Aksharathalukal

✨️ഉജ്ജയിനി✨️ 1

ഡൽഹി നഗരത്തിന് മേൽ സൂര്യ കിരണങ്ങൾ മേലെ പതിഞ്ഞു തുടങ്ങി ഒള്ളു എങ്കിലും ആ മഹാനഗരം തന്റെ തിരക്കുകളിലേക് വഴി മാറിയിരുന്നു.  ഒരു വശത്തു ജീവിക്കാൻ വേണ്ടി ഒരു നേരത്തെ ആഹാരത്തിനു നെട്ടോട്ടം ഓടുന്ന മനുഷ്യർ മറുവശത്തു  പണം വെറും കടലാസ് പോലെ കണ്ട് ജീവിതം ആസ്വദിക്കാൻ വരുന്ന മനുഷ്യർ. പണം ഉള്ളവൻ സ്വർഗ്ഗവും  ഇല്ലാത്തവൻ  ഇല്ലാത്തവൻ നരകവും ആണ് ഈ നഗരം .
തന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് ഡൽഹി നഗരത്തെ നോക്കി കാണുമ്പോൾ ഗായത്രിയുടെ ചിന്ത പല വഴിയേ സഞ്ചരിച്ചുകൊണ്ടിരുന്നു ഇന്ന് ഈ ഡൽഹിയിൽ ആണ് തന്റെ നിലനിൽപ്  തന്റെ സുരക്ഷിതത്വം ഇവിടേം ആണ് വീണ്ടും തന്റെ ചിന്തകൾ നൂൽ പൊട്ടിയ പട്ടം പോലെ അലയാൻ തുടങ്ങിയതും അതിനെ കടിഞ്ഞാൺ ഇട്ടുകൊണ്ട് അവൾ റൂമിലേക്കു  നടന്നു.

" എന്റെ കൃഷ്ണാ ഈ പെണ്ണ് ഇതുവരെ എഴുനേറ്റ് ഇല്ലേ സമയം എത്ര ആയെന്നു വെച്ച "

ഗായത്രി കട്ടിലിൽ തലവഴി മൂടിപ്പുതച്ചു കിടക്കുന്ന അന്നയെ നോക്കി തലയിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു 

" അന്നമോ..... അന്നമോ എണീച്ചേ  സമയം  എത്ര ആയെന്ന  ഓഫീസിൽ പോകണ്ടേ പെണ്ണേ നിനക്ക് "

"ഹ്മ്മ്...ഒരു 10 മിനിറ്റ് കൂടി പ്ലീസ് ഗായു  "

അന്ന ഒന്ന് കൂടെ പുതപ്പ് എടുത്ത് പുതച്ചു കൊണ്ട് പറഞ്ഞു.


"ആ നീ ഇവിടെ കിടന്നോ ഞാൻ പോവാ. ഫസ്റ്റ് ഡേ ആയിട്ട് ലേറ്റ് ആകാൻ എനിക്ക് വയ്യ "

ഗായത്രി തന്റെ ഹാൻഡ് ബാഗ് എടുത്തുകൊണ്ടു അന്നയെ ഒന്ന് കൂർപ്പിച്ചു നോക്കി.

"അയ്യോ കർത്താവെ ഇന്നലെ നിനക്ക് ഓഫീസിൽ ജോയിൻ ചെയ്യണ്ടേ😲 ശേ ഞാൻ അങ്ങ്  മറന്നടി നിനക്ക് എന്നെ ഒന്ന് നേരത്തെ വിളിച്ചൂടാരുന്നോ ☹️"

ദെ എന്നെ കൊണ്ട് ഒന്നും പറയിക്കൽ  6 മണി മുതൽ ഞാൻ ഇവിടെ തൊണ്ടപൊട്ടി വിളിക്കുവാ 😬 വിളിച്ചു വിളിച്ചു ഞാൻ കുഴഞ്ഞത് മിച്ചം "

" ഈൗ " അന്ന അതിന് അവളെ നോക്കി നന്നായി ഒന്ന് ഇളിച്ചു അപ്പോഴാണ് പെട്ടന്നു അന്നയുടെ ഫോൺ റിങ് ചെയുന്നത് അതിൽ ബോസ് എന്നു കണ്ടതും അവൾ ഞെട്ടികൊണ്ട് ചാടി എഴുനേറ്റു .

