Aksharathalukal

എന്റെ മാത്രം കണ്ണഴകി 2

Part 2


മീരയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു...

\"ചേട്ടാ റാഗിംഗ് ok, ok ആണ് ബട്ട്‌ ശരീരത്തിൽ തൊട്ടുള്ള കളി വേണ്ട... കയ്യെടുക്ക് \"അവൾ ദേഷ്യം കടിച്ചമർത്തികൊണ്ട് പറഞ്ഞു

\"അതെന്താ കൊച്ചേ ഇത്ര കലിപ്പ്... ഞാൻ തൊട്ടാൽ ഉരുകുവോ??\"അഖിൽ കളിയോടെ ആണ് ചോദിച്ചതെങ്കിലും അത് അവളെ ചോദിപ്പിക്കുകയാണ് ചെയ്തത്..

ഇരുവരുടെയും സംഭാഷണം കേട്ട് അരുണും ബാക്കി ഉള്ളവരും ഇവരെ ശ്രദ്ധിക്കാൻ തുടങ്ങി...

\"തന്നോട് കയ്യെടുക്കാൻ ആണ് പറഞ്ഞത്...\"അവൾ ഒന്നൂടെ പറഞ്ഞു

\"ഇല്ലെങ്കിൽ???\"അഖിലും വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല...

\"ഞാൻ തല്ലും \"അവൾ കൂസലില്ലാതെ പറയുന്നത് കേട്ട് എല്ലാവരും അവളെ മിഴിച്ചു നോക്കി...

അശ്വതി ആണെങ്കിൽ ഇവടെ വല്ലതും നടക്കും എന്ന ഭാവത്തിൽ ആണ്

\"ആഹാ അത്രക്ക് ധൈര്യം ഉണ്ടോടി നിനക്ക് \"അതും പറഞ്ഞു അഖിൽ അവളുടെ കയ്യിൽ പിടി മുറുക്കിയതും

അവളുടെ മറ്റേ കൈ അവന്റെ കരണത്തു പതിച്ചതും ഒരുമിച്ച് ആയിരുന്നു....അപ്പോൾ തന്നെ അവൻ അവളുടെ കൈ വിട്ടിരുന്നു

\"ഇപ്പൊ മനസിലായോ ധൈര്യം ഉണ്ടോ ഇല്ലയോ എന്ന് \"അവൾ ചങ്കുറ്റത്തോടെ പറഞ്ഞു

ഇത് കണ്ട അരുൺ ഒറ്റ കുതിപ്പിന് അവളുടെ മുന്നിൽ വന്നു നിന്ന് അവളുടെ കവിളിൽ കുത്തി പിടിച്ചു....

അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു...

\"നീ ഏതാടി *****മോളെ.... ഞങ്ങളുടെ കോളേജിൽ വന്നു ഞങ്ങളെ തല്ലാൻ \"അവൻ ദേഷ്യം കൊണ്ട് വിറച്ചു...

അവന്റെ ഭാവം കണ്ട് അവൾ ഒന്ന് ഭയന്നെങ്കിലും അവൻ അത് പുറത്ത് കാണിച്ചില്ല

അവൾക്ക് കവിൾ നന്നേ വേദനിക്കുന്നുണ്ടായിരുന്നു... അവൾ അവന്റെ പിടി അയക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു...

\"എന്റെ അനുവാദം ഇല്ലാതെ എന്നേ തൊട്ടാൽ ഞാൻ പ്രതികരിക്കും...\"അവൾ വീരോടെ അതും പറഞ്ഞു അവന്റെ നെഞ്ചിൽ കൈ വച്ചു ഊക്കോട് കൂടെ പിന്നിലേക്ക് തള്ളി...

അഖിൽ ആണേൽ അടി കൊണ്ടപ്പോൾ പോയ കിളികളുടെ എണ്ണം എടുക്കുന്ന തിരക്കിലും.. 🤣

അരുൺ വീണ്ടും അവൾക്ക് നേരെ അടുത്തതും മഹി വന്നു അവനെ തടഞ്ഞു നിർത്തി

\"ഡീ നീ ചെവിയിൽ നുള്ളിക്കോ... നിനക്കുള്ള പണി വൈകാതെ ഈ അരുൺ തന്നിരിക്കും \"അവൻ വെല്ലുവിളിയോടെ അവൾക്ക് നേരെ വിരൽ ചൂണ്ടി

