Aksharathalukal

കോവിലകം. ഭാഗം : 18

 
 
"പിന്നെ അവരുടെ മുഖ്യ ശത്രുവായ ഒരു മാർത്താണ്ഡനും മകനും വന്നിരുന്നു... അവരെ തകർക്കാൻ അച്ഛനെ കൂട്ടുപിടിക്കാൻ... എന്നാൽ അന്ന് വന്നു പോയതിനുശേഷം അയാളെ കണ്ടിട്ടില്ല.. ഒന്നു വിളിച്ചിട്ടു പോലുമില്ല... അയാളും നമുക്കനുകൂലമായി വന്നാൽപ്പിന്നെ ആർക്കും നമ്മളെ തോൽപ്പിക്കാൻ കഴിയില്ല... 
 
 
"അല്ലെങ്കിലും ഈ മഹേഷ് ഒരുമ്പെട്ടിറങ്ങിയാൽ അവനൊന്നും രണ്ടു കാലിൽ നടക്കില്ല... അത് നിനക്ക് അറിയാവുന്നതല്ലേ... "
 
"പിന്നേ... അറിയാം അതാണല്ലോ ഒരുത്തി തലയിലായത്... "
 
"അതു പിന്നെ അന്ന് ഞാൻ ഒന്നുമല്ലായിരുന്നു... പക്ഷേ ഇന്ന് എനിക്ക് എന്തിനുംപോന്ന ആളുകളുണ്ട്... എന്റെ അമ്മയുടെ ഒരൊറ്റ വാശിയുടെ മേലാണ് ഇന്നും അവിടെ കഴിയുന്നത്... അതിന് അമ്മക്ക് ചില ഉദ്ദേശങ്ങളുണ്ടുതാനും... "
 
"എന്ത് ഉദ്ദേശം... "
 
"അത് പിന്നെ പറയാം... ഇപ്പോൾ നമുക്ക് ആവശ്യം അവരെ തകർക്കുക എന്നതാണ്... അതിൽ വിജയിക്കുന്നതുവരെ മറ്റൊന്നിനെ കുറിച്ചും അന്വേഷിക്കേണ്ട... "
 
"ഉം... എന്നാൽ സെൽവനെ വിളിക്കാനുള്ള ഏർപ്പാട് നോക്കാം... 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
"അല്ല അച്ഛാ... നമ്മൾ ആ നീലകണ്ഠന്റെ അടുത്തു പോയി വന്നതിനുശേഷം അതേപ്പറ്റി ഒരു തീരുമാനവും എടുത്തിട്ടില്ലല്ലോ... ഇപ്പോൾ അവിടെ ചില മംഗളകർമ്മങ്ങൾ നടക്കാൻ പോകുന്നതെന്നും കേട്ടു... അധികം താമസിച്ചാൽ എല്ലാം നമ്മുടെ കയ്യിൽനിന്ന്  പോകും..."
 മാണിക്യൻ മാർത്താണ്ഡനോട് പറഞ്ഞു... 
 
"അതുതന്നെയാണ് എനിക്കും വേണ്ടത്... അവർ എല്ലാം തീരുമാനിക്കട്ടെ... ആ വിവാഹങ്ങൾ നടക്കട്ടെ... എന്നാലേ അവർ അത് പുറത്തെടുക്കൂ... അതിനുശേഷം നമ്മൾക്കു തുടങ്ങാം... ഒന്നും രണ്ടുമല്ല  നാന്നൂറ് പവനാണ്... അതും വൈരക്കല്ല് പതിച്ച  ആഭരണങ്ങൾ... അതാണ് എനിക്കു വേണ്ടത്... അതിലൂടെ വേണം ആ നാരായണനേയും അനിയത്തിയേയും തെറ്റിക്കാൻ... നാരായണനും മകനും അതിലും വലിയ ശിക്ഷ കൊടുക്കാൻ വേറൊന്നില്ല... ഏട്ടനും അനിയത്തിയും അടിച്ചുപിരിയണം... ആ സമയത്ത് അനിയത്തിയേയും അവളുടെ കെട്ട്യോൻ രാമചന്ദ്രനേയും നമ്മുടെ വശത്താക്കണം...  അവസാനം ആ കോവിലകം വരെ എനിക്ക് സ്വന്തമാക്കണം... എന്നാലേ എട്ടുവർഷം ഞാൻ അഴിക്കുള്ളിൽ കിടന്നതിന് പരിഹാരമാകൂ... "
 
"അപ്പോൾ അച്ഛൻ ആ കോവിലകം ആ നീലകണ്ഠന് കൊടുക്കാമെന്നേറ്റതോ... "
 
