Aksharathalukal

നിനക്കായ്‌ ഈ പ്രണയം (51)

ഫോണിന്റെ നിർത്താതെ ഉള്ള റിങ്ങ് കേട്ട് രഘു ഒരു മടുപ്പോടെ ഫോൺ എടുത്തു ചെവിയിൽ വച്ചു.

"ഉം.. മാത്യൂസ് ഇച്ചായ.. പറ.." അവൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.

" എന്താടാ നിന്റെ ശബ്ദത്തിന് ഒരു വല്ലാത്ത കനം? " മാത്യുസ് ചോദിച്ചു

" അവളുടെ വിവാഹമായിരുന്നു.. നിരഞ്ജൻ ആയിട്ട്.. " രഘുവിന്റെ ശബ്ദത്തിൽ നിരാശ കലർന്നിരുന്നു.

" ഓ.. അപ്പോൾ ഇത് നിരാശാ കാമുകൻന്റെ രോദനം ആണല്ലേ ? " മാത്യുസ് അവനെ കളിയാക്കി.

" രോദനം ഒന്നുമില്ല.. എന്നാലും.. വിഷമം ഉണ്ടാവാതിരിക്കില്ലലോ? " രഘു ചോദിച്ചു.

" ഇന്നലെ എത്ര എണ്ണം അടിച്ചു? "

" എണ്ണിയില്ല.. " രഘുവിന്റെ മറുപടി കേട്ട് മാത്യൂസ് ചിരിച്ചു.

" നിരഞ്ജൻന്റെ കല്യാണത്തിന്റെ ന്യൂസ് ചാനലിൽ വരുന്നുണ്ട്. നീ ഒന്ന് വച്ച് നോക്കൂ.. "

"ദേ.. ഇച്ചായാ.. എന്നെ ചൊറിയാൻ വരല്ലേ.. അല്ലെങ്കിലേ പ്രാന്ത് പിടിച്ചു നില്ക്കാ ഞാൻ.. " രഘുവിനു ദേഷ്യം വന്നു.

അവൻ കാൾ കട്ട് ചെയ്തു ഫോൺ ബെഡിലേക്ക് എറിഞ്ഞു. പിന്നെ പതിയെ ബെഡിൽനിന്ന് എഴുന്നേറ്റു ഇരുന്നു. അവൻ ക്ലോക്കിലേക്ക് ഒന്ന് നോക്കി. സമയം പത്തര. ഒൻപതെ മുക്കാലിനു ആയിരുന്നു മുഹൂർത്തം. അത്‌ ഓർത്തപ്പോൾ അവന്റെ കണ്ണു നിറഞ്ഞു.

അവനു ഒരിക്കൽക്കൂടി കാണണം എന്ന് തോന്നി അവളെ. അവൻ റിമോർട്ട് എടുത്തു ടി വി ഓൺ ചെയ്തു.

ആദ്യത്തെ ചാനലിൽ ന്യുസ് കണ്ടു..

"സിനിമാ താരം നിരഞ്ജന് പ്രണയസാഫല്യം"

വിവാഹത്തിന്റെ ഒരു ഷോർട് റിപ്പീറ്റ് മോഡിൽ കാണിക്കുന്നുണ്ട്. നൂസ് റീഡർ എന്തൊക്കെയോ വച്ചു പുലമ്പുന്നുണ്ട്. അപ്പോഴാണ് അവൻ വധുവിനെ ശ്രദ്ധിച്ചത് - മായ.

അവൻ സൗണ്ട് കൂട്ടി വച്ചു.

"പ്രശസ്ത സിനിമതാരം നിരഞ്ജന് പ്രണയ സാഫല്യം. സിനിമാ ഫീൽടുമായി യാതൊരു ബന്ധവും ഇല്ലാത്ത മായാ കാർത്തികേയൻ എന്ന പെൺകുട്ടിയും ആയാണ് വിവാഹം. വിവാഹത്തിന്റെ കാര്യങ്ങൾ എല്ലാം തികച്ചും രഹസ്യം ആയാണ് നടത്തിയത്. മാധ്യമപ്രവർത്തകർ പോലും വളരെ വൈകി ആണ് അറിഞ്ഞത്. ഇന്ന് വൈകീട്ട് എലിവേറ്റ് ഹോട്ടലിൽ നടക്കുന്ന റിസപ്‌ഷനിൽ മറ്റു സിനിമാ താരങ്ങൾ അടക്ക...."

