PART-15
✍️MIRACLE GIRLL
" ഇങ്ങനെ പോയാൽ ഒരു കിസ്സിന് വകയുണ്ടല്ലോ.. " അവൻ പിറകിലേക്ക് നോക്കികൊണ്ട് പറഞ്ഞു, മുൻപിലേക്ക് തിരിഞ്ഞതും അവിടെ തങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നത് പോലെ ഇറ്റാലിയൻ പോലീസിനെ കണ്ടതും അവൻ അറിയാതെ തന്നെ ബ്രേക്ക് ചവിട്ടി.
അവൻ പെട്ടെന്ന് കാർ നിർത്തിയത് കണ്ട്, സീൻ അത്ര പന്തിയല്ലെന്ന് തോന്നി അവൾ കാർ സ്ലോ ആക്കി ഡ്രൈവ് ചെയ്തു. അപ്പോൾ, മൂന്ന് പോലീസുകാർ അവന്റെ കാറിനടുത്തേക്ക് വരുന്നതും, അവൻ കാറിൽ നിന്ന് ഇറങ്ങുന്നതുമെല്ലാം അവൾ പിന്നിൽ നിന്നും നോക്കികണ്ടു. അതിൽ നിന്നും, രണ്ട് പോലീസുകാർ തന്റെ കാറിലേക്ക് തന്നെ നോക്കികൊണ്ടിരുന്നതും, അവൾ കാർ ഒരു സൈഡിലേക്ക് ഒതുക്കി നിർത്തികൊണ്ട് പുറത്തേക്ക് ഇറങ്ങി. അപ്പോഴേക്കും, ആ രണ്ട് പോലീസുകാർ തന്റടുത്തേക്ക് വന്നതും, അവൾ ഒരു സംശയത്തോടെ അജുവിനെ നോക്കി. എന്നാൽ, അവൻ വളരെ ഗൗരവത്തോടെ ആ പോലീസുകാരനോട് സംസാരിക്കുന്നത് കണ്ട് എന്തോ പണി പിന്നാലെ തന്നെയുണ്ടെന്ന് അവൾ ഊഹിച്ചു.
" Madam... Please come with us.. " അതിൽ ഒരു പോലീസുകാരൻ വളരെയധികം ബഹുമാനത്തോട് കൂടി തന്നെ അവളെ നോക്കി പറഞ്ഞതും, അവൾ അവരെ നോക്കിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് അവരുടെ കൂടെ നടന്നു.
*********
ഓവർസ്പീഡിൽ ഡ്രൈവ് ചെയ്ത് ട്രാഫിക് റൂൾസ് വയലേറ്റ് ചെയ്തതിനാണ് തന്നെയും അജുവിനെയും പൊക്കിയതെന്ന് പിന്നീടാണ് അവൾക്ക് കത്തിയത്. മണിക്കൂറോളം ആ പോലീസുകാരുടെ പിന്നാലെ നടന്നതുകൊണ്ടും, അജുവിനെ എല്ലാവർക്കും അറിയുന്നത് കൊണ്ടും കേസൊന്നും ചാർജ് ചെയ്യാതെ, പെനാൾട്ടിയായി 140 euro അടച്ചപ്പോൾ, അവർ അവരോട് പൊയ്ക്കോളാൻ പറഞ്ഞു.
" എങ്കിൽ തന്നോ.. " അജുവിന്റെ വീട്ടിലേക്ക് ഡ്രൈവ് ചെയ്യുന്നതിനിടയിൽ, അവൻ അവളെ നോക്കി ചോദിച്ചതും, അവൾ ഒന്നും മനസ്സിലാകാതെ നെറ്റി ചുളിച്ച് അവനെ നോക്കി.
" What?? " അവൾ ചോദിച്ചു.
" അത് ശരി... ഇത്ര പെട്ടെന്ന് മറന്നോ... റേസിംഗിൽ ഞാൻ ജയിച്ചാൽ, എന്നെ കിസ്സ് ചെയ്യാമെന്ന് ആരോ പറഞ്ഞിരുന്നു " അവനൊരു പ്രത്യേക ഈണത്തിൽ അവളെ നോക്കി പറഞ്ഞതും, അവൾ പിരികമുയർത്തി അവനെ നോക്കി.
