“ഒരിക്കലും ഒരുമിക്കില്ല എന്നറിഞ്ഞിട്ടും മനസ്സിൽ നിന്നും പിഴുതെറിയാൻ കഴിയാതെ.....
മറ്റാരും കാണാതെ....അറിയാതെ....ആത്മാവിനോട് ചേർത്തു വച്ചൊരു പ്രണയം ❤❤❤....അല്ല സൌഹൃദം 🥰🥰🥰...”
“സൌഹൃദത്തിൽ തുടങ്ങി പ്രണയത്തിലൂടെ സഞ്ചരിച്ച് എവിടെ ചെന്നവസാനിക്കുമെന്ന് പോലും അറിയാത്തൊരു യാത്ര...”
“ശിവാത്മിക”
❤❤❤❤❤❤❤❤❤
ബാംഗ്ലൂർ നഗരത്തിലെ തിരക്കുപിടിച്ച ജോലിക്കിടയിൽ ആകെ കൂടി കിട്ടിയ ഒരു അവധി ദിവസ൦...
അത് ഉറങ്ങി തീ൪ക്കാതെ വർഷങ്ങളായി തന്റെ മനസ്സിൽ കൊണ്ട് നടക്കുന്ന തന്റെ മാത്രം വിഷമങ്ങൾ തന്റേത് എന്നവൾ ഉറച്ചു വിശ്വസിക്കുന്ന മഹാദേവനോട് നേരിട്ട് പറയാനിറങ്ങിയതാണ് ആമി എന്ന് കൂട്ടുകാ൪ സ്നേഹത്തോടെ വിളിച്ചിരുന്ന
“ ആത്മിക”...
ആളെ കുറിച്ച് വഴിയെ അറിയാ൦ ട്ടോ🥰🥰..ബാംഗ്ലൂരിലെ മോഡേൺ ലൈഫിനിടയിലു൦ തന്റെ പ്രിയപ്പെട്ട ഭഗവാനോടുള്ള ഭക്തി ഒരു തപസ്യയായി കൊണ്ടു നടക്കുന്നവളായിരുന്നു ആമി...എന്നും തന്റെ മഹാദേവനെ കാണാൻ അവൾക്ക് ആഗ്രഹമുണ്ടെങ്കിലു൦ സാഹചര്യം അതിന് അനുവദിച്ചിരുന്നില്ല...
ആറ് ദിവസത്തെ ജോലി തിരക്കിനു ശേഷം ഒരു ദിവസമാണ് ആകെ കൂടി കിട്ടുക...അതാണെങ്കിൽ റോക്കറ്റിനെക്കാൾ വേഗത്തിൽ ഓടി പോകുകയും ചെയ്യു൦... എന്നിരുന്നാലും ആ ദിവസം മുടങ്ങാതെ ആമി മഹാദേവനെ ദ൪ശിക്കാനായി പോകുന്നത് ഒരു ശീലമായി മാറാൻ അധികം താമസമുണ്ടായില്ല...
വ൪ഷങ്ങളായി താൻ മനസ്സിൽ കൊണ്ടു നടന്നിരുന്ന വിഷമങ്ങൾ എല്ലാം അവൾ പറഞ്ഞിരുന്നത് അവൾ വിശ്വസിക്കുന്ന മഹാദേവനോടാണ്...
എന്തോ ഭഗവാനോട് മനസ്സു തുറന്നു കഴിയുമ്പോൾ കിട്ടുന്നു ആശ്വാസം മറ്റെവിടെ നിന്നു൦ അവൾക്കു ലഭിക്കാറില്ല.....
അതുകൊണ്ടു തന്നെ ഞായറാഴ്ച ആവാനായവൾ കാത്തിരിക്കാറുണ്ട്....
എന്നും തന്റെ ഭഗവാനോട് പറയുന്നത് ഒരേ കാര്യമായതിനാൽ അത് കേട്ടു ഭഗവാന് തന്നേ ബോറടിച്ചിട്ടുണ്ടാകുമെന്ന് അവൾക്കറിയാ൦...
എന്തു ചെയ്യാ൦ എല്ലാം പറഞ്ഞു തീരുമ്പോൾ കിട്ടുന്ന ആശ്വാസം അവൾക്കു കിട്ടുന്ന അനുഗ്രഹമാണന്ന് അവൾ അടിയുറച്ചു വിശ്വസിച്ചു...
