Aksharathalukal

നിൻ നിഴലായി..✨️part 39

എല്ലാ പ്രശ്നങ്ങളും  അവസാനിച്ചു എന്ന് ഞങ്ങൾ വിശ്വസിച്ചു...

ഞങ്ങൾ മൂന്നുപേരും പഴയതു പോലെയൊക്കെയായി....

എന്നത്തേയും പോലെ രാത്രി ഫുഡ് ഓക്കെ കഴിച്ചു കഴിഞ്ഞു വെറുതെ ഇരിക്കുവായിരുന്നു ഞങ്ങൾ... അപ്പോഴാണ് നന്ദുവിനു ഒരു   സിനിമ കാണാൻ പൂതി..

പിന്നെ അതായിരുന്നു പരിപാടി...

സിനിമ തുടങ്ങി അൽപ നേരം കഴിഞ്ഞതും tv ക്കു എന്തോ തകരാറു പോലെ.. സൗണ്ട് ഓക്കെ സ്റ്റെക്ക് ആവുന്നു...

"ഇതെന്നതാ ഇത്.. മനുഷ്യൻ ആറ്റ് നോറ്റ് ഒരു സിനിമ കാണാൻ ഇരുന്നപ്പോൾ "(നന്ദു )

"ചെറിയ മഴ ഉണ്ടല്ലോ.. സിഗ്നൽ പോകുന്നതായിരിക്കും.."(ആദി )

"ജാനി ചേച്ചി... നോക്കി ഇരിക്കാതെ ഇതൊന്ന് ശെരിയാക്കിയേ.."

"എന്തോന്ന് പെണ്ണെ.. ഞാൻ എന്താ വല്ലാ എലെക്ട്രിഷൻ ആണോ..."

"ശേ.. പടം നല്ല ഇന്ട്രെസ്റ്റിങ് ആയി വരുവായിരുന്നു.. അപ്പോഴാ.."

"ദേ സമയം 12 ആവണു.. നമ്മുക്ക് കിടക്കാം.. എന്നിട്ട് ബാക്കി നാളെ കാണാം.."

നന്ദു ചുണ്ട് കൂർപ്പിച്ചു ഒന്ന് ചിണുങ്ങി..

ജാനി അവളുടെ കവിളിൽ ഒന്ന് കുത്തികൊണ്ട് എഴുനേറ്റു..

ജാനി റൂമിലേക്ക് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും tv യിൽ നിന്നു വരുന്ന അപശബ്ദം ഉയർന്നു..

മൂവരും അതിലേക്കു  സൂക്ഷിച്ചു നോക്കി...

Tv പെട്ടെന്ന് off ആകുകയും അപ്പോൾ തന്നെ power on ആകുകയും ചെയ്തു..

നന്ദു ഉമ്മിനീർ ഇറക്കി ജാനിയുടെ കൈയിൽ ചുറ്റി പിടിച്ചു.. ആദിയും ചേർന്നു തന്നെ നിന്നു..

അങ്ങനെ നോക്കി നിൽക്കേ tv യിൽ പല അക്ഷരങ്ങൾ തെളിഞ്ഞു വന്നു...

ഒടുവിൽ അതെല്ലാം കൂടി ചേർന്നു..

"Help me "

എന്ന് tv സ്‌ക്രീനിൽ തെളിഞ്ഞു..

"എന്താ.. ജാനി ചേച്ചി ഇത്.."

നന്ദു ജാനിയെ കെട്ടിപിടിച്ചുകൊണ്ട് വിറച്ചു വിറച്ചു ചോദിച്ചു..

"ഒന്നുല്ലടാ.. ഒന്നുല്ല.."

ജാനി അവളുടെ തലമുടിയിൽ തഴുകി കൊണ്ട് പറഞ്ഞു...

സ്‌ക്രീനിൽ പിന്നെയും അതെ വാക്യം തെളിഞ്ഞു തന്നെ വന്നു..

അൽപ നേരം കഴിഞ്ഞതും ജാനി നന്ദുവിനെ അടർത്തി മാറ്റി..

മെല്ലെ അവൾ tv യുടെ അടുത്തേക്ക് നടന്നു.. കൈകൾ വിറച്ചിരുന്നു എങ്കിലും വല്ലാത്തൊരു ആത്മവിശ്വാസത്തോട് ജാനി സ്വിച്ച് off ചെയ്തു..


ആദി ആശ്വാസത്തോട് കൂടി നെഞ്ചിൽ കൈ വച്ചു....

ജാനി അവർക്കു നേരെ തിരിഞ്ഞു നിന്നുകൊണ്ട് ഒന്നുമില്ല എന്ന അർഥത്തിൽ  കണ്ണുകൾ ചിമ്മി കാണിച്ചു...

*********** ********** *******

ഒരു ദിവസം പതിവ് പോലെ വൈകിട്ടത്തെ ചായയും കുടിച് കൊണ്ട് ന്യൂസ്‌ കണ്ടുകൊണ്ടിരിക്കുകയാണ് ശ്രീനിവാസൻ......

കർട്ടന് പിന്നിലൂടെ വരാന്തയിൽ ഒരാൾ അനക്കം കണ്ടതും അയാൾ എഴുനേറ്റ് ചെന്നു നോക്കി

മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും അയാളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു...

ദൃഡശരീരവും ഒത്തപൊക്കവും ഉള്ളൊരാൾ.. അൽപം നീട്ടി വളർത്തിയ മുടികൾ ചീകാതെ അലസമായി ഇട്ടിരിക്കുന്നു.. നീണ്ട താടിരോമങ്ങൾ അയാളുടെ വെളുത്ത മുഖത്തിന്റെ ഭംഗി ഇരട്ടിക്കുന്നു...

"മോനെ.. വിച്ചു.."

വാക്കുകൾ ഇടറിക്കൊണ്ടയാൾ  വിളിച്ചു..

അയാളുടെ ആ വിളി അവന്റെ കണ്ണുകളെയും നനച്ചു..

"അച്ഛാ.."

എന്ന് വിളിച്ചുകൊണ്ട് അയാളുടെ നെഞ്ചോരം ചേർന്നു അവൻ....

വർഷങ്ങൾക്ക് ശേഷമുള്ള ആ കണ്ടുമുട്ടലിന്റെ പരാതികളും പരിഭവങ്ങളും കണ്ണുനീർ ആയി പെയ്തിറങ്ങി..

അയാൾ വാത്സല്യപൂർവ്വം അവന്റെ തലമുടികൾ തഴുകി കൊണ്ടിരുന്നു..

ഉമ്മറത്തെ അപരിചിത ശബ്ദം കേട്ടുകൊണ്ട് 
അടുക്കളയിൽ നിന്ന് അംബിക ഇറങ്ങി വന്നു...

തന്റെ ഭർത്താവിന്റെ നെഞ്ചിൽ വീണു പൊട്ടികരയുന്ന ചെറുപ്പകാരനെ കണ്ടതും ഒരു നിമിഷം അവർ സ്ഥബ്ധയായി..

കരച്ചിലിന്റെ എങ്ങലടികൾ കേൾക്കാതിരിക്കാൻ സാരി തലപ് കൊണ്ട് മുഖം പൊത്തി അവരും ഉമ്മറത്തേക്ക് നടന്നു...

അവർ നടന്നു വരുന്ന കണ്ടതും അച്ഛന്റെ നെഞ്ചിൽ നിന്നു അടർന്നു മാറി അവൻ അവരുടെ അടുത്തേക്ക്‌ നടന്നു..

"അമ്മേ..."