\"താൻ പോടോ.... ഇങ്ങോട്ട് എത്ര കിട്ടുന്നോ അതിനു പത്തിരട്ടി അങ്ങോട്ടും കിട്ടും \"മീര

\"എടി... പന്ന മോളെ നീ ഇനി സമാധാനത്തോടെ ഇവിടുന്ന് പഠിച് പോകാം എന്ന് കരുതണ്ട... I will show you******\"അരുൺ

\"താൻ പോടോ മീശേ..... കാട്ടുപോത്ത്... കാണ്ട മൃഗം..താനൊക്കെ കാലനെയും വീട്ടിക്കുമല്ലോ.. കോലം കണ്ടച്ചാലും മതി .\"അതും ആരെയും കൂസാതെ പുച്ഛത്തോടെ നടന്ന് നീങ്ങി..

അരുൺ അവളോട് ഉള്ള ദേഷ്യത്തിൽ അവിടെ ഉണ്ടായിരുന്ന ബൈക്കിൽ ചവിട്ടി മറച്ചിട്ടു
....

\"എന്താ മീര നീ ഈ കാണിച്ചത് \"പോകുന്ന വഴിയേ അച്ചു അവളെ നോക്കി ഭയത്തോടെ ചോദിച്ചു..

\"കണ്ടില്ലേ എന്താണെന്ന് \"മീര

\"എടി ഇനി അവർ ഇതിന്റെ പേരിൽ വല്ലതും ചെയ്യോ?\"അച്ചു

\"ചെയ്യാൻ ഇങ്ങോട്ട് വരട്ടെ....\"അവൾ അതും പറഞ്ഞു വേഗത്തിൽ നടന്നു..
❤️❤️❤️❤️

\"മച്ചാനെ അവൾ എന്നേ തല്ലിയട \"അഖിൽ അരുണിനോട് പരാതി പറഞ്ഞു

\" നിനക്കൊന്നും നാണമില്ലല്ലോ ഒരു പീറ പെണ്ണിനെ തല്ലു മേടിച്ചു നിൽക്കാൻ ആയിട്ട് \" അരുൺ ദേശത്തോടെ അഖിലിന്റെ നെഞ്ചിൽ പിടിച്ച് പിന്നിലേക്ക് തള്ളി

\" എടാ ഇനി നിങ്ങൾ ഇങ്ങനെ  വഴക്ക് അടിക്കാതെ,,, തെറ്റ് അഖിലിന്റെ ഭാഗത്ത് തന്നെയാ  നിന്നോട് ആ കൊച്ചു മാന്യ മര്യാദയ്ക്ക് പറഞ്ഞു കയ്യെടുക്കാൻ,,, എന്നിട്ട് അഹങ്കാരം കാണിച്ച് പിടിമുറുക്കി,, അതുകൊണ്ടല്ലേ ആ കൊച്ചു നിനക്കിട്ട് ഒന്ന് പൊട്ടിച്ചത്,, എല്ലാം കണക്കായി പോയി,, എടാ പന്നീ ഞാൻ നിന്നോട് പണ്ടുമുതലേ പറയണത് നിന്റെ കോഴിത്തരം ഒന്ന് കുറയ്ക്കാൻ,,,, എല്ലാ പെൺപിള്ളേരും പേടിച്ചു വിറച്ചു  നിൽക്കുന്ന കാലൊക്കെ കഴിഞ്ഞു,,, അതിനു തുള്ളാൻ കൂട്ടുകാരനും,,, എന്നിട്ട് അവളെ ഒന്നും ചെയ്യാൻ പറ്റിയില്ല എന്നും പറഞ്ഞു രണ്ടും കൂടി വഴക്കടിക്കുക,,, നാണമില്ലല്ലോ  \" മഹി രണ്ടുപേരെയും മാറിമാറി നോക്കിക്കൊണ്ട് പറഞ്ഞു

\" നീയൊന്നും മിണ്ടാതിരിയെടാ എന്നാലും ഫസ്റ്റ് ഡേ തന്നെ പെണ്ണുകെറി സ്റ്റാറായി,,, ഇതുവരെ ഒറ്റ ഒരു പെണ്ണ് നമ്മുടെ നേരെ നോക്കാൻ കൂടി നിന്നിട്ടില്ല അപ്പഴാ അവള് തല്ലിയത്,,, ഇതിലും വലിയൊരു നാണക്കേട് വരാനില്ല,,, അരുണേ അവൾക്ക് എന്തെങ്കിലും ഒരു പണി കൊടുത്തേ പറ്റൂ  \" അഖിൽ അരുണിനെ നോക്കിക്കൊണ്ട് പറഞ്ഞു

