Aksharathalukal

പൊതിച്ചോറ്

മിനികഥ :
പൊതിച്ചോറ്
*************


ഒരു പൊതി ചോറ് വാങ്ങണം.. എന്തിനാടാ.. ഞാൻ ചോദിച്ചു.. ഇങ്ങനെ നടന്ന മതിയോ.. ഒന്ന് വൈറൽ ആകണ്ടേ. ഞാൻ പൊതി ചോറ് ആ ഭിക്ഷകാരന് കൊടുക്കും, നീ വീഡിയോ എടുക്കും.. നീ യാദൃച്ഛികമായി കാണും പോലെ വീഡിയോ എടുത്ത് കിടുക്കൻ ക്യാപ്ഷൻ നൽകി സോഷ്യൽ മീഡിയയിൽ ചാമ്പിക്കോ..നന്മയുള്ള ലോകമേ!!!

***************
നിഥിൻകുമാർ ജെ പത്തനാപുരം
7994766150