Aksharathalukal

ദക്ഷയാമി ❣️ part-16






രണ്ട് വർഷങ്ങൾക്ക് ശേഷം.............


ഈ രണ്ട് വർഷം കൊണ്ട് പല കാര്യങ്ങളും സംഭവിച്ചു.......... ദച്ചുന്റെ അസുഖം ഒക്കെ ഒരുവിധം ഭേദമായി.....
അവിക്കും റോഷനും ഒരു കുഞ്ഞാവ പിറന്നു......
\" ആൻവി \"   ഞങ്ങടെ എല്ലാം കുട്ടികുറുമ്പി ആനി കൊച്ച്.......



***********************************


   രാവിലെ ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് യാമി ഉണർന്നത്.............. കണ്ണ് ചിമ്മി തുറന്ന് ഫോൺ തപ്പി എടുത്ത് കോൾ കണക്ട് ആക്കി.......


ഹോസ്പിറ്റലിൽ ഉടനെ തന്നെ എത്തണം എന്ന് പറഞ്ഞുകൊണ്ട്..........വന്ന കോൾ ആണ്.....


പെട്ടെന്ന് ആണ് ഇന്നത്തെ ദിവസത്തേക്കുറിച്ച് ഓർത്തത്‌.......

ട്രീറ്റ്മെന്റിന്റെ ഭാഗം ആയി....... മൂന്ന് മാസത്തെ അവിടെ തന്നെ നിന്നുകൊണ്ടുള്ള ടീർട്മെന്റും കൗൺസിലിങ്ങും ഒക്കെ കഴിഞ്ഞു ദച്ചു വരുന്ന ദിവസം..............

ഹൊ..... ഞാൻ ഈ കാര്യം എങ്ങനെ മറന്നു.....


ഇന്നലെ ഓഫീസിലെ പാർട്ടികഴിഞ്ഞ് കുറച്ച് ഓവർ ആയാണ് ഫ്ലാറ്റിൽ വന്നത്.......



എത്രയും പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തണം....... വേഗം തന്നെ എല്ലാം തീർത്ത് റെഡിയായി....... കാറിന്റെ കീയും കൊണ്ട് ലിഫ്റ്റിനരുകിലേക്ക് നടന്നു.........


ലിഫ്റ്റ് തുറക്കാത്തതുകൊണ്ട് വേഗം തന്നെ സ്റ്റെപ് വഴി നടന്നു...... അല്ല ഓടി എന്ന് വേണം പറയാൻ........




************************************

( ഡയലോഗ് ഒക്കെ ഇംഗ്ലീഷിൽ ആണ് 😌😌😌എഴുതാൻ ഉള്ള മടിക്ക് മലയാളത്തിൽ തന്നെ എഴുതുന്നു..........)




ഹോസ്പിറ്റലിന്റെ പാർക്കിങ്ങിലേക്ക് കാർ കൊണ്ട് നിറുത്തി............
ഡോക്ടറുടെ കാബിനിലേക്ക് നടക്കുമ്പോൾ...... എന്തുകൊണ്ടോ.....ഇപ്പോ പൊട്ടി പോകും എന്ന നിലയിൽ ഹൃദയം ശക്തിയായി ഇടിക്കാൻ തുടങ്ങി...........


ശക്തമായി ഉയരുന്ന ഹൃദയമിടിപ്പിനെ...... നിയന്ത്രിച്ചുകൊണ്ട്..... ക്യാബിൻ ഡോറിൽ മുട്ടി........



Yes...... Come in.......


കണ്ണുകൾ അടച്ചു തുറന്ന്...... ശ്വാസം എടുത്ത് വിട്ടുകൊണ്ട് ഡോർ ഹാൻഡിൽ പിടിച്ച് തിരിച്ചു ഡോർ തുറന്നു.......

ഹാ.....യാമിനി...... കടന്ന് വാടോ......


ഡോക്ടർ അത്യാവശ്യം ആയി എത്താൻ പറഞ്ഞ് ഒരു കോൾ..........


