Aksharathalukal

ദക്ഷയാമി ❣️ part-17



















എന്തൊക്കെയോ തട്ടി കൂട്ടി ഉണ്ടാക്കി കഴിക്കാനായി ടേബിളിൽ കൊണ്ട് വച്ചപ്പോഴേക്കും ദച്ചു വന്നു...........


അവളെന്തോ ചോദിക്കാൻ ആഞ്ഞതും....... ഡോർ ബെൽ അടിച്ചതും ഒരുമിച്ച് ആയിരുന്നു..............


***********************************


ഡോർ തുറന്നതും കണ്ടു ആനികൊച്ചിനേം കൈയിൽ പിടിച്ചോണ്ട് ചിരിച്ചോണ്ട് നിക്കുന്ന അവിയെ...........


ഓഹ് നീയായിരുന്നു.............


പിന്നെ നീ ആരെണെന്ന് വിചാരിച്ച്....... അവി വിത്ത്‌ ലോട്ട്സ് ഓഫ് പുച്ഛം.........



ഒന്നും വിചാരിച്ചില്ലേ........ നീ അകത്തേക്ക് വാ.....കൊച്ചിനെ ഇങ്ങു താ......ഞാൻ എടുക്കാം ഇവളെ.........

കൈകാട്ടിയപ്പോഴേക്കും മ്മാ....... ന്ന് വിളിച്ചോണ്ട് കൈയിലേക്ക് ചാടിയിരുന്നു........




അവരെയും വിളിച്ചുകൊണ്ട് അകത്തേക്ക് കയറിയപ്പോഴേക്കും കണ്ടു..........
അവിയെയും എന്റെ കൈലിരിക്കുന്ന കുഞ്ഞിനേയും മാറി മാറി നോക്കുന്ന ദച്ചുവിനെ............


ദച്ചു......... ഇത് അവി.... എനിക്ക് എല്ലാം ഇപ്പൊ ഇവളാണ്......... ഇത് ഞങ്ങളുടെ ആനികൊച്ച് അല്ലേടി കുറുമ്പി........
അപ്പോഴേക്കും മോണ കാട്ടി ചിരിച്ചുകൊണ്ട്....... ന്റെ കവിളിലേക്ക് കടിക്കാൻ ആയി മുഖം ചേർത്തിരുന്നു........ കുറുമ്പത്തി.....

അത് പറഞ്ഞപ്പോഴെന്തോ ദച്ചുവിന്റെ മുഖം വാടുന്നുണ്ടായിരുന്നു........

ഒന്നിച്ചിരുന്ന് ഭക്ഷണം ഒക്കെ കഴിച്ച്.........കൊറച് സമയം ഞങ്ങളുടെ കൂടെ അവിടെ ഇരുന്നിട്ട് ആണ് അവിയും കുഞ്ഞും പോയത്.........
ആ സമയം കൊണ്ട് തന്നെ........ ദച്ചുവും ആനികൊച്ചും നല്ല കൂട്ടായി.........

കുഞ്ഞിനോടൊപ്പം കളിക്കുന്നെങ്കിലും....... എന്തൊക്കെയോ ചിന്തയിൽ ആയിരുന്നു ദച്ചു...............



എനിക്ക് നാട്ടിലേക്ക് തിരിച്ചു പോകണം.....കഴിവതും നാളെ തന്നെ....... എന്നെ ഒന്ന് നാട്ടിലേക്ക് കൊണ്ടുപോ.......

ഇത്രയും പറഞ്ഞപ്പോഴേക്കും ദച്ചു കരയാൻ ആയിരുന്നു........

നാട്ടിലോ....... അതിപ്പോ പെട്ടെന്ന്.... ഞാനൊന്ന് നോക്കട്ടെ..... നീ കരയാതെ.......... ഞാൻ എന്തെങ്കിലും  ഒരു വഴി നോക്കട്ടെ
ഇപ്പൊ ഇത് കഴിക്ക്...........
എന്ന് പറഞ്ഞ് കൊണ്ട് പ്ലേറ്റിൽ ദോശയും ചമ്മന്തിയും എടുത്ത് കൊടുത്തതും........ അവള് അത് വാങ്ങി എന്നെ നോക്കി.....