"അത് വെറുമൊരു നാടകം... അതു 9 പറഞ്ഞാലേ അയാൾ നമ്മുടെ കൂടെ നിൽക്കൂ... എല്ലാം കഴിഞ്ഞാൽ പിന്നെന്ത് കോവിലകം... "
 
"അപ്പോൾ ചതിക്കപ്പെട്ടെന്ന് മനസ്സിലായാൽ അയാൾ വെറുതെയിരിക്കുമോ... "
 
"ഇല്ല.. വെറുതേയിരിക്കില്ല... എനിക്കറിയാം... അതിനും പരിഹാരം ഞാൻ കണ്ടുവച്ചിട്ടുണ്ട്... അയാളെ എന്നന്നേക്കുമായി തട്ടും ഞാൻ... എന്നിട്ട് ആ കുറ്റം നാരായണന്റേയും മകന്റേയും തലയിൽ വച്ചുകെട്ടും... എട്ടുവർഷം ഞാൻ കിടന്നല്ലോ അകത്ത്... അതുപോലെ അവനും മകനും കിടക്കട്ടെ കുറച്ചുകാലം... അപ്പോഴേക്കും ആ കോവിലകം പൊളിച്ച് നികത്തി ആ കാണുന്ന സ്ഥലം കഷ്ണങ്ങളായി മുറിച്ചുവിൽക്കും പിന്നെ ആ ആഭരണവുമായി നമ്മൾ ഈ നാടു തന്നെ വിടും... അവനോ അവന്റെ മകനോ ഒരിക്കലും കണ്ടുപിടിക്കാൻ കഴിയാത്ത സ്ഥലത്തേക്ക്... "
 
"കൊള്ളാം അച്ഛന്റെ ബുദ്ധി.. പക്ഷേ ഇതൊക്കെ എങ്ങനെ നടത്തും... "
 
"നടത്തും... അത് നടത്തിയിരിക്കും ഞാൻ... "
 
"എന്നാലും ഇതൊക്കെ ചെയ്താലും നമ്മൾ എവിടെപ്പോയി ഒളിച്ചാലും അവർ നമ്മളെ കണ്ടെത്തില്ലേ... അതിനുള്ള ആളുകൾ അവരുടെ കൂടെയുണ്ട്... അപ്പോൾ നമ്മൾ എന്തു ചെയ്യും... 
 
എടാ മരങ്ങോടാ... അന്നേരമാണ് കളി... അത് നിനക്ക് അന്നേരം മനസ്സിലാകും... ഇപ്പോൾ ഇതേ കുറിച്ച് ചിന്തിച്ച് തല പെരുക്കേണ്ട.... "
 
"എല്ലാം നടന്നാൽ മതിയായിരുന്നു..."
അതും പറഞ്ഞ് മാണിക്യൻ അകത്തേക്ക് നടന്നു... 
 
ഈ സമയം ഹരിയും വിഷ്ണുവും പ്രസാദവും മുറ്റവരമ്പിൽ ഓരോന്ന് പറഞ്ഞ് ഇരിക്കുകയായിരുന്നു... ആ സമയത്താണ് വിഷ്ണു ഹരിയെ തട്ടി വിളിച്ച് കാവിന്റെ അടുത്തുള്ള മാവിന്റെ ചുവട്ടിലേക്ക് കൈചൂണ്ടി കാണിച്ചത്... അവിടെ മാമ്പഴം പെറുക്കുന്ന നന്ദനയെ ഹരി കണ്ടു... 
 
"എടാ ഞാനിപ്പോൾ വരാം... അതിനിടയിൽ വന്ന് കട്ടുറുമ്പാവരുത്... പറഞ്ഞേക്കാം... "
ഹരി പറഞ്ഞു... 
 
" ഓ പിന്നേ... ഞങ്ങൾ നിന്നെ ശല്യപ്പെടുത്താൻ വരുന്നില്ല... നീ പോയി ഒലിപ്പീര്... "
വിഷ്ണു പ്രസാദിനേയും കൂട്ടി അവിടെനിന്നും പോയി... ഹരി ആ മാവിനടുത്തേക്ക് നടന്നു... 
 
"ഹലോ മാമ്പഴകൊതിച്ചി... ഇന്നെന്തുപറ്റി... അല്ലെങ്കിൽ വിളക്ക് തെളിയിക്കാൻ വരുമ്പോൾ എല്ലാം പെറുക്കിയെടുക്കുമായിരുന്നല്ലോ..."
 
