നിരഞ്ജൻറെ സ്വന്തം പാറു Chapter 62
“അല്ലെ... ഈ ചീള് കേസിനാണോ ഇത്ര ബിൽഡപ്പ്. അത് വിടടോ... ഞങ്ങൾ നിങ്ങളെ ഒന്ന് പരിചയപ്പെടാൻ വന്നതാണ്.”
അവരിൽ മൂത്ത ആൾ ഹരിക്ക് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു.
“ഞാൻ മൃദു ഹരിദാസ്.”
ഇത് അതുകേട്ട് ഹരി പറഞ്ഞു.
“I am Hari Menon.”
“Hi…Iam ഋതു ഹരിദാസ്”
എന്നും പറഞ്ഞ് അടുത്ത ആൾ ആൾ ഹരിക്ക് നേരെ കൈനീട്ടി. പിന്നെ ഗിരിയേയും പരിചയപ്പെട്ടു.
അപ്പോഴാണ് നിഹാരിക അങ്ങോട്ട് വന്നത്.
“മൃദു, ഋതു ഞാൻ നിങ്ങളെ അന്വേഷിക്കുകയായിരുന്നു. ഒരു thanks പറയാമെന്ന് കരുതി വന്നതാണ്.”
“ഏട്ടത്തി, എന്തിനാണ് thanks പറയുന്നത്. അതും ഞങ്ങളോട്. ഞങ്ങൾ ആ അന്തരീക്ഷത്തിന് ഒരു റിലാക്സേഷൻ ഉണ്ടാവാൻ വേണ്ടി അങ്ങനെ പറഞ്ഞതാണ്. മാത്രമല്ല ഞങ്ങൾക്ക് ആയമ്മമാരെ ഒട്ടും ഇഷ്ടപ്പെട്ടില്ല. അപ്പോൾ തരം കിട്ടിയപ്പോൾ ഒന്ന് കൊടുത്തു നോക്കിയതാണ്.”
അവർ സംസാരിക്കുന്നത് കണ്ടു ഹരിയും ഗിരിയും സംശയത്തോടെ നിഹാരികയെ നോക്കി. അവർക്ക് ആളെ മനസ്സിലായിട്ടില്ല എന്ന് മനസ്സിലാക്കിയ നിഹാരിക തൻറെ അനിയൻമാരോട് പറഞ്ഞു.
“നിങ്ങൾ പരിചയപ്പെട്ടില്ലല്ലോ? ഇവർ ഏട്ടൻറെ ഫസ്റ്റ് കസിൻസ് ആണ്.”
“അതെ അതു മാത്രമല്ല ഞങ്ങൾ ഇരട്ടകളും പരട്ടകളും ആണ്.”
അവർ തമാശ പോലെ പറഞ്ഞു.
അപ്പോഴാണ് അവർക്ക് കാര്യം മനസ്സിലായത്.
ഹരിയും ഗിരിയും പിന്നെ കാണാം എന്നും പറഞ്ഞു poolളിന് അടുത്തേക്ക് വീണ്ടും നടക്കാൻ തുടങ്ങി.
“മൃദു, ഋതു വായോ, നമുക്ക് ഹാളിലേക്ക് പോകാം. എല്ലാവരും അവിടെയുണ്ട്,”
എന്നും പറഞ്ഞു നിഹാരിക രണ്ടു പേരെയും കൂട്ടി ഹോളിലേക്ക് നടന്നു.
ഭരതനും മായയും അവിടെ തന്നെ ഇരിക്കുകയായിരുന്നു.
നിരഞ്ജനും നികേതും മീഡിയയുടെ അടുത്തേക്ക് പോയിരുന്നു.
ഭരതനും മായയും പരസ്പരം ഒന്നും സംസാരിച്ചില്ല. എന്നാൽ ഭരതൻറെ ഫോണിൽ വാസുദേവൻ വിളിച്ചു. ഭരതൻ മായയെ ഒന്നു നോക്കിയ ശേഷം ഫോൺ അറ്റൻഡ് ചെയ്തു.
