Aksharathalukal

*വൈഷ്ണവി🍁*-4

*വൈഷ്ണവി*

*പാർട്ട്‌ -4*



✍️Rizvana___RiZ





““ടാ.... അരുണേ നീ എവിടെയാ...? ഞാൻ ദേ സ്റ്റോപ്പിലെത്തി....””

““ഞാൻ ദാ ഇവിടെ തന്നെയുണ്ട്... ””

““എവിടെ...?””

““നിന്റെ ബാക്കില്....””


ഞാൻ ബാക്കിലേക്ക് നോക്കിയപ്പോ അവനുണ്ട് ഇളിച്ചോണ്ട് നിക്കുന്നു...


““കോപ്പേ... എത്ര കാലായി കണ്ടിട്ട്... ന്തൊക്കെ നിന്റെ വിശേഷം...””അരുൺ

““സുഖം... അല്ലാതെന്ത്... അമ്മക്കും അച്ഛനും സുഖല്ലേ...””

““പിന്നെഹ്... പറയാനുണ്ടോ...

പിന്നെഹ് പറയാൻ വിട്ടു... നീ വരുന്നുണ്ടെന്നറിഞ് ഒരാളവിടെ ഭയങ്കര സന്തോഷത്തിലാ...””

““ആര് ആവണിയോ...””

““ഹാന്നേ... ഇന്ന് രാവിലെ വരെ മുത്തു എപ്പോ വരും.... മുത്തു എപ്പോ വരും ന്ന് ചോദിച്ച് ന്റെ ചെവി തിന്നോണ്ടിരിക്കായിരുന്നു...””

““ഹ്മ്മ്... അപ്പൊ ആള് നല്ല ത്രില്ലിങ്ങിൽ ആവുമല്ലോ...””

““പറയാനിണ്ടോ....””

““അല്ല... നിന്റെ ലച്ചു എന്ത് പറയുന്നു...””

““നല്ലത് പറയുന്നു... അവളോട് ഞാൻ പറഞ്ഞിട്ടില്ല നീ വരുന്ന കാര്യം...ഒരു സർപ്രൈസ് ആയിക്കോട്ടെ ന്ന് കരുതി...””

““ഹാ..””

““ന്നാ പിന്നെ വീട്ടിലേക്ക് തിരിച്ചാലോ...””

““ആഹ്...””

അങ്ങനെ നമ്മള് അവന്റെ കൂടെ അവന്റെ വീട്ടിലേക്ക് തിരിച്ചു...

അല്ല നിങ്ങക്ക് എന്നെ കുറിച്ചൊന്നും അറിയേണ്ടേ... ഞാൻ *മുഷ്ത്താഖ്*.... എല്ലാരും *മുത്തു* ന്ന് വിളിക്കും...
ഇവിടെ അരുണിന്റെ കൂടെ ഓഫീസിലാണ് വർക്ക്‌... നാട് തൃശൂർ... ഉപ്പയില്ല... ഞാനും ഉമ്മയും അനിയനും ഉള്ള ചെറിയ കുടുംബം...

ബാക്കി പിന്നെ പറയാ...


------------------------------------------------


““ചെമി.... നിക്ക് മാധവേട്ടന്റെ കടയിലൊന്ന് കയറണം...””

““എന്തിനാ പെണ്ണെ...?””

““കരിവള വാങ്ങാൻ...””

““നിയ്യല്ലേ രണ്ട് ദിവസം മുന്നേ വാങ്ങിയേ...””

““അത് ഞാൻ വല്യേട്ടനോട് തല്ല് കൂടിയപ്പോ പൊട്ടി പോയി...””

““ഇങ്ങനൊരു കരിവള ഭ്രാന്തിയാണല്ലോ കൃഷ്ണ ന്റെ കൂടെയുള്ളെ...””

““പോടീ... നീ വാ...””


ഞാനും ചെമിയും കൂടെ മാധവേട്ടന്റെ കടയിലേക്ക് കയറി...


““എന്താ വിച്ചു... കരിവളയാണോ...””

““ആഹ് മാധവേട്ടാ....””

““വന്ന് വന്ന് മാധവേട്ടന് വരെ മനസ്സിലായി നീ കരിവളക്കാണ് ഇവിടെ വരുന്നേ ന്ന്... ”” ചെമി 

““പോടീ...””

““ദാ മോളെ...””


അങ്ങനെ മാധവേട്ടന്റെ കടയിൽന്ന് കരിവളയും വാങ്ങി ഞാനും ചെമിയും കൂടെ നടക്കാൻ തുടങ്ങി... കവലയിൽ ന്ന് കുറച്ചു ദൂരെ ഉള്ളു ന്റേം ചെമിന്റേം വീട്ടിലേക്ക്...


““വിച്ചു.... ഞങ്ങളൊക്കെ ഇവിടെ ഫ്രീ ആണേ...””

