ശോ... സമയം 2:30 am ആയി. ഉറക്കം വരുന്നില്ലല്ലോ . നാളെ ഇനി ഉറങ്ങിപ്പോയാലോ. ഉറങ്ങിയാൽ നാളെ നേരത്തെ എഴുന്നേൽക്കാൻ പറ്റില്ലെങ്കിലോ ചിലപ്പോൾ അതാകും ഉറക്കം വരാത്തത്. അതിനുമാത്രം നാളെ എന്താ ഇത്ര പ്രത്യേകത. നാളെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ദിവസമാണ്. നാളെ 20/05/2024. നാളെ ഞാൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരാളെ കാണാൻ പോവുകയാണ്. ആൾടെ പിറന്നാൾ ആണ് നാളെ. ഒരു വാച്ച് വാങ്ങി വെച്ചിട്ടുണ്ട് അതും കൊടുക്കണം. ഒരുപക്ഷേ അതിന്റെ ഒരു ആവേശം കൊണ്ടായിരിക്കും ഉറങ്ങാൻ കഴിയാത്തത്. രാവിലെ വേറെ കുറെ സ്ഥലത്ത് പോകാൻ ഉണ്ട്. ശരിക്കും പറഞ്ഞാൽ കൂടിക്കാഴ്ച്ച വൈകിട്ട് 6:30ക്കും 7:00നും ഇടക്കാണ്. ഒര