Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 83

നിരഞ്ജൻറെ സ്വന്തം പാറു  Chapter 83
 
ഗിരിയും ഹരിയും അവളുടെ മുന്നിൽ മുട്ടുകുത്തി നിൽക്കുന്നുണ്ടായിരുന്നു. അവർ പിന്നെയും പിന്നെയും ചോദിക്കുന്നുണ്ടായിരുന്നു.
 
അവസാനം സഹികെട്ട് മായ എല്ലാവരെയും ഒന്നു നോക്കി. പിന്നെ പറഞ്ഞു.
 
“Yes… I am Parvarna Menon… ഞാൻ... ഞാൻ തന്നെയാണ് നിങ്ങൾ അന്വേഷിക്കുന്ന പാർവണ എന്ന പാറു.”
 
നികേത് അവളെ കെട്ടിപ്പിടിച്ചു കൊണ്ട് അതിശയത്തോടെ ചോദിച്ചു.
 
“മോളെ നീ പറഞ്ഞത് ശരിയാണോ? നീ ആണോ ഞങ്ങളുടെ പാറു. എൻറെ ഈശ്വരാ എന്തൊക്കെയാണ് ഞാൻ കേൾക്കുന്നത്?”
 
അപ്പോഴും ഒന്നും പറയാതെ നിന്നിരുന്ന ഭരതൻ തൻറെ മുന്നിൽ നടക്കുന്നതൊന്നും മനസ്സിലാകാത്ത പോലെ നിൽപ്പുണ്ടായിരുന്നു.
 
എല്ലാവരുടെയും അവസ്ഥ മനസ്സിലാക്കി നിരഞ്ജൻ മായയോട് പറഞ്ഞു.
 
“പാറു നീയൊന്നു പോയി കുളിച്ച് ഫ്രഷായി വായോ. അപ്പോഴേക്കും നിൻറെ ഡ്രസ്സ് ഒക്കെ കൊണ്ടുവരാം.”
 
അവൾ എല്ലാവരെയും ഒന്നു നോക്കിയ ശേഷം ഫ്രഷ് റൂമിലേക്ക് പോയി. അവൾ പോയതും നാലും കൂടി നിരഞ്ജനെ പൊതിഞ്ഞു.
 
“നീ എല്ലാം അറിഞ്ഞിട്ടും പിന്നെയും ഞങ്ങളെ പറ്റിച്ചു അല്ലേ?”
 
അവരുടെ ചോദ്യം കേട്ട് നിരഞ്ജൻ തലയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.
 
“പറ്റിച്ചത് അല്ല, എനിക്ക് tattoo മാത്രമേ തെളിവായി കിട്ടിയിരുന്നുള്ളൂ. കൂടുതൽ തെളിവിനു വേണ്ടിയാണ് ഞാൻ കാത്തിരുന്നത്.
ദുബായിലേക്ക് പോകാനായി വാസുദേവൻ അങ്കിളിൽ നിന്നും അവളുടെ പാസ്പോർട്ട് കിട്ടിയപ്പോഴാണ് എല്ലാം ക്ലിയർ ആയത്.
ഇവിടെ വന്ന് എല്ലാം നിങ്ങളോട് പറയാൻ തന്നെയാണ് ഞാൻ തീരുമാനിച്ചിരുന്നത്. അതാണ് അവളോട് നാട്ടി ലേക്ക് വരുന്ന കാര്യം പറയാതിരുന്നത്.
 
പിന്നെ ഒന്നു കൂടിയുണ്ട്. അവൾ ആരാണെന്ന് അവൾക്ക് അറിയില്ല?”
 
“എന്ന് വെച്ചാൽ...”
 
ഗിരി സംശയത്തോടെ ചോദിച്ചു.
 
“അവൾക്ക് അവളെ കുറിച്ച് ഒന്നും അറിയില്ല…”
 
“അവൾക്ക് ഇവിടെ കുറെ ഇഷ്യൂസ് ഉണ്ട്. അതൊക്കെ തീർക്കണമെങ്കിൽ ആദ്യം ഞങ്ങളുടെ വിവാഹം നടത്തണം”
 
എന്നു പറയുമ്പോഴേക്കും മായ അല്ല പാറു ആയി തന്നെ അവൾ പുറത്തു വന്നു.
 
