Aksharathalukal

ഒരു മൊബൈൽ പ്രണയം 4

അറിയാതെ ചിന്തകൾക്കിടയിൽ കടന്നു കൂടിയ മയ്യക്കത്തിനിടയിൽ കതകിൽ അടിക്കുന്ന സൗണ്ട് കേൾക്കുന്നു... ആദി... ഡാ എന്തെടുക്കുവാ അവിടെ എണീറ്റെ... ഞാൻ എണീറ്റു കതകു തുറന്നു കൊടുത്തു. ഉമ്മാ അവിടെ നിന്ന് അലവലാതി പറയുന്നുണ്ട് "ഏത് സമയം നോക്കിയാലും കതകടച്ചു ഉറക്കമാ അവന്റെ ജോലി "...
സംഭവം ശെരിയാണ് വീട്ടിൽ വന്നാൽ കൂടുതൽ സമയവും കഥകടച്ചു റൂമിൽ തന്നെ ആയിരിക്കും...
ആദി കൂടെ ഇല്ലാത്തതോഴിചാൽ കൂടുതൽ സമയവും ഒറ്റയ്ക്കു ഇരിക്കുന്നതാണ് ഇഷ്ടം..
ആദി :എന്താടാ മുഖം ഒക്കെ വല്ലാതിരിക്കുന്നെ..
പ്രണയ പേടി ആണോ?
ഞാൻ : അല്ലടാ.. എന്ത് പറയണം എന്ന് ആലോചിച് ഇങ്ങനെ കിടന്നതാ മയങ്ങി പോയി...
ആദി :എന്ത് തീരുമാനിച്ചു?
ഞാൻ :നിന്നോട് കൂടി ചോദിച്ചിട്ട് പറയാമെന്നു വിചാരിച്ചടാ...
ആദി :എന്നോടെന്തിനാ ചോദിക്കുന്നെ... ഞാൻ എന്ത് പറയാനാ... എന്നോടാണോ ഇഷ്ടം പറഞ്ഞെ
ഞാൻ :അതല്ലടാ... എല്ലാം നമ്മൾ രണ്ടാളും കൂടി അല്ലെ തീരുമാനിക്കാറുള്ളെ അതാ...
ആദി : (ഒരു നിമിഷം ആലോചിച്ചിട്ട് ചോദിച്ചു )നിനക്ക് അവളെ ഇഷ്ടമാണോ
ഞാൻ : ഇഷ്ടമല്ലാതില്ല...പക്ഷെ ഓരോ കാര്യങ്ങൾ ആലോചിക്കുമ്പോൾ.....
ആദി :അങ്ങനെ ആലോചിച് കൂട്ടിയാൽ ഒന്നും നടക്കില്ല മനസ്സിൽ തോന്നുന്നത് പറഞ്ഞോ.. ഞാൻ ഉണ്ടാവും കൂടെ...
എനിക്ക് കുറച്ചു പണി ഉണ്ട് ഉണന്നപ്പോ ഇങ്ങോട്ട് വന്നതാ നീ ടെൻഷൻ ഒന്നും ആവണ്ടാ ഇഷ്ടമാണെങ്കിൽ ആണെന്ന് തന്നെ പറഞ്ഞോ ബാക്കി വരുന്നിടത്തു വെച്ച് നോക്കാം...
അതും പറഞ്ഞു ആദി ധൈര്യം പകർന്നിട്ട് അവന്റെ ജോലി തീർക്കാൻ വേണ്ടി പോയി.
ഞാൻ ഫോൺ എടുത്ത് അനുവിന് ഹലോ ന്ന് ഒരു മെസ്സേജ് അയച്ചു
അയക്കുന്നതും റിപ്ലൈ തന്നതും ഒരുമിച്ച് എന്നാ പോലെ ഹായ് ന്ന് റിപ്ലൈ വന്നു
ഞാൻ :അനു... നല്ലത് പോലെ ആലോചിച്ചോ നീ...
