എന്റെ പെണ്ണ് 5
ഗന്ധം
ആ രാത്രി അവൻ ഉറങ്ങിയിട്ടില്ല
അവന്റെ ചിന്തകൾ മുഴുവൻ അവളെ കുറിച്ചായിരുന്നു
ഫയൽ നനഞ്ഞ ദിവസം ഓഫീസ് റൂമിൽ വച്ച് അവന്റെ ഓരോ ചോദ്യത്തിനും നോട്ടത്തിനും വിറച്ചു നിൽക്കുന്ന അവളുടെ അവസ്ഥ ശരിക്കും പറഞ്ഞാൽ അവൻ ആസ്വദിച്ചിരുന്നു
തുളസിയുടെയും കാച്ചിയ എണ്ണയുടെയും സത്ത് കലർന്ന സുഗന്ധം ആണ് അവൾക്ക്. ആ ഗന്ധം ശരിക്കും വലിക്കാൻ ആണ് മുന്നോട്ട് നന്നായി ആഞ്ഞത്. ശരിയല്ല എന്നറിഞ്ഞിട്ടും അവിടെ പിടിച്ചു നിർത്തിയതും ആ ഗന്ധം തന്നെ അപ്പോൾ ആകാശ് വന്നില്ലെങ്കിൽ അവന്റെ ആത്മനിയന്ത്രണം പൊട്ടിച്ചേനെ പെണ്ണിനെ ഗന്ധം.
പക്ഷേ ഇതൊന്നും സമ്മതിക്കാൻ അവന്റെ അഹങ്കാരം അനുവദിച്ചില്ല. സാറിന്റെ ഇമേജ് പോകുമല്ലോ..
പെണ്ണൊന്നും വേണ്ട എന്ന് പറഞ്ഞിട്ട് ഇപ്പൊ എന്തായി സാർ?
അവന്റെ ഉപബോധ മനസ്സ് ചോദിച്ചു.
എന്താകാൻ? അതിനൊന്നും ഒരു മാറ്റവുമില്ല. ഒരു പെണ്ണിനും അതൊന്നും മാറ്റാനും ആകില്ല.
പിന്നെ രാത്രിയും പകലും നീ എന്തിനാ അവളെ കുറിച്ച് ആലോചിക്കുന്നെ ഉപബോധമനസ്സ് ചോദിച്ചു
കുറ്റബോധം. എന്തോ അവളോട് തെറ്റ് ചെയ്യുന്ന പോലെ ഒരു തോന്നൽ അല്ലാതെ വേറെ ഒന്നും ഇല്ല
അവൻ സ്വയം ന്യായീകരിച്ചു.
കാര്യങ്ങൾ എല്ലാം അറിഞ്ഞിട്ടും നീ എന്തിനാ അവളെ ഇവിടെ തന്നെ നിർത്തുന്നത് ഹോസ്റ്റലിൽ ആക്കാം ആയിരുന്നില്ലേ.
പെട്ടെന്ന് പറയാൻ പറ്റിയില്ലെങ്കിലും അതിനും ഒരു വിധത്തിൽ അവൻ ഉത്തരം കണ്ടെത്തി.
ഉത്തരവാദിത്വം. അവളെ നോക്കാം എന്നും സംരക്ഷിക്കാമെന്നും ഞാൻ വാക്ക് കൊടുത്തിട്ടുണ്ട്.
മെല്ലെ ദീർഘനിശ്വാസം എടുത്തുകൊണ്ട് അവൻ കണ്ണടച്ചു.
അവളോട് കാര്യങ്ങൾ പറഞ്ഞ് ഹോസ്റ്റലിൽ ആക്കണം എന്ന് വിചാരിച്ചു തന്നെയാണ് അന്ന് ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചത്.
പക്ഷേ കൺമുന്നിൽ നിന്ന് അവളെ മാറ്റാൻ മനസ്സനുവദിച്ചില്ല. അതെന്തുകൊണ്ടാണെന്ന് ഒന്നും അവനറിയില്ല പക്ഷേ കൺമുന്നിൽ അവളെ കാണുന്നത് ഒരു സുഖമാണ്.
▫️▫️▫️▫️▫️▫️▫️
കോഫി വേണം പോലും,അതിൽ കുറച്ച് വിഷം കലക്കി കൊടുക്കണം ചെകുത്താന്.
അവൾ ദേഷ്യത്തിൽ പറഞ്ഞു
കോഫിയിട്ടു വന്നു തരാൻ എനിക്ക് ഇപ്പൊ സൗകര്യമില്ല.
അവൾ സ്വയം പിറുപിറുത്തു.
അവളോടാണ് ആജ്ഞാപിച്ചു പോയെ എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് പോവാതിരുന്നത് അങ്ങനെ ഇപ്പൊ വിട്ടു തരാൻ പറ്റില്ല.