രഘു ടെൻഷനോടെ ചാനൽ മാറ്റി.. മിലി അവൾക്ക് എന്ത് പറ്റി.. എങ്ങനെ ആണ് മായ നിരഞ്ജന്റെ വധു ആയതു?

രണ്ടാമത്തെ ചാനലിൽ റിപ്പോർട്ടർ റൂട്ട് മാപ്പ് കാണിക്കുകയാണ്. വധു അമ്പലത്തിലേക്ക് വന്ന റൂട്ട് മാപ്പ്. വരൻ വന്ന റൂട്ട് മാപ്പ്. ഇനി അവർ തിരിച്ചു പോകുന്ന റൂട്ട് മാപ്പ്. അവർ ഹണിമൂണിന് പോകുന്ന സ്ഥലത്തേക്കുള്ള റൂട്ട് മാപ്പ്.. അങ്ങനെ..

അടുത്ത ചാനലിൽ ന്യൂസിനു ഒപ്പം റിപ്പീറ്റ് മോഡിൽ കാണിക്കുന്നത് മായ മുതിർന്നവരുടെ അനുഗ്രഹം വാങ്ങുന്ന ഫോട്ടോ ആണ്. അവിടെയും അവൻ മിലിയെ കണ്ടില്ല. മാത്യുസിന് എന്തോ അറിയാം എന്ന് അവനു തോന്നി. അവൻ ഫോൺ എടുത്തു മാത്യുസിനെ വിളിച്ചു..

"ആ.. കണ്ടോ?" എന്ന ചോദ്യത്തോടെ ആണ് മാത്യുസ് ഫോൺ എടുത്തത്.

"ഇച്ചായാ.. മിലി എവിടെ?" രഘു ചോദിച്ചു.

"പ്രതി ഇവിടെ ഉണ്ട്.. രാവിലെ പാല് എടുക്കാൻ പോയപ്പോൾ എലീന കണ്ടു.. മുറ്റത്തു നിന്നു പരുങ്ങുന്നത്.." മാത്യുസിന്റെകേട്ട് ഒരു വല്ലാത്ത സന്തോഷം അവന്റ ഉള്ളിൽ നിറഞ്ഞു.

"നീ ഇങ്ങു വാ.. നമുക്ക് നേരിട്ട് സംസാരിക്കാം.." മാത്യുസ് വച്ചതും രഘു ഫോൺ വീണ്ടു ബെഡിലേക്ക് വലിച്ചു എറിഞ്ഞു ബെഡിൽ രണ്ടു കുട്ടിക്കരണവും മറിഞ്ഞു കുളിക്കാൻ ആയി പോയി.

**************

പ്രിയപ്പെട്ട ആകാശ്,

ഒരിക്കൽ കൂടി നിന്നെ കാത്തിരുത്തിയിട്ടു വരാതിരിക്കുന്നതിന് സോറി.

അന്ന് നീ പോയതിനു ശേഷം പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്റെ തീരുമാനം തെറ്റായിരുന്നു എന്ന്. പക്ഷെ ഉള്ളിൽ എവിടെയോ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു - നീ എനിക്കായ് കാത്തിരിക്കും എന്ന്. പക്ഷേ നിന്റെ വിവാഹവാർത്ത അറിഞ്ഞ അന്ന്.. അന്നാണ് ഞാൻ ശരിക്കും തളർന്നു പോയത്.

പലവട്ടം ഞാൻ ചിന്തിച്ചിട്ടുണ്ട്.. നിനക്കു കാത്തിരിക്കാമായിരുന്നില്ലേ എന്ന്.. അല്ലെങ്കിൽ ഒരിക്കൽ കൂടി എന്നെ ഒന്ന് വിളിക്കാമായിരുന്നില്ലേ എന്ന്. അത്‌ ഒരു വേദനയായി അങ്ങനെ മനസിന്റെ അടിത്തട്ടിൽ കിടന്നിരുന്നു. ഈ അടുത്ത കാലം വരെ.

