Aksharathalukal

ഹൃദയസഖി part 41

ദ്രുവി വന്നു നോക്കുമ്പോൾ അമ്മുവിന്റെ മിഴികൾ മറ്റെവിടെയോ ആണെന്ന് കണ്ടു അവനും അങ്ങോട്ടേക്ക് നോക്കി...... പിന്നെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു.....
 
ഹാഷിയെ നോക്കിയുള്ള നിൽപ്പാണെന്ന് അവനു മനസ്സിലായി....
 
എന്താണ് ഏട്ടന്റെ കുഞ്ഞിപ്പെണ്ണ് ഇങ്ങനെ നോക്കി നിൽക്കുന്നത്.... ദ്രുവിയുടെ ചോദ്യം കേട്ട് അമ്മു ഞെട്ടി തിരിഞ്ഞു നോക്കി.....
 
ഒന്നുല്ല ഏട്ടാ ഞാൻ ചുമ്മാ ഇങ്ങനെ ഓരോന്ന് ആലോചിച്ചു നിന്നു പോയതാ........
 
എന്നാ വാ നമ്മുക്ക് വല്ലതും കഴിക്കാം..
 
 
ശരി ഏട്ടാ....
 
 
രണ്ടാളും ഭക്ഷണം കഴിക്കാൻ ഇരുന്നു..
അപ്പോളും അമ്മുന്റെ മനസ്സ് ഹാഷിയിൽ കുരുങ്ങി കിടന്നു....
 
പ്ലേറ്റിൽ കളം വരക്കുന്നവളെ കണ്ടു ദ്രുവി ചിരിച്ചു കൊണ്ടു കഴിച്ചു എണിറ്റു... പോകുന്ന പൊക്കിൽ അമ്മുന്റെ തലക്കിട്ടു ഒരു കൊട്ട് കൊടുത്തു....
 
ഇരുന്നു സ്വപ്നം കാണാതെ കഴിച്ചു എണീക്കാൻ നോക്കെടി.....
 
അമ്മു ദ്രുവിയെ നോക്കാതെ പ്ലേറ്റിലേക്ക് തലതാഴ്ത്തി ചമ്മിയ ഒരു ഇളി പാസ്സാക്കി.... ശേഷം വേഗം ഭക്ഷണം കഴിച്ചു എഴുനേറ്റു...
 
 
 
Op യിലെ തിരക്കെല്ലാം കഴിഞ്ഞപ്പോൾ ഹാഷി തന്റെ ഫോൺ എടുത്തു അമ്മുന്റെ ഫോട്ടോയിൽ നോക്കിയിരുന്നു.... അവളുടെ അടുത്തെത്താൻ അവന്റെ മനസ്സ് വേഗത കൂട്ടി.... വാച്ചിൽ time നോക്കി അവൻ അക്ഷമാനായി നിന്നു...
 
എനിക്ക് പോലും കടന്നു ചെല്ലാൻ കഴിഞ്ഞിട്ടില്ലാത്ത എന്റെ ഹൃദയത്തിന്റെ അഴങ്ങളിലേക്ക് നീ എങ്ങനെ ആണ് പെണ്ണെ ചെന്നെത്തിയത്.....നീ ആണെന്റെ പ്രണയം......എന്റെ പുഞ്ചിരി......എന്റെ സന്തോഷം.... എന്റെ സങ്കടം....
എന്റെ കണ്ണുനീർ......എല്ലാം എല്ലാം നീ മാത്രം ആണ്....
 
നിന്റെ മുഖം ഞാൻ കൊത്തിവെച്ചിരിക്കുന്നത് എന്റെ മനസ്സിൽ ആണെകിൽ.....നിന്നോടുള്ള പ്രണയത്തെ ഞാൻ ചേർത്തു വെച്ചിരിക്കുന്നത് എന്റെ ആന്മവിലാണ്....നിന്നെ അറിയാൻ.... നിന്നിൽ അലിയാൻ...
 