അവളുടെ യഥാർത്ഥ രൂപം കണ്ട് എല്ലാവരും അതിശയിച്ചു.
 
സ്വർണ്ണ ഗോതമ്പിൻറെ നിറവും, പിന്നെ നല്ല ഐശ്വര്യമുള്ള മുഖവും ഉള്ള ഒരു സുന്ദരിക്കുട്ടി.
 
പാറുവിനെ കണ്ടു ഗിരി അറിയാതെ ചോദിച്ചു പോയി.
 
“ഇത്രയും ഭംഗിയുള്ള നീയാണോ ഇങ്ങനെ കോലം കെട്ടി നടന്നിരുന്നത്?”
 
അവൾ ഒന്നും പറയാതെ തലതാഴ്ത്തി നിന്നു.
 
എന്നാൽ അവളുടെ അവസ്ഥ മനസ്സിലാക്കി ഭരതൻ അവളെ കെട്ടിപ്പിടിച്ചു. അവൾക്കു എല്ലാവരുടെയും മുൻപിൽ പാറു ആയി നിൽക്കാൻ ഇപ്പോഴും നല്ല വിഷമം ഉണ്ടായിരുന്നു. 
 
കുറച്ചു നേരം അവർ സംസാരിച്ചിരുന്നു.
 
മായ വേഗം തന്നെ മേക്ക് അപ്പ് ഒക്കെ ചെയ്തു പാറുവിൽ നിന്നും മായയായി വന്നു.
 
അതുകൊണ്ട് എല്ലാവരും ചിരിച്ചു.
 
പിന്നെ താഴെ പോയി റസ്റ്റോറൻഡിൽ നിന്നും ഓരോ കോഫി കഴിച്ച് തറവാട്ടിലേക്ക് തിരിച്ചു.
 
അവർ തറവാട്ടിൽ എത്തിയപ്പോൾ എല്ലാവരും ഉണ്ടായിരുന്നു.
 
മായയുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉണ്ടായിരുന്നു. അതുപോലെ തന്നെ മറ്റു നാലുപേരുടെ മനസ്സിലും.
 
കുടുംബ ക്ഷേത്രത്തിൽ പോയി തൊഴുതു വന്നു. ചില പൂജകൾ ഉണ്ടായിരുന്നു. എല്ലാം വേണ്ട പോലെ ചെയ്ത് അവർ വീട്ടിലേക്ക് തിരിച്ചു വന്നു.
 
മുത്തശ്ശിയും മുത്തശ്ശനും സന്തോഷത്തിലാണ്.
ഉച്ചയ്ക്ക് സദ്യ തന്നെയായിരുന്നു തറവാട്ടിൽ.
ഭരതൻ മായ തന്ന ഗിഫ്റ്റ് എല്ലാവർക്കും കാണിച്ചു കൊടുത്തു. കൂടെ മറ്റുള്ളവരും.
 
നിരഞ്ജൻറെ കയ്യിലെ രുദ്രാക്ഷം കണ്ടു അച്ഛച്ഛൻ പറഞ്ഞു.
 
“ഇത് നന്നായിട്ടുണ്ട് എല്ലാവരും അതു ശരി വച്ചു.”
 
എല്ലാം കഴിഞ്ഞ് പുറപ്പെടും മുൻപ് നിരഞ്ജൻ അച്ഛച്ഛനോട് സംസാരിച്ചു.
 
“എനിക്ക് ഒന്ന് രണ്ട് കാര്യങ്ങൾ പറയാനുണ്ട്.”
 
അത് കേട്ട് അച്ഛച്ഛൻ നിരഞ്ജനേയും കൂട്ടി അവരുടെ ഓഫീസ് റൂമിലേക്ക് പോയി.
റൂമിൽ കയറിയ രണ്ടുപേരും വാതിലടച്ചു.
 
