Aksharathalukal

റൂഹിന്റെ സ്വന്തം 19

*💜റൂഹിന്റെ സ്വന്തം 💜*
    part 19
By_jifni_
     *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*
copyright work-
This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission 
             

´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´

അവളുടെ ഒരു ഇന്റർവ്യൂ ജോബിന്റെ കൂടെ കുറവൊള്ളൂ ഓൾക്. ശരിയാക്കി തരാ ഞാൻ. ഇന്ന് നീ ഈ വീട്ടിൽ നിന്ന്. ഇന്റർവ്യൂന് എന്നല്ല എങ്ങോട്ടും പോകില്ല. നോക്കിക്കോ... രാവിലെ തന്നെ നീ കാരണം ഹാഫിന്റെ കയ്യിൽ നിന്ന് വഴക്ക് കേട്ടു. നിനക്കുള്ളത് ഇരട്ടിയാക്കി തരാ... അവളുടെ ഒരു ഇന്റർവ്യൂ...ഞാൻ ചായ ക്ലാസ് എവിടെ വെച്ച് റൂമിലേക്ക് പോയി. ബാഗിൽ നിന്ന് എണ്ണയുടെ ബോട്ടിൽ എടുത്തോണ്ട് പുറത്തേക്കിറങ്ങി..

റൂമിനൊന്നും പുറത്ത് ആരുമില്ലല്ലോ എന്ന് ഉറപ്പ് വരുത്തി അടഞ്ഞു കിടക്കുന്ന അവളുടെ റൂമിന് പുറത്ത് നന്നായിട്ട് ഒഴിച്ച് വെച്ച് എണ്ണ. ഒരു തെളിവും അവിടെ ഇല്ലാന്ന് ഉറപ്പ് വരുത്തി ഞാൻ എന്റെ റൂമിലേക്ക് പോകാൻ വേണ്ടി തിരിഞ്ഞതും എന്റെ മുന്നിൽ കയ്യും കെട്ടി നിൽക്കുന്ന ഹാഫിയെ ആണ് കണ്ടത്.


"ശ്യേ ആകെ നാറിയല്ലോ..."(ആത്മ )

"ഇന്ന് നിനക്ക് തലയിൽ തേക്കാൻ ഇനി എണ്ണ ബാക്കിയുണ്ടോഡി.." (ഹാഫി )


"അത്... അത് പിന്നെ ന്റെ കയ്യിന്ന് അറിയാതെ..."(ഞാൻ എന്തൊക്കെ പറയാൻ ശ്രേമിച്ചു but ഹാഫി ഒന്നും കേട്ടില്ല.


"എന്നെ നീ എന്ത് ചെയ്താലും ചിലപ്പോ ഞാൻ ശ്രേമിച്ചേക്കാം... But എന്റെ പെണ്ണിന് ഒരു മുട്ടുസൂചി ഓടുന്ന വേദന പോലും അനുഭവിക്കേണ്ടി വന്നാൽ ഞാൻ സഹിക്കില്ല കേട്ടോടി..." എന്ന് പറഞ്ഞോണ്ട് ഹാഫി എന്റെ കൈ പിടിച്ചു പിറകിലേക്ക് ഓടിച്ചു.

ആ....


വേദന കാരണം എന്റെ ശബ്ദം ആ ഹാളിൽ മുഴുവൻ കേട്ടു.


"എന്താ സിനൂ എന്താ..." ശബ്ദം കേട്ടിട്ട് ആന്റി ഉണ്ട് മുകളിലേക്ക് കയറി വരുന്നു.


"ഉമ്മ... നിൽക്കി... ഇവിടെ മുഴുവൻ എണ്ണയാണ്."(ഹാഫി )

"അതെങ്ങനെ.... മോളെ നീ ഇതിൽ തേക്കി വീഴുക വല്ലതും ചെയ്തോ..." ആന്റി എന്റെ അടുത്തേക്ക് വന്ന് ചോദിച്ചു.


"ഏയ് ഉമ്മ അവൾ വികില്ല. വീഴുതാൻ വേണ്ടി അവൾ ഒഴിച്ചതല്ലേ ഇത്..."(ഹാഫി )

ആന്റി കാര്യം മനസിലാകാത്ത പോലെ ഞങ്ങളെ രണ്ട് പേരെയും മാറിമാറി നോക്കി.

"എന്താടാ നീ പറഞ്ഞെ."(ആന്റി )


"നൗറിയെ വീഴുതാൻ വേണ്ടി ഇവൾ ചെയ്ത പണി ആണ് ഇതെന്ന്."(ഹാഫി )

ഹാഫി അത് പറഞ്ഞതും ആന്റിയുടെ കൈ എന്റെ കവിളിൽ പതിഞ്ഞു. കണ്ണിൽ നിന്ന് പൊന്നീച്ച പാറുക എന്ന് കേട്ടിട്ടില്ല ആ ഒരു അനുഭൂതി ആയിരുന്നു എനിക്കപ്പോ...

