PART-13
✍️MIRACLE GIRLL
" അമീറാ" അവർ ശാന്തമായ സ്വരത്തിൽ വിളിച്ചു.
" നീ ഖാലിദ് പറഞ്ഞതൊന്നും മനസ്സിക്ക് എടുത്ത് വെക്കണ്ട.. അത് അപ്പഴത്തെ ദേഷ്യത്തിൽ പറഞ്ഞതാവും " അവർ അവളെ ഒന്ന് തലോടികൊണ്ട് പറഞ്ഞു.
" മ്മ്... " അവളൊന്ന് മൂളിക്കൊണ്ട് മുറിയിലേക്ക് പോകാൻ തുനിഞ്ഞതും, സോഫിയ അവളുടെ കൈകൾ പിടിച്ചു വെച്ചു.
" അമീറാ... എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട് " അവർ അല്പം ഗൗരവത്തോടെ പറഞ്ഞു.
അത് കേട്ട് അമീറ അവരുടെ കൈകൾ വിടുവിച്ചു കൊണ്ട്, അവർക്ക് നേരെ തിരിഞ്ഞ് നിന്നു.
" ജെന്നി... അവൾ നിന്റെ ഗേൾഫ്രണ്ടാണോ? " അവർ ചോദിച്ചു.
അവൾ അത് കേട്ട് കൈകൾ പിണച്ചു കെട്ടിക്കൊണ്ട് അവരെ നോക്കി നിന്നു.
" അതെ " അവളൊന്ന് തലയനക്കി കൊണ്ട് ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു.
" അതിന് നീ ലെസ്ബിയൻ അല്ലല്ലോ? " സോഫിയ അവളെ നെറ്റി ചുളിച് നോക്കി.
" അല്ല "
" പിന്നെ? " സോഫിയ വീണ്ടും ചോദിച്ചതും, അമീറ ഒന്ന് നീട്ടി ശ്വാസം വലിച്ച്, അവരുടെ പിറകിലൂടെ ചെന്ന് കഴുത്തിലൂടെ കൈകെട്ടി, തോളോട് മുഖം ചേർത്തു നിന്നു.
" മമ്മക്ക് അറിയാവുന്നതല്ലേ അവളെ, ഈ ലോകത്ത് എന്നെ കുറിച്ചുള്ള എല്ലാ സത്യങ്ങൾ അറിഞ്ഞിട്ടും, എന്റെ കൂടെ നിൽക്കുന്ന ഒരേ ഒരാൾ അവൾ മാത്രാ... ചിലരൊക്കെ, എന്നെ പേടിയോടെ നോക്കുമ്പോ.. എന്നെ കാണുമ്പോ മാത്രമുള്ള, അവളുടെ കണ്ണിലെ തിളക്കം.. അത് ഞാൻ ശ്രദ്ധിക്കാറുണ്ട്.. അവളെ പോലെ ഒരാളെ എങ്ങനെയാ മമ്മാ ഞാൻ വേദനിപ്പിക്കാ....I don't want to hurt her.. " അതും പറഞ്ഞു കൊണ്ട് അവൾ സോഫിയയുടെ കവിളിൽ അമർത്തി ചുംബിച്ചു. സോഫിയ അവളെ ഒരു പുഞ്ചിരിയോടെ നോക്കികൊണ്ട് അവളുടെ കവിളിൽ തഴുകി.
" നീ പപ്പാ പറഞ്ഞതൊന്നും മനസ്സിൽ വെക്കണ്ട ട്ടോ.. " അവർ വാത്സല്യം നിറഞ്ഞ സ്വരത്തോടെ പറഞ്ഞതും, അവൾക്ക് അത് കേട്ട് ദേഷ്യം ഇരച്ചു കയറി. അവൾ സോഫിയയുടെ കൈ തട്ടിമാറ്റികൊണ്ട് മുറിയിലേക്ക് പോകാൻ നിന്നതും, എന്തോ ഓർത്തപോലെ അവൾ അവർക്ക് നേരെ തിരിഞ്ഞു.
" നിങ്ങളൊക്കെ എന്തേലും പറഞ്ഞെന്ന് വെച്ച്, അതിനെല്ലാം ഞാൻ എന്തിനാ വിഷമിക്കുന്നെ... അല്ലാ.. നിങ്ങളൊക്കെ എന്റെ ആരാ.. ഇടക്കൊക്കെ സ്നേഹത്തോടെ പെരുമാറുന്നുണ്ടെന്ന് വെച്ച് അതെല്ലാം സ്നേഹം കൊണ്ടാവണമെന്നില്ല.. അമീറക്ക് നല്ലോണം അഭിനയിക്കാനും അറിയാം.. " അവളൊരു പുച്ഛചിരിയോടെ പറഞ്ഞതും, സോഫിയ അവളുടെ മുഖമടക്കിയൊന്ന് കൊടുത്തു. അമീറ അറിയാതെ തന്നെ അവളുടെ കവിളിൽ കൈവെച്ചു പോയി. അവളെ ഒന്ന് തുറിച്ചു നോക്കികൊണ്ട് അകത്തേക്ക് കയറിപോയതും, അവൾ ഒരു നെടുവീർപ്പിട്ട് കൊണ്ട്, കവിളിൽ ഉഴിഞ്ഞു കൊണ്ടിരുന്നു.
" നിനക്ക് എന്തിന്റെ കേടായിരുന്നു അമീറാ.. കവിളിൽ തഴുകിയ കൈകൊണ്ട് തന്നെ നന്നായി ഒന്ന് തഴുകിച്ചപ്പോ സമാധാനമായല്ലോ "
സോഫിയ പോയ വഴിയേ നോക്കികൊണ്ട് അവൾ സ്വയം പറഞ്ഞു.