" അതിനു ചാലഞ്ച് കംപ്ലീറ്റ് ആയില്ലല്ലോ.. പിന്നെന്തിനാ ഞാൻ കിസ്സ് ചെയ്യുന്നേ " അജുവിന്റെ വീടെത്തിയപ്പോൾ ഡോർ തുറന്ന് ഇറങ്ങുന്നതിനിടയിൽ അവൾ പറഞ്ഞു.
" ഞാൻ നിന്നെ ഓവർടേക്ക് ചെയ്തത് നീ മറന്നോ? " അവൻ ചോദിച്ചു.
അവൾ അതിനൊന്നും മറുപടി പറയാതെ വീടിനകത്തേക്ക് കയറി, സെറ്റിയിൽ കമിഴ്ന്നു കിടന്നു.
അത് കണ്ട്, അവൻ അവൾക്കടുത്ത് താഴെയായി ഇരുന്നു. എന്നിട്ട്, അവളുടെ കയ്യിൽ തോണ്ടികൊണ്ടിരുന്നതും അവൾ അതിനൊന്നും പ്രതികരിക്കാതെ അതേ കിടത്തം തുടർന്നു.
വീണ്ടും അവൻ അതെ പ്രവർത്തി തുടർന്നതും, അവൾ അവനെയൊന്ന് ദയനീയമായി നോക്കി.
" എന്റെ പൊന്ന് അജു... നിനക്ക് എന്നോട് ഇത്തിരിയെങ്കിലും സ്നേഹമുണ്ടേൽ അപ്പുറത്തേക്കെങ്ങാനും പ്പോ... ഇന്ന്, നിന്റെ ഒടുക്കത്തെ ചാലഞ്ച് കാരണം എന്റെ ഇന്നത്തെ ദിവസം തന്നെ കൊളായി.. " അവൾ അവനോട് യാചിക്കുന്നത് പോലെ പറഞ്ഞതും, അത് കേട്ട് അതിലും ദയനീയമായി അവൻ അവളെ നോക്കി.
" ഞാൻ പറയുന്നത് കേൾക്ക്.. ഏതായാലും ചാലഞ്ച് കംപ്ലീറ്റ് ആവാത്ത സ്ഥിതിക്ക് ഞാൻ നിനക്ക് എന്റെ ജാക്കറ്റ് തരുന്നു, നീയെനിക്ക് കിസ്സും... എങ്ങനെയുണ്ട്.. " അവനെന്തോ വലിയ കാര്യമെന്ന മട്ടിൽ അവളോട് ചോദിച്ചതും, ഇതെന്തൊരു കഷ്ടമെന്ന മട്ടിൽ അവൾ അവനെയും നോക്കി.
" നിനക്ക് കിസ്സ് മാത്രം മതിയോ? " അവളൊരു വശ്യമായ നോട്ടത്തോടെ ചോദിച്ചു. അത് കേട്ട്, അവൻ കീഴ്ച്ചുണ്ടൊന്ന് നുണഞ്ഞു അവളെ നോക്കി. ആ നോട്ടം അത്ര പന്തിയല്ലെന്ന് കണ്ട്, അവൾ അവിടന്ന് പതുക്കെ മുങ്ങാൻ ഭാവിച്ചതും, അവൻ അപ്പോഴേക്കും അവളെ അവന്റെ ദേഹത്തേക്ക് വലിച്ചിട്ടു.
" അജു... എന്നെ വിട്ടേ,, വെറുതെ കളിക്കരുത്.. " അവൾ അല്പം ഗൗരവത്തോടെ പറഞ്ഞ്, എഴുന്നേൽക്കാൻ ശ്രമിച്ചതും, അവൻ അവളുടെ വലതെകയ്യിൽ മുറുകെ പിടിച്ചു. അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി കൊണ്ടിരുന്നു.
അവളുടെ കണ്ണുകളെ കൊത്തി വലിച്ചെടുക്കാൻ മാത്രം ശക്തിയുള്ളതായിരുന്നു അവന്റെ നോട്ടം. അവന്റെ കണ്ണുകളിൽ തെളിഞ്ഞത് കാമമോ, സ്നേഹമോ... അതോ എന്തിന്റെയെങ്കിലും പ്രതികാരമോ എന്ന് മനസ്സിലാക്കുന്നതിന് മുൻപ് തന്നെ അവൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി. അവളുടെ കഴുത്തിൽ മൃദുവായ ഒരു ചുംബനം നൽകി ക്കൊണ്ട് അവൻ മുഖം പിൻവലിച്ചു.