എനിക്ക് വേണ്ട..... നീ കഴിച്ചോ......
എന്ന് പറഞ്ഞുകൊണ്ട് ഞാൻ റെഡി ആവാൻ പോയി..............





************************************




രണ്ട് ദിവസങ്ങൾക്ക് ശേഷമുള്ള രാവിലെ.....



ദച്ചു ഞാൻ ടിക്കറ്റ് ഒക്കെ റെഡി ആക്കിയിട്ടുണ്ട്....... നാളെ രാത്രി ആണ് ഫ്ലൈറ്റ്........ നാട്ടിലേക്ക് വിളിച്ച് പറഞ്ഞിട്ടുമുണ്ട് അവിടെ എൻട്രൻസിൽ നിന്നെ കാത്ത് ട്രാവൽ ഏജൻസിയുടെ ആള് ഉണ്ടാകും.......
അവര് നിന്നെ അവിടെ എത്തിച്ചോളും......



ശരി.......


വേറെന്തെലും ആവശ്യം ഉണ്ടെങ്കിൽ പറയ്യ് നീ...
ഞാൻ അത്യാവശ്യം ആയിട്ട് ഓഫീസ് വരെ പോകുവാണ്..... വരുമ്പോ ലേറ്റ് ആവും...... സ്പയർ കീ ഞാൻ എടുത്തിട്ടുണ്ട്...... എന്നെ കണ്ടില്ലെങ്കിൽ ഡോർ ലോക്ക് ആക്കി കിടന്നോ...... ബൈ.....



തിരിച്ചു മറുപടി എന്തെങ്കിലും പറയും മുന്നെ ഫ്ലാറ്റിനു പുറത്തേക്ക് ഇറങ്ങി ലിഫ്റ്റിലേക്ക് കേറി...............






( ദച്ചു )


ദുഷ്ട എന്നെ ഒറ്റക്ക് പറഞ്ഞ് വിടാൻ ഉള്ള ഉദ്ദേശം ആണ്...... അവൾക്ക് എന്താ ഞാനും കൂടെ വരണോ ദച്ചു എന്ന് ചോദിച്ച.......

അല്ലേൽ എന്തിനാ ചോദിക്കുന്നെ അങ്ങ് കൂടെ വന്നൂടെ........
ഹും.... ഇങ്ങു വരട്ടെ...... ഇനി അവളോട്‌ എന്റെ പട്ടി മിണ്ടും........


___________________________________________________


അതേസമയം അങ്ങ് ഓഫീസിൽ



കൂടെ വരുവോ യാമി എന്ന് അവൾക്ക് ഒന്ന് ചോദിച്ചൂടെ...... ഇപ്പൊ ഒറ്റക്ക് പോകാൻ ആയിട്ട് പുറപ്പെടുന്നെ.......

ഇനി ഇങ്ങോട്ട് എന്തേലും ചോദിച്ചു വരട്ടെ.......
അവള്.......
എന്ന് പറഞ്ഞുകൊണ്ട് കൈയിൽ പെൻ വച്ച് നോക്കികൊണ്ട് ഇരുന്ന ഫയലിൽ കുത്തികൊണ്ട് ഇരുന്നു.........




*********************************


അവി....... മോളെവിടെ


അവളുറങ്ങി...... നിങ്ങക്ക് കുറച്ച് നേരത്തെ വന്നൂടെ.....


വിചാരിക്കാഞ്ഞിട്ട് അല്ലല്ലോ എന്റെ അവി കൊച്ചേ.........കുറെ വർക്ക്‌ പെന്റിങ് ഉണ്ട്..... നീ ഒന്ന് ക്ഷമിക്ക്......
യാമി എന്തേലും നിന്നോട് പറഞ്ഞിരുന്നോ.......
നാളെ ദച്ചു പോകുന്നതിനെ പറ്റി 


പറഞ്ഞിരുന്നു......... എല്ലാം ഒന്ന് തീർന്നെന്ന് കരുതിയതാ ഇനി എങ്കിലും രണ്ടും ഒരുമിച്ച് കഴിയട്ടെ എന്ന് വച്ചതാ ഇപ്പൊ പിന്നേം രണ്ടും രണ്ടിടത്ത് ആവുന്ന ലക്ഷണം ആണ് പോക്ക് കണ്ടിട്ട്..........