അനു :ഹാ നന്നായിട്ട് ആലോചിച്ചിട്ട പറഞ്ഞെ...
ഞാൻ : എനിക്ക് നിന്നെ ഇഷ്ട കുറവൊന്നും ഇല്ല...പക്ഷെ വരും കാര്യങ്ങൾ ആലോചിക്കുമ്പോ എന്തോ തല ചുറ്റുന്നു...
അനു :അപ്പൊ എന്നെ ഇഷ്ടമാ അല്ലെ... എനിക്ക് അത് മതി. ഇപ്പൊ പഴയ കാലം പോലൊന്നും അല്ല നമുക്ക് നമ്മുടേതായ അവകാശങ്ങൾ ഉണ്ട് നമ്മൾ ഉറച്ച നിന്നാൽ എല്ലാം ഈസി ആയിട്ട് നടക്കും
ഞാൻ :നമ്മളെ പോലെ തന്നെ നമുക്ക് ചുറ്റും ഉള്ളവർക്കും അവകാശങ്ങൾ ഇല്ലേ.. പെറ്റു വളർത്തിയ മാതാവിനും.. പോറ്റി വളർത്തിയ പിതാവിനും ഇല്ലേ അവകാശങ്ങൾ...
അനു :ഓഹ്... നിങ്ങൾ ആദ്യം തന്നെ നെഗറ്റീവ് ആവല്ലേ അതൊക്കെ നമുക്ക് ശെരിയാക്കി എടക്കാം
ഞാൻ :ഹമ്മ്... പിന്നെ ഒരുപാട് നേരിട്ട് കാണൽ ഒന്നും ഉണ്ടാവില്ല കേട്ടോ...
അനു :അതെന്താ.. എനിക്ക് കാണണോന്ന് തോന്നുമ്പ്പോ ഞാൻ വിളിക്കും. എവിടാണെങ്കിലും ഇങ്ങു വന്നോണം...
ഞാൻ :ഓഹ് ശെരി രാജാവേ....
അങ്ങനെ സീരിയസ് വിഷയങ്ങളിൽ നിന്ന് പതിയെ പതിയെ തമാശ കളിലേയ്ക്കും കൊച്ചു കൊച്ചു സന്തോഷങ്ങളിലേയ്കും കടന്നു ഞങ്ങളുടെ പ്രണയം.... മൊബൈൽ എന്നാ പ്രതിഭാസത്തിലൂടെ ഞങ്ങൾ പരസ്പരം ഒരുപാട് കാര്യങ്ങൾ സംസാരിച്ചു...പേടി അകന്നു... മൊബൈൽ കണ്ടു പിടിച്ചിട്ടില്ലായിരുന്നെങ്കിൽ എന്ത് ചെയ്തേനെ... ഒരുപാട് ജീവിതങ്ങൾ അവസാനിക്കുന്നതും... ഒരുപാട് ജീവിതങ്ങൾക് തുടക്കം കുറിക്കുന്നതും മനസ്സിന് പിടിച്ചവരെ സന്തോഷിപ്പിക്കുന്നതിനും അതെ പോലെ സങ്കട പെടുത്തുന്നതിനും എല്ലാം ഒരേ പോലെ ഉപകരിക്കുന്ന ഒരു യന്ത്രം ചില ജീവിതങ്ങൾ അതിൽ തന്നെ മുഴുകി അലിഞ്ഞു പോവുന്നതും ഉണ്ടാവാം അല്ലേ..?
ഞങ്ങള്ക്ക് ഫോൺ ആയിരുന്നു ഉലകം ആ ഉലകത്തിൽ ഞങ്ങൾ സ്വര്യേ വിഹാരം നടത്തി കൊണ്ടിരുന്നു... അവളുടെ സ്നേഹം മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു... എന്ത് വന്നാലും അവളെ വിട്ടുകളയില്ല എന്നാ ഉറച്ച തീരുമാനം കൈകൊണ്ടു...