““ഇവന്മാർക്കൊന്നും വേറെ പണിയില്ലേ ആവോ... എന്നും ഇവിടെ വന്ന് വായിനോക്കി ഇരിക്കാൻ...””


കവലയിൽ ഇരിക്കുന്നവന്മാരുടെ കമന്റടി കേട്ടപ്പോ ഞാൻ പിറുപിറുത്തു... എന്റെ പറച്ചില് കേട്ട് ചെമി ചിരിക്കാൻ തുടങ്ങി...


““ന്റെ വിച്ചൂസ്.... നിയ്യിങ്ങനെ പറയണ്ട... ചൈതന്യ വന്നാൽ തീരുന്നേ ഉള്ളു ഈ കമന്റടി...ആഹ് പറഞ്ഞ് തീർന്നില്ല.... ദേ വരുന്നു ഏട്ടായി...””






ചെമി നോക്കിയപ്പോ ഞാനും നോക്കി...

കാവി മുണ്ടും നെറ്റിയില് ചന്ദനകുറിയും ഇട്ട് വരുന്ന ഏട്ടായിയെ കണ്ടപ്പോ അവന്മാരൊക്കെ അവിടെന്ന് മൂടും തട്ടി പോയി....

ഏട്ടായി നോക്കി ചിരിച്ചപ്പോ ഞാനും ഒന്ന് ചിരിച്ചു...


““ചെമി.... അരുണേട്ടൻ വിളിച്ചില്ലേ...””

““ഇല്ല വിച്ചു... ഇന്നിനി വിളിക്കട്ടെ... കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ...””

““ന്തേലും തിരക്കാവും പെണ്ണെ...””

““എന്ത് തിരക്ക്... ഒന്നും ഇണ്ടാവില്ല...നിക്കറിയാം...””


അവളോട് സംസാരിച്ച് നിക്കുമ്പോഴാണ് പെട്ടെന്നൊരുത്തൻ ന്റെ മുന്നില് വന്ന് ന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചത്...

അടികിട്ടിയപ്പോ തന്നെ ന്റെ തലക്ക് ചുറ്റും കിളികൾ പാറികളിക്കാൻ തുടങ്ങി...


““റോഡിലൂടെ പോകുമ്പോ സ്വപ്നം കണ്ടല്ല നടക്കേണ്ടത്... ഞാൻ വന്ന് പിടിച്ചില്ലേൽ നിന്റെ പൊടി പോലും കിട്ടില്ലായിരുന്നു...””


അവനത് പറഞ്ഞപ്പോഴാണ് ഞാനും ആ കാര്യം ശ്രദ്ധിച്ചേ... ന്നെ പാസ്സ് ചെയ്ത് ഒരു ലോറി പോയത്...


““ടോ... താനെന്തിനാടോ വെറുതെ ഇവളെ തല്ലിയേ...””ചെമി 

““കണ്ടപ്പോ തല്ലാൻ തോന്നി... എന്തേയ്...””

““തല്ലിയതും പോരാ... ന്നിട്ട് അനാവശ്യം പറയുന്നോ...””


ചെമി അവനോട് തട്ടി കയറിയപ്പോ ഞാൻ അവളെ പിടിച്ചു നിർത്തി...


““ചെമി... നീയൊന്നടങ്ങ്.... തെറ്റ് ന്റെ ഭാഗത്താ....””

““നീ മിണ്ടരുത്....””

““ചെമി.. ഞാൻ....””

““ഇവൻ നിന്നെ മനപ്പൂർവം തല്ലിയതാ....””

““അതേടി ഞാൻ ഇവളെ മനഃപൂർവം തല്ലിയതാ... നീ എന്താണെന്ന് വെച്ചാൽ ചെയ്യ്...””


എന്ന് പറഞ്ഞ് അവൻ പോയപ്പോ ഞാൻ ചെമിയെ നോക്കി നിന്നു...


““ന്നെ ഒരു ലോറി ഇടിക്കാൻ പോയി.... അത് കണ്ട് അവൻ ന്നെ രക്ഷിച്ചു... ശ്രദ്ധിക്കാതെ നടന്നതിന് ന്നെ ഒന്ന് തല്ലി... അതാ ഇവിടെ ഉണ്ടായേ...””

““ശോ... അതാണോ... കാര്യമറിയാതെ ഞാൻ അവനോട് തട്ടി കയറി...””

““സാരല്യ... നീ വാ... നേരം പോകുന്നു...””

““നിക്ക്... ന്നട്ട് നിനക്ക് ഒന്നും പറ്റീലല്ലോ ല്ലേ...”"

““ഇല്ല ചെമി... നിക്കൊന്നും പറ്റീല... നീ വാ...””


ചെമിനേം വിളിച്ച് ഞാൻ വീട്ടിലേക്ക് നടന്നു... എന്നാൽ ഇതെല്ലാം രണ്ട് കണ്ണുകൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു...