ഹേയ്...... അങ്ങനെ ഒന്നും ആവില്ല.......നിനക്ക് തോന്നുന്നുണ്ടോ അവി ആമി അവളെ അങ്ങനെ പറഞ്ഞയക്കുമെന്ന്.......


അറിയില്ല..... നോക്കാം.....



അതവിടെ നിക്കട്ടെ....... നീ ഇങ്ങുവന്നെ......
മൂന്നാല് ദിവസം ആയിട്ട് ഞാൻ പട്ടിണി ആണ്..........


പിടി വിട് മനുഷ്യാ കുഞ്ഞ് ഉണരും.........


അവള് ഉണരില്ല...... അവൾക്കും വേണ്ടെടി ഒരു കൂട്ട്......


ഇത്തിരി ഇല്ലാത്ത കൊച്ചിന് ഇനി കൂട്ടോ.....



അതല്ലടി...... ഒരു അനിയനോ അനിയത്തിയോ........ വേണ്ടേ 😌😌😌നിനക്ക് ആഗ്രഹം ഇല്ലേ ഒരു മോൻ വേണമെന്ന്.....


ഇപ്പോ ഒട്ടും ആഗ്രഹം ഇല്ല...... മോൻ പോയി കുളിക്ക് ആദ്യം.....


നീയും കൂടെ വാ........


ദേ പൊക്കോണം......... ആ തൊട്ടിലിൽ കിടക്കുന്നത് ഒന്ന് എണീറ്റ് നടക്കട്ടെ എന്നിട്ട് മതി അടുത്തത്..........


വന്ന് വന്ന്.... നിനക്ക് എന്നോട് സ്നേഹം കുറഞ്ഞു വരുന്നുണ്ടോ എന്ന് സംശയം ഇല്ലാതില്ല.........


സംശയിക്കണ്ട ഉള്ളത് തന്നാ....... കുറച്ച് കുറവ് മതി സ്നേഹം.......


നിന്നോട്  കർത്താവ്‌ ചോദിക്കുമെടി ......
പാവം നിഷ്കളങ്കൻ ആയ ഭർത്താവിനെ സ്നേഹിക്കാത്തതിന്.....
എന്ന് പറഞ്ഞുകൊണ്ട്..... മാറ്റാൻ ഉള്ള ഡ്രെസ്സും കൊണ്ട് ഫ്രഷ് ആവാൻ ആയി പോയി.....


പിന്നെ കർത്താവിനു അതല്ലേ പണി..... പോയി കുളിക്ക് മനുഷ്യ.....



************************************


പിറ്റേന്ന്.......


തലക്ക് ഭാരം തോന്നി കണ്ണ് തുറന്ന യാമി കാണുന്നത് മുഖവും വീർപ്പിച്ചു ഇരിക്കുന്ന ദച്ചുവിനെ ആണ്...........


ഇതെന്താ ഇങ്ങനെ ഇരിക്കണേ.........
ഞാൻ ഇത് എവിടെയാ.......
ചുറ്റും നോക്കിക്കൊണ്ട് യാമി ആലോചിച്ചു......
പിന്നെ ആണ് ഇന്നലെ രാത്രി വന്നു കയറിയ കോലം ഓർമ വന്നേ..........
നെറ്റിയിൽ കൈവച്ചുകൊണ്ട് മെല്ലെ മുഖം ഉയർത്തിയപ്പോ കണ്ടു....... തന്നെ തന്നെ ദഹിപ്പിച്ചു നോക്കുന്ന ദച്ചുവിനെ.......


ദച്ചു അത്.........ഞാൻ.... പിന്നെ.....
സോറി.......


കുടിച്ച് നാല് കാലിൽ കയറി വന്നതും പോരാഞ്ഞു ഇവിടെ മൊത്തം വാള് വച്ച് നശിപ്പിച്ചിട്ട്....... ഇപ്പൊ സോറിയോ......
ഒരു വിധത്തിൽ ആണ് ഇവിടെ വൃത്തിയാക്കി എടുത്തേ......



നീ ഒന്ന് ക്ഷമിക്ക് പറ്റിപ്പോയി......
നിന്നോട് വൃത്തിയാക്കാൻ ആരേലും പറഞ്ഞോ...... എണീക്കുമ്പോ ഞാൻ തന്നെ ചെയ്യില്ലേ........



