നിരഞ്ജൻറെ സ്വന്തം പാറു Chapter 63
“എല്ലാ മാസവും നമ്മൾ തറവാട്ടിൽ വരാറില്ലേ? ഇനി തൊട്ട് ഇവളെയും കൂട്ടാം.”
മായ നിരഞ്ജൻ പറയുന്നത് കേട്ട് അമ്പരപ്പോടെ അവനെ നോക്കി.
എന്നാൽ ഒരു ഭാവഭേദമില്ലാതെ നിരഞ്ജൻ നിന്നു.
“അത് നന്നായി ഇവളും ഇനി നമ്മുടെ വീട്ടിലെ കുട്ടിയല്ലേ...”
മുത്തശ്ശി അതിയായ സന്തോഷത്തോടെ പറഞ്ഞു.
“ഞാനും ഇതു പറയാൻ ഇരിക്കുകയായിരുന്നു.”
മാധവനും അവനെ സപ്പോർട്ട് ചെയ്തു.
“എല്ലാ മാസവും മായ മോളെയും കൂട്ടി നീ വരണം. വാസുദേവനോട് നരേന്ദ്രൻ സംസാരിച്ചു പെർമിഷൻ വാങ്ങിത്തരും.”
അതുകേട്ട് മായ പറഞ്ഞു.
“മുത്തശ്ശ... ഞാൻ... എനിക്ക്... അത് ശരിയാ... “
“ഒന്നും പറയണ്ട. മുത്തശ്ശിക്ക് എല്ലാവരെയും കാണാൻ ആഗ്രഹം ഉള്ളതു കൊണ്ടാണ് മാസത്തിലൊരിക്കൽ എല്ലാവരോടും തറവാട്ടിൽ വരാൻ പറഞ്ഞിരിക്കുന്നത്.”
മുത്തശ്ശിയുടെ സംസാരം കേട്ട മായ പറഞ്ഞു.
“വിവാഹം കഴിഞ്ഞ് മതിയല്ലോ മുത്തശ്ശി ഇവിടേയ്ക്കുള്ള വരവ് ഒക്കെ.”
അവൾ പറയുന്നത് കേട്ട് നിരഞ്ജൻ പെട്ടെന്ന് പറഞ്ഞു.
“എന്നാൽ നീ വായോ...”
“Where?”
“നമുക്ക് ഇപ്പത്തന്നെ വിവാഹം കഴിക്കാം. പിന്നെ ഒന്നിനും ആരുടെയും പെർമിഷൻ എടുക്കാൻ പോകണ്ടല്ലോ?”
നിരഞ്ജൻ അടുത്ത പടക്കം പൊട്ടിച്ചു.
“ഡാ...”
അതു കേട്ട ഭരതനും നികേതും ഹരിയും ഗിരിയും ഒരു പോലെ വിളിച്ചു.
എല്ലാവരും എന്തിനാണ് ഇങ്ങനെ കോറസ് പാടുന്നതെന്ന് അവരെ സംശയത്തോടെ നോക്കി.
അതുകേട്ട് നിരഞ്ജൻ ഒരു കള്ള ചിരിയോടെ പറഞ്ഞു.
“അത് ഞാൻ മുത്തശ്ശിക്ക് മായയെ എല്ലാ മാസവും കാണണം, മായയ്ക്ക് ആണെങ്കിൽ വിവാഹത്തിനു മുൻപ് തറവാട്ടിൽ വരാൻ ബുദ്ധിമുട്ട്. അപ്പൊൾ ഇതിനെല്ലാം കൂടി ഒരു സൊലൂഷൻ ആയി പറഞ്ഞതാണ്. അല്ലാതെ വേറെ ഒന്നും അതിൽ അർത്ഥമില്ല.”
എന്നാൽ ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും നിന്ന് വിറക്കുകയായിരുന്നു മായ.
“അതൊന്നും ശരിയാവില്ല.”
മായ ഉറച്ച ശബ്ദത്തിൽ പെട്ടെന്ന് പറഞ്ഞു.
അപ്പോൾ നിരഞ്ജൻ അവൾക്ക് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു.
“ഒരു മാസത്തിനുള്ളിൽ എന്തൊക്കെ നടക്കും എന്ന് ആർക്കറിയാം അല്ലേ ബേബി?”
പിന്നെ അവൻ അച്ഛമ്മയോട് പറഞ്ഞു.
