Aksharathalukal

THE SECRET-24

Part-24 

✍️MIRACLE GIRLL

\" സത്യത്തിൽ ഇതിൽ തെറ്റുകാരി ഞാനാണ്, നിങ്ങളെ ഞാൻ തന്നെയാണ് ഞങ്ങളുടെ ജീവിതത്തിലേക്ക് വിളിച്ച് വരുത്തിയത്..നിങ്ങളെ പോലെ ഒരു സ്ത്രീയാണ് ല്യുവിന്റെ യഥാർത്ഥ സഹോദരി എന്ന് അറിഞ്ഞാൽ അവള് തകർന്നു പോകും..ഇന്നേ വരെ അന്ന ആർക്ക് മുൻപിലും അപേക്ഷിച്ചിട്ടില്ല,,, എന്നാല് , ഇന്ന് ആദ്യമായിട്ട് ഞാൻ നിങ്ങളോട് അപേക്ഷിക്കാം, ഞങ്ങളെ ജീവിതത്തിൽ ഒരു കരടായി ഇനി നിങൾ ഉണ്ടാവരുത്..\" നിറഞ്ഞു തൂവിയ മിഴികളോടെ തന്നെ നോക്കി കൈ കൂപ്പി നിൽക്കുന്ന അന്നയെ കണ്ട് അമീറക്ക് വല്ലായ്മ തോന്നി. അതിനെക്കാൾ ഏറെ അവളെ വേദനിപ്പിച്ചത് അന്നയുടെ വാക്കുകൾ ആയിരുന്നു. അവള് പറഞ്ഞതെല്ലാം ശരിയാണ്.. അവരുടെ ജീവിതത്തിലേക്ക് താൻ കൂടുതൽ കടന്നുചെല്ലാൻ പാടില്ല,, അത് ഇശലിന്റെ സന്തോഷത്തെ തല്ലി കെടുത്തുക മാത്രമേ ചെയ്യൂ. എന്നാല്, ഈ സാഹചര്യത്തിൽ ഇവരെ ഒരിക്കലും തനിച്ചാക്കാൻ അവൾക്ക് സാധിക്കില്ല. ശത്രുക്കളിൽ നിന്നും തന്റെ ജീവൻ കൊടുത്തായാലും അവരെ രക്ഷിച്ചെ പറ്റൂ..

\" ഞാൻ നിങ്ങൾക്ക് എതിരെയുള്ള എല്ലാ തെളിവുകളും നശിപ്പിക്കാം, ആ വീഡിയോ ക്ലിപ്പ് ഡിലീറ്റ് ചെയ്തോളാം, കാരണം അതിനേക്കാൾ ഒക്കെ എനിക്ക് ഇമ്പോട്ടന്റ്‌ ല്യുവാണ്\" അവളിൽ നിന്നും മറുപടി ഒന്നും ലഭിക്കാതെയായപ്പോൾ അവള് വീണ്ടും പറഞ്ഞു. 
അതും കൂടെ കേട്ടതും അമീറ അവളെ നോക്കി കൊണ്ട് ഒന്ന് പുഞ്ചിരിച്ചു. ആ ചിരിക്ക് പിന്നിലെ അർത്ഥം അന്നക്ക്‌ മനസ്സിലായില്ല. അവളുടെ ചുണ്ടിൽ വിരിഞ്ഞ ആ ചിരിക്ക് എന്തോ വല്ലാത്ത പ്രത്യേകത അവൾക്ക് തോന്നി. ആ ചിരിക്ക് പിന്നിൽ താൻ പറഞ്ഞ വാക്കുകൾ മുറിപ്പെടുത്തിയതിന്റെ നോവ്  ആയിരിക്കുമെന്ന് അവള് ചിന്തിച്ചില്ല. കാരണം, അവരെ പോലെ ക്രൂരയായ ഒരു സ്ത്രീയെ വാക്കുകൾ കൊണ്ടൊന്നും വേദനിപ്പിക്കാൻ സാധിക്കില്ലെന്ന തെറ്റിദ്ധാരണയിൽ ഉറച്ചു നിൽക്കുകയായിരുന്നു അന്ന.
അവളുടെ പുഞ്ചിരി കാണെ അന്ന ഒരു അത്ഭുതത്തോടെ അവളെ തന്നെ നോക്കി.

\" അന്ന, എനിക്ക് നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരാൻ ഒട്ടും ആഗ്രഹമില്ല.. എന്നാലും, നീ അറിയാത്ത ഒരു കാര്യമുണ്ട്. നീ ഏത് നിമിഷവും വേണമെങ്കിലും കൊല്ലപ്പെടാം, നിന്റെ കയ്യിലുള്ള ഈ മുറിവാണ് ഞാൻ ഇപ്പൊ പറഞ്ഞതിന്റെ തെളിവ്. നീ മാത്രമല്ല, ഇഷലിനെയും അവർ കൊല്ലാൻ ശ്രമിക്കും. എനിക്ക് അവരിൽ നിന്ന് നിങ്ങളെ രക്ഷിച്ചെ പറ്റൂ. നിങൾ സേഫ് ആകുന്ന ഒരു സാഹചര്യം ഉണ്ടാകുന്നത് വരെ. അത്രയും കാലം ഞാൻ നിങ്ങളുടെ പിറകെ തന്നെയുണ്ടാകും. Bcoz lyu is my sister,, I want to protect her\" അന്നയുടെ കയ്യിലെ മുറിവിലേക്ക്‌ നോക്കി കൊണ്ട് അവള് പറഞ്ഞത് കേട്ട് അന്ന തറഞ്ഞു നിന്നു. അമീറ അവസാനം പറഞ്ഞ വാചകം അവളുടെ മനസ്സിൽ വല്ലാതെ പതിഞ്ഞു. അത് അവളിൽ അസ്വസ്ഥത ഉണ്ടാക്കി. അവള് അതിനെ മറച്ചു പിടിക്കാനെന്ന പോലെ അവളിൽ നിന്നും മുഖം തിരിച്ചു. 

\" പക്ഷേ, ആരാ ഞങ്ങളെ കൊല്ലാൻ ശ്രമിക്കുന്നത്? അതിന് മാത്രം, ഞങൾ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല..ഉണ്ടോ?\" 
പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ അന്ന ചോദിച്ചതും, അമീറയുടെ ചുണ്ടിൽ ഒരു വന്യമായ പുഞ്ചിരിയായിരുന്നു.