"പാവല്ലേ.... ഇവിടെ നിന്ന് പഠിച്ചോട്ടെ എന്ന് വെച്ചപ്പോ നീ എന്റെ മക്കളെ വേദനിപ്പിക്കുകയോ... മേലാൽ എന്റെ ഹാഫിയിടെയോ നൗറിയുടെയോ മേൽ നിന്റെ കണ്ണ് പോലും പോകരുത്.."(ആന്റി )


പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല വേഗം റൂമിലേക്ക് പോയി.

"ഹലോ എങ്ങോട്ടാ പോകുന്നെ സിനു മാഡം ഒന്നവിടെ നിന്നെ..."(പിറകിൽ നിന്ന് ഹാഫിയാണ്.)

അപ്പൊ ഞാൻ തിരിഞ്ഞു നോക്കി.

"ഈ ഒഴിച്ചതൊക്കെ തുടച് നന്നാകിയിട്ട് മോളെങ്ങോട്ടാ എന്ന് വെച്ചാ പോയിക്കോ... അല്ലാതെ ഇവിടെ നിന്ന് അനങ്ങാൻ പറ്റില്ല."(ഹാഫി എന്റെ നേരെ രൂക്ഷമായി.)

ഇനിയും അവന് ഹീറ്റ് ആകുന്ന മുമ്പ് ഈ അത് നന്നാക്കാന്ന് കരുതി ഞാൻ താഴെ പോയി സാധങ്ങൾ ഒക്കെ എടുത്ത് വന്നു വൃത്തിയാക്കി.


ഞാൻ നന്നാക്കി കഴിയോളം ആന്റിയും ഹാഫിയും അവിടെ തന്നെ നിന്ന്.

ചെ ആകെ ചമ്മി. ന്നട്ടോ അവൾക്കിട്ട് ഒരു പണി കൊടുക്കാൻ പറ്റിയതും ഇല്ല.


♥️💜♥️💜♥️💜♥️💜♥️💜♥️💜♥️💜♥️💜

*നൗറി.*


ഞാൻ കുളി ഒക്കെ കഴിഞ്ഞു വന്നപ്പോയെക്കും ഇവിടെ ഒരു പൂരം കഴിഞ്ഞിട്ടുണ്ട്. കണ്ണാടക്ക് മുമ്പിൽ നിന്ന് ഹെയർ ശരിയാകുമ്പോ ഇക്കയാണ് അതൊക്കെ പറഞ്ഞത്.


"അപ്പൊ ഇനി അകത്തൂടെ നടക്കുമ്പോയും ഞാൻ ശ്രെദ്ധിക്കണം അല്ലെ."(ഞാൻ )

"അതല്ലേ ഞാൻ ഈ പറയുന്നേ... എപ്പോയും ഒരു ശ്രെദ്ധ വേണം."(ഇക്ക )


ആ...


അങ്ങനെ ഞാനും ഇക്കയും കൂടി പോയി.

സ്കൂളിൽ എത്തിയതും എനിക്ക് ഭയങ്കര ടെൻഷൻ. ഇന്റർവ്യൂ എന്നൊക്കെ പറയുമ്പോ കയ്യും കാലുമൊക്കെ വിറക്കുന്നുണ്ട്.


"ന്റ നൗറി ഇങ്ങനെ പേടിച്ചാൽ അവർ നിന്നെ ഇപ്പൊ തന്നെ ഇവിടെന്ന് പറഞ്ഞയക്കും. ഒന്ന് കൂൾ ആയെ."(ഇക്ക )


"ഇക്കാക്ക് പറയാ... But ഞാനല്ലേ അനുഭവിക്കുന്നത്."(ഞാൻ )


"ന്തിനാ ഇത്ര...."(ഇക്ക)

"ആയിഷ നൗറി plz കമിംഗ് " ( ഇക്ക എന്തോ പറഞ്ഞു തുടങ്ങുന്ന സമയത്ത് ഒരു പെണ്ണ് വന്നൊണ്ട് എന്നെ വിളിച്ചു.


ഞാൻ ഇക്കയെ നോക്കി കൊണ്ട് ഓഫീസിന്റെ അകത്തേക്ക് കയറാൻ നിന്ന്.

അപ്പൊ ഇക്ക ഉണ്ട് പിറകിൽ നിന്ന് all the best ഒക്കെ തരുന്നു. അത് തന്നെ എനിക്ക് ഒത്തിരി ഊർജ്ജമായിരുന്നു.


അങ്ങനെ ഓഫീസിന്റെ ഉള്ളിലേക്ക് കയറി. അവിടെ രണ്ട് മൂന്ന് സാർമാരും ഒരു മേഡവും ഉണ്ട്.