അവരുടെ മുന്നിൽ ചെന്ന് നിന്നുകൊണ്ടവൻ വിളിച്ചു..

കവിളിൽ ആരുടെയോ കൈകൾ പതിഞ്ഞതും മുഖം ചരിഞ്ഞതും മാത്രമേ അവൻ അറിഞ്ഞോള്ളൂ...

മുഖം ഉയർത്തി നോക്കിയപ്പോൾ കണ്ട് കണ്ണുകൾ ചുവന്നു നിൽക്കുന്ന തന്റെ അമ്മയെ...

"വിളിക്കരുത് നീ എന്നെ അങ്ങനെ.. ഇത്രേം കാലം എവിടെ ആയിരുന്നെടാ...  ആർക്കും വേണ്ടാത്ത രണ്ട് ജന്മങ്ങൾ ഇവിടെയുള്ള കാര്യം എപ്പോഴാ നീ ഓർത്തത്??"

അവരുടെ വാക്കുകളിൽ രോക്ഷം നിറഞ്ഞിരുന്നു...

അവരുടെ ഓരോ വാക്കുകളും നെഞ്ചിൽ ആഴത്തിൽ പതിക്കുന്ന കഠാര പോലെ തോന്നി അവൻ...

"എന്നോട് ക്ഷമിക്കമ്മേ.."

അല്പംപോലും വൈകാതെ അവരുടെ കാൽക്കൽ വീണുകൊണ്ടവൻ പറഞ്ഞു അവൻ.....


ഒരു നിമിഷം പകച്ചു നിന്നു പോയി അവർ...പിന്നീട് കുനിഞ്ഞു അവന്റെ തോളിൽ പിടിച്ചുയർത്തി...

തന്റെ കൈപ്പതി അടയാളം പതിഞ്ഞു കിടക്കുന്ന അവന്റെ കവിളിൽ മെല്ലെ ഒന്ന് തലോടി അവർ പറഞ്ഞു..

"പോട്ടെടാ.."

അത് മതിയായിരുന്നു ഇരുവര്കും ഇടയിൽ ഉള്ള സകല പരാതികളും അലിഞ്ഞിലാതാകാൻ..

വർഷങ്ങൾക്കു ശേഷം തങ്ങളുടെ മകനെ തിരിച്ചു കിട്ടിയ ആഹ്ലാദത്തിൽ ആയിരുന്നു അവരെങ്കിൽ ആൾക്കൂട്ടത്തിൽ വച്ച് ഒറ്റയ്ക്കായിട്ടും തന്റെ മാതാപിതാകളുടെ അടുത്ത് തിരിച്ചെത്തി ചേർന്ന അനുഭൂതി ആയിരുന്നു അവനു..


----------------


കാർ നിർത്തിയിട്ടും ജാനി സ്റ്റീറിങ്ങിൽ തന്നെ കൈ വച്ചിരുന്നു.. ആദി അവളെ  നോക്കി...

"ജാനി.. ഇറങ്ങുന്നിലെ..?"

"എടി.. ഇതിന്റെയൊക്കെ ആവശ്യം ഉണ്ടോ?"

"നീ എന്താ ഈ പറയണേ.. എത്ര നാൾ നമ്മുക്ക് ആരെയും ഒന്ന് അറിയിക്കാതെ കൊണ്ടുപോവാൻ പറ്റും?ആ വീട്ടിൽ വച്ച് നമ്മൾ മൂന്നു പേർക്കും ഒരു ആപത്തും വരില്ലെന്ന് നെഞ്ചിൽ കൈ വച്ച് നിനക്ക് പറയാൻ പറ്റോ?"

ജാനി നിഷേധാർഥത്തിൽ തല അനക്കി...

"ആഹ്‌ അതാണ്.. ഞാൻ പറഞ്ഞില്ലെ ഉള്ളിലാതെല്ലാം ആരോടെങ്കിലും തുറന്ന് പറയാതെ വയ്യെന്ന് തോന്നിയപോഴാ ഞാൻ രാഹുലിനോട് എല്ലാം പറഞ്ഞത്.. എല്ലാം കേട്ട് കഴിഞ്ഞപ്പോഴാണ് അവൻ ഈ സ്ഥലം suggest ചെയ്തത്.."

"ആദി.. നീ എന്താ ഉദ്ദേശിക്കുന്നെ ?ഇത് വല്ല exorcsism പോലെ എന്തെങ്കിലുമാണോ?"

"ചേ ചേ.. ഇത് അങ്ങനെ ഒന്നുമല്ല.... നമ്മളെ പോലെ  abnormal ആയി എന്തെങ്കിലും അനുഭവനങ്ങൾ ഉണ്ടായ പലരും ഇയാളെ സമീപിക്കുന്നുണ്ട്.. And രാഹുൽ ആണ് എന്നോട് പറഞ്ഞത് അങ്ങനത്തെ പല ഇഷ്യൂസ്സിനും ഇയാൾ പരിഹാരം കണ്ടിട്ടുണ്ടത്ര.. ഒരു പക്ഷെ നമ്മളയും ഈ വയ്യാവേലിയിൽ നിന്നു രക്ഷിക്കാൻ ഇയാൾക്കു സാധിച്ചേക്കും.. അതുകൊണ്ട് നീ വരണം എന്റെ കൂടെ "

ജാനിയുടെ കൈകൾക് മേൽ കൈകൾ വച്ചുകൊണ്ട് ആദി പറഞ്ഞു...

ജാനി സമ്മതപൂർവം പുഞ്ചിരിച്ചു...

ഇരുവരും കാറിൽ നിന്നു ഇറങ്ങിക്കൊണ്ട് ആ ഇരുനില വീടിന്റെ ഗേറ്റിലേക്ക് നടന്നു..

ഗേറ്റിൽ അകത്തു നിന്നു കൈയിട്ടു കൊണ്ട് തുറന്നുകൊണ്ട് ഇരുവരും അകത്തേക്ക് കയറി..


 

ജാനിയും ആദിയും മുന്നോട്ട് ഒരടി വച്ചതും മുറ്റത്തെ മണൽ തരികൾ പറപ്പിച്ചുകൊണ്ട് ഒരു rottweiler ഇരുവർക്കും നേരെ പാഞ്ഞടുത്തു....

ജാനിയും ആദിയും മുഖത്തോട് മുഖം നോക്കി..

ഇരുവരും ഉറക്കെ നിലവിളിച്ചുകൊണ്ട് രണ്ട് വശത്തേക്കും അകന്ന് മാറി...

ആദിയുടെ വശത്തേക്ക്  ഒന്ന് നോക്കുകപോലും ചെയ്യാ നായ ജാനിയുടെ നേരെ കുതിച്ചു...

ജാനിയുടെ തൊട്ട് മുൻപിൽ നിന്നു വളരെ ഉച്ചത്തിൽ അത് കുരച്ചു..
കണ്ണുകൾ രണ്ടും മുറുകെ അടച്ചുകൊണ്ട് ജാനി നിലവിളിച്ചുകൊണ്ടേയിരുന്നു..

അപ്പോഴാണ് വീടിന്റെ മുൻവാതിൽ തുറന്ന് കൊണ്ട് ഒരു മധ്യവയസ്കൻ വരാന്തയിലേക്ക് ഇറങ്ങി..

"Tison.. Come back "

അയാൾ ആ നായയോട് ആക്രോശിച്ചു.. ആ ശബ്ദം കേട്ടതും നായ അനുസരണയോട് തിരിഞ്ഞു നടന്നു....

മുഖം ഉയർത്തി  അയാളെ നോക്കിയതും ജാനി ഒന്ന് ഞെട്ടി...

