്ടപ്പോൾ മനസ്സിൽ നിറഞ്ഞ നിരാശ മാറ്റി വച്ചു മുഖത്ത് ഒരു ചിരി നിറച്ചു ആകാശ് പറഞ്ഞു.

"ആകാശിന്റെ വിശേഷം ഒന്നും പറഞ്ഞില്ലല്ലോ? മോളുടെ ഫോട്ടോ ഞാൻ കണ്ടിരുന്നു. ഹണിയുടെ ഫോണിൽ. വൈഫ് എന്ത് ചെയ്യുന്നു? ഡേവിഡ് മാഷും ആന്റിയും ഒക്കെ സുഖമായി ഇരിക്കുന്നോ?" അവന്റെ വിശേഷങ്ങൾ കേൾക്കാൻ അവൾക്ക് വല്ലാത്ത ദൃതി തോന്നി.

"ഉം.. പപ്പയും അമ്മയും മോളും സുഖായി ഇരിക്കുന്നു. വൈഫ്.. വൈഫ്.. ഷീ ഈസ്‌ നോ മോർ.. രണ്ടു വർഷം ആയി.. മോളുടെ ജനനത്തോടെ.." അവൻ ഒരു പതർച്ചയോടെ പറഞ്ഞു.

"ഞാൻ.. ഞാൻ അറിഞ്ഞില്ല.. " മിലിയും ആകെ പതറി പോയി.

"അതികം ആരെയും അറിയിച്ചില്ല. അവിടെ തന്നെ ആയിരുന്നു ചടങ്ങ് ഒക്കെ. മോളു ഇപ്പൊ അവളുടെ ഗ്രാൻഡ് പായുടെയും ഗ്രാൻഡ്മയുടെയും കൂടെ ആണ്.. " മോളുടെ ഒരു ഫോട്ടോ അവൻ അവളെ കാണിച്ചു.

ഡേവിഡ് മാഷും ആനി ആന്റിയും അവളെ എടുത്തു പിടിച്ചു നിൽക്കുന്ന ഫോട്ടോ. അത് കണ്ടു മിലിയുടെ കണ്ണു നിറഞ്ഞു.

"എന്താ മോളുടെ പേര്?" മിലി ചോദിച്ചു.

അതിന് മറുപടി എന്ന വണ്ണം അവൻ മിലിയെ തന്നെ നോക്കിയിരുന്നു.

"മിലി.."

"എന്താ ആകാശ്?" അവൾ ചോദിച്ചു.

"മ്മ്ഹ് ഹും.. മോളുടെ പേര് ആണ് പറഞ്ഞത്.. മിലി.." അത് കേട്ട് മിലിയുടെ നെഞ്ചിൽ ഒരു ഇടി വെട്ടി.

അവൾ ആകെ പരിഭ്രാമത്തിൽ ആയി. ആകാശ് എന്താണ് ഇനി പറയുക എന്ന പരിഭ്രമം. വീണ്ടും വിളിക്കുമോ ജീവിതത്തിലേക്ക്.. വിളിച്ചാലും പോകാൻ കഴിയുമോ തനിക്കു. രഘു അവൻ തന്നെ വല്ലാതെ മാറ്റിയിരിക്കുന്നു എന്ന് തോന്നി അവൾക്ക്.. അവൾ ചാടി എഴുന്നേറ്റു.

"ഞാൻ മറന്നു.. എനിക്ക്.. അമ്മയും മാമിയും അടുത്ത കടയിൽ കാത്തു നിൽക്കും.. എനിക്കു പോണം..." മിലി ചാടി എഴുന്നേറ്റു നടന്നു.

ആകാശ് അവൾ പോകുന്നതും നോക്കി ഇരുന്നു.

 "ഇല്ല മിലി.. ഒരു നിരഞ്ജനും നിന്നെ ഞാൻ വിട്ടു കൊടുക്കില്ല.. നിനക്കായ്‌ ആണ് ഞാൻ തിരിച്ചു വന്നത്.. ഒരിക്കൽ ഞാൻ വിട്ടു കളഞ്ഞത് ആണ് നിന്നെ.. ഇനി വിട്ടുകളയില്ല ഞാൻ.." അവൻ സ്വയം പറഞ്ഞു.

അവന്റെ കയ്യിലിരുന്ന ഗ്ലാസ് അവന്റെ ബലത്തിൽ ഞെരിഞ്ഞമർന്നു. അത് പൊട്ടി മുറിവായി അവന്റെ കയ്യിൽ തുളച്ചു കയറി.

