നീ എന്നത് എന്നിൽ നിന്ന് അടർന്നുമാറാത്ത സുഖമുള്ളൊരു ഓർമയാണ്…
പ്രണയത്തിൻ അപ്പുറം ഇന്നും മനസിലാക്കാൻ കഴിയുന്നതിലും എന്തോ ഒന്ന് ആണ് നീ…
അത്രമേൽ എന്നിൽ വേര് ഉറപ്പിച്ച ഒന്ന്…
ഇട മുറിയാത്ത ഇടവപാതി പോലെ…
വിണ്ണിൽ നിന്നും ഇടിമിന്നലായി ഭൂമിയെ പുണരാൻ കൊതിക്കും തുലാമഴ പോലെ…
പറയുവാൻ ആവാത്ത എന്നാൽ പ്രകടിപ്പിക്കാൻ കഴിയാത്ത മയിൽപീലി തണ്ടുപോൽ അത്രമേൽ ചാരുതയെറിയ ഒന്ന് അത് ആണ് നീ എനിക്ക്…
എന്നിലെ ശ്വാസ താളത്തിനും അപ്പുറം ആത്മാവിലേക്ക് ലയ താളത്തോട് ഒന്നിച്ചു ഒഴുകിയ മധുര സംഗീതം ആണ് നീ...