Aksharathalukal

THE SECRET-9

PART-9

✍️MIRACLE GIRLL


     അതിലെ ഇമേജസ് കണ്ടതും ല്യു ഒരു ഞെട്ടലോടെ അന്നയെ നോക്കി.

" ഇക്കൂട്ടർ ശരിക്കും മനുഷ്യരാണോ? " ല്യു ഒരു പേടിയോടെയും അത്ഭുതത്തോടെയും ചോദിച്ചു.

" ആണെന്ന് പറയപ്പെടുന്നു... ഇപ്പൊ നിനക്ക് മനസ്സിലായില്ലേ,,, നമ്മൾ ജീവിക്കുന്നതിൽ നിന്നും വ്യത്യസ്തമായ മറ്റൊരു ലോകം കൂടെയുണ്ടെന്ന്... ഭൂമിയിലെ നരകം എന്നൊക്കെ പറയാം "

" ശരിക്കും ഇവരെന്തിനാ ഈ ആളുകളെയൊക്കെ കൊല്ലുന്നേ? " ല്യു ചോദിച്ചു.

" ചുമ്മാ.. ഒരു എന്റർടൈൻമെന്റ് "

"എന്റർടൈൻമെന്റോ??"

"അതെ.. നമ്മുടെ എന്റർടൈൻമെന്റ് വീഡിയോ ഗെയിംസ് കളിക്കുന്നതല്ലേ.. എന്നാൽ, അവരുടെ വിനോദം ആളുകളെ കൊന്ന്, ആ രക്തം ഊറ്റിക്കുടിക്കുന്നതും, രക്തത്തിൽ കുളിക്കുന്നതും ഒക്കെയാ..."

" വാട്ട്‌??? ഇങ്ങനെയുള്ള ആളുകളൊക്കെ ജീവിച്ചിരിപ്പുണ്ടോ.. I don't believe " ല്യുവിന്റെ കണ്ണെല്ലാം പുറത്തേക്ക് ഉന്തിവന്നത് കണ്ട് അന്നയ്ക്ക് ചിരിയടക്കാനായില്ല.

" നീ വേണേൽ വിശ്വസിച്ചാൽ മതി...നമ്മൾ ജീവിക്കുന്ന ഈ ലോകത്ത് ഇങ്ങനത്തെ കുറച്ചു പിശാചുക്കൾ ഉണ്ട്... Blood sucking Devils... "

ല്യു അത് കേട്ടതും എന്തോ ചിന്തിക്കുന്നത് പോലെ താടക്കും കൈ കൊടുത്തിരുന്നു.

" മറ്റൊരു ഫാക്ട് കൂടെയുണ്ട്, ഇതിലെ പല അംഗങ്ങളും സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകളാണ് "

" ഹേ.. അതപ്പോ ആരൊക്കെ ആവും " ല്യു താടിയും തടവികൊണ്ട് അങ്ങനെ ചോദിച്ചതും അന്ന അവളുടെ നിൽപ്പ് കണ്ട് ഫോൺ എടുത്ത് ക്യാമിൽ അവളുടെ ഫോട്ടോ ക്ലിക്ക് ചെയ്തു.

" അതൊക്കെ ആലോചിച്ചിട്ട് നീ തല പുണ്ണാക്കണ്ട... അത് ഞാൻ കണ്ടുപിടിച്ചോളാ... " ഫോൺ ഓഫാക്കി ടേബിളിൽ വെച്ച് കൊണ്ട് അന്ന അത് പറഞ്ഞതും ല്യു അവളെയൊന്ന് അടിമുടി നോക്കി കൊണ്ട് ചോദിച്ചു.
" അപ്പൊ ഇനി അതിന്റെ പിറകെ പോവാണോ?? "

ല്യുവിന്റെ ചോദ്യം കേട്ട് അന്ന ഒന്ന് ഇളിച്ചു കൊടുത്തതും, ല്യു അവളുടെ മുടിയിൽ പിടിച്ചു വലിക്കാൻ തുടങ്ങി.

" ല്യു... വിട്.. തല വേദനിക്കുന്നു " അന്ന അവളുടെ കൈ വിടുവിക്കുവാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

" എങ്കിൽ പറയ്.. ഇതിന്റെ പിറകെ പോവില്ലാന്ന്.. " അവൾ ഒന്നുകൂടി ശക്തിയോടെ അന്നയുടെ മുടിയിൽ പിടിത്തമിട്ടു.