 പിന്നെ നിരഞ്ജൻ അച്ഛച്ഛനോട് പറഞ്ഞു.
 
“ഒരു കാര്യത്തിന് അനുവാദം വേണം.”
 
“എന്താണ് കേൾക്കട്ടെ.”
 
നിരഞ്ജൻ ഒട്ടും പതറാതെ അയാളുടെ കണ്ണുകളിൽ നോക്കി കൊണ്ട് പറഞ്ഞു.
 
“എനിക്ക് മായയെ എത്രയും വേഗം രജിസ്റ്റർ മാര്യേജ് ചെയ്യണം. ആരും അറിയാതെ വേണം അത്. അതിനു ശേഷം ഒരു കൊട്ടിക്കലാശം നടത്തണം. എന്നാലേ ഞങ്ങൾക്ക് ഇനി മുന്നോട്ടു പോകാനാകൂ.”
 
അല്പം പോലും ആലോചിക്കാതെ മാധവൻ സമ്മതിച്ചു.
 
“ശരി, പക്ഷേ നിനക്ക് തന്ന സമയത്തിനുള്ളിൽ എല്ലാവരും അറിഞ്ഞു വിവാഹം നടത്തണം.”
 
“സമ്മതം”
 
നിരഞ്ജൻ പറഞ്ഞു.
 
സമ്മതം പറഞ്ഞതും മാധവനോട് പറഞ്ഞു.
 
“എത്രയും പെട്ടെന്ന് ഇഷ്യൂസ് ഒക്കെ തീർത്തു ഞാൻ വരും. അന്നും ഇതു പോലെ ചേർത്തു നിർത്തണം. പിണങ്ങരുത്.”
 
“ഉം... നോക്കട്ടെ...
എന്തു കുരുത്തക്കേട് ആണ് നീ കാട്ടി വെച്ചിരിക്കുന്നത് എന്ന് ഞാൻ ആദ്യം കേൾക്കട്ടെ.”
 
അതും പറഞ്ഞു മാധവൻ അവനെ കെട്ടിപ്പിടിച്ചു. നിരഞ്ജന് സമാധാനമായി.
 
ഇനി ഓരോന്നായി കുരുക്കുകൾ അഴിക്കണം. നിരഞ്ജൻ മനസ്സിൽ തീരുമാനിച്ചു.
 
പിന്നെ അവർ തിരിച്ചു പോയി.
 
രാത്രി എട്ടു മണിയോടെ നിരഞ്ജൻ മായയെ വീട്ടിലെത്തിച്ചു.
 
“See you tomorrow.”
 
നിരഞ്ജൻ പറഞ്ഞത് കേട്ട് അവൾ മെല്ലെ ചിരിച്ചു. പിന്നെ തൻറെ വീട്ടിലേക്ക് നടന്നു.
 
വീട്ടിലെത്തിയ മായ വാസുദേവനെ കെട്ടിപ്പിടിച്ചു. പിന്നെ തന്നെ അവർ മനസ്സിലാക്കിയ കാര്യം പറഞ്ഞു.
 
മായ പറഞ്ഞത് കേട്ട് വാസുദേവനും ലളിതയും പേടിച്ചു പോയി.
 
“അച്ഛനും അമ്മയും പേടിക്കേണ്ട. അവർ ആരോടും ഒന്നും പറഞ്ഞിട്ടില്ല. തറവാട്ടിൽ പോലും. അതെന്തുകൊണ്ടാണെന്ന് എനിക്കും അറിയില്ല.”
 
‘എന്നാലും മക്കളെക്കുറിച്ച് പറയണ്ട എന്ന മായയുടെ അഭിപ്രായം തന്നെയായിരുന്നു രണ്ടുപേർക്കും.’
 
എന്നാൽ ഈ സമയം നിരഞ്ജൻറെ ഫ്ലാറ്റിൽ അന്ന് രാത്രി അഞ്ചുപേരും ഉറങ്ങാതെ ഇനി എന്തു വേണം എന്ന് ആലോചിച്ചു തീരുമാനിക്കുന്ന തിരക്കിലായിരുന്നു.
 