എപ്പോ എണീറ്റിട്ട്...... നീ സമയം ഒന്ന് നോക്കിയേ........



സമയം എത്രയായിന്നാ.........
ങേ......ഉച്ച ആയോ.........



ഇല്ലെടി നേരം വെളുത്തെ ഉള്ളു......... പോയി അടിച്ച് നനച്ച് കുളിയടി നാറിട്ട് പാടില്ല.........



ഓഹ് പിന്നെ...... നീ പോകാൻ നോക്ക്....


എങ്ങനെ നീ അല്ലേ എന്നെ എയർപോർട്ടിൽ കൊണ്ടാക്കാൻ വരുന്നേ........
ഞാൻ അപ്പോഴേക്കും എല്ലാം ഒന്നുടെ ആക്കട്ടെ 
നീ പോയി വാ............
ആ പിന്നെ മേലിൽ ഇങ്ങനെ ആവർത്തിച്ച എന്റെ തനി രൂപം നീ കാണും.......



ഹും......... പോടീ 



എയർപോർട്ടിലേക്ക് ഉള്ള യാത്രയിൽ കാറിൽ മുഖം വീർപ്പിച്ചു വച്ച് ഇരിക്കുവാണ് ദച്ചു........


ഇന്നലെ ഓവർ ആയതിന്റെ ദേഷ്യം ആണ്.........

അതൊന്നും കാര്യം ആക്കാതെ കാർ ഡ്രൈവ് ചെയ്യുന്നതിൽ തന്നെ ശ്രദ്ധിച്ചു ഇരിക്കുവാണ് യാമി............


കാർ നിർത്തിയതും....... യാമിയെ ഒന്ന് നോക്കാതെ തന്നെ വണ്ടിയിൽ നിന്ന് ലഗേജ് ഒക്കെ എടുത്ത് എയർപോർട്ടിനുള്ളിലേക്ക് കയറി പോയി ദച്ചു...........


ദച്ചുന്റെ പോക്കും കണ്ടു വായും തുറന്ന് ഇരിക്കുവാണ് യാമി..........
എനിക്ക് ഇത് എന്തിന്റെ കേടാരുന്നു എന്റെ കർത്താവേ എന്ന് കൊച്ച് ഇടക്ക് രോധിക്കുന്നുണ്ട്.........



വെയ്റ്റിംഗ് ഏരിയയിൽ ഇരിക്കുമ്പോൾ ആണ്....... കൈയിൽ ഒരു ബാഗും ആയി യാമി വരുന്നത് ദച്ചു കാണുന്നെ........



ഞാനും വരുന്നുണ്ട് നിന്റെ കൂടെ.....
അങ്ങനെ ഇപ്പൊ ഞാൻ ഇല്ലാതെ നീ എങ്ങും പോകുന്നില്ല.......


താൻ വരുന്നത് കണ്ണും മിഴിച് നോക്കി ഇരിക്കുന്ന ദച്ചുനെ നോക്കി കണ്ണിറുക്കി കാണിച്ചുകൊണ്ട് യാമി പറഞ്ഞു.....


അത് കേട്ടപ്പോ കേറ്റി വച്ചിരിക്കുന്ന മുഖത്തിന് ഇത്തിരി അയവു വന്നു........എന്നാലും ഒന്നും തന്നെ തന്നോട് പറയാതെ അവൾ തിരിഞ്ഞു ഇരുന്നു.........






************************************




വീട്ടിലേക്ക് ഉള്ള യാത്രയിൽ ഉടനീളം...... ദച്ചുനോട് കാര്യങ്ങൾ എല്ലാം എങ്ങനെ ചോദിക്കും എന്നുള്ള ആലോചനയിൽ ആണ് യാമി........
ദച്ചുന് തന്നോടുള്ള പെരുമാറ്റം കണ്ടാൽ അങ്ങനെ ഒരു കല്യാണമേ നടന്നില്ലന്നെ തോന്നു..... അതുകൊണ്ട് എടുത്തടിച്ച പോലെ ചോദിക്കാനും പറ്റില്ല..........
ഓരോന്ന് ആലോചിച്ച് ഒരു ദീർഘ നിശ്വാസം എടുത്തുകൊണ്ടു സൈഡിലേക്ക് നോക്കിയ യാമി കാണുന്നത്...... പുറത്തെ കാഴ്ചകളിൽ മുഴുകി ഇരിക്കുന്ന ദച്ചുവിനെ......... താൻ കൂടെ വന്നതിന്റെ സന്തോഷം ആ മുഖത്ത് കാണാം...