 
 
കാർ പാർക്ക് ചെയിതു തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ പോകുന്നവനെ കണ്ടു മനു താടിക്ക് കൈ കൊടുത്തു... ചിരിച്ചു കൊണ്ടു ഹാഷിക്ക് പിറകെ നടന്നു.....
 
ദ്രുവിടെ ഫ്ലാറ്റിനു മുന്നിൽ കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നവനെ കണ്ടു മനു മുക്കത്തു വിരൽ വെച്ചു കളിയാക്കി.....
 
പോടാ പുല്ലേ.....
 
എന്തേ വായു ഗുളികക്ക് പോകുന്ന പോലെ പോന്നിട്ട് മോൻ ഇവിടെ തന്നെ നിന്ന് പോയത്......
 
ഓഹ് അതൊന്നുല്ല.....
 
എന്നാ പിന്നെ എന്റെ ഹാഷി മോൻ പോയി ഡോർ തുറക്കാൻ നോക്ക്......
 
ക്യാച്ച്.....കൈയിലുള്ള കീ മനുവിന് നേരെ എറിഞ്ഞു ഹാഷി പറഞ്ഞു.....
 
നീ പോയി ചേട്ടന് നല്ല ചായ ഇട്ടു വെക്കാൻ നോക്ക് അപ്പോളേക്കും ചേട്ടൻ പോയി എന്റെ പെണ്ണിനെ ഒന്ന് കണ്ടിട്ട് വരാം.... അതും പറഞ്ഞു ഹാഷി ദ്രുവിയുടെ ഫ്ലാറ്റിന്റെ കാളിങ് ബെല്ലിൽ വിരലുകൾ അമർത്തി....
 
ബെൽ അടിക്കുന്ന സൗണ്ട് കേട്ട് ദ്രുവി വന്നു ഡോർ തുറന്നു....
 
ശോ.... കളഞ്ഞു...... നിന്നോട് ആരാടാ വന്നു ഡോർ തുറക്കാൻ പറഞ്ഞേ...... അകത്തേക്ക് കയറി ചുറ്റും കണ്ണുകൾ ഓടിച്ചു കൊണ്ടു ഹാഷിയോട് ചോദിച്ചു....
 
പിന്നെ ബെൽ അടിച്ചാൽ ഡോർ തുറക്കണ്ടേ???? മാറിൽ കൈ പിണച്ചു കെട്ടികൊണ്ട് ദ്രുവി ചോദിച്ചു.....
 
അതെ എനിക്ക് ഡോർ തുറന്നു തരാൻ എന്റെ പെണ്ണില്ലേ.....
 
ഓഹോ ഓഹോ അങ്ങനെ......
 
Mm അങ്ങനെ തന്നെ ആണ്....
 
അപ്പോളും ഹാഷിയുടെ കണ്ണുകൾ തന്റെ പ്രാണനെ തിരിഞ്ഞു......
 
ടാ നീ ഇങ്ങനെ നോക്കണ്ട... അമ്മു അടുക്കളയിൽ ആണ്...
 
പറഞ്ഞു തീരുന്നതിനു മുന്നേ ഒരു കപ്പ്‌ ചായയും മായി അമ്മു വന്നു....
 
 
ഹാഷിയെ കണ്ടു അവളൊന്നു ചിരിച്ചു.... ശേഷം ചായ അവന്റെ നേരെ നീട്ടി.....
 
വേണ്ട.... അമ്മു ഞാൻ പിന്നെ കുടിച്ചോളാം....
 
അഹ് അതൊന്നും പറഞ്ഞാൽ പറ്റില്ല ഒരു ചയായല്ലേ കുടിച്ചിട്ട് പോയാൽ മതി കപ്പ് അവന്റെ കൈയിൽ വെച്ചു കൊണ്ടവൾ പറഞ്ഞു....തിരിഞ്ഞു ദ്രുവിയെ  നോക്കി.....ഏട്ടനുള്ള ചായ ഞാൻ ഇപ്പോൾ കൊണ്ടു വരാം എന്ന് പറഞ്ഞു അടുക്കളയിലേക്ക് പോയി.....
 