അങ്ങേരോട് പ്രേമം മൂത്തിട്ടൊന്നുമല്ല ഓരോന്നു പറയുമ്പോൾ ഇങ്ങനെ ചങ്ക് കത്തുന്നത്. ഈ ഭൂമിയിൽ അനാഥ ആക്കുന്നത് ഒരു വല്ലാത്ത അനുഭവം ആണ്. അനുഭവിച്ചാലെ അത് മനസ്സിലാകു. ഏകാന്തതയുടെ അന്ധകാരം ആയിരുന്നു അവൾക്കു ചുറ്റും. അതിലേക്ക് പ്രതീക്ഷയുടെ വെളിച്ചം കൊണ്ടുവന്നത് ആ താലി ആണ്. അത് കഴുത്തിൽ വീണതിൽ പിന്നെയാണ് താൻ ഒറ്റക്ക് അല്ലെന്നും സുരക്ഷിതമാണെന്നും തോന്നിത്തുടങ്ങിയത്.
▫️▫️▫️▫️
പിറ്റേദിവസം മുതലേ അവളെ ഒറ്റയ്ക്ക് കിട്ടാൻ കാത്തിരിക്കുകയാണ് അവൻ. പക്ഷേ ഒറ്റയ്ക്ക് പോയിട്ട് ശരിക്കും ഒന്ന് കാണാൻ കൂടി പെണ്ണിനെ കിട്ടുന്നില്ല. റൂമിലേക്ക് വിളിപ്പിക്കാൻ വെച്ച് ആൾക്കാര് വെറുതെ സംശയിക്കും. അവന്റെ നിഴൽ വെട്ടം കാണുമ്പോഴേക്കും അവൾ ജീവനുംകൊണ്ട് ഓടും. അവൾ കണ്ണുവെട്ടിച്ച് മുങ്ങി നടക്കുന്ന അവനറിയാം.
ഇതിനൊക്കെ കയ്യിൽ കിട്ടുമ്പോൾ പലിശ സഹിതം തിരിച്ചു തരാം.
എന്നവൻ മനസ്സിൽ പറഞ്ഞു.
മുന്നിൽ പോയില്ലെങ്കിലും അവന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അവൾ വീക്ഷിച്ചു മനസ്സിലാക്കി. ഓഫീസിൽ പോയി കഴിയുമ്പോൾ അവന്റെ റൂം എന്നും വൃത്തിയാക്കും ഡ്രസ്സ് എല്ലാം നീറ്റായി മടക്കി വെക്കും ബെഡ്ഷീറ്റ് മാറ്റിവിരിക്കും അങ്ങനെ ഒരു ഭാര്യയുടെ കടമ നിർവഹിച്ചു വെക്കും.
ഭക്ഷണം പാകം ചെയ്യുമ്പോൾ അവൻ ഇഷ്ടമുള്ള വിഭവങ്ങൾ ഏതെങ്കിലും അവൾ ഉൾപ്പെടുത്തും.
ഇതെല്ലാം ചെയ്തിട്ടും ഒടുവിൽ സ്വയം പറയും ഇഷ്ടം ഒന്നും ഉണ്ടായിട്ടല്ല ഇവിടെനിന്നും മൂന്നുനേരം കഴിക്കുന്നതിനെ കൂറും മാത്രം കാണിക്കുകയാണെന്ന്.
▫️▫️▫️▫️▫️▫️▫️▫️
രവിയേട്ടൻ ഇടക്ക് അവളോട് വന്ന് വിശേഷങ്ങൾ ചോദിക്കും. തങ്കത്തിന് അവൾ എന്നുവച്ചാൽ സ്വന്തം കൂടപ്പിറപ്പിനെ പോലെയാണ്. അവൾക്ക് തിരിച്ചും. ബാക്കിയുള്ള ജോലിക്കാർക്കും അവളോട് ഒരുതരം വാത്സല്യമാണ്.
തറവാട്ടിൽ ഉള്ള എല്ലാവരെയും അവൾക്കു പേടിയാണ് അതുകൊണ്ടുതന്നെ എല്ലാവരുമായും ഒരു അകലം പാലിച്ചാണ് നിൽക്കുന്നത്.
അവന്റെ അച്ഛൻ ശേഖര വർമയാണ് വർമ്മ ഇൻഡസ്ട്രീസ് ചെയർമാൻ. അദ്ദേഹവും ഭാര്യയും വിദേശത്താണ്. അവനും അവരോടൊപ്പം ആയിരുന്നു. അവന്റെ കുത്തഴിഞ്ഞ ജീവിതം കണ്ടിട്ട് നേരെയാക്കാൻ ആണ് നാട്ടിലെ കമ്പനി നോക്കി നടത്ത് എന്ന് പറഞ്ഞ് നാട്ടിലേക്ക് അയച്ചത്.