പക്ഷേ ഇപ്പൊൾ.. ഇപ്പോൾ എന്തുകൊണ്ടോ അത് എന്നെ നോവിക്കുന്നില്ല. അതിന്റെ കാരണം തേടുകയാണ് ഞാൻ. എനിക്ക് അറിയില്ല ആകാശ് ഞാൻ നീ സ്നേഹിച്ചിരുന്ന, നിന്നെ അതിലധികം സ്നേഹിച്ചിരുന്ന ആ പഴയ മിലി തന്നെ ആണോ എന്ന്. അങ്ങനെ ഒരു സാഹചര്യത്തിൽ നിന്നെ ഞാൻ എങ്ങനെ ഒരു റിലേഷശിപ്പിലേക്കു വലിച്ചിടും?

പെട്ടന്നൊരു തീരുമാനം എടുക്കാൻ എനിക്കു വയ്യ, ആകാശ്. എനിക്കു സമയം വേണം. അതിന് ശേഷം നമുക്ക് കാണാം. ഒരിക്കൽക്കൂടി മാപ്പ്.

- മിലി.

വാട്സ്ആപ്പ്ഇലെമിലിയുടെ മെസ്സേജ് ആകാശ് ഒരിക്കൽ കൂടി വായിച്ചു നോക്കി. നിരാശകൊണ്ട് അവന്റെ മുഖവും കണ്ണുകളും താണു. കൈവെള്ളയിൽ മുറുക്കി പിടിച്ചിരുന്ന മയക്കുമരുന്നിന്റെ ക്യാപ്‌സ്യൂൾ അവൻ ചൂണ്ടു വിരലുകൾകൊണ്ടു തട്ടി തുറന്നു. അത്‌ സിരകളിലേക്ക് സിറിഞ്ചിൽ നിന്നു പകർന്നപ്പോൾ അവനു ഒരു തെല്ലു ആശ്വാസം തോന്നി.

"മിലി..." അവൻ അലറി വിളിച്ചു.

*****************

എലീന തൊടിയിലെ പണിക്കാർക്ക് ജോലികൾ പറഞ്ഞു കൊടുത്തുകൊണ്ടിരിക്കുമ്പോൾ ആണ് രഘു ബൈക്കിൽ അങ്ങോട്ട് വന്നത്.

ചെക്കന്റെ മുഖം സന്തോഷം കൊണ്ട് ഇപ്പൊ പൊട്ടിത്തെറിക്കും എന്നാ തോന്നണേ - ചിരിച്ചുകൊണ്ട് എലീന മനസിലോർത്തു.

രഘു ആകട്ടെ മുറ്റത്തു നിൽക്കണ എലീനയെ ശ്രദ്ധിക്കാതെ അകത്തേക്ക് കയറാൻ തുടങ്ങി.

"ഡാ.. കൊച്ചനെ.. അവിടെ നിന്നെ.. " എലീനയുടെ വിളികേട്ട് അവൻ തിരിഞ്ഞു നോക്കി.

"ഞാൻ ഇവിടെ ഒരാൾ ഇങ്ങനെ വടി പോലെ നിന്നിട്ട് നിന്റെ കണ്ണീ പിടിച്ചില്ലേ? എങ്ങോട്ടാ ഈ തള്ളി കേറി പോണേ?" എലീന കടുപ്പിച്ചു ചോദിച്ചു.

"അത് പിന്നെ.. മാത്യുസ് ഇച്ചായൻ വിളിച്ചു... മിലി.. " രഘു നിന്നു പരുങ്ങി. എന്താണ് എന്ന് അറിയില്ല, അവനു ചിരിക്കാതിരിക്കാൻ കഴിയുന്നില്ല.

"ഓഹ്.. മിലി.. അതിനായി നീ ഇപ്പൊ ഓടി പിടിച്ചു പോണ്ട.. അവള് ഒന്ന് മയങ്ങാ.. ഇന്നലെ രാത്രി ഉറങ്ങിയില്ലല്ലോ.. അതിന്റെ ക്ഷീണം ഉണ്ട്.. തല വേദനിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ ഒരു ഗുളിക കൊടുത്തു ഉറങ്ങാൻ പറഞ്ഞു വിട്ടു... "

"ഓഹ്.." അവന്റെ പ്രതികരണം കേട്ട് എലീനക്ക് ചിരി വന്നു.