അവൾക്കും അങ്ങനെ തന്നെ ആയിരുന്നു... ജീവിക്കുന്നെങ്കിൽ എന്നോടൊപ്പം അല്ലങ്കിൽ ജീവിതം അവസാനിപ്പിക്കും ഇതായിരുന്നു അവൾ എപ്പോഴും എന്നോട് പറയാറുള്ളെ...
പ്രണയം അത്രമേൽ ലഹരിയായിരിക്കുന്നു...
                      വസന്ത കാലങ്ങളെ വരവേൽക്കാനായി കാത്തു നിൽക്കുന്ന ശലഭങ്ങളെ പോലെ അനുരാഗത്തിന്റെ അലയടികൾ ഹൃദയ ദ്ധ്വനികളിൽ അലയടിക്കുന്ന സുവര്ണ നിമിഷങ്ങൾ ജീവിത നൗകയുടെ ആന്തോളനങ്ങൾ പൂവണിയിക്കുന്ന സുന്ദര പ്രതിഭാസം... മനസാളമിൽ കത്തി കയറുന്ന നിമിഷത്തെ സംബോധന ചെയ്യാൻ വാക്കുകൾ കിട്ടാതെ വരുമ്പോൾ ആ പ്രതിഭാസത്തെ പ്രണയം എന്ന മൂന്ന് അക്ഷരങ്ങൾ കൊണ്ട് പ്രതിഭലിപ്പിക്കുന്നു... കണ്ണിനു കുളിർമ നൽകുന്ന പുഞ്ചിരി കൾ സമ്മാനിക്കാൻ കഴിവുള്ള ഹൃദയത്തെ ആനന്ദ പുളകിതമാക്കാൻ കഴിവുള്ള... മനസറിഞ്ഞു ചിരിക്കാൻ മനസിനെ നിർബന്ധിക്കുന്ന അത്ഭുത  പ്രതിഭാസം
ചെറിയ പിണക്കങ്ങളിൽ പോലും ഹൃദയം പൊട്ടുന്ന വേദനകളാൽ തള്ളി നീക്കപ്പെടുന്ന ഞൊടികൾ സമ്മാനിക്കുന്ന പ്രതിഭാസം...
സെക്കന്റ്‌ കൾക്ക് പോലും  വർഷങ്ങളുടെ ദൈർക്യം സമ്മാനിക്കുന്ന പ്രതിഭാസം.. 
ബന്ധങ്ങളുടെ ബന്ധനങ്ങളാൽ കളങ്ക പെടാത്ത പ്രതിഭാസം...
മൂന്ന് അക്ഷരങ്ങളാൽ ബന്ധിക്ക പെട്ട പ്രതിഭാസം.....
കാണാത്ത ഞൊടികളിൽ മനസിന്റെ അകത്തളങ്ങളിൽ സൂര്യൻ ഭൂമിയെ ഇരുട്ടിലാക്കുന്നത് പോലെ മനസിന്റെ വെളിച്ചം നഷ്ടപ്പെടുത്തുന്ന സുന്ദര അനുഭവം...
വർണ്ണനകൾക് അതീതമായി മനുഷ്യ മനസ്സിനെ ആനന്ദമണിയ്ക്കുന്ന ഈ കാലത്തും വർണിച്ചു തീരാത്ത ഇനി എത്ര വർണിച്ചാലും അവസാനമില്ലാത്ത പ്രണയം...
ശലഭങ്ങൾക് പൂവുകൾ എന്നപോലെ...
തിരമാലകൾ കാറ്റിനോടെന്ന പോലെ....
അലയടിക്കുന്ന തിരമാലകളെ പോലെ മനസ്സിൽ അലയടിച്ചുകൊണ്ടിരിക്കുന്ന പ്രണയം...