********************
" അമീറാ... നിൽക്ക്.. " അരകിലോമീറ്റർ അപ്പുറത്ത് നിന്ന് തന്നെ സൈക്കിളിൽ നിന്നും ജെന്നി അലറികൂവി വരുന്നത് കണ്ടതും, അമീറാ കാറിനോട് ചാരി നിന്ന്, കവിളിലും കൈവെച്ചു കൊണ്ട് അവൾ വരുന്നതും നോക്കി നിന്നു.
"നീയെങ്ങോട്ടാ പോകുന്നെ?" അമീറയുടെ അടുത്തെത്തിയതും ജെന്നി സൈക്കിളിൽ നിന്നും ചാടിയിറങ്ങി കൊണ്ട് ചോദിച്ചു.
" ഒന്ന് ബ്യൂട്ടി പാർലർ വരെ പോകുവാ... എന്തെ നീയും വരുന്നോ.. " അമീറാ കവിളിൽ നിന്നും കയ്യെടുക്കാതെ തന്നെ പറഞ്ഞതും, ജെന്നി ഒരു സംശയത്തോടെ അവളുടെ കവിളിലേക്ക് നോക്കി.
"നിന്റെ കവിളിലെന്താ?" അവളുടെ കൈ എടുത്തു മാറ്റാൻ ഒരു ശ്രമം നടത്തികൊണ്ട് ജെന്നി ചോദിച്ചതും,അമീറ തിരിഞ്ഞ് നിന്ന് കൊണ്ട് അവൾക്ക് നേരെ കയ്യുയർത്തി കാണിച്ചു.
"അതൊന്നുമില്ല... ഏതോ ഉറുമ്പ് കടിച്ചതാണെന്ന് തോന്നുന്നു " അവൾ തലയും താഴ്ത്തി നിന്നു കൊണ്ട് പറഞ്ഞു.
"ഉറുമ്പോ.. നോക്കട്ടെ " ജെന്നി അമീറയുടെ കൈ എടുത്ത് മാറ്റികൊണ്ട് അവളുടെ കവിളിൽ ഒന്ന് തൊട്ടതും, അമീറ വേദനകൊണ്ട് അവിടെ നിന്ന് അലറികൂവി. ഇതിപ്പോ എന്തെന്ന മട്ടിൽ ജെന്നി അവളുടെ കവിളിൽ നോക്കിയതും, അവിടെ ചുവന്ന്, നീർക്കെട്ടി വീർത്തിരിക്കുന്നത് കണ്ട് ഒന്നും മനസ്സിലാകാതെ അവളുടെ കവിൾ ചെരിച്ചു നോക്കികൊണ്ട് എണ്ണാൻ തുടങ്ങി.
"ഒന്നേ... രണ്ടേ... മൂന്ന്... നാല്.." അവൾ അമീറയുടെ കവിളിൽ വിരലോടിച്ചു കൊണ്ട് എണ്ണികൊണ്ടിരുന്നു.
" നീയെന്താ ഈ എണ്ണുന്നെ? " അമീറാ നെറ്റിചുളിച്ചു അവളെ നോക്കി.
"അത്... നാല് നീണ്ട വര ഇങ്ങനെ തെളിഞ്ഞു കിടക്കാ.. ഇത് വല്ല ഫേഷ്യലും ആണോടി..." അവൾ പിരികമുയർത്തി അവളെ നോക്കി ചോദിച്ചു.
" ഇത് കണ്ടിട്ട് നിനക്ക് ഫേഷ്യലായി തോന്നുന്നുണ്ടല്ലേ... നീയൊന്ന് മാറിയെ... എനിക്ക് പോവണം " അവൾ ജെന്നിയെ പിടിച്ചു മാറ്റികൊണ്ട് കാറിലേക്ക് കയറാൻ ഭാവിച്ചതും, അതിന് മുൻപേ ജെന്നി അപ്പുറത്തെ സീറ്റിൽ കയറിയിരിക്കുന്നത് കണ്ട് അമീറ അവളെ നോക്കി.
" ജെന്നി നീയിറങ്ങിക്കെ... നിന്നേം കൊണ്ട് പോകാൻ പറ്റിയ സ്ഥലത്തേക്കല്ല ഞാൻ പോകുന്നെ" അവൾ അല്പം ഗൗരവത്തോടെ പറഞ്ഞു.
"പറ്റില്ല.. ഞാനും വരും.. ഞാൻ കാറിൽ ഇരുന്നോളാ.." അവൾ ചെറിയ കുട്ടികളെ പോലെ കൊഞ്ചിക്കൊണ്ട് പറഞ്ഞതും, അമീറ അവളെയൊന്ന് തുറിച്ചു നോക്കികൊണ്ട് കാർ സ്റ്റാർട്ട് ചെയ്തു.
ഒരു അരമണിക്കൂർ യാത്രക്ക് ശേഷം, അവർ ഒരു പഴയ ബംഗ്ലാവിന് മുൻപിലാണ് വന്നു നിന്നത്. ജെന്നി ഒരു പേടിയോടെ ആ സ്ഥലമാകെയൊന്ന് വീക്ഷിച്ചു.
ചുറ്റും കാട് പിടിച്ചു കിടക്കുന്നു, അടുത്തൊന്നും ഒരാളെ പോലും കാണാനില്ല, ആ ബംഗ്ലാവിന് മുൻപിലും വലിയ മരങ്ങളും, കുറ്റിക്കാടുകളും വന്നു ഇരുട്ട് മൂടികിടക്കുന്നു. ചുരുക്കി പറഞ്ഞാൽ, ഒരു പ്രേതബംഗ്ലാവ് പോലെ...