"പിന്നെ കൊച്ചനെ.. നിന്നോടുള്ള പ്രേമം മൂത്തൊന്നും അല്ല അവൾ കല്യാണം വേണ്ടാന്ന് വച്ചത്.. നീ ഇങ്ങനെ സന്തോഷിക്കാൻ.. ഇനി ഞാൻ പറഞ്ഞില്ല എന്ന് പറയരുത്.. " എലീന അകത്തേക്ക് നടക്കുന്നതിനിടെ രഘുവിനോട് സൂചിപ്പിച്ചു..

"എന്താ എലീനാമേ ശരിക്കും സംഭവിച്ചത്?" രഘു ചോദിച്ചു.

"വാ.. പറയാം.. " അകത്തേക്ക് പോയ എലീന കോഫി ഇട്ടു കൊടുക്കുന്നതിനിടെ മിലി പറഞ്ഞ കാര്യങ്ങൾ എല്ലാം അവനുമായി പങ്കു വച്ചു.

"ഹാ.. നിരഞ്ജനും മായയും തമ്മിൽ ഉള്ള അടുപ്പം.. അമ്മ പെട്ടന്ന് വേർതിരിവ് കാണിച്ചതിന്റെ ഷോക്ക്.. പെട്ടന്നുള്ള ആകാശിന്റെ എൻട്രി.. എല്ലാംകൊണ്ടും ആളു ഭയങ്കര ഡിസ്റ്റർബ്ഡ് ആണ്.. ഇനി അതിന്റെ കൂടെ നീ പ്രേമം എന്ന് പറഞ്ഞു ചെന്നു വെറുതെ ആളെ കൂടുതൽ അപ്പ്‌സെറ്റ് ആക്കണ്ടാ.." എലീന ഒരു കരുതലോടെ അവനോടു പറഞ്ഞു.

അത്‌ കേട്ട് അവൻ ഒന്ന് ചിരിച്ചു.. "ഇല്ലാ.. ഞാൻ ഒന്നിനും ഇല്ലേ.. എന്നാലും ഇപ്പൊ എനിക്കു വീണ്ടും ഒരു ചാൻസ് ഉണ്ടല്ലോ.. ആ സന്തോഷം വേണ്ടാന്ന് വക്കാൻ എനിക്കു മനസില്ല മൈ ഡിയർ എലീനാമാ.."

രഘുവിന്റെ ചിരി കണ്ടു എലീനയും ഒന്നു പുഞ്ചിരിച്ചു.

"അല്ല.. ഇച്ചായൻ എന്ത്യേ?" രഘു ചോദിച്ചു.

"മുറിയിൽ ഉണ്ട്.. നീ വാ.. കണക്കു പുസ്തകം കൊണ്ട് ഇരിക്കാൻ തുടങ്ങീട്ട് കുറച്ചു നേരം ആയി. " മുറിയിലേക്ക് നടക്കുന്നതിനിടെ എലീന പറഞ്ഞു.

രഘു മാത്യുസും എലീനയുമായി കുറച്ചു നേരം സംസാരിച്ചിരുന്നു. അപ്പോളാണ് മിലി അങ്ങോട്ട് വന്നത്. മുൻവശത്തെ മുറികളിൽ ഒന്നും എലീനയെ കാണാതായപ്പോൾ അന്വേഷിച്ചു വന്നതാണ് അവൾ. അവരുടെ കൂടെ രഘുവിനെ കണ്ടപ്പോൾ അറിയാതെ അവളുടെ കണ്ണുകൾ താണു. മുഖം വാടി. രഘു അത് ശ്രദ്ധിക്കുകയും ചെയ്തു.

"എനിക്ക് ഭയങ്കരമായി വിശക്കുന്നു... ഈ ഒണക്ക കാപ്പിയെ ഒള്ളൂ.. നേരം ഒന്നര കഴിഞ്ഞു.. തിന്നാൻ ഒന്നും ഇല്ലേ എലീനാമേ?" അവൻ മിലിയുടെ ശ്രദ്ധ തിരിക്കാൻ ആയി ചോദിച്ചു.