കാർ നിർത്തിയപ്പോ ചാടി ഇറങ്ങി പടിപ്പുര കടന്ന് പോകുന്നവളെ ഒരിളം പുഞ്ചിരിയോടെ നോക്കിനിന്ന്....... കൊണ്ടുവന്ന ബാഗ് എല്ലാം കാറിൽ നിന്ന് എടുത്ത് അങ്ങോട്ടേക്ക് നടക്കുമ്പോ തന്നെ കണ്ട് പൂമുഖത്തു നിന്ന് സന്തോഷം പങ്ക് വെക്കുന്ന മുത്തശ്ശിയെയും ദച്ചുവിനെയും....... പരസ്പരം ഓരോന്ന് പറഞ്ഞു കരയുന്നതിനൊപ്പം തന്നെ ദച്ചുവിന്റെ നെറുകിൽ തലോടി ആശ്വസിപ്പിക്കുന്നുണ്ട് മുത്തശ്ശി...........



അവള് മാത്രം അല്ല ഞാനും കൂടെ വന്നിണ്ട്..... നമ്മളെയൊക്കെ ഒന്ന് പരിഗണിക്കാം.......


നിന്നെ പ്രേത്യേകിച് വിളിക്കണോ ഇങ്ങു വാ നീ.........


അതുകേട്ടതും അടുത്തേക്ക് ചെന്ന എന്നെ മറുകൈയാൽ ചേർത്ത് നിർത്തി.........
ആ സ്നേഹചൂടിൽ ഒതുങ്ങി നിൽക്കുമ്പോൾ സർവേശ്വരനോട് നന്ദി പറയുകയായിരുന്നു ആരോരുമില്ലാത്തവൾക്ക് ഇങ്ങനെ ഒരു മുത്തശ്ശിയെ തന്നതിൽ............

നിറഞ്ഞ കണ്ണുകൾ ഉയർത്തിയപ്പോൾ തന്നെ തന്നെ നോക്കി നിൽക്കുന്ന ദച്ചുവിനെ കണ്ട് എന്തെന്ന് ശബ്ദം ഉണ്ടാക്കാതെ പുരികം പൊക്കി ചോദിച്ചപ്പോ......
കണ്ണ് ഇറുക്കി ചുണ്ട് കൂർപ്പിച്ച് ഉമ്മ തരുന്നവളെ കാണെ ഉള്ളിൽ എന്തെന്ന് ഇല്ലാത്ത തണുപ്പ് പടർന്നതും....... അവളുടെ ആ പ്രവർത്തിയിൽ
ഒരു പരവേശം ഉള്ളിൽ രൂപപ്പെടുന്നതും മനസ്സിലാക്കിയ നേരം....... അവളിൽ നിന്ന് മുഖം വെട്ടിച്ച് മുത്തശ്ശിയിൽ നിന്ന് അകന്ന് മാറി.........
ഫ്രഷായി  വരാം എന്ന് പറഞ്ഞ്..........
അന്ന് വന്നപ്പോൾ താമസിച്ച അതെ മുറിയിലേക്ക് ബാഗും കൊണ്ട് പോന്നു........





************************************




ഫ്രഷായി പുറത്തേക്ക് ഉറങ്ങിയപ്പോ തന്നെ കാത്ത് ബെഡിൽ ഇരിക്കുന്ന ദച്ചുവിനെ കണ്ടില്ലെന്ന് നടിച്ചു മുന്നോട്ട് പോയെങ്കിലും...... അവളുടെ ചോദ്യം എന്റെ കാലുകളെ പിടിച്ച് കെട്ടിയിരുന്നു...............



കൈയിൽ താലി ഉയർത്തി പിടിച്ച് ചോദിക്കുന്ന അവളോട്‌ എന്ത് പറയണം എന്നറിയാതെ നിൽക്കുന്ന എന്നെ കണ്ട് പിന്നെയും ചോദ്യം ആവർത്തിച്ചു 


ഞാൻ ചോദിച്ചത് നീ കേട്ടില്ലെന്നുണ്ടോ യാമി...... ഈ താലി കാരണം ആണോ യാമി നീ എന്നിൽ നിന്ന് അകലം പാലിക്കുന്നത്........