"Ebraham doctor "

ജാനി മന്ത്രിച്ചു... അപ്രതീക്ഷിതമായി ജാനിയെ കണ്ടതിന്റെ ഞെട്ടൽ അയാളിലും  ഉണ്ടായിരുന്നു..

എങ്കിലും പെട്ടെന്ന് തന്നെ പതിവ് പുഞ്ചിരി അയാൾ മുഖത്തണിഞ്ഞു..

"എന്താ അവിടെ തന്നെ നിന്നു കളഞ്ഞേ.. ഇങ്ങു വാ ജാനിക്കുട്ടി..."

ജാനിയെ അയാൾക്കു മുൻപരിചയം ഉണ്ടെന്ന വിവരം ആദിയെ സംശയത്തിലാഴ്ത്തി..

ആദി നടന്നു ജാനിക്കടുത്തെത്തി.. ആരാണെന്ന് മുഖം കൊണ്ട് ചോദിച്ചു..

"ഞാനും കണ്ണൻ ചേട്ടനും ഒരു phycatrist നെ കാണാൻ പോയത് ഓർകുന്നുണ്ടോ നീ.. അത് ഈ ഡോക്ടർ ആയിരുന്നു.."

"ഏഹ്.. പുള്ളി ആണോ ഇത്.."

ജാനി തല അനക്കി മുന്നോട്ട് നടന്നു.. ഒപ്പം തന്നു ആദിയും...

എബ്രഹാം ഇരുവരും വരുന്നത് നോക്കി സിറ്റ് ഔട്ടിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു..

"എങ്ങനെ വീട് കണ്ടുപിടിച്ചു.. അല്ല ജാനിയോട് എന്നെ വന്നു വീണ്ടും consult ചെയ്യാൻ പറന്നിരുന്നില്ലലോ.. ഒരു കുഴപ്പവും ഇല്ലാത്ത പെർഫെക്ട് ആളാണ് മോള്.."

ചെറുചിരിയോടു കൂടി ഡോക്ടർ പറഞ്ഞു..

"ഞാൻ ഇപ്പോൾ വന്നത് dr. Ebraham എന്ന phycatrist നെ കാണാൻ അല്ല.... അധികം ആർക്കും അറിയാത്ത എബ്രി എന്ന paranormalist നെ കാണാൻ ആണ്...."

ജാനിയുടെ വാക്കുകളിൽ അയാളോട്  ഉള്ള ചെറിയ നീരസം നിറഞ്ഞിരുന്നു..

"അപ്പൊ നിങ്ങൾ വന്നത് എന്നെ കാണാൻ അല്ല.."

അയാളുടെ വാക്കുകൾ ജാനിയെ ഞെട്ടിച്ചു...

"തെറ്റിദ്ധരിക്കേണ്ടെടോ.. എബ്രി ഞാൻ അല്ല എന്റെ മകൻ ആണ്.. നിങ്ങൾ പറഞ്ഞ paranormalist എബ്രി എബ്രഹാം.."

ജാനിയും ആദിയും പരസ്പരം നോക്കി..

എബ്രഹാം അവരെ അകത്തേക്കു ക്ഷണിച്ചു...

*********************

പ്രേതവും ഭൂതവും ഒന്നുമിലെന്നും എല്ലാം എന്റെ മാത്രം തോന്നലാണെന്നും പറഞ്ഞ മനുഷ്യൻ തന്നെ ഒരു പ്രേതവേട്ടക്കാരൻ ആണെന്നറിഞ്ഞപ്പോൾ വളരെ അധികം ദേഷ്യം തോന്നി പോയി..

പക്ഷെ എബ്രി അദ്ദേഹത്തിന്റെ മകൻ ആണെന്നറിയാൻ കഴിഞ്ഞു.....

ഞങ്ങൾ വന്ന വിവരം എബ്രഹാം ഡോക്ടർ അയാളെ വിളിച്ചു പറഞ്ഞു..
ഒരു അരമണിക്കൂർ കഴിഞ്ഞു എബ്രി വന്നു..

നല്ല നീളമുള്ള മുടിയായിരുന്നു അയാൾക്കു.. അത് കെട്ടി വച്ചിരുന്നു..നല്ല പൊക്കം ഉണ്ടെങ്കിലും അധികം വണ്ണമിലാത്ത ശരീരം...

കാർ മുറ്റത്തു വന്നു നിൽക്കുന്ന ശബ്ദം കേട്ടതും ഞങ്ങൾ ഹാളിൽ നിന്നു ഇറങ്ങി ചെന്നിരുന്നു...

"Hello... കണ്ടോ പപ്പാ.. പപ്പയ്ക്ക് മാത്രം അല്ല എനിക്കും ഉണ്ട് വിസിറ്റർസ് ഓക്കെ.."

പറഞ്ഞുകൊണ്ട് അയാൾ എനിക്ക് നേരെ കൈനീട്ടി.

"ഹലോ.. ഞാൻ എബ്രി.. ആദിത്യ ??"

ഞാൻ നിഷേധാർഥത്തിൽ തല അനക്കിയതും എനിക്ക് നേരെ നീട്ടിയ കൈ അയാൾ ആദിക്ക് നേരെ നീട്ടി..

ഞാൻ മുൻപോട്ട് നീട്ടിയ എന്റെ കൈ പിൻവലിച്ചു..

അവർ പരസ്പരം പരിചയപ്പെട്ടു.....

അയാളോട് തോന്നിയ അമർഷം ഞാൻ പുറത്തു കാണിച്ചില്ല..

******************

"So.. പറയു.. എന്താണ് നിങ്ങടെ പ്രശ്നം.. രാഹുൽ എനിക്ക് ചെറിയ സൂചനകൾ ഒക്കെ തന്നിരുന്നു.. But എല്ലാം ഒന്ന് ഡീറ്റൈൽ ആയി കേക്കണം.."

പറഞ്ഞുകൊണ്ട് എബ്രി ആദിയെ നോക്കി...

"ഒരു മാസം മുൻപാണ് ഞങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറുന്നത്....ആദ്യത്തെ ഒരാഴ്ചകാലം പൊതുവെ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല... പിന്നെ പിന്നെ...

അത് പറയുമ്പോൾ ആദിയുടെ മുഖത്തുണ്ടായിരുന്ന ഭയം എബ്രി ശ്രദ്ധിച്ചിരുന്നു...

ആദി അനുഭവങ്ങളുടെ കേട്ടഴിച്ചു.. എബ്രി ആദി പറഞ്ഞ ഓരോ കാര്യങ്ങളും ശ്രദ്ധിക്കുന്നതിനിടയിൽ  ജാനിയെ വീക്ഷിക്കുന്നുണ്ടായിരുന്നു..

തങ്ങൾക്ക് ഉണ്ടായ പ്രശ്നങ്ങൾ ഓർത്തെടുക്കുന്നതിനിടയിൽ ഇടയ്ക്കിടെ ആദി വിതുമ്പിയിരുന്നു... പക്ഷെ ജാനി അതൊന്നും ശ്രദ്ധികാതെ  മറ്റെന്തോ ചിന്തിയിലായിരുന്നു..

"ഇനിയും അവിടെ നിന്നാൽ ജീവനു പോലും ആപത്താകും എന്ന് അറിഞ്ഞതുകൊണ്ട് ഇപ്പോൾ നിങ്ങളെ കാണാൻ വന്നത്...."

എബ്രി  അൽപനേരം കണ്ണുകൾ അടച്ചിരുന്നു..