"ഇല്ല, ഞാൻ പോവില്ല.. കയ്യെടുക്ക് " അന്ന ല്യുവിന്റെ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു.

********************

" നിന്നെ അന്വേഷിച്ച് ജെന്നി ഇവിടെ വന്നിരുന്നു...നീ ഇന്ത്യയിൽ നിന്നും തിരിച്ചു വന്നെന്ന് അറിഞ്ഞപ്പോ മുതൽ കാണാൻ ശ്രമിക്കാ അവൾ.. നീ വിളിച്ചിട്ട് ഫോണെടുക്കുന്നില്ലാന്ന് പറഞ്ഞല്ലോ " അമീറ ഗാർഡനിലിരുന്ന് അലക്സ്‌ അയച്ച സിസിടിവി ഫുട്ടേജസ് ഒന്നൂടെ അരിച്ചു പെറുക്കുന്നതിനിടയിലാണ് സോഫിയ വന്നത്.

" ഞാൻ കുറച്ചു ബിസി ആയിരുന്നു... അതാ അവളുടെ കോൾ അറ്റൻഡ് ചെയ്യാഞ്ഞേ " അവൾ ഫോണിലേക്ക് ശ്രദ്ധിച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു.

" നീ ഇന്നേതോ സൈക്യാട്രിസ്റ്റിനെ കാണിക്കാൻ പോയെന്ന് പറഞ്ഞല്ലോ" സോഫിയ അത് ചോദിച്ചതും അവൾ മറുപടിയൊന്നും പറയാതെ അവരുടെ മുഖത്തേക്ക് നോക്കിയിരുന്നു.

"നീ ഇങ്ങനെ എന്നെ നോക്കിയിരിക്കാതെ കാര്യം എന്താണെന്ന് പറയ്.. ഡോക്ടർ എന്താ പറഞ്ഞെ?" സോഫിയ വീണ്ടും അങ്ങനെ ചോദിച്ചതും, അമീറ മുടി പിന്നിലേക്ക് ഒതുക്കി കൊണ്ട് സോഫിയയുടെ അടുത്തേക്ക് ചെന്നിരുന്നു.

" ആ ഡോക്ടർക്ക് ഒന്നും അറിയില്ല, അയാൾക്ക് ഭ്രാന്താണെന്ന തോന്നുന്നേ... എന്നോട് എന്തൊക്കെ പൊട്ടത്തരങ്ങളാ പറഞ്ഞത് " അമീറ സോഫിയയെ നോക്കാതെ തലതാഴ്ത്തി കൊണ്ട് അങ്ങനെ പറഞ്ഞതും, സോഫിയ ഫോണെടുത്ത് ആരെയോ കോൾ ചെയ്തു.

" ഡോക്ടർ അഗസ്റ്റിനെയല്ലേ നീ കാണിച്ചത്, ഞാൻ തന്നെ അയാളോട് നേരിട്ട് ചോദിച്ചോളാം, എന്താ നിന്റെ അവസ്ഥയെന്ന് "
*********************

ഇതാണ് ക്രിസ്റ്റിൻ, ഒരു പ്ലേബോയ് ആണ്... നമ്മളൊക്കെ ഇട്ട വസ്ത്രം മാറുന്നത് പോലെയാ.. ഇവനൊക്കെ ദിവസോം ഗേൾഫ്രണ്ടിനെ മാറ്റുന്നത് " ഫോണിലെ ക്രിസ്റ്റിന്റെ ഫോട്ടോ അവൾക്ക് നേരെ നീട്ടിക്കൊണ്ട് അലക്സ്‌ പറഞ്ഞു.

" മ്മ്... അവൻ ഇപ്പൊ എവിടെയുണ്ട്? " ആ ഫോട്ടോയിലേക്കൊന്ന് നോക്കിക്കൊണ്ട് അവൾ ചോദിച്ചു.

" ഏതേലും പെണ്ണുങ്ങടെ കൂടെ കറങ്ങി നടപ്പുണ്ടാവും " അയാൾ പുച്ഛത്തോടെ പറഞ്ഞു.

അമീറ ഫോണെടുത്ത് ആരുടെയോ നമ്പർ ഡയൽ ചെയ്തു.