\" എടാ എടാ ഇനി നീ അവനെ കലികയറ്റാൻ നിൽക്കേണ്ട,,, തെറ്റ് നിന്റെ ഭാഗത്താ അതോർത്തിട്ട് വേണം പറയാൻ  \" മഹി അഖിലിനെ ശകാരിച്ചു

പിന്നെ ഒന്നും രണ്ടും പറഞ്ഞ് അഖിലും മഹിയും കൂടി വാക്ക് തർക്കമായി

\" ഒന്നും മിണ്ടാതെ നിൽക്കുന്നുണ്ടോ രണ്ടും കൂടെ... മനുഷ്യനിവിടെ തലപോകുഞ്ഞു നിൽക്കുമ്പോഴാണ്,,, ഞാൻ അപ്പോഴേ പറഞ്ഞതാ ഒന്നും വേണ്ട എന്ന്,, അപ്പോ രണ്ടിനും റാഗ് ചെയ്യാത്തതിന്റെ കുറവായിരുന്നു,,, നിങ്ങൾ രണ്ടും നോക്കിക്കോ അവൾക്കുള്ള പണി  ഞാൻ കൊടുത്തിരിക്കും,, അല്ലെങ്കിൽ എന്റെ പേര് അരുൺ വേണുഗോപാൽ എന്നല്ല\" അരുൺ പകരിയുന്ന കണ്ണുകളോടെ പറഞ്ഞു

\" എടാ നീ ആവശ്യമില്ലാത്തതൊന്നും ചെയ്യാൻ പോകണ്ട,,, ഈ കോഴിയുടെ വാക്കും കേട്ട് ഒന്നും ചെയ്യരുത്,, ആ കൊച്ചു മിണ്ടാതെ ഒന്ന് പഠിച്ചിട്ട് പോട്ടെ  \" മഹി അരുണിനെ സമാധാനിപ്പിക്കാൻ ആയി പറഞ്ഞു

\" അവൾ അങ്ങനെ സമാധാനത്തോടെ പഠിച്ചു പോവണ്ട..... ഞാൻ ഗ്രൗണ്ടിലേക്ക് പോവാ വരുന്നുണ്ടെങ്കിൽ വാ  \" അരുൺ അതും പറഞ്ഞു നടന്നു നീങ്ങി

അവൻ ചവിട്ടി മറിച്ചിട്ട് ബൈക്ക് എടുത്ത് നേരെ വച്ച് പിന്നാലെ അവരും

അന്നത്തെ ദിവസം പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല... ലഞ്ച് ബ്രേക്കിന് ഫുഡ് കഴിക്കാനായി കാന്റീനയിലേക്ക് പോകുകയായിരുന്നു അച്ചുവും മീരയും.. അപ്പോഴാണ് പിന്നിൽ നിന്നും ഒരു വിളി കേട്ടത്...

തങ്ങളെയാണ് വിളിക്കുന്നത് എന്ന് മനസ്സിലായതും  അവർ പിടിച്ചു കെട്ടിയ പോലെ നിന്നു.... ഇനി ഏതാണാവോ അടുത്ത കുരിശ് എന്നും പറഞ്ഞു അശ്വതി സ്വയം തലക്കടിച്ചു....

മീര പ്രത്യേകിച്ച് ഭാവങ്ങൾ ഒന്നുമില്ലാതെ തിരിഞ്ഞു നിന്നു...

സുമുഖനായ ഒരു ചെറുപ്പക്കാരൻ  രണ്ട്  മൂന്നു പേരും കൂടെയുണ്ട്,, അവൻ മീരയെയും അച്ചുവിനെയും അടിമുടി നോക്കിക്കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു..

