Aksharathalukal

അവർ ആഗ്രഹിച്ചത്

ഒരിടത്തു ഒരു അച്ഛനും അമ്മയും ഉണ്ടായിരുന്നു. അവർ രാപകൽ ഇല്ലാതെ ജോലി ചെയ്ത് മക്കളെ വളർത്തി, അവർക്ക് വേണ്ടുന്നത് എല്ലാം നൽകി. മകനും മകളും നന്നായി പഠിച്ചു. വിചാരിച്ച കണക്ക് വിദേശത്തു ജോലിയും കിട്ടി. അവരുടെ കല്യാണവും നല്ല രീതിയിൽ നടത്തി വിട്ടു. ആദ്യമൊക്കെ വിളിക്കുമായിരുന്നു, പിന്നെ പിന്നെ അതും ഇല്ലാതായി. അങ്ങോട്ട് വിളിച്ചാൽ സമയം ഇല്ലെന്ന് പറഞ്ഞു വേഗം ഫോൺ വെക്കും. അവർ നാട്ടിൽ അവധിക്ക് വരുമെന്ന് കരുതി എന്നാൽ അതും ഉണ്ടായില്ല.
കൊച്ചുമക്കളെ ഫോണിലൂടെ മാത്രമേ കാണാൻ സാധിച്ചുള്ളൂ. നേരിട്ട് കാണാൻ അവരുടെ മനസ്സ് തുടിച്ചു. ആഗ്രഹം പറഞ്ഞിട്ട് നടത്തി കൊടുത്തില്ല. അങ്ങനെ ഇരിക്കെ ഒരു പരിപാടിക്ക് പോയപ്പോ ഒരു കുടുംബത്തെ പരിചയപെട്ടു. പാർവതി, വിഷ്ണു അവർക്ക് രണ്ട് മക്കളും ഉണ്ട്. പക്ഷെ പാർവതിക്ക് അച്ഛനും അമ്മയും മരിച്ചു പോയി. വിഷ്ണുവിനാകട്ടെ ആരും തന്നെ ഇല്ല.
പതിയെ പതിയെ പരിചയത്തിലായി, അവർ ആ അച്ഛനെയും അമ്മയെയും തങ്ങളുടെ വീട്ടിലേക്ക് വിളിച്ചു. അവരുടെ കുട്ടികൾക്ക് കൂട്ടായി,അവരുടെ കൂടെ കഴിയാൻ വിളിച്ചു. അങ്ങനെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ മക്കൾ വന്നു. അവർ വീട് അടഞ്ഞു കിടക്കുന്നത് വെച്ച് ആളുകളോട് ചോദിച്ചു. അവർ താമസിക്കുന്ന വീട് കണ്ടെത്തി.
അവിടെ ചെന്ന്, പാർവതിയോടും വിഷ്ണുവിനോട് ദേഷ്യപ്പെട്ടു, ആ അച്ഛനും അമ്മയും ഓടി വന്നു. അവർ ചോദിച്ചു 'നിങ്ങൾ എന്തിനാ അവരോട് ദേഷ്യപെടുന്നത്, സ്വത്തിന്റെ കാര്യത്തിൽ വിഷമിക്കണ്ട എല്ലാം നിങ്ങളുടെ പേരിൽ എഴുതി വെച്ചു'. "ഞങ്ങൾ ഇവരുടെ കൂടെ പോയത്, ഞങ്ങൾ നിങ്ങക്ക് എല്ലാം തന്നു, പക്ഷെ നിങ്ങൾ ഞങ്ങക്ക് സ്നേഹം നൽകിയില്ല. ഞങ്ങൾ ആഗ്രഹിച്ചത് പണം അല്ല, സ്നേഹമാണ്. നിങ്ങക്ക് നിങ്ങടെ കാര്യമാ വലുത് അതിനിടയിൽ, ഞങ്ങളെ മറന്നു പോയി. എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത് മക്കളുടെയും പേരക്കുട്ടികളുടെയും സ്നേഹമാണ്, അല്ലാതെ വേറെ ഒന്നും അല്ല". ഇത് കേട്ട് അവർ നാണിച്ചു പോയി. പിന്നെ അവിടെ നിന്നില്ല.