Aksharathalukal

❤️ നിലാവിന്റെ പ്രണയിനി ❤️- 32

 
 
 
പാർട്ട് - 32
 
 
 
" താൻ  വേഗം  റെഡിയാകൂ... എന്തായാലും  കൊല്ലാൻ  കൊണ്ടു പോകുന്നത് അല്ല. ഈ  അന്തരീക്ഷത്തിൽ നിന്നും  മാറി  നിൽക്കുന്നതാണ്  തനിക്കും  നല്ലത്..." ( വരുൺ )
 
 
 
ഞങ്ങൾ  റെഡിയായി. ബാൽകണിയിലൂടെ  ഇറങ്ങി  വീടിനു  ബാക്ക് സൈഡിലേക്ക് ചെല്ലുമ്പോൾ അവിടെ  ബുള്ളെറ്റ്  റെഡി ആയിരുന്നു. ഞങ്ങൾ  ബുള്ളെറ്റ്  തള്ളി  വീടിനു വെളിയിലെത്തി  വണ്ടിയെടുത്ത്  സ്ഥലം  വിട്ട്. വണ്ടി  നേരെ  ചെന്ന്  നിന്നത്  പുഴതീരത്ത് ആണ്. അവിടെ  ഒരു  ഹൗസ് ബോട്ട്  വെയിറ്റ്  ചെയ്യുന്നുണ്ടായിരുന്നു.
 
 
 
✨✨✨✨✨✨✨✨✨✨✨
 
 
" ഇതെന്താ  ഇവിടെ? "
 
 
"  ഇന്ന്  നമ്മളുടെ   ഫസ്റ്റ്  നൈറ്റ്‌  അല്ലേ. കുറച്ചു  വെറൈറ്റി  ആകാമെന്ന്  കരുതി. എങ്ങനെയുണ്ട് ?  ( വരുൺ )
 
 
" ഫസ്റ്റ്  നൈറ്റോ? 😡😡😡 "
 
 
" എന്താ താൻ ഫസ്റ്റ്  നൈറ്റ്‌  എന്ന്  കേട്ടിട്ടില്ലേ? ഫസ്റ്റ് നൈറ്റ് എന്നുവച്ചാൽ ആദ്യ രാത്രി."   (വരുൺ )
 
 
" 😳 അല്ല എന്താ നിങ്ങളുടെ  ഉദ്ദേശം? "
 
 
" സംശയം  വേണ്ട  തീർത്തും  ദുരുദ്ദേശം."   (വരുൺ )
 
 
" ദേ, എന്റെ  സമ്മതം  ഇല്ലാതെ  എന്റെ  ശരീരത്തിൽ  തൊട്ടാൽ  നിങ്ങള്  വിവരമറിയും "
 
 
" എന്റെ  പൊന്നോ  ഞാൻ  ഒരു  തമാശ  പറഞ്ഞതിനു  ഇത്രയ്ക്ക്  ദേഷ്യപ്പെടണോ? "  ( വരുൺ )
 
 
" തമാശയായാലും   കാര്യമായാലും  ഇത്തരം  സംസാരം  എന്നോട് വേണ്ട. എനിക്ക്  അത്  ഒട്ടും  ഇഷ്ട്ടമല്ല. നമ്മൾ പണ്ട് എങ്ങനെ ആയിരുന്നോ  അത്  പോലെ  തന്നെ മുന്നോട്ട്  പോവും. "
 
 
 
" എനിക്ക്  അറിയാമെടോ. ഞാൻ തന്നെ ഒന്നു ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ലേ. അത്  വിട്ടുകള. വാ നമുക്ക് ബോട്ടിലേക്ക് കയറാം."  ( വരുൺ )
 
 
 
" മ്മ്മ്മ്..... ശരി. "
 