നെറ്റിയിലേക്ക് മാറി വീണ   മുടി വിരൽ കൊണ്ട് ഒതുക്കി അവൻ മീരയുടെ അടുത്തേക്കി ഗൗരവത്തോടെ  നടന്നു .......
അവളുടെ അടുത്ത് ചെന്നു നിന്നു ..എന്നിട്ട് അവളുടെ തോളിലൂടെ കയ്യിട്ടു ....മീരയുടെ ഗൗരവം നിറഞ്ഞ മുഖത്തു  പതുക്കെ പുഞ്ചിരി തെളിയാൻ തുടങ്ങി ...പതിയെ അവർ രണ്ടുപേരും മനസറിഞ്ഞു ചിരിക്കാൻ തുടങ്ങി ..പക്ഷെ അശ്വതിക്കി ഒന്നും മനസിലായില്ല ....

\"ഹലോ ഹലോ .....ഇവടെ എന്താ ഇപ്പൊ സംഭവിക്കുന്നെ ...അല്ല വാവേ നിനക്ക് എന്താ ഇപ്പൊ ദേഷ്യം വരത്തെ ....\" അച്ചു ചെറിയ ദേഷ്യത്തോടെ ചോദിച്ചു

\"അച്ചു ഇത് എന്റെ അമ്മാവന്റെ മോനാ ...ചങ്ക് ...പേര് ശ്രീകുട്ടൻ ...പേര് കോമഡി അല്ലെ ..\"മീര അവന്റെ വയറ്റിൽ ഇടിച്ചു ..

\"ആാാാ ......ഡി പിശാശ്ശെ ....വേദനിക്കുന്നു ..\"ശ്രീ വയറു പൊത്തിപിടിച്ചു 

\"അയ്യേ ....പാൽകുപ്പി .\"അവൾ അവനെ കളിയാക്കി

ശ്രീ അവന്റെ കൂട്ടുക്കാരെ പരിചയപെടുത്താൻ തുടങ്ങി ..
\"ഡി ....ഇതാണ് ഞാൻ പറയാറുള്ള എന്റെ ഫ്രണ്ട്‌സ് ...അജുമൽ ,അഭി ,ഫൈസൽ ,പ്രവീൺ ......\"

മീര അവരെ നോക്കി ചിരിച്ചു ..

\"അല്ല ....എണ്ണം പോരല്ലോ കുട്ടേട്ടാ .. ഇനിയും ഉണ്ടല്ലോ മൂന്നെണ്ണം ..അവർ എവിടെ ....\"മീര ശ്രീയുടെ കയ്യിൽ ചുറ്റി പിടിച്ചു  ചോദിച്ചു

\"ആഹ്ഹ്..... അവർ അവിടെ എവിടെങ്കിലും കാണും ...വാ നമുക്ക് ഗ്രൗണ്ടിലേക്ക് പോവാം ..അവുടെ സൂപ്പർ അഹ് ..\"ശ്രീ മീരയുടെ കയ്യിൽ പിടിച്ചു വലിച്ചു

\"No ......ഞാൻ വരില്ല ..\"
അവൾ പിന്നോട്ട് വലിഞ്ഞു

\"എന്ത് പറ്റിഡാ ...\"ശ്രീ വാത്സല്യത്തോടെ ചോദിച്ചു

\"എനിക്കി വിശക്കുന്നു ...\"അവൾ നിഷ്കളങ്കതയോടെ പറഞ്ഞു

\"നിനക്ക് എന്താ വേണ്ടേ ...\"അവന്റെ ചിരിച്ചു കൊണ്ട് ചോദിച്ചു

\"മ്മ്മ്മ്മ് .....\"മീര തടിയിൽ വിരൽ വച്ചു ആലോചിച്ചു എന്നിട്ട് പറഞ്ഞു
\"അല്ലെങ്കി വേണ്ട ..വാ പോവാം ..\"മീര അശ്വതിയുടെ കയ്യിൽ പിടിച്ചു ..അവരുടെ കൂടെ പോയി ...

ഗ്രൗണ്ടിന്റെ സൈഡിലായി വലിയ വാകമരം ..പല പല വശത്തായി റാഗിങ് ഇപ്പോഴും നടക്കുന്നുണ്ട് ..ഗ്രൗണ്ടിലേക്ക് ഇറങ്ങാനായി കുറച്ചു പടികളും ...അവർ എല്ലാവരും ആ സ്റ്റെപിൽ  ഇരുന്നു ...