" നമ്മളിപ്പോ ഒരു കാടിനകത്താ ഉള്ളത് " ജെന്നി ചുറ്റും നോക്കുന്നത് കണ്ട്, അമീറ പറഞ്ഞു.
" നമ്മളെന്താ ഇവിടെ? " അവൾ ഒരു പേടിയോടെ ചോദിച്ചു.
" എനിക്ക് കുറച്ചു പണിയുണ്ട്, നീ ഇവിടെയിരിക്ക്.. ഒരു പത്തു മിനുട്ടിനുള്ളിൽ വരാം " അവൾ അതും പറഞ്ഞു കൊണ്ട് കാറിൽ നിന്നും പുറത്തിറങ്ങാൻ നിന്നതും, ജെന്നി അവളുടെ കയ്യിൽ പിടിച്ചു.
" എനിക്ക് ഇവിടെ ഒറ്റക്ക് ഇരിക്കാൻ പേടിയാ " അവൾ കുഞ്ഞുകുട്ടികളെ പോലെ ചുണ്ടുമലർത്തി കൊണ്ട് പറഞ്ഞു.
" അതാ നിന്നോട് ഞാൻ ആദ്യെ പറഞ്ഞെ... എന്റെ കൂടെ വരണ്ടാന്ന്" അമീറ അല്പം ദേഷ്യത്തോടെ പറഞ്ഞു, കാറിൽ നിന്നും പുറത്തിറങ്ങി. ജെന്നിയെ നോക്കി കൈകൊണ്ട് കൂടെ വരാൻ ആവശ്യപ്പെട്ടു.
അവൾ ഒരു പേടിയോടെ കാറിൽ നിന്നും പുറത്തിറങ്ങി, ആ ബംഗ്ലാവിലേക്കും നോക്കിനിന്നു. അപ്പോഴേക്കും, അമീറാ മുൻപിൽ നടന്ന്, കുറെ ദൂരം പോയതും, ജെന്നി അവൾക്കൊപ്പമെത്താൻ പാട്പെട്ടുകൊണ്ട് ഓടി.
ആ ബംഗ്ലാവിലെത്തിയതും, നീണ്ട വരാന്ത മുഴുവൻ പൊടിയും മാറാലയും പിടിച്ചു കിടക്കുന്നത് കണ്ട് ജെന്നി ഒരു മടിയോടെ അവിടെ തന്നെ നിന്നു. അമീറ അത് മൈൻഡ് ചെയ്യാതെ, ആ ബംഗ്ലാവിന്റെ വാതിലിലൊന്ന് തള്ളിയതും, അതൊരു ഉറച്ച ശബ്ദത്തോടെ തുറന്നു.
പൊടിപറ്റിയ കൈകൾ ഒന്ന് തട്ടികുടഞ്ഞു കൊണ്ട്, അവൾ അതിനകത്തേക്ക് കയറി. ജെന്നി അപ്പോഴും അവിടെ തന്നെ നിൽക്കുന്നത് കണ്ട്, അമീറ അവളെ ഒരു നോട്ടം നോക്കി. അത് കണ്ട് ജെന്നി നടന്ന്, അവളുടെ അടുത്ത് വന്നു നിന്നു, അകത്തു ഇരുട്ടായത് കൊണ്ട്, അമീറ പോക്കറ്റിൽ നിന്നും ഫോണെടുത്ത് ഫ്ലാഷ് ലൈറ്റ് ഓണാക്കി മുൻപോട്ട് നടന്നു. ജെന്നിയും അത് പോലെ ഫ്ലാഷ് ലൈറ്റ് ഓണാക്കി വെച്ച് നടക്കാൻ തുടങ്ങി.
കയ്യിൽ എന്തോ അരിക്കുന്ന പോലെ അനുഭവപ്പെട്ടപ്പോൾ, ജെന്നി ഫ്ലാഷ്ലൈറ്റ് കൈക്ക് നേരെ നീട്ടികൊണ്ട് നോക്കിയതും, ഒരു വലിയ എട്ടുകാലി കയ്യിൽ അരിക്കുന്നത് കണ്ട്, അവൾ കൈകുടഞ്ഞു കൊണ്ട് അലറികൂവി.
" എന്താടി അലറികൂവുന്നേ " അമീറ അവൾക്ക് നേരെ ഫ്ലാഷ്ലൈറ്റ് അടിച്ചുകൊണ്ട് ചോദിച്ചു.
" അത്... ഒരു എട്ടുകാലി.. " അവളൊരു പരുങ്ങലോടെ പറഞ്ഞു. അമീറ അവളെയൊരു നോട്ടം നോക്കികൊണ്ട്, ആ വലിയ ഹാളിന് ഇടത്തെവശത്തുള്ള ഗോവണി ലക്ഷ്യം വെച്ച് നടന്നു. ജെന്നിയും ചുറ്റുമൊന്നു നോക്കിക്കൊണ്ട് അവളുടെ പിറകെ നടന്നു.
മരം കൊണ്ട് നിർമ്മിച്ച പടികളിൽ ചവിട്ടുമ്പോഴുണ്ടാകുന്ന ശബ്ദം അവളുടെയുള്ളിലെ ഭയത്തിന്റെ ആക്കം കൂട്ടി.