\" നീ തെറ്റ് ചെയ്തിട്ടുണ്ട്, ഞങ്ങളെ പോലെയുള്ള ക്രിമിനൽസ് അല്ല, evils നെ നിയമത്തിന് മുമ്പിൽ കൊണ്ട് വരാൻ ശ്രമിച്ചത്. നീ വിശ്വാസിക്കുന്ന നിയമവും കോടതിയും ഒക്കെ നിന്റെ ജീവൻ എടുക്കാനെ ശ്രമിക്കൂ. കാരണം, പോലീസ് ഡിപ്പർട്ട്മെന്റിലെ തലപ്പത്ത് ഇരിക്കുന്നവർ പോലും കാസ്ട്രാ സ്ക്വാഡിലെ മെമ്പർസ് ആണ്. കാസ്ട്രാ സ്ക്വാഡിനെതിരെ നിനക്ക് തെളിവുകൾ ലഭിച്ച കാര്യമെല്ലാം അവർ എന്നോ അറിഞ്ഞ് കഴിഞ്ഞു. എനിക്ക് വരുന്ന ഓരോ ഫോൺ കോൾസും അവർ ടേപ്പ് ചെയ്തിരുന്നു. അപ്പോ നിനക്ക് ഊഹിച്ചൂടെ എന്തിനാണ് അവർ നിന്റെ പിന്നാലെ വരുന്നതെന്ന്..\" അമീറ പറയുന്നതെല്ലാം ഒരു ഞെട്ടലോടെയാണ് അന്ന കേട്ടത്. അവളുടെ ഉള്ളിൽ അമീറയെ കുറിച്ച്  ഒരുപാട് സംശയങ്ങൾ മൊട്ടിട്ടു. അവള് അപ്പോഴും മൗനം പാലിച്ചതല്ലാതെ ഒന്നും പറയാൻ തുനിഞ്ഞില്ല.

\" അന്നാ..നീയീ ലോകത്തെ കുറിച്ച് വിചാരിച്ച് വെച്ചിരിക്കുന്നതെല്ലാം തെറ്റാണ്. ഇൗ ലോകത്തിൽ ദൈവത്തിനോ നന്മക്കോ ഒരു സ്ഥാനവും ഇല്ല, തിന്മയെ കൂട്ട് പിടിക്കുന്നവർക്ക്‌ മാത്രമേ നാളെ രാജാവാകാൻ കഴിയൂ..Now, The Evil Power is ruling the world\"  
അവള് അതും പറഞ്ഞുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റ് നിന്ന് അന്നയെ നോക്കി.

\" കയ്യിന്‌ വയ്യാത്തതല്ലെ..നല്ല തണുപ്പ് ഉണ്ട്. വീട്ടിലേക്ക് പോകാൻ നോക്ക്\" 

അമീറ അവളെ നോക്കി അതും പറഞ്ഞുകൊണ്ട് അവിടെ നിന്നും തിരിഞ്ഞു നടന്നു. അന്നയും അവിടെ നിന്ന് എഴുന്നേറ്റ് അവളുടെ കൂടെ നടന്നു.

അപ്പോഴും അവളുടെ മനസ്സിൽ അമീറ പറഞ്ഞ വാക്കുകൾ ആയിരുന്നു. നിശബ്ദമായിരുന്നു ഇരുവരും,,എന്നാല് ഇരുവരുടെയും മനസ്സിൽ എന്തിന്റെയോ തിരമാല അലതല്ലികൊണ്ടിരുന്നു. അസ്വസ്ഥമായ അവരുടെ മനസ്സിനെ സ്വസ്ഥമാകാൻ ആ പ്രകൃതിക്ക് പോലും സാധിച്ചില്ല. 

കുന്നിന് താഴെ എത്തിയതും അമീറ തന്റെ കാർ പാർക്ക് ചെയ്തിടത്തേക്ക്‌ നടക്കാൻ ഒരുങ്ങി, പെട്ടന്നെന്തോ ഓർത്ത പോലെ അവൾ അന്നയെ നോക്കി.

\" വാ,,,ഞാൻ വീട്ടിലേക്ക് ആക്കാം\" അവൾ ചോദിച്ചതിന് അന്ന ഒരു പുഞ്ചിരിയോടെ അവളെ നോക്കി.

\" വേണ്ട,,ഞാൻ കാർ എടുത്തിട്ടുണ്ട്..\" അന്ന അവളുടെ കാർ പാർക് ചെയ്തിടത്തേക്ക് ചൂണ്ടികൊണ്ട് പറഞ്ഞു.

\" വയ്യാത്ത കയ്യും വെച്ച് ഒരുപാട് ലോങ് ഡ്രൈവ് ചെയ്യേണ്ടേ,,,ഞാൻ നിന്നെ ഡ്രോപ്പ് ചെയ്തൊളാം..വാ\" എന്നും പറഞ്ഞ് കൊണ്ടവൾ അന്നയെ വിളിച്ചതും, അവള് മറുത്തൊന്നും പറയാതെ അവളുടെ കൂടെ പോയി. 

ഡ്രൈവ് ചെയ്യുന്നതിനിടെ ഇരുവരും ഒന്നും സംസാരിച്ചില്ല. അന്ന ഇടക്കിടെ അമീറയെ നോക്കുന്നുണ്ടായിരുന്നു. 

\"ഇവൾ യഥാർത്ഥത്തിൽ എന്റെ ശത്രുവാണോ, അതോ മിത്രമോ?\" അന്ന അവളോട് തന്നെ ചോദിച്ചു.

ഇനി ഇവൾ പറഞ്ഞത് പോലെ തിന്മയാണോ ലോകത്തെ ഭരിക്കുന്നത്? അങ്ങനെ ഒരായിരം ചിന്തകളും അവളുടെ മനസ്സിലേക്ക് ഓടി വന്നു.

അമീറ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളും അവളുടെ മനസ്സും തമ്മിൽ എന്തോ വലിയ വാക്കേറ്റം നടക്കുന്നുണ്ടെന്ന് അവളുടെ പ്രവൃത്തിയിൽ നിന്ന് തന്നെ അവൾക്ക് മനസ്സിലായി. അവള് മനസ്സിൽ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നതിനൊപ്പം അവളുടെ കൈകളും ചലിക്കുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ അമീറ ഒരു ചെറു ചിരിയോടെ അവളെ നോക്കി കാർ നിർത്തി. 

പെട്ടെന്ന്, കാർ നിന്നതും അന്ന ഒരു ഞെട്ടലോടെ അമീറയെ നോക്കി. 

\" വീടെത്തി, ഇറങ്ങുന്നില്ലെ?\" അമീറ ചോദിച്ചു.

അപ്പോഴാണ് കാർ തന്റെ വീടിന് മുൻപിലാണ് നിൽക്കുന്നതെന്ന് അവള് ശ്രദ്ധിച്ചത്. അവള് ചൊടിയിൽ ഒരു ചെറു ചിരി വരുത്തിക്കൊണ്ട് അമീറയെ നോക്കി നന്ദി പറഞ്ഞ് കാറിൽ നിന്നും ഇറങ്ങാനായി ഡോറു തുറന്നതും അമീറ അവളുടെ കയ്യിൽ പിടിച്ചു. അത് കണ്ട് ഒരു സംശയത്തോടെ അന്ന അവളെ നോക്കി.