" അയ്യോ കർത്താവെ 8 മണി ഓ ഇന്നും ആ കാലമാടൻ എന്നെ നിർത്തി പൊരിക്കും 😕"

" ഇത് നിന്റെ സ്ഥിരം കലാപരിപാടി ആണലോ 😄ഇന്ന് എന്താ മറന്നത് " ( ഗായത്രി )

" ഈ അത് പിന്നെ ഇന്ന് റിപ്പോർട്ട്‌ മെയിൽ ചെയ്യണം എന്ന് എന്നോട് പറഞ്ഞാരുന്നു 😒 മറന്നു പോയി 😁"

" എന്റെ അന്നകൊച്ചേ എന്തോരു മറവി ആ ഇത് 🙆🏻‍♀️"

" ശേ ഇന്ന് നിന്റെ കൂടെ വരാൻ ഹാഫ് ഡേ ലീവ് എടുക്കാമെന് വെച്ചതാ ഇന്നി ആ കാലമാടൻ ലീവ് കൂടെ എടുത്ത എന്നെ ഭിത്തിയിൽ തൂകും 😬"


" അത് ഒന്നും സാരമില്ലടി നീ ഓഫീസിൽ പോകാൻ നോക് ഞാൻ ഒറ്റക് പൊക്കോളാം "( ഗായത്രി )

" എന്നാലും ഗായു "


"  ഒരു എന്നാലും ഇല്ല  ദേ  ബ്രേക്ക് ഫാസ്റ്റ്  ഒകെ എടുത്ത് വെച്ചിട്ടുണ്ട് പെട്ടന്നു റെഡി ആയി കഴിച്ചേച്ച് പോകാൻ നോക് സമയം ഇപ്പോ തന്നെ വൈകി " 

ഗായത്രി അതും പറഞ്ഞു  ഹാളിൽ ചുമരിൽ തൂകിയ മൂന്നു ചിത്രങ്ങളുടെ മുന്നിൽ ചെന്നു നിന്നു ഒരു നിമിഷം അവളുടെ മനസിലേക്ക് പല ദൃശ്യങ്ങളും കടന്നു വന്ന് അവസാനം വെള്ള പുതപ്പിച്ച മൂന്നു ശരീരങ്ങൾ മനസ്സിൽ വന്നതും അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി  കുറച്ചു നേരം കൂടെ ആ ഫോട്ടോയിൽ നോക്കി നിന്ന് തിരിഞ്ഞതും നിർവികരതയോടെ തന്നെ നോക്കുന്ന അന്നയുടെ മുഖം ആയിരുന്നു ഗായത്രി കണ്ടത്  നിറഞ്ഞു വന്ന കണ്ണീർ തുടച്ചുകൊണ്ട് ഗായത്രി ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചുവെങ്കിലും അവൾ പരാജയപെട്ടു.


"ഗായു🙂 "

" എന്തിനാടാ അവർ എല്ലാം നമ്മളെ വിട്ടു പോയത് 🥺" ( ഗായത്രി ).


