THE SECRET [THE END]
Part-28
✍️MIRACLE GIRLL
LAST PART✍️
അവളെ തന്നെ നോക്കി വശ്യമായ പുഞ്ചിരിയോടെ നിൽക്കുന്ന അവനെ കണ്ട്, അവളുടെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു. എന്തൊക്കെയോ അർത്ഥങ്ങൾ ഒളിഞ്ഞ് കിടക്കുന്ന പുഞ്ചിരി.
അവള് അവനെ നോക്കി കൊണ്ട്, ധരിച്ചിരുന്ന ജാക്കറ്റ് അഴിച്ച് നിലത്തേക്ക് ഇട്ടു.
ഇതേസമയം, മുറിക്ക് പുറത്തേക്ക് ഇറങ്ങിയ ല്യു നേരെ പോയത് അജുവിനേയും, അന്നയെയും പൂട്ടിയിട്ട മുറിയിലേക്ക് ആയിരുന്നു.
അന്ന കരഞ്ഞ് തളർന്നിരുന്നു. അജുവിനും അവളോട് ഒന്നും പറയാൻ തോന്നിയില്ല. രണ്ട് പേരും മൗനമായി ഇരുന്നു.
പുറത്ത് നിന്നും ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഇരുവരും നോക്കി. വാതിൽ തുറന്ന് അകത്തേക്ക് കയറിയ ല്യുവിനെ കണ്ട് അന്നക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അവള് ഓടി ചെന്ന് അവളെ പുണർന്നു.
\"മോളെ,, നിനക്ക്..നിനക്ക് ഒന്നും പറ്റിയില്ലല്ലോ??\" വല്ലാത്തൊരു ആവലാതിയോടെ അവളെ തൊട്ടു നോക്കി കൊണ്ട് അന്ന ചോദിച്ചപ്പോൾ, അവള് ഒന്നുമില്ലെന്ന അർത്ഥത്തിൽ തലയാട്ടി.
\"എന്നെ ആരോ വന്ന് രക്ഷിച്ചു..\" എന്ന് പുറത്തേക്ക് ചൂണ്ടി കൊണ്ട് ല്യു പറഞ്ഞപ്പോൾ അജുവും അന്നയും സംശയത്തോടെ പരസ്പരം നോക്കി.
\"ല്യു... ആരാ,, ആരാ നിന്നെ രക്ഷിച്ചത്..?\" അജു അവളോട് ചോദിച്ചു.
\"അറിയില്ല...കയ്യിലൊക്കെ നിറയെ ടാറ്റൂ ചെയ്ത ഒരു ഗേളാണ്..\"
\"അമീറാ...\" അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു.
\"ല്യു...where is she now??\" അവൻ ല്യുവിനോട് ചോദിച്ചതിന്, അവള് പുറത്തേക്ക് ചൂണ്ടി കാണിച്ചു.
അവൻ അപ്പൊൾ തന്നെ അങ്ങോട്ട് പോയെങ്കിലും, ആ മുറിയുടെ വാതിൽ അടഞ്ഞ് കിടക്കുകയായിരുന്നു. അവന്റെ പിന്നാലെ അന്നയും ല്യുവും ഉണ്ടായിരുന്നു.
\"Amirah...plz open the door\" അവന് ഒരുപാട് തവണ തട്ടി വിളിച്ചെങ്കിലും അകത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല. എന്തൊക്കെയോ ശബ്ദങ്ങൾ മാത്രം കേൾക്കുന്നുണ്ടായിരുന്നു.
പെട്ടെന്ന്, താഴെ ഹാളിൽ നിന്നും ഗൺ ഷൂട്ടിന്റെ ശബ്ദം കേട്ടതും, അവർ പോയി നോക്കിയപ്പോൾ കണ്ടത് സോഫിയയുടെ കയ്യിലേക്ക് ഷൂട്ട് ചെയ്ത് നിൽക്കുന്ന ബെഞ്ചമിനെ ആയിരുന്നു.
കയ്യിൽ നിന്നും ഒലിച്ചിറങ്ങുന്ന രക്തത്തിൽ അവരുടെ വസ്ത്രങ്ങൾ കുതിർന്നിരുന്നു. അവർ കയ്യും പൊത്തി പിടിച്ചു കൊണ്ട് പകയെരിയുന്ന കണ്ണുകളാൽ അയാളെ നോക്കി. അയാള് അത് കണ്ട് ഒരു പുച്ചചിരിയോടെ അവിടെ നിന്നും പോകാൻ തുനിഞ്ഞു.
പെട്ടെന്ന്, പിന്നിൽ നിന്നാരോ ചവിട്ടിയതും, അയാള് സോഫിയയുടെ മുൻപിലേക്ക് തന്നെ വന്ന് വീണു. അയാളുടെ കയ്യിൽ ഉണ്ടായിരുന്ന ഗൺ എവിടേക്കോ തെറിച്ച് പോയി. അയാള് കത്തുന്ന കണ്ണുകളോടെ പിറകിലേക്ക് നോക്കിയതും, തന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ നിൽക്കുന്ന അജുവിനെ കണ്ട് അയാളുടെ ദേഷ്യം ഇരട്ടിച്ചു.