ഇരിക്കു മിസ്സ്‌ യാമിനി......... താനിങ്ങനെ ടെൻഷൻ ആവാൻ മാത്രം ഒന്നുമില്ല.......


ടേബിളിലെ...... ഫോൺ കണക്ട് ചെയ്ത് നേഴ്‌സിനെ വിളിച്ചു........


ഡോക്ടർ............


ഹാ സെലിൻ........ ദക്ഷയെ കൊണ്ട് വരു.......


ഓക്കെ ഡോക്ടർ...........


ഡോക്ടർ....... ദച്ചു ഐ മീൻ ദക്ഷ.... അവൾക്ക്..... അവൾക്ക് എന്തെങ്കിലും.....



ഹേയ്..... കൂൾ മിസ്സ്‌ യാമിനി...... ദക്ഷക്ക് അങ്ങനെ ഇപ്പൊ പ്രത്യേകിച്ച് പ്രേശ്നങ്ങൾ ഒന്നുമില്ല.........
ദേ വന്നല്ലോ...... താൻ തന്നെ നോക്ക്.....


തിരിഞ്ഞു നോക്കാൻ എന്തോ ഒരു പേടി തോന്നിയെങ്കിലും......... ഹൃദയം അതിന്റെ അവകാശിയുടെ സാമീപ്യം അറിഞ്ഞതും ധ്രുതഗതിയിൽ ഇടിക്കാൻ തുടങ്ങി...........


നേഴ്സിനോട് ഒപ്പം കരഞ്ഞു വീർത്ത മുഖവുമായി നിൽക്കുന്ന ദച്ചുവിനെ കണ്ടപ്പോൾ ഓടിച്ചെന്ന് നെഞ്ചോടു ചേർക്കാൻ ഒരുവേള ആഗ്രഹിച്ചെങ്കിലും............  അതിന് കഴിഞ്ഞില്ല.......


തന്നെ തന്നെ നോക്കി നിൽക്കുന്ന അവളുടെ കൺകളിൽ...... പ്രണയമോ പരിഭവമോ അത്ഭുതമോ എന്ന് വേർതിരിച്ചറിയാൻ ആവാത്ത വിധം....... മുഖമെല്ലാം കരഞ്ഞു വീർത്തിരുന്നു............



പ്ലീസ് കം........ ദക്ഷ   
ഡോക്ടറുടെ ശബ്ദം ആണ്..... അവളിൽ തന്നെ ഉടക്കി നിൽക്കുന്ന കണ്ണുകളെ പിന്തിരിപ്പിച്ചത്.......


അപ്പൊ യാമിനി.......ഒരു കാര്യം പറയാൻ ആണ് തന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത്.........
താൻ മിഴിച്ചു നോക്കുകയൊന്നും വേണ്ടാ......തന്റെ ദച്ചുവിനെ ഞാൻ തിരിച്ചേൽപ്പിക്കുവാണ്‌........അസുഖം എല്ലാം പൂർണമായും ഭേദം ആയ സ്ഥിതിക്ക്  ഇനി എന്റെ ആവശ്യം ഇല്ലല്ലോ.......
സൊ.......അവളെ തനിക്ക് ഇനി കൊണ്ടുപോകാം............

അപ്പോഴേക്കും നേഴ്‌സ് ദച്ചുവിനെ തിരിച്ചു റൂമിലേക്ക് കൊണ്ടുപോയിരുന്നു.........



താങ്ക് യൂ ഡോക്ടർ....... എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല......
ഞാൻ........ എനിക്ക്...... എന്താ ഇപ്പൊ പറയാ.........


ഇതെന്റെ ജോലി അല്ലെടോ....... പിന്നെ റോഷൻ എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്....... രണ്ട് പേർക്കും ഇനി നല്ലത് വരട്ടെ.........
അപ്പൊ ശരി.......




മ്മ്....... താങ്ക് യൂ ഡോക്ടർ........