മുകളിലെ ഏറ്റവും അവസാനത്തെ മുറിയിലേക്കാണ് അവർ പോയത്. അവിടെയും മുഴുവൻ പൊടിയും മാറാലയും പിടിച്ചു കിടപ്പായിരുന്നു. മുറിയുടെ ഒരു വശത്തായി ഇട്ടിരിക്കുന്ന ഷെൽഫിൽ, ഒരുപാട് പുസ്തകങ്ങൾ അടുക്കി വെച്ചിട്ടുണ്ട്, അടുത്തായി ഒരു മേശയും.., അതിനടുത്തായി ഒരു വലിയ പെട്ടിയുണ്ടായിരുന്നു.
ജെന്നി അമീറയെ നോക്കിയപ്പോ അവൾ എന്തൊക്കെയോ കടലാസുകൾ തിരയുകയായിരുന്നു. അവൾ ആ വലിയ പെട്ടിയുടെ അടുത്ത് പോയി, അത് തുറക്കാൻ ഒരു ശ്രമം നടത്തി.
" ജെന്നി.. വേണ്ട ട്ടോ.. " അവൾ അത് തുറക്കാൻ ശ്രമിക്കുന്നത് കണ്ട് അമീറ അത് പറഞ്ഞതും, എന്നാൽ.. അതിന് മുൻപേ അവൾ ആ പെട്ടി തുറന്നു. അവൾ ഒരു നിമിഷം, അനങ്ങാൻ കഴിയാതെ നിന്നെങ്കിലും, അടുത്ത നിമിഷം അവൾ ഒരു അലറികരച്ചിലോടെ പിറകിലേക്ക് വേച്ച് പോയി.
"നിന്നോട് ഞാൻ അത് തുറക്കണ്ടാന്ന് പറഞ്ഞതല്ലേ..." അവൾ ശാസന പോലെ പറഞ്ഞു.
" എന്നാൽ, ജെന്നി അതിനൊന്നും മറുപടി പറയാതെ ആ പെട്ടിയിലേക്ക് തന്നെ നോക്കികൊണ്ടിരുന്നു. അതിനകത്തു, ഒരു മനുഷ്യന്റെ ശവശരീരം വെട്ടിനുറുക്കിയിട്ടതാണെന്ന് അവൾ തിരിച്ചറിഞ്ഞു.
"അതെന്താ?" അവൾ ആ പെട്ടിക്ക് നേരെ കൈചൂണ്ടി കൊണ്ട് അമീറായോട് ചോദിച്ചു.
" നിനക്ക് കണ്ടാൽ അറിഞ്ഞൂടെ... ഒരു ഡെഡ്ബോഡി " അവൾ പുസ്തകങ്ങളിൽ എന്തോ തിരയുന്നതിനിടയിൽ പറഞ്ഞു.
" ആരുടെ? " അവൾ വീണ്ടും ചോദിച്ചു.
അമീറ അതിനൊന്നും മറുപടി പറഞ്ഞില്ല.
അവളുടെ മറുപടി ഒന്നും കേൾക്കാതായപ്പോൾ, ജെന്നി ആ മുറി ചുറ്റുമൊന്ന് നിരീക്ഷിച്ചു. അപ്പോഴാണ്, മേശക്ക് മുകളിൽ കിടന്നിരുന്ന ഒരു ഫോട്ടോ അവൾ ശ്രദ്ധിച്ചത്. അവൾ ആ ഫോട്ടോ എടുത്തുകൊണ്ടു വന്നു അമീറക്ക് നേരെ നീട്ടി.
"ഇതാരാ?" അവൾ ചോദിച്ചു.
" നിള " അവൾ ആ പുസ്തകങ്ങളിൽ നിന്നും കണ്ണെടുത്തു, ആ ഫോട്ടോയിലേക്കൊന്ന് നോക്കികൊണ്ട് പറഞ്ഞു.
അവൾ പറഞ്ഞത് കേട്ട് ഒരു അത്ഭുതത്തോടെ ജെന്നി ആ ഫോട്ടോയിലേക്ക് നോക്കി.
" അപ്പൊ ഇതാണല്ലേ നിള... എന്ത് ലുക്കാ കാണാൻ " അവൾ ഒരു ചിരിയോടെ പറഞ്ഞു.
" ശരിക്കും ഈ നിളയെ കൊന്നതാരാ? " ജെന്നി ചോദിച്ചു. അതിന് മറുപടിയെന്നത് പോലെ അമീറ ആ വലിയ പെട്ടിക്ക് നേരെ വിരൽ ചൂണ്ടി.
" അപ്പൊ ആ ഡെഡ്ബോഡി അവരുടേതാണോ " ജെന്നി ചോദിച്ചു. അവൾ അതെയെന്ന അർത്ഥത്തിൽ തലയനക്കി.
" അപ്പൊ അവർ എന്തിനാ നിളയെ കൊന്നത്? "ജെന്നി വീണ്ടും ചോദിച്ചു.
അമീറ ഒന്ന് നെടുവീർപ്പിട്ട് കൊണ്ട്, കയ്യിലെ പുസ്തകങ്ങൾ തിരിച്ചു ഷെൽഫിലേക്ക് തന്നെ വെച്ചു, ജെന്നിക്ക് നേരെ തിരിഞ്ഞ് നിന്നു. എന്നിട്ട്, മുൻപിലേക്ക് വീണുകിടക്കുന്ന മുടി കൈകൊണ്ട് പിറകിലേക്ക് ഒന്ന് ഒതുക്കിവെച്ചു പറയാൻ തുടങ്ങി.
" ആ സ്ത്രീ നിളയുടെ ഗ്രാൻഡ്മയാണ് "
" വാട്ട്??" ജെന്നി വിശ്വസിക്കാൻ കഴിയാതെ അമീറായേ നോക്കി.