****************

ഐ സി യു വിനു മുൻപിൽ നിന്നു തളർന്നപ്പോൾ റൂമിലേക്ക്‌ നടന്നു മായ. മായയ്ക്ക് രാത്രി നിൽക്കാനുള്ള സൗകര്യത്തിന് ഒരു റൂം എടുത്തിരുന്നു അവിടെ.

"ഹോ.. ഈ മുത്തശ്ശി എന്റെ പോകേം കണ്ടേ പൊക്കൊളു എന്നാ തോന്നുന്നേ.. തട്ടി പോയിരുന്നേൽ അതിന്റെ പേരിൽ കല്യാണം മുടക്കാമായിരുന്നു.. അതല്ല സുഖം ആയിരുന്നേൽ എനിക്കു വീട്ടിൽ പോയി ചേച്ചിയോട് സംസാരിക്കാമായിരുന്നു.. ഇതിപ്പോ അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല.. ഇങ്ങനെ കിടക്കല്ലേ.." അവൾ സ്വയം പറഞ്ഞുകൊണ്ടിരുന്നു.

"ഹേയ് മായ.." തൊട്ടടുത്തു നിന്നു ഒരു പുരുഷശബ്ദം കേട്ട് അവൾ ഞെട്ടി തിരിഞ്ഞു.

"ആരാ..?" അവൾ തിരിഞ്ഞു നിന്നു ചോദിച്ചു.

"ഞാനാ.." പതിയെ മുഖത്തെ കൈയും കണ്ണിലെ വലിയ കൂളിംഗ് ഗ്ലാസ്സും മാറ്റി നിരഞ്ജൻ പറഞ്ഞു.

ആരും തിരിച്ചറിയാതിരിക്കാൻ ആണ് ഈ മറ. അവൾക്ക് അറിയാം. അവൾ ചുറ്റും നോക്കി.

 "ഇവിടെ നിൽക്കണ്ട.. വാ റൂമിലേക്ക് പോകാം.." അവൾ അവനെയും വിളിച്ചുകൊണ്ടു റൂമിലേക്ക്‌ പോയി.

അകത്തു കേറി വാതിൽ അടച്ച ഉടനെ നിരഞ്ജൻ അവളെ കരവലയത്തിൽ ആക്കി.

"നീ എന്താ ഫോൺ എടുക്കാതെ?" അവൻ പരിഭവത്തോടെ ചോദിച്ചു.

"എന്തിനാ ഞാൻ ഫോൺ എടുക്കുന്നത്? കഴിഞ്ഞ പ്രാവശ്യം വിളിച്ചപ്പോൾ എന്താ പറഞ്ഞേ.. നീ ചേച്ചിയോട് സംസാരിക്കു.. അല്ലാതെ വേറെ വഴി ഇല്ലാന്ന്.. എനിക്ക് ചേച്ചിയോട് മിണ്ടാൻ പറ്റണില്ല. ഞാൻ ഇവിടെ പെട്ടു പോയി.. അല്ല ഞാൻ ഇവിടെ ഉണ്ട് എന്ന് എങ്ങനെ അറിഞ്ഞു?"

"ഇന്ന് കല്യാണസാരി എടുക്കാൻ പോകാൻ നിന്റെ അമ്മ എന്റെ അമ്മയെ വിളിച്ചിരുന്നു. അവർ തമ്മിലുള്ള സംസാരത്തിൽ കേട്ടത് ആണ്." നിരഞ്ജൻ പറഞ്ഞു.

"അപ്പൊ സാരിയും എടുത്തോ?!!" നിരാശയോടെ കണ്ണു നിറച്ചു മായ ബെഡിലേക്ക് ഇരുന്നു.

"ഇങ്ങനെ കരയാതെ പെണ്ണെ.. എന്തെങ്കിലും വഴി ഉണ്ടാക്കാം നമുക്ക്..."

സംസാരിച്ചുകൊണ്ട് ഇരുന്നപ്പോൾ അവർ കാണുന്നില്ലായിരുന്നു ജനൽ വഴി അവരെ തന്നെ വീക്ഷിച്ചു നിൽക്കുന്ന രണ്ടു കണ്ണുകളെ.