വാസുദേവൻ ആധിയോടെ ചോദിച്ചു.
“അവിടെ എന്തെങ്കിലും കുഴപ്പമുണ്ടോ മോനേ?”
“എന്താച്ചാ... മായ എൻറെ അടുത്ത് തന്നെയുണ്ട്.”
“ഉവ്വോ? അപ്പോൾ കുഴപ്പം ഒന്നും ഇല്ല അല്ലേ? ന്യൂസിൽ ഹെഡ് ലൈൻ കണ്ടു. നിരഞ്ജൻ മേനോൻ ഏതോ 3rd ക്ലാസ് പെൺകുട്ടിയെ പ്രണയിക്കുന്നു എന്നൊക്കെ പറയുന്നുണ്ട്. അതൊക്കെ കണ്ടപ്പോൾ വല്ലാതെ ആദി തോന്നി. എൻറെ മോള്...”
അയാളുടെ വിഷമം മനസ്സിലാക്കി ഭരതൻ അടുത്തു നിൽക്കുന്ന മായയോട് പറഞ്ഞു.
“മായ ഇങ്ങ് വന്നേ... അച്ഛനോട് സംസാരിക്കൂ. അച്ഛൻ ന്യൂസ് കണ്ടു ആകെ സങ്കടത്തിലാണ്. നിന്നോട് സംസാരിച്ചാൽ ഒരു സമാധാനം ഉണ്ടാകും ആ പാവത്തിന്.”
അത്രയും പറഞ്ഞ് അവൻ ഫോൺ അവൾക്ക് കൊടുത്തു.
അവൾ വാസുദേവനോട് ഉണ്ടായത് വിശദമായി തന്നെ പറഞ്ഞു. തനിക്ക് ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു അയാളെ സമാധാനിപ്പിച്ചു.
പിന്നെ ലളിതയോടും സംസാരിച്ച ശേഷം മാത്രമാണ് ഫോൺ വെച്ചത്.
എല്ലാം കഴിഞ്ഞ് കോൾ കട്ട് ചെയ്തപ്പോൾ വാസുദേവൻ ലളിതയോട് പറഞ്ഞു.
“എല്ലാം കലങ്ങി തെളിയാൻ സമയം ആയി തുടങ്ങി എന്ന് തോന്നുന്നു.”
അതുകേട്ട് ലളിതയും പറഞ്ഞു.
“എൻറെയും മനസ്സ് അതു തന്നെയാണ് പറയുന്നത്.”
ഈ സമയം മാധവൻ മീഡിയയോട് പറഞ്ഞു.
“മേലേടത്തുകാർ ഒരിക്കലും പബ്ലിസിറ്റി ആഗ്രഹിച്ചിട്ടില്ല. മാത്രമല്ല ഇന്നത്തെ സംഭവത്തെ നിങ്ങൾ എങ്ങനെ വ്യാഖ്യാനിച്ചാലും അത് ഞങ്ങളെ ബാധിക്കാനും പോകുന്നില്ല. ഒന്ന് ഞാൻ ഇപ്പോൾ പറയാം. ഒരു വർഷത്തിനുള്ളിൽ നിരഞ്ജൻറെ വിവാഹം ഉണ്ടാകും. അന്നേരം എല്ലാം വിശദമായി എല്ലാവരെയും അറിയിക്കുന്നതാണ്. അതുവരെ എല്ലാം സൈലൻറ് ആയി പോകട്ടെ. ഞങ്ങളുടെ അതിഥികളാണ് നിങ്ങളും. so please enjoy this evening.”
അത്രയും പറഞ്ഞ ശേഷം വേറെ കൊസ്റ്റ്യൻ ഒന്നും നിൽക്കാതെ മാധവൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. പുറകെ എല്ലാവരും.