തിളക്കമാർന്ന കണ്ണുകൾക്ക് പകരം, അവന്റെ ചുവന്നു കലങ്ങിയ കണ്ണുകൾ കണ്ട് അവൾ ഒന്നും മനസ്സിലാകാതെ അവനെ തന്നെ നോക്കി. അവന്റെ കണ്ണുകളിൽ എന്തോ വിഷാദം തളം കെട്ടി നിൽക്കുന്നത് അവൾക്ക് കാണാമായിരുന്നു.
" അജു... " അവൾ പതിഞ്ഞ സ്വരത്തിൽ വിളിച്ചു.
നിറഞ്ഞൊഴുകാൻ വെമ്പി നിൽക്കുന്ന അവന്റെ കണ്ണുകളെ മറച്ചു പിടിക്കാനെന്ന പോലെ അവൻ എഴുന്നേറ്റ്, പുറത്തേക്ക് പോയി.
അവനെ പിന്തുടരാനോ, അവനോട് എന്തെങ്കിലും ചോദിക്കാനോ അവൾക്ക് തോന്നിയില്ല.
പെട്ടെന്ന്, അവനിലുണ്ടായ മാറ്റത്തിന് കാരണമെന്തെന്ന് ചിന്തിക്കുമ്പോഴാണ്, ഫോണിൽ എന്തോ നോട്ടിഫിക്കേഷൻ വന്നത് ശ്രദ്ധിച്ചത്.
അത് ബോസിന്റെ മെസ്സേജ് ആണെന്ന് കണ്ട്, അത് എടുത്ത് നോക്കി.
അവളോട് വരണമെന്ന് ആവശ്യപ്പെട്ടാണ് അയാൾ മെസ്സേജ് അയച്ചത്.
അവൾ അപ്പോൾ തന്നെ പോകാനായി ഒരുങ്ങിയതും, അജു തന്റെ കാറെടുത്തു കൊണ്ട് പുറത്തേക്ക് പോയെന്ന് കണ്ട്, അവൾ അജുവിന്റെ കാറെടുത്തു വില്ലയിലേക്ക് പുറപ്പെട്ടു.
വില്ലയിലെത്തിയതും, വില്ലയുടെ പുറത്ത് നിൽക്കുന്ന രണ്ട് പേരെ നോക്കി അവളൊന്നു പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി പോയി. അതിൽ ഒരുവൻ അവൾ പോയ വഴിയേ നോക്കി കൊണ്ട്, മറ്റവന്റെ അടുത്തേക്ക് ചേർന്ന് നിന്നു.
" അതെ.. നീയിവിടെ നിൽക്ക്.. ഞാൻ ഒരെണ്ണം എടുത്തിട്ട് വരാം "
" അയ്യോ.. അപ്പോ സാറെ.. ഞാനിവിടെ ഒറ്റക്ക് നിൽക്കെ.. "
" എടാ.. നീ പുതിയ ആളല്ലേ.. ഇങ്ങനെയൊക്കെയാ ഓരോ കാര്യങ്ങൾ പഠിക്കാ.. നീയിവിടെ നിൽക്ക്.. എനിക്ക് അത് എടുക്കാഞ്ഞിട്ട് മേലൊന്നാകെ ഒരു തരിപ്പ്.. ഞാനിപ്പൊ വരാം.. " അയാൾ മറ്റവന്റെ തോളിലൊന്ന് തട്ടിക്കൊണ്ടു അകത്തേക്ക് പോയി.
_____******______
ഇതെല്ലാം കാറിലിരുന്ന് കണ്ടുകൊണ്ട് അയാൾ എന്തോ ഉറപ്പിച്ച പോലെ, ഹൂഡിയുടെ ക്യാപ് തലയിലൂടെ ഇട്ട്, റെയ്ബൻ വെച്ച് കാറിൽ നിന്നും പുറത്തേക്കിറങ്ങി. ആ വില്ല ലക്ഷ്യം വെച്ച് നടന്നു. വില്ലയുടെ വാതിലിനരികിൽ എത്തിയതും ഒരു കൈ അയാളെ തടഞ്ഞു.