തറവാട്ടിൽ ശേഖരന്റെ അനിയൻ രാജേന്ദ്രനും ഭാര്യ സതിയും പെങ്ങൾ ലേഖയും അവളുടെ ഭർത്താവ് ചന്ദ്രനും വകയിലെ വിധവയായ വല്യമ്മ ശോഭനയും ആയിരുന്നു താമസം. രാജേന്ദ്രൻ രണ്ട് ആൺകുട്ടികളാണ് അവർ പുറത്ത് പഠിക്കുകയാണ്. ലേഖക്ക് ഒറ്റ മോളാണ്,മീര ആ കുട്ടി ബാംഗ്ലൂർ വർക്ക് ചെയ്യുന്നു. ശോഭന വല്യമ്മയുടെ മകനാണ് ആകാശ്. ആകാശ് അമന്റെ PA ആണ്. ആകാശിന്റെ ചേട്ടൻ ആദർശ് ഭാര്യ പ്രിയ ഗർഭിണി ആയതിനാൽ അവളുടെ വീട്ടിൽ ആണ്. ആകാശിന്റെ കല്യാണം ഈ വരുന്ന ഏപ്രിൽ നിശ്ചയിച്ചു വെച്ചിരിക്കുകയാണ്. ആകാശ് അമനേക്കാൾ രണ്ടു വയസ്സ് ഇളയതാണ്. ആകാശിന്റെ കല്യാണത്തിന് മുമ്പ് അമന്റെ വിവാഹം നടത്താൻ ശേഖരൻ പലതവണ ശ്രമിച്ചു പക്ഷേ ഒന്നിനും അവൻ സമ്മതിച്ചില്ല.
▫️▫️▫️▫️▫️▫️▫️▫️▫️▫️
ഒരുദിവസം അവന് ഇഷ്ടമുള്ള പാൽപ്പായസം അവൾ ഉണ്ടാക്കി. അത് എല്ലാവർക്കും ഒത്തിരി ഇഷ്ടമായി. വല്യമ്മ വീണ്ടും വീണ്ടും എടുത്ത് പ്രശംസിച്ചപ്പോൾ തങ്കം ദേവികയാണ് വെച്ചത് എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ ഒരു ചെറുപുഞ്ചിരി അവന്റെ ചുണ്ടുകളിൽ വിടർന്നു. സ്വന്തം പെണ്ണിന്റെ കൈപ്പുണ്യം രുചിച്ചപ്പോൾ നിറഞ്ഞത് മനസ്സാണ്.
കൊലുസ് വാങ്ങിച്ച് പോക്കറ്റിലിട്ട് ആഴ്ചയിൽ മൂന്നായി. പെണ്ണിനെ ഇതുവരെ താപ്പിന് കിട്ടിയിട്ടില്ല. അവൻ പലതവണ കുരുക്ക് ഇട്ടെങ്കിലും അതിൽ ഒന്നും അവൾ പെട്ടില്ല.
അങ്ങനെ ഒരു ദിവസം അവൻ കബോർഡ് തുറന്നപ്പോൾ ഒരു പ്രത്യേക മണം തുളസിയുടെയും കാച്ചിയ എണ്ണയുടെ ഗന്ധം.
കുറച്ചുദിവസമായി പതിവിനേക്കാൾ വൃത്തിയിലും ചിട്ടയിലും റൂം ഇരിക്കുന്നത് അവൻ ശ്രദ്ധിച്ചിരുന്നു.
ഈ മുറി ഇപ്പോൾ ആരാണ് വൃത്തിയാക്കാർ?
രാത്രി അത്താഴം കാലമായെന്ന് വിളിക്കാൻ വന്ന തങ്കത്തിനോട് വെറുതെ എന്നപോലെ അവൻ ചോദിച്ചു.
ഉത്തരം അറിയാമെങ്കിലും മറുപടികേട്ടപ്പോൾ നിഗൂഢമായ ഒരു ചിരി അവന്റെ മുഖത്ത് വന്നു.
എന്നത്തെയും പോലെ അവന്റെ മുറി വൃത്തിയാക്കി നടക്കുകയായിരുന്നു അവൾ, അവന്റെ കോട്ട് കൈ കൊണ്ട് ഉയർത്തി അവൾ സ്വയം പറഞ്ഞു.
ഇങ്ങേര് എന്താ മുണ്ടും ഷർട്ട് ഒന്നും ഇടാറില്ലേ? ഇനിയിപ്പോ സായിപ്പിന് ഉണ്ടായതാണോ മുതൽ? വായ തുറന്നാൽ മുടിഞ്ഞ ഇംഗ്ലീഷ് അതിന്റെ പുറത്ത് പണ്ടാര സ്പീഡും.
അങ്ങനെ തുണിയെല്ലാം മടക്കി എടുത്തുവെച്ച് തിരിഞ്ഞപ്പോൾ അത വാതിൽ കെ സാക്ഷാൽ ചെകുത്താൻ. അവന്റെ മുഖത്ത് നിഗൂഢമായ ചിരി കണ്ടപ്പോൾ അവളുടെ ഹൃദയമിടിപ്പ് ഇരട്ടിച്ചു.
ഇനി എങ്ങോട്ട് പോയി ഒളിക്കും?...
ഇതും പറഞ്ഞുകൊണ്ട് അവൻ അകത്തു കയറി വാതിൽ അടച്ചു..
തുടരും....
രചന :christi