" ഒരു ഗ്രാൻഡ്മാ എങ്ങനെയാ സ്വന്തം പേരക്കുട്ടിയെ കൊല്ലുന്നേ? " അവൾ ചോദിച്ചു.
" അതൊന്നും എനിക്കറിയില്ല... ആ സ്ത്രീ ഒരു ഭ്രാന്തിയാ... 8 വർഷം മെന്റൽ ഹോസ്പിറ്റലിലായിരുന്നു. " അമീറ പറഞ്ഞു.
" എന്നാലും നിളയെ കൊല്ലാൻ ഒരു കാരണം ഉണ്ടാവില്ലേ? " ജെന്നി ചോദിച്ചു.
" കാരണമുണ്ട്... ഇവരുടെ ഭർത്താവിനെ ഇവർക്ക് ഒരുപാട് ഇഷ്ടായിരുന്നു... ഈ ഭ്രാന്തമായ പ്രണയം എന്നൊക്കെ പറയില്ലേ... അതുപോലെ.... അങ്ങനെ ഒരിക്കൽ, തന്റെ ഭർത്താവ് തന്നെ ഉപേക്ഷിച്ചു, മറ്റൊരു സ്ത്രീയുടെ കൂടെ പോയെന്ന് അവർ തിരിച്ചറിഞ്ഞു. അന്ന് മുതൽ, അയാളോടുള്ള അളവറ്റ സ്നേഹം, ഒരു പകയായി മാറിതുടങ്ങിരുന്നു. ഇവർക്ക് ഒരു മകനുണ്ടായിരുന്നു, വിparanju. അതായത്, നിളയുടെ പപ്പ... അമ്മയേക്കാൾ മകന് ഇഷ്ടം അച്ഛനോടായിരുന്നു എന്ന് ഈ സ്ത്രീക്ക് മനസ്സിലായപ്പോ, സ്വന്തം മകനോട് പോലും വെറുപ്പ് മാത്രമായിരുന്നു. ഏത് വിധേനയും അച്ഛനെയും മകനെയും നശിപ്പിക്കണമെന്ന് മാത്രമേ അവരുടെ ചിന്തയിൽ ഉണ്ടായിരുന്നുള്ളു. അങ്ങനെ, അവരുടെ ഭർത്താവ് തട്ടിപോയപ്പോ, എങ്ങനെയെങ്കിലും മകന്റെ ദാമ്പത്യജീവിതം നശിപ്പിക്കണം എന്ന ചിന്തയായിരുന്നു അവർക്ക്... അതിന് നിളയെ കൊന്നാൽ രണ്ട് പേരും രണ്ട് വഴിക്കാകുമെന്ന് അവർ വിചാരിച്ചു... പിന്നെ ഏത് വിധേനയും മകനെ വേദനിപ്പിക്കാ എന്നുള്ളതും.. " അവൾ പറഞ്ഞു നിർത്തി.
" ഹോ.. അപ്പൊ വട്ട് കേസാണല്ലേ... വെറുതെയല്ല അവരുടെ ഭർത്താവ് തടിയെടുത്തത് " ജെന്നി പറഞ്ഞു.
"ഇതിൽ ഞാൻ ആ സ്ത്രീയുടെ ഭാഗത്താണെന്നേ പറയൂ " അമീറ പറഞ്ഞു.
" നീയെന്തിനാ ആ വട്ട് കേസിന്റെ കൂടെ നിൽക്കുന്നേ "
" ഇതൊക്കെ മനുഷ്യമനസ്സിന്റെ ഓരോ അവസ്ഥകളാണ്... അവർ ജനിച്ചു വളർന്ന സാഹചര്യം പോലും അവർക്ക് പ്രതികൂലമായിരുന്നു... ആരെയെങ്കിലും സ്നേഹിക്കാനോ സ്നേഹിക്കപ്പെടാനോ പോലുമുള്ള അവകാശമില്ലാതിരുന്ന ആ സ്ത്രീയുടെ ജീവിതത്തിലേക്ക്.. ആരൊക്കെയോ ആയി കടന്ന് വന്ന ഒരാൾ,,, അയാളുടെ ആവശ്യമെല്ലാം സാധിച്ചപ്പോൾ, ഒരു കളിപ്പാട്ടം പോലെ ഉപേക്ഷിച്ചു പോകാനും അയാൾ മറന്നില്ല... ഇതൊക്കെ ആ സ്ത്രീയുടെ മനസ്സിൽ എങ്ങനെയാണ് പതിഞ്ഞതെന്ന് നമുക്കൊന്നും ഊഹിക്കാൻ പോലും കഴിയില്ല.. ഇതല്ലാം ആ സ്ത്രീ മരിക്കുന്നതിന്റെ രണ്ട് മണിക്കൂർ മുൻപ് എന്നോട് പറഞ്ഞ കാര്യങ്ങളാ... "
"ഹോ.. എന്നിട്ട് ഈ തള്ളയെ ആരാ തട്ടിയേ..?" ജെന്നി ചോദിച്ചു.
" അത് ഞാൻ തന്നെയാ.. " അമീറ ഒരാവിഞ്ഞ ചിരിയും ചിരിച് കൊണ്ടു പറഞ്ഞു.
"അമീറ നമുക്ക് പോവാം.. എനിക്കെന്തോ പേടിയാവുന്നു " ജെന്നി പറഞ്ഞു.
" നീ പൊയ്ക്കോ... എന്റെ കാറെടുത്തോ.. എനിക്കൊരാളെ മീറ്റ് ചെയ്യാനുണ്ട്, അത് കഴിഞ്ഞേ എനിക്ക് വരാൻ പറ്റു " അവൾ ഫോണിൽ എന്തോ ചെയ്യുന്നതിനിടയിൽ പറഞ്ഞു.