എന്നാൽ പഴയ വായാടി ആയ അമ്മുവിനെ തിരിച്ചു കിട്ടിയപോലെ ഒരു തോന്നൽ ദ്രുവിക്കുണ്ടായി.... അവൻ ഹാഷിയുടെ തോളിൽ കൈ വെച്ചു അമ്മു പോയ വഴിയേ നോക്കി നിന്നു..... എന്റെ കുഞ്ഞിന്റെ മനസ്സ് നിറയെ നീ ആണേണ്ട... പക്ഷെ തുറന്നു സമ്മതിച്ചെന്ന് വരില്ല.... പക്ഷേ  ആ കണ്ണുകളിൽ ഞാൻ കാണുന്നുണ്ട് നിന്നോടുള്ള പ്രണയം......
 
ദ്രുവിയുടെ വാക്കുകൾ കേട്ട് ഹാഷിയുടെ കണ്ണുകൾ ഇറൻ അണിഞ്ഞു.....
 
അമ്മു വരുന്നത് കണ്ടു കലങ്ങി തുടങ്ങിയ കണ്ണുകൾ രണ്ടാളും തുടച്ചു....
 
 
ദ്രുവിക്ക് ചായ കൊടുത്തു.... ഏട്ടാ നിങ്ങൾ ചായ കുടിക്ക് ഞാൻ മനുവേട്ടനെ വിളിച്ചു വരാം എന്ന് പറഞ്ഞു പുറത്തേക്ക് പോയി.....
 
ദ്രുവിയും ഹാഷിയും ടേബിളിൽ ഇരുവശത്തായി ഇരുന്നു ഹോസ്പിറ്റലിലെ വിശേഷങ്ങൾ ചർച്ച ചെയ്തു.......
 
 
ഡോർ നോക്ക് ചെയ്തു അകത്തു കയറി അമ്മു ഒരു നിമിഷം ചെവി പൊത്തി.... ആരെയോ കാര്യമായ രീതിയിൽ തെറി വിളിക്കുകയാണ്‌ മനു....
 
കണ്ണുകൾ ഇറുകെ അടച്ചു ചെവികൾ പൊത്തി അമ്മു നിന്നു.... കുറച്ചു നിമിഷങ്ങൾക്ക്‌ ശേഷം അവൾ മെല്ലെ ഒറ്റ കണ്ണ് തുറന്നു ചെവിയിലെ കൈകൾ മാറ്റി നോക്കി.... അതെ സ്പീഡിൽ തന്നെ അവൾ വീണ്ടും ചെവിട് പൊത്തി..... പിന്നെ തിരിച്ചു നടന്നതും ആരുമായോ കൂട്ടി ഇടിച്ചു വീഴുവനായി അവൾ വേവെച്ചു....
 
 
അവളുടെ ഇടുപ്പിൽ കൈകൾ അമർന്നതും ഇറുക്കി അടച്ച കണ്ണുകൾ അവൾ വലിച്ചു തുറന്നു.... മുന്നിൽ നിൽക്കുന്ന ഹാഷിയെ കണ്ടു അവളുടെ കണ്ണുകൾ ചിമ്മാൻ മറന്നപോലെ അവനെ നോക്കി നിന്നു.... അവന്റെ കണ്ണുകളും അവളുടെ കണ്ണുകളിലെ ആഴത്തെ അളന്നു..... അവന്റെ ചുടു നിശ്വാസം അവളുടെ കഴുത്തിൽ തട്ടിയപ്പോൾ  അവളൊന്നു വിറ പൂണ്ടു..... അവളുടെ മൂക്കിൻ കിഴേ വിയർപ്പ് തുള്ളികൾ സ്ഥാനം പിടിച്ചു... ചെന്നിയിൽ നിന്നു വിയർപ്പ് താഴേക്ക് ഒഴുകി.... ഒരുവേള ആ വിയർപ്പ് തുള്ളിയോട് പോലും അവനു എന്തെന്നില്ലാത്ത അസൂയ തോന്നി.....
 