അവർ അയാളെ അടിമുടി നോക്കി. ഒരു കറുത്ത ഹൂഡി ധരിച്ച്, ബ്ലാക്ക് ഗ്ലാസും... ഒരു കറുത്ത മാസ്ക് ധരിച്ചിരുന്നതിനാൽ മുഖം കാണാനായില്ല.
അയാൾ അവരെയൊന്നു തുറിച്ചു നോക്കി.
ആ നോട്ടത്തിൽ അവർ ഭയന്ന് കൊണ്ട് കൈ പിൻവലിച്ചു. ആ ഭയം മുഖത്ത് പ്രകടമാകാത്ത രീതിയിൽ അവർ അയാളെ നോക്കി.
" താനാരാ? " അവർ അയാളെ നോക്കികൊണ്ട് ചോദിച്ചു.
" ഞാൻ അമീറയുടെ ഫ്രണ്ടാ.. എന്താ? എനിക്ക് അകത്തേക്ക് പൊയ്ക്കൂടേ? " അയാൾ ഉറച്ച ശബ്ദത്തിൽ ചോദിച്ചു. അത് കേട്ട് അവർ ഒരു സംശയത്തോടെ അയാളെ നോക്കി.
" അമീറയുടെ ഫ്രണ്ടോ?" അവർ ചോദിച്ചു. അവർ വീണ്ടും തീരാത്ത സംശയത്തോടെ അയാളെ തന്നെ ഉറ്റുനോക്കി.
പെട്ടെന്ന്, അയാൾ മുഷ്ടി ചുരുട്ടി തലക്കിട്ടൊന്നു കൊടുത്തതും, അയാൾ ബോധം മറഞ്ഞു നിലത്തേക്ക് വീണു.
അയാൾ തന്റെ കയ്യൊന്ന് കുടഞ്ഞുകൊണ്ട്, ചുറ്റുമൊന്ന് നോക്കി അകത്തേക്ക് കയറി പോയി.
**********************
" നിന്റെ തീരുമാനത്തിൽ ഒരു മാറ്റവുമില്ലേ? " ബെഞ്ചമിൻ അമീറയെ തന്നെ ഉറ്റു നോക്കികൊണ്ട് ചോദിച്ചു.
" ബോസ്, ഈ കാര്യം പറയാനാണ് വീണ്ടും എന്നെ വിളിപ്പിക്കുന്നതെന്ന് ആദ്യേ അറിഞ്ഞിരുന്നെങ്കിൽ ഞാൻ വരില്ലായിരുന്നു. " അവളൊരു നെടുവീർപ്പിട്ട് കൊണ്ട് പറഞ്ഞു.
" ഇതിനുള്ള ഉത്തരം ഞാൻ ആദ്യേ ബോസിന് തന്നതല്ലേ.. എനിക്കിനിയും ഈ ജോലി തുടരാൻ ഒട്ടും താല്പര്യമില്ല.. " അവൾ ഉറച്ച ശബ്ദത്തിൽ അയാളെ നോക്കികൊണ്ട് പറഞ്ഞു.
അവൾ പറഞ്ഞത് കേട്ട്, ഒരു നെടുവീർപ്പിട്ട് കൊണ്ട് അയാൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അമീറയുടെ അരികിലേക്ക് വന്നു.
" അപ്പോ അജുവോ... അവനെ എനിക്ക് വേണം.. അവനെ നീയെത്ര സംരക്ഷിച്ചു പിടിക്കാൻ നോക്കിയിട്ടും കാര്യമില്ല.. അവനെ എന്റെ കയ്യിൽ തന്നെ കിട്ടും " അയാൾ പറഞ്ഞത് കേട്ട്, അവൾ അയാളെ നോക്കിയതും അയാളുടെ ദേഷ്യം കൊണ്ട് ചുവന്നു കലങ്ങിയ കണ്ണുകൾ കണ്ട് അവളുടെയുള്ളിൽ വല്ലാത്തൊരു ഭയം അനുഭവപ്പെട്ടു.
" അജു ഇതിൽ എന്ത് ചെയ്തിട്ടാണ്, നിങ്ങൾ അവനെ ശിക്ഷിക്കുന്നത്... ആ പാവത്തിന് ഇതിനെ കുറിച്ച് ഒന്നും അറിയില്ല.. ഇത്രേം കാലം ഞാൻ അവനെ ചതിക്കായിരുന്നെന്ന് ഓർക്കുമ്പോ, ഞാൻ എന്നെ തന്നെ വെറുത്ത് പോവാ.. " അവളൊരു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
അത് കേട്ട്, ഒരു പുച്ഛചിരിയോടെ അയാൾ അവളെ നോക്കി.