"ഒന്നുമില്ല... രാവിലെയാകുമ്പോൾ ഇയാളെ കാണാൻ കിട്ടില്ലല്ലോ... അതുകൊണ്ടാണ് ഇപ്പോൾ വന്നത്... ഇപ്പോഴാകുമ്പോൾ രണ്ടു കാര്യവും നടക്കുമല്ലോ... "
നന്ദന പറഞ്ഞു
 
"അതു കൊള്ളാം... എന്നെ കാണുന്നതെന്തിനാണ്... ഇന്നലെ വീട്ടിൽ വന്നപ്പോൾ ഇയാളെ കണ്ടില്ലല്ലോ ഇയാളെ കാണാൻ കൊതിച്ചു വന്നപ്പോൾ ആൾ മറ്റെവിടേക്കോ പോയി... "
 
"ആരു പറഞ്ഞു ഞാൻ പോയെന്ന്... ഞാൻ എവിടേക്കും പോയിട്ടില്ല... വീട്ടിൽതന്നെയുണ്ടായിരുന്നു... "
 
"എന്നിട്ട് പുറത്തൊന്നും ഞാൻ കണ്ടില്ലല്ലോ... "
 
"എങ്ങനെ പുറത്തിറങ്ങും... അതുപോലെയുള്ളതാണല്ലോ ഇന്നലെ നടന്നത്... അയാളെപ്പറ്റി കേട്ടിട്ടേയുള്ളൂ... കാണുന്നത് ഇപ്പോഴാണ്... മൂന്നു വയസ്സുവരെ അയാളെ കണ്ടിട്ടുണ്ടെന്ന് പറയുന്നു... എനിക്ക് അതൊന്നും ഓർമ്മയില്ല... അയാളാണ് വന്നതെന്നറിഞ്ഞപ്പോൾ എന്റെ കയ്യും കാലും തളർന്നു... പുറത്തേക്കിറങ്ങാൻ പേടിയായിരുന്നു... എന്നാലും ഇയാളുടെ പെർഫോമൻസ് കലക്കി കേട്ടോ... അയാൾക്ക് അത് ആവശ്യമായിരുന്നു... എന്നാലും സൂക്ഷിക്കണം... അയാൾ പ്രതികാരം ചെയ്യാൻ മടിക്കില്ല... "
 
"അങ്ങനെ ഒരുത്തനെ പേടിച്ച് ജീവിക്കുന്നതിൽ നല്ലത് മരിക്കുന്നതാണ്... അയാൾ വരട്ടെ... എന്നിട്ടല്ലേ ബാക്കി... അതു പോട്ടെ എന്തിനാണ് എന്നെ കാണണമെന്ന് പറഞ്ഞത്..."
 
"ചുമ്മാ വെറുതെ... രണ്ടുദിവസം മുന്നേ പെട്ടന്ന് എന്നോട് വീട്ടിൽ പോകാൻ പറഞ്ഞ് പോയതല്ലേ പിന്നെ നേരിൽ കണ്ടിട്ടില്ലല്ലോ... എന്തായിരുന്നു പ്രശ്നം... അന്ന് ആ ഫോൺവന്നതിൽപ്പിന്നെ വലിയ ദേഷ്യത്തിലായിരുന്നല്ലോ..."
 
"അത് വേറൊരു പ്രശ്നമായിരുന്നു... നിനക്ക് പറഞ്ഞാൽ മനസ്സിലായില്ല... "
 
"ഓ..ഞാൻ പൊട്ടത്തിയാണല്ലോ... എനിക്കൊന്നും മനസ്സിലാവില്ല... "
 
"അത് നിനക്കിപ്പോഴാണോ മനസ്സിലായത്... ഞാൻ നിന്നെ കണ്ടപ്പോൾത്തന്നെ എനിക്കത് മനസ്സിലായിരുന്നു... "
 
"വല്ലാതെ ഊതല്ലേ... അത്ര വലിയ രസമൊന്നുമില്ല... "
 
"എന്റെ പെണ്ണിനോടല്ലാതെ മറ്റാരോടാണ് ഇങ്ങനെ പറയുക... അഥവാ പറഞ്ഞാൽ അവരുടെ കൈ എന്റെ മുഖത്തായിരിക്കും ഉണ്ടാവുക... "
 
"അവരുടെ മാത്രമല്ല.. എന്റേയും കൈ ഈ മുഖത്തുണ്ടാകും... അതുമാത്രമല്ല ഞാനല്ലാതെ മറ്റാരെയെങ്കിലും നോക്കി വെള്ളമിറക്കിയാലും ഇതുതന്നെയാണ് അവസ്ഥ..." 
 