--------------------------------------------

““നീ എങ്ങോട്ടാ പോയെ...””അരുൺ

““ഞാനിവിടെ നിക്കുമ്പോ ഒരുത്തിയെ വണ്ടി ഇടിക്കാൻ പോയി... അവളെ രക്ഷിക്കാൻ പോയതാ....””

““ന്നിട്ടോ... ന്തേലും പറ്റിയോടാ....”"

““അവള്ടെ കൂടെയുണ്ടായത് കാര്യമറിയാതെ തട്ടിക്കയറി എന്നോട്...””

““അങ്ങനെ വരണമെങ്കിൽ നീ എന്തേലും ഒപ്പിച്ചിട്ടുണ്ടാകും...””

““അത് പിന്നെ ഞാൻ അവളെ ഒന്ന് തല്ലിയിരുന്നു... അതിനാ...”"


എന്ന് പറഞ്ഞ് നമ്മള് അവനെ നോക്കി തല ചൊറിഞ്ഞു...


““അറിയാം... അത് കൊണ്ടാ ഞാൻ പറഞ്ഞെ.... നീ വാ...””


നമ്മള് അവനേം കൂട്ടി അവന്റെ വീട്ടിലേക്ക് നടന്നു...



““ഹാ... മുത്തു... എത്തിയോ നിയ്യ്...””

““ഹാ അമ്മ.... ആവണിയെവിടെ...””

““ഇതുവരെ ഇവിടെ ഉണ്ടായിരുന്നാ പെണ്ണാ... നിന്നെ കാണാതായപ്പോ അവള് വിച്ചൂന്റെ അടുത്തേക്ക് പോയി...””

““വിച്ചു...?””


എന്ന് പറഞ്ഞ് നമ്മള് അരുണിനെ നോക്കി...


““ഞാൻ നിന്നോട് ഒരു കോവിലകത്തെ കുറിച്ച് പറയാറില്ലേ... അവിടെയുള്ളതാ...””

““ഹോ...””

““മോൻ പോയി ഫ്രഷ് ആയിവാ... അരുണേ നിയ്യ് പുറത്ത് നിക്കാതെ അവന്റെ കൂടെ റൂമിലേക്ക് ചെല്ല്...””

““ശെരി അമ്മാ...””


എന്ന് പറഞ്ഞ് അരുൺ മുത്തൂന്റെ പിറകെ വെച്ച് പിടിച്ചു...


““ടാ മുത്തു... നിയ്യ് എന്തെടുക്കാ...””

““തലകുത്തി മറിയ...ന്തേയ്‌...””

““ഒന്ന് പോടാ...””

““നാളെ ഒന്ന് പുറത്തിറങ്ങണം...””

““അപ്പൊ നീ ഓഫിസിലക്കെന്നാ...””

“"രണ്ട് ദിവസം കഴിയട്ടെടാ.... ഇവിടെ ഒന്ന് ചുറ്റിക്കാണണം...ഒരുപാടായില്ലേ ഇവിടുന്ന് പോയിട്ട്...”"

““മ്മ്ഹ്ഹ്... എന്നാലേ പോയി ഫ്രഷ് ആവു... ഞാനൊന്ന് ലച്ചു ന് വിളിക്കട്ടെ...””

““മ്മ്ഹ്ഹ്.. ””


അവൻ പോയപ്പോ നമ്മള് ഫ്രഷ് ആവാൻ കയറി...


----------------------------------------------


““വിച്ചു.. നിന്നെയിത ആവണി വിളിക്കുന്നു....””അമ്മ

““ദാ വരണൂ...””


അവൻ തല്ലിയ ഭാഗം കറിനീലിച്ചു വന്നിട്ടുണ്ട്.... അവിടെ ഇത്തിരി പൗഡർ ഇട്ട് ഞാൻ താഴെക്കിറങ്ങി...


““ലച്ചു വന്നില്ലേ....””ആവണി 

““ഇപ്പോ വരും...””

““അരുണേട്ടന്റെ ഫ്രണ്ട് വന്നിട്ടുണ്ട് അവിടെ... ഒരുപാട് നേരം കാത്തിരുന്നു ഞാൻ... ഇതുവരെ വീട്ടിലെത്താതായപ്പോ ഇങ്ങോട്ട് വന്നേ ആണ്... ””

““അതാരാ...?””

““ഞാൻ നിന്നോട് പറയാറില്ലേ ഒരു മുത്തൂനെ കുറിച്ച്... അവൻ തന്നെ...””

““ആഹ്‌ണോ...””

““ഹ്മ്മ്... പിന്നെ നിക്ക് നിന്നൊട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു...””

““എന്തേ...””

““അത് പിന്നെ.... നിക്ക്...”"

““വിച്ചൂസേ....””


അവള് പറയാൻ വന്നപ്പോഴേക്കും ചെമി വന്നിരുന്നു




(തുടരും )