\"You motherf***** \" അയാള് അലറി കൊണ്ട് അവന് നേരെ പാഞ്ഞതും, അജു മുഷ്ടി ചുരുട്ടി കൊണ്ട് അയാളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു. ആ അടിയിൽ അയാള് സൈഡിലേക്ക് വേച്ച് പോയി.
***************************
ചാര്ലിയെ നോക്കി ഒരു വശ്യമായ ചിരിയോടെ അവള് അവന്റെ അടുത്തേക്ക് നടന്നു.
അവന് അടുത്തെത്തിയതും, ഒട്ടും പ്രതീക്ഷിക്കാതെ അവൻ അവളെ അവന്റടുത്തെക്ക് വലിച്ച് ചേർത്തു.
അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു. അവസാനം അത് അവളുടെ ചുണ്ടിലേക്കും എത്തി നിന്നു.
\"I\'m not interested in women, but i wanna taste you..coz, you\'re spcl..\" അവന് അത് പറഞ്ഞപ്പോൾ ഇരുവരുടെയും കണ്ണിൽ ഒരു വന്യത തിളങ്ങി.
\"സ്ക്വാടിനെ വിറപ്പിക്കുന്ന അമീറ ഇതിൽ എങ്ങനെയാണെന്ന് അറിയണമല്ലോ..\" അവൻ പറഞ്ഞതും അവളുടെ ചൊടിയിൽ ഒരു പുച്ചചിരി വിരിഞ്ഞു.
\"That\'z wht you\'re going to know..my wildness..\" അവള് അത് പറഞ്ഞ് തീരും മുൻപേ അവൻ അവളുടെ കീഴ്ചുണ്ടിനെ കടിച്ചെടുത്തു നുണഞ്ഞു. അവളുടെ കണ്ണുകൾ വല്ലാതെ തിളങ്ങി. അവള് തിരിച്ചും അതെ വന്യതയോടെ ചുംബിച്ചു. അവൻ അവളുടെ കീഴ്ചുണ്ടിൽ നിന്നും മേൽച്ചുണ്ടിലേക്ക് ചേക്കേറി. അവള് അവന്റെ കീഴ്ചുണ്ടിനെ പല്ലുകളാൽ കടിച്ചെടുത്തു. വീണ്ടും വീണ്ടും അവിടെ ദന്തങ്ങളാൽ ക്ഷതം സൃഷ്ടിച്ചു. നന്നായി വേദന അനുഭവപ്പെട്ടപ്പോൾ, അവൻ അവളുടെ ഇടുപ്പിനെ കൈകൊണ്ട് ഞെരുക്കി. ഒരു മത്സരം എന്ന പോൽ ചുണ്ടിൽ നിന്നും ചോര ഒഴുകിയിട്ടും അവർ ചുംബിച്ചു. അവിടെ മറ്റൊരു വികാരങ്ങളും സ്ഥാനം പിടിച്ചില്ല. എന്തോ പ്രതികാരം തീർക്കും പോലെ അവർ അത് തുടർന്നു.
അവളുടെ കവിളിൽ കുത്തിപിടിച്ച് കൊണ്ട് അവളുടെ നാവിനെ അവന്റെ ചുണ്ടിനാൽ നുണഞ്ഞെടുക്കുമ്പോൾ, എന്തോ മൂർച്ചയുള്ളത് അവന്റെ ചുണ്ടിനെ മുറിപ്പെടുത്തി, അവൻ നിലവിളിച്ച് കൊണ്ട് അവളിൽ നിന്നും അകന്ന് മാറി. അവന്റെ ചുണ്ട് മുറിഞ്ഞ് അവിടെ നിന്നും രക്തം ഒലിക്കുന്നത് കണ്ട്, അവനത് പെരുവിരലാൽ തുടച്ചെടുത്ത് കൊണ്ട് അവളെ നോക്കി.
അവള് അവനെ നോക്കി ചിരിച്ച് കൊണ്ട്, നാവിനടിയിൽ വെച്ച ബ്ലൈഡ് എടുത്ത് പുറത്തേക്ക് കളഞ്ഞു. അവളുടെ വായിൽ മുഴുവൻ ചോരയായിരുന്നു, അവള് അത് അവിടേക്ക് തുപ്പി കൊണ്ട്, മുഖത്ത് പറ്റിയ ചോരയെല്ലാം കൈ കൊണ്ട് തുടച്ചു.
\"How dare you..??\" അവൻ അവൾക്ക് നേരെ അലറിയതും, അവള് ചിരിച്ച് കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു.
\"Babe..it\'s just a kiss..ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു...ഇപ്പോഴേ tired ആയാലോ..\" അവള് പറഞ്ഞതിന് അവൻ ഒന്ന് തറപ്പിച്ച് നോക്കി.
\"You b**tch, don\'t know who i am.\" അവളുടെ കയ്യിൽ പിടിച്ച് ഞെരുക്കി കൊണ്ട് അവൻ പറഞ്ഞത് കേട്ട്, അവള് മുഷ്ടി ചുരുട്ടി അവന്റെ മൂക്കിൻ തുമ്പിൽ ഇടിച്ചു.