**********************************




യാത്രയിൽ ഉടനീളം...... രണ്ട് പേരും ഒന്നും തന്നെ സംസാരിച്ചില്ല.......... ആ മൗനം എന്തുകൊണ്ടോ ഭേധിക്കാൻ യാമി തയ്യാറായില്ല.............
ഒരുപാട് സംശയങ്ങൾ ദച്ചുന്റെ മനസ്സിൽ ഉണ്ടെന്ന് അവൾക്ക് അറിയാം....... ആദ്യം അതെല്ലാം ക്ലിയർ ചെയ്യണം......... എന്നൊക്കെ ആലോചിച്ച് ഉറപ്പിച്ചുകൊണ്ട് വണ്ടി നേരെ ഫ്ലാറ്റിലോട്ട് തന്നെ പായിച്ചു.........


യാമി........ എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്......



നീ ഒന്ന് ഫ്രഷായി വാ ദച്ചു......നിന്റെ സംശയങ്ങൾക്ക് ഉള്ള ഉത്തരം എല്ലാം അത് കഴിഞ്ഞ് ഞാൻ തരാം..........
അപ്പോഴേക്കും നിനക്ക് കഴിക്കാൻ എന്തെങ്കിലും ഞാൻ റെഡി ആക്കാം......... മെഡിസിൻ ഒരാഴ്ചത്തേക്ക് കൂടി ഉള്ളത് തന്നിട്ടുണ്ട് ..........
ചെല്ല് നീ.........
ദാ ആ കാണുന്ന റൂം യൂസ് ചെയ്തോ..........


അവളെ തിരിഞ്ഞു നോക്കാൻ ഉള്ള ശക്തി ഇപ്പൊ ഇല്ലാത്തതുകൊണ്ട് ധൃതിപെട്ട് കിച്ചണിലേക്ക് നടന്നു.........



എന്തൊക്കെയോ തട്ടി കൂട്ടി ഉണ്ടാക്കി കഴിക്കാനായി ടേബിളിൽ കൊണ്ട് വച്ചപ്പോഴേക്കും ദച്ചു വന്നു...........


അവളെന്തോ ചോദിക്കാൻ ആഞ്ഞതും....... ഡോർ ബെൽ അടിച്ചതും ഒരുമിച്ച് ആയിരുന്നു..............







( തുടരും.............)


✍️വൈഖരി___🦋🥀


എന്തരോ...... എന്തോ...... 🥴🥴🥴🚶‍♀️🚶‍♀️🚶‍♀️🚶‍♀️

ദക്ഷയാമി ❣️    part-17

ദക്ഷയാമി ❣️ part-17

4.7
1780

എന്തൊക്കെയോ തട്ടി കൂട്ടി ഉണ്ടാക്കി കഴിക്കാനായി ടേബിളിൽ കൊണ്ട് വച്ചപ്പോഴേക്കും ദച്ചു വന്നു...........അവളെന്തോ ചോദിക്കാൻ ആഞ്ഞതും....... ഡോർ ബെൽ അടിച്ചതും ഒരുമിച്ച് ആയിരുന്നു..............***********************************ഡോർ തുറന്നതും കണ്ടു ആനികൊച്ചിനേം കൈയിൽ പിടിച്ചോണ്ട് ചിരിച്ചോണ്ട് നിക്കുന്ന അവിയെ...........ഓഹ് നീയായിരുന്നു.............പിന്നെ നീ ആരെണെന്ന് വിചാരിച്ച്....... അവി വിത്ത്‌ ലോട്ട്സ് ഓഫ് പുച്ഛം.........ഒന്നും വിചാരിച്ചില്ലേ........ നീ അകത്തേക്ക് വാ.....കൊച്ചിനെ ഇങ്ങു താ......ഞാൻ എടുക്കാം ഇവളെ.........കൈകാട്ടിയപ്പോഴേക്കും മ്മാ....... ന്ന് വിളിച്ചോണ്ട് കൈയിലേക്ക് ചാടിയിരുന്നു........അവരെയും വിളിച്ചുകൊണ്ട് അകത്തേക്ക