ഏകദേശം ഒരു തീരുമാനത്തിൽ എത്തിയ ശേഷം അവർ കിടക്കാനായി എഴുന്നേറ്റതും ഹരി എല്ലാവരോടുമായി ചോദിച്ചു.
 
“എൻറെ ഓഫീസിലുണ്ടായിരുന്ന പാറു പ്രഗ്നൻറ് ആയിരുന്നു എന്ന് ഞാൻ പറഞ്ഞത് നിങ്ങൾ മറന്നു പോയോ?”
 
അപ്പോഴാണ് എല്ലാവരും അതിനെപ്പറ്റി ആലോചിച്ചത് തന്നെ.
 
എല്ലാവരും നിരഞ്ജനെ നോക്കിയപ്പോൾ അവൻ പറഞ്ഞു.
 
“അവൾ പ്രഗ്നൻറ് ആയിരുന്നു എന്നത് ശരിയായിരിക്കാം. പക്ഷേ അവൾക്കു മക്കൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.”
 
“അത് ശരിയാണ്…”
 
ഗിരിയും പറഞ്ഞു.
 
“അവളെ കണ്ടാൽ ഒരു കൊച്ചിൻറെ അമ്മയാണെന്ന് ആരും പറയില്ല. ചിലപ്പോൾ ഡെലിവറി സമയത്ത് എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നിരിക്കണം.”
 
അതുകേട്ട് ഹരി പറഞ്ഞു.
 
“അത് ശരിയാണ്. അന്ന് അവസാന ദിവസം ഓഫീസിൽ നിന്നും പോയത് മെഡിക്കൽ എമർജൻസിയിലാണെന്ന് എനിക്ക് ഓർമ്മയുണ്ട്.”
 
ഇതുകേട്ട് എല്ലാവരും അവനെ നോക്കി.
 
“ഞാൻ പറഞ്ഞത് ശരിയാണ്. മായ ഓഫീസിൽ ബോധം കെട്ടു കിടക്കുന്നത് കണ്ടാണ് ഓഫീസിലെ staff അവളെ ഹോസ്പിറ്റലിൽ എത്തിച്ചത്. അന്ന് ഞാൻ ഓഫീസിൽ ഉണ്ടായിരുന്നില്ല.”
 
എല്ലാം കേട്ട് നികേത് പറഞ്ഞു.
 
“അങ്ങനെയാണെങ്കിൽ അവളെ അത് ചോദിച്ചു വിഷമിപ്പിക്കേണ്ട. അവൾ ആയിട്ട് പറയുമ്പോൾ നമ്മൾക്ക് കേൾക്കാം.”
 
നികേത് പറഞ്ഞത് ശരിയാണെന്ന് എല്ലാവരും സമ്മതിച്ചു.
 
ഇനിയും ഒരു കാരണവശാലും പാറുവിനെ സങ്കടപ്പെടുത്താൻ അവർക്ക് മനസ്സിലായിരുന്നു.
 
അടുത്ത ദിവസം എല്ലാവരും തിരിച്ചു പോയി.
 
ഇനി അവരുടെ അടുത്ത മീറ്റിംഗ് നിരഞ്ജൻറെയും പാറുവിൻറെയും marriage ന് ആകാം എന്ന് പറഞ്ഞാണ് അവർ പോയത്.
 
അടുത്ത ദിവസം നിരഞ്ജൻ മായയെ കാണാനുള്ള തിരക്കിൽ നേരത്തെ തന്നെ ഓഫീസിൽ വന്നു.
 
മായ സാധാരണ പോലെ തന്നെ ഓഫീസിൽ എത്തി.
 
Stella ഓട് ജൂലിയയേ meet ചെയ്ത കാര്യം പറഞ്ഞു. 
അതുകേട്ട് Stella പറഞ്ഞു.
 
“I am well aware of yesterday's party Maya... ഇത് കണ്ടോ?”
 