"ഡാ ഇന്നു മുതൽ ഒരു പുതിയ ജീവിതം ആ നിന്റെ കഴിഞ്ഞ കാര്യങ്ങൾ ഒന്നും ആലോചിച്ചു നീ നിന്റെ ജീവിതം കളയരുത്. മൂവ് ഓൺ ചെയ്യണമെടാ നീ "

"എന്റെ കഴിഞ്ഞ കാലം എന്റെ നല്ല ഓർമ്മകളും എന്റെ ദുഃഖങ്ങളും എന്റെ നഷ്ടങ്ങളും എല്ലാം ആ കഴിഞ്ഞ കാലം. ഒരോ തവണ അത് എന്റെ ഓർമ്മകൾ നിറയുമ്പോളും  ഭയം ആണ് ഒരിക്കൽ കൂടി അതിലേക് തിരിച്ചു പോകേണ്ടി വന്നാൽ.....ഇല്ല എനിക്ക് ജീവിച്ചേ തീരു എന്റെ ലക്ഷങ്ങൾക് വേണ്ടി "

" ഗായു " അന്നയുടെ വിളി ആണ് ഗായത്രിയെ തന്റെ ഓർമ്മകളിൽ നിന്നും തിരിച്ചുകൊണ്ടുവന്നത്.

ഗായത്രി അന്നക് ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു ഫ്ലാറ്റിൽ നിന്നു ഇറങ്ങി അപ്പോഴും അവളുടെ കൺകോണിൽ ഒരു മിഴിനീർ ഉണ്ടായിരുന്നു.

ഗായത്രി പോയ വഴിയേ നോക്കി നിന്ന അന്നയുടെ കണ്ണുകളും നിറഞ്ഞിരുന്നു...

ചെറുപ്പം മുതലേ താനും ഗായത്രിയും കുട്ടുകാർ ആയിരുന്നു.
ശ്രീ നന്ദനത്തിലെ രഘുനന്ദന്റെയും ജാനകി ദേവിയുടെയും യുടെയും  മകൾ ഗായത്രി. ഇന്ത്യ ഒട്ടാകെ വികസിച്ചു കിടക്കുന്ന ശ്രീ നന്ദനം ഗ്രൂപ്പ്‌ ഓഫ് ഇൻസ്‌ഡസ്ട്രിസിന്റെ ഒരേ ഒരു അവകാശി. അപ്പച്ചന്റെ അടുത്ത സുഹൃത്തായിരുന്നു നന്ദൻ അങ്കിൾ. അടുത്തടുത്ത വീട് ആയിരുന്നു ഞങ്ങളുടെ.
മാളിയെക്കൽ ജോസഫ്യിന്റെയും മറിയയുടെയും ഇളയ പുത്രിയായും  മാളിയെക്കൽ അലക്സ്‌ ജോസെഫിന്റെ കുഞ്ഞു അനിയത്തിയായും ഞാൻ ജനിച്ചു
ആൻ മറിയ ജോസഫ് മാളിയെക്കൽ.
ആത്മ മിത്രങ്ങളായ അപച്ഛനും മാധവച്ഛനും കല്യാണം കഴിച്ചതും മകൾ ജനിച്ചതും അടുത്തടുത് ആയിരുന്നു. രണ്ടമ്മമാരുടെയും അച്ഛന്മാരുടെയും സ്നേഹവും തണലിലും ആയിരുന്നു ഞങൾ വളർന്നത്. എന്റെ ലോകം എന്റെ അച്ചാച്ചനും ഗായുവും ആയിരുന്നു. നന്ദച്ഛനും ജാനി അമ്മക്കും മൂത്ത ഒരു മകൻ കൂടെ ഉണ്ടായിരുന്നു ഗായുവിന്റെ ചേട്ടൻ ചെറുപ്പത്തിൽ എങ്ങനെയോ നഷ്ടമായി  ആ മകനെ അവർക്ക് നഷ്ടമായി അതിനു ശേഷം ആണ് ഗായു ജനിച്ചത് താനും ഗായും തമ്മിൽ ഒരു മാസത്തിന്റെ വ്യതാസമേ ഒള്ളു .
ജനനം മുതൽ തുടങ്ങിയ സൗഹൃദം ആണ് ഗായു ആയിട്ട് ഒരു കൂട്ടുകാരി എന്നതിലുപരി സഹോദരി ആയിരുന്നു അവൾ എനിക്ക്. ഒരു രഹസ്യവും തങ്ങൾക് ഇടയിൽ ഇല്ലായിരുന്നു ഒരിക്കലും പിരിയാൻ ആകാത്ത ബന്ധം. പഠിക്കാൻ ആയി താൻ ഡൽഹിയിൽ പോയ കാലത്ത് പോലും ഞങളുടെ ഇടയിൽ ഒരു അകൽച്ച വന്നിട്ടില്ലാരുന്നു എത്ര പെട്ടനാണ് തങ്ങളുടെ ജീവിതം മാറിയത് ഒരു ചിത്രശലഭത്തെ പോലെ പാറി നടന്ന എന്റെ ഗായുവിന്റെ ഈ അവസ്ഥാ താങ്ങാൻ പറ്റുനില. ഇന്നവൾ ചിരിക്കാൻ കൂടി മറന്നിരിക്കുന്ന തന്നെ സങ്കടപ്പെടുത്താതിരിക്കാൻ ആണ് ഇന്നു ഈ കാണിക്കുന്ന അഭിനയം ഒകെ. ഈ ജോലി പോലും കഴിഞ്ഞ കാലത്തു നിന്നുള്ള ഒരു ഒളിച്ചോട്ടം ആണ് കർത്താവെ ഇനിയും അവളെ ഇങ്ങനെ പരീക്ഷിക്കല്ലേ. കഴിഞ്ഞ കാല ഓർമകളിൽ അന്നയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി....
_______________________________________
അര മണിക്കൂറത്തെ യാത്രകൾ ശേഷം ഗായത്രി   SN ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്  എന്നാ പടുകൂറ്റൻ ബിൽഡിങ്ങിന് മുന്നിൽ എത്തി.
ഗായത്രി പതിയെ റിസപ്ഷൻ ലക്ഷ്യമാക്കി നടന്നു നീങ്ങി.