************

കയ്യിലെ മുറിവ് ഡ്രസ്സ്‌ ചെയ്യാൻ ഹോസ്പിറ്റലിൽ വന്നത് ആയിരുന്നു ആകാശ്. ഡ്രസ്സ്‌ ചെയ്തു ഇറങ്ങുമ്പോൾ ആണ് അവിടെ ഒരു മുറിയിൽ മായയെ അവൻ കണ്ടത്. അവളുടെ കൂടെ ഒരു പുരുഷനെയും കണ്ടപ്പോൾ ആകാശ് ആകാംക്ഷയോടെ ജനഴിയിലൂടെ നോക്കി.

നിരഞ്ജനെ തിരിച്ചറിയാൻ അധികം പണിപെടേണ്ടി വന്നില്ല അവനു. അതുകൊണ്ട് തന്നെ അവർ എന്താണ് സംസാരിക്കുന്നത് എന്ന് കേൾക്കാൻ അവനു താല്പര്യം തോന്നി. ശബ്ദം ഉണ്ടാക്കാതെ ജനലരികിൽ വന്നു അവൻ നിരഞ്ജനും മായയും തമ്മിൽ ഉള്ള സംസാരം കേട്ടു.

അവരുടെ സംസാരത്തിൽനിന്ന് ആകാശിന് കാര്യങ്ങൾ എല്ലാം പിടികിട്ടി. മിലിയെ എന്നെന്നേക്കും ആയി സ്വന്തമാക്കാൻ ഉള്ള ഒരു വഴി അവന്റെ മുന്നിൽ തെളിഞ്ഞു വന്നു

********************

പബ്ബിലെ കറങ്ങുന്ന ഉയരം ഉള്ള കസ്സേരയിൽ ഇരുന്നു കിടക്കുകയായിരുന്നു രഘു. കൃതി കൂടെ ഇരുന്നു അവനു ഒഴിച്ചു കൊടുത്തു.

"മതി കൃതി.. ഓവർ ആയി.. ഡ്രൈവ് ചെയ്യേണ്ടതാണ്.." രഘു പറഞ്ഞു.

"ഏയ്‌.. ഇല്ലടാ.. ഇറ്റ് ഈസ്‌ ഓക്കേ.. നീ കുടിച്ചോ.. ഞാൻ ഡ്രൈവ് ചെയ്തോളാം.. നിനക്കു ഇപ്പൊ ഒരു റിലാക്സിഷൻ ആവശ്യം ആണ്." ഒരു ഡ്രിങ്ക് കൂടെ അവന്റെ നേരെ നീട്ടിയിട്ടു കൃതി പറഞ്ഞു.

അവൻ അവളെ ഒന്ന് നോക്കി. എല്ലാ കാര്യങ്ങളും അറിയുന്ന അവന്റെ ഫ്രണ്ട്. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

"കൃതി.. നീ ആണ് എന്റെ ബെസ്റ്റ് ഫ്രണ്ട്.. ആ ശ്യാം അവൻ വെറും വേസ്റ്റ് ആണ്.. അവനോട് ഒരു കമ്പനി തരാന് പറഞ്ഞപ്പോൾ അവൻ പറയാ മദ്യം ഒന്നിനും ഒരു പരിഹാരം അല്ല എന്ന്.. പക്ഷെ നീ മിടുക്കി ആണ്.. എന്നെ ഓഫീസിൽ വന്നു.. വിളിച്ചിറക്കി കൊണ്ട് വന്നു.. ദേ ഇപ്പൊ എന്നെ വെള്ളം അടിച്ചു ഫിറ്റ് ആക്കുന്നു..നിന്നെ എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു.. " അവൻ പറഞ്ഞത് കേട്ട് അവളുടെ ചുണ്ടിൽ ഗ്കൂടമായ ഒരു ചിരി വിടർന്നു.

അവൻ നല്ല ലഹരിയിൽ ആണ് എന്ന് ബോധ്യപ്പെട്ടത്തോടെ അവൾ പതുക്കെ എഴുന്നേറ്റു.

 "എങ്കിൽ നമുക്ക് വീട്ടിൽ പോകാം രഘു.." അവൾ ചോദിച്ചത് കേട്ട് അനുസരണ ഉള്ള ഒരു കുട്ടിയെ പോലെ രഘു എഴുന്നേറ്റു.

അവൾ തന്റെ തോളിലൂടെ അവന്റെ കൈ ഇട്ട് അവനെ താങ്ങി കാറിന്റെ ഫ്രണ്ട് സീറ്റിൽ ഇരുത്തി.