"നീയിനി എങ്ങോട്ടാ..?" ജെന്നി ചോദിച്ചു.
" എന്റെ കഥയിലേക്ക് ഇനി ഒരു പുതിയ അവതാരം കൂടെ കെട്ടിയെടുക്കാനുണ്ട്... അവരെ നന്നായൊന്ന് ക്ഷണിക്കണം " അവളൊരു ക്രൂരമായ ചിരിയോടെ പറഞ്ഞു.
" അവതാരമോ... എന്ത് അവതാരം? " ജെന്നി ഒരു സംശയത്തോടെ നെറ്റി ചുളുക്കി അവളെ നോക്കി.
" ചിലരുടെയെല്ലാം ജീവിതത്തിലേക്ക് വീണ്ടും നാശം വിതക്കാനായി കെട്ടിയെടുക്കുന്ന ഒരു അവതാരമാണെന്ന് തന്നെ കൂട്ടിക്കോ "
**************************
" നിന്നെ എന്തിനാ ഇങ്ങോട്ട് വിളിപ്പിച്ചേന്ന് വല്ല ഐഡിയയും ഉണ്ടോ നിനക്ക്..? "
റെസ്റ്റോറന്റിൽ ഇരുന്ന് സംസാരിക്കുന്നതിനിടയിൽ, ഒരു രഹസ്യം പോലെ ബെഞ്ചമിൻ അമീറായോട് ചോദിച്ചു.
" ബോസ് അല്ലെ പറഞ്ഞെ, ആരോ വരുന്നുണ്ടെന്നൊക്കെ.. " അമീറ ഒരു താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
" മ്മ്... ഇതാണ് അയാൾ.. ചാർലി " അയാൾ ഫോണിൽ ഒരു ഫോട്ടോ അവൾക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു.
മുപ്പത് വയസ്സ് മാത്രം പ്രായം വരുന്ന ഒരു ചെറുപ്പക്കാരനായിരുന്നു അയാൾ. പാറിപ്പറന്ന ചെമ്പൻ മുടിയും, ചെമ്പൻ കണ്ണുകളും, മെലിഞ്ഞ ശരീരപ്രകൃതവുമുള്ള ഒരാൾ.
" അഞ്ച് വർഷത്തിനിടയിൽ ഇയാൾ റേപ്പ് ചെയ്ത് കൊന്നത് ഇരുപത് പെൺകുട്ടികളെയാണ്.. അതും പതിനെട്ടു വയസ്സിന് താഴെയുള്ള പെൺകുട്ടികൾ.. " ബെഞ്ചമിൻ പറഞ്ഞത് കേട്ട്, അമീറ ആ ഫോട്ടോയിൽ നിന്നും അയാളിലേക്ക് നോട്ടം തെറ്റിച്ചു.
" നെക്സ്റ്റ് സൺഡേയാണ് ചാർലി വരുന്നത്.. അതിന് മുൻപ് പതിനെട്ടു വയസ്സിനു താഴെയുള്ള രണ്ട് പെൺകുട്ടികളെ നീ കണ്ടെത്തണം " അയാൾ അവൾക്ക് നേരെ ചൂണ്ടി കൊണ്ട് പറഞ്ഞു.
" എങ്ങനെ? അതും 18 വയസ്സിനു താഴെയുള്ള പെൺകുട്ടികൾ... ഞാൻ ബോസിനോട് ആദ്യേ പറഞ്ഞേക്കാം... എന്നെ കൊണ്ട് പറ്റില്ല " അവൾ അയാളിൽ നിന്നും മുഖം തിരിച്ചുകൊണ്ട് പറഞ്ഞു.
" എന്താ അമീറാ... ഡേവിസിനെ കൊന്നപ്പോൾ, ഇനി സ്‌ക്വാഡിൽ തുടരണ്ടാന്ന് ഒക്കെ തോന്നി തുടങ്ങിയോ? " അയാൾ ചോദിച്ചു.
" ഇതിനൊരു ഉത്തരം എനിക്ക് തരാനില്ല..ഇതിന് മറുപടി പറയേണ്ട ആവിശ്യവും എനിക്കില്ല.. "
" എങ്കിൽ, നീ ഏറ്റ ഒരു കാര്യമുണ്ടല്ലോ.. അജു.. അവനെയങ് കൊന്നേക്ക് " അയാൾ പറഞ്ഞത് കേട്ട്, അമീറ ഒരു ഞെട്ടലോടെ അയാളെ നോക്കി.
"എന്താടി, നിനക്ക് പറ്റില്ല... അല്ലെ?? എനിക്കറിയാം നിനക്ക് അവനോട് പ്രേമമാണെന്ന്... അതോണ്ട്, പൊന്നുമോള് പറയുന്നത് പോലെയങ് ചെയ്യ്.." അയാളൊരു പരിഹാസത്തോടെ പറഞ്ഞു. അത് കേട്ട്, അമീറ ഒരു പുച്ഛത്തോടെ അയാളെ നോക്കി.
" ഇതൊന്നും കേട്ട്, ബോസ് പറയുന്ന പോലെ പ്രവർത്തിക്കാൻ മാത്രം ഭീരുവൊന്നുമല്ല ഞാൻ.. പിന്നെ, ബോസ് പറഞ്ഞത് ശരിയാ.. എനിക്ക് അജുവിനെ ഇഷ്ടാ... അത് തിരിച്ചറിയാൻ കുറച്ചു വൈകിപ്പോയെന്ന് മാത്രമേ ഉള്ളൂ... എന്നെ യുദ്ധം ചെയ്യാൻ പഠിപ്പിച്ചത് ബോസായിരിക്കും, അത് ബോസിന് നേരെ തന്നെ പ്രയോഗിക്കാൻ എന്നെ നിർബന്ധിക്കരുത്. " അവൾ അത്രയും പറഞ്ഞു അവിടെ നിന്നും എഴുന്നേറ്റു പോയി.