എന്നും പറഞ്ഞ് അവൾ അവളുടെ ഫോൺ മായയ്ക്കു നേരെ പിടിച്ചു.
 
ജൂലിയ അയച്ചു കൊടുത്ത ഏതാനും ഫോട്ടോസ് അതിൽ ഉണ്ടായിരുന്നു.
 
“ഞാൻ saturday തന്നെ എല്ലാം അറിഞ്ഞു. മാത്രമല്ല ഇതിൽ നിന്ന് ഒന്ന് രണ്ടു ഫോട്ടോസ് ഞാൻ നമ്മുടെ ഓഫീസ് ഗ്രൂപ്പിലും പോസ്റ്റ് ചെയ്തിരുന്നു. എല്ലാവരും മനസ്സിലാക്കട്ടെ my Maya is not a bad girl എന്ന്.”
 
അതും പറഞ്ഞ് സ്റ്റെല്ലാ കണ്ണുകളിറുക്കി കാണിച്ചു.
 
Stella യുടെ മുഖത്തെ സന്തോഷം കണ്ട് മായയ്ക്ക് എന്തുപറയണമെന്ന് അറിയില്ലായിരുന്നു. എന്നാലും അവൾ പറഞ്ഞു.
 
“എന്തിനാണ് Stella ഒരു ന്യൂസ് ഉണ്ടാക്കിയത്. You know I am not bothered about any gossip. And moreover, I just managed to clear somehow all previous news.”
 
മായ പറഞ്ഞതുകേട്ട് സ്റ്റെല്ല പറഞ്ഞു.
 
“താൻ പറഞ്ഞത് ശരിയാണ് ഒരുകണക്കിന് എല്ലാം ഒന്ന് ശാന്തമാക്കിയത് ആണ്. പക്ഷേ എല്ലാവരും അത് വിശ്വസിച്ചു എന്ന് തനിക്ക് തോന്നുന്നുണ്ടോ? ഇതുകൂടി ആകുമ്പോൾ എല്ലാം ശരിയാകും. അങ്ങനെ ചിന്തിച്ചാണ് ഞാൻ ഇതു ചെയ്തത്.”
 
സ്റ്റെല്ലാ അങ്ങനെ പറഞ്ഞപ്പോൾ മായ പറഞ്ഞു.
 
“As your wish, I am ok with anything Stella.”
 
കാബിനിൽ ചെന്ന് തൻറെ സീറ്റിലേക്ക് പോയതും നിരഞ്ജൻ അവൻറെ സീറ്റിൽ ഇരിക്കുന്നത് കണ്ടു മായ as usual അവനെ വിഷ് ചെയ്തു.
 
“Good morning Niranjan.”
 
എന്നാൽ നിരഞ്ജൻ തിരിച്ചൊന്നും പറയാഞ്ഞത് അവൾ ശ്രദ്ധിച്ചിരുന്നില്ല. അവളുടെ മനസ്സിൽ Stella പറഞ്ഞതായിരുന്നു ഉണ്ടായിരുന്നത്.
 
ഓഫീസിൽ എല്ലാവരും അറിഞ്ഞു കാണും താൻ നിരഞ്ജനൊപ്പം ദുബായിൽ പോയത്. അടുത്ത gossip നുള്ള വകയായി.
 
Stella, എന്തിനാണ് വേണ്ടതൊക്കെ ചെയ്തത്?
 
ഓരോന്ന് ആലോചിച്ച് ഇരിക്കുന്നതിനിടയിൽ നിരഞ്ജൻ വന്നവൾക്കരികിൽ ഇരുന്നത് അവൾ അറിഞ്ഞില്ല.
 
“എന്താണ് ഇത്ര ആലോചിക്കുന്നത്?”
 
നിരഞ്ജൻ അവളോട് ചോദിച്ചു. എന്നാൽ ആലോചനയിൽ തന്നെ അവൾ മറുപടി നൽകി.
 