\"Do you know who i am?? Don\'t ever try to mess up with me...\" വീണ്ടും അവന്റെ മുഖത്തേക്ക് ഇടിച്ചതും, അവന്റെ മൂക്കിൽ നിന്നും ചോര പൊടിഞ്ഞു. അവൻ കത്തുന്ന കണ്ണുകളോടെ അവളെ നോക്കി.
\"You **** നീയൊക്കെ കളിച്ചത് എന്റെ ചോരയായിട്ടാ.. ആ നീ ഇനി ഇൗ ഭൂമിയിൽ ജീവനോടെ വേണോ എന്ന് ഞാൻ തീരുമാനിക്കും..\" അവള് അവന്റെ വയറിനിട്ട് ആഞ്ഞ് ചവിട്ടിയതും, അവൻ വയറും പൊത്തി പിടിച്ച് കൊണ്ട് കുനിഞ്ഞു നിന്നു.
👇🔞
അവള് നിലത്ത് കിടക്കുന്ന വാൾ പോലെയുള്ള ആ നീണ്ട ആയുധം എടുത്ത് അവന്റെ കഴുത്തിലേക്ക് നീട്ടി. അവള് ഇടിച്ചതിന്റെ വേദനയാൽ ഒന്ന് നിവർന്നു നില്ക്കാൻ പോലും അവന് സാധിച്ചില്ല.
അവൻ കൈയുയർത്തി അവളുടെ മുഖത്തേക്ക് അടിക്കാൻ ശ്രമിച്ചതും, അവള് ആ വാൾ അവന്റെ കയ്യിലേക്ക് വീശി. കൈപ്പത്തി കയ്യിൽ നിന്നും വേർപെട്ട് തെറിച്ച് പോയി. അവനൊരു നടുക്കത്തോടെ അവന്റെ കയ്യിലേക്ക് നോക്കി.
അപ്പോഴേക്കും അവള് ആ വാൾ കൊണ്ട് അവന്റെ മറ്റെ കയ്യിലെ കൈപ്പത്തിയും അറുത്തു മാറ്റി. അവൻ വേദന കൊണ്ടും, അതിനേക്കാൾ ഉപരി അവളോടുള്ള പക കൊണ്ടും അവിടെ നിന്ന് അലറി വിളിച്ചു.
\"ആ വൃത്തികെട്ട കൈകളാണ് ആദ്യം തന്നെ വെട്ടി മാറ്റേണ്ടത്..\" അവള് പറഞ്ഞത് കേട്ട് അവൻ ദേഷ്യത്താൽ, മുറിഞ്ഞ കൈകൊണ്ട് അവൾക്ക് നേരെ വീശി. തന്റെ കൈകൊണ്ട് ഇനി ഒന്നിനും പറ്റില്ലെന്ന കാര്യം അവൻ മറന്നു പോയിരുന്നു. അവന്റെ കയ്യിൽ നിന്നും തന്റെ മുഖത്തേക്ക് തെറിച്ച രക്തമവൾ കൈകൊണ്ട് തുടച്ചു മാറ്റി.
ആ ചുടുചോരയുടെ ഗന്ധം അവളിലെ മൃഗത്തിനെ ഉണർത്താൻ പോന്നതായിരുന്നു.
അത് അവളെ വല്ലാതെ മത്തു പിടിപ്പിച്ചു.
അവള് ആ വാൾ അവന് നേരെ പലതവണ വീശി. അവന്റെ ചോര അവളുടെ മുഖത്തേക്കും ദേഹത്തേക്കുമെല്ലാം തെറിച്ചു.
അവന്റെ നെഞ്ചിന്റെ ആഴങ്ങളിലേക്ക് ആ വാൾ തുളച്ചു കയറി. ആ ശരീരം രണ്ടായി പിളർത്തി കൊണ്ട് ഒരു ഉന്മാദിയെ പോലെ അവള് ആ രക്തത്തിൽ കുളിച്ചു. ശരീരത്തിൽ നിന്നും വേർപെട്ട് പോയ അവന്റെ തലയിൽ നിന്നും ആ കഴുകൻ കണ്ണുകളെ അവള് വാൾ കൊണ്ട് ചൂഴ്ന്നെടുത്തു. പൈശാചികതയുടെ എല്ലാ തലങ്ങളിലൂടെയും അവള് ഒഴുകി നടക്കുകയായിരുന്നു.
*****************************
അജു അടിച്ച ദേഷ്യത്തിൽ അവനെ ഒന്ന് നോക്കി കൊണ്ട് ആ തോക്കിനായി അയാള് അവിടെയെല്ലാം പരതി. അപ്പോഴാണ് തന്റെ അടുത്ത് തന്നെയായി പേടിച്ചരണ്ട് നിൽക്കുന്ന അന്നയെയും ല്യുവിനെയും അയാള് ശ്രദ്ധിച്ചത്. അയാളുടെ ചുണ്ടിൽ ഒരു വന്യമായ ചിരി വിടർന്നു. അയാള് ല്യുവിനെ പിടിച്ച് വലിച്ച് അയാളുടെ കൈകൾക്കിടയിൽ ചേർത്തു. അവള് പേടിച്ച്, അയാളിൽ നിന്ന് രക്ഷപ്പെടാനായി പിടഞ്ഞു കൊണ്ടിരുന്നു. അയാള് അവളുടെ കഴുത്തിൽ കൈകൾ മുറുക്കിയതും, ശ്വാസം മുട്ടുന്ന പോലെയായി.