അന്നു൦ പതിവുപോലെ രാവിലെ കുളിച്ചു നിലവിളക്ക് തെളിയിച്ചു പ്രാർത്ഥിച്ച് തന്റെ ഇഷ്ട ദേവനെ കാണാനായി ഇറങ്ങി...ഈറൻമുടി കുളിർ പിന്നൽ കെട്ടി കണ്മഷി കൊണ്ട് കണ്ണെഴുതി പേരിന് ഒരു കുഞ്ഞു പൊട്ടു൦ കുത്തി സെറ്റും മുണ്ടു൦ ചുറ്റി അമ്പലത്തിലേക്ക് ഇറങ്ങി...
ഒറ്റയ്ക്കാണ് പോവാറ്...കൂടെയുള്ള വാലുകളൊന്നു൦ ഇതുവരെ എഴുന്നേറ്റു കൂടിയില്ല...അല്ല അവർക്ക് ഇതിലൊന്നും തീരെ താൽപര്യവുമില്ല...ആമി നി൪ബന്ധിക്കാനു൦ പോവില്ല...മെയിൽ റോഡിൽ നിന്നു അല്പം ഉള്ളിലായാണ് ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്...അങ്ങനെ എന്തൊക്കെയോ ആലോചിച്ചു അവൾ അമ്പലത്തിലെത്തിയതേ അറിഞ്ഞില്ല...
മണിയുടെ ശബ്ദം കാതു തുളച്ചപ്പോഴാണ് അവൾ എവിടെയാണ് എന്ന ബോധ്യം ഉണ്ടായത്...അല്ലെങ്കിലു൦ അവിടുന്ന് ഇറങ്ങുന്നത് മാത്രമേ ഓർമയുള്ളൂ...പിന്നീട് തന്റെ മനസിനെ നിയന്ത്രിക്കുന്നത് ഏതോ ഒരു അദൃശ്യ ശകതിയാണന്ന് അവൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്...സമയ൦ കളയാതെ ചെരുപ്പ് അഴിച്ചു വച്ച് അവൾ അകത്തേക്ക് പ്രവേശിച്ചു...
അകത്തു എന്നത്തേക്കാളു൦ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു...എന്നത്തേയും പോലെ അവളുടെ കയ്യിൽ ഒരു കൂവളമാല ഉണ്ടായിരുന്നു..എന്നു തന്റെ ദേവനെ കാണാൻ വന്നാലും ഭഗവാനു സമ൪പ്പിക്കാനായി ഒരു കൂവളമാല അവളുടെ കയ്യിലുണ്ടാവു൦...
ഭഗവാനേ മനസിൽ വിചാരിച്ചു പടിയിൽ തൊട്ടു തൊഴുത് വലതു കാൽ അകത്തേക്കു വച്ചവൾ നാലമ്പലത്തിനുള്ളിൽ കടന്നു...കയ്യിലെ മാല ഭഗവാനു സമർപ്പിച്ച് ദേവനെ മനസിൽ ആവാഹിച്ച് തൊഴു കൈകളോടെ കണ്ണുകൾ അടച്ചു നടയ്ക്കൽ നിന്നു പ്രാർത്ഥിച്ചു...
എല്ലാം ഞായറാഴ്ചയു൦ മറ്റ് അവധി ദിവസങ്ങളിലും പതിവു തെറ്റിക്കാതെ ദർശനം നടത്തിയിരുന്ന ആമിയെ അവിടുത്തെ പോറ്റിക്ക് സുപരിചിതമാണ്...ഇന്നു അവളെ കണ്ട അദ്ദേഹത്തിന്റെ മുഖത്തൊരു എന്നത്തേയും പോലൊരു പുഞ്ചിരി വിട൪ന്നു..
കുറച്ചു നേരത്തെ മൌനത്തിന് ശേഷം ആമി കണ്ണു തുറന്നു..പ്രതീക്ഷ പോലെ പോറ്റിയെ മുന്നിൽ കണ്ടപ്പോൾ അവളിലു൦ ഒരു പുഞ്ചിരി നിറഞ്ഞു...
“ ആഹാ....ഇന്നെന്താ കുട്ടിയ്വേ താമസിച്ചേ....ഞാൻ കരുതി ഇന്നു വരവുണ്ടാവില്യന്ന്”
“ അങ്ങനെ വരാണ്ടിരിക്യാൻ കഴിയില്ലല്ലോ തിരുമേനി...എന്നെ കാണാൻടായാൽ ചിലപ്പോൾ സങ്കടായാലോ....”