“Stella ഇന്നലത്തെ പാർട്ടിയുടെ ഫോട്ടോസ് ഓഫീസ് ഗ്രൂപ്പിൽ ഇട്ടു എന്ന് പറഞ്ഞു. ഇനി എന്തൊക്കെ കാണുകയും കേൾക്കുകയും വേണ്ടി വരുമെന്ന് ആലോചിച്ചതാണ്.”
 
“അതിനാണോ ഈ കുഞ്ഞു തല പുകയ്ക്കുന്നത്? അതൊന്നും കാര്യമാക്കണ്ട. എനിക്ക് വേറെ കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.”
 
നിരഞ്ജൻ അത്രയും പറഞ്ഞപ്പോഴാണ് മായ നിരഞ്ജൻ തനിക്ക് അടുത്ത് ഇരിക്കുന്നത് തന്നെ ശ്രദ്ധിച്ചത്. അവൾ നിരഞ്ജൻറെ മുഖത്തു നോക്കി ചോദിച്ചു.
 
“What happened? Why are you so serious today?”
 
“പാറു... നോക്ക്, ഇനി ഇങ്ങനെ പറ്റില്ല...”
 
“നിരഞ്ജൻ....”
 
“ഓ പെണ്ണ്  ലേലം വിളി തുടങ്ങി...”
 
നിരഞ്ജൻ പറഞ്ഞതു കേട്ട് മായ ദേഷ്യത്തോടെ പറഞ്ഞു.
 
“Why are you calling me Paru now? In this office, I am one of your staff, Maya... please remember that."
 
"Maya... അങ്ങിനെ മതി ഓഫീസിൽ.”
 
മായ ദേഷ്യത്തോടെ പറയുന്നത് കേട്ട് നിരഞ്ജൻ പറഞ്ഞു.
 
“ഇവളെ കൊണ്ട് ഞാൻ തോറ്റു. നീ വന്നേ... എനിക്ക് പറയാനുള്ളത് കുറച്ച് important ആയ കാര്യമാണ്.”
 
അവൻ സീരിയസ് ആണെന്ന് മനസ്സിലാക്കിയ മായ അവനോടൊപ്പം ഒന്നും പറയാതെ ചെന്നു.
നിരഞ്ജൻ അവൻറെ സീറ്റിലും മായ അവൻറെ ഓപ്പോസിറ്റ് സീറ്റിലും ചെന്നിരുന്നു.
 
“Paru, I need to talk about our marriage. I think it’s too late. What do you think?”
 
മായ നിരഞ്ജൻറെ കണ്ണുകളിൽ നോക്കി ചോദിച്ചു.
 
“ഞാൻ എപ്പോഴെങ്കിലും നിരഞ്ജനോട് കല്യാണത്തിന് സമ്മതമാണെന്ന് പറഞ്ഞിട്ടുണ്ടോ? We are acting... that is fine with me but not marriage.”
 
“Paru... നീ എന്തൊക്കെയാണ് പറയുന്നത്?”
 
നിരഞ്ജൻ ഒച്ചയുയർത്തി ദേഷ്യത്തിൽ ചോദിച്ചു. അതുകേട്ട് മായ പറഞ്ഞു.
 
“ഒച്ച വെക്കേണ്ട നിരഞ്ജൻ. എനിക്ക് പറ്റില്ല ആരെയും വിവാഹം കഴിക്കാൻ.”
 
അവൾ പറയുന്നത് കേട്ട് നിരഞ്ജൻ ദേഷ്യത്തിൽ അവൾക്ക് അരികിലേക്ക് വന്നു.
 
“എന്താ നീ പറഞ്ഞത്? നിനക്ക് വിവാഹം പറ്റില്ലെന്നോ? എന്താ നീ പറയുന്നത്?”
 
“Paru I am serious...Don't make me mad. I will do anything to get you Paru... By now you know me well right.”
 
നിരഞ്ജൻ ദേഷ്യത്തോടെ വിറച്ചു കൊണ്ട് പറഞ്ഞു.
 
അതുകേട്ട് മായ പേടിച്ചു പോയി.
 