അപ്പോഴാണ്, അയാള് നിൽക്കുന്നതിന് തൊട്ടടുത്തായി കിടക്കുന്ന തോക്ക് അയാള് ശ്രദ്ധിച്ചത്. അയാളുടെ നോട്ടം ആ തോക്കിലേക്ക് ആണെന്ന് കണ്ട് അയാള് അത് എടുക്കും മുൻപേ അത് കൈക്കലാക്കാനായി അജു അതിന് അടുത്തേക്ക് ഓടി. പക്ഷേ, അതിന് മുമ്പേ തന്നെ അയാള് അത് കയ്യടക്കി കൊണ്ട് ല്യുവിന് നേരെ ചൂണ്ടി.
\"അടുത്തേക്ക് വന്നാ ഷൂട്ട് ചെയ്യും ഞാൻ..\" അയാള് അജുവിന്റെ നേരെ അലറിയതും, അവൻ ഒരടി പിറകിലേക്ക് വെച്ചു.
അയാള് ല്യുവിനെയും വലിച്ച് കൊണ്ട് ആ പാലസിൽ നിന്നും പുറത്തേക്ക് കടക്കാനായി നിന്നതും, പിറകിൽ ആരോ നിൽക്കുന്നതായി തോന്നി, തിരിഞ്ഞ് നോക്കിയപ്പോൾ അമീറയെ കണ്ട് അയാള് പിറകിലേക്ക് പോയി. അയാള് ല്യുവിൽ നിന്നും പിടി വിട്ട് അകന്ന് നിന്നു. അവളുടെ രൂപം കണ്ട് അയാള് അത്രത്തോളം ഭയന്നു. അയാളുടെ അതെ അവസ്ഥയായിരുന്നു അന്നക്കും അജുവിനും. ല്യു പേടിച്ച് അന്നയെ പോയി കെട്ടി പിടിച്ചു.
ചോരയിൽ ഒരു നീരാട്ട് കഴിഞ്ഞ് വന്നത് പോലെയായിരുന്നു അവള്. മുഖത്തും ദേഹത്തുമെല്ലാം രക്തം പുരണ്ടിരുന്നു.
അവളുടെ കണ്ണുകളിലെ പൈശാചികത അവർക്ക് എല്ലാവർക്കും വ്യക്തമായി കാണാമായിരുന്നു. പെട്ടെന്ന്, അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു. ആ ചിരിയാണ് അവരെ എല്ലാവരെയും കൂടുതൽ ഭയപ്പെടുത്തിയത്.
\"എന്ത് പറ്റി...താൻ അവളെ കൊല്ലുന്നില്ലേ??\" ല്യുവിനെ ചൂണ്ടി കൊണ്ട് അവള് ചോദിച്ചതും, അയാള് ഒന്നും പറയാതെ അവളെ തന്നെ നോക്കി നിന്നു. അവള് പൊടുന്നനെ അയാളുടെ കഴുത്തിൽ കുത്തി പിടിച്ച് കൊണ്ട് ചുമരിനോട് ചേർത്തു.
\"നീയിനി ജീവനോടെ വേണ്ട...അതിന് ഞാൻ സമ്മതിക്കില്ല \" എന്നൊക്കെ ഭ്രാന്തികളെ പോലെ പറഞ്ഞ് കൊണ്ട് അവളുടെ കയ് അയാളുടെ കഴുത്തിൽ മുറുക്കി. അയാളുടെ കണ്ണുകളിൽ രക്തം ഇരച്ചു കയറി. അവളിൽ നിന്നും മോചിതനാകാൻ ശ്രമിച്ചെങ്കിലും, അവള് കൂടുതൽ കൈകൾ മുറുക്കി കൊണ്ടിരുന്നു. മരണം നേർക്ക് നേർ കണ്ട നിമിഷം. അവളുടെ കൈകൾ അയാളിൽ നിന്നൊന്നു അയഞ്ഞ വേളയിൽ അയാള് അവളെ തളളി മാറ്റി കൊണ്ട് നിലത്ത് വീണിരുന്ന തോക്കെടുത്ത് അവൾക്ക് നേരെ ഷൂട്ട് ചെയ്തു. അത് കൃത്യം അവളുടെ നെഞ്ചിലേക്ക് തറച്ചു കയറി.
\"പുഴുത്ത് ചാവടി നീയൊക്കെ..\" അയാള് അവൾക്ക് നേരെ അലറി.