"ലഞ്ച് റെഡി ആണ്.. വാ കഴിക്കാം.." എലീന വിളിച്ചു.

രഘു എലീനയുടെ തോളിലൂടെ കൈ ഇട്ട് നടന്നു. മാത്യുസ് അയ്യാളുടെ വീൽ ചെയർ സ്വന്തമായി ഡ്രൈവ് ചെയ്തു അവരുടെ പിന്നാലെ പോയി. മിലിയും അവരോടൊപ്പം പോയി.

മിലിയും എലീനയും പെട്ടന്ന് എല്ലാം മേശയിൽ നിരത്തി വച്ചു. മാത്യുസും രഘുവും കഴിക്കാൻ ഇരുന്നു. എലീനയും അവരോടൊപ്പം ഇരുന്നു. മിലി വിളമ്പനായി മാറി നിന്നു.

"എന്താ മിലി നിൽക്കുന്നെ? ഇരിക്ക്.." മാത്യുസ് പറഞ്ഞു.

"അല്ല ഞാൻ വിളമ്പാൻ.." അവൾ പറഞ്ഞു.

"നമ്മൾ നാലു പേരല്ലേ ഒള്ളൂ.. ആവശ്യം ഉള്ളത് അവരവർക്കു എടുത്തു കഴിക്കാലോ? അതിന് വേണ്ടി ഒരാൾ വിശന്നു നിൽക്കേണ്ട കാര്യം എന്താ? മിലി ഇരിക്ക്.."

മാത്യുസ് പറഞ്ഞത് കേട്ട് മിലി അവരുടെ കൂടെ ഇരുന്നു. അവർ ഒന്നിച്ചു സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിച്ചു.

(തുടരും...)

ആകാശ് ഫാൻസിനു സോറി.. തുടക്കത്തിലേ ഇങ്ങനെ തന്നെ ആണ് കഥ ഉദ്ദേശിച്ചത്... ആകാശിന് ഇത്ര ഫാൻസ്‌ ഉണ്ടാകും എന്ന് കരുതീല.. സാരമില്ല.. പറ്റാണെങ്കിൽ നമുക്ക് അവനെ ചികിൽസിച്ചു ശരിയാക്കാം.. മിലിക്ക് അതിന് സാധിക്കും.. 

 


നിനക്കായ്‌ ഈ പ്രണയം (52)

നിനക്കായ്‌ ഈ പ്രണയം (52)

4.4
3414

"എന്താ മിലി ഇനി നിന്റെ പ്ലാൻ? വീട്ടിലേക്കു തിരിച്ചു പോകുന്നോ?' മാത്യുസ് ചോദിച്ചു. "ഇല്ലിച്ചയാ.. ഞാൻ തിരിച്ചു ചെന്നാൽ മായ.." അവൾ സംശയത്തോടെ പറഞ്ഞു. 'നിനക്കും മായയ്ക്കും ഒരു പ്രശ്നവും വരാതെ ഞാൻ നോക്കികൊള്ളാം.. ഒരു രവിശങ്കർ.. അവൻ ആരു ഡോണോ?" രഘുവിനു രക്തം തിളച്ചു. മിലി അത് കണ്ടു ഒന്ന് പുഞ്ചിരിച്ചു. "എന്നാലും വേണ്ട രഘു.. അമ്മയെയും അനുജത്തിമാരെയും ഇന്നേവരെ ഞാൻ സ്വന്തമായേ കണ്ടിട്ടുള്ളു.. എന്നാൽ അവർ അങ്ങനെ അല്ല എന്നെ ഇതുവരെ കണ്ടിരുന്നത് എന്ന് ഇപ്പോൾ തോനുന്നു.. ഇനി അങ്ങോട്ട് പോകാൻ വയ്യ.. ഇവിടെ എവിടെയെങ്കിലും ഒരു ഹോസ്റ്റലോ മറ്റോ ശരിയാക്കാൻ പറ്റോ?" അവൾ ചോ