ആ സമയം മായ ഭരതനെ അന്വേഷിച്ച് നടക്കുകയായിരുന്നു. അപ്പോഴാണ് ഹരിയും ഗിരിയും സ്കൂളിനടുത്ത് നിൽക്കുന്നത് അവർ കണ്ടത്. അവൾ അവരോടൊപ്പം ഇരുന്ന് സംസാരിച്ചു.
ഏകദേശം ഒരു മണിക്കൂറോളം അവിടെ തന്നെ ഇരുന്നു. ഹരി കൂടെയുള്ള അതുകൊണ്ട് അവൾ എക്സ്ട്രാ വിജിലൻറയിരുന്നു.
പുറകെ ഭരതനും നികേതും അവരോടു ചേർന്നു സംസാരിച്ചിരുന്ന സമയം അവർക്ക് അരികിൽ ഒരാൾ ഒരു ട്രെയിനിൽ അഞ്ച് ഗ്ലാസും വിസ്കിയും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസും കൊണ്ടു വന്നു.
അല്പസമയത്തിനു ശേഷം നിരഞ്ജനും അവിടേക്ക് വന്നു. ഓരോരുത്തരും ഓരോ ഗ്ലാസ് എടുത്തു. ഓറഞ്ച് ജ്യൂസ് ഗ്ലാസ്സ് എടുത്ത് നിരഞ്ജൻ മായയ്ക്കു നൽകി.
“ഇപ്പോൾ ഞാൻ തന്നാൽ തനിക്ക് വിശ്വാസത്തോടെ കുടിക്കാം അല്ലേ?”
അതുകേട്ട് മായ ചിരിയോടെ അവനിൽ നിന്നും ഗ്ലാസ് വാങ്ങി.
അതുകേട്ട് നികേത് അതിശയത്തോടെ ചോദിച്ചു.
“അത് എന്താടാ ഞങ്ങളുടെ പെങ്ങൾ നീ കൊടുത്താൽ കഴിക്കാറില്ലേ?”
“പച്ചവെള്ളം പോലും സീൽ ബോട്ടിൽ ആണെങ്കിൽ മാത്രമേ അവൾ എന്നിൽ നിന്നും വാങ്ങി കുടിക്കൂ. അത്രയ്ക്ക് വിശ്വാസമാണ് നിങ്ങളുടെ അനുജത്തിക്ക് ഈ നിരഞ്ജൻ മേനോനെ.”
നിരഞ്ജൻ പുഞ്ചിരിയോടെ പറഞ്ഞു.
അതുകേട്ട് അതിശയത്തോടെ ഗിരി ചോദിച്ചു.
“ആ ഇവളെയാണോ നീ നിൻറെ ചായയും പഴം പൊരിയും ഷെയർ ചെയ്യിച്ചത്.”
എല്ലാവർക്കും അതേ ചോദ്യം മനസ്സിൽ ഉയർന്നു വന്നിരുന്നു.
“അത് പിന്നെ ചിത്തിരയെ കാണിക്കാൻ അല്ലേ?”
മായ ചിരിയോടെ പറഞ്ഞു.
അതു കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.
“എല്ലാവരും വന്ന് ഭക്ഷണം കഴിക്കൂ, രാത്രി ഫ്ലൈറ്റ് ഉള്ളതാണ്. നമുക്ക് എല്ലാവർക്കും ഒരുമിച്ച് ഇറങ്ങാം എയർപോർട്ടിലേക്ക്.”
നികേത് എല്ലാവരോടുമായി പറഞ്ഞു.
പിന്നെ ഹോളിൽ ചെന്ന് എല്ലാവരും കഴിക്കാൻ ഇരുന്നു.
നിരഞ്ജൻറെ സൈഡിൽ ആണ് മായ ഇരുന്നിരുന്നത്. അതിനു ശേഷം നിഹാരിക പിന്നെ ശ്രീ, പിന്നെ നികേത് അങ്ങനെ എല്ലാവരും കൂടി ഇരുന്ന് കഴിക്കുകയായിരുന്നു.
കഴിച്ച് പകുതി എത്തിയതും നിഹാരിക ഇക്കിളിയിടാൻ തുടങ്ങി.