അവള് നെഞ്ചില് കൈവെച്ച് കൊണ്ട് പൈശാചികത അടങ്ങാത്ത കണ്ണുകളോടെ അയാളെ നോക്കി. അപ്പോഴേക്കും എല്ലാവരും അവളുടെ ചുറ്റും കൂടിയിരുന്നു
അതിനിടയിൽ ബെഞ്ചമിൻ അമീറയെ ഒരു വിജയ ചിരിയോടെ നോക്കി കൊണ്ട് പുറത്തേക്ക് പോയത് അവർ ശ്രദ്ധിച്ചില്ല. അജു മാത്രം അവിടെ തറഞ്ഞ് നിന്നു. പിന്നെ, അവളുടെ അടുത്തേക്ക് ഓടി ചെന്ന് കൊണ്ട്, അവളെ അവന്റെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി. അവളുടെ വായിൽ നിന്നെല്ലാം രക്തം ഒഴുകുന്നുണ്ടായിരുന്നു. എല്ലാവരും അവളോട് എന്തൊക്കെയോ ചോദിക്കുന്നു,അവന്റെ ചെവിയിൽ അതൊന്നും എത്തിയിരുന്നില്ല. അവന്റെ ഷർട്ടിൽ പിടി മുറുക്കി കൊണ്ട് അവള് പിടയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. അവന്റെ വാക്കുകൾക്കായി അപ്പോഴും അവള് ചെവി കൂർപ്പിച്ചു. അവള് ഒരു വേള കണ്ണുകൾ അടച്ചതും, അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ അവളുടെ കവിളിലേക്ക് ഇറ്റി. അതറിഞ്ഞ പോലെ അവള് കണ്ണുകൾ വലിച്ച് തുറന്നു. അവള് അവനെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.
\"നിന്റെ... അമീറ ഒരി..ക്കലും തോൽക്കില്ല..അജു..\" അത്രമാത്രം പറഞ്ഞു കൊണ്ട് അവളുടെ ശരീരം എന്നന്നേക്കുമായി നിശ്ചലമായിരുന്നു.
അതറിഞ്ഞതും, അവൻ അവളെ കൂടുതൽ ചേർത്ത് പിടിച്ചു. അവന്റെ കണ്ണുകളിൽ നിർവികാരതയായിരുന്നു. പെട്ടെന്ന്, എന്തോ ഓർത്ത പോലെ അവളെ അകറ്റി, അവളുടെ കൺപോളകളിൽ തഴുകി കൊണ്ട് ആ കണ്ണുകളെ അടച്ചു കൊടുത്തു. അവളുടെ നെറ്റിയിൽ അവസാനമായി ഒരു ചുംബനം കൂടെ നൽകി കൊണ്ട് അവൻ അവളെ വിട്ട് എഴുന്നേറ്റു. എന്ത് കൊണ്ടോ അവന് കരയാൻ തോന്നിയില്ല. ഒരു പക്ഷെ, ഇൗ നടന്നതൊക്കെ വെറും മിഥ്യയാണെന്ന തോന്നലിലായിരുന്നു അവൻ. ഇതൊന്നും സത്യമല്ല എന്ന് അവന്റെ ഉള്ളിലിരുന്ന് ആരോ പറയും പോലെ...
***********************
ബെഞ്ചമിന്റെ കാർ ആ വില്ലയുടെ ഗേറ്റ് കടന്നു അകത്തേക്ക് കയറി. അയാൾ ഏതൊക്കെയോ പാട്ടുകൾ മൂളി കൊണ്ട് വില്ലയിലേക്ക് കയറി. തന്റെ ശത്രുവിനെ ഇല്ലാതാക്കിയ സന്തോഷമായിരുന്നു അയാളുടെ മുഖത്ത്. തന്നെക്കാൾ ശക്തരായി ഇനി ഇൗ ലോകത്ത് ആരുമില്ലെന്ന സത്യം അയാളെ വല്ലാത്ത ഒരവസ്ഥയിൽ എത്തിച്ചു.
ഹാളിൽ എത്തിയതും ധരിച്ചിരുന്ന കോട്ടഴിച്ച് സോഫയിലേക്ക് ഇട്ടു. ടിവി ഓൺ ചെയ്തിട്ട് റൂമിലേക്ക് നടക്കാൻ ഒരുങ്ങിയപ്പോഴാണ് തന്റെ കാൽ എന്തിലോ അമർന്നതായി അയാൾക്ക് തോന്നിയത്. അയാള് പെട്ടെന്ന് തന്നെ കാലുകൾ പിൻവലിച്ചു. ഒരു സ്വിച്ച് ആയിരുന്നു അത്. എന്തൊക്കെയോ പൊട്ടുന്ന ശബ്ദം കേട്ട് മുകളിലേക്ക് നോക്കിയപ്പോഴേക്കും ആ ഹാങ്ങിങ് ലാമ്പ് പൊട്ടി അയാളുടെ ദേഹത്തേക്ക് വീണിരുന്നു. അതിന്റെ ചില്ലുകൾ അയാളുടെ ശരീരത്തിൽ പലയിടത്തും കുത്തികയറി. അയാളുടെ ഇടത്തെ കണ്ണിലും അതിന്റെ പൊട്ടുകൾ വീണു. അയാള് വേദന കടിച്ച് പിടിച്ച് കൊണ്ട് അവിടെ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴാണ് എന്തൊക്കെയോ മെഷീനുകളുടെ ശബ്ദം.