"ഈശ്വരാ... ഒരു താടകയെയാണല്ലോ എനിക്കുവേണ്ടി കണ്ടുവച്ചത്.... പൊന്നുമോളേ... ഇത് ഹരിയാണ്... സൂക്ഷിച്ചും കണ്ടും സംസാരിച്ചാൽ എന്റെ കുട്ടിയുടെ മുൻനിരയിലെ പല്ല് അവിടെ കാണും... ഇല്ലെങ്കിൽ ചെറുപ്പത്തിലേ വയസ്സന്മാരെപ്പോലെ പല്ലില്ലാതെ നടക്കേണ്ടിവരും... "
 
"പിന്നേ... ഏത് ഹരിയായാലും ശിവനായാലും എനിക്ക് എല്ലാം ഒരുപോലെയാണ്... അതിന് പറ്റില്ലെങ്കിൽ ഇപ്പോൾ പറഞ്ഞോ... നല്ല ചുള്ളന്മാർ എന്റെ പുറകെ നടന്നിട്ടുണ്ട്... ഇനിയും നടക്കും... അതിലൊന്നിനെ ഞാൻ സെലക്ട് ചെയ്യും...."
 
"ഓഹോ... ഇതെന്താ അവസരത്തിനനുസരിച്ച് മാറാൻ ഏതെങ്കിലും ഡ്രസ്സ് മറ്റോ ആണോ.... മോളെ നിനക്ക് അത്രക്ക് ദൈര്യമുണ്ടോ എന്നെ വിട്ട് മറ്റൊരാളെ തേടിപ്പോകാൻ..."
 
"എന്താ പോയാൽ... എനിക്ക്  അതിനുള്ള ദൈര്യവുമുണ്ട്... അധികമൊന്നും പോകേണ്ട... ആ നീലകണ്ഠന്റെ മകൻ രഘുത്തമനുണ്ടല്ലോ..  ആള്  സ്മാർട്ടാണ്... പോരാത്തതിന് നേരിട്ടല്ലെങ്കിലും എന്റെ മുറച്ചെറുക്കനാണയാൾ... ഞാനൊന്ന് സമ്മതം മൂളി യാൽ അയാൾ എന്നെ കൊത്തിക്കൊണ്ടുപോകും.... പിന്നെ നിങ്ങളുടെ കൂടെയുള്ള വാനരന്മാരിൽ മൂന്നാമനുണ്ടല്ലോ പ്രസാദേട്ടൻ... അദ്ദേഹവും നല്ല ചുള്ളനാണ്... വേണമെങ്കിൽ അയാളും എന്നെ സ്വീകരിക്കും... അതുപോലെ എത്രയെത്രപേർ... "
 
"അപ്പോൾ എന്റെ മോൾ എല്ലാവരേയും ചാക്കിലാക്കാൻ നോക്കുകയാണോ... ആണെങ്കിൽ പറയേണേ... എനിക്കും അതുപോലെ നല്ല സുന്ദരികളെ കിട്ടും... നീ പറഞ്ഞ രഘുത്തമന്റെ അനിയത്തി നീലിമ തന്നെ... പിന്നെ എന്റെ പ്രസാദിനുമൊരു അനിയത്തിയുണ്ട് ദേവിക...  അവളെ നീ കണ്ടിട്ടില്ലല്ലോ... ഇപ്പോൾ വിവാഹാലോചന നടക്കുന്നുണ്ട്... ഞാൻ സമ്മതം മൂളിയാൽ അവൾ എപ്പോൾ എന്റെ കൂടെ വന്നെന്ന് ചോദിച്ചാൽ മതി... "
 
"എന്നാൽ എന്റെ മോനെ ഞാൻ കൊല്ലും... എന്നിട്ട് ഞാനും ചാകും... "
 
"അതെന്തിന്... നിനക്ക് നല്ല ചുള്ളന്മാരെ കിട്ടില്ലേ... പിന്നെയെന്തിന് നീയെന്നെ കൊന്ന് സ്വയം ചാകണം... "
 
"ആരൊക്കെയുണ്ടായാലും... ഒത്തിരി ചുള്ളന്മാരുണ്ടായാലും എനിക്ക് ഈ മരങ്ങോടനെ മതി... അത് ഞാൻ ആർക്കും വിട്ടുകൊടുക്കില്ല... "
 
"അങ്ങനെ വഴിക്കുവാ... അപ്പോൾ ഇന്നലെ വന്ന നിന്റെ വല്യച്ഛന്റെ മോൻ എതിർത്താൽ.. ? "
 
"പോയി പണി നോക്കാൻ പറയും... ഞാൻ ആരെ ഇഷ്ടപ്പെടണം വിവാഹം കഴിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാണ്... പിന്നെ എന്റെ അച്ഛനുമമ്മയും... അല്ലാതെ  കള്ളും കഞ്ചാവുമായി നടക്കുന്ന അയാളല്ല... "
 
"ഈ ദൈര്യമെന്തേ ഇന്നലെ ഇല്ലാതെ പോയത്... എന്തേ അന്നേരം ദൈര്യമെല്ലാം ചോർന്നുപോയോ..."
 