\" ചുറ്റും ശത്രുക്കളാണ്...ശ്രദ്ധിക്കണം,, എന്തെങ്കിലും അത്യാവശ്യം വന്നാൽ വിളിക്കണം \" അമീറ സൗമ്യമായ സ്വരത്തിൽ അത് പറഞ്ഞതും, അന്നയുടെ കണ്ണുകൾ എന്ത് കൊണ്ടോ നിറഞ്ഞു. അവള് അത് അമീറ കാണാതെ തുടച്ചു മാറ്റി. 

അപ്പോഴാണ് അവള് അമീറയുടെ നമ്പർ ഡിലീറ്റ് ചെയ്ത കാര്യം ഓർത്തത്. അവള് എന്ത് ചെയ്യും എന്നറിയാതെ അമീറയെ നോക്കിയതും അവള് തന്നെ നോക്കി നിൽക്കുകയായിരുന്നു.

\" നിന്റെ ഫോൺ താ..\" അമീറ ചോദിച്ചതും, അന്ന ഒരു സംശയത്തോടെ അവളുടെ ബാഗിൽ നിന്നും ഫോണെടുത്ത് അവൾക്ക് നേരെ നീട്ടി.

അമീറ അവളുടെ ഫോണിൽ തന്റെ നമ്പർ സേവ് ചെയ്ത് കൊടുത്തു. എന്നിട്ട് ബ്ലോക്ക് ലിസ്റ്റില് കിടക്കുന്ന അവളുടെ നമ്പർ അൺബ്ലോക്ക് ചെയ്തു. 

അവളുടെ പ്രവൃത്തി കണ്ട് അന്ന അവളെ വായും പൊളിച്ച് നോക്കിയതും, അമീറ ഒരു ചിരിയോടെ ഫോൺ തിരികെ നൽകി. അന്ന അപ്പൊൾ തന്നെ കാറിൽ നിന്നും പുറത്തിറങ്ങി, ഒരു പുഞ്ചിരിയോടെ അമീറയെ നോക്കി. 

\" നിങൾ പറഞ്ഞില്ലേ തിന്മയാണ് ലോകത്തെ ഭരിക്കുന്നതെന്ന്,, എങ്കിൽ ദുഷ്ട ശക്തികളെക്കാൾ ഒക്കെ പതിന്മടങ്ങ് ശക്തിയുള്ള ഒന്നുണ്ട്..ദൈവം.. ആ ദൈവം ഒന്ന് കണ്ണ് തുറന്നാൽ, ഇൗ ലോകം തന്നെ ബാക്കിയുണ്ടായെന്ന് വരില്ല...അത് വരെയുള്ളൂ തിന്മയുടെ വിളയാട്ടം..\" അന്ന ഒരു പുഞ്ചിരിയോടെ പറഞ്ഞു.

അത് കേട്ട് അമീറ ഒന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് അന്നയെ നോക്കി.

\" May be...I don\'t Know..\" അവൾ അതും പറഞ്ഞ് കൊണ്ട് കാർ സ്റ്റാർട്ട് ചെയ്ത് അവിടെ നിന്നും പോയി. 

അന്ന അവള് പോയതും ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് വീടിനകത്തേക്ക് പോയി. ല്യുവിന്റെ റൂമിൽ ചെന്നപ്പോൾ അവള് മൂടി പുതച്ചു കിടന്നു നല്ല ഉറക്കമാണ്. 

അന്ന അവൾക്കരികിലായി ഇരുന്നുകൊണ്ട് അവളുടെ മുടിയിലൂടെ വിരലോടിച്ചു.

\" നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല..നീ എന്നും എന്റെ അനിയത്തികുട്ടിയായി എന്റെ കൂടെ തന്നെ വേണം\" അതും പറഞ്ഞ് കൊണ്ട് അവള് ല്യുവിൻെറ നെറ്റിയിൽ ചുബിച്ചു.

****************************

എന്തോ ദുസ്വപ്നം കണ്ട് അജു ഞെട്ടിയെഴുന്നേറ്റതും, കോളിംഗ് ബെൽ ശബദിച്ചതും ഒരുമിച്ചായിരുന്നു. സമയം നോക്കിയപ്പോൾ ഒരു മണിയാകാറായിട്ടുണ്ട്. 
അവൻ മുഖം കൈ കൊണ്ട് അമർത്തി തുടച്ച്, പോയി ഡോർ തുറന്നു.

അപ്പൊൾ അവിടെ നിന്നും തിരിഞ്ഞു നടക്കാൻ ഒരുങ്ങുകയായിരുന്നു അമീറ.

\" അമീറാ\" അവൻ ഉറക്കെ വിളിച്ചതും അവള് പെട്ടെന്ന് തിരിഞ്ഞു നോക്കി. 

അപ്പൊൾ വലിയ ശബ്ദത്തിൽ ഇടിയോടൊപ്പം മിന്നൽ വെട്ടം അവളുടെ മുഖത്തേക്ക് വീണതും, അവള് ഓടി അവന്റെ വീടിനകത്തേക്ക് കയറി.

അവളാകെ നനഞ്ഞു കുളിച്ചു നിൽക്കുകയായിരുന്നു. പുറത്ത് നല്ല മഴയും ഇടിയും ഉള്ള കാര്യം അജു അപ്പോഴാണ് ശ്രദ്ധിച്ചത്. അവൻ ഡോർ അടച്ചുകൊണ്ട് അവളെ നോക്കി.

\" ഇത്രയും മഴയുണ്ടായിട്ട്‌ ഞാൻ അറിഞ്ഞില്ലല്ലോ..\" അവൻ പറഞ്ഞതും അമീറ അവനെ തുറിച്ച് നോക്കി.

\" എത്ര നേരായി ഞാൻ ആ കോളിംഗ് ബെൽ അടിക്കുന്നു..അവസാനം ഞാൻ പോവാൻ നിക്കായിരുന്നു.. അപ്പോഴാ നീ വിളിച്ചെ\" അവള് പറഞ്ഞതും അവൻ അവന്റെ തലക്ക് തന്നെ ഒന്ന് കൊട്ടി.

\" ഞാൻ ഒന്നും അറിഞ്ഞില്ല മോളെ..നല്ല ഉറക്കം ആയിരുന്നു..\" അവൻ പറഞ്ഞു.

\" അത് മനസ്സിലായി,, ആന കുത്തിയാൽ അറിയില്ല..അമ്മാതിരി ഉറക്കം\" അവള് അതും പറഞ്ഞുകൊണ്ട് അവന്റെ റൂമിലേക്ക് പോയി, ഷെൽഫിൽ നിന്നും ഒരു ടവൽ എടുത്ത് തല തുവർത്തി കൊണ്ടിരുന്നു.

അവൻ ആ ഷെൽഫിന്റെ മുകളിൽ നിന്നും ഒരു ഷോർട്സും ടി ഷർട്ടും എടുത്ത് അവൾക്ക് നേരെ നീട്ടി. 

\" പോയി ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത് വാ..\" അവൻ പറഞ്ഞു. അവള് ആ ഡ്രസ്സ് വാങ്ങിച്ച് ഡ്രസ്സിംഗ് റൂമിൽ പോയി ചെയ്ഞ്ച് ചെയ്ത് അവന്റടുത്തേക്ക് വന്നു. 