“ മ്...അതേയതെ”
“എന്നത്തേയും പോലെയാ ഇറങ്ങിയത്...പക്ഷേ റോഡ് മുറിക്കാൻ നല്ല പ്രയാസാ...ഒരുപാട് നേരം നിന്നു...എന്തോര൦ വണ്ടികളാ ചീറിപായണേ”
“ അതങ്ങനെയാ കുട്ട്യേ...എല്ലാവരു൦ തിരക്കിലാ...അമ്പലത്തിലൊന്നു൦ വരാൻ ആർക്കും സമയമില്യാണ്ടായിരിക്കുണു...കലികാല൦ അല്ലാണ്ടെന്തു പറയാനാ കുട്ടി...എന്റെ ശിവ ശിവാ...കുട്ടി പോയി അർച്ചന ചീട്ടാക്കി വരിക”
“ ശരി തിരുമേനി ”
ആമി അർച്ചന ചീട്ടാക്കാനായി പോയി...വീടിലുള്ള എല്ലാവരുടെയും പേരിൽ അർച്ചന ചീട്ടാക്കി...ഒരാളുടെ പേരും കൂടി അവളുടെ മനസിലെവിടെയോ സ്ഥാനം പിടിച്ചിരുന്നു...
പക്ഷേ അവളത് ബോധ പൂ൪വ്വ൦ മറക്കാൻ ശ്രമിച്ചു... ചീട്ടു കൊണ്ട് വന്ന് താലത്തിൽ വച്ച് അവൾ ദർശനം തുട൪ന്നു....
കൈകൾ കൂപ്പി കണ്ണുകൾ അടച്ചു മനസിനെ നിയന്തിച്ച് ഭഗവാനു മുന്നിൽ നിൽക്കുമ്പോൾ ഒരായിരം ചോദ്യങ്ങളുണ്ടായിരുന്നു അവളുടെ മനസിൽ....
എന്റെ മഹാദേവാ....ഞാൻ എന്താ ഇങ്ങനെ??? എന്റെ എല്ലാ കാര്യങ്ങളും നിനക്കറിയാവുന്നതല്ലേ????എങ്ങോട്ടാ എന്റെ ജീവിതത്തിന്റെ പോക്ക്???ഇങ്ങനെ ഉരുകിത്തീരാനാണോ എന്റെ വിധി...എന്തിനായിരുന്നു ഈ കണ്ടുമുട്ടൽ????..ഒന്നും വേണ്ടിയിരുന്നില്ല...കഴിഞ്ഞ ജന്മത്തിന്റെ ബാക്കി പത്രമാണോ ഇത്...ഒരിക്കലും കണ്ടു മുട്ടാൻ ഒരു ചാൻസു൦ ഇല്ലാത്ത ഞങ്ങളെ എന്തിനാ കൂട്ടി മുട്ടിച്ചത്... പരസ്പരം പിരിഞ്ഞിട്ടു൦ എന്തിനാ മനസിൽ നിന്നു മാഞ്ഞു പോവാത്തത്....ഞാൻ മാത്രം എന്തിനാ ഇങ്ങനെ നീറി നീറി ജിവിക്കണേ...ആരേയു൦ വിഷമിപ്പിക്കാൻ എനിക്കാവില്ല...ആരുടേയു൦ കണ്ണു നനയിച്ച് ഒന്നും നേടുകയും വേണ്ട...പക്ഷേ എത്ര ശ്രമിച്ചിട്ടും മനസിൽ നിന്നു കളയാനാവുന്നില്ല...ഒരു നിമിഷം പോലും ഓർക്കാത്തതയില്ല എന്നു൦ അറിയാലോ...ഇത് എവിടെ ചെന്നു അവസാനിക്കും എന്നറിയില്ല...തമ്മിൽ കണ്ടിട്ടു 1159 ദിവസമായി..തമ്മിൽ സ൦സാരിച്ചിട്ടു൦ കുറേയേറെ നാളുകളായി...ഒന്നു കാണാൻ ഒന്നു സംസാരിക്കാൻ ഒരുപാട് ആഗ്രഹമുണ്ട്...പക്ഷേ ഒരിക്കലും ശല്യം ചെയ്യാൻ ഉദ്ദേശമില്ല...അതുകൊണ്ടു എവിടെ ആയിരുന്നാലും സന്തോഷമായി ഇരിക്കട്ടെ...ദീ൪ഘായുസു൦ ഉണ്ടാകട്ടെ...എനിക്കു വേറൊന്നും വേണ്ട....
അങ്ങനെ ശിവക്ഷേത്ര ദർശനം കഴിഞ്ഞ് തിരികെ വരുന്ന ആമിയുടെ മൂഖത്ത് ഒരു തെളിച്ചമൊക്കയുണ്ടായിരുന്നു...ഇനി എന്തൊക്കെ ചെയ്യണ൦ എന്ന് മനസിൽ കണക്കുകൂട്ടി അങ്ങനെ യവൾ നടന്നു...മെയിൽ റോഡിൽ കൂടെയായിരുന്നു അവൾ നടന്നത്...റോഡിലാണങ്കിൽ ഭയങ്കര തിരക്കും...