പെട്ടെന്ന് അയാൾ കസേരയിൽ നിന്നു ചാടി എഴുനേറ്റു...

"നിങ്ങടെ വീട് പനമ്പിളിനഗർ അല്ലെ.. വാ നമ്മുക്ക് ഇപ്പൊ തന്നെ അങ്ങോട്ട് പോകാം "

ജാനിയും ആദിയും പരസ്പരം നോക്കി..

എബ്രി അപ്പോഴേക്കും നടന്നു തുടങ്ങിയിരുന്നു...

********************

വീടിന്റെ സിറ്റ് ഔട്ടിൽ തെല്ലു ഭയത്തോട് കൂടി റോട്ടിലേക്ക് നോക്കി ഇരിക്കുകയാണ് നന്ദു... ഇടയ്ക്കിടെ എന്തി വലിഞ്ഞു റോട്ടിലേക്കും വീടിന്റെ ഉള്ളിലേക്കും അവളുടെ കണ്ണുകൾ പോയിരുന്നു...

ഒടുവിൽ മുറ്റത്തേക്ക് ഒരു കാർ വന്ന് നിന്നതും നന്ദുവിനു ആശ്വാസവും ഒപ്പം അമ്പരപ്പുമായി... കാരണം അപരിചിതമായ ഒരു കാർ ആണ് വന്നു നിന്നിട്ടുള്ളത്...
അതിൽ നിന്നു അപരിചിതനായ ഒരു വ്യക്തി ഇറങ്ങുന്നതും കണ്ടപ്പോൾ നന്ദു സംശയഭാവത്തോടെ നിന്നു..

അവൾ സിറ്റ് ഔട്ട്‌ ൽ നിന്ന് എണീറ്റു...

അപ്പോഴേക്കും ജാനിയുടെ കാർ മുറ്റത്തേക്ക് എത്തിയിരുന്നു...

കാറിൽ നിന്നിറങ്ങിയ ജാനിയും ആദിയും നന്ദുവിനെ സംശയ ഭാവത്തിൽ നോക്കി..

"നീ ഇന്ന് നേരത്തെ വന്നോ നന്ദു.."
ജാനി ചോദിച്ചു...

"ആഹ്‌ ചേച്ചി... സെന്റർ ഇന്ന് ഉച്ച വരെ ഉണ്ടായിരുന്നോളൂ.. നിങ്ങൾ ലീവ് ആയത്കൊണ്ടാണ് ഞാൻ വന്നേ.. പക്ഷെ നിങ്ങൾ എവിടെ പോയതാ..."

വീട്ടിൽ കുറച്ച് നേരം ഒറ്റയ്ക്കായത്തിന്റെ നേരിയ ഭയം നന്ദുവിൽ ഉണ്ടായിരുന്നു....കൂടെ അവരുടെ കൂടെ ആരാണ് വന്നതെന്നറിയാൻ ഉള്ള ആകാംഷയും..

നന്ദുവിനു എന്ത് മറുപടി നൽകണം എന്ന് ജാനിക്കും ആദിക്കും അറിയിലായിരുന്നു...

"ഈ വാതിൽ ഒന്ന് തുറക്കാൻ പറ്റോ.. "

എബ്രി ചോദിച്ചതും ആദി പഴ്സിൽ നിന്നു താക്കോൽ എടുത്തു വാതിൽ തുറക്കാൻ പോയി....

ആദി വാതിൽ തുറക്കുന്ന നേരം കൊണ്ട് എബ്രി കാറിന്റെ back സീറ്റിൽ നിന്നും ഏതാനം ഉപകാരണങ്ങൾ എടുത്തു...

നന്ദുവും ജാനിയും   അവന്റെ പ്രവർത്തികൾ  വീക്ഷിച്ചുനിന്നു...
അപ്പോൾ നന്ദു ജാനിയുടെ കൈയിൽ തോണ്ടി ആരാണിത് എന്ന് ചോദിച്ചു... ജാനി പിന്നെ പറയാം എന്ന് ചുണ്ടനക്കി..

അതിനു ശേഷം ജാനി   അകത്തേക്കു കയറി പോയി.. എന്നാൽ നന്ദു അവൻ ചെയ്യുന്നത് ഓരോന്നും നോക്കി കൊണ്ടേ ഇരുന്നു...

പെട്ടെന്ന് മുഖം ഉയർത്തി എബ്രി നോക്കിയതും തന്നെ തന്നെ നോക്കി നിൽക്കുന്ന നന്ദുവിനെ കണ്ടതും അവൻ ഒന്ന് ഞെട്ടി..

"എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നത്.."

എബ്രി ഉണ്ടക്കണ്ണി എന്ന് വിളിച്ചത് കേൾക്കെ നന്ദുവിനു ദേഷ്യം വന്നു...

"പോടാ.."
പറഞ്ഞുകൊണ്ടവൾ അകത്തേക്ക് കയറിപ്പോയി....

എബ്രി ആകെ കിളിപോയി നിൽക്കുന്നു...

അവൻ രണ്ടടി പുറകോട്ട് നീങ്ങി ആ വീടിനെ മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു...

അതിനു ശേഷം അവൻ വീടിനകത്തേക്ക് പ്രവേശിച്ചു...

ഹാളിൽ ജാനിയും ആദിയും നിൽക്കുന്നുണ്ടായിരുന്നു...

"ജാനകിക്കു കുറച്ച് strange എക്സ്പീരിയൻസെസ് ഉണ്ടായത് ഇവിടത്തെ സ്റ്റോർ റൂമിൽ വച്ചല്ലേ അതെവിടെയാണെന്ന് പറയാമോ..."

എബ്രി ചോദിച്ചതും ആദി കൈ ചൂണ്ടി സ്റ്റോർ റൂമിലേക്ക് നടന്നു...

സ്റ്റോർ റൂമിൽ എത്തിയതും എബ്രി അവിടമാകെ ഒന്ന് നോക്കി...

എന്നിട്ട് അവൻ തോളിൽ ഇട്ടിരുന്ന ചെറിയൊരു ബാഗിൽ നിന്നും ഒരു ഡിവൈസ്സ് പുറത്തെടുത്തു...

ശേഷം അത് മുറിയുടെ പല ഭാഗങ്ങളിലായി കൊണ്ടുപോയി..

"എന്താ ഈ ചെയ്യുന്നേ.. എന്താ ഇത്?"

ആകാംഷ ഒടുക്കാൻ വയാതെ ജാനി ചോദിച്ചു...

"ഏയ് ഇതോ.. ഇത് വേറൊന്നുമല്ല.. അൾട്രാസോണിക്ക് സൗണ്ട് സെൻസർ ആണ്.."

ആദിയുടെയും ജാനിയുടെയും മുഖത്തെ സംശയം മാറിയില്ല.. അത് മനസ്സിലാകികൊണ്ട് എബ്രി വീണ്ടും തുടർന്നു..

"നിങ്ങൾ ഒക്കെ വിശ്വസിക്കുന്നാ പോലെ ഈ പ്രേതം ഭൂതം അതൊക്കെ ഏതെങ്കിലും രീതിയിൽ ഉള്ള സൗണ്ട്സ് പ്രൊഡ്യൂസ് ചെയ്‌തെന്ന് വരാം.. But അതൊന്നും നമ്മുക്ക് കേൾക്കാൻ പറ്റില്ല.. കാരണം അത്തരത്തിൽ ഉള്ള സൗണ്ട്സ് എല്ലാം  മനുഷ്യർക്ക്‌ കേൾക്കാൻ പറ്റുന്നതിലും ഉയർന്ന frequency യിലാണ്...for example  മനുഷ്യന്റെ മാക്സിമം ഓഡിയോ frequenzy 20 kHz ആണ്.. അതെ സമയം പട്ടിയുടേത്  45kHz ആണ്.. അതുകൊണ്ട് തന്നെ മനുഷ്യർക്ക് കേൾക്കാൻ പറ്റാത്ത ഈ പ്രപഞ്ചത്തിലെ പല ശബ്ദങ്ങളും പട്ടികൾക്ക് കേൾക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു..."