\" നീ എവിടന്ന് വരുവാ??\" അവൻ ചോദിച്ചു.

\" അന്നയുടെ അടുത്ത് പോയിരുന്നു\" അവള് അതും പറഞ്ഞ് കൊണ്ട് ബെഡിലേക്ക് കിടന്നതും, അവനും അവൾക്ക് അടുത്ത് തന്നെ കിടന്നു.

\" അജു...ഒരു ദിവസം നമ്മൾ ബ്രേക്ക് അപ്പ്‌ ആയാൽ നീ വേറെ ഗേൾ ഫ്രണ്ട്നെ നോക്കുമോ..\" അവള് അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ട് ചോദിച്ചു.

\" ഒരിക്കലുമില്ല...ഒന്നിനെ നോക്കിയപ്പോ തന്നെ നമ്മുടെ ഫുൾ ബോധം പോയിട്ടുണ്ട്.. ഞാനെ സിംഗിൾ ആയി നടന്നോളാം..\" അവൻ ഒരു ചിരിയോടെ പറഞ്ഞു.

\" ഞാൻ സീരിയസ് ആയിട്ടാ അജു..\" കുറച്ച് കൂടെ ഗൗരവമേറിയ സ്വരത്തിൽ അവള് അത് ചോദിച്ചതും, അജു അവളെ ഒന്ന് തുറിച്ച് നോക്കി.

\" അങ്ങനെ നീയെന്നെ വിട്ട് പോകുമോ..?\" അവൻ ഒരു നിർവികാരതയോടെ അവളുടെ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി കൊണ്ട് ചോദിച്ചതും, അവള് അതെയെന്ന് തലയാട്ടി. 

അവൻ അത് കണ്ട് ഒന്നും പറയാതെ തലക്ക് പിന്നിൽ ഇരുകയ്യും വെച്ചുകൊണ്ട് കണ്ണടച്ച് കിടന്നു.

\"അജു...\" അവള് പതിയെ വിളിച്ചതും, അവൻ കണ്ണ് തുറന്ന്, തല ചെരിച്ച് അവളെ നോക്കി.

\" അങ്ങനെ പിരിയുന്ന ഒരു ദിവസമുണ്ടെങ്കിൽ അത് എന്റെ മരണത്തോടെയായിരിക്കും..നിനക്ക് എന്നെ മടുത്ത് തുടങ്ങുമ്പോൾ എന്നെ അങ്ങ് കൊന്നു  കളഞ്ഞേക്ക്‌..\" അവൻ പറഞ്ഞ മറുപടി കേട്ട് അവള് പൊട്ടി ചിരിച്ചു. അത് കണ്ട് അവൻ നെറ്റി ചുളിച്ച് അവളെ നോക്കി.

\" അജു..മനുഷ്യൻ എന്നാൽ മറക്കുന്നവൻ എന്നാണ്..നീ ഇപ്പൊ എനിക്ക് തന്ന ഇൗ വാക്ക് നീയൊരിക്കൽ മറക്കും..ഒരിക്കൽ കാലം തെളിയിക്കും നീ ഇന്ന് എനിക്ക് തന്ന  വാക്ക് വെറും പൊള്ളയായിരുന്നെന്ന്‌..അതിനിനി അധിക കാലം ഒന്നുമില്ല..\" അവള് ഒരു പുഛ ചിരിയോടെ പറഞ്ഞതും, അജു അവളെ ഒന്ന് തുറിച്ച് നോക്കിക്കൊണ്ട് അവളെ അവന്റഡുത്തേക്ക്‌ വലിച്ചിട്ടു.

അവന്റെ കണ്ണുകൾ വല്ലാതെ ചുവന്നു കലങ്ങിയിരുന്നു. അത് സങ്കടം കൊണ്ടാണോ, അതോ ദേഷ്യം കൊണ്ടാണോ എന്ന് അവൾക്ക് മനസ്സിലായില്ല. അവന്റെ മുഖത്തെ ഭാവം എന്താണെന്ന് അവൾക്ക് ഊഹിച്ചെടുക്കാൻ പോലും കഴിഞ്ഞില്ല. അവന്റെ ചുണ്ടുകൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. അവന്റെ ഇടതെ ചെവിയിൽ ചുവന്ന നിറം കലർന്നതായി കാണപ്പെട്ടു. അവള് ഒരു പേടിയോടെ അവന്റെ കണ്ണിലേക്ക് നോക്കിയതും, നിമിഷ നേരം കൊണ്ട് അവൻ അവളുടെ ചുണ്ടിലേക്ക് ആഴ്ന്നിറങ്ങി. അവളുടെ കീഴ്ചുണ്ടിനെ അവൻ അവന്റെ ദന്തങ്ങളാൽ കടിച്ചെടുത്തു. ആ വേദന അസഹനീയമായിരുന്നു. അവള് പോലും അറിയാതെ അവളുടെ കൺകളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി. തന്റെ ശരീരത്തിലുള്ള അവന്റെ പിടി മുറുകുന്നത് അവള് അറിഞ്ഞു. അവൻ വീണ്ടും വീണ്ടും എന്തോ ദേഷ്യം തീർക്കുന്നത് പോലെ അവളുടെ കീഴ്ചുണ്ടിനെ കടിച്ചെടുത്തു. ചുണ്ടിന്റെ ഒരു സൈഡിലായി പൊട്ടിയതും, അവിടെ നിന്നും രക്തം കിനിയുന്നതും അവള് അറിഞ്ഞു. അവൻ ആ ഭാഗം നുണഞ്ഞെടുത്തു ശേഷം, അവന്റെ ചുണ്ടുകൾ തന്റെ മേൽചുണ്ടിൽ അമരുന്നത് അവള് അറിഞ്ഞു. അവിടെയും അവൻ വല്ലാത്ത ഒരാർത്തിയോടെ കടിച്ചെടുത്തു. അവൾക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് വന്നതും അവനെ തളളി മാറ്റി കൊണ്ട് അവള് കിതച്ചു. അവള് അവനെ നോക്കിയപ്പോൾ അവൻ തന്നിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ്. ഇത്തവണ അവന്റെ കണ്ണിൽ അവൾക്ക് കാണാൻ സാധിച്ചത് കാമമോ, പ്രണയമോ അല്ലായിരുന്നു മറിച്ച്, ഒരു നിർവികാരതയായിരുന്നു.

\" അജു.. പ്ലീസ്,, ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കണം\" അമീറ കിതപ്പടക്കി കൊണ്ട് പറഞ്ഞു.

\" നിനക്ക് എന്താ അമീറ പറയാനുള്ളത്...നീ പറയാൻ പോകുന്നത് എന്തായാലും അത് ഞാൻ ഒട്ടും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ്..So, plz leave me alone..\" അവളിൽ നിന്നും മുഖം തിരിച്ചു കൊണ്ട് അവൻ പറഞ്ഞു.