" ഹലോ ജെന്നി? എനിക്ക് നിന്റെ ഒരു ഹെല്പ് വേണം "

******************

" I'm sorry.. ഞാൻ കണ്ടില്ലായിരുന്നു"
പബ്ബിലെ ലേറ്റ് നൈറ്റ്‌ പാർട്ടിക്കിടയിൽ കയ്യിലുണ്ടായിരുന്ന വൈൻ ഗ്ലാസ്‌ ആരുടെയോ മേലിൽ തട്ടിയതും, അവളൊരു വെപ്രാളത്തോടെ പറഞ്ഞു. അപ്പോഴാണ്, അവരുടെ ഡ്രെസ്സിലും പോയത് അവൾ ശ്രദ്ധിച്ചത്. അവളൊരു പേടിയോടെ അവരെ നോക്കിയപ്പോൾ, അവർ തന്നെ നോക്കി പുഞ്ചിരിക്കുന്നത് കണ്ടപ്പോഴാണ് അവൾക്ക് സമാധാനമായത്.

"I'm really sorry,, actually, ഞാൻ ഒരാളെ നോക്കുവായിരുന്നു.. അതിനിടയിൽ നിങ്ങളെ കണ്ടില്ല " അവൾ ഒരു ചിരിയോടെ പറഞ്ഞു.

"It's okay, ആരെയാ ഇത്ര തിരക്കിട്ട് നോക്കുന്നെ? " അവൾ ചോദിച്ചു.

" അത് എന്റെ ബോയ്ഫ്രണ്ടിനെ നോക്കുവായിരുന്നു... May I know your name? "

" I'm Alice..And you? "

" എമിലി ജേക്കബ്... നിങ്ങളും നിങ്ങളുടെ ബോയ്ഫ്രണ്ടിന്റെ കൂടെ വന്നതാണോ? "

"Yeah... But he also gone missing " ആലിസ് ഒരു ചിരിയോടെ പറഞ്ഞതും, എമിലി അത് കേട്ട് പൊട്ടിച്ചിരിച്ചു.

" എങ്കിൽ വാ.. നമുക്ക് നോക്കാം " എന്ന് പറഞ്ഞകൊണ്ട് എമിലി ആലീസിനെയും കൂട്ടി നടക്കാൻ തുടങ്ങി.

" hey, Emily... നീ എവിടെയായിരുന്നു? " നീല കണ്ണുകളും, ചെമ്പൻ മുടിയുമുള്ള ഒരാൾ വന്ന്, എമിലിയുടെ കയ്യിൽ പിടിച്ച് കൊണ്ട് അങ്ങനെ അലറിയതും, ആലിസിനെ കണ്ടപ്പോൾ അയാൾ അവളെ തന്നെ നോക്കി നിന്നു.

" Alice, meet my boyfriend christin" എമിലി ആലിസിനെ നോക്കി അങ്ങനെ പറഞ്ഞതും, ക്രിസ്റ്റിൻ ഒരു സംശയത്തോടെ എമിലിയെ നോക്കി.

" ക്രിസ്റ്റി, ഇത് ആലിസ്... ഇപ്പൊ എനിക്ക് കിട്ടിയ പുതിയ ഫ്രണ്ടാ.. "

ആലിസ് അവനു നേരെയൊന്ന് കൈ വീശി കാണിച്ചപ്പോൾ, അപ്രതീക്ഷിതമായി അവൻ അവളെ വന്നു കെട്ടിപിടിച്ചതും അവളൊരു ഞെട്ടലോടെ നിന്നു.

" Hey Alice, It's nice to meet you"  അവനൊരു വശ്യമായ ചിരിയോടെ പറഞ്ഞു.

" Alice... Can I get you something to drink? " എമിലി ചോദിച്ചു.

" ഷുവർ.. " അവൾ മറുപടി പറഞ്ഞതും എമിലി ഒരു പുഞ്ചിരിയോടെ അവിടെ നിന്നും പോയി.

" തനിക്ക് ബോയ്ഫ്രണ്ട് ഉണ്ടോ? " ക്രിസ്റ്റിൻ ചോദിച്ചു.

" yeah.. " അവളുടെ മറുപടി കേട്ട് അവൻ ഒരു പുച്ഛചിരിയോടെ അവളെ നോക്കി.

" ഹി ഈസ്‌ സൊ ലക്കി " അവൻ പറഞ്ഞത് കേട്ട് ഒരു സംശയത്തോടെ അവൾ അവനെ നോക്കി.