“അടുത്ത മാസത്തെ കാര്യമല്ലേ? അച്ഛമ്മ വിഷമിക്കേണ്ട, അവൾ എൻറെ കൂടെ വരും. ഞാനല്ലേ പറയുന്നത്? അല്ലെ മായ.”
“അല്ലെങ്കിൽ അച്ഛമ്മ തന്നെ അവളോട് ചോദിക്ക്, അച്ഛമ്മയെ വിഷമിപ്പിക്കാൻ മായയ്ക്ക് സാധിക്കുമോ എന്ന്?”
അങ്ങനെ കളിയും തമാശയും പറഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് കൊച്ചു മക്കൾ എല്ലാം ഇറങ്ങി.
നിരഞ്ജനും മായയും ഗിരിയും ഹരിയും നികേതും ആണ് പോകുന്നത്.
ഭരതനും അച്ഛനും അമ്മയും ദുബായിലേക്ക് ആണ് പോകുന്നത്. അവരുടെ ഫ്ലൈറ്റ് നാളെ കാലത്താണ്.
നിഹാരികയും ശ്രീയും ചന്ദ്രദാസും നാളെ ആണ് ഡൽഹിയിലേക്ക് പോകുന്നത്.
എല്ലാവരും തറവാട്ടിൽ വന്നു ഫ്രഷായി.
നിരഞ്ജൻ ഭരതൻറെ റൂമിലാണ് ഫ്രഷ് ആയത്.
മായ നിരഞ്ജൻറെ റൂമിലും.
അവൾ വേഗം തന്നെ കുളിച്ചു വേഷം മാറി വന്നതും നിരഞ്ജൻ കണ്ടു മേക്കപ്പില്ലാതെ അവൾ പുറത്തിറങ്ങാറില്ല. ഇപ്പോഴാണ് അവനത് ശ്രദ്ധിച്ചത് തന്നെ.
അവൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. പിന്നെ മനസ്സിൽ പറഞ്ഞു.
“മായ പറയാതിരിക്കാൻ പറ്റില്ല, you are really smart.”
അധികം സമയം കളയാതെ എല്ലാവരും എയർപോർട്ടിലേക്ക് പുറപ്പെട്ടു.
അവിടെ അടുത്ത ബോംബ് നിരഞ്ജൻ പോലു മറിയാതെ ചിത്തിരയും അമ്മയും ചെയ്തു വച്ചിരുന്നു.
പാർട്ടിക്കിടയിൽ അവർക്ക് കിട്ടിയ അടി തിരിച്ചു നൽകാൻ വേണ്ടി ചിത്തിരയുടെ അമ്മയുടെ വകയായിരുന്നു അത്.
അവർ ഒന്നുമറിയാതെ എയർപോർട്ടിൽ എത്തിയതും മീഡിയ അവരെ പൊതിഞ്ഞു. എത്ര ശ്രമിച്ചിട്ടും നിരഞ്ജനും കൂട്ടുർക്കും മായയെ മീഡിയയിൽ നിന്നും രക്ഷിക്കാൻ സാധിച്ചില്ല.
അവസാനം നിരഞ്ജൻ രണ്ടും കൽപ്പിച്ച് മായയെ തൻറെ നെഞ്ചിലേക്ക് ചേർത്തു നിർത്തി. അവളുടെ മുഖം തൻറെ നെഞ്ചിൽ ഒളിപ്പിച്ചു പിടിച്ചു. അവളുടെ ഫോട്ടോ എടുക്കാൻ ആരെയും സമ്മതിച്ചില്ലെങ്കിലും നിരഞ്ജൻ അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചിരിക്കുന്ന രംഗം തുടരെത്തുടരെ ഫ്ലാഷു മിന്നുതിൽ നിന്നും മീഡിയ ഒപ്പിയെടുക്കുകയാണെന്ന് അവർ അറിഞ്ഞിരുന്നു.
തൻറെ പാറുവിനെ നെഞ്ചിലേക്ക് ചേർത്തു പിടിച്ച നിരഞ്ജൻ തൻറെ ഹാർട്ട് ബീറ്റ് സാധാരണ രീതിയിൽ ആക്കാൻ ശ്രമിക്കുകയായിരുന്നു.