\" Okey, but I am hungry.. എനിക്ക് എന്തെങ്കിലും കഴിക്കാൻ തായോ\" അവള് വയറിൽ ഉഴിഞ്ഞുകൊണ്ട്‌ അവനെ നോക്കി ചോദിച്ചു. 

\"ഇൗ നേരത്തോ..?\" അവൻ നെറ്റി ചുളിച്ച് കൊണ്ട് ചോദിച്ചു.

\" ആഹ്..വിശപ്പിന് അങ്ങനെ സമയവും കാലവും ഒന്നുമില്ല..നീ കഴിക്കാൻ എന്തെങ്കിലും എടുക്ക്\" 

\" ഇവിടെ ഒന്നും ഇല്ല.. ഫ്രൂട്സ് എന്തെങ്കിലും കാണും..നോക്കട്ടെ..\" എന്നും പറഞ്ഞ് കൊണ്ട്  അവൻ എഴുന്നേറ്റ് കിച്ചനിലേക്ക്‌ പോയി. അമീറയും അവന്റെ പിറകെ തന്നെ പോയി. 

അജു ഫ്രിഡ്ജിൽ നിന്നും ഒരു ആപ്പിൾ എടുത്ത് കട്ട് ചെയ്യാൻ തുടങ്ങിയിരുന്നു.
\"ആഹ്..ശ്ശ്\" അത് കട്ട് ചെയ്യുന്നതിനിടെ അവന്റെ വിരലും അറിയാതെ മുറിഞ്ഞതും, അമീറ അവന്റഡുതേക്ക്‌ ചെന്നു.

\" എന്താ അജു..??\" അവള് ചോദിച്ചു.

അവൻ അവന്റെ മുറിഞ്ഞ വിരൽ അവൾക്ക് നേരെ ഉയർത്തി കാണിച്ചു കൊടുത്തു.
മുറിവിൽ നിന്നും ചോര പൊടിയാൻ തുടങ്ങിയിരുന്നു.

\" വിരൽ ഒന്ന് മുറിഞ്ഞതാ..ഞാൻ ഫസ്റ്റ് എയ്ഡ് എടുത്തിട്ട് വരാം..\" എന്നും പറഞ്ഞ് അവൻ അവിടെ നിന്നും പോകാൻ തുനിഞ്ഞതും, അമീറ അവന്റെ കയ്യിൽ പിടിച്ച് അവിടെ തന്നെ നിർത്തി.

അവളുടെ നോട്ടം ചെന്നു പതിച്ചിരുന്നത് അവന്റെ മുറിവിലേക്കായിരുന്നു. അതിൽ നിന്നും രക്തം പൊടിയുന്നത് അവള് ഒരു കൗതുകത്തോടെ വീക്ഷിച്ചു. അവള് ആ വിരലിൽ നിന്നും കിനിയുന്ന ചോരയുടെ ഗന്ധം മൂക്കിലേക്ക് ആഞ്ഞ് വലിച്ചു.
പിന്നെ ഒരാർത്തിയൊടെ അവള് അതിനെ നുണഞ്ഞെടുത്തു.

അവള് ആ പച്ചചോരയുടെ ഇരുമ്പു ചുവ ആസ്വദിക്കുകയായിരുന്നു. 

അവളുടെ പ്രവൃത്തിയെല്ലാം ഒരത്ഭുതത്തോടെ വീക്ഷിക്കുകയായിരുന്നു അജു. അപ്പോഴും അവന്റെ ഉള്ളിൽ ഭയം അനുഭവപ്പെട്ടില്ല.

അമീറ അപ്പോഴാണ് തന്നെ ഉറ്റു നോക്കുന്ന അജുവിനെ ശ്രദ്ധിച്ചത്. അവള് നോക്കുന്നത് കണ്ട് അവൻ ഒന്നും പറയാതെ അവിടെ നിന്നും പോകാൻ തുനിഞ്ഞതും, അമീറ അവനെ പിടിച്ചു വെച്ചു.

\" അജു..ഞാൻ..\" അവള് എന്തോ പറയാൻ നിന്നതും, അജു അവൾക്ക് നേരെ കൈയുയർത്തി കാണിച്ചു.

\" നീ ഒന്നും പറയണ്ട..\" അവൻ പറഞ്ഞു.

അവൾക്ക് അപ്പൊൾ എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.

\" I know you\'re a psycho path..but, still I Love you..\" അവന് അവളുടെ മുഖം ഉയർത്തി പിടിച്ച് പറഞ്ഞു കൊണ്ട് അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.

\"എനിക്ക് നീയില്ലാതെ പറ്റില്ല അമീറാ...I want you..I am madly in love with you..I know, എനിക്ക് നിന്റെ കൂടെ ജീവിക്കാൻ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും..But, I will try to adjust..\" അവന് അവളിൽ നിന്നും അകന്നു മാറികൊണ്ട് അത്രയും പറഞ്ഞതും, അവളുടെ മുഖത്ത് ഒരു പുചഛിചിരി വിരിഞ്ഞു. അവൻ അത് കാണെ ഒരു സംശയത്തോടെ അവളെ നോക്കി.

\" Do you still believe, that I Love you..?\" അവള് ചോദിച്ചു.

അത് കേട്ട്, അവൻ എന്ത് പറയണമെന്ന് അറിയാതെ നിന്നു. 

അവള് അവനെ നോക്കി പൊട്ടി ചിരിച്ചു. അവളിൽ പെട്ടെന്നുണ്ടായ മാറ്റത്തെ അവൻ ഒരു അത്ഭുതത്തോടെ നോക്കി.

അവള് ഒരു ഭ്രാന്തിയെ പോലെ ആർത്തു ചിരിക്കുകയായിരുന്നു. അത് ഒരു അട്ടഹാസമായിരുന്നു.

അവള് പൊടുന്നനെ ചിരി നിർത്തി കൊണ്ട് അജുവിനെ ഉറ്റു നോക്കി. അവൻ അപ്പൊൾ അവളിൽ കണ്ടത് മറ്റൊരു മുഖമായിരുന്നു. അവൻ ആദ്യമായി കാണുകയായിരുന്നു അവളുടെ ഉള്ളിലെ പൈശാചികതയെ..

\"അജു..നീയൊരു മണ്ടനാണ്...നീയെങ്ങനെ ഇനിയുള്ള കാലം ജീവിക്കും..ഇത്രേം കാലം ഞാൻ നിന്നെ കബളിപ്പിക്കുകയായിരുന്നു..
അത് നിനക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല..
അല്ലെങ്കിലും, മനുഷ്യർ അങ്ങനെയാണ്..കാണുന്നതെല്ലാം സത്യമാണെന്ന് വിശ്വസിക്കും..പുറത്ത് നിന്ന് നോക്കുന്നവർക്ക് നമ്മൾ നല്ല കപ്പിൾസാണ്..നിനക്കും അങ്ങനെ തന്നെയായിരുന്നു..നിന്റെ മനസ്സിൽ ഞാൻ നിനക്ക് നല്ലൊരു ഗേൾഫ്രണ്ട് ആയിരുന്നു..but അതിന് പിറകിൽ എനിക്ക് എന്തെങ്കിലും ഇന്റെൻഷൻ ഉണ്ടാകുമോ എന്ന് നീ ഒരിക്കൽ എങ്കിലും ചിന്തിച്ചോ??\" 

അവള് പറഞ്ഞത് കേട്ട്, അവൻ നിശ്ചലനായി നിന്നു. 