"അതിന് എന്റെ ഈ മരങ്ങോടനുള്ളപ്പോൾ ഞാനെന്തിന് പേടിക്കണം... ഇയാളെപ്പറ്റി ഇന്നലെ വിനോദ് മാഷിനോട് പറഞ്ഞു... അന്നേരമാണ് ഇയാളെപ്പറ്റി അറിഞ്ഞത്... ഇയാൾ തികഞ്ഞൊരഭ്യാസിയാണല്ലേ... അതുപോലെ കൂടെയുള്ള വിഷ്ണുവേട്ടനും പ്രസാദേട്ടനും... "
 
അങ്ങനെയൊന്നുമില്ല... അല്പം സ്വയംരക്ഷക്കുവേണ്ടി കുറച്ച് അടവുകൾ പഠിച്ചു അത്രയേയുള്ളൂ..... "
 
"മതിയല്ലോ... ഇന്നലെ മഹേഷേട്ടനെ തല്ലിയപ്പോൾ എനിക്കു ചെറിയ സംശയമുണ്ടായിരുന്നു... ഇപ്പോൾ ആ സംശയം ക്ലിയറായി... അല്ലാതെ ഞാൻ വിനോദ്മാഷിനെ  വിളിച്ചിട്ടൊന്നുമില്ല... "
 
"അതു ശരി അപ്പോൾ എന്നെ പരിക്ഷിച്ചതാണല്ലേ... അതിൽ ഞാൻ വീഴുകയും ചെയ്തു... "
 
"അതെ... "
നന്ദന ഹരിയുടെ താടിപിടിച്ച് കുലുക്കി ക്കൊണ്ട് പറഞ്ഞു... 
 
"ഞാനൊരു കാര്യം ചോദിക്കട്ടെ... തെറ്റാണെങ്കിൽ എന്നോട് പൊറുക്കണം... ഒരു പൊട്ടിപ്പെണ്ണിന്റെ അറിവില്ലായ്മയാണെന്ന് കരുതി മറന്നേക്കണം... "
നന്ദന ഹരിയോട് പറഞ്ഞു... 
 
"നീ ചോദിക്ക് എന്നിട്ട് തീരുമാനിക്കാം വിടണോ ക്ഷമിക്കണോ എന്നൊക്കെ... "
ഹരി പറഞ്ഞു... 
 
 
 
തുടരും...... 
 
✍️   Rajesh Raju
 
➖➖➖➖➖➖➖➖➖➖➖

കോവിലകം. ഭാഗം : 19

കോവിലകം. ഭാഗം : 19

4.4
6449

      "ഞാനൊരു കാര്യം ചോദിക്കട്ടെ... തെറ്റാണെങ്കിൽ എന്നോട് പൊറുക്കണം... ഒരു പൊട്ടിപ്പെണ്ണിന്റെ അറിവില്ലായ്മയാണെന്ന് കരുതി മറന്നേക്കണം... " നന്ദന ഹരിയോട് പറഞ്ഞു...    "നീ ചോദിക്ക് എന്നിട്ട് തീരുമാനിക്കാം വിടണോ ക്ഷമിക്കണോ എന്നൊക്കെ... " ഹരി പറഞ്ഞു...    "അത്.. എന്നെ വഴക്കുപറയില്ലല്ലോ... "   "താൻ കാര്യം പറയുന്നുണ്ടോ പെണ്ണേ... "   "ഹരിയേട്ടന് ഓർമ്മവച്ചകാലംതൊട്ട് ഈ വിഷ്ണുവേട്ടനും പ്രസാദേട്ടനും കൂടെയുണ്ടായിരുന്നെന്ന് അറിഞ്ഞു... ഒരിക്കലും പിരിയാൻ പറ്റാത്തവിധം ഇത്രയും അടുക്കാൻ നിങ്ങൾതമ്മിലെന്താ ഇത്ര ബന്ധം... "   "നല്ല ചോദ്യം... ഇത