ആ വില്ല മുഴുവൻ എന്തോ ഒരു ഗ്യാസ് നിറഞ്ഞിരുന്നു. അപ്പോഴാണ് അയാള് അത് ശ്രദ്ധിച്ചത്, ആ വീട്ടിലെ വിൻഡോസും ഡോറുകളെല്ലാം ലോക്ക് ആണ്. അയാള് അവിടെ നിന്നും ഇറങ്ങിയോടും മുൻപ് തന്നെ ഒരു വലിയ ശബ്ദത്തോടെ എന്തോ പൊട്ടി തെറിച്ചു. മിനിറ്റുകൾ കഴിഞ്ഞപ്പോൾ ആ വലിയ വീട് കത്തി ചാമ്പലായിരുന്നു.
അയാള് അത്രയും കാലം നേടിയെടുത്തതും, വെട്ടിപിടിച്ചതുമായ സകല സമ്പാദ്യവും, കൂടെ അയാളുടെ ശരീരവും അവിടെ ഒരു പിടി ചാരമായി വീണു.
ആ വീട് കത്തി നശിക്കുന്നത് കാറിലിരുന്ന് നോക്കി കാണുകയായിരുന്നു സോഫിയ.
അവരുടെ ചുണ്ടിൽ ഒരു വിജയ ചിരി മിന്നി മാഞ്ഞു.
\"അമീറ മരിച്ചാലും, അവളുടെ എതിരാളികളെ ഒരിക്കലും ജയിക്കാൻ വിടില്ല..ബെഞ്ചമിൻ..\"
അവരുടെ ചുണ്ടുകൾ മൊഴിഞ്ഞു
*******************************
** 2 വർഷങ്ങൾക്ക് ശേഷം **
\" സർ, മീറ്റിംഗിന് ടൈം ആയി\" അജുവിന്റെ ക്യാബിനിലേക്ക് കയറി വന്ന് കൊണ്ട് അവന്റെ മാനേജർ പറഞ്ഞതും, അവൻ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഫോണെടുത്ത് വാട്ട്സ്ആപ്പിൽ സ്ക്രോൾ ചെയ്തു. അമീറ എന്ന് സേവ് ചെയ്ത നമ്പറിൽ നിന്നും ഗുഡ് മോണിംഗ് മെസേജ് വന്നത് കണ്ട് അവന്റെ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
\"സർ, ശരിക്കും എന്തിനാ എന്നെ കൊണ്ട് എന്നും ആ ഫോണിൽ നിന്നും ഇങ്ങനെ ഒരു മെസേജ് അയപ്പിക്കുന്നത്..?\" ആ മാനേജർ ചോദിച്ചതിന് അവൻ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഫോൺ ഓഫ് ചെയ്ത് വെച്ചു.
\"അത് ചിലരെയൊക്കെ പ്രസൻസ് ഇപ്പോഴും ഉണ്ടെന്ന് തോന്നാനാ..\" അവൻ പറഞ്ഞ മറുപടി അയാൾക്ക് തൃപ്തികരമല്ലെങ്കിലും, മീറ്റിംഗ് ന് ടൈം ആയി, വരാൻ പറഞ്ഞ് കൊണ്ട് അയാള് അവിടെ നിന്നും പുറത്തേക്ക് പോയി.
അവൻ ഫോണെടുത്ത് ആ മെസേജ് തുറന്ന് നോക്കി. അവന്റെ കണ്ണുകൾ നിറഞ്ഞു.
അവള് ഇപ്പൊൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒരുപാട് ചോദ്യങ്ങൾ ചോദിച്ച് തീർക്കാൻ ഉണ്ടായിരുന്നു. ഇന്ന്, അതിന് ഒന്നും ഉത്തരം തരാൻ ആർക്കും കഴിയില്ലല്ലോ..
\"യാഥാർഥ്യം എന്താണെന്ന് മനസ്സിലാകുന്നില്ലല്ലോ അമീറാ...നീ പറഞ്ഞത് ശരിയാണ്, ഞാനൊരു മണ്ടനാണ്..കാണുന്നതെല്ലാം സത്യമാണെന്ന് വിശ്വസിക്കുന്ന വെറുമൊരു മണ്ടൻ. എങ്കിലും, ആ അവസ്ഥയെ ഒരുപാട് ഇഷ്ടപ്പെടുന്നു. കാരണം, ഞാൻ ഇന്ന് ജീവിക്കുന്നത് നിന്റെ ഓർമകളിലാണ്. ഇന്നേ വരെ, ലോകത്ത് ആർക്കും ലഭിച്ചിട്ടില്ലാത്ത അത്ര പ്രണയത്തിന്റെ മാധുര്യം അറിഞ്ഞവനാണ് ഞാൻ...ഇന്നേ വരെ, ആരും അനുഭവിക്കാത്ത അത്രയും നോവും നീ തന്നു...ഞാനൊന്ന് ചോദിക്കട്ടെ..നീ ശരിക്കും എന്നെ പ്രണയിച്ചിരുന്നോ...?? അത് നിനക്കുള്ളിൽ മാത്രം ഒതുങ്ങുന്നൊരു രഹസ്യമാണല്ലോ..അതിന്റെ ഉത്തരം എനിക്ക് അറിയേണ്ട..അതൊരു രഹസ്യമായി നിന്റെയുള്ളിൽ തന്നെ ഒതുങ്ങി തീരട്ടെ..ഞാൻ എന്റെ മാത്രം വിശ്വാസങ്ങളിൽ ഇൗ ജീവിതം ജീവിച്ച് തീർത്തോളാം...\"
അവൻ ഓരോന്ന് ചിന്തിച്ചിരുന്നു. അവസാനം, മാനേജർ വന്ന് വിളിച്ചപ്പോൾ കോൺഫറൻസ് ഹാളിലേക്ക് പോയി.