"അപ്പൊ അതുകൊണ്ടാണോ ഈ പട്ടികൾക്കു പ്രേതത്തെ കാണാൻ പറ്റുമെന്നും.. പ്രേതം വരുമ്പോൾ അവറ്റകൾ കുറയ്ക്കുന്നതും?"

ഇടയ്ക്കു കയറി വന്ന നന്ദുവിന്റേതാണ് സംശയം..

"അത്.. മലയാളം മൂവി ഡയറക്ടർസ് നോട് ചോദിക്കേണ്ടി വരും.."

"ഓഹ്.. അതായത് തനിക്കു അറിയില്ലെന്ന്.."
നന്ദുവിന്റെ വാക്കുകളിൽ പുച്ഛം നിറഞ്ഞിരുന്നു...

എബ്രി നന്ദുവിനെ ഒന്ന് രൂക്ഷമായി നോക്കികൊണ്ട് ചെയ്യുന്ന ജോലി തുടർന്ന്...

അവിടെന്ന് യാതൊരു രീതിയിൽ ഉള്ള പ്രതികരണവും  കിട്ടാത്തത് കൊണ്ട് എബ്രി അവിടന്നിറങ്ങി അടുത്ത മുറിയിലേക്ക് നടന്നു...

"ഇയാൾ ഇതെങ്ങോട്ടാ.. ഇയാളെ  വിശ്വസിക്കാമോ ചേച്ചി.."

എബ്രി ഇറങ്ങിയപാടെ നന്ദു ജാനിയോട് ചോദിച്ചു.. മറുപടി യായി ജാനി ആദിയെ നോക്കി... ആദി പ്രതേകിച്ചു ഭാവങ്ങൾ ഒന്നുമില്ലാതെ അവിടന്നിറങ്ങി നടന്നു...

ജാനിയും നന്ദുവും എബ്രിക്ക് പുറകെ പോയെങ്കിലും പാതി വഴിയിൽ വച്ച് ആദി നിന്നു...

ഫോണിൽ നിന്നു വരുന്ന തുടർച്ചയായ നോട്ടിഫിക്കേഷൻ സൗണ്ടുകൾ അവളെ അസ്വസ്ഥയാക്കി..

"ശേ.. ഇതിപ്പോ ഭയങ്കര ശല്യം ആയല്ലോ... അന്ന് ആ നന്ദുവിന്റെ വാക്കും കെട്ട് ഓരോന്ന് എടുത്തു ചാടിയത്... ജാനിയോട് ഇതുവരെ പറഞ്ഞിട്ടില്ല.. ഇല്ലെങ്കിൽ അവൾ ഒരു പരിഹാരം കണ്ടേനെ..."

ഫോൺ സൈലന്റ് ആക്കി മേശപുറത്തു വയ്ക്കുന്നതിനിടയിൽ ആദി ഓർത്തു...

മുറിയുടെ ഓരോ മൂലയിലും എബ്രി ഡിവൈസ്സ് വച്ചു നോക്കികൊണ്ടേയിരുന്നു...

പെട്ടെന്ന് അതിൽ നിന്നു ശബ്ദവ്യത്യാസം  ഉണ്ടായതും മൂവരും ഞെട്ടി...

എബ്രി ബാഗിൽ നിന്നു മറ്റൊരു ഡിവൈസ്സ് പുറത്തെടുത്തു..

"ഇത് emf reader.. മനുഷ്യന് നഗ്നനേത്രങ്ങൾ കൊണ്ട്  കാണാൻ പറ്റാത്തെ wavelength ഉള്ള ദൃശ്യങ്ങൾ ഇതിനു പകർത്താൻ കഴിയും.."

ഒരു ചോദ്യത്തിന് കാത്ത് നിൽക്കാതെ എബ്രി വിശദീകരണം നൽകി...

എബ്രിയുടെ കയ്യിൽ ഇരുന്ന reader ഒരു നിശ്ചിത സ്ഥലത്ത് എത്തിയതും തുടർച്ചയായി ബീപ് ബീപ് എന്ന ശബ്ദം  പുറപ്പെടുപ്പിച്ചു...

അത് ഒരു ഫോട്ടോ ആയിരുന്നു... എബ്രി കുറച്ച് അധിക നേരം ഡിവൈസ്സ് അതിനു നേരെ വച്ചതും അത് മേശപുറത്തു നിന്നു അനങ്ങാൻ തുടങ്ങി...

ഒടുവിൽ അനങ്ങി അനങ്ങി അത് താഴേക്ക് വീണു..
അതിലേ ചില്ലിന്റെ ഫ്രെയിം പൊട്ടിച്ചിതറി...

എബ്രി അതിൽ നിന്നും ഫോട്ടോ മാത്രം എടുത്തു..

"ഇതാരാണ്.."
എബ്രി ചോദിച്ചു...

"ആ നടുക്കു നിൽക്കുന്നത് ഞാനാണ്.. രണ്ടു വശത്തുമായി നിൽക്കുന്നത് എന്റെ brothers ആണ്.."

ജാനി പറഞ്ഞുകൊണ്ട് വിചുവിനും കണ്ണനും ഇടയിൽ നിൽക്കുന്ന അവളുടെ ഫോട്ടോയിലേക്ക് നോക്കി...

"ഞാൻ ഈ വീടിന്റെ കുറച്ച് വിശ്വൽസ് എടുത്തോട്ടെ.."

എബ്രി ചോദിച്ചതും ജാനിയും ആദിയും തല അനക്കി...

ഉടൻ തന്നെ എബ്രി അവന്റെ ക്യാമറ എടുത്തുകൊണ്ടു വീടിന്റെ പല ഭാഗങ്ങളുടെയും ചിത്രങ്ങൾ പകർത്തി..

"തൽകാലം ഇത് മതി.. ഞാൻ ഇറങ്ങുവാണ്.."

എബ്രി പറഞ്ഞു...

"അല്ല.. ഒന്നും പറഞ്ഞില്ല.."

"പറയാം.. എല്ലാം പറയം.. എനിക്ക് കുറച്ച് സമയം കൂടി വേണം.."

പറഞ്ഞിട്ട് എബ്രി ഇറങ്ങി...

"എന്തായിടി.. ഇയാൾ ഇവിടെ വന്നാൽ എന്തോ മലതും എന്നൊക്കെ പറഞ്ഞിട്ട് "

എബ്രി ഇറങ്ങിയ വഴിയേ ജാനി ആദിയോട് ചോദിച്ചു...

"എടി..അയാൾ പറഞ്ഞില്ലേ.. കുറച്ച് സമയം വേണമെന്ന്.. പുള്ളി നമ്മുടെ എല്ലാ പ്രശ്നവും  തീർക്കുമെന്ന് എന്റെ മനസ്സ് പറയുന്നു.."

"കണ്ടാൽ മതി.."

പറഞ്ഞുകൊണ്ട് ജാനി അകത്തേക്ക് നടന്നു...

നന്ദു ഹാളിൽ തന്നെ നിന്നു..

