Aksharathalukal

❤️ നിലാവിന്റെ പ്രണയിനി ❤️ - 33

            ❤️ നിലാവിന്റെ  പ്രണയിനി ❤️
 
 
 
പാർട്ട് -  33
 
 
 
 
" മൂന്നാറിനോ?? 🤣🤣🤣 അത് എന്തായാലും  നന്നായി... ഞാൻ  കരുതി  താൻ  എല്ലാം  പറഞ്ഞു കൊടുത്തെന്ന്. അപ്പോ ഇനി  അവന്മാരുടെ  ശല്യം ഉണ്ടാവില്ല. ആ.. പിന്നെ  ഫ്രഷാവണം  എങ്കിൽ പോയി ഫ്രഷായിക്കോ. എന്നിട്ട്  താൻ  പോയി കിടന്നോ. എനിക്ക് കുറച്ചു വർക്ക് ചെയ്ത്  തീർക്കാൻ  ഉണ്ട്. അപ്പോൾ ശരി പിന്നെ കാണാം. " ( വരുൺ )
 
 
 
ആഹാ  കറക്റ്റ്  ബാംഗ്ലൂർ ഡേയ്‌സ് മൂവിയിലെ പോലെ ഉണ്ട്.  പുള്ളി  ലാപ്ടോപ് എടുത്തു ഇരിപ്പായി. ഞാൻ  നിലാവ്  നോക്കി. എന്തോ  മനസിന്  വല്ലാത്ത  ഒരു  പിടച്ചിൽ. പറയാൻ  വാക്കുകൾ  കിട്ടാതെ  ഞാനിരുന്നു.    ചുണ്ടുകളിൽ   മിഴിനീരിന്റെ  ഉപ്പ് കലർന്നു.
 
 
 
✨✨✨✨✨✨✨✨✨✨✨
 
 
ഓരോന്ന്  ഓർത്തിരുന്ന്  എപ്പോഴാ  ഉറങ്ങിയത്  എന്ന്  അറിയില്ല... രാവിലെ  എഴുന്നേൽക്കുമ്പോൾ  ഞാൻ  റൂമിലാണ്. എപ്പോഴാ  വന്ന്  കിടന്നത്  എന്ന്  ഓർമയില്ല. ബാത്‌റൂമിൽ  വെള്ളം വീഴുന്ന ശബ്ദം  കേൾക്കാം. മുതലാളി  നീരാട്ടിലാണ്. ഞാൻ  ഫോണും  നോക്കി  ഇരിക്കുമ്പോഴാണ്  വരുൺ  നീരാട്ട്  കഴിഞ്ഞ്  ഇറങ്ങുന്നത്. 
 
 
" ആഹാ.. എഴുന്നേറ്റോ? ഗുഡ് മോർണിങ്."  ( വരുൺ )
 
 
" very good morning. " 
 
 
" എന്താണ്  ഒരു  ഉഷാറില്ലല്ലോ. ഓ  ഫസ്റ്റ്  നയിറ്റ് ന്റെ  ക്ഷീണം  ആകുമല്ലേ? തനിക്ക്  അല്ലല്ലോ  എനിക്കല്ലേ  ക്ഷീണം  ഉണ്ടാകേണ്ടേ?"   ( വരുൺ )
 
 
"😡😡😡 എന്ത്? "
 
 
 
" അല്ല.  അവിടെ  ഇരുന്ന്  ഉറങ്ങിയിടത്ത്  നിന്നും  തന്നെ ഇവിടെ വരെ  എടുത്ത്  കൊണ്ട്   കിടത്തിയതിന്റെ  ക്ഷീണം  ഉണ്ടെന്ന്  പറഞ്ഞതാ.. "  ( വരുൺ )
 
 
 
" 😳 ങേ... എന്താ  പറഞ്ഞത്? എടുത്തുകൊണ്ടുവന്നു  കിടത്തിയെന്നോ? "
 
 
 
"ആ, അതെ. തനിക്ക് എന്താടോ ചെവി കേൾക്കില്ലേ? " ( വരുൺ )
 
 
" 😠 എന്നെ എന്തിനാ എടുത്ത് കൊണ്ട് വന്നത്? വിളിച്ചിരുന്നെങ്കിൽ ഞാൻ എഴുന്നേറ്റ് വരുമായിരുന്നില്ലേ? "
 