ദച്ചു....... അത്..... ഞാൻ....



വേണ്ട യാമി...... എനിക്ക് എല്ലാം മനസ്സിലായി....... നിന്നെ കാത്തിരുന്ന ഞാനാ വിഡ്ഢി..... വിട്ടേക്ക്....... എന്റെ കല്യാണം കഴിഞ്ഞെന്ന് തന്നെ നീ വിശ്വസിച്ചോ...... ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയാൻ ഇല്ല യാമി......


എന്ന് പറഞ്ഞ് തിരിഞ്ഞു നടന്നവളുടെ കൈയിൽ പിടിച്ചു വലിച്ചു നെഞ്ചോടു ചേർത്ത് ഇറുക്കി പിടിച്ചു...........



പ്ലീസ് ദച്ചു....... സോറി........ഞാൻ ഒന്ന് പറയട്ടെ......... അത് കേൾക്കാനുള്ള മനസ്സ് നീ കാണിക്ക്..... എന്നിട്ട് എന്ത് വേണമെന്ന് നിനക്ക് തന്നെ തീരുമാനിക്കാം..........
എന്ന് പറഞ്ഞുകൊണ്ട്  എനിക്കറിയാവുന്ന ഓരോ കാര്യങ്ങളും അവൾക്ക് പറഞ്ഞുകൊടുത്തു..........


നീ എല്ലാം വിശ്വസിച്ചോ യാമി....... നിനക്ക് തോന്നിയോ നിന്നെ മറന്ന് ഞാൻ വേറെ ഒരാളെ..........
എന്നിൽ നിന്ന് അകന്ന് മാറി....വാക്കുകൾ മുഴുവിക്കാൻ ആവാതെ 
വിതുമ്പുന്നവളെ..... പിന്നെയും ചേർത്തു പിടിച്ചു..........

കുതറിമാറാൻ ശ്രമിച്ച അവളെ പിന്നെയും നെഞ്ചോടു അമർത്തി അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി ചുണ്ടുകൾ അവിടെ ചേർത്തു...........
ദച്ചു തെല്ലോന്ന് അടങ്ങിയെന്ന് തോന്നിയതും...... കഴുത്തിൽ മുഖം ഉരസിക്കൊണ്ട് ഞാൻ പറഞ്ഞ് തുടങ്ങി......


അങ്ങനെ എനിക്ക് തോന്നിയെങ്കിൽ ഇത്രയും വർഷത്തിന് ശേഷം ഞാൻ നിന്നെ തേടി വരില്ലായിരുന്നു ദച്ചു.........
നീ എനിക്ക് വേണ്ടി കാത്തിരിക്കും എന്നൊരു വിശ്വാസം എനിക്ക് ഉണ്ടായിരുന്നത് കൊണ്ടാ അത് ........

പിന്നെ ഈ താലി......... ഞാൻ വിശ്വസിക്കുന്നില്ല ദച്ചു അത് നിന്റെ ആണെന്ന്.......... ആ മുറിക്കകത്ത് നിന്നെ പൂട്ടി ഇട്ടപ്പോ പോലും എന്റെ പേര് മാത്രം പറഞ്ഞുകൊണ്ടിരുന്ന നീ എന്നെ മറന്ന് എങ്ങനെ മറ്റൊരുത്തനെ വിവാഹം ചെയ്യും എന്ന് ഞാൻ വിശ്വസിക്കില്ല....... ദച്ചു  യാമിടെ ആണ്...... എന്നും അത് അങ്ങനെ തന്നെ ആയിരിക്കും.........


വെള്ളത്തിൽ നിന്ന് പിടിച്ചിട്ട് ചെറു മത്സ്യം അതിന്റെ ജീവനുവേണ്ടി പോരാടുന്ന പോലെ ആണ് നീ ഇല്ലാത്ത ഓരോ നിമിഷവും ഞാൻ തള്ളി നീക്കിയത്....... ഇനിയും അത് സാധ്യമാകില്ല എന്ന് തോന്നിയ ഒരു നിമിഷത്തിൽ ആണ് നിന്നെ തേടി ഇറങ്ങുന്നതും....... ഇപ്പൊ ഇവിടെ എന്റെ നെഞ്ചോടു ചേർന്ന് നീ ഇങ്ങനെ നിൽക്കുന്നതും...........