\"ഇവിടം കൊള്ളാലോ കുട്ടേട്ടാ ....\"അവൾ ശ്രീയുടെ അടുത്തിരുന്നു

\"അതാണ് ഞങ്ങളുടെ കോളേജ് ...\"

\"കുട്ടേട്ടന്റെ വേറെ ഫ്രണ്ട്‌സ് എവിടെ ...കുട്ടേട്ടൻ ഏത് നേരവും അവരെ കുറിച്ചല്ലേ പൊക്കി പറയാറ് ....\" മീര അവനോട് വീണ്ടും ചോദിച്ചു

\"വാവേ അത് പിന്നെ അവര് .....\"അവൻ പറയാൻ മടിച്ചു ..

\"കുട്ടേട്ടൻ എന്തിനാ കെടന്ന് വിക്കുന്നെ ...\"മീര അവന്റെ തോളിൽ പിടിച്ചു

\"ഞാൻ അവരെ ഇങ്ങോട്ട് വിളിക്കാം ...നീ ഇനി അവരെ നേരിട്ട് കണ്ടാൽ മതി ..ഇനി എക്സ്പ്രെഷൻ ഇട്ട് ബോർ ആക്കുന്നില്ല ....\" അതും പറഞ്ഞു ശ്രീ അവരെ ഫോണിൽ വിളിച്ചു ..
\"അവർ ഇപ്പൊ വരും വാവാച്ചി ...\"അവൻ അവളുടെ താടിൽ പിടിച്ചു കൊഞ്ചിച്ചു
കുറച്ചു നേരം അവൾ അവന്റെ ഫ്രണ്ട്‌സിനോട് സംസാരിച്ചിരുന്നു ..താമസിക്കാതെ എല്ലാവരും മീരയോട് കട്ടക്ക് കൂട്ടായി ...അശ്വതി ശ്രീയെ പരിചയപെട്ടു

\"കുട്ടേട്ടാ ഞാൻ കൊറേ നേരായി വെയിറ്റ് ചെയ്യുന്നു അവർ ഇന്ന് തന്നെ വരുവോ ..\" മീര അത് പറഞ്ഞു നിർത്തിയതും പിന്നിൽ നിന്നും വിളി വന്നു

\"ഡാ ..കുട്ടാപ്പി ...\"അച്ചുവും മീരയുo ഒഴികെ ബാക്കി എല്ലാവരും അങ്ങോട്ട് നോക്കി ..

\"ആഹാ ..ദേ ..നീ അന്നെഷിച്ച മൂന്നു പേര് ...\"
ശ്രീ പറഞ്ഞതും മീര ചിരിച്ചുകൊണ്ട് തിരിഞ്ഞ് നോക്കി .
താമസിയാതെ ആ ചിരി മാഞ്ഞു ..അവൾ ദേഷ്യത്തോടെ ശ്രീയെ നോക്കി ....

😠😠😠😠😠😠😠😠😠😠😠😠

തുടരും .......





നീലി .



എന്റെ മാത്രം കണ്ണഴകി 3

എന്റെ മാത്രം കണ്ണഴകി 3

4.8
1245

Part 3മീര ദേഷ്യത്തോടെ ശ്രീയെ നോക്കി എന്നിട്ട് ബാഗ് എടുത്ത് അവിടെ നിന്നും പോകാൻ ഒരുങ്ങി ...പെട്ടെന്ന് ശ്രീ അവളെ പിടിച്ചു നിർത്തി \"മോളെ ...പോവല്ലേ ..എനിക്കി അറിയാം രാവിലെ ഇവരുടെ കൂടെ നീ പ്രശ്നം ഉണ്ടാക്കി എന്ന് എനിക്കി അറിയാം .....പക്ഷെ ...\"അവൻ കേണു ...ശ്രീയെ പറഞ്ഞൂ മുഴുവിക്കാൻ അനുവദിക്കാതെ മീര അവന്റെ കൈ തട്ടിമാറ്റി നടന്നു ... മീര അവരയുടെ മുന്നിൽ എത്തി .അവൾ ഒന്നു നിന്നു \"ഹും ....നിങ്ങൾ ആണല്ലേ അഹ് മഹാ സംഭവങ്ങൾ ..അരുൺ ,അഖിൽ ,മഹി ..ഹും ....\"മീര പുച്ഛിച്ചു ശ്രീ അവളുടെ അടുത്തേക്കി വന്നു ... \"മോളെ ...\"ശ്രീ അവളെ സമാധാനിപ്പിക്കാൻ നോക്കി പക്ഷെ അവൾ കൈ കൊണ്ട് തടഞ്ഞു \"കുട്ടേട്ടൻ ഒന്നും പറയണ്ട ...