“Niranjan be cam... Don't panic... please try to understand me... I have my own reasons to say NO to marriage.”
 
അവൾ പറഞ്ഞതുകേട്ട് നിരഞ്ജൻ പറഞ്ഞു.
 
“Stop it Paru. You are the one who is making me mad like this. എന്നിട്ട് അവൾ പറയുന്നു ദേഷ്യം പിടിക്കരുത് എന്ന്.
 
നീ... നീയാണ് എന്നെ ദേഷ്യം പിടിപ്പിക്കുന്നത് മുഴുവനും.
 
പാറൂ നീ എൻറെതല്ലേ? Tell me Paru...”
 
പാറുവിനെ പിടിച്ചു കുലുക്കി കൊണ്ട് നിരഞ്ജൻ ദേഷ്യത്തോടെ ചോദിച്ചു.
 
എന്നാൽ പാറു ഒന്നും പറയാതെ താഴെ നോക്കി നിന്നു.
 
“നീ പറയുമോ എന്ന് ഞാൻ ഇപ്പോൾ കാണിച്ചു തരാം.”
 
അതും പറഞ്ഞ് നിരഞ്ജൻ പുറത്തേക്കു നടന്നു. പുറത്തേക്ക് നടക്കുന്ന നിരഞ്ജനെ പിടിച്ചു നിർത്തിക്കൊണ്ട് പാറു ചോദിച്ചു.
 
“What are you up to?”
 
“Paru... I am going to tell everyone you are mine.”
 
“What?”
 
നിരഞ്ജൻ പറഞ്ഞതുകേട്ട് മായ വായും പൊളിച്ച് നിന്നു പോയി. അവൾ വേഗം അവനെ വന്നു തടഞ്ഞു.
 
അപ്പോഴേക്കും നിരഞ്ജൻ ഡോറിന് അടുത്ത് എത്തിയിരുന്നു. മായയും അവനെ തടഞ്ഞു കൊണ്ട് അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു.
 
Stella ഇതേ സമയം തന്നെയാണ് വാതിൽ തുറന്നതും നിരഞ്ജനും മായയും മറിഞ്ഞ് പുറകോട്ടു വീണതും.
 
സ്റ്റെല്ലാ രഞ്ജിത്തും അജിത്തും നിരഞ്ജനെ കാണാൻ വന്നിട്ടുണ്ടെന്ന് പറയാൻ വന്നതായിരുന്നു.
 
മായ വേഗം തന്നെ വീണിടത്തു നിന്നും തട്ടി പിടഞ്ഞെഴുന്നേറ്റു.

നിരഞ്ജൻറെ സ്വന്തം പാറു  Chapter 84

നിരഞ്ജൻറെ സ്വന്തം പാറു  Chapter 84

4.8
19683

നിരഞ്ജൻറെ സ്വന്തം പാറു  Chapter 84   നിരഞ്ജനും എഴുന്നേറ്റു.   “സോറി നിരഞ്ജൻ...”   മായ പറഞ്ഞു പുറത്തേക്ക് നോക്കി.   മായ നോക്കുന്നത് കണ്ടു നിരഞ്ജനും അവൾ നോക്കുന്ന ഇടത്തേക്ക് നോക്കി.   Stella ക്ക് പിറകിൽ രഞ്ജിത്തും അജിത്തും നിൽക്കുന്നത് അപ്പോഴാണ് നിരഞ്ജൻ കണ്ടത്. അവൻ Stella യോട് ദേഷ്യപ്പെട്ടു.   What the hell is this, Stella?   സ്റ്റെല്ലാ പേടിയോടെ എന്തോ പറയാൻ വന്നതും രഞ്ജിത്ത് പറഞ്ഞു.   "It’s ok Stella, we will come afterwords to meet him. Please let us know once he is free."   രഞ്ജിത്ത് Stella യോടാണ് പറഞ്ഞതെങ്കിലും നിരഞ്ജൻ കേൾക്കാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞതെന്ന് മനസ്സിലാക്കി നിരഞ്ജൻ പറഞ്ഞു.   “Better...”