"എന്റെ ആദി ചേച്ചി... ഇനി എങ്കിലും എന്നോട് പറ ആരാ ഇയാൾ..?"

"എടി.. അത്.. നമ്മുടെ ഇപ്പോഴത്തെ പ്രശ്നങ്ങൾ  ഒക്കെ പരിഹരിക്കാൻ വന്ന ഒരാൾ.. അത്രേം മനസ്സിലാക്കിയാൽ മതി.."

"ഹാ.. അങ്ങനെ പറഞ്ഞാൽ എങ്ങനേ ആ.. വ്യക്തമായി പറ ആരാ അയാൾ..? അയാൾ എങ്ങനെ ഈ വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നെ..?"

"എടി അത്.. അത് എബ്രി എബ്രഹാം.. എന്റെ കൂടെ ഓഫീസിൽ വർക്ക്‌ ചെയ്യുന്ന രാഹുൽ ആണ് പുള്ളിടെ കാര്യം പറഞ്ഞത്..ഞാൻ നമ്മുടെ പ്രശ്നങ്ങൾ എല്ലാം രാഹുൽന്റെ അടുത്ത് പറഞ്ഞു.. അപ്പൊ അവനെ ഇയാളുടെ കാര്യം പറഞ്ഞു.. എന്തോ പാരനോർമൽ ഇൻവെസ്റ്റിഗെറ്റരോ  അങ്ങനെ എന്തോ ആ അവൻ പറഞ്ഞെ.."

പറഞ്ഞുകൊണ്ട് ആദി അകത്തേക്ക് കയറി...

നന്ദു അപ്പോഴും  ആദി പറഞ്ഞത് ഓർത്തുകൊണ്ട് ഇരിക്കുകയായിരുന്നു...

"എബ്രി.."

അവൾ മറ്റെങ്ങോ നോക്കി ഉരുവിട്ടു...

*************************

ആദി പറഞ്ഞതുപോലെ എബ്രി... അയാൾക്കു ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റുമോ എന്നൊന്നും എനിക്ക് അറിയില്ല...

പക്ഷെ വീട്ടിൽ ഈയിടയായി അല്പം സമാധാനം ഉണ്ട്.. കൊടുംകാറ്റിനു മുൻപുള്ള ശാന്തത ആണോ അതെന്ന് എനിക്ക് സംശയം ഉണ്ട്..

എത്ര ഒഴിഞ്ഞു മാറിയിട്ടും ഞങ്ങളെ വിടാതെ പിന്തുടരുന്ന ഒരു അദൃശ്യ ശക്തി..ഞങ്ങളിൽ ആരുടെയെങ്കിലും ജീവൻ ആണോ അതിനു വേണ്ടത് എന്ന് പോലും ഇടയ്ക്ക് ഞാൻ ഭയപ്പെടുന്നു...
എന്നാൽ ആദിക്കും നന്ദുവിനും.. അവർക്കു ഞാൻ മാത്രമേ ഒള്ളൂ... തളർന്നു പോയാൽ കൂടെ ഉണ്ട് എന്ന് പറഞ്ഞു ചേർത്ത് പിടിക്കേണ്ടത് ഞാൻ ആണ്.. അതിനാൽ ഞാൻ തളരരുത്.. ഇല്ല തളരില്ല...

മനസ്സിന് സ്വയം ബലംകൊടുക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു...

ഓഫീസിൽ ഇന്ന് മൂന്നാമത്തെ ദിവസമാണ് അഭിറാം സർ നേ കാണാത്തെ ഇരിക്കുന്നത്... ഏതെങ്കിലും ബിസ്സിനെസ്സ് ആവശ്യത്തിന് പോയതോ മറ്റോ ആകോ.. ഒരു അറിവും ഇല്ല..
വർക്കിൽ മുഴുകി ഇരിക്കുമ്പോളും ആരെങ്കിലും അത് വഴി പോയാൽ എന്റെ കണ്ണുകൾ അങ്ങോട്ട് പോകും.. പ്രതീക്ഷിച്ച മുഖം മാത്രം കാണാൻ കഴിയുന്നില്ല....

അന്ന് കണ്ണൻ ചേട്ടൻ പോകുവാണെന്നു പറയാൻ വിളിച്ചപ്പോളാണ് സർ നോട് അവസാനമായി സംസാരിക്കാൻ പറ്റിയത്..അന്ന് എല്ലാം പറയാൻ തുടങ്ങിയതാണ്.. എന്നാൽ കഴിഞ്ഞില്ല...

ഓരോന്ന് ഓർത്തുകൊണ്ട് വർക്ക്‌ ചെയ്തിരുന്നു... പ്രൊജക്റ്റ്‌ ഏകദേശം കഴിഞ്ഞു... അതിനാൽ ഇപ്പൊ വേദുന്റേം ക്രിപ്പൂവിന്റേം കൂടെയാണ് വർക്ക്‌..

അതുകൊണ്ട് തന്നെ അധികം മടുപ്പ് ഇല്ല.. അവർ ഓരോന്ന് പറയുന്നത് കെട്ടിരിക്കാൻ നല്ല രസമാണ്...

ഉച്ച കഴിഞ്ഞു ചെയ്തിരുന്ന വർക്ക്‌ ലെ ഒരു ഡൌട്ട് ക്ലിയർ ചെയ്യാൻ എനിക്ക് ഹെഡ് ന്റെ അടുത്ത് പോകേണ്ടി വന്നു...

അങ്ങോട്ട് നടക്കുന്നതിനിടയിലാണ്... ഞാൻ ആ കാഴ്ച്ച കണ്ടത്...

"വിച്ചുവേട്ടൻ.."

ചേട്ടൻ എപ്പോഴാണ് ബാംഗ്ലൂരിൽ നിന്ന് വന്നത്.. അമ്മ ഫോൺ വിളിച്ചപ്പോൾ ഒന്നും പറഞ്ഞില്ല... ചേട്ടൻ എന്താവോ ഇവിടെ...

ദൂരെ നിന്ന് ആരോടോ എന്തോ പറയുകയാണ്...

ഞാൻ ചേട്ടന്റെ അടുത്തേക്ക് പോയി...ഞാൻ നടന്നു തുടങ്ങിയതും ചേട്ടൻ സംസാരിച്ചിരുന്ന ആളോട് യാത്ര പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങി...

വളരെ വേഗത്തിൽ ആണ് ചേട്ടൻ നടക്കുന്നത്... ഞാൻ വിളിച്ചെങ്കിലും ഓഫീസിന്റെ ബഹളത്തിനിടയിൽ അത് കേട്ടുമില്ല....

ആ തിരക്കിൽ അല്പം വേഗത്തിൽ നടന്നതും ആരെയോ തട്ടി നിന്നതും ഓർമ്മയുണ്ട്..

മുഖം ഉയർത്തി നോക്കേണ്ടി വന്നില്ല എനിക്ക്... കാരണം അത്രമേൽ എനിക്ക് പ്രിയപ്പെട്ട ഗന്ധം... അത് മാറ്റാരുടേതുമാകാൻ വഴിയില്ല...

ഞാൻ നോക്കി... അതെ... "അഭിറാം സർ " തന്നെ...

എന്നെ കണ്ടിട്ടാകണം ആ മുഖവും വിടർന്നു....

"ജാനി... എന്തെക്കേണ്ട്.. കുറച്ച് നാളായല്ലോ കണ്ടിട്ട്.."

പതിവ് പുഞ്ചിരിയാലെ എന്നോട് ചോദിച്ചു...
പക്ഷെ കേട്ടെങ്കിലും മറുപടി പറയാതെ ഞാൻ അകലെ നടന്നു നീങ്ങുന്ന ചേട്ടനെ നോക്കി നിന്നു..