 
എന്റെ  കണ്ണാ...  ഇങ്ങേർക്ക്   അങ്ങനെ  വല്ല  ദുരുദേശവും  കാണോ? കരുതിയിരിക്കണം. പക്ഷെ  എല്ലാവരുടെയും  മുന്നിൽ  അയാൾ ഹസ്ബൻഡ് ആണ്. പക്ഷെ  വരുണിനെ  അങ്ങനെ  കാണാൻ  എനിക്ക്  ഒരിക്കലും  പറ്റില്ല. എപ്പോഴും  എന്ത്  ചെയ്യുമ്പോഴും  ശ്രദ്ധയോടെ  ചെയ്യണം. എന്നാലും  ഇയാൾ  എന്റെ  എല്ലാ  ഇഷ്ട്ടങ്ങളും  കറക്റ്റ്  ആയി  എങ്ങനെ  അറിയുന്നു.  ബാംഗ്ലൂർ ഡേയ്‌സ് മൂവി കണ്ടപ്പോൾ  മുതൽ  ആഗ്രഹിക്കുന്നതാ  ഫസ്റ്റ് നൈറ്റ്‌  ഹൗസ്  ബോട്ടിൽ  വേണമെന്ന്. ഇനി  ഇങ്ങേര് വല്ല  മെന്റലിസവും  പഠിച്ചിട്ടുണ്ടോ? സൂക്ഷിക്കണം. ഇനി എന്റെ  ബാക്കിയുള്ള  ആഗ്രഹങ്ങൾ  മനസ്സിൽ നിന്ന്  മായിക്കുന്നതാണ്  ബുദ്ധി. അല്ലെങ്കിൽ  ഇന്ന്  ഇവിടെ പലതും നടക്കും. so be  careful. 
 
 
അങ്ങനെ  ആദ്യമായി  ഹൗസ് ബോട്ടിൽ  കയറുകയാണ്. പക്ഷെ  അത് ആസ്വദിക്കാൻ  പറ്റുന്നില്ല.  ആലിങ്കായ്‌  പഴുത്തപ്പോൾ കാക്കയ്ക്ക്  വായ്പുണ്ണ്  എന്നു  പറയുന്ന  അവസ്ഥയാണ്.  
 
 
ഞങ്ങൾ  ഹൗസ്  ബോട്ടിൽ  കയറിയതും  ഹൗസ്  ബോട്ട്  സ്റ്റാർട്ട് ചെയ്തു. പുഴയ്ക്ക്  നടുവിലൂടെ  രാത്രി  പോകാൻ  നല്ല രസമുണ്ട്. രണ്ട് കരകളിലും വെളിച്ചം കാണാം. വരുൺ  വേഗം ഫ്രഷാവാൻ  പോയി. അപ്പോഴാണ്  വരുണിന്റെ  ഫോൺ റിങ് ചെയ്തത്. നോക്കുമ്പോഴുണ്ട്  ഞങ്ങൾക്ക്  പണി തരാൻ  ഇരിന്നിരുന്ന ഫ്രണ്ട്  ശരത്. ഞാൻ കാൾ എടുത്തു.
 
 
" ഹലോ, ശരതേട്ടാ... എന്താ വിളിച്ചേ? "
 
 
" ആ നീയാണോ? നിങ്ങൾ ഇപ്പോൾ എവിടെയാ? അവനെന്തേയ് വരുൺ? "  (ശരത് )
 
 
" അതുപിന്നെ ശരത്തേട്ടാ.... ഞങ്ങൾ  മുന്നാറിന് പോകുവാ... നിങ്ങൾ  പണി തരും എന്ന്  പറഞ്ഞു വരുൺ അവിടെ നിന്ന് എന്നെയും കൊണ്ട് മുങ്ങിയതാ... ഇപ്പോ ഒരു ചായ കുടിക്കാൻ നിർത്തിയിരിക്കുവാ... പിന്നെ  ഞാൻ  ഇതൊക്കെ പറഞ്ഞു തന്നു എന്ന് വരുൺ അറിയരുത്ട്ടോ 😜. അല്ല ശരത്തേട്ടൻ എന്തിനാ ഇപ്പോ വിളിച്ചത്? "
 
 
" എയ്  ഒന്നുമില്ല... വെറുതെ വിളിച്ചതാ. എന്നാൽ ശരി. വരുമ്പോൾ കാണാം. ഓകെ ബൈ."  ( ശരത് )
 
 
 
" ഓകെ ശരത്തേട്ടാ.. "
 
 
ഹഹഹഹഹഹഹ... അയ്യോ  ഒരാളെ  പറ്റിച്ചപ്പോൾ  എന്തോരാശ്വാസം.....
 