\" Amirah..stop it,, ഇത് തമാശ പറയാനുള്ള നേരമല്ല..I\'m serious\" അവന് അത് പറഞ്ഞപ്പോഴും, അവന്റെയുള്ളിൽ അവള് തമാശ പറഞ്ഞതാകണെ എന്ന പ്രാർഥനയായിരുന്നു.

\" ഇതാണ് അജു നിന്റെ പ്രോബ്ലം...നീ എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കും..ഇപ്പൊ ഞാൻ ഒരു സത്യം പറഞ്ഞപ്പോൾ അത് accept ചെയ്യാൻ പോലും നിനക്ക് പറ്റുന്നില്ല..\" 

\"Can you plz stop this drama.. എനിക്ക് അറിയാം നിനക്ക് എന്നെ ഇഷ്ടമാണെന്ന്..എനിക്ക് അത് ഫീൽ ചെയ്തിട്ടുള്ളതാ...നീയെന്താ അമീറ ഇപ്പോ ഇങ്ങനെ behave ചെയ്യുന്നത്..അതിന് പിന്നിൽ എന്തെങ്കിലും കാരണം ഉണ്ടാകും..Tell me,, I can help you\" അവന് ഒരു ഭ്രാന്തനെ പോലെ അവളുടെ കൈ പിടിച്ചു  അലറിയതും, അവള് അവന്റെ കൈ തട്ടി മാറ്റി.

\" എനിക്ക് നിന്നോട് എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ അത് വെറും സഹതാപം മാത്രമായിരുന്നു അജു..Plz understand..You are very special to me..അത് കൊണ്ടാണ് ഞാൻ ഇത് പറയുന്നത്..\" അവള് അവന്റെ മുഖം കൈകളിൽ കോരിയെടുത്തു കൊണ്ട് മറ്റൊരു ഭാവത്തിൽ പറഞ്ഞു.

\"അജു..നീ വേദനിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ല..കാരണം, എന്താണെന്ന് അറിയോ..ഞാൻ ആരാണെന്ന് അറിഞ്ഞിട്ടും നീ എന്നെ accept ചെയ്തു, സ്നേഹിച്ചു..That\'s why you\'re special..അത് കൊണ്ടാണ്, ഇന്നേ വരെ ആരും കാണാത്ത അമീറയുടെ യഥാർത്ഥ മുഖം നിനക്ക് മുൻപിൽ കാണിക്കാൻ ഞാൻ ഇപ്പൊൾ തയ്യാറായത്...അതെ അജു., നിങൾ കണ്ടതും അറിഞ്ഞതും ഒന്നുമല്ല യഥാർത്ഥ അമീറ..You know, there is a devil inside me, but..That\'s not the real one\" അവള് അത്രയും പറഞ്ഞത് കേട്ടിട്ടും, അജു ഒന്നും മിണ്ടിയില്ല..അവൻ മുഷ്ടി ചുരുട്ടി പിടിച്ച് എന്തൊക്കെയോ നിയന്ത്രിക്കുകയായിരുന്നു.

\" അജു...please believe me..I can\'t Love you.. നിന്നെയെന്നല്ലാ എനിക്ക് ആരെയും സ്നേഹിക്കാൻ കഴിയില്ല..എന്റെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ ഒരു വഴി മാത്രമായിരുന്നു നീ.. എന്റെ വഴിയിൽ ഒരു തടസ്സമാണ് നീയെന്ന എനിക്ക് തോന്നിയാൽ.. ആ നിമിഷം ഞാൻ നിന്നെയും കൊല്ലും\" അവള് അത്രയും പറഞ്ഞ് തീർത്തതും, അജുവിന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു.

അവള് കവിൾ പൊത്തിപിടിച്ച് കൊണ്ട് അവനെ തുറിച്ച് നോക്കി, അവള് ഇന്നേ വരെ കാണാത്ത ഒരു ഭാവമായിരുന്നു അവനിൽ അപ്പോൾ. അത് അവളിൽ ഒരു ചെറിയ ഭയം ഉണ്ടാക്കി. ആളികത്താൻ വെമ്പുന്ന അഗ്നിയായിരുന്നു അവന്റെ കണ്ണിൽ..

\" ആരാ നീ??? എന്താ നിന്റെ ഉദ്ദേശം??\" അവൻ അവൾക്ക് നേരെ അലറി.
അവള് ഭയന്ന് രണ്ടടി പിറകിലേക്ക് വെച്ചു.

\" നിന്നോട് ചോദിച്ചത് കേട്ടില്ലേ..എന്താ നിന്റെ ഉദ്ദേശം..??\" അവൻ പാഞ്ഞു വന്ന് അവളുടെ കവിളിൽ കുത്തി പിടിച്ച് കൊണ്ട് ചോദിച്ചു.
അവള് അവന്റെ കൈ തട്ടി മാറ്റികൊണ്ട് ഒരു ഗൂഢമായ ചിരിയോടെ അവനെ നോക്കി.

\" ഇനി എനിക്ക് ഒരു ലക്ഷ്യം കൂടെ ഉള്ളൂ...അത് ഇശലാണ്...അവളെ എനിക്ക് വിട്ട് കിട്ടണം..\" അവള് പറഞ്ഞത് കേട്ട്, അവൻ ഒരു ഞെട്ടലോടെ അവളെ നോക്കി. 

\" അമീറാ..എനിക്ക് അറിയാം,, നീ ആരെയും  സ്നേഹിച്ചില്ലെങ്കിലും,  അവളെ സ്നേഹിക്കുന്നുണ്ടെന്ന്...ഇനി അവളെയും ഇൗ നരകത്തിലേക്ക് വലിച്ചിടാനാണോ നിന്റെ ഉദ്ദേശം..\" അവൻ ചോദിച്ചത് കേട്ട്, അവള് പൊട്ടി ചിരിച്ചു.

\" സ്നേഹമോ...ഞാൻ അവളെ സ്നേഹിക്കാനോ..ഞാൻ അവളെ ഒരിക്കലും സ്നേഹിച്ചിട്ടില്ല എന്ന് പറഞ്ഞാല് അത് കള്ളമാണ്..എന്നൽ, ഇപ്പൊ എനിക്ക് ആരോടും സ്നേഹമില്ല..\" അവള് പറഞ്ഞു.

\" പിന്നെ നിനക്കെന്തിനാ അവളെ..?\" അവൻ ചോദിച്ചു.