ഒരു കാര്യം എനിക്കറിയണം......ദേ ഇത് ഇതിന് പിന്നിലെ സത്യം...... ഇതില് കൊത്തി വച്ചിരിക്കുന്ന \" രാഹുൽ \" ആരാ?
ഈ താലി നിന്റെ കൈയിൽ വരാൻ മാത്രം എന്താ അവനും നീയും തമ്മിലുള്ള ബന്ധം ? അത് നിനക്ക് മാത്രമേ അറിയൂ.......



ദച്ചുനെ പിടിച്ചു മാറ്റിക്കൊണ്ട് ആ താലി എടുത്ത് അവളെ കാണിച്ചുകൊണ്ട് ചോദിച്ചു.......




( തുടരും..........)


ഇന്നെന്റെ ബംഗാളി ബുച്ചിടെ ജനിചോസം ആണ്🥳🥳🥳🥳🥳🥳🥳......
ഈ പാർട്ട്‌ നിനക്ക് ഉള്ളതാ മുത്തേ 😘😘😘😘😘😘😘😘😘😘😘😘😘
ഈ സ്റ്റോറി കാരണം കിട്ടിയ ഒരു കൂട്ട് 🥰😘😘😘ഇത് കഴിഞ്ഞാലും അങ്ങനെ തന്നെ പോട്ടെ അല്ലേ 😌😌😌🥰🥰🥰🥰
ഇടുന്ന പാർട്ടിനേക്കാൾ വല്ല്യേ കമന്റ് തന്ന് ന്റെ കുഞ്ഞ് കൃദയത്തിൽ കേറി കൂടിയവളെ നിനക്ക് ഒരായിരം പിറന്നാളുമ്മകൾ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘


Wish you many more Happy return\'s of the day സക്കരെ 😚😚😚😚😚😚😚😚❤❤❤❤❤❤




✍️വൈഖരി ___🦋🥀


ഓടിച്ച് വിടുന്നൊണ്ട് ഒന്നും തോന്നരുത് 😝😝😂വലിച്ചു നീട്ടണ്ട എന്ന് വച്ചിട്ടാ........ ഇനി കൂടിപ്പോയാൽ ഒരു രണ്ട് പാർട്ട്‌ അത്രേ കാണു....... അപ്പൊ റിവ്യൂ പറഞ്ഞിട്ട് പോണേ....... 😘😘🥰🥰🥰

ദക്ഷയാമി ❣️  part-18

ദക്ഷയാമി ❣️ part-18

4.3
1704

ഒരു കാര്യം എനിക്കറിയണം......ദേ ഇത് ഇതിന് പിന്നിലെ സത്യം...... ഇതില് കൊത്തി വച്ചിരിക്കുന്ന \" രാഹുൽ \" ആരാ?ഈ താലി നിന്റെ കൈയിൽ വരാൻ മാത്രം എന്താ അവനും നീയും  ഈ താലിയും ആയിട്ടുള്ള ബന്ധം ? അത് നിനക്ക് മാത്രമേ അറിയൂ.......ദച്ചുനെ പിടിച്ചു മാറ്റിക്കൊണ്ട് ആ താലി എടുത്ത് അവളെ കാണിച്ചുകൊണ്ട് ചോദിച്ചു.......രാഹുൽ............രാഹുൽ എന്റെ രാധിക അമ്മായിടെ മകൻ ആണ്......ഇഷ്ട്ടപെട്ട ആളോടൊപ്പം ഇറങ്ങി പോയതിനു വീട്ടിൽ നിന്ന് പുറത്താക്കിയതാ അവരെ......പിന്നീട് മുത്തശ്ശന് വയ്യാതെ ആയപ്പോ അവരെ കാണണം എന്ന് പറഞ്ഞു......... അതിനുശേഷം ആണ് അവരോടുള്ള ദേഷ്യം ഒക്കെ എല്ലാർക്കും മാറിയത്.......നിനക്ക് ഓർമ്മയുണ്ടോ യാമി