 
 
" എന്താണാവോ  ഇത്ര  കാര്യമായി ചിരിക്കാൻ... ഞാനും കൂടി കേൾക്കട്ടെ..." (വരുൺ )
 
 
 
" അത്  വേറെ  ഒന്നും  അല്ല.  ശരത്തേട്ടൻ വിളിച്ചിരുന്നു. "
 
 
" ശരത്തോ....😲 എന്നിട്ട്  താൻ എന്താ പറഞ്ഞത്? " ( വരുൺ)
 
 
" നമ്മൾ ശരത്തേട്ടനെ  പേടിച്ചു  അവിടെ നിന്ന് മുങ്ങി എന്ന് പറഞ്ഞു. "
 
 
" ഓ... നശിപ്പിച്ചു. തന്നെ എന്താ  ചെയ്യണ്ടത്? നമ്മൾ   ഇവിടെ  ഉണ്ടെന്ന്  പറഞ്ഞു കൊടുത്തോ? " ( വരുൺ )
 
 
 
" എയ് , ഇവിടെ ഉണ്ടെന്ന്  അല്ല. മുന്നാറിന് പോകുവാണെന്ന്  പറഞ്ഞു. "
 
 
" മൂന്നാറിനോ?? 🤣🤣🤣 അത് എന്തായാലും  നന്നായി... ഞാൻ  കരുതി  താൻ  എല്ലാം  പറഞ്ഞു കൊടുത്തെന്ന്. അപ്പോ ഇനി  അവന്മാരുടെ  ശല്യം ഉണ്ടാവില്ല. ആ.. പിന്നെ  ഫ്രഷാവണം  എങ്കിൽ പോയി ഫ്രഷായിക്കോ. എന്നിട്ട്  താൻ  പോയി കിടന്നോ. എനിക്ക് കുറച്ചു വർക്ക് ചെയ്ത്  തീർക്കാൻ  ഉണ്ട്. അപ്പോൾ ശരി പിന്നെ കാണാം. " ( വരുൺ )
 
 
 
ആഹാ  കറക്റ്റ്  ബാംഗ്ലൂർ ഡേയ്‌സ് മൂവിയിലെ പോലെ ഉണ്ട്.  പുള്ളി  ലാപ്ടോപ് എടുത്തു ഇരിപ്പായി. ഞാൻ  നിലാവ്  നോക്കി. എന്തോ  മനസിന്  വല്ലാത്ത  ഒരു  പിടച്ചിൽ. പറയാൻ  വാക്കുകൾ  കിട്ടാതെ  ഞാനിരുന്നു.    ചുണ്ടുകളിൽ   മിഴിനീരിന്റെ  ഉപ്പ് കലർന്നു.
 
 
 
( തുടരും )
 
 
 
°°°°°°°°°°°°°°°°°°°°°°°°°
ഒരു  ഫസ്റ്റ് നൈറ്റ്  പ്രതീക്ഷിച്ചു  വന്നതാ അല്ല്യോ? പറ്റിച്ചേ.... 😁😁😁😁 എന്നെക്കൊണ്ട്  ഇങ്ങനെയൊക്കെ പറ്റൂ... 
 
 
 
 
 

❤️ നിലാവിന്റെ പ്രണയിനി ❤️ - 33

❤️ നിലാവിന്റെ പ്രണയിനി ❤️ - 33

4.9
2768

            ❤️ നിലാവിന്റെ  പ്രണയിനി ❤️       പാർട്ട് -  33         " മൂന്നാറിനോ?? 🤣🤣🤣 അത് എന്തായാലും  നന്നായി... ഞാൻ  കരുതി  താൻ  എല്ലാം  പറഞ്ഞു കൊടുത്തെന്ന്. അപ്പോ ഇനി  അവന്മാരുടെ  ശല്യം ഉണ്ടാവില്ല. ആ.. പിന്നെ  ഫ്രഷാവണം  എങ്കിൽ പോയി ഫ്രഷായിക്കോ. എന്നിട്ട്  താൻ  പോയി കിടന്നോ. എനിക്ക് കുറച്ചു വർക്ക് ചെയ്ത്  തീർക്കാൻ  ഉണ്ട്. അപ്പോൾ ശരി പിന്നെ കാണാം. " ( വരുൺ )       ആഹാ  കറക്റ്റ്  ബാംഗ്ലൂർ ഡേയ്‌സ് മൂവിയിലെ പോലെ ഉണ്ട്.  പുള്ളി  ലാപ്ടോപ് എടുത്തു ഇരിപ്പായി. ഞാൻ  നിലാവ്  നോക്കി. എന്തോ  മനസിന്  വല്ലാത്ത  ഒരു  പി