നിരഞ്ജൻ വേഗം തൻറെ അടുത്തുള്ള ഗ്ലാസ്സെടുത്ത് നീഹാരികക്ക് കൊടുത്തതും തൻറെ പിന്നിലൂടെ നിരഞ്ജൻ വെള്ളം കൊടുക്കുന്നത് അറിയാതെ മായ പിന്നിലോട്ട് ആഞ്ഞതും ഒന്നിച്ചായിരുന്നു.
ആ ഗ്ലാസ്സിൽ ഉണ്ടായിരുന്ന തണുത്ത വെള്ളം മുഴുവനും അവളുടെ കഴുത്തിനു പിന്നിലൂടെ ആണ് വീണത്.
അതുകണ്ട് ശ്രീ വേഗം എഴുന്നേറ്റ് അവളുടെ മുടി പൊക്കി കൊടുത്തു. മായ കുറച്ച് ടിഷു എടുത്ത് പുറത്ത് വെച്ചു.
നിരഞ്ജൻ എല്ലാം നോക്കി നിൽക്കുകയാണ്. ശ്രീ പറഞ്ഞു.
“ഇത് കുറച്ചു വെള്ളമാണ് nothing to worry. അല്പ സമയത്തിനു ശേഷം നനഞ്ഞ ഈ ടിഷ്യു മാറ്റി വേറെ ടിഷ്യു വെച്ചാൽ മതി.”
മായ സമ്മതത്തോടെ പുഞ്ചിരിച്ചു. പിന്നെയും അല്പസമയം കഴിഞ്ഞപ്പോൾ മായ തൻറെ ഒരു കൈ കൊണ്ട് ടിഷു മാറ്റുന്നത് കണ്ടു നിരഞ്ജൻ അവളുടെ മുടി മാറ്റിക്കൊടുത്തു.
എന്നാൽ അത് അറിയാതെ മായ ടിഷ്യു കൊണ്ട് നന്നായി തുടച്ച് വേറെ ടിഷ്യു വെക്കാം എന്നു കരുതിയതാണ്.
എന്നാൽ നിരഞ്ജൻ ഷോക്ക് അടിച്ചത് പോലെയാണ് അവളുടെ കഴുത്തിൽ നോക്കി നിന്നത്.
നിരഞ്ജന് തൻറെ കണ്ണുകളെ വിശ്വസിക്കാൻ പറ്റാതെ അവൻ വീണ്ടും വീണ്ടും ആർക്കും സംശയം തോന്നാത്ത വിധത്തിൽ അവളുടെ കഴുത്തിലേക്ക് നോക്കി.
അവൻറെ ഹാർട്ട് ബീറ്റ് നിന്നു പോയതായി അവനു തോന്നി.
തൻറെ പാറു...
അവളുടെ കഴുത്തിൽ തൻറെ പേര് ടാറ്റു ചെയ്തതാണ് നിരഞ്ജൻ കണ്ടത്.
അവന് എന്താണ് ചെയ്യേണ്ടതെന്നറിയാതെ നിന്നു. തൻറെ ഹൃദയമിടിപ്പ് വളരെ വേഗത്തിൽ ആകുന്നത് അവൻ മനസ്സിലാക്കി.
അവൻ അവിടെ നിന്നും എത്രയും പെട്ടെന്ന് എഴുന്നേറ്റു പോകാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു.
എല്ലാവരും ഉള്ളതു കൊണ്ട് അങ്ങനെ ചെയ്യാനും പറ്റുമായിരുന്നില്ല. അവസാനം അവൻ ഒരു കണക്കിന് തൻറെ മനസ്സിനെ ശാന്തമാക്കി.
പിന്നെ എഴുന്നേറ്റു നേരെ pool സൈഡിലേക്ക് ആണ് അവൻ പോയത്. അവിടെ ഇരുന്ന് സമാധാനത്തോടെ അവൻ ആ സീൻ ഒന്നു കൂടി ആലോചിച്ചു.