"ഹേയ് ജാനി... താൻ ഇതെവിടെയാ?"

അഭിറാം സാർ ചോദിച്ചപ്പോൾ ആണ് ചേട്ടനിൽ നിന്നു കണ്ണുകൾ പിൻവലിച്ചത്...

"അത് ഒന്നുല്ല സർ.."

"Are u alright?"

"Yes sir... സർ എവിടായിരുന്നു ഇത്രേം ദിവസം?"

"ഒരു യാത്രയിൽ ആയിരുന്നു... ഒരു പേർസണൽ ആവശ്യത്തിന് "

"ഞാൻ ഓർത്തു..എന്താ കാണാത്തേ എന്ന്..."

"ശെരിക്കും..? ഞാൻ ഇല്ലാത്തപ്പോൾ ജാനിക്കു എന്നെ miss ചെയ്തോ?"

"ഏഹ്.. അങ്ങനെ miss ചെയ്തോ എന്നൊക്കെ ചോദിച്ചാൽ.."

"ചോദിച്ചാൽ?"

"ആവോ.. എനിക്കറിയില്ല.."

ചിരിച്ചുകൊണ്ട് ജാനി മറുപടി കൊടുത്തു...

"എന്നാൽ.. നമ്മുക്ക് ഒരു കോഫീ ആയല്ലോ.."

"Sure sir..."

ജാനിയും അഭിയും നേരെ കാന്റീനിലേക്ക് നടന്നു... കോഫീ ഓർഡർ ചെയ്തിട്ട് അവർ ടേബിളിൽ എതിർവശങ്ങളിലായി ഇരുന്നു...

"പിന്നെ.. എന്തൊക്കെയായിരുന്നു ഞാൻ ഇല്ലാത്തപ്പോൾ ഓഫീസിൽ വിശേഷങ്ങൾ?"

"പ്രതെകിച്ചു  ഒന്നുമില്ല.. എല്ലാ കാര്യങ്ങളും നന്നായി തന്നെ പോയി.. അഖിൽ സാറും മഹേഷ്‌ സാറും ഉണ്ടായിരുന്നല്ലോ.."

"Yes.. ജാനിക്കു അറിയോ.. എന്റെ ജീവിതത്തിൽ ഞാൻ ഒരുപാട് വില കല്പിക്കുന്നതാണ് അഖിയും മഹിയുമായുള്ള സൗഹൃദം.. എന്റെ ജീവിതെത്തിലെ പല നിർണായക ഘട്ടങ്ങളിലും അവർ എന്റൊപ്പം നിന്നിട്ടുണ്ട്.."
അഭി പറയുന്നതെല്ലാം ജാനി ചെറു ചിരിയോടു കൂടി കെട്ടു..

"ജാനി.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. നമ്മൾ തമ്മിൽ meet ചെയ്ത ലാസ്റ്റ് ദിവസം.. താൻ വല്ലാതെ nervous ആയിരുന്നു.. ജാനിക്കു എന്തൊക്കെയോ പ്രോബ്ലംസ് ഉണ്ടെന്ന് എനിക്ക് മനസ്സിലായി... അന്ന് അതെല്ലാം പറയാൻ ജാനി തയാറായതുമാണ്.. പക്ഷെ എന്തുകൊണ്ട് എന്നോട് അതൊന്നും പറഞ്ഞില്ല..'

അഭി ചോദിച്ചപ്പോൾ എന്ത് മറുപടി കൊടുക്കണം എന്ന് ജാനിക്കു അറിയിലായിരുന്നു... അവൾ മുഖം താഴ്ത്തി ഇരുന്നു..

"അയ്യോ.. പേർസണൽ മാറ്റർ ആണെങ്കിൽ പറയണ്ട.. ഞാൻ just ചോദിച്ചെന്നെ ഒള്ളൂ.."

"No sir.. സാറിനോട്  പറയാൻ പറ്റാത്ത കാര്യം ഒന്നുമല്ല... ഓരോരുത്തർക്കും ഉണ്ടാകില്ലേ sir അവരുടേതായ ചെറിയ പ്രശ്നങ്ങൾ... അത്രേ ഒള്ളൂ.. Sir വിചാരിക്കുന്ന പോലെ ഒന്നുമില്ല..."

"ആണോ.. എങ്കി ഓക്കേ.."

ഇരുവരും കുറെ നാളുകൾക്കു ശേഷം കുറച്ച് നേരം സംസാരിച്ചിരുന്നു...

"എങ്കിൽ ശെരി sir.. ഞാൻ പോട്ടെ.. കുറച്ച് വർക്സ് ഉണ്ട്.."

"ഓക്കേ ജാനി.. Carry on.."

ജാനി വർക്കിലേക്കു തന്നെ മടങ്ങി...

*******************

"എടി... നിൽക്കെടി അവിടെ.. നീ ഒറ്റ ഒരുത്തിയ ഇതിനെല്ലാം കാരണം..."

നന്ദുവിനു പുറകെ പാഞ്ഞുകൊണ്ട്  ആദി പറഞ്ഞു...

"ഞാൻ എന്ത് ചെയ്തുന്നാ.."

നന്ദു കിതച്ചുകൊണ്ട്  ചോദിച്ചു...

"നീ പറഞ്ഞിട്ടല്ലേ ഞാൻ ആ പട്ടിക്കു മെസ്സേജ് അയച്ചത്... ഇപ്പൊ എനിക്ക് മനസമാധാനം ഇല്ല...24 മണിക്കൂറും ആ ഊള മെസ്സേജ് അയക്കും..."

"ഏഹ്ഹ്... ആണോ.. എന്തൊക്കെയോ അയക്കുന്നെ..."

"വേറെന്ത്.. Good morning അഭി.. ഫുഡ്‌ കഴിച്ചോ.. ഓഫീസിൽ ആണോ.. ഉറങ്ങിയോ.. കിടന്നോ.. മറ്റേതാണോ മറിച്ചതാണോ എന്ന് ചോദിച്ചു സ്വൈര്യം തരില്ല..."

"ആഹാ.. Very good.. നമ്മൾ നമ്മുടെ ലക്ഷ്യ സ്ഥാനത്തു എത്തിയിരിക്കുന്നു.."

"നീ തെളിച്ചു പറ..."

"ആഹ്ന്നെ... നമ്മൾ ഈ പരിപാടി തുടങ്ങിയപോളെ പ്ലാൻ ചെയ്‍തത്തു ഇതല്ലേ....അയാൾക്കു ചേച്ചിയോ.. ചേച്ചിയുടെ മെസ്സേജോ ഇല്ലാതെ പറ്റില്ല എന്നൊരു അവസ്ഥ.. ഇപ്പൊ അതുപോലെ അല്ലെ... Full ടൈം ചേച്ചിക്ക് മെസ്സേജ് അയക്കുന്നു.. അപ്പൊ ചേച്ചി അയാളിപ്പോ സ്നേഹിക്കുന്നു.. I mean അഭിരാമിയെ.. ഇനി ചേച്ചി അയാൾക്കു മുൻപിൽ പ്രെത്യക്ഷം പെടാനുള്ള സമയമാണ്... തന്റെ അഭിരാമിയെ കാണാൻ കൊതിച്ചു വരുന്ന അവന്റെ മുൻപിലേക്ക് ചേച്ചി പറയുന്നു... എന്നിട്ട് അന്ന് പറഞ്ഞതിനെല്ലാം തിരിച്ചു വൻ ചീത്ത പറയുന്നു.. ചമ്മി നാറി അയാൾ ചേച്ചിയുടെ മുൻപിൽ നിക്കുന്നു.. ഹേ എങ്ങനെയുണ്ട്..?"