 "എന്നാലും അവൾ എന്നെ അന്യൻ ആക്കി... മിലി.. സ്റ്റിൽ ഐ ലവ് യൂ.. " പദം പറഞ്ഞുകൊണ്ട് അവൻ സീറ്റിൽ ഇരുന്നു.

കൃതി വണ്ടി എടുത്തു. വീട്ടിൽ എത്തിയപ്പോൾ അവൾക്കു വാതിൽ തുറന്നു കൊടുത്തത് സുമിത്ര ആയിരുന്നു.

"ദർശൻ കാണുന്നതിന് മുൻപ് വേഗം റൂമിലേക്ക്‌ പൊക്കോ.." പകപ്പോടെ ചുറ്റും നോക്കികൊണ്ട് സുമിത്ര കൃതിയോട് പറഞ്ഞു.

അവൾ കഴിയുന്ന അത്ര വേഗം അവനെ താങ്ങിക്കൊണ്ട് റൂമിലേക്ക്‌ പോയി.  അവൻ അപ്പോളും മിലിയുടെ പേര് പറഞ്ഞു പിറുപിറുത്തുകൊണ്ട് ഇരിക്കുകയായിരുന്നു. കൃതി അവനെ ബെഡിലേക്ക് കിടത്തി.

"വെയിറ്റ്.. വെയിറ്റ്.. വെയിറ്റ്.. " അവൻ പെട്ടന്ന് ചാടി എഴുന്നേറ്റപ്പോൾ കൃതി ഒന്ന് ഞെട്ടി പിന്നോട്ട് മാറി.

"നമ്മൾ എല്ലാ ദിവസവും ഫോൺ ചാർജിൽ ഇടണം.. മറക്കാൻ പാടില്ല.." അവൻ കയ്യിലിരുന്ന ഫോൺ ചാർജാരിലേക്ക് കുത്തി വച്ചു.

" ഇനി നമുക്ക് ഒന്ന് ഫ്രഷ് ആവാം.. " കഴുത്തിൽ കിടന്ന ടൈ ഊരി മാറ്റിക്കൊണ്ട് അവൻ പറഞ്ഞപ്പോൾ കൃതിയുടെ മുഖത്ത് ഒരു നിരാശ നിഴലിച്ചു.

മുന്നോട്ട് നടന്ന അവൻ കലുറക്കാതെ ബെഡിലേക്ക് വീണു. പിന്നെയും എന്തൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ട് അവൻ കട്ടിലിൽ കിടന്നു ഉരുണ്ടു. രാത്രിയുടെ ഏതോ യാമങ്ങളിൽ നിദ്ര അവനെ പുൽകി.

( തുടരും... )

എല്ലാവരെയും കറക്ട് ആക്കി സെറ്റ് ആക്കീട്ട് ഉണ്ട്.. സന്തോഷം ആയില്ലേ ഗോപിയേട്ടാ? 


 


നിനക്കായ്‌ ഈ പ്രണയം (49)

നിനക്കായ്‌ ഈ പ്രണയം (49)

4.5
3299

രഘു ഞെരങ്ങി കണ്ണു തുറന്നു എഴുന്നേറ്റു. മേലാകം വേദനിക്കുന്നുണ്ടായിരുന്നു. അവൻ പതിയെ എഴുന്നേറ്റിരുന്നു. അടുത്ത് നിന്നു ഒരു തേങ്ങൽ അപ്പോൾ ആണ് കേട്ടത്. അവൻ തിരിഞ്ഞു നോക്കി. ബെഡിന് ഒരു കോർണറിൽ കൃതി ഇരിക്കുന്നുണ്ടായിരുന്നു. തല കാലുകക്കിടയിൽ വച്ചു കരയുകയായിരുന്നു കൃതി.. "കൃതി.. നീ എന്താ ഇവിടെ?" രഘു ഞെട്ടി പിന്നോട്ട് മാറിക്കൊണ്ട് ചോദിച്ചു. അവൾ തല ഉയർത്തി അവനെ നോക്കി. അവളെ കണ്ടു അവന്റെ നെഞ്ചോന്നു പിടഞ്ഞു. അഴിഞ്ഞുലഞ്ഞ മുടി.. അലസമായി കിടക്കുന്ന വസ്ത്രം. കരഞ്ഞു കലങ്ങിയ കണ്ണുകൾ. അവൻ തന്നെ തന്നെ നോക്കി.ഷർട്ട് ഊരി മാറിയിട്ടുണ്ട്. പാന്റ്സിന്റെ സിബ്ബും ബട്ടനും ത