മായ തൻറെ പ്രാണൻ ആണെന്ന് തിരിച്ചറിഞ്ഞ ശേഷം ആദ്യമായാണ് അവളെ ചേർത്തു പിടിക്കുന്നത്.
ഇത്രയും നാളും അവളെ പേടിപ്പിച്ച് കൂടെ നിർത്താനാണ് മായയെ ഓരോന്ന് ചെയ്തിരുന്നത് എങ്കിലും ഇപ്പോൾ തൻറെ അവസ്ഥ അതല്ല.
ഇത്രയും നാൾ മായയോട് അവന് പ്രത്യേകിച്ച് ഇങ്ങനെയൊരു ഫിലിംങ്ങും ഉണ്ടായിരുന്നില്ല.
നിരഞ്ജൻ ഈ സമയം ആസ്വദിക്കുകയായിരുന്നു. തൻറെ പാറു തൻറെ നെഞ്ചിൽ ചേർന്നു നിൽക്കുന്നു. വല്ലാത്ത ഒരു ഫീലിംഗ് ആയിരുന്നു അവന്.
ഏകദേശം സ്വർഗ്ഗത്തിൽ എത്തുന്ന സന്തോഷം.
പാറുവിനെ പറ്റി ആലോചിക്കും തോറും അവൻറെ ഹാർട്ട് ബീറ്റ് പിന്നെയും കൂടി വന്നു.
എന്നാലും നെഞ്ചിനുള്ളിൽ ഒളിപ്പിക്കും പോലെ നിരഞ്ജൻ ശക്തിയോടെ അവളെ തന്നിലേക്ക് അടുപ്പിച്ചു ചേർത്തു നിർത്തി.
നിരഞ്ജൻ ഇതെല്ലാം എൻജോയ് ചെയ്യുകയാണെങ്കിൽ മായാ വല്ലാതെ തളർന്നിരിക്കുകയായിരുന്നു.
നിരഞ്ജനുമായി ഇത്രയ്ക്കും Intimacy അവളെ വല്ലാതെ തളർത്തിയിരുന്നു. തൻറെ ജീവിതത്തിലെ ആ കറുത്ത ദിവസങ്ങളുടെ ഓർമ്മ അവളെ വല്ലാതെ വേദനിപ്പിച്ചു.
കൂടാതെ മീഡിയയും.
അവൾ നിരഞ്ജൻറെ നെഞ്ചിൽ ആണെങ്കിലും തളർന്നു തുടങ്ങിയിരുന്നു.
ഒരു വിധത്തിലാണ് നിരഞ്ജനും ബാക്കി മൂന്നു പേരും കൂടി മായയേ സെക്യൂരിറ്റി ചെക്കിങ്ങിനു എത്തിച്ചത്.
അവിടെ എത്തിയ ശേഷം ആണ് നിരഞ്ജൻ മായയേ തൻറെ നെഞ്ചിൽ നിന്നും അടർത്തി മാറ്റിയത്.
അവൻ സന്തോഷത്തോടെ അവളുടെ മുഖത്തേക്ക് നോക്കിപ്പോൾ അവൻറെ മുഖത്തെ ചിരി പെട്ടെന്ന് മാഞ്ഞു പോയി.
വിളറി വെളുത്ത മായയേ കണ്ട നിരഞ്ജൻ പെട്ടെന്ന് പിറകിലോട്ടു മാറി.
നിരഞ്ജൻറെ മുഖത്തെ ഭാവം കണ്ട് സംശയത്തോടെയാണ് ഹരി മായയെ നോക്കിയത്.
അവളുടെ വിളറി വെളുത്തു പേടിച്ച മുഖം കണ്ട് അവൻ അവളെ തന്നോട് ചേർത്തു നിർത്തി.
പിന്നെ അവളെ സമാധാനിപ്പിക്കാൻ എന്ന പോലെ അവൻ പറഞ്ഞു.
“അയ്യേ, ഈ നിരഞ്ജനെ അവരെ പറഞ്ഞു നിർത്തുന്ന പെൺ പുലിയാണോ ഇങ്ങനെ പേടിച്ചു നിൽക്കുന്നത്. അതും മീഡിയയെ.”
അവരുടെ സംസാരം കേട്ടാണ് നികേതും ഗിരിയും മായയെ ശ്രദ്ധിച്ചത്.
അവരും അവർക്ക് പറ്റാവുന്നത് ഒക്കെ പറഞ്ഞ് മായയെ നോർമൽ ആക്കാൻ നോക്കുന്നുണ്ട്.
എന്നാൽ ഇവരെല്ലാം കരുതും പോലെ മായയുടെ പേടി മീഡിയ അല്ല എന്ന് അറിയാവുന്ന ഒരാളായിരുന്നു നിരഞ്ജൻ.
ആ തിരിച്ചറിവാണ് നിരഞ്ജനെ വല്ലാതെ വേദനിപ്പിച്ചത്.
നിരഞ്ജൻ വേഗം അടുത്തുള്ള ഷോപ്പിൽ നിന്നും ഒരു ബോട്ടിൽ water വാങ്ങി മായയ്ക്കരികിൽ വന്നു. അവൾ അവനെ നോക്കാൻ പോലും തലയുയർത്തി ഇല്ല.
അവൾ ചെക്കിൻ ചെയ്തു.
അപ്പോഴാണ് ബാംഗ്ലൂർ ഫ്ലൈറ്റ് അനൗൺസ്മെൻറ് വന്നത്.
എല്ലാവരോടും യാത്ര പറഞ്ഞു, എല്ലാവരെയും hug ചെയ്തു മായയുടെ നെറ്റിയിൽ ഒരു ചുംബനം നൽകി ആണ് ഗിരി പോയത്.
ഏതാനും നിമിഷങ്ങൾക്കകം മദ്രാസ് ഫ്ലൈറ്റ് അനൗൺസ്മെൻറ് വന്നു.
ഹരിയും എല്ലാവരോടും യാത്ര പറഞ്ഞു.
മായയെ ഹജ്ജ് ചെയ്തു തലയിൽ തട്ടി പോയി വരാമെന്നു പറഞ്ഞു.
ഇനി ഏകദേശം ഒരു മണിക്കൂർ സമയമുണ്ട് ബോംബെ ഫ്ലൈറ്റ് ഡിപ്പാർച്ചർ ആവാൻ.
ഏകദേശം അത്ര തന്നെ സമയം ഡൽഹി ഫ്ലൈറ്റിനും ഉണ്ട്.
നിരഞ്ജൻ നൽകിയ വെള്ളവും കുടിച്ച് മായ ഒന്ന് റിലാക്സ് ആയി.
നിരഞ്ജൻ അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു.
ശ്രീയുടെ കോൾ വന്നപ്പോൾ നികേത് എഴുന്നേറ്റ് അവരിൽ നിന്നും മാറി നിന്ന് സംസാരിച്ചു.
എയർപോർട്ടിൽ ഉണ്ടായ ന്യൂസ് കണ്ടു അത് പറയാനാണ് ശ്രീ വിളിച്ചത്.
ഫ്ലാഷ് ന്യൂസ് ആയി ടിവിയിൽ പറയുന്നുണ്ട്, നിരഞ്ജൻ മേനോൻ നെഞ്ചിൽ അടക്കി പിടിച്ചിരിക്കുന്ന അജ്ഞാതയായ പെൺകുട്ടി ആരാണ്? കണ്ടുപിടിക്കേണ്ടിയിരിക്കുന്നു?
എന്നതാണ് ടാഗ്‌ലൈൻ ആയി news പോകുന്നത്.
കൂടാതെ അച്ഛച്ഛൻറെ ഇന്നത്തെ press മീറ്റിങ്ങും ഇടയ്ക്കിടയ്ക്ക് കാണിക്കുന്നുണ്ട്.
ഭരതൻ അയച്ച ക്ലിപ്സ് നോക്കുകയായിരുന്നു നിരഞ്ജൻ. അവനും എല്ലാം അറിഞ്ഞു.
മായയെ സിറ്റുവേഷൻ എന്താണെന്ന് അറിയിക്കുന്നതാണ് നല്ലതെന്ന് അവനു തോന്നി.
നിരഞ്ജൻ മായയെ നോക്കിയപ്പോൾ അവൾ കണ്ണുകളടച്ച് തല ചെയറിൽ rest ചെയ്തിരിക്കുകയാണ്. അവൻ മെല്ലെ അവളെ വിളിച്ചു.
“Maya, I think you should see this.”
നിരഞ്ജൻ തൻറെ ഫോൺ അവൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
മായ മെല്ലെ കണ്ണു തുറന്നു. നിരഞ്ജനെയും അവൻറെ കൈയിലെ ഫോണും മാറി മാറി നോക്കി. പിന്നെ അവൻറെ കയ്യിൽ നിന്നും ഫോൺ വാങ്ങി.
ഭരതൻ അയച്ചു കൊടുത്ത എല്ലാ clip സ്സും അവൾ വിശദമായി തന്നെ നോക്കി. പിന്നെ ഫോൺ തിരികെ നൽകി പറഞ്ഞു.
“Thanks... You saved me today. This is the first time I could see that you stand for your words.”
അവളുടെ സംസാരം കേട്ട് നിരഞ്ജൻ വേദനയിലും ചിരിച്ചു കൊണ്ട് പറഞ്ഞു.
“Now you can count on me for everything or in other words you must think about me for everything, I must resonate in even breath you take.”
“You are right in one way that I never used to stand for my words because I was making all those promises to you to get what I want from you without much trouble. Giving you false promises was the easiest way to handle you at that time. But from now on you will see a drastic change in me and yes, I will stand by my words because now I am very clear and sure about what I want from you and what I am doing. Till now I was walking in dark to find some way to come out from this darkness and my drive was different. But from now on as I said, everything changes. From now on every emotion of yours is mine too baby...”
നിരഞ്ജൻറെ സംസാരം കേട്ട് മായ വളരെ അധികം ഇറിറ്റേഷനോടെ പറഞ്ഞു.
“But Niranjan, you know that you are my biggest problem.”
“Bear with it. You don’t have any other option my darling. But yes, other than me no one will give any trouble you. That’s my word to you, my baby.”
നിരഞ്ജൻറെ ബേബി എന്നുള്ള വിളി അവളെ വളരെ irritate ചെയ്യാൻ തുടങ്ങിയിരുന്നു.
അവൾ ദേഷ്യത്തോടെ പറഞ്ഞു.
“നിരഞ്ജൻ please stop calling me baby. When you do dirty with women, you call them baby. I don't like it at all.”
“How do you know that Maya?”
മായ പറയുന്നത് കേട്ട് കള്ള നോട്ടത്തോടെ നിരഞ്ജൻ ചോദിച്ചു.
“Of course, I know... പാറു... അതെ പാറു പറഞ്ഞു എനിക്കറിയാം.”
അവൾ പതറി കൊണ്ട് പറയുന്നത് കേട്ട് നിരഞ്ജൻ ചിരിയോടെ പറഞ്ഞു.
“You know something, Maya... I called baby only to my Paru, that also maybe I don’t know her name that time, or .... “
അല്ലാതെ എന്ത് റീസൺ ആണെന്ന് നിരഞ്ജൻ സ്വയം ചോദിക്കുന്ന സമയം മായ ചോദിച്ചു.
“If you don't even know her name, then why... why did you torcher her so much?”
മായയുടെ ആ ചോദ്യത്തിന് നിരഞ്ജൻ തല കുനിച്ചു നിന്നു. പിന്നെ മെല്ലെ പറഞ്ഞു.
“I really don't have any specific answer for this. Maybe that was our destiny.”
പിന്നെ അൽപ സമയ നേരം രണ്ടുപേരും ഒന്നും സംസാരിച്ചില്ല.
“Maya, why are you saying that I was doing dirty with her? It was not dirty at all Maya. It was pure lust and love. Now I think about it, I am missing her so much. I really want her... I want her right now...right here..."
നിരഞ്ജൻറെ മാനസികാവസ്ഥ മനസ്സിലാക്കിയ മായ പിന്നെ ഒന്നും പറഞ്ഞില്ല.
എന്നാൽ അവളുടെ ചോദ്യങ്ങൾക്ക് അറിഞ്ഞു കൊണ്ടു തന്നെയാണ് ഇപ്രാവശ്യം നിരഞ്ജൻ മായയ്ക്ക് എല്ലാം മറുപടിയും നൽകിയത്.
പാറുവിൻറെ മനസ്സിലുള്ള എല്ലാ സംശയങ്ങൾക്കും അവളറിയാതെ തന്നെ ആൻസർ നൽകാൻ നിരഞ്ജൻ ശ്രമിച്ചു കൊണ്ടിരുന്നു.
എന്നാൽ അവരുടെ സംസാരം കേട്ട് പുറകിൽ ശ്വാസം വിടാതെ നികേത് നിൽക്കുന്നുണ്ടായിരുന്നു.