\" അതിനൊക്കെ കാരണം അയാളാണ്..ഖാലിദ്..അയാളുടെ മരണശേഷം എല്ലാ സ്വത്തുക്കളുടെയും അവകാശി ഞാനല്ലേ ആകേണ്ടത്..എന്നാല്, അയാള് മരിച്ചാൽ ഇഷലിനും അതിൽ അവകാശം ഉണ്ട് പോലും..എനിക്ക് മാത്രം ആയിരുന്നെങ്കിൽ എന്നേ ഞാൻ അയാളെ തീർത്തേനെ.. ഇഷലിന് എന്ത് അർഹതയാണ്‌ അയാളുടെ സ്വത്തിൽ ഉള്ളത്.. ആ സ്വത്തും എനിക്കല്ലേ കിട്ടേണ്ടത്..നിനക്ക് അറിയോ ഇഷലിനെ വിട്ട് കിട്ടാൻ ഒരിക്കൽ ഞാൻ ആ സാമുവലിന്റെ അടുത്തേക്ക് ചെന്നു..അപ്പോ അയാളുടെ ഒരു സെന്റിമെൻസ്.. ഇഷലിനെ സ്വന്തം മകളായി ആണത്രേ കണ്ടത്..അവളെ എനിക്ക് തരില്ലാന്ന് പറഞ്ഞു അയാള്...ഇൗ കൈ കൊണ്ടാ ഞാൻ അയാളെയും അയാളുടെ ഭാര്യയെയും കൊന്നത്...ഇൗ കയ്യിൽ കിടന്ന് പിടഞ്ഞ് ചത്തതാ രണ്ടും...\" അവള് വലത്തേകരം ഉയർത്തി കാണിച്ചു കൊണ്ട് ഒരു വന്യമായ ചിരിയോട് കൂടി പറഞ്ഞു.

ഇതെല്ലാം കേട്ട് തറഞ്ഞു നിൽക്കുകയായിരുന്നു അവൻ. താൻ സ്നേഹിച്ചത് ഇൗ അമീറയെ ആയിരുന്നില്ല. അവൻ ഒന്നും തിരിച്ച് പറയാൻ കഴിയാത്ത വിധം ഷോക്കിലായിരുന്നു.

\"അവരെ മാത്രമല്ല, ഒരുപാട് പേരെ ഇൗ കൈ കൊണ്ട് തീർത്തിട്ടുണ്ട്...ഞാൻ സ്ക്വാഡിലെ ഒരു മെമ്പർ ആയ ശേഷം ബോസിന് ഏറ്റവും പ്രിയപ്പെട്ടവളായി മാറുകയായിരുന്നു ഞാൻ..അതിനിടയിലാണ് ഗബ്രിയേലിന്റെ വരവ്..പിന്നെ ബോസിന് പ്രിയം അവനോടായി...അവന് വേണ്ടതെല്ലാം അയാള് കൊടുക്കുമായിരുന്നു...കോടി കണക്കിന് സ്വത്ത് അതിലൂടെ അവൻ സ്വന്തമാക്കി..എനിക്ക് എന്നും അവനോട് അസൂയയായിരുന്നു..പിന്നെ എനിക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ... ആ സ്വത്ത് എല്ലാം തട്ടിയെടുക്കണം..അതിന് വേണ്ടിയാ ഞാൻ അവനോട് ഇല്ലാത്ത സ്നേഹം അഭിനയിച്ചത്..അപ്പോഴാണ് അവന് ഒരുത്തിയോട് പ്രേമം..പിന്നെ ഒന്നും നോക്കിയില്ല..കൊന്നു,, വെറുതെയല്ല അവന്റെ പേരിലുള്ള സ്വത്തെല്ലാം എന്റെ പേരിലേക്ക് മാറ്റി എഴുതിയ ശേഷം...\" 

\"ഇനി ഖാലിദിന്റെ പേരിലുള്ള മുഴുവൻ സ്വത്തും എനിക്ക് വേണം..അയാള് എന്നും എനിക്ക് ഒരു ഭീഷണിയായിരുന്നു..അയാള് ഇത്രയും കാലം എന്നെ കൺട്രോൾ ചെയ്യായിരുന്നു..ഒന്നിനും സ്വാതന്ത്ര്യമില്ല..എല്ലാം അയാള് പറയും പോലെ ചെയ്യണം..അയാൾക്ക് ഇഷ്ടമല്ലാത്തത് ഒന്നും ചെയ്യാൻ പാടില്ല...എങ്ങനെയെങ്കിലും അയാളെ കയ്യിൽ നിന്ന് ഫ്രീ ആകാൻ വേണ്ടിയ ഒരു കാര്യവുമില്ലാഞ്ഞിട്ട്‌ കൂടെ ആ ഫെലിക്‌സിനെയും ക്രിസ്റ്റിനെയും ഞാൻ തീർത്തത്..അങ്ങനെ എങ്കിലും അയാള് എന്നെ ആ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് വിചാരിച്ചു. അപ്പോഴാണ് അയാളുടെ ഒരു സ്നേഹ പ്രകടനം..അന്ന എന്ന അവതാരം അങ്ങനെ അപ്രതീക്ഷിതമായി കടന്നു വന്നത് ഒന്നുമല്ല..എല്ലാം എന്റെ പ്ലാനിംഗ് ആയിരുന്നു..
ഫെലിക്സിനെ കൊന്നതും അവളെ അവിടെ എത്തിച്ചതും എല്ലാം...അയാള് എന്റെ പേര് പറയുമെന്ന് എനിക്ക് അറിയാമായിരുന്നു..എല്ലാം ഇഷലിനെ വിട്ട് കിട്ടാൻ ഞാൻ കളിച്ച കളിയായിരുന്നു..പക്ഷേ, അവിടെയും അവള് എന്നെ തോൽപ്പിച്ചു..ഇനി അവളുടെയും ഇഷലിന്റെയും ജീവിതത്തിലേക്ക് ഞാൻ കടന്നു വരാൻ പാടില്ല ത്രെ..അവള് എന്റെ മുഖത്ത് നോക്കി പറഞ്ഞു...അവൾക്ക് അത് പറയാൻ എന്ത് അധികാരം ഉണ്ടായിട്ടാണ്..\" അതും പറഞ്ഞ് കൊണ്ട് അവിടെ ഉള്ള സകലതും അവള് എറിഞ്ഞു പൊട്ടിക്കാൻ തുടങ്ങി.

\"Amirah..stop this non sense\" അവന് അവൾക്ക്  നേരെ അലറി കൊണ്ട് അവളുടെ കൈ പിറകിലേക്ക് പിടിച്ചു വെച്ചു.

\" കുറച്ച് മുൻപ് വരെ ഇൗ ലോകത്ത് ഞാൻ ഏറ്റവും സ്നേഹിച്ചത് നിന്നെയാണ്‌...but, now you are the one who i hate the most\" അവന് അവളുടെ കണ്ണിലേക്ക് തന്നെ നോക്കി കൊണ്ട് പറഞ്ഞതും, അവള് ഭ്രാന്തമായി പൊട്ടി ചിരിച്ചു. അത് കാണെ അവൻ അവളുടെ കൈകളിൽ മോചിപ്പിച്ചു.