താൻ French ലാണ് നിരഞ്ജൻ എന്നവളുടെ കഴുത്തിൽ ടാറ്റു ചെയ്തിരുന്നത്. അത് അന്ന് വെറുതെ ഒരു രസത്തിന് ചെയ്തതാണ്.
ഇത്രനാളും താൻ അന്വേഷിച്ചിരുന്ന തൻറെ ജീവനാണ് തൻറെ മുൻപിൽ ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കാൻ തനിക്ക് സാധിച്ചില്ലല്ലോ?
തൻറെ പാറു... ആ ഓർമ്മ തന്നെ അവനെ സ്വർഗ്ഗത്തിൽ എത്തിച്ചിരുന്നു.
മാഫിയ കിംഗ് എന്നു വിളിക്കുന്ന തന്നെയും തൻറെ സഹോദരങ്ങളെയും പാവം ഭരതനേയും രണ്ടാഴ്ചയോളം പട്ടിയെപ്പോലെ തേരാപ്പാര ഓടിച്ചിട്ടും ഒന്നുമറിയാത്ത പോലെ നിന്ന നിന്നെ ഞാനെന്താ മായ... അല്ല പാറു ചെയ്യേണ്ടത്?
ഇൻറർനാഷണൽ detective agency ഒരുപാട് അന്വേഷിച്ചിട്ടും കിട്ടാത്ത പാറു...
സമ്മതിച്ചിരിക്കുന്നു കുട്ടി പിശാചെ നിന്നേ...
വെറുതെയല്ല അമ്പലത്തിൽ വച്ച് ഈശ്വരൻ മാരോട് തൻറെ പാറുവിനെ എത്രയും പെട്ടെന്ന് കാണിച്ചു തരണേ എന്ന് പറയുമ്പോൾ ഇവളുടെ മുഖം തൻറെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്.
മാത്രമല്ല ഇവളെ പേടിപ്പിച്ച് കൂടെ നിർത്താൻ വേണ്ടി അവളുടെ അടുത്ത് എത്തുമ്പോഴേക്കും തൻറെ നിയന്ത്രണം എല്ലാം പോകുന്നതും അവൾക്കു തൻറെ പാറുവിൻറെ രുചിയും മണവും ഫീലും എല്ലാം ഉണ്ടാകുന്നതും തന്നെ പലപ്പോഴും അതിശയപ്പെടുത്തിയിട്ടുണ്ട്.
പക്ഷേ ഇവളുടെ രൂപം ഇങ്ങനെ ആക്കി എടുത്തത് എങ്ങനെയായിരിക്കും?
അങ്ങനെ ഓരോന്ന് ആലോചിക്കുമ്പോഴാണ് detective ഏജൻസിയിൽ നിന്നും അവനു ലഭിച്ച റിപ്പോർട്ടിൻറെ സമ്മറി അവൻറെ ഓർമ്മയിൽ വന്നത്.
അതോടെ കുറേ കാര്യങ്ങൾ അവന് ക്ലിയർ ആവാൻ തുടങ്ങി.
എന്നാലും താൻ അറിഞ്ഞ കാര്യങ്ങൾ പെട്ടെന്ന് ആരെയും അറിയിക്കാൻ നിരഞ്ജൻ തയ്യാറായിരുന്നില്ല. ഇനിയും കുറേ കാര്യങ്ങൾ അറിയാനുണ്ട്. അതിന് മായ വായ തുറക്കണം.
നിരഞ്ജൻ മനസ്സിൽ ഓരോന്ന് കണക്കുകൂട്ടി.
പണിയുണ്ട്.
എന്നോട് നീ എത്ര കളിക്കും എൻറെ കുട്ടി പിശാചെ...
തന്നോടൊപ്പം കാറിൽ സഞ്ചരിക്കാൻ പേടിയുള്ള മായ.
തന്നോടൊപ്പം ഹോട്ടലിൽ വരാൻ മടിക്കുന്ന മായ.