 
" പിന്നെ  തന്നെ  പൊക്കി കൊണ്ട്  നടക്കാം  എന്ന്  നേർച്ചയൊന്നും  ഇല്ല. വിളിച്ചിട്ട് എഴുന്നേൽക്കാതെ  ആയപ്പോൾ  ഇരുന്ന്  മഞ്ഞുകൊള്ളേണ്ട  എന്ന്  കരുതി  എടുത്ത് കൊണ്ട്  കിടത്തിയതായോ  ഇപ്പോ കുറ്റം."   (വരുൺ ) 
 
 
 
" വിളിച്ചിട്ട്  എഴുന്നേറ്റില്ല  എങ്കിൽ  അവിടെ  ഇരുന്ന്  ഉറങ്ങിക്കോട്ടെ  എന്ന്  കരുതിയാൽ  പോരേ...."
 
 
" ഓ... ഒന്ന്  നിർത്തുമോ? രാവിലെ  തന്നെ  മൂഡ് കളയാനായിട്ട്.... എടോ  താൻ  ഇപ്പോ  എന്റെ  വൈഫ്‌  ആണ്. അത്  നമ്മളുടെ  മനസ്സിൽ  ഇല്ലെങ്കിലും  മറ്റുള്ളവരുടെ  മനസ്സിൽ  അങ്ങനെ ആണ്. പോരാത്തതിന്  ഇന്നലെ  നമ്മുടെ  കല്യാണം  കഴിഞ്ഞു  ആദ്യരാത്രിയും.  ഈ  ബോട്ട്  നമ്മുടെ  ആണ്. അവരൊക്കെ  എന്റെ  സ്റ്റാഫ്‌  ആണ്. അപ്പോ തന്നെ  അവിടെ  ഇരുത്തി  പോന്നാൽ  അത്  ശെരിയാകുമോ? അവർ  എന്ത്  കരുതും? തന്റെ  സുരക്ഷ  അത്  ഇപ്പോൾ  എന്റെ  കൂടി  ഉത്തരവാദിത്വം  ആണ്. മനസിലായോ?  ചെല്ല്  പോയി  ഫ്രഷായി  വാ... പിന്നെ  ഒരു  കാര്യം  കൂടി, തന്റെ റേഷൻ  കുറയ്ക്കാറായി  കേട്ടോ. മുടിഞ്ഞ  വെയിറ്റ് 😜 "  ( വരുൺ )
 
 
 
ഞാൻ  ഒന്നും  പറയാതെ  എഴുന്നേറ്റ്  ബാത്‌റൂമിലേക്ക്  കയറി. എന്തോ  മനസ്സിൽ  ഒരു  വിങ്ങൽ  പോലെ. വരുണിന്റെ  ഭാര്യ  എന്ന പദവി  എന്നെ  വല്ലാതെ  അശ്വസ്തയാക്കുന്നു. നെഞ്ചോട് ചേർന്ന്  കിടക്കുന്ന  താലി  ഞാൻ  കൈയിൽ  എടുത്ത്  നോക്കി. ആ  ലോഹത്തിന്റെ  ചൂട്  എന്റെ  കൈകളെ  ചുട്ടുപൊള്ളിക്കുന്നത്  പോലെ. അതിന്റെ  ചൂട്  എന്റെ  മനസിനെ  വല്ലാതെ  മുറിവേല്പിക്കുന്നു. വലിയൊരു  തെറ്റാണ്  ഞാൻ  ചെയ്തത്. എന്നെ സ്നേഹിച്ചവരെയും  വിശ്വസിച്ചവരെയും  ഞാൻ  ചതിച്ചു.  മിഴിനീർ എന്റെ  കവിളുകളെ  തഴുകി  ചുണ്ടുകളെ  സ്പർശിച്ചു  നിലം പതിച്ചു. 
 
 
കുറേ  നേരം  അങ്ങനെ  നിന്നു. പിന്നീട്  ഫ്രഷായി  ബ്രേക്ഫാസ്റ്റ്  കഴിക്കാൻ  ചെന്നു. രാവിലെ  നല്ല ചൂടു നൂലപ്പവും മുട്ടറോസ്റ്റും ആയിരുന്നു. എത്ര  വിഷമം ഉണ്ടെങ്കിലും  ഫുഡിന്റെ   കാര്യത്തിൽ  നോ കോംപ്രമൈസ്.  വയറ് നിറച്ചു കഴിച്ചു. അടിപൊളി ഫുഡ്. 
 