നിമിഷങ്ങൾ വാചാലമായി തീർന്നപ്പോൾ ഒരു ഇളം തെന്നൽ ഇരുവരെയും തഴുകി കടന്നു പോയി.....
 
 
പാ..... നിന്നോട് ഞാൻ പറഞ്ഞതല്ലെടി ഡാഷ് മോളെ മേലാൽ എന്നെ ശല്യം ചെയ്യരുതെന്ന്.....
 
മനുവിന്റെ ചീത്ത വിളിക്കേട്ട് രണ്ടാളും ഞെട്ടി അകന്നു മാറി...
 
പരസ്പരം നോക്കുവാൻ രണ്ടു പേർക്കും ജാള്യത തോന്നി എങ്കിലും കഴിഞ്ഞു പോയ സുന്ദര നിമിഷം ഓർക്കേ ഇരുവരിലും മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു......
 
 
അമ്മു..... പെട്ടെന്ന് ആണ് മനുവിന്റെ വിളി അവളെ തേടിയെത്തിയത്.....
 
ഇതെപ്പോ വന്നു.....
 
ഞാൻ വന്നിട്ട് ഒത്തിരി നേരമായി... അല്ലെ ചേട്ടന്റെ നാട് എവിടെയാ.....
 
എന്റെ നാട് പാലക്കാട്‌.....
 
അല്ലാതെ കൊടുങ്ങല്ലൂർ ഒന്നും അല്ലല്ലോ..... മനുഷ്യന്റെ ചെവിടടിച്ചു പോയി... ഓഹ് എന്ത് ചീത്തയാ വിളിക്കുന്നെ??
 
കുറുമ്പോടെ പറയുന്നവളെ കണ്ണിമ ചിമ്മാതെ ഹാഷി നോക്കി നിന്നു..
 
മനു എല്ലാം കെട്ടല്ലെ എന്നാ ഭാവത്തിൽ എക്സ്പ്രഷൻ ഇട്ട് മരിക്കുന്നുണ്ട്......
 
അതിനവൾ കണ്ണു ചിമ്മി തല ഇളക്കി കാണിക്കുന്നുമുണ്ട്....
 
എന്നാലും മനുവേട്ടാ ഇത് ഇത്തിരി കൂടി പോയി....
 
കൂടി പോയെന്നോ.... കുറഞ്ഞു പോയി.... പറഞ്ഞു തീരാനെക്കാൾ മുന്നേ അവൾ ഫോൺ വെച്ച് പോയി...
ഇല്ലെകിൽ അവളെ ഞാൻ....
 
ഇതെല്ലാം കേട്ട് അമ്മു 🙄🙄🙄
 
 
ഹാഷി എന്നാൽ ഇതൊക്കെ കേട്ട് ഒരു ഭാവ വ്യത്യാസം ഇല്ലാതെ ഇതൊക്കെ കേട്ട് ചെവി തഴമ്പിച്ചു എന്നാ എക്സ്പ്രഷൻ ഇട്ടിരിപ്പുണ്ട്......
 
 
പോര് വിളി കഴിഞ്ഞേകിലെ ചായ കുടിക്കാൻ അപ്പുറത്തേക്ക് വായോ.... പറഞ്ഞു കൊണ്ടു ഹാഷി നോക്കി അവൾ പുറത്തേക്ക് ഇറങ്ങി.....
 
അമ്മുവിന്റെ ഈ മാറ്റം മനുവും നോക്കി കാണുകയായിരുന്നു....
 
അവൻ ഓടിപോയി ഹാഷിയെ കെട്ടിപിടിച്ചു കവിളിൽ മുത്തി...
 