" അമീറക്ക് സഹതാപം ഒക്കെ തോന്നി തുടങ്ങിയോ.. പൊന്ന് മോളെ.. ആ ലാമ്പ് ഒന്ന് താഴേക്ക് പൊട്ടി വീണാ തീരുന്ന ആയുസ്സേ നിനക്കുള്ളു... അതോർത്തോണം " അയാൾ മുകളിൽ തൂക്കിയിട്ടിരിക്കുന്ന വലിയ ലാംപിലേക്ക് നോക്കി ഒരു ഭീഷിണി സ്വരത്തോടെ പറഞ്ഞു.
അവൾ അപ്പോൾ ആ ലാംപിലേക്ക് തന്നെ ഉറ്റു നോക്കി കൊണ്ടിരുന്നു.
പെട്ടെന്ന്, എന്തോ താഴെ വീണു പൊട്ടുന്ന ശബ്ദം കേട്ട് അവർ അങ്ങോട്ടേക്ക് നോക്കിയതും, നിലത്തു ഗ്ലാസ്സെല്ലാം പൊട്ടികിടക്കുന്നത് കണ്ട്, ഒന്നും മനസ്സിലാകാതെ അവർ പരസ്പരം നോക്കി.
പെട്ടെന്ന്, ഒരു കറുത്ത ഹൂഡി ധരിച്ച ഒരാളെ കണ്ട് അവൾ സംശയത്തോടെ ബോസിനെ നോക്കി.
" ആരാ അത്? " ബെഞ്ചമിൻ ചോദിച്ചു.
എന്നാൽ, അയാൾ അതിനൊന്നും മറുപടി പറയാതെ പോകുന്നത് കണ്ട്, അമീറ പോക്കറ്റിൽ നിന്നും പിസ്റ്റലെടുത്ത് അയാളുടെ കാലിലേക്ക് നോക്കി ഷൂട്ട് ചെയ്തതും, അത് ഒരിഞ്ചു വ്യത്യാസത്തിൽ അവന്റെ കാലിൽ തറഞ്ഞു കയറാതെ പോയി.
അവൻ പെട്ടെന്ന് തിരിഞ്ഞ് അമീറയെ നോക്കികൊണ്ട് അടുത്ത ഒരു നീണ്ട ഹാളിലേക്ക് ഓടി കയറി.
*************************
താൻ എത്തിപ്പെട്ടത് ഒരു വലിയ ഹാളിലാണെന്ന് അപ്പോഴാണ് അവൻ ശ്രദ്ധിച്ചത്. അവൻ മുഖത്തു നിന്നും മാസ്ക് അഴിച്ചുമാറ്റി കിതപ്പടക്കി കൊണ്ട് നിന്നതും, പിറകിൽ ആരുടെയോ കാൽ പെരുമാറ്റം ശ്രദ്ധിച്ച്, അങ്ങോട്ടേക്ക് നോക്കിയപ്പോൾ അമീറയാണെന്ന് കണ്ടതും അവൻ ഒരു തൂണിന്റെ മറവിലേക്ക് നിന്നു.
അവൾ ആ ഹാളിലേക്ക് കയറി വന്ന്, അവിടെ ആരെയും കാണാതെ വന്നപ്പോൾ, അവൾ ചുറ്റുമൊന്ന് കണ്ണോടിച്ചു.
അവൻ അപ്പോൾ ആ തൂണിന്റെ മറവിൽ നിന്നും മാറി ഒരു മുറിയുടെ അരികിലായി നിന്നു. പെട്ടെന്നാണ്, ആരോ തന്റെ കയ്യിൽ പിടിച്ചു ആ മുറിയുടെ അകത്തേക്കു വലിച്ചിട്ടത്. അവനൊരു ഞെട്ടലോട് കൂടി അവരെ നോക്കി.
ചെമ്പൻ മുടിയും, കുഴിഞ്ഞ കണ്ണുകളുമുള്ള ഒരു സ്ത്രീയായിരുന്നു അത്. അവരെ കണ്ടാൽ ഒരു മുപ്പത്, മുപ്പത്തെട്ട് വയസ്സ് പ്രായം തോന്നിച്ചിരുന്നു.
