കാർന്റെ ഡോർ തുറന്നു ചിപ്പി അമ്മുവിനെ കൊണ്ടു അകത്തേക്ക് നടന്നു....
ഒന്ന് അവിടെ നിന്നെ...
തിരിഞ്ഞു നോക്കിയപ്പോൾ എളിക്ക് കൈ കുത്തി നിൽക്കുന്ന ചിന്തു വിനെ കണ്ടു...
എന്താടാ......
അല്ല മോള് എങ്ങോട്ടേക്ക ഈ പാ യുന്നേ????? വന്നേ ഈ ലെഗേ ജ് എടുക്കാൻ സഹായിക്കടി....
അകത്തേക്ക് ഓടുന്ന ചിപ്പിയെ നോക്കി ചിന്തു പറഞ്ഞു....
പിന്നെ അതിനു മോൻ വേറെ ആളെ നോക്കിയാൽ മതി.... എനിക്ക് വേറെ ഒരുപാട് പണിയുണ്ട് അതും പറഞ്ഞു ചിപ്പി കൊച്ചു ചവിട്ടി തുള്ളി പോയി.....
ഇവളെ ഇന്ന് ഞാൻ നിക്കടി അവിടെ ചിന്തു അവൾക്ക് പുറകെ പോകാൻ ഒരുങ്ങി....
വേണ്ടടാ വിട്ടേക്ക് ഇതു എടുക്കാൻ ഞാൻ ഇല്ലേ ദ്രുവി മുന്നോട്ടു വന്നു പറഞ്ഞു....
അപ്പോളേക്കും ചിപ്പിയുടെ കുക്കി വിളി കേട്ട് ഉമ്മറത്തേക്ക് എല്ലാവരും എത്തിയിരുന്നു....
എന്താ എന്റെ അമ്മുട്ടിടെ മുഖം ഇങ്ങനെ വാടിയിരിക്കുന്നെ??? ദേവകി അമ്മുവിനെ ചേർത്തു പിടിച്ചു ചോദിച്ചു...
അതൊന്നുല്ല മുത്തശ്ശി എന്നെ കണ്ടിട്ട് ഒത്തിരി നാളായില്ലേ അമ്മു അതിന്റെ ഒരു സ്നേഹ പ്രകടനം അത്രേ ഉള്ളു... ചിപ്പി ഒരു താളത്തിൽ പറഞ്ഞു...
പിന്നെ നിന്നെ കാണാത്തതിന് മോള് എന്തിനാ കരയുന്നെ... സന്തോഷിക്കല്ലേ വേണ്ടേ ശ്രീദേവി പറഞ്ഞു....
ദേ അമ്മ ആയിപോയി ഇല്ലെകിൽ കാണിച്ചു തന്നേനെ ഞാൻ അതും പറഞ്ഞു അമ്മുവിന്റെ കൈ വിട്ടു ചിപ്പി അകത്തേക്ക് നടന്നു....
അവളുടെ പോക്ക് കണ്ടു എല്ലാവരും ചിരിച്ചു... ഇങ്ങനെ ഒരു കുട്ടി ദേവകി പറഞ്ഞു.... അമ്മുവിനെ ഒന്ന് നോക്കി....
അമ്മുവിന്റെ വാടിയ മുഖം കണ്ടു ശരത് ദ്രുവിയെ ഒന്ന് നോക്കി...
അതിനവൻ കണ്ണു ചിമ്മി ഒന്നുമില്ലെന്ന് കാണിച്ചു....
എന്ന രണ്ടാളും പോയി ഫ്രഷ് ആയി വായോ... ബാക്കി എല്ലാം അതു കഴിഞ്ഞു... ഇരുന്നിടത്തു നിന്ന് എഴുനേറ്റ് കൊണ്ടു ദേവകി പറഞ്ഞു അകത്തേക്ക് പോയി....
റൂമിന്റെ ഡോർ തുറന്നു അകത്തു കയറി അമ്മു കണ്ണാടിയിൽ തന്റെ പ്രതിബിoഭം നോക്കി നിന്നു..... കരഞ്ഞു കലങ്ങിയ കണ്ണുകൾ... കരിമഷി പടർന്നിരിക്കുന്നു..... താൻ ഉടുത്തിരിക്കുന്ന സാരിയിൽ മെല്ലെ തഴുകി..... ചൊടിയിൽ ഒരു നറു ചിരി വിരിഞ്ഞു..... ഹാഷിയുടെ പുഞ്ചിരി നിറഞ്ഞ മുഖം അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു.
എന്റെ കൈകളിൽ കൈകോർത്തു പിടിക്കുന്ന നിമിഷം ഉണ്ടാകുമോ???? ആ നിമിഷം വരെ എന്റെ ഹൃദയത്തിൽ ഞാൻ ചേർത്തു പിടിക്കാം.....