" Why? "

" നിന്നെ പോലെ ഹോട്ടും സെക്സിയുമായ ഒരു ഗേൾഫ്രണ്ടിനെ കിട്ടാന്ന് പറഞ്ഞാൽ അതൊരു ഭാഗ്യമല്ലേ " അവൻ അതും പറഞ്ഞു കൊണ്ട് വശ്യമായി ചിരിച്ചു. അവളൊരു നാണം കലർന്ന പുഞ്ചിരി സമ്മാനിച്ച് കൊണ്ട് തല താഴ്ത്തിയിരുന്നു.

പെട്ടെന്നാണ് അവൻ അവളുടെ കയ്യിൽ പിടിച്ചത്.
അവന്റെ പ്രവൃത്തി കണ്ട് ഒരു ഞെട്ടലോടെ അവൾ അവനെ നോക്കി.

" Let's have some fun " അവൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് കൊണ്ട് അങ്ങനെ പറഞ്ഞതും, പെട്ടെന്ന് അവൾ ഒരു വശ്യമായ ചിരിയോടെ അവന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു.

" You want to have fun... Right? "

എന്തോ തന്റെ വയറിൽ തടയുന്ന പോലെ അറിഞ്ഞ് ക്രിസ്റ്റി നോക്കിയപ്പോഴാണ് അവൾ തന്റെ വയറിനു നേരെ ചൂണ്ടിയിരിക്കുന്ന പിസ്റ്റൽ ശ്രദ്ധയിൽ പെട്ടത്. അവൻ ഒരു ഞെട്ടലോടെ അവളെ
നോക്കി.

" മര്യാദക്ക് എന്റെ കൂടെ വന്നോണം.. ഇല്ലേൽ, എനിക്ക് ഇതിലെ ബുള്ളറ്റ് വെറുതെ പാഴാക്കേണ്ടി വരും " അവൾ പറഞ്ഞു.

"നീയാരാ??" അവൻ ഒരു പേടിയോടെ ചോദിച്ചു.

" അതൊക്കെ നീ പിന്നെ അറിയും... ഇപ്പൊ എന്റെ കൂടെ നടക്ക് " അവൾ അവനെ മുൻപിലേക്ക് തള്ളി കൊണ്ട് പറഞ്ഞു.

അവൾ അവനെയും കൊണ്ട് പാർട്ടി സോണിൽ നിന്നും മുൻപോട്ട് നടന്നു. ലിഫ്റ്റിനു മുൻപിൽ എത്തി, ഓപ്പൺ ആയപ്പോൾ അവൾ അവനെയും കൊണ്ട് അതിനകത്തേക്ക് കയറി.

" തേർഡ് ഫ്ലോർ പ്രെസ്സ് ചെയ്യ് " അവൾ പിസ്റ്റൽ അവന്റെ നെറ്റിക്ക് നേരെ ചൂണ്ടി കൊണ്ട് പറഞ്ഞു. അവൾ പറഞ്ഞത് പോലെ അവൻ തേർഡ് ഫ്ലോർ പ്രെസ്സ് ചെയ്തു.

ലിഫ്റ്റ് ഓപ്പണായപ്പോൾ, അവൾ അവനെയും കൊണ്ട് പോയത് ഒരു മുറിയിലേക്ക് ആയിരുന്നു.

പെട്ടെന്ന്, ക്രിസ്റ്റി  അവളുടെ കയ്യിലെ പിസ്റ്റൽ തട്ടിപ്പറിച്ച് അവൾക്ക് നേരെ ചൂണ്ടി.

" നീയെന്താടി വിചാരിച്ചത് പുല്ലേ... ഇതും കൊണ്ട് എന്നെ പേടിപ്പിക്കാമെന്നോ "
ക്രിസ്റ്റി അങ്ങനെ പറഞ്ഞതും, ആലിസ് അടുത്തുള്ള ചെയർ ഒന്നൂടെ തന്റടുത്തേക്ക് വലിച്ചിട്ടു കൊണ്ട് അവനെ നോക്കി.

" എന്നെ കണ്ടിട്ട് അത്രയും വലിയ മണ്ടിയായി തോന്നുന്നുണ്ടോ " അതും പറഞ്ഞു കൊണ്ട് അവൾ ആ ചെയറെടുത്ത് അവനു നേരെ വീശി. അതവന്റെ നെറ്റിയിൽ കൊണ്ടതും, ബോധം മറഞ് അവൻ നിലത്തേക്ക് വീണു.