 
 
ഫുഡ്  കഴിഞ്ഞതും  വരുൺ  ലാപ്ടോപ്  എടുത്ത്  പണിതുടങ്ങി. ഞാൻ  വീണ്ടും  പോസ്റ്റ്. അങ്ങനെ  ഞാൻ  നേരെ  കിച്ചണിലേക്ക്  വിട്ടു. അവിടെ  ഫുഡ്  ഉണ്ടാക്കുന്നതും  നോക്കി  അവരുടെ  റെസിപ്പികൾ  പഠിക്കാൻ  അവരോടൊപ്പം  കൂടി.  കുക്ക് ചെയ്യാൻ  രണ്ടുപേരുണ്ട്. ഷാജു  ചേട്ടനും  പാഞ്ചിയേട്ടനും. രണ്ടുപേരും  സൂപ്പർ  കുക്ക്  ആണ്.  തനി നാടൻ മീൻകറിയും, ഞണ്ട് കറിയും, കരിമീൻ പൊള്ളിച്ചതും , കൊഞ്ച് ഫ്രയും , കല്ലുമ്മക്കായ്‌  റോസ്റ്റും, ചെമ്മീൻ റോസ്റ്റും അങ്ങനെ   ഒരുപാട്  വിഭവങ്ങൾ... നേരം  പോകുന്നതേ അറിഞ്ഞില്ല...  വരുണിനെ  ആകേ  കാണുന്നത്  ഫുഡ് കഴിക്കുന്ന ടൈമിൽ മാത്രം ആയിരുന്നു. 
 
 
അങ്ങനെ രണ്ട് ദിവസം  ഫുഡ്  ഉണ്ടാക്കിയും  ചൂണ്ടയിട്ടും   വലവീശി  മീൻപിടിച്ചും  കഴിച്ചുകൂട്ടി. ഞാൻ അങ്ങനെ ചൂണ്ടയിടാനും  വല വീശാനും ഒക്കെ  പഠിച്ചു. വരുൺ ഫുൾ ടൈം ബിസി ആണ്.  ഞാൻ  അങ്ങോട്ട്  പോയി  ശല്യപ്പെടുത്താനും  നിന്നില്ല. 
 
 
 
രണ്ട്  ദിവസം  കഴിഞ്ഞ്  തിരിച്ചു  വരുണിന്റെ  വീട്ടിലേക്ക്  വിട്ടു. അവിടെ  ഫാമിലി  മൊത്തം  കാത്തിരിക്കുകയായിരുന്നു. നേരെ ചെന്ന് ഫ്രഷായി  താഴെ  വന്ന്  എല്ലാവരോടും  സംസാരിച്ചു  പിന്നെ  എന്റെ   വീട്ടിലേക്ക്  തിരിച്ചു. 
 
 
( തുടരും 
 
 
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
 
സപ്പോർട്ട്  ചെയ്യണേ ഗയ്സ്...
 
 
 
 
 
 
 
 
 

❤️ നിലാവിന്റെ  പ്രണയിനി ❤️ - 34

❤️ നിലാവിന്റെ  പ്രണയിനി ❤️ - 34

4.9
2767

പാർട്ട് - 34അങ്ങനെ രണ്ട് ദിവസം  ഫുഡ്  ഉണ്ടാക്കിയും  ചൂണ്ടയിട്ടും   വലവീശി  മീൻപിടിച്ചും  കഴിച്ചുകൂട്ടി. ഞാൻ അങ്ങനെ ചൂണ്ടയിടാനും  വല വീശാനും ഒക്കെ  പഠിച്ചു. വരുൺ ഫുൾ ടൈം ബിസി ആണ്.  ഞാൻ  അങ്ങോട്ട്  പോയി  ശല്യപ്പെടുത്താനും  നിന്നില്ല. രണ്ട്  ദിവസം  കഴിഞ്ഞ്  തിരിച്ചു  വരുണിന്റെ  വീട്ടിലേക്ക്  വിട്ടു. അവിടെ  ഫാമിലി  മൊത്തം  കാത്തിരിക്കുകയായിരുന്നു. നേരെ ചെന്ന് ഫ്രഷായി  താഴെ  വന്ന്  എല്ലാവരോടും  സംസാരിച്ചു  പിന്നെ  എന്റെ   വീട്ടിലേക്ക്  തിരിച്ചു.  ✨✨✨✨✨✨✨✨✨✨✨എന്റെ  കൃഷ്ണാ... വീട്ടിൽ  ചെന്നപ്പോൾ  സ്വർഗ്ഗം