ഷെൽഫ് തുറന്നു ഫ്രഷ് ആകുവാനുള്ള ഡ്രസ്സുമായി അവൾ ബാത്‌റൂമിൽ കയറി.... തലയിലൂടെ തണുത്ത വെള്ളം ഒലിച്ചിറങ്ങി അവളെ നനച്ചു കൊണ്ടിരുന്നു..... വല്ലാത്തൊരു അനുഭൂതിയോടെ അവൾ കുളിച്ചിറങ്ങി.....
മുടി കൊതി ഒതുക്കി ഒരു ക്രാബ് ഇട്ടു അമ്മു പുറത്തേക്ക് ഇറങ്ങി... ദ്രുവിയുടെ റൂമിനു മുന്നിൽ എത്തിയപ്പോൾ കണ്ടു ബെഡിൽ കിടന്നു കാര്യമായ ഫോൺ വിളിയിൽ ആണ്... അറിയാതെ തന്നെ കാലുകൾ അകത്തേക്ക് ചലിച്ചു.... ഹൃദയം പതിൻമടങ് വേഗത്തിൽ ഇടിച്ചു... സംസാരം കേട്ടപ്പോലെ വീഡിയോ call ആണെന്ന് അവൾക്ക് മനസ്സിൽ ആയി... അടുത്ത് ചെന്നു ഫോൺ സ്ക്രീനിലേക്ക് നോക്കിയപ്പോൾ കണ്ട മുഖം മതിവരാത്ത പോലെ നോക്കി നിന്നു..... മിഴികൾ അറിയാതെ നിറഞ്ഞു തുളുമ്പി...
ദ്രുവിയോട് എത്തിയോ എന്നറിയാൻ വീഡിയോ call ചെയ്തതാണ് ഹാഷി... അവനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ കണ്ടു അവന്റെ പിന്നിൽ മിഴികൾ നിറച്ചു കൊണ്ടു തന്നെ തന്നെ നോക്കി നിൽക്കുന്നവളെ... ഒരുവേള അവന്റെ ഹൃദയം അവൾക്ക് അരികിൽ ഓടി എത്തുവാൻ വ്യദ പൂണ്ടു...
മിഴികൾ തുടച്ചു കൊണ്ടവൾ പുറത്തേക്ക് ഇറങ്ങി...
ഇതെന്ത് വിധി ആണ് കൃഷ്ണ... ഇഷ്ട്ടപെട്ടു തുടങ്ങിയപ്പോളേക്കും അകന്നു പോരേണ്ടി വന്നല്ലോ..
ഇനിയും എന്റെ ഇഷ്ട്ടം മറച്ചു പിടിക്കാൻ പറ്റില്ല.... ചാലു തീർത്ഥ കണ്ണു നീർ തുടച്ചു കൊണ്ടവൾ പദം പറഞ്ഞു കരഞ്ഞു...
എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കുമ്പോളും അമ്മുവിന്റെ മനസ്സ് ആസ്വാസത്താമായിരുന്നു... അതിനിടയിൽ ആണ് ഇടുത്തി പോലെ ദേവകിയുടെ വാക്കുകൾ കാതിൽ പതിച്ചത്....
ഇനിയും ശരത്തെ നമുക്ക് അമ്മുന്റെ കാര്യം നീട്ടി വെക്കണ്ട... ഈ ആഴ്ച തന്നെ അവരോട് മോളെ വന്നു കാണുവാൻ പറ... അതു കഴിഞ്ഞു ഒട്ടും താമസിക്കാതെ നല്ലൊരു മുഹൂർത്തം നോക്കി ആ ചടങ്ങ് നമുക്ക് അങ്ങ് നടത്താം..
അമ്മു ഞെട്ടി തിരിഞ്ഞു ശരത്തിനെ നോക്കി..
അതിന്റ അർത്ഥം മനസ്സിൽ ആയപ്പോൾ ശരത് അമ്മുവിന്റെ അടുത്തായി വന്നിരുന്നു..
എന്റെ അമ്മുന് നല്ലൊരു വിവാഹ ആലോചന വന്നിട്ടുണ്ട്.. നല്ല കുട്ടര ജാതകം ചേരും... അവര് വന്നു കാണട്ടെ എന്റെ മോൾക്ക് ഇഷ്ട്ടപെട്ടാൽ നമുക്ക് അതു നടത്താം..
അച്ഛൻ പറഞ്ഞ വാക്കുകൾ എല്ലാം കേട്ട് അവളുടെ ചെവി കൊട്ടി അടച്ച പോലെ ആയിരുന്നു.... മിഴികൾ വീണ്ടും വീണ്ടും നിറഞ്ഞു വന്നു...