" നീയെന്തിനാ ഇങ്ങോട്ട് വന്നത്.. അവരുടെ കയ്യിൽ കിട്ടിയാൽ നിന്നെ ബാക്കി വെച്ചേക്കില്ല " അവർ പറഞ്ഞു.
അവൻ അവർ പറയുന്നതൊന്നും ശ്രദ്ധിക്കാതെ അവരെ തന്നെ നോക്കി കൊണ്ടിരുന്നു.
അവർ പെട്ടെന്ന് പോയി മുറിയുടെ ഒരറ്റത്തുള്ള വലിയ ജനൽ തുറന്നിട്ട് കൊണ്ട് അവനെ നോക്കി.
" ഇതിലൂടെ നിനക്ക് പുറത്തേക്ക് പോവാം.. ചെല്ല്.. ഇനി ഇവിടെ നിൽക്കണ്ട.. " അവർ പറഞ്ഞു.
അത് കേട്ട്, അവൻ ഒരു സംശയത്തോടെ ആ സ്ത്രീയെ നോക്കി.
" നിങ്ങളാരാ? " അവൻ ചോദിച്ചു.
" അതൊന്നും നീ അറിയേണ്ട കാര്യമില്ല... നീ പുറത്തേക്ക് പ്പോ... " അവർ ആ ജനലിന് നേരെ ചൂണ്ടികൊണ്ട് പറഞ്ഞു.
അവൻ അവരെയൊന്നു നോക്കിയ ശേഷം മുഖത്തെ മാസ്ക് ധരിച്ചുകൊണ്ട്, ആ ജനൽ വഴി പുറത്തേക്ക് കടന്നു.
അപ്പോഴാണ്, അമീറ അങ്ങോട്ട് കയറി വന്നത്.
" മാർത്താ.. " അവൾ അവരെ വിളിച്ചു. അത് കേട്ട്, ഒരു പുഞ്ചിരിയോടെ അവർ അവളെ നോക്കി.
" ഇവിടേക്ക് ആരെങ്കിലും വന്നോ? ഒരു ബ്ലാക്ക് ഹൂഡി ധരിച്ച ആരെങ്കിലും? " അവൾ ചോദിച്ചു.
" വന്നിരുന്നു " അവർ പറഞ്ഞു.
" ഹേ.. എന്നിട്ട് അയാൾ എവിടെ? " അവൾ അക്ഷമയായി നിന്നു കൊണ്ട് ചോദിച്ചു.
"അവനെ ഞാനാണ് രക്ഷപ്പെടുത്തിയത്.. അതിലൂടെയാണ് അവൻ പുറത്തേക്ക് കടന്നത് " അവർ ആ ജനലിന് നേരെ ചൂണ്ടികൊണ്ട് പറഞ്ഞു.
" what?? നിങ്ങൾ എന്താ ചെയ്തേ? അവൻ രക്ഷപ്പെട്ടാൽ എന്താ സംഭവിക്കാന്ന് അറിയോ? അവൻ ആരാന്ന് അറിയോ? " അവൾ ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു. അവർ അതിനൊന്നു പുഞ്ചിരിച്ചു കൊണ്ട് അവളുടെ തോളിൽ കൈകളമർത്തി.
" അവൻ രക്ഷപ്പെട്ടാൽ ഒന്നും സംഭവിക്കില്ല.. അവൻ നിന്റെ ശത്രുവല്ല.. " അവൾ പറഞ്ഞു.
അത് കേട്ട്, ഒരു സംശയത്തോടെ അമീറ അവരെ നോക്കി.
" ഇപ്പോൾ ഇവിടെ വന്ന ആ ബ്ലാക്ക് ഹൂഡി ധരിച്ചയാൾ അജുവാണ്... "
അവർ പറഞ്ഞത് കേട്ട്, അവൾ ഒരു ഞെട്ടലോടെ അവരെ തന്നെ നോക്കി നിന്നു. നിന്ന നിൽപ്പിൽ കുഴഞ്ഞു പോകുന്നത് പോലെ അവൾക്ക് തോന്നി. അവളുടെ മനസ്സിലേക്ക് ഒരായിരം ചിന്തകൾ ഒരേ സമയം കടന്നു വന്നു കൊണ്ടിരുന്നു.
തുടരും...