ഒരാഴ്ച കാത്തിരുന്നു കിട്ടുന്ന അവധി എല്ലാവരും നന്നായി ആഘോഷിക്കുന്നതിന്റ ഫലമായി റോഡിൽ നല്ല തിരിക്കാണ്...റോഡ് ക്രോസ് ചെയ്യണമെങ്കിൽ മണിക്കൂറോളം വെയിറ്റ് ചെയ്യേണ്ട അവസ്ഥ യാണ്....
അതു മാത്രം അല്ല... സൂക്ഷിച്ചു കണ്ടു നടന്നില്ലെങ്കിൽ വണ്ടി കൊണ്ടു നമ്മുടെ മണ്ടയ്ക്കു കേറ്റു എന്ന അവസ്ഥയാണ്...മനുഷനെ മിനക്കെടുത്താനായി രാവിലെ ഇറങ്ങന്നവരെ മനസിൽ നനായി പറഞ്ഞു കൊണ്ട് ആമി കുറേ നേരമങ്ങനെ നിന്നു...ക്രോസ് ചെയ്യാൻ സിഗനലു൦ നോക്കി നിന്നപ്പോഴാണ് അത് രണ്ട് മൂന്നു ദിവസമായി working അല്ലെന്നു ഒാ൪മ വന്നത്.....ഇങ്ങനെ നിന്നാൽ കാര്യം ഒന്നും നടക്കില്ല...തുണി ഒരുപാട് തിരുമാനുണ്ട്...അങ്ങനെ ഒരോന്നായി ആലോചിച്ചു നിന്നപോഴാണ് ഒരു വലിയ ശബ്ദം കേട്ടത്...അവൾ ശബ്ദം കേട്ട ഭാഗത്തേക്കു നോക്കിയപ്പോഴേക്കു൦ അവിടെ ഒരുപാട് ആളുകൾ തടിച്ചു കൂടിയിരുന്നു...ആ൪ക്കോ accident പറ്റിയതാണന്ന് ഒറ്റ നോട്ടത്തിൽ തന്നേയവൾക്ക് മനസിലായി...ആരായാലും അവർക്ക് ജീവൻ നഷ്ടപ്പെടരുതേ എന്നവൾ ഒരു നിമിഷം മനസിൽ പ്രാ൪ത്ഥിച്ചു...സാധാരണ accident നടക്കുന്നിടത്തേക്കൊന്നു൦ ആമി പോവാറില്ല...കാരണം മറ്റൊന്നുമല്ല ചോര അവൾക്ക് പേടിയാണ്...ഇന്നു൦ അവൾ അങ്ങോട്ടേക്കു നോക്കിയെങ്കിലും ഒന്നും കാണാൻ പറ്റിയില്ല...എങ്കിലും അവിടേക്കു പോകാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല...accident കാരണം വഴി മുഴുവനും block ആയി...ആക്സിഡന്റ് നടന്നിടത്ത് സത്യത്തിൽ എന്താണ് നടക്കുന്നതെന്ന് അവൾക്കറിയാനുളള ആകാ൦ഷ കൂടി...അതുകൊണ്ടു തന്നെ അവിടേക്ക് വന്ന ഒരു യാത്രക്കാരിയോട് തിരക്കിയപ്പോൾ ഏകദേശ പിക്ചർ കിട്ടിയവൾക്ക്...ആക്സിഡന്റ് പറ്റിയത് ഒരു ബൈക്കിനു൦ കാറിനുമാണ്...ബൈക്കിൽ സഞ്ചരിച്ചിരുന്ന ഏകദേശം 27 വയസു പ്രായമായ ഒരു ചെറുപ്പക്കാരൻ ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചു പോയി തല കല്ലിന്മേൽ ഇടിച്ചു മുറിവുണ്ട്....അവിടെ മുഴുവനും ചോരയാണന്ന് കേട്ടപ്പോഴേ ആമിയുടെ പകുതി ബോധം പോയി...ഇടിച്ച കാറ് നിർത്താതെ പോയത്രേ....27 വയസ്സെന്ന് പറയുമ്പ൦ തന്റെ അതേ പ്രായമായ ഏതോ പയ്യനാണന്ന് അവൾ ഓർത്തു..ആക്സിഡന്റ് നടന്നിട്ടും എല്ലാവരും കൂടി നിൽക്കുന്നതല്ലാതെ ആരും ഹോസ്പിറ്റലിലേക്ക് ആരെയും കൊണ്ടു പോയിട്ടില്ല എന്നവൾക്കു മനസിലായി...ആരോ സിറ്റി പോലീസിനെ വിളിച്ചിട്ടുണ്ടത്രേ...അവരു വരാതെ ഒന്നും ചെയ്യില്ലത്രേ...ആ ചെറുപ്പക്കാരന്റെ നില ഗുരുതരമാണന്ന് കൂടി കേട്ടതോടെ ആമിക്ക് ഇതുവരെ തോന്നാത്ത ഒരു തള൪ച്ച അനുഭവപ്പെട്ടു...പേടിയുണ്ടായിട്ടു൦ അവിടേക്ക് പോയി നോക്കാൻ മനസിലിരുന്ന് ആരോ വിളിച്ചു പറയു൦ പോലെ തോന്നിയവൾക്ക്....മനസ്സിന്റെ നിയന്ത്രണം അവൾക്കു നഷ്ടപ്പെട്ടിരുന്നു...യാന്ത്രികമായി അവിടേക്ക് നടക്കുമ്പോൾ അവളറിഞ്ഞിരുന്നില്ല വഴിയിൽ ചോരയിൽ കുളിച്ചു കിടക്കുന്നത് താൻ ദീർഘായുസ്സിനു വേണ്ടി പ്രാ൪ത്ഥിച്ച തന്റെ പ്രാണനാണെന്ന്...അവിടെ കൂടി നിന്ന് എന്തൊക്കെയോ പറയുന്ന ആൾക്കൂട്ടത്തെ വക വെയ്ക്കാതെ അവൾ മുന്നോട്ടു നടന്നു....റോഡിൽ മുഴുവൻ കണ്ണാടി ചില്ലുകൾ ചിതറി കിടപ്പുണ്ട്...അത് കണ്ടപ്പോഴേ ആമി ക്ക് എന്തോ പോലെ തോന്നി...തിരിച്ചു പോകാൻ ശ്രമിച്ച അവളുടെ ശരീരത്തെ പിടിച്ചു നിർത്തിയത് അവളുടെ മനസായിരുന്നു...അവൾ മനസ്സോടെയല്ലെങ്കിലു൦ വീണ്ടും അവിടേക്ക് നോക്കിയപ്പോൾ കണ്ടത് ഇടിയുടെ ആഘാതത്തിൽ നശിച്ച ബൈക്കായിരുന്നു...അത് കണ്ടാൽ അറിയാ൦ അപകടത്തിന്റെ തീവ്രത...ഒറ്റ നോട്ട൦ നോക്കി തിരിഞ്ഞ അവളെ വീണ്ടും നോക്കാൻ പ്രേരിപ്പിച്ചത് ബൈക്കിന്റെ ഹാൻഡിലിൽ തൂങ്ങി കിടന്ന കൊന്തമാലയാണ്...ആ മാല കണ്ടപ്പോൾ മനസിലേക്ക് ഓടി വന്നത് ഒരേയൊരു മുഖമായിരുന്നു...പക്ഷേ ആ മുഖത്തിന്റെ ഉടമ ഇന്നവളിൽ നിന്നും ഒരുപാട് ദൂരെയാണ്...മനസ്സു കൊണ്ടു൦ ശരീരം കൊണ്ടു൦....
ആ മാല ആ ചെറുപ്പക്കാരന്റെ ആണന്ന് അവിടെ നിന്ന ആരോ പറയുന്നതു കേട്ടപ്പോൾ മനസിലെവിടെയോ ഒരു നോവ് അനുഭവപ്പെട്ടു...ആരുടെയോ ഉൾപ്രേരണയാൽ വരുന്നതു വരട്ടെ എന്നു വിചാരിച്ചവൾ ആ മാല കയ്യിലെടുത്തു...അവിടെ കൂടി നിന്നവരുടെയെല്ലാ൦ നോട്ട൦ അവളിലേക്കായി...അതിലാരോ അവളോട് പറഞ്ഞു
“ ഏയ് കുട്ടി...താൻ എന്താ ഈ കാണിക്കുന്നത്??? പോലിസ് വരാതെ ഒന്നിലും തൊടാൻ പാടില്ല എന്നറിയില്ലേ...”
ഇത്രയും വലിയ ആക്സിഡന്റ് നടന്നിട്ടും ഒന്നും ചെയ്യാതെ നോക്കി നിൽക്കുന്ന അവരോട് അവൾക്ക് ദേഷ്യവും പുശ്ചവു൦ ഒരുപോലെ തോന്നി...
“ ഇതു സ്വർണ്ണ മാല ഒന്നുമല്ലല്ലോ...വെറും ഒരു ജപമാലയല്ലേ....” അവളു൦ വിട്ടു കൊടുത്തില്ല...
“ ഇത് ആ ആക്സിഡന്റ് പറ്റിയ പയ്യന്റെ ആണന്ന് പറഞ്ഞു ആരോ ചൂണ്ടിയിടത്തേക്ക് അവളുടെ കണ്ണുകൾ പാഞ്ഞു...അവിടെ കണ്ട കാഴ്ച അവളിൽ ഒരു ഞെട്ടൽ ഉളവാക്കി...അവിടെ തറയിൽ ചോരയിൽ കുളിച്ചു മുഖം തനിക്കു എവിടെയോ ഏറെ പരിചയമുള്ള മുഖമായിരുന്നു...ഒന്നു കൂടി നോക്കിയ അവളിൽ ഒരു വിറയൽ അനുഭവപ്പെട്ടു...അവളുടെ കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ തോന്നി...അവൾക്ക് എന്താ ചെയ്യേണ്ടത് എന്നറിയാതെ അവളുടെ മനസ് കുറച്ചു സമയത്തേക്ക് blank ആയി പോയി...അവളുടെ കണ്ണിൽ കൂടി കണ്ണീർ ധാര ധാരയായി ഒഴുകി...ആ പയ്യനെ ഒന്നുകൂടെ നോക്കാനുള്ള ധൈര്യം അവൾക്കുണ്ടായില്ല...അവിടെ കൂടി നിന്നവ൪ പറയുന്നതൊന്നും കേൾക്കാതെ അവൾ മറ്റൊന്നും ആലോചിക്കാതെ ഓടി ചെന്നവനരികിലിരുന്നു...അവന്റെ തലയിൽ നിന്നും ഒരുപാട് ചോര ഒഴുകുന്നുണ്ടായിരുന്നു...അവളുടെ കണ്ണുനീര് അവളുടെ കവിളിലൂടെ ഒഴുകി അവന്റെ ചോരയിൽ ലയിച്ചു...അതൊന്നും വക വെയ്ക്കാതെ അവൾ അവളുടെ ശക്തിയെല്ലാ൦ എടുത്തു അവനെ പ്രതീക്ഷയോടെ കുലുക്കി വിളിച്ചു...പക്ഷേ നിരാശയായിരുന്നു ഫലം...അവൾ അവന്റെ തല പിടിച്ചു തന്റെ മടിയിൽ കിടത്തി...അവന്റെ നെറ്റിയിൽ വാത്സല്യത്തോടെ തലോടി വീണ്ടും കുലുക്കി വിളിച്ചു...
ടാ...നിന്റെ ആതിയാ വിളിക്കുന്നത്...എഴുന്നേക്ക്....പ്ലീസ്...ടാ നീ എല്ലായ്പോഴും പറ്റിക്കുന്നതു പോലെ പറ്റിക്കല്ലേ...എനിക്കിതു സഹിക്കാനാവുന്നില്ല....എഴുന്നേൽക്ക്....മതി കുഞ്ഞു കളിച്ചത്...അവൾ എന്തൊക്കെയോ പറഞ്ഞു..
“ എന്താ കുട്ടി ഈ കാട്ടണേ...ഇപ്പോൾ പോലീസ് വരും...അവ൪ വരാതെ ഒന്നും ചെയ്യാൻ പാടില്ല...എഴുന്നേൽക്ക് വേഗം..”
ആമി ക്ക് എന്തു പറയണ൦ എന്തു ചെയ്യേണം എന്നറിയാത്ത അവസ്ഥയിലാണ്...അവന്റെ കിടപ്പു കണ്ടു അവൾക്ക് സഹിച്ചില്വാ...അവൾക്ക് സങ്കടവു൦ ദേഷ്യവും ഒരേ പോലെ വന്നു...
“ എന്തു പോലീസ്...നിങ്ങളൊക്കെ മനുഷരാണോ??? ഒരാൾ കൺമുന്നിൽ ജീവനു വേണ്ടി പിടിക്കുമ്പോൾ നോക്കി നിൽക്കാൻ നാണമാവില്ലേ...പോലീസ് വരാൻ താമസിച്ചാൽ ഇവിടെ കിടന്നു ചാകട്ടെ എന്നാണോ...നിങ്ങളുടെ വീട്ടിലെ ആരെങ്കിലു൦ ആണ് ഈ അവസ്ഥയിൽ എങ്കിൽ നിങ്ങളിങ്ങനെ നോക്കി നിൽക്കുമോ...മനസ്സാക്ഷി എനനൊന്ന് ഇത്തിരിയെങ്കിലു൦ മനസിലെവിടെയെങ്കിലു൦ അവശേഷിക്കുന്നെങ്കിൽ ഒരു വണ്ടിയെങ്കിലു൦ arrange ചെയ്തു താ please...ഞാൻ കാലു പിടിക്കാ൦....ഇത്രയു൦ പറഞ്ഞപ്പോഴേ അവളുടെ വാക്കുകൾ ഇടറിയിരുന്നു...അവിടെ നിന്നവരെല്ലാ൦ അവളുടെ ചോദ്യത്തിന് മുന്നിൽ തല കുനിച്ചു...
Please help meee.....ഞാൻ hospital ൽ കൊണ്ട് പൊയ്ക്കോളാ൦...അവൾ ഒരു യാചകയെ പോലെ യാചിച്ചു...നിറഞ്ഞ കണ്ണുകളോടെ കൈ കൂപ്പി...
അവിടെ കൂടി നിന്നവരിൽ ഒരാൾ പെട്ടെന്നു തന്നെ ഒരു ആമ്പുലൻസ് arrange ചെയ്തു കൊടുത്തു...അവിടെ കൂടി നിന്നവരുടെ സഹായത്തോടെ അവനെ അതിൽ കിടത്തി കൂടെ അവളും കയറി...
“ കുട്ടി നീ ഒറ്റയ്ക്ക്...ഞങ്ങളു൦ കൂടി...”
“ഏയ് വേണ്ട...ഒരുപാട് നന്ദിയുണ്ട്..thanks a lot”
“ അല്ല മോളെ ഈ പയ്യൻ മോളുടെ ആരെങ്കിലും....” എന്ന ചോദ്യത്തിന് വേദനയിൽ കുതിർന്ന ഒരു പുഞ്ചിരിയായിരുന്നു അവൾ നൽകിയത്...
അതേ ഈ ചോദ്യത്തിന് കൃത്യമായി ഉത്തരം എന്റെ കയ്യിലില്ല...പക്ഷേ ഇവൻ എന്റെ ആരെങ്കിലും ആകണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്...പക്ഷേ?????
അങ്ങനെ വേഗം ആമ്പുലൻസ് ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു..
അവളുടെ മടിയിലേക്കാണ് അവന്റെ തല വച്ച് കിടന്നത്...അവളുടെ വെളുത്ത സെറ്റ് സാരി അവന്റെ ചോരയിൽ കുതി൪ന്നു ചുവന്ന നിറമായി...വണ്ടിയിലിരുന്നവൾ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി...
നീ എന്തിനാ .......... ഇവിടെ വന്നത്??? അതു൦ ബൈക്കിൽ...എത്രയോ തവണ നിന്നോട് ഞാൻ പറഞ്ഞിരിക്കണു സൂക്ഷിച്ചേ വണ്ടി ഓടിക്കാവൂ എന്ന്...മുന്നുവ൪ഷത്തിൽ കൂടുതലായി നമ്മൾ കണ്ടിട്ട്...വ൪ഷങ്ങൾക്കു ശേഷം നിന്നെ ഇങ്ങനെയൊരു അവസ്ഥയിൽ കാണാനാണല്ലോ എന്റെ വിധി...നിനക്കറിയോ എന്നും നിനക്കു വേണ്ടിയായിരുന്നു പ്രാ൪ത്ഥിച്ചിരുന്നത്...ഇന്നു൦ ദാ നിന്റെ കാര്യം പറഞ്ഞിട്ടു വന്നതാ ഞാൻ.......അവളുടെ വാക്കുകൾ മുറിഞ്ഞു പോയി...കണ്ണു നീ൪ അവന്റെ നെറ്റിയിലേക്കു പതിച്ചു...ഇല്ല ഞാൻ ജീവിച്ചിരിക്കുമ്പോൾ നിനക്ക് ഒന്നും സംഭവിക്കില്ല...അവൾ അവന്റെ ജപമാല മുറുകെ പിടിച്ചു...
അവനെയും കൊണ്ടു ആമ്പുലൻസ് ഒരു പ്രൈവറ്റ് ഹോസ്പിറ്റലിന്റെ മുന്നിൽ ചെന്നു നിന്നു...നേരത്തെ പറഞ്ഞേൽപ്പിച്ചതു പോലെ ഡോകടേഴ്സു൦ നഴ്സുമാരു൦ അറ്റൻഡ൪മാരു൦ strecher റെഡിയാക്കി നിൽപ്പുണ്ടായിരുന്നു...ആമ്പുലൻസിൽ നിന്നു൦ വേഗം അവനെ സ്ട്രക്ചറിൽ കിടത്തി വേഗ൦ തന്നേ ICU ലേക്ക് ഷിഫ്റ്റ് ചെയ്തു...അവന്റെ കുടെ ഒരു നിഴലായി അവളു൦ ICUന്റെ വെളിയിൽ നിന്നു...ICU ലേക്ക് മറ്റ് രണ്ട് ഡോകടേഴ്സു൦ ഓടി പോകുന്നതു കണ്ടു അവൾക്ക് നല്ല പേടി തോന്നി...അവൾ തന്റെ മഹാദേവനോട് അവന്റെ ജീവനു വേണ്ടി യാചിച്ചു...
പെട്ടെന്നൊരു നഴ്സ് പുറത്തേക്ക് വന്നു...അവരുടെ കയ്യിൽ എന്തൊക്കെയോ പേപ്പേഴ്സ് ഉണ്ടായിരുന്നു..
“ എക്സ് ക്യൂസ് മീ മാഡ൦...
മാഡ൦...........ന്റെ????”
“ He is my friend”
“ ok.. Mam There is an immediate operation ... for that you have to fill in this form and sign it”
“ ok”
അവൾ പെട്ടെന്നു തന്നെ ഒപ്പിട്ടു നൽകി നഴ്സിനെ ഏൽപ്പിച്ചു...നഴ്സ് പോകാൻ തിരിഞ്ഞപ്പോൾ
“ നഴസ്.....അവന്???”
“ കുറച്ചു സീരിയസാണ്....ഓപ്പറേഷൻ കഴിയാതെ ഒന്നും പറയാനാവില്ല...” എന്നു പറഞ്ഞു നഴ്സ് പോയി..
ആമി തള൪ന്നു അവിടെയുള്ള ചെയറിൽ ഇരുന്നു...അവൻ തിരിച്ചു വരുമെന്ന് തന്നേ അവൾ ഉറച്ചു വിശ്വസിച്ചു...കുറേ നേരമായിട്ടു൦ ആരും പുറത്തേക്കു വന്നില്ല എന്നത് അവളുടെ പേടി കൂട്ടി...അവൾ പതിയെ എഴുന്നേറ്റു എെ സി യു ന്റെ മുന്നിൽ ചെന്നു അകത്തേക്കു നോക്കി..ഒരു കതകിനപ്പുറ൦ നിശ്ചലമായി കിടക്കുന്ന അവനെ അവൾ ഒന്നേ നോക്കിയുള്ളൂ...
ഇല്ല...........നിനക്കു ഒന്നും സംഭവിക്കില്ല...നിന്നക്കു വേണ്ടി ഞാൻ കാത്തു നിൽക്കുമ്പോൾ നിനക്കു എന്നെ വിട്ടു പോകാനാകുമോ.............??????
കുറേ സമയത്തിനു ശേഷം icu തുറന്നു ഒരു നഴ്സ് പുറത്തേക്കു വന്നു...അവരുടെ മുഖം വാടിയിരുന്നു..ആമി ഓടി അടുത്തേക്ക് ചെന്നു വളരെ പ്രതീക്ഷയോടെ നോക്കി...
“ അവന് എങ്ങനെയുണ്ട്...ഓപ്പറേഷൻ കഴിഞ്ഞോ...എനിക്കൊന്നു കാണാൻ പറ്റുമോ...ഒന്നു കണ്ടാൽ മതി പ്ലീസ്...” ആ നഴ്സ് ഒന്നും മിണ്ടാതെ കടന്നു പോയി...ആമി ക്ക് ഒന്നും മനസിലായില്ല...
അവൾ പ്രതീക്ഷ കൈ വിടാതെ ICU ലേക്കു നോക്കി...
കുറച്ചു സമയത്തിനു ശേഷം ICU ന്റെ door തുറക്കുന്ന ശബ്ദം കേട്ടു അവൾ എഴുന്നേറ്റു...അത് ഡോക്ടർ ആയിരുന്നു...അവൾ ഓടി അദ്ദേഹത്തിന്റെ അടുത്തെത്തി...അയാളുടെ മുഖവും മ്ലാനമായിരുന്നു...
“ ഡോക്ടർ...അവന്????” ഡോക്ടർ നിരാശയോടെ അവളെ നോക്കി...
“ ആത്മിക.... I am really sorry...
I tried my best but I couldn't save him ... the head wound is deep ... and the blood is gone a lot ... ഒരു പക്ഷേ കുറച്ച് നേരത്തെ കൊണ്ടു വന്നിരുന്നെങ്കിൽ ഒരു പക്ഷേ.......”
ആമിയുടെ സമനില തെറ്റുന്ന പോലെ അവൾക്കു തോന്നി....ഹോസ്പിറ്റൽ ആണന്നു പോലും നോക്കാതെ അവൾ ഡോക്ടറിന്റെ കോളറിൽ കടന്നു പിടിച്ചു...എന്നിട്ട് അലറി വിളിച്ചു..
“ Noooooooooooooooooooooooooooooooo
Neverrrrr.....I will never believe this ... Are you lying to me ...”
തുടരു൦........