അയ്യേ എന്തിനാ എന്റെ കുട്ടി കരയുന്നെ.... വിവാഹം എന്നൊക്കെ പറഞ്ഞാൽ അതു ഏതൊരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിക്കേണ്ടതല്ലേ... പിന്നെ എന്തിനാ എന്റെ കുട്ടി കരയുന്നെ... ദേവകി അമ്മുവിന്റെ കണ്ണ് നിർ തുടച്ചു കൊണ്ടു പറഞ്ഞു....
പറ്റില്ല എനിക്ക്.... എന്റെ മനസ്സിൽ ഹർഷിത് മാത്രമേ ഉള്ളു എന്ന് എല്ലാവർക്കും മുന്നിൽ ഉച്ചത്തിൽ പറയണമെന്നുണ്ട്.... പക്ഷേ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി കിടന്നു..... കരഞ്ഞു കൊണ്ടവൾ മുറിയിലേക്ക് ഓടി...
ഒരു നിമിഷം അവളുടെ പ്രവർത്തി കണ്ടു എല്ലാവരും തറഞ്ഞു നിന്നു.....
കരഞ്ഞു തളർന്നു ഇരിക്കുന്ന അമ്മുവിൽ അറിയാതെ ഒരു ചോദ്യം തറഞ്ഞു നിന്നു തനിക്ക് തോന്നിയ ഇഷ്ട്ടം ഇനി ഹാഷിക്ക് തന്നോട് ഇല്ലെകിൽ....??????
ദിനം കൊഴിഞ്ഞു വീണു... ഇതിനിടയിൽ ഹാഷി വിളിക്കുമ്പോൾ എല്ലാം ഒരു നോക്ക് കാണുവാൻ ദ്രുവിക്ക് പിന്നാലെ അവൾ കുടുമായിരുന്നു... കുറുമ്പ് നിറഞ്ഞ അവളുടെ കളികൾ അറിഞ്ഞു കൊണ്ടു തന്നെ ദ്രുവി കണ്ണടച്ചു....
തന്നെ കാണുവാനുള്ള അവളുടെ കുറുമ്പ് ഹാഷിയും ആസ്വാദിച്ചു.....
നാളെ ആണ് ദേവകി പറഞ്ഞ കൂട്ടർ അമ്മുവിനെ കാണുവാൻ വരുന്നത് അതിന്റെ ടെൻഷൻ ആണ് കക്ഷിക്ക്..
നീ എന്തിനാ അമ്മു ഇങ്ങനെ ടെൻഷൻ അടിക്കുന്നെ കൈയിൽ ഉള്ള ചിപ്സ് വായിലേക്കിട്ട് ചിപ്പി പറഞ്ഞു... ഇഷ്ടം ആയില്ലെങ്കിൽ അതങ്ങ് തുറന്നു പറഞ്ഞാൽപോരെ.....
അതിനാണ് ഈ പാതിരക്കു കിടന്ന് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നെ.....
നിനക്ക് ഈ പാതിരക്കു ചിപ്സ് തിന്നാമെകിൽ എനിക്ക് ഈ പാതിരക്കു നടക്കാനും പറ്റും... കേട്ടോടി ചമ്മന്തി......
ദേ അമ്മു നിന്നോട് ഞാൻ പലവട്ടം പറഞ്ഞട്ടുണ്ട് എന്നെ അങ്ങനെ വിളിക്കല്ലേ എന്ന്...
ഓഹ് പിന്നെ അതു എടുത്തു വെച്ചിട്ട് കിടന്നു ഉറങ്ങടി... അമ്മു അലറിയതും ചിപ്പി നല്ല കുട്ടിയായി വന്നു കിടന്നു...
കിടന്നിട്ടും ഉറക്കം വരാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു മറിഞ്ഞും കിടക്കുന്നവളെ കണ്ടു ചിപ്പിക്ക് ചിരി വന്നു.....
എന്റെ അമ്മുട്ടി ആ മനസ്സ് നിറയെ ആരാണെന്ന് എനിക്കറിയാം.... എന്റെ കുട്ടി ഒന്ന് ക്ഷമി നമ്മുക്ക് എല്ലാം ശരിയാക്കാം... മനസ്സിൽ പറഞ്ഞു കൊണ്ടവൾ അമ്മുനെ കെട്ടിപിടിച്ചു പതിയെ ഉറക്കത്തിലേക്ക് വീണു....
അമ്മുവിന്റെ മനസ്സ് നിറയെ ഹാഷി മാത്രം ആയിരുന്നു....ഇനിയൊരു ഏഴു ജന്മത്തേക്ക് നിനക്ക് ഞാനും എനിക്ക് നീയും മതി......
എപ്പോളോ അമ്മുവും നിദ്ര പുൽകി....
തുടരും.....