****************************
\"ല്യു...ലേറ്റ് ആകാതെ വേഗം ഇറങ്ങാൻ നോക്ക്..ഫൈനൽ എക്സാമാണ്,, മറക്കണ്ട..\" അന്ന അവൾക്ക് നേരെ ബ്രേക്ക് ഫാസ്റ്റ് നീട്ടി കൊണ്ട് പറഞ്ഞു.
അവൾക്ക് ഇന്ന് 12th ഗ്രേഡ് ഫൈനൽ എക്സാമാണ്. അത് കൊണ്ട് ധൃതിപ്പെട്ട് പുസ്തകങ്ങളെല്ലാം വായിക്കുന്ന തിരക്കിലാണ്.
അവള് ബ്രേക്ക് ഫാസ്റ്റെല്ലാം കഴിച്ച്, അന്നയുടെ കൂടെ ഇറങ്ങി. ഡ്രൈവ് ചെയ്യുമ്പോഴും അവള് ബുക്കിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു.
\" ഇപ്പൊ വെച്ച് ബുക്ക് തപ്പിയിട്ടൊന്നും കാര്യമില്ല...കുറച്ച് നേരത്തെ തന്നെ ഇതൊക്കെ പഠിച്ച് വെക്കണം..\" അന്ന അവളെ നോക്കി പറഞ്ഞത് കേട്ട്, ല്യു അവളെ ഒന്ന് തറപ്പിച്ച് നോക്കി.
\" ഞാൻ എന്താ എക്സാമിന് എഴുതാന്ന് ഒരു പിടിയുമില്ല,, God, I\'m trapped.. എക്സാം ഹാളിലേക്ക് ഒരു ഏയ്ഞ്ചലിനെ അയച്ചേക്കണെ\" പെണ്ണ് മുകളിലേക്കും നോക്കി ഗോഡിനോട് പ്രാർത്ഥിക്കുന്നത് കണ്ട് , അന്ന ഒരു വിധം ചിരിയടക്കി പിടിച്ച് കൊണ്ട് അവളെ നോക്കി.
\" നിന്നോടാരാ പെണ്ണേ ഇതൊക്കെ പറഞ്ഞ് തന്നേ...പിന്നെ, ദൈവത്തിന് പഠിക്കാത്തവർക്ക് ഒക്കെ മാർക്ക് കൊട്ടയിൽ കൊടുക്കലാണല്ലോ പണി..\" അവള് ല്യുവിനെ കളിയാക്കി കൊണ്ട് പറഞ്ഞു. അത് കേട്ട് അവള് മുഖം കയറ്റി വെച്ച് അന്നയെ തുറിച്ച് നോക്കി.
\" എനിക്കറിയാം..നമ്മൾ എന്ത് അപകടത്തിൽ പെട്ടാലും, ദൈവത്തോട് പ്രാർത്ഥിച്ചാൽ, ദൈവം നമ്മളെ രക്ഷിക്കാനായി ഭൂമിയിലേക്ക് ഏയ്ഞ്ചേൽസിനെ അയക്കും...ഇപ്പൊ ഞാൻ ഒരു അപകടത്തിലാണ് ഉള്ളത്,, അപ്പോ തീർച്ചയായും ദൈവം ഒരു ഏയ്ഞ്ച്ലിനെ അയക്കും..\" എന്നൊക്കെ അവള് പറഞ്ഞതും, അന്ന അവളെ ഒരു ചിരിയോടെ നോക്കി. അവള് എപ്പോഴും പറയുന്ന ഒരു ഡയലോഗ് ആണത്.
\" നിനക്ക് ആരാ ഇതൊക്കെ പറഞ്ഞ് തന്നേ..??\" അന്ന വെറുതെ ചോദിച്ചു.
\"അതൊന്നും എനിക്ക് അറിയില്ല...എന്നാലും ആരോ പറഞ്ഞ് തന്ന ഓർമ്മയുണ്ട്... അന്നയല്ലെ എനിക്ക് അത് പറഞ്ഞ് തന്നത്..\" അവള് ഒരു സംശയത്തോടെ ചോദിച്ചു.
അവള് അത് ചോദിച്ചപ്പോൾ അന്നയുടെ മനസ്സിലേക്ക് വന്ന മുഖം അമീറയുടെത് ആയിരുന്നു.