ഒരിക്കൽ നേരിട്ട് കണ്ടപ്പോൾ അവൾ എന്നോട് ചോദിച്ചിട്ടുണ്ട്.... എന്നോട് എന്ത് സ്നേഹം ഉണ്ടെന്ന്...അപ്പോൾ ഞാൻ പറഞ്ഞ മറുപടി പാരാവാരം പോലെ പടർന്നു കിടക്കുന്ന കടലിലെ വെള്ളത്തിനത്തറേം സ്നേഹം എനിക്ക് നിന്നോട് ഉണ്ടെന്ന്.. അപ്പോൾ അവൾ എന്നോട്...
ഒരു പക്ഷെ ആ കടലിലെ വെള്ളം മുഴുവൻ വറ്റി പോവുന്നത് പോലെ എന്നോടുള്ള സ്നേഹവും കടന്നു പോകുമോ?എനിക്ക് വാക്കുകൾ കിട്ടിയില്ല എന്ത് മറുപടി പറയുമെന്ന് ഒന്ന് ആലോചിക്കണ്ടി വന്നു... ഒരിക്കലും അങ്ങനെ ഉണ്ടാവില്ല  എന്ന് നൂറുവട്ടം പറയണം എന്നുണ്ടായിരുന്നെങ്കിലും മൗനം പാലിച്ചു കൊണ്ട് ഞാൻ ചോദിച്ചു....ആ കടലിലെ വെള്ളം വറ്റുന്നത് പോലെ ഞാനും ഈ മണ്ണിനോട് അലിഞ്ഞു ചേർന്നാലോ?...
മൗനം മാത്രം.... കണ്ണിൽ നിന്നും ധാര ധാര യായിട്ട് ഒഴുകുന്ന കണ്ണുനീർ കണങ്ങൾ മാത്രം മറുപടി... ചില ബന്ധങ്ങൾ അങ്ങനെയാണ് നഷ്ടപെടുമെന്ന വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസിന്റെ കോണിലെ അണകൾ പൊട്ടി ആ വെള്ളം കണ്ണുനീരുകളായി പുറത്തേക്കു വരും....
പ്രണയം എന്ന മഹാത്ഭുതതെ വഞ്ചനയുടെ ചതിയുടെ ആവശ്യ പൂർത്തീകരണത്തിന്റെ ആയുധമായി മാറ്റി കൊണ്ടിരിക്കുമ്പോൾ ഈ സമർ നെയും അനു വിനെയും പോലെ എത്രയോ ജന്മങ്ങൾ ഉണ്ടാകും പ്രണയം എന്ന പരിശുദ്ധിയെ സംരക്ഷിക്കാൻ....
കാലങ്ങൾ കടന്നു പോയികൊണ്ടിരുന്നു ജീവിതം മൊബൈൽ എന്ന യന്ത്രത്തിലൂടെ തള്ളി നീക്കി കൊണ്ടിരുന്നു..ഒരു ദിവസം പതിവില്ലാത്ത നേരത്തു അനുവിന്റെ കാൾ വരുന്നു ഫോൺ എടുത്തതും മറു തലയ്ക്കൽ കരച്ചിൽ മാത്രം കെൾക്കുന്നു...
ഞാൻ :എന്താടാ എന്താ പറ്റിയെ...അനു..
കരച്ചിൽ മാത്രം മറുപടി...... ഫോൺ കട്ട്‌ ആവുന്നു..
എന്ത് പറ്റി ഒന്നും അറിയാൻ കഴിയുന്നില്ലല്ലോ?.. ആരെ വിളിച്ചു ചോദിക്കും ?...ഒന്നും മനസിലാവുന്നില്ല... എന്താ ചെയ്യുക..തിരിച്ചു വിളിച്ചിട്ട് ഫോൺ സ്വിച്ച് ഓഫ്‌.. ടെൻഷൻ......കുറച്ചു കഴിഞ്ഞപ്പോൾ വേറെ ഒരു നമ്പറിൽ നിന്ന് കാൾ വരുന്നു.....

തുടരും...