"എസ്ക്യൂസ്‌ മി "

"എസ് ഹൌ ക്യാൻ ഐ ഹെല്പ് യൂ"

റിസപ്ക്ഷനിൽ ഇരുന്ന ആ പെൺകുട്ടി ഗായത്രിയോട് ചോദിച്ചു

"ഐ ഗോട്ട് ആൻ അപ്പോണ്മെന്റ് ലെറ്റർ " അവൾ തന്റെ അപ്പോയിന്മെന്റ് ലെറ്റർ അവരെ കാണിച്ചതും ആ പെൺകുട്ടി അതും മേടിച്ചു ആരെയും വിളിച്ചു.

"ഓക്കേ തേർഡ് ഫ്ലോർ ആണ്  മാനേജരുടെ ക്യാബിൻ അങ്ങോട്ടേക് ചെന്നോളൂ "

"ഒക്കെ താങ്ക്സ് 😊"

ഗായത്രി ആ കുട്ടിക്ക് ഒരു ചെറു പുഞ്ചിരി നല്ലക്കികൊണ്ട് ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു.

തേർഡ് ഫ്ലോർ എത്തിയതും അവൾ അവിടെ കണ്ട ഒരാളോട് ചോദിച്ചുകൊണ്ട് മാനേജരുടെ ക്യാബിന്റെ മുന്നിൽ എത്തി.

" മെയ്‌ ഐ കം ഇൻ "

തന്റെ മുന്നിലെ ലാപ്ടോപ്പിൽ നോക്കിക്കൊണ്ടിരുന്ന അയാൾ ശബ്ദം കെട്ടിടത്തേക് തല ഉയർത്തി നോക്കി. ഒരു നിമിഷം ആ യുവാവിന്റെ കണ്ണുകൾ വിടർന്നു  അവൻ ഗായത്രിയെ തന്നെ നോക്കി ഉറ്റു നോക്കി.

"എസ്.. കം ഇൻ 
പ്ലീസ് ടേക്ക് എ സീറ്റ്‌.."

അവൾ അകത്തേക്ക് വരുമ്പോളും തന്റെ മുന്നിൽ ഇരിക്കുമ്പോളും അവന്റെ കണ്ണുകൾ അവളിൽ തനെ ആയിരുന്നു.