ടാ നീ ഇനി അവളെ ദൈര്യം ആയി പ്രൊപ്പോസ് ചെയ്‌തോ.. അമ്മു no പറയില്ല.
 
അതുകേൾക്കേ ഹാഷി മനുവിനെ ഒന്ന് കെട്ടിപിടിച്ചു..
 
അകന്നു മാറി ഫ്രഷ് ആകുവാൻ പോയി..
 
അവന്റെമനസ്സിൽ ചെറിയ ഒരു പേടി ഇപ്പോളും ഉണ്ടെന്ന് മനുവിന് തോന്നി.
 
 
 
ദിനങ്ങൾ കൊഴിഞ്ഞു വീണു..
അമ്മുവിന് ഹാഷിയോട് ഇഷ്ട്ടം ഉണ്ടെകിലും അവൻ ഒരിക്കൽ പോലും അവനോട് അതു തുറന്നു കാണിച്ചില്ല..
എത്രയൊക്കെ മാറി എന്ന് കാണിച്ചാലും റെജിൻ എന്നാ അധ്യായം അവൾക്ക് മുന്നിൽ തുറന്നു തന്നെ ഇരുന്നു.
 
 
 
 
ഇന്ന് അമ്മുവും ദ്രുവിയും തിരിച്ചു നാട്ടിലേക്ക് പോകുകയാണ്.
അമ്മു വന്നിട്ടിപ്പോൾ ഒരു മാസം ആകുന്നു....
 
വേർപാടിന്റെ വേദന ഇരുവരെയും ആഴത്തിൽ തളർത്തി....
റെഡി ആയി വരുന്ന അമ്മുവിനെ കണ്ടു ഹാഷി വിടർന്ന കണ്ണാലെ നോക്കി... താൻ അന്ന് എടുത്തു നൽകിയ സാരി ആണ് അവളുടെ വേഷം... അവൾക്ക് അതു നന്നായി ചേരുന്നുമുണ്ട്.കണ്ണുകളിൽ കറുപ്പിച്ചു കട്ടിയിൽ എഴുതിയിരിക്കുന്നു.നെറ്റിയിൽ കുഞ്ഞു പൊട്ട്... മുടി പിന്നി മുന്നിൽ ഇട്ടിരിക്കുന്നു... എങ്കിലും അവളിൽ ഒരു കുറവ് അവനു ഫീൽ ചെയ്തു... ആ മൂക്കിൽ കുഞ്ഞൊരു വൈരകൽ  മൂക്കുത്തി....
 
 
കേൾക്കുവാൻ നീ ഉണ്ടെകിൽ പറയുവാൻ ഒരുപാട് കഥകളുണ്ട് അമ്മുവിന്റെ മിഴികളിൽ നോക്കി പറയാതെ പറഞ്ഞു അവൻ
 
മനുവും ഹാഷിയും കൂടി ആണ് അവരെ എയർപോർട്ടിൽ കൊണ്ടു വിട്ടത് യാത്ര പറഞ്ഞു പിരിയുമ്പോൾ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു എന്റെ പ്രണയം ആണ് നീ എന്ന് പറയാൻ അവൻ കൊതിച്ചു... ഇനിയൊരു വേർപ്പാട് എന്നിൽ നിന്നും നിനക്കില്ല പെണ്ണെ.
 
അമ്മുവും വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു... തനിക്ക് മുന്നിൽ നിൽക്കുന്നവനെ പിരിയുകയാണല്ലോ എന്നോർത്തു മനം വെമ്പൽ കൊണ്ടു... ഓടി അടുത്ത് ആ നെഞ്ചിന്റെ ചുടേൽക്കാൻ ആ മനസ്സ് കൊതിച്ചു... വിട്ടു പോകില്ല എന്ന് പറയാതെ പറഞ്ഞു....
 
കൈ കൊടുത്തു പിരിയുമ്പോൾ രണ്ടു തുള്ളി കണ്ണു നീർ അവന്റെ കൈകളിൽ പതിഞ്ഞു.... ആ കണ്ണുനീർ അവനെ ചുട്ടു പൊള്ളിച്ചു....
 