\"അതെ...നിനക്ക് ഞാൻ തന്നെയാണ് അത് പറഞ്ഞ് തന്നത്..\" അവള് ചുണ്ടിൽ ഒരു ചിരി വരുത്തി കൊണ്ട് പറഞ്ഞതും, ല്യു അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് വീണ്ടും ബുക്കിലേക്ക് തന്നെ ശ്രദ്ധ തെറ്റിച്ചു.
അന്നയുടെ മനസ്സ് അപ്പോഴും അമീറയുടെ ഓർമകളിൽ ആയിരുന്നു.
****************************
മീറ്റിംഗ് ഒക്കെ കഴിഞ്ഞ്, കമ്പനിയിൽ നിന്നിറങ്ങിയ ശേഷം അജു പോയത് പതിവായി പോയി ഇരിക്കാറുള്ള കോഫി ഷോപ്പിലേക്ക് ആണ്.
\"അജു..\" ഫോണിലേക്ക് നോക്കി കോഫി കുടിക്കുന്നതിനിടയിൽ തന്നെ ആരോ വിളിച്ചത് കേട്ട് അവൻ മുഖമുയർത്തി നോക്കി. അത് ജെന്നിയാണെന്ന് കണ്ട് അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു.
\" ജെന്നി.. സിറ്റ്..\" അവൻ മുൻപിലെ ചെയറിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു. അത് കേട്ട്, അവള് അവനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവിടെയിരുന്നു.
\"ഞാൻ അജുവിനെ കാണാൻ വേണ്ടി വരുവായിരുന്നു...അപ്പോഴാ ഇവിടെ ഇരിക്കുന്നത് കണ്ടത്..\" അവള് പറഞ്ഞു.
\"ആഹാ..എന്താ കാര്യം?\" അവള് പറഞ്ഞത് കേട്ട്, അവൻ ചോദിച്ചു.
\" നെക്സ്റ്റ് വീക്ക് എന്റെയും ക്രിസ്റ്റീനയുടെയും മാരേജ് ആണ്..\" അവന് നേരെ ഒരു ഇൻവിറ്റേഷൻ കാർഡ് നീട്ടി കൊണ്ട് അവള് പറഞ്ഞു. അവൻ അത് വാങ്ങിച്ച്, അവളെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
\"കുറച്ച് തിരക്കുണ്ട് അജു..പിന്നെ കാണാം..\" അവള് അവിടെ നിന്നും എഴുന്നേറ്റ് കൊണ്ട് പറഞ്ഞു. പിന്നെ എന്തോ ഓർത്ത് പോലെ അവനെ നോക്കി. അവള് ബാഗിൽ നിന്നെന്തോ ഒന്ന് എടുത്ത് കൊണ്ട് അവന് നേരെ നീട്ടി.
\"അമീറ മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് എന്നെ എൽപിച്ചതാ നിനക്ക് തരാനായി... ഇത് നീ വായിക്കേണ്ട സമയമായെന്ന് എനിക്ക് തോന്നുമ്പോൾ കൊടുക്കാനാ അവള് എന്നോട് പറഞ്ഞത്..ഇത്രയും കാലം ഇതെനിക്ക് തരാൻ തോന്നിയില്ല..ഇപ്പൊ നീ ഓക്കേ ആണെന്ന് എന്റെ മനസ്സ് പറയുന്നു..\" അവള് പറഞ്ഞത് കേട്ട്, അവൻ വിറക്കുന്ന കൈകളാലെ ആ എൻവലപ്പ് വാങ്ങിച്ചു.
ജെന്നി പിന്നെ കാണാമെന്നും പറഞ്ഞ് അവിടെ നിന്നും പോയതും അവൻ ആ എൻവലപ്പ് തുറന്ന് അതിൽ നിന്നും ഒരു കടലാസ് പുറത്തെടുത്തു. അതിൽ എന്തൊക്കെയോ എഴുതിയിരുന്നു. അവൻ അത് വായിക്കാൻ തുടങ്ങി.
\"\" അജു..നിനക്ക് ഒരിക്കലും എന്നെ പൂർണമായി മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല..അതിന് ഒരിക്കലും സാധിക്കുകയുമില്ല..കാരണം എന്താണെന്ന് അറിയുമോ,, നീ അറിഞ്ഞത് മാത്രമായിരുന്നില്ല എന്റെ ജീവിതം, ആർക്കും വായിക്കാൻ കഴിയാതെ പോയ പല അദ്ധ്യായങ്ങളും എന്റെ ജീവിതത്തിൽ കടന്നു പോയിട്ടുണ്ട്..നീ കാണാത്ത പല കഥാപാത്രങ്ങളും എന്റെ ജീവിതത്തിൽ വന്ന് പോയിട്ടുണ്ട്... ആ ഏടുകൾ ഒന്നും മുഴുവനായി നിന്റെ മുൻപിൽ തുറക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല...എന്റെ ജീവിതം പൂർണമായി ആരും അറിയരുതെന്ന് എനിക്ക് നിർബന്ധമുണ്ട്.. അതെല്ലാം എനിക്കുള്