************************
" എന്തായി കിരൺ, ഞാൻ പറഞ്ഞ കാര്യം? " അന്ന ചോദിച്ചു.
" അന്ന, ഇത് നീ വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ, ആ പെണ്ണ് ഏതോ മാഫിയയിലെ മെമ്പർ ആണെന്നാ തോന്നുന്നേ " കിരൺ ഫോണിൽ എന്തോ തിരയുന്നതിനിടയിൽ പറഞ്ഞു.
" മാഫിയയോ..? " അന്ന ഒരു സംശയത്തോടെ നെറ്റി ചുളുക്കി അവനെ നോക്കികൊണ്ട് ചോദിച്ചു.
" ആടി... നീ ഈ വീഡിയോ കണ്ടുനോക്ക്... " അവൻ ഫോണിൽ ഒരു വീഡിയോ പ്ലേ ചെയ്ത്, അന്നക്ക് നേരെ നീട്ടി.
അമീറയും ബെഞ്ചമിനും തമ്മിൽ റെസ്റ്റോറന്റിൽ വെച്ച് നടന്ന സംഭാഷണങ്ങൾ ആയിരുന്നു ആ വീഡിയോയിൽ.
" അന്നാ.. നീ ഒരു കാര്യം ശ്രദ്ധിച്ചോ..? അയാൾ ആ പെണ്ണിനെ വിളിക്കുന്നത് അമീറായെന്നാ... ഇനി ഇത് അവൾ തന്നെയല്ലേ "
" ഇത് അവൾ തന്നെയാ, പക്ഷെ, അവളുടെ കൂടെയുള്ളത് ആരാ? " അന്ന അവനെ നോക്കി ചോദിച്ചു. അവൻ അറിയില്ലെന്ന അർത്ഥത്തിൽ ചുമൽ കുലുക്കി.
"ആരെയോ കൊല്ലുന്ന കാര്യമൊക്കെ സംസാരിക്കുന്നുണ്ട്... ഞാൻ ഈ വീഡിയോ ഷൂട്ട് ചെയ്യുന്നത് അവർ കണ്ടാലുള്ള എന്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിയേ .." കിരൺ പറഞ്ഞു.
" ഈ അജു ആരാണെന്ന് നിനക്ക് മനസ്സിലായോ? " കിരണിന് ഫോൺ തിരികെ നൽകികൊണ്ട് അന്ന ചോദിച്ചു.
" ഇല്ല, ആരാ? "
" അന്ന്, നമ്മൾ രണ്ട് പേരും ഇന്റർവ്യൂ ചെയ്യാൻ പോയില്ലേ.. Ajin Yakoob "
" ആഹ്.. ഞാൻ ഓർക്കുന്നു... അന്ന്, നമ്മൾ അയാളെ കുറിച്ച് ഒരുപാട് പറയേം ചെയ്തല്ലോ... ഒടുക്കത്തെ ലുക്കും, അടിപൊളി സ്വഭാവവും.. അങ്ങനെയങ്ങ് മറക്കാൻ പറ്റോ " കിരൺ അന്നയെ നോക്കി ഒരു ആക്കിചിരിയോടെ പറഞ്ഞു.
" ഇത്തവണ ഇവൾ ചൂണ്ടയിട്ടിരിക്കുന്നത് അവനെയാ.. നമുക്ക് അവനെ എങ്ങനേലും രക്ഷിച്ചേ പറ്റൂ " അന്ന പറഞ്ഞു.
" എങ്ങനെ? ഇനി എന്താ നിന്റെ പ്ലാൻ? " കിരൺ ചോദിച്ചു.
" ഇനി എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം.. " അന്ന എന്തോ മനസ്സിൽ കണ്ടുകൊണ്ട് പറഞ്ഞു.
*************************
ഫോണിൽ വീഡിയോ ഗെയിം കളിക്കുന്നതിനിടയിൽ, കോളിംഗ് ബെൽ ശബ്ദിച്ചതും അജു ഒരു ചടപ്പോടെ പോയി ഡോർ തുറന്നു. പരിചയമില്ലാത്ത ഒരു വ്യക്തിയെ കണ്ട് അവൻ ഒരു സംശയത്തോടെ നിന്നു.
" നിങ്ങളാരാ? " അവൻ ചോദിച്ചു.
" പേര് പറയണമെന്ന് നിർബന്ധമുണ്ടോ? "
" അതാണല്ലോ ഒരു മര്യാദ.. " അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
" ഞാൻ അന്ന... നിങ്ങളെ കുറച്ചു മുൻപേ വിളിച്ചിരുന്നു " അവൾ പറഞ്ഞു.
" യെസ്.. അകത്തേക്ക് വരൂ.. " അവൻ അത് പറഞ്ഞതും, അന്ന അകത്തേക്ക് കയറി ചുറ്റുമൊന്ന് കണ്ണോടിച്ചു.
" പ്ലീസ് സിറ്റ്... " അവൻ ഒരു സെറ്റിക്ക് നേരെ ചൂണ്ടികൊണ്ട് അവളോടായി പറഞ്ഞു. അവൾ ഇരിക്കുന്നതിന് മുൻപിലായി അവനും വന്നിരുന്നു.