അവർ ചോദിക്കുന്നതിനെല്ലാം നല്ല രീതിക്ക് തന്നെ എനിക്ക് റെസ്പോണ്ട് ചെയ്യാൻ പറ്റി..
ഇന്റർവ്യൂ കഴിഞ്ഞപ്പോൾ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട് ഈ ജോബ് എനിക്ക് തന്നെ കിട്ടുമെന്ന്.


വിളിക്കാന്ന് പറഞ്ഞു കൊണ്ട് അവർ ഇന്റർവ്യൂ അവസാനിപ്പിച്ചു.

പിന്നെ ഞാനും ഇക്കയും കൂടി കുറച്ചു നേരം പുറത്തൊക്കെ ഒന്ന് കറങ്ങി ഫുഡും കഴിച്ചു വീട്ടിലേക്ക് പോയി.

"ഇക്കാ... സ്കൂളിൽ നിന്ന് വിളിക്കാന്ന് പറഞ്ഞിട്ട് ന്താ വിളിക്കാതെ നേരം ഒത്തിരി ആയില്ലേ.." വൈകുന്നേരം ആയിട്ടും അവർ വിളിക്കാതെ ആയപ്പോ എനിക്കൊരു വെപ്രാളം. Tv കാണുന്ന ഇക്കയെ അടുത്ത് പോയി തോണ്ടി തോണ്ടി ഞാൻ ഒരു വഴിക്കാകിയിട്ടുണ്ട്.

"ന്റ നൗറി അവർ വിളിച്ചോളും... അല്ല ഈ ജോബ് കിട്ടിയാ പിന്നെ ആരാ നീ..പിന്നെ ഞമ്മളെ ഒക്കെ മൈൻഡ് ഉണ്ടാകുമോ ."(ഇക്ക )


"കളിയാക്കല്ലേ ഇക്ക..."(ഞാൻ )


"കളിയാക്കുക ഒന്നുമില്ല... കാര്യം പറഞ്ഞെ ആണ്.... Plus one plus two പഠിപ്പിക്കുന്ന maths ടീച്ചർ എന്നത് ചെറിയ കാര്യമാണോ...അല്ലലോ...."(ഇക്ക )


"അതിന് അവർ വിളിക്കുന്നില്ലലോ..എന്നെ പറ്റിയിട്ടുണ്ടാകില്ല...എന്നെ സെലക്ട്‌ ചെയ്യില്ല ." എന്ന് പറഞ്ഞു ഞാൻ മിണെ ഇരുന്ന്.'റൂഹേ റൂഹയാകെ.....🎧🎧
എൻനൂറേ നൂറോലിവെ... 🎧🎧
താജാ പൂമലരെ... 🎧🎧'

വിഷമിച്ചിരുന്നപ്പോഴാണ് എന്റെ ഫോണിന്റെ റിങ് കേട്ടത്. അത് കേട്ടപാടെ ഞാൻ എണീറ്റു ഒറ്റ ഓട്ടമായിരുന്നു ചാർജിലിട്ട ഫോണിന്റെ അടുത്തേക്ക്..


✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

*ഹാഫി*


ഇത് വരെ എന്നെ തോണ്ടിയും പിച്ചിയും ഇരുന്നിരുന്ന പെണ്ണാ ഫോണിന്റെ അടിക്കേട്ട് pt ഉഷയെ പോലും തോൽപ്പിക്കുന്നാ വിധം എണീറ്റു പോയത്.

ആ ജോലി അവൾക് കിട്ടും അത്രക്കും നന്നായിട്ട് അവൾ present ചെയ്തിട്ടുണ്ട്. കിട്ടുമെന്ന വിശ്വാസം അവൾക്ക് ഉണ്ട്.


പോയി ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞതിന് ശേഷം ഉണ്ട് അവൾ ഇറങ്ങി വരുന്നു
പക്ഷെ മുഖം ഒക്കെ വാടി. ഇവിടെ ഇരുന്നതിലും ഒത്തിരി സങ്കടത്തിലാണ് അവൾ തിരിച്ചി വന്നത്.

"എന്ത് പറ്റി നൗറി... അത് പോയെങ്കിൽ പോട്ടെ ഇനിയും ഇന്റർവ്യൂ ഉണ്ടാകും."(ഞാൻ )

പക്ഷെ ഞാൻ പറഞ്ഞതൊന്നും അവൾ കേട്ടിട്ട് ഇല്ല. മറ്റേതോ ലോകത്താണ് അവൾ.