എന്തിന് തന്നെ ആദ്യമായി കണ്ട നിമിഷം തല കറങ്ങി വീണ മായ.
ഇപ്പോൾ അവന് എല്ലാം connect ആകുന്നുണ്ട്.
മായയുടെ മണം, ചുണ്ടുകളുടെ ടേസ്റ്റ്, എന്തിന് അവളുടെ സ്കിൻ ഫീൽ പോലും ഒന്നാണെന്ന് പലപ്പോഴും തനിക്ക് തോന്നിയിട്ടുണ്ട്.
ആ കണ്ണുകൾ പാറുവിനെ പോലെ പിടയ്ക്കുന്നത് താൻ പലപ്പോഴും കണ്ടിട്ടുണ്ട്.
മാത്രമല്ല അവൾ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്, I don't trust you Niranjan. I know very well that what all you did to Paru.
അവൾ അത്രയും പറഞ്ഞിട്ട് പോലും തനിക്ക് അവളെ മനസ്സിലാക്കാൻ പറ്റിയില്ല.
ഹരിയും പലപ്പോഴായി പറഞ്ഞിട്ടുണ്ട് തനിക്ക് പാർവർണ്ണയെ പോലെ മായയെ ഫീൽ ചെയ്യുന്നുണ്ടെന്ന്.
അവൾ ഈ രൂപവും മാറി, പേരുമാറ്റി എന്തിനാണ് ഇവിടെ എൻറെ അരികിൽ നിൽക്കുന്നത്?
എന്തായിരിക്കും അവളുടെ ഉദ്ദേശം?
എന്നെ നേടാൻ ആണെങ്കിൽ അതിനീ തരികിടയുടെ ആവശ്യമില്ല.
പൈസയും അവൾക്ക് issue അല്ല.
പിന്നെ എന്താണ് അവളെ എൻറെ അടുത്ത് പിടിച്ചു നിർത്തുന്നത്?
സൂര്യൻ ആയിരിക്കുമോ അവളുടെ പ്രോബ്ലം?
എല്ലാം അറിഞ്ഞ ശേഷം ആണോ മായ ഇവിടെ വന്നിരിക്കുന്നത്?
അതിന് ഒരു വഴിയും കാണാനില്ല. കാരണം അവളെ ഇവിടെ കൊണ്ടു വരാൻ എനിക്ക് നന്നായി പണിപ്പെടേണ്ടി വന്നിരുന്നു. എന്താണ് അതിനർത്ഥം. അവൾക്കും ഒന്നുമറിയില്ല എന്നു തന്നെ അനുമാനിക്കാം.
എന്നാലും എൻറെ കുട്ടി പിശാചെ... നീ എന്നെ ഇത്രയ്ക്ക് തീ തീറ്റിച്ചതല്ലേ?
ഇനി എൻറെ ടേൺ ആണ്.
ഇപ്പോൾ ഞാൻ ആരോടും എന്തായാലും ഒന്നും പറയാൻ പോകുന്നില്ല.
ഇനി നീ നിരഞ്ജൻറെ പണി ഏറ്റു വാങ്ങി ബുദ്ധിമുട്ടുന്നത് ഒന്ന് കാണണം.
പിന്നെയും അവിടെ തന്നെ ഇരുന്നു നിരഞ്ജൻ ഓരോന്ന് ആലോചിച്ചു കൂട്ടി, കുറെ തീരുമാനമെടുത്തു.
പിന്നെ നേരെ ചെന്നത് അച്ഛച്ഛനടുത്താണ്.
“അച്ഛച്ഛാ ഞങ്ങൾക്ക് തിരിച്ച് പോകണം.”
അതുകേട്ട് മാധവൻ അവനെ നോക്കി. അവന് എന്തോ പറയാനുണ്ടെന്ന് അയാൾക്ക് മനസ്സിലായി.
“വാ നടക്ക്”
എന്നും പറഞ്ഞ് ആളുകൾ ഒഴിഞ്ഞ സ്ഥലത്തേക്ക് അവർ നീങ്ങി നിന്നു.