" നിങ്ങളെ ഞാൻ എവിടെയോ കണ്ട് മറന്ന പോലെ..? " അവൻ എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
" ഞാൻ മുൻപ് ഒരു തവണ നിങ്ങളെ ഇന്റർവ്യൂ ചെയ്യാൻ വേണ്ടി വന്നിട്ടുണ്ട് " അവൾ പറഞ്ഞു.
" ഹോ... നിങ്ങൾക്ക് എന്താ പറയാനുണ്ടെന്ന് പറഞ്ഞത്? എന്റെ ഗേൾഫ്രണ്ടിനെ കുറിച്ച് നിങ്ങൾക്ക് എന്തൊക്കെയോ രഹസ്യങ്ങൾ അറിയാമെന്നു പറഞ്ഞല്ലോ... എന്താ അത്?? "
" അത്.. നിങ്ങളുടെ ഗേൾഫ്രണ്ട് ശരിക്കും നിങ്ങളെ ചതിക്കാ ചെയ്യുന്നേ.. അവൾ ഏതോ മാഫിയയിലെ മെമ്പർ ആണ് " അന്ന വളരെയധികം ഗൗരവത്തോടെ പറഞ്ഞു.
" ഹോ... ആണോ.. " അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് പരിഹസിക്കുന്നത് പോലെ ചോദിച്ചു
" ഞാൻ സീരിയസായിട്ടാണ് പറഞ്ഞത് " അജുവിന്റെ പ്രവർത്തി ഇഷ്ടപ്പെടാത്തത് പോലെ അന്ന പറഞ്ഞു.
അത് കേട്ട് അവൻ ചിരിനിർത്തി, മുഖത്തു അല്പം ഗൗരവം വരുത്തി അന്നയെ നോക്കി.
" നിങ്ങളുടെ കയ്യിൽ എന്തെങ്കിലും തെളിവുകൾ ഉണ്ടോ? " അവൻ ചോദിച്ചു.
" തെളിവില്ലാതെ അന്ന ഒന്നും പറയാറില്ല " അവൾ അതും പറഞ്ഞു കൊണ്ട് ഫോണിലെ ആ വീഡിയോ പ്ലേ ചെയ്ത് അവനു നേരെ നീട്ടി.
" അവസാനം വരെ കണ്ടുനോക്കണം " അവൾ പറഞ്ഞു.
അവൻ അന്നയെ ഒരു നോട്ടം നോക്കികൊണ്ട്, ഫോൺ കയ്യിൽ വാങ്ങിച്ചു കാണാൻ തുടങ്ങി. ആ വിഡിയോയിൽ അമീറയേ കണ്ട് അവൻ ഒരു ഞെട്ടലോടെ ഇരുന്നു.
" ഇപ്പൊ വിശ്വാസമായി കാണൂലോ.. ഗേൾഫ്രണ്ടിന്റെ മാഹാത്മ്യം " അന്ന പുച്ഛത്തോടെ മുഖം തിരിച്ചുകൊണ്ട് ചോദിച്ചു.
"ഇല്ലെങ്കിൽ..." അവൾ പറഞ്ഞത് കേട്ട്, അവൻ ഒറ്റപിരികമുയർത്തി കൊണ്ട് തിരിച്ച് ചോദിച്ചു.
" നോക്ക്... ഈ വീഡിയോ നിങ്ങൾ മനഃപൂർവം ക്രീയേറ്റ് ചെയ്തതാണെങ്കിലോ... ഞാൻ നിങ്ങളെ എങ്ങനെ വിശ്വസിക്കും? "അവൻ ചോദിച്ചു.
" നിങ്ങളെ ഇനിയും വിശ്വസിപ്പിക്കാനുള്ളതൊന്നും എന്റെ കയ്യിലില്ല.. വിശ്വസിച്ചാൽ നിങ്ങൾക്ക് നല്ലത്.. അത്രയേ ഞാൻ പറയൂ " അന്ന പറഞ്ഞു.
" എങ്കിൽ കേട്ടോ.. എനിക്ക് എന്റെ ഗേൾഫ്രണ്ടിനെ പൂർണ വിശ്വാസമുണ്ട്... മിഷേലിനെ എനിക്ക് അറിയുന്ന പോലെ മറ്റാർക്കും അറിയില്ല " അവൻ അന്നയുടെ ഫോണിലേക്ക് നോട്ടം തെറ്റിച്ചു കൊണ്ട് പറഞ്ഞു.
" നിങ്ങൾക്ക് അവളെ കുറിച്ച് ഒന്നും അറിയില്ല.. ഒരു കാലത്ത് ഞാൻ പറഞ്ഞതെല്ലാം ശരിയായിരുന്നെന്ന് നിങ്ങൾക്ക് മനസ്സിലാകും " അവൾ അവിടെ നിന്നും എഴുന്നേറ്റു പോകുന്നതിനിടയിൽ പറഞ്ഞു. അവൻ അതിനൊന്നും മറുപടി പറയാതെ അവൾ പോകുന്നതും നോക്കി നിന്നു. അവൾ ഡോറിനടുത്തു എത്തിയതും എന്തോ ഓർത്ത പോലെ തിരിച്ച് അജുവിനടുത്തേക്ക് നടന്ന്, അവന്റെ കയ്യിലിരുന്ന തന്റെ ഫോൺ വാങ്ങിച്ചു കൊണ്ട് പുറത്തേക്ക് പോയി.
അവൻ കുറച്ചു നേരം അന്ന പോയ വഴിയേ തന്നെ നോക്കിനിന്നു.
" Your game is going to end... Amirah.. " അവൻ ഒരു അർത്ഥം ലഭിക്കാത്ത പുഞ്ചിരിയോടെ പതിയെ മൊഴിഞ്ഞു.
തുടരും...