Aksharathalukal

ഗന്ധർവ്വ part 1

   
   നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. ചെറിയ ഒരു മഴക്കോളുണ്ട്. സുഭദ്ര മുത്തശ്ശി വിളക്കുമായി ഇല്ലത്തുനിന്നും, പുറത്തു വന്നു. നേരിയ ശബ്ദത്തിൽ രാമനാമം കേൾക്കാം , 
മുത്തശ്ശി പതിയെ വിളക്ക് തുളസ്സിതറയിൽ വച്ചു. കയ്യിൽ പുരണ്ട , വിളക്കിലെ എള്ളണ്ണ തലയിൽ ഉരച്ചു കൊണ്ട്, മുത്തശ്ശി അകത്തേക്ക് നടന്നു.
"എടീ ദാക്ഷായണി നിന്റെ മോളെവിടെ, അവൾ ഇനിയും കുളിച്ച് വന്നില്ലേ.... വന്ന് വന്ന് പെണ്ണിന് തിരെ അനുസരണ ഇല്ലാതായിരിക്കുന്നു. കുറുമ്പ് ഇത്തിരി കൂടുന്നുണ്ട്. കുളിച്ച് വിളക്ക് വക്കാൻ പറഞ്ഞതല്ലേ ഞാൻ "

" അവള് മുറിയിലുണ്ട് അമ്മേ, ഒരുങ്ങുകയാണെന്ന് തോന്നുന്നു. "

"എന്തിനായിപ്പൊ അവള് ഒരുങ്ങന്നെ പോയിരുന്ന് പഠിക്കാൻ പറ "

മുകളിലെ നിലയിൽ , ഒരിത്തിരി ദ്രവിച്ചു പോയ പണ്ടെങ്ങോ ആരോ മനോഹരമായെ  കൊത്തുപണികളാൽ തീർത്ത ഒരു ചെറിയ മര കസാരയിൽ കണ്ണാടിയും നോക്കി ആ കൊച്ചു സുന്ദരി ഇരിക്കുകയാണ്.
നേരം ഇത്തിരി ഇരുണ്ടതിനാൽ തന്നെ താഴത്തെ നിലയിലെ അത്രയും തന്നെ വെളിച്ചം മുകളിൽ എത്തിയിരുന്നില്ല.
ഒരു ചുമ്മിണി ക്കൂട് അരികത്തായി കത്തിച്ചു വെച്ചിട്ടുണ്ട്. അതിന്റെ മഞ്ഞ വെളിച്ചത്തിൽ ആ അതി സുന്ദരമായ മുഖം കണ്ണാടിയിൽ കാണാമായിരുന്നു.
അവൾ തന്റെ കുങ്കുമെപ്പിന്റെ അടപ്പ് തുറന്നു.
കുങ്കുമ ത്തിന് ഒരു പ്രത്യേക ഗന്ധമാണ്. അത് അവൾക്ക് അത്രയേറെ പ്രീയപ്പെട്ടതായിരുന്നു.

  മ്യുദുലമായ വിരലുകൾ കൊണ്ട് അവൾ അത് തൊട്ടെടുത്തു നെറ്റിയിൽ തൊട്ടു.
തുളസിയുടെ ഇലകൾ പറിച്ച് എള്ളണ്ണയാൽ ചട്ടിയിൽ, മത്തശ്ശി ഉണ്ടാക്കിയ ആ കണ്ട് മഷി അൽപം പോലും കളയാതെ അവൾ നേരത്തേ ചെപ്പിനുള്ളിൽ അടച്ചു വച്ചിരുന്നു.
അവളുടെ കണ്ണുകളിൽ കൺമഷി എന്നും മായാതെ തന്നെ കിടന്നിരുന്നു.
അവൾക്ക് ചായങ്ങളോട് അത്രയേറെ  പ്രണയമായിരുന്നു.... 

                                                           തുടരും ..........