പൊടുന്നനെ, അവള് ചിരി നിർത്തി കൊണ്ട് അവനെ തറപ്പിച്ച് നോക്കി. അവള് അജുവിന്റെ മുറിയിലേക്ക് കയറി ഡോർ ശക്തിയിൽ ആഞ്ഞടിച്ചു.

ആ മുറിക്കകത്ത് നിന്നും എന്തൊക്കെയോ എറിഞ്ഞ് പൊട്ടിക്കുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. അവൻ ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് ഹാളിലെ സോഫയിൽ പോയി ഇരുന്നു. 

കുറച്ച് കഴിഞ്ഞപ്പോൾ, മുറിയിൽ നിന്നും ശബ്ദം ഒന്നും ഇല്ലായിരുന്നു. അവൻ ആ മുറിയുടെ അടുത്തേക്ക് നടന്നു.
ചെറിയ രീതിയിൽ അവളുടെ തേങ്ങലുകൾ കേൾക്കാൻ സാധിച്ചിരുന്നു.

അവള് കരയുകയാണോ? അവന്റെ നെഞ്ചില് ഒരു പിടച്ചിൽ അനുഭവപ്പെട്ടു. പക്ഷേ എന്തിന്?

അവൻ ആ മുറിയുടെ വാതിലിനരികിലായി തല വെച്ച് നിന്നു.

\" എനിക്ക് നിന്നെ മനസ്സിലാക്കാൻ സാധിക്കുന്നില്ല അമീറാ...അതിന് ശ്രമിക്കുമ്പോഴെല്ലാം ഞാൻ തോറ്റ് പോയിട്ടെ ഉള്ളൂ..\" അവൻ മന്ത്രിച്ചു.

അവൻ തിരികെ ഹാളിലെ സോഫയിൽ വന്നിരുന്നു കൊണ്ട് നേരത്തെ നടന്നതെല്ലാം ഓർത്തു. അവന് തല പെരുക്കും പോലെ തോന്നി.അപ്പോഴാണ്, ആ മുറിയിൽ നിന്നും അമീറയുടെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടത്. അവൻ സംശയത്തോടെ ആ മുറിയിലേക്ക് തന്നെ നോക്കി. 

അപ്പോഴാണ്, അവള് മുറിയുടെ വാതിൽ തുറന്നത്. അവളുടെ കയ്യിൽ താൻ സൂക്ഷിച്ച് വെക്കുന്ന ഗണ്ണും ഉണ്ടായിരുന്നു. അത് അവള് ജീൻസിന്റെ ബാക്കിലേ പോക്കറ്റിലായി തിരുകി കൊണ്ട്  ധൃതിയിൽ കാറിന്റെ കീയും എടുത്ത് പുറത്തേക്ക് പോയി. 

\"അമീറ...\" അവൻ അവളുടെ പിറകെ പോയപ്പോഴേക്കും, അവള് പോയി കഴിഞ്ഞിരുന്നു.

അവൻ എന്താണ് സംഭവിച്ചതെന്ന് അറിയാതെ വീടിനകത്തേക്ക് കയറി അപ്പോഴാണ്, മുറിയിൽ നിന്നും അമീറയുടെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടത്. അവൻ ഓടി ചെന്ന് ഫോൺ കയ്യിലെടുത്തു.
അന്നയുടെ കോൾ ആയിരുന്നു അത്..

\"ഹ..ഹലോ..നിങൾ എവിടെയാ,, എനിക്ക് പേടിയാകുന്നു\" ഫോൺ അറ്റൻഡ് ചെയ്തപ്പോൾ തന്നെ അന്ന എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.
അവളുടെ തളർന്ന ശബ്ദം കേട്ടപ്പോഴേ എന്തോ കാര്യമായ പ്രശ്നമുണ്ടെന് അവൻ ഊഹിച്ചു. 

\"ഹലോ..ഇത് അജിൻ ആണ്..എന്താ പറ്റിയെ?\"

\"അജിൻ?? അമീറ എവിടെ?\" അവളുടെ ശബ്ദത്തിൽ നിസ്സഹായത നിറഞ്ഞ് നിന്നു.

\"അവള്..അവള് വരും,, വെയിറ്റ്..ഞാൻ അങ്ങോട്ടേക്ക് വരാം\" എന്നും പറഞ്ഞ് അവൻ കോൾ കട്ട് ചെയ്ത് അമീറയുടെ ഫോണും അവന്റെ ഫോണും കാറിന്റെ കീയുമെടുത് പുറത്തേക്ക് ഇറങ്ങി.

അവൻ പരമാവധി സ്പീഡിൽ തന്നെ കാർ അന്നയുടെ വീട്ടിലേക്ക് ഡ്രൈവ് ചെയ്തു.

അവിടെ എത്തിയപ്പോൾ അമീറയുടെ കാർ കിടപ്പുണ്ടായിരുന്നു. അവൻ വേഗം അന്നയുടെ വീട്ടിലേക്ക് കയറി ചെന്നു.

\"എന്താ കാര്യം? നീ എന്തിനാ കരയുന്നെ? ല്യൂ എവിടെ?\"  അമീറ അന്നയോടായി ചോദിച്ചു.

\"ല്യൂ..അവള് ,, അവളെ കാണാനില്ല..\" അവള് വിക്കി വിക്കി പറഞ്ഞത് കേട്ട്, അന്നയും അജുവും ഒരു പോലെ ഞെട്ടി.

തുടരും...

THE SECRET-25

THE SECRET-25

4.7
1473

Part-25 ✍️MIRACLE GIRLL\"What... നീ..നീ എന്താ പറഞ്ഞേ?\" അമീറ അവൾക്ക് നേരെ അലറി കൊണ്ട് അന്നയുടെ കഴുത്തിൽ പിടിത്തമിട്ടു.അവള് ദേഷ്യം നിയന്ത്രിക്കനാകാതെ അന്നയെ എന്തെങ്കിലും ചെയ്ത് പോകുമെന്ന് ഉറപ്പുള്ളത് കൊണ്ട് അജു അവളെ പിടിച്ച് മാറ്റി. അപ്പോഴാണ് അവളും അജുവിനെ ശ്രദ്ധിച്ചത്.\" ഇതിൽ അവള് എന്ത് ചെയ്തിട്ടാണ്, നീ അവളുടെ നേർക്ക് തട്ടി കയറുന്നെ..\" എന്ന് അവൻ അവളോട് ദേഷ്യപ്പെട്ട് ചോദിച്ചതും, അവള് ഒന്നും മിണ്ടാതെ അവനിൽ നിന്നും മുഖം തിരിച്ചു.\" അന്നാ..ഇതിന് പിന്നിൽ ആരാണെന്ന് അറിയോ?\" അവൻ അത് അമീറായെ നോക്കിയാണ് ചോദിച്ചത്. \" അജിൻ...എനിക്ക് അറിയില്ല..ഞാൻ വീട്ടിലേക്ക് വന്നപ്പോ അവള് ഉറങ്ങുവായ