പറയാതെ മനസ്സിൽ ഒളിപ്പിച്ച ഇഷ്ടവും ആയി അവൾ  നടന്നകന്നു...
 
 
 
എയർപോർട്ടിൽ അവരെ കാത്തു ചിപ്പിയും ചിന്തുവും ഉണ്ടായിരുന്നു.....
 
ചിപ്പിയെ കണ്ടപ്പാടെ താൻ ഇത്രയും നേരം അടക്കിപിടിച്ച സങ്കടങ്ങൾ അവളുടെ തോളിൽ ചാഞ്ഞു ഒഴുക്കി വിട്ടു....
 
എല്ലാം മനസ്സിൽ ആയെകിലും ആരും ഒന്നും മിണ്ടിയില്ല.....
 
എന്താണ് എന്റെ ചിപ്പി കുട്ടാ മുഖത്തൊരു വാട്ടം... ആരുടെയോ കയ്യിന്നു കണക്കിന് കിട്ടിയപോലെ ഉണ്ടല്ലോ..... രംഗം ശാന്ധമാക്കുവാൻ എന്നോണം ദ്രുവി പറഞ്ഞു....
 
അമ്മു കരച്ചിൽ നിർത്തി ചിപ്പി യെ ഒന്ന് നോക്കി....
 
പിന്നെ എനിക്ക് ഒരു കുഴപ്പവുമില്ല.... വന്നേ വന്നു വണ്ടി കേറിയേ... അവരെല്ലാവരും കാത്തിരിക്കേണ്... അമ്മുന്റെ കൈ പിടിച്ചു വലിച്ചു മുന്നിലായി നടന്നു ചിപ്പി പറഞ്ഞു.....
 
ചിന്തുവിന്റെ കാർ മാമ്പുള്ളി തറവാടിന് മുന്നിൽ ബ്രേക്ക്‌ ഇട്ടു....
 
 
 
ലെങ്ത് അത്യാവശ്യം ഉണ്ടെന്ന് കരുതുന്നു.... സ്റ്റോറി വലിച്ചു നീട്ടുന്നു എന്ന് തോന്നുന്നു എങ്കിൽ പറയണേ.... കുറച്ചു സ്പീഡിൽ പോകാം....
 
അപ്പൊ വെയിറ്റ്...
 
 
 

ഹൃദയസഖി part 42

ഹൃദയസഖി part 42

4.9
2059

കാർന്റെ ഡോർ തുറന്നു ചിപ്പി അമ്മുവിനെ കൊണ്ടു അകത്തേക്ക് നടന്നു....   ഒന്ന് അവിടെ നിന്നെ...   തിരിഞ്ഞു നോക്കിയപ്പോൾ എളിക്ക് കൈ കുത്തി നിൽക്കുന്ന ചിന്തു വിനെ കണ്ടു...   എന്താടാ......   അല്ല മോള് എങ്ങോട്ടേക്ക ഈ പാ യുന്നേ????? വന്നേ ഈ ലെഗേ ജ് എടുക്കാൻ സഹായിക്കടി....   അകത്തേക്ക് ഓടുന്ന ചിപ്പിയെ നോക്കി ചിന്തു പറഞ്ഞു....   പിന്നെ അതിനു മോൻ വേറെ ആളെ നോക്കിയാൽ മതി.... എനിക്ക് വേറെ ഒരുപാട് പണിയുണ്ട് അതും പറഞ്ഞു ചിപ്പി കൊച്ചു ചവിട്ടി തുള്ളി പോയി.....   ഇവളെ ഇന്ന് ഞാൻ നിക്കടി അവിടെ ചിന്തു അവൾക്ക് പുറകെ പോകാൻ ഒരുങ്ങി....   വേണ്ടടാ വിട്ടേക്ക് ഇതു എടുക്കാൻ ഞാൻ ഇല്ലേ