“എന്താടാ നിനക്ക് ലോട്ടറി അടിച്ചോ? നിൻറെ മുഖം എന്താ ഈ രാത്രിയിലും ഇത്ര ചുവന്നിരിക്കുന്നത്?”
“Yes... ലോട്ടറി അടിച്ചു. ഈ ജീവിതത്തിൽ ഇത്രയും വലിയ ലോട്ടറി നിരഞ്ജന് ഇനി കിട്ടാനില്ല.”
അവൻ സന്തോഷത്തോടെ പറയുന്നത് ശ്രദ്ധിച്ചു കൊണ്ട് മാധവൻ നോക്കി നിന്നു.
നിരഞ്ജൻ തുടർന്നു.
“ഇഷ്യൂസ് ഒക്കെ ഒരു വിധം കരക്ക് അടുത്തു കഴിഞ്ഞു. ഇനി ഒരു കൊട്ടിക്കലാശം ഉണ്ടാകും. പക്ഷേ ഞാൻ ധൃതി പിടിക്കാതെ സാവധാനം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത്രയും സമയം ഞാൻ ഇരുട്ടിൽ കിടന്ന് തപ്പുകയായിരുന്നു. ഇപ്പോൾ എല്ലാം ക്ലിയർ ആയി വരുന്നുണ്ട്. ഇനി നിരഞ്ജന് ഹാൻറിൽ ചെയ്യാനുള്ളത് മാത്രമേ ബാക്കിയുള്ളൂ.”
അതേ സമയം അച്ചമ്മയും അവർക്ക് അടുത്തേക്ക് വന്നു.
നിരഞ്ജൻ സന്തോഷത്തോടെ അച്ഛമ്മയെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു.
“ഈ ബർത്ത് ഡേക്ക് ഞാൻ അറിയാതെ തന്ന ഒരു ഗിഫ്റ്റ് ഉണ്ട്. എന്നാൽ ഞാൻ തന്ന ആ ഗിഫ്റ്റ് ആണ് ഏറ്റവും Aptറ്റായ ഗിഫ്റ്റ് എന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. അതു മനസ്സിലാക്കാൻ കുറച്ചു വൈകി പോയി. നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ ഇന്ന് കുറച്ചു കൂടി കളർ ആക്കാമായിരുന്നു. സാരമില്ല, അത് പോട്ടെ. എൻറെ മനസ്സിൽ ഒരു വലിയ വിഷമം ഉണ്ടായിരുന്നു. അത് മാറിക്കിട്ടി. ഇനി എന്തും ഹാൻഡിൽ ചെയ്യാൻ നിരഞ്ജൻ തയ്യാറാണ്.”
നിരഞ്ജനെ നോക്കി അച്ഛമ്മ പറഞ്ഞു.
“നീ പറയുന്നതൊന്നും എനിക്ക് അങ്ങ് മനസ്സിലായില്ല. എന്തായാലും മായ മോളെ നീ എനിക്ക് തന്നില്ലേ? അതുമതി. ഞാൻ ഹാപ്പിയാണ്.”
“ഞാനും... “
പുഞ്ചിരിയോടെ അവൻ തന്നോട് തന്നെ പറഞ്ഞു.
ആ സമയം തന്നെ എല്ലാവരും അവർക്ക് അടുത്തേക്ക് വന്നു. കൂട്ടത്തിൽ മായയും ഉണ്ടായിരുന്നു.
മുത്തശ്ശി മായയെ അടുത്തു വിളിച്ച് തലയിൽ തഴുകി കൊണ്ട് ചോദിച്ചു.
“ഇനി എന്നാണ് നമ്മൾ കാണുക?”
അവൾ ഒന്നും പറയാതെ തല താഴത്തി നിന്നു.
അവളെ തന്നെ നോക്കി നിന്ന നിരഞ്ജൻ ആദ്യ പടക്കം പൊട്ടിച്ചു.