"എടി.. അതുവേണോ.. നേരിട്ട് കാണുക എന്നൊക്കെ പറഞ്ഞാൽ.. വേണ്ട അതൊന്നും ശെരിയാവില്ല...".

"ഏഹ്.. അതിനു വേണ്ടിയല്ലേ നമ്മൾ ഇതെല്ലാം ചെയ്തു കൂട്ടിയേ... അയാളുടെ മുൻപിൽ പോയി നിന്നു രണ്ട് mass ഡയലോഗ് അടിക്കണ്ടേ..'

"എടി ശെരി.. പക്ഷെ അയാൾ ഒരു പോലീസ്‌കാരൻ അല്ലെ.. എന്നെ പിടിച്ചു വല്ല വഞ്ചന കുറ്റത്തിനും ജയിലിൽ ഇട്ടാല്ലോ "

"പിന്നെ.. അയാൾക്കതല്ലേ പണി... അങ്ങനെ അയാൾ ചേച്ചിക്കെതിരെ വഞ്ചന കുറ്റത്തിന് കേസ് കൊടുത്താൽ നമ്മൾ അയാൾക്കെതിരെ പീഡനതിന് കേസ് കൊടുക്കും..."

"ഇതൊക്കെ പറയാം എന്നെ ഒള്ളൂ.. കാര്യത്തോട് അടുക്കുമ്പോൾ നീ മുങ്ങും ഞാൻ പെടും.."

"എന്റെ ആദി ചേച്ചി... ഞാൻ ഉറപ്പ് പറയുന്നു... നാണക്കേട് ഭയന്ന് അയാൾ ഈ കാര്യം വേറൊരു ആളോട് പറയില്ല... ഉറപ്പ്.. പിന്നെ എന്ത് വന്നാലും ഞാൻ ചേച്ചിടെ കൂടെ ഉണ്ടാകും.. സത്യം.."

"ഉറപ്പ് ആണലോല്ലേ.."

"ആഹ്ന്ന്.. ഉറപ്പ്.. ചേച്ചി ധൈര്യായിട്ട് അയാൾക്കു മെസ്സേജ് അയക്കു.. നേരിട്ട് meet ചെയ്താലോ എന്ന് ചോദിച്ചു..."

"ശെരി.."

ആദി ഫോൺ എടുത്തു രഘുവിനു മെസ്സേജ് അയച്ചു..

"രഘുവേട്ട... നമ്മുക്ക് ഒന്ന് meet ചെയ്താല്ലോ ?"

..................................

"എടാ.. അജു.. ഇനി എന്താ നിന്റെ പ്ലാൻ?"

രഘു അർജുനോടായി ചോദിച്ചു..

"എടാ.. ഞാൻ കഴിഞ്ഞ ദിവസം അദ്വൈത്തിന്റെ അച്ഛനെ കണ്ടായിരുന്നു..".

"ഏഹ്ഹ്. എപ്പോ? എന്തിനു "

"അതൊക്കെ ഉണ്ട്.. അദ്വൈത് അവസാനമായി അവിടെ വന്നതിനെ പറ്റിയാണ് ഞാൻ അച്ഛനോട് ചോദിച്ചു.. "

"എടാ.. എന്തെങ്കിലും ഹിന്റ് കിട്ടിയോ..".

"എടാ.. അത് അച്ഛൻ പറഞ്ഞത്...

ഈ അദ്വൈതും ദീപുവും പിന്നെ വൈഷ്ണവും കൂടി കുറച്ച് ദിവസം അഭിറാമിന്റെ വീട്ടിൽ പോയി നിന്നിരുന്നു...

അവിടന്നു പറഞ്ഞതിനും മുൻപേ അദ്വൈത് തിരിച്ചെത്തി...

അവരുടെ കമ്പനിടെ കൺസ്ട്രക്ഷന് ആവശ്യമുള്ള തുക വിചാരിച്ച പോലെ ശെരിയായില്ല എന്നാണ് അദ്വൈത് പറഞ്ഞത്...

അന്നാണ് അച്ഛൻ അവനു അന്ന് പറഞ്ഞ 50 ലക്ഷം നൽകിയത്... ആ പണം ആയി അന്ന് രാത്രി അദ്വൈത് ആ വീട്ടിൽ നിന്നിറങ്ങിയതാണ്...

പിന്നെ.. പിനീട് എന്ത് സംഭവിച്ചു.."

"ആഹ് പറയെടാ.. പിന്നെ എന്താ സംഭവിച്ചേ?"

"അതിനുത്തരം പറയാൻ രണ്ടേ രണ്ട് പേർക്കെ പറ്റൊള്ളൂ.. ഒന്ന് അഭിറാം മറ്റൊന്ന് വൈഷ്ണവ്.."

"ഇത്രേം ആയ സ്ഥിതിക്ക് ഇനി അവരെ കസ്റ്റഡി യിൽ എടുത്തൂടെടാ.."

"വേണ്ട.. ധൃതി കാണിക്കണ്ട.. നമ്മുക്ക് കുറച്ച് തെളിവ് കൂടി വേണം.."

"ഓഹ്.."

"ഇനി ഒരാഴ്ച കൂടി അല്ലെ ഒള്ളൂ നിന്റെ സസ്പെന്ഷൻ.. അത് കഴിഞ്ഞാൽ ജോയിൻ ചെയ്യാല്ലോ.."

"യാ യാ... ഞാൻ ഇല്ലാതെ അധികം കാലം കേരള പോലീസ് നു പിടിച്ചു നിൽക്കാൻ പറ്റില്ല.. അതല്ലേ ആ കമ്മീൻഷണർ 6 മാസത്തെ സസ്പെന്ഷൻ പിൻവലിച്ചു 3 മാസം ആക്കിയത്.."

"ദേ ... ഒരൊറ്റ ചവിട്ട് വച്ചു തന്നാൽ ഉണ്ടല്ലോ.. ഞാൻ കരഞ്ഞു കാൽ പിടിച്ചിട്ടാ ആ കമ്മീഷണർ ടേ മനസ്സ് ഒന്ന് മാറിയത്..."

"ഓഹ്.. നിനക്ക് ഇറങ്ങാറായില്ലേ..?"

"ആഹ് ഞാൻ ഇറങ്ങുവാ.. മോൻ വീടൊക്കെ തൂത്തു തുടച് വൃത്തി ആക്കി വയ്ക്ക്..".

"എന്റെ പട്ടി വൃത്തിയാക്കും..."

അജു ചിരിച്ചുകൊണ്ട് ഇറങ്ങി...

അപ്പോഴാണ് രഘു ഫോൺ എടുക്കുന്നത്... അതിലേ ആദിയുടെ... മെസ്സേജ് അവൻ open ചെയ്തു...

"രഘുവേട്ട.. നമ്മുക്ക് ഒന്ന് meet ചെയ്താല്ലോ..."

"ഓഹോ.. അപ്പൊ നീ കളത്തിൽ ഇറങ്ങാൻ തീരുമാനിച്ചു.... എങ്കിൽ കാണാം.."

"പിന്നെന്താ അഭി.. നമ്മുക്ക് കാണാം .."

രഘു റിപ്ലൈ കൊടുത്ത് മനസ്സിൽ ആദിയെ കാണാനുള്ള കണക്ക് കൂട്ടലുകൾ തുടങ്ങി...

-തുടരും.