✳️🌸✳️🌸✳️🌸✳️🌸✳️🌸✳️🌸✳️🌸✳️

*ആഷി.*


"ഉമ്മാ നിങ്ങൾ എന്താ ഈ പറയുന്നേ രാശിക്ക് എതിരെ ഒന്നും ചെയ്യേണ്ടാന്നോ... അപ്പൊ പിന്നെ എന്റെ നൂറിയെ ഞാൻ എങ്ങനെ കാണും."(ഞാൻ )

"അത് മോനെ... നീ ഹാഫികോ റാശിക്കോ എതിരെ എന്തെങ്കിലും ചെയ്‌താൽ അവൾക് പറ്റോ... നിന്നെക്കാൾ അവളുമായി ഇപ്പൊ ബന്ധം ഉള്ളത് ഹാഫിയുമായിട്ടാണ് അവൾക്.. അവൾ നിന്നെ ശപിക്കും അവൻ എന്തെങ്കിലും പറ്റിയാൽ."(ഉമ്മാ )

"എങ്കിൽ അത് അവൾ പറയട്ടെ... എങ്കിൽ പിന്നെ ഞാൻ ഒരിക്കലും അവളുടെ ജീവിതത്തിലേക്ക് പോകില്ല. എല്ലാം അവൾ അറിഞ്ഞിട്ടും അവൾക് ഹാഫി മതിയെങ്കിൽ എനിക്കൊരു കുഴപ്പവും ഇല്ല. അല്ലാതെ അവളെ ഒന്നുമറിയാതെ ഒരു പൊട്ടിയെ പോലെ അവളെ അവിടെ നിർത്താൻ ഞാൻ സമ്മദിക്കില്ല."(ഞാൻ )


"അതിനിപ്പോ ന്താ ചെയ്യാ മോനെ... അവളുടെ ജീവിതം നീയായിട്ട്."(ഉമ്മാ )

"ഉമ്മ ഒന്നും ചെയ്യണ്ടാ... അവന്റെ വീട്ടിലേക്ക് എന്നെ ഒന്ന് കൊണ്ട് പോയാൽ മതി. Plz ഉമ്മാ എന്നോട് സ്നേഹം ഉണ്ടെങ്കിൽ"(ഞാൻ )

"നീ എന്തൊക്കെ വട്ടാ ഈ പറയുന്നേ.., നിന്റെ ആയുസ്സിന് പോലും ഒരുറപ്പില്ല."(ഉമ്മാ )


"ഇക്ക ജീവിക്കുന്ന കാലത്തോളം നൗറിത്ത കൂടെ ഉണ്ടെങ്കിൽ ഇക്ക എന്ത് ഹാപ്പിയാകും... ഇക്കാനെ ഞാൻ സഹായിക്ക" ഞാനും ഉമ്മയും സംസാരിച്ചിരിക്കുന്ന ഇടത്തേക്ക് അംന വന്നു പറഞ്ഞു.

"മിണ്ടാതെ ഇരുന്നോ പെണ്ണെ നീ..."(ഉമ്മാ )


"ഒന്ന് പോ ഉമ്മാ... ഇക്കാ ഇങ്ങൾക്ക് ഞാൻ നൗറിത്താന്റെ no തരട്ടെ..."(അംന )


"സത്യാണോ... നിന്റെൽ no ഉണ്ടോ... "(ഞാൻ )


ആ അങ്ങനെ അവളെ കയ്യിൽ നിന്ന് no വാങ്ങി ഞാൻ നൗറിക്ക് ഡയൽ ചെയ്ത്.


തുടരും... 💜


ആദ്യം എഴുതിയ part dlt ആയിട്ട് ഇത് വേറെ എഴുതിയെ ആണ്. ലെങ്ത്തിൽ എഴുതാൻ സമയം കിട്ടിയില്ല. ഫുൾ എഴുതി കഴിഞ്ഞ ഒരു part dlt ആയെന്ന് പറയുമ്പോ ആ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ ഇങ്ങൾ. പിന്നെ എഴുതാനേ മൂടുണ്ടാവില്ല.. ന്നാലും നിങ്ങളെ വിചാരിച്ചു മാത്ര ഞാൻ ഇത്ര എങ്കിലും എഴുതിയത്.

*❤വരികളുടെ പ്രണയിനി❤*


റൂഹിന്റെ സ്വന്തം 20

റൂഹിന്റെ സ്വന്തം 20

4.7
7204

*💜റൂഹിന്റെ സ്വന്തം 💜*     part 20 (ചെറിയ part ആണുട്ടാ.) By_jifni_      *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]* copyright work- This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission                ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´ "സത്യാണോ... നിന്റെൽ no ഉണ്ടോ... "(ഞാൻ ) ആ അങ്ങനെ അവളെ കയ്യിൽ നിന്ന് no വാങ്ങി ഞാൻ നൗറിക്ക് ഡയൽ ചെയ്ത്. പക്ഷെ അവൾ മറ്റൊരു call ൽ ആണെന്ന് പറഞ്ഞു. "ശേ ഈ നമ്പറ