അവൾ പോക്കറ്റിൽ നിന്നും ഫോണെടുത്ത് ആരുടെയോ നമ്പർ ഡയൽ ചെയ്തു.

" ഹലോ, അമീറ... ദിസ്‌ ഈസ്‌ ജെന്നി... ഹി ഈസ്‌ ഹിയർ "

********************

കുറച്ചു സമയത്തിന് ശേഷം ആരോ ഡോർ തുറന്നതും, ജെന്നി ഞെട്ടിതിരിഞ്ഞു നോക്കി. അത് അമീറയാണെന്ന് കണ്ടതും, അവൾ അവിടെ ഉണ്ടായിരുന്ന ഫ്ലവർ വേസ് എടുത്ത് അവൾക്ക് നേരെ എറിഞ്ഞു. അത് ലക്ഷ്യം തെറ്റി അടുത്തുള്ള ചുമരിൽ തട്ടി, നിലത്തേക്ക് വീണു പൊട്ടിച്ചിതറി. അമീറ ആദ്യത്തെ ഞെട്ടലിന് ശേഷം നെഞ്ചിൽ കൈ വെച്ചു.

"Amirah.. You are too cruel, you are using me.. നിന്നെ ഞാൻ എത്ര തവണ ഫോൺ ചെയ്തു, ഒരു റെസ്പോണ്ടും ഇല്ല.. പോട്ടെ, അതൊക്കെ ഞാൻ ക്ഷമിച്ചു... എന്നിട്ട്, ഇന്നവൾ ഫോൺ ചെയ്തേക്കുന്നു... ഈ ശവത്തിനെ പൊക്കണമെന്നും പറഞ്ഞ്.." അവൾ നിലത്തു കിടക്കുന്ന ക്രിസ്റ്റിയെ ചൂണ്ടി കൊണ്ട് പറഞ്ഞു. അമീറ മറുപടിയൊന്നും പറയാതെ ചിരിച്ചോണ്ട് നിൽക്കുന്നത് കണ്ട് അവൾക്ക് വീണ്ടും ദേഷ്യം ഇരച്ചു കയറി. അവൾ അമീറയുടെ അടുത്തേക്ക് വന്നു.

" എന്നാലും അമീറ.. നിനക്ക് എങ്ങനെ തോന്നി സ്വന്തം ഗേൾഫ്രണ്ടിനെ ഇതുപോലെയൊരുത്തന്റെ കൂടെ അയക്കാൻ.. അതും എനിക്ക് ബോയ്സ് അലർജി ആണെന്ന് അറിഞ്ഞു കൊണ്ട്... " അവൾ അമീറയുടെ അടുത്തേക്ക് ചേർന്ന് നിന്ന്കൊണ്ട് പറഞ്ഞു.

തുടരും...

 


THE SECRET-10

THE SECRET-10

4.8
1424

PART-10 ✍️MIRACLE GIRLL " എന്നാലും അമീറ.. നിനക്ക് എങ്ങനെ തോന്നി സ്വന്തം ഗേൾഫ്രണ്ടിനെ ഇതുപോലെയൊരുത്തന്റെ കൂടെ അയക്കാൻ.. അതും എനിക്ക് ബോയ്സ് അലർജി ആണെന്ന് അറിഞ്ഞു കൊണ്ട്... " അവൾ അമീറയുടെ അടുത്തേക്ക് ചേർന്ന് നിന്ന്കൊണ്ട് പറഞ്ഞു. അവൾ പറഞ്ഞത് കേട്ട് അമീറ വശ്യമായൊന്ന് ചിരിച്ച്, അപ്പോൾ തന്നെ  മുഖത്തു കുറച്ചു ഗൗരവം വരുത്തി ജെന്നിയെ നോക്കി. " അതിന് നിന്നെ ഞാൻ എപ്പോഴാ എന്റെ ഗേൾഫ്രണ്ട് ആക്കിയേ?" അവൾ ഒറ്റപിരികം ഉയർത്തി കൊണ്ട് ജെന്നിയോട് അങ്ങനെ ചോദിച്ചതും അവൾ ഒരു അവിഞ്ഞ ചിരി ചിരിച്ചുകൊണ്ട് അമീറയുടെ ഇരുകയ്യും അവളുടെ നെഞ്ചിലേക്ക് ചേർത്തു. " ഗേൾഫ്രണ്ട് അല്ലെങ്കിലു