ഗായത്രി തന്റെ കൈയിലെ ഫയൽലുകൾ അവനു നേരെ നൽകി.

" ഓ ന്യൂ അപ്പോയിന്മെന്റ് ഇന്ന് ജോയിൻ ചെയ്യുമെന്ന് അറിയിച്ചിരുന്നു ".
ഐ അം നിരഞ്ജൻ. ഇത് ഗായത്രിയുടെ ഫസ്റ്റ് ജോബ് അന്നലേ "

നിരജൻ തന്റെ കൈയിലെ ഫയൽലുകൾ നോക്കികൊണ്ട് ചോദിച്ചു

"എസ് സർ "

" ഗായത്രിടെ ടീം ലീഡർ ആകാശ് ആണ് സൊ ആകാശ് പറഞ്ഞു തരും ജോബിനെ കുറിച്. ഓൾ ദി ബെസ്റ്റ് ഗായത്രി "

"താങ്കു സർ "

"അപ്പോഴേക്കും അങ്ങോട്ടേക് ഒരു പെൺകുട്ടി കയറി വന്നു  സാന്ദ്ര ന്യൂ അപ്പോയ്ന്റ്മെന്റ് ആണ് ആകാശിന്റ ടീമിലെക് സൊ താൻ എല്ലാം ഒന്ന് പറഞ്ഞു കൊടുത്തേക് "
" ഒക്കെ നിരഞ്ജൻ "ഗായത്രി സാന്ദ്രയോടൊപ്പം പുറത്തേക് ഇറങ്ങി "


വെളുത്ത നിറവും മെലിഞ്ഞ വടിവോത്ത ശരീരവും നീണ്ട മുടിയും,ഒരു സിമ്പിൾ കുർത്തിയിൽ മേക്കപ്പ് ഒന്നുമില്ലെങ്കിലും ഗായത്രി അതി സുന്ദരി ആയിരുന്നു . നിരഞ്ജൻ ഗായത്രി പോയ വഴിയെ നോക്കി ഇരുന്നു  ആ നിമിഷം അവന്റെ ചുണ്ടിൽ അവൻപോലും അറിയാതെ ഒരു പുഞ്ചിരി വിടർന്നു

_______________________________________
"രുദ്ര എന്താണ് നിന്റെ മനസ്സിൽ. നീ എന്തോക്കെയാ ഈ പറയുന്നത് എടാ ഇത് വേണോ അപകടം പിടിച്ച കളി ആണ് നീ കളിക്കുന്നത് "

"ഇല്ല കിച്ചു എന്റെ തീരുമാനത്തിന് മാറ്റം ഇല്ല അവനെ ആ വരുണിനെ ഞാൻ വെറുതെ വിടിലാ "

അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി സർവവും എരിക്കാൻ ഉള്ള ആഗ്നി അവന്റെ കണ്ണുകളിൽ തെളിഞ്ഞു.

"എന്തിനായാലും നീ ഒറ്റകല ഞാൻ കാണുമെടാ നിന്റെ കൂടെ അവൻ തകർത്തത് ഒന്നല്ലലോ മൂന്ന് ജീവൻ ആ " അവന്റെ കണ്ണുകൾ ചുമന്നു കലങ്ങിയിരുന്നു..

കിഷോറിന്റെ കാതിൽ കിച്ചാ എന്നുള്ള വിളി മുയങ്ങി കേട്ടു ആ ഓർമയിൽ അവന്റെ കണ്ണുകൾ നിറങ്ങു.

"ഇല്ലടാ ഇന്നി അവൻ അധികം ആയുസ് ഇല്ല അവന്റെ നാളുകൾ  എണപെട്ടു കഴിഞ്ഞു
ഞാൻ വരികയാണ് വരുൺ സാക്ഷൽ രുദ്രൻ ആയി നിന്റെ കാലൻ ആയി..."

തുടരും.....

ലക്ഷ ❤