Aksharathalukal

*വൈഷ്ണവി🍁*-3

*വൈഷ്ണവി🍁*

*പാർട്ട്‌ -3*



✍️Rizvana___RiZ




““ന്റെ കുഞ്ഞികൃഷ്ണാ കത്തോണേ...””

““ന്റെ വിച്ചു... നീ കോളേജിൽക്ക് തന്നെയല്ലേ കേറണേ....””

““ആഹ്... പക്ഷേ മഹേഷ്‌.. നിക്ക് പേടിയാവുന്നു...””

““ഒന്നുല്ല... നീ വന്നേ...””


എന്ന് പറഞ്ഞ് അവള് എന്നേം വലിച് നടക്കാൻ തുടങ്ങി...


““വിച്ചു.... ഒന്ന് നിന്നെ...””


ഞങ്ങള് ക്ലാസ്സിലേക്ക് പോകാൻ വേണ്ടി നിൽക്കുമ്പോഴാണ് പിറകിൽ നിന്ന് ആരോ വിളിച്ചത്... ഞാൻ അതാരാണെന്ന് അറിയാൻ വേണ്ടി തിരിഞ്ഞു നോക്കി...


““ *ചൈതന്യ* ””

ചെമി അവന്റെ പേര് പറഞ്ഞപ്പോൾ അവൻ അവളെ നോക്കി ചിരിച്ചോണ്ട് എന്റെ അടുത്തേക്ക് വന്നു...


““താൻ വരണേന്ന് ദേവിയോട് പ്രാർത്ഥിച്ചു നിക്കായിരുന്നു ഞാൻ... ഇപ്പഴാ ശ്വാസം നേരെ വീണേ...””


അവനത് പറഞ്ഞപ്പോ ഞാൻ ഒന്നും മനസ്സിലാകാതെ ചെമിയെ നോക്കി....


““അത് വേറൊന്നും അല്ല... രണ്ട് ദിവസം മുന്നേ ഞാൻ ഇവളെ ടൗണിൽ വെച്ച് കണ്ടിരുന്നു... അപ്പൊ ഇവള് പറഞ്ഞ് നീ ഇനി പഠിക്കുന്നില്ലാന്ന്... അപ്പൊ ഞാൻ വിചാരിച്ചു നീ ഇനി മുതൽ വരില്ലാന്ന്...””

““അങ്ങനെ ഒന്നുല്ല... ഇവള് നിന്നെ ചുമ്മാ കളിപ്പിച്ചേ ആവും...””

““ഹ്മ്മ്... അത് ന്തേലും ആവട്ടെ... നിക്ക്.... ഞാൻ പറഞ്ഞ കാര്യത്തിൽ ന്തേലും മാറ്റം ഇണ്ടോ വിച്ചൂസേ...? ””

““സോറി... ഞാൻ പറഞ്ഞതല്ലേ തന്നോട്...നിക്ക് ഇതിലൊന്നും താല്പര്യം ഇല്ല.. മാത്രല്ല ന്റെ അച്ഛക്കും അമ്മക്കും ഇതൊന്നും ഇഷ്ടല്ല്യ...

നിനക്ക് ന്നേക്കാൾ നല്ല കുട്ടിയെ കിട്ടും... ഞാൻ പ്രാർത്ഥിക്കാം..””

““അതൊന്നും വേണ്ട വിച്ചു... ദേവീടെ അനുഗ്രഹം ഉണ്ടേൽ നിന്നെ നിക്ക് തന്നെ കിട്ടും...””

““ഇല്ലേൽ?””


എന്ന് ഞാൻ ചോദിച്ചപ്പോ അവൻ ന്നെ നോക്കി ചിരിച്ചു...


““ഇല്ലേൽ.... ഇല്ലേൽ ദേവി നിക്ക് ന്തേലും വഴി കാണിച്ച് തരും... തരാതിരിക്കില്ല...””


എന്ന് പറഞ്ഞ് അവൻ പോയപ്പോ ഞാനും ചെമിയും കൂടെ ക്ലാസ്സിലേക്ക് നടന്നു...


““ന്റെ വിച്ചൂസേ... നിനക്കെന്താ ഏട്ടനെ സ്നേഹിച്ചാൽ..?””

““ഞാൻ പറഞ്ഞില്ലേ ചെമി... നിക്ക് കഴിയില്ല... ചൈതന്യ നിനക്ക് ഏട്ടനല്ലേ... അതുപോലെ തന്നെയാ നിക്കും... ഒരു ഏട്ടനെപോലെയാ അവനെ ഞാൻ കാണുന്നെ...””

““എന്തായാലും നിന്റെ ഇഷ്ട്ടം... ഞാൻ ഒന്നും പറയണില്ല...””

““ചെമി... ഇങ്ങോട്ട് നോക്കിയേ... നിയ്യ് പിണങ്ങിയോ ന്നോട്...””

““ല്ല പെണ്ണെ... ന്റെ വിച്ചൂസിനോട് ആര് പിണങ്ങിയാലും ഞാൻ ഉണ്ടാവും കൂടെ...””

ന്ന് പറഞ്ഞവൾ വിച്ചുനെ കെട്ടിപിടിച്ചു... തിരിച്ചു അവളും...




(തുടരും )


*വൈഷ്ണവി🍁*-4

*വൈഷ്ണവി🍁*-4

5
1455

*വൈഷ്ണവി* *പാർട്ട്‌ -4* ✍️Rizvana___RiZ ““ടാ.... അരുണേ നീ എവിടെയാ...? ഞാൻ ദേ സ്റ്റോപ്പിലെത്തി....”” ““ഞാൻ ദാ ഇവിടെ തന്നെയുണ്ട്... ”” ““എവിടെ...?”” ““നിന്റെ ബാക്കില്....”” ഞാൻ ബാക്കിലേക്ക് നോക്കിയപ്പോ അവനുണ്ട് ഇളിച്ചോണ്ട് നിക്കുന്നു... ““കോപ്പേ... എത്ര കാലായി കണ്ടിട്ട്... ന്തൊക്കെ നിന്റെ വിശേഷം...””അരുൺ ““സുഖം... അല്ലാതെന്ത്... അമ്മക്കും അച്ഛനും സുഖല്ലേ...”” ““പിന്നെഹ്... പറയാനുണ്ടോ... പിന്നെഹ് പറയാൻ വിട്ടു... നീ വരുന്നുണ്ടെന്നറിഞ് ഒരാളവിടെ ഭയങ്കര സന്തോഷത്തിലാ...”” ““ആര് ആവണിയോ...”” ““ഹാന്നേ... ഇന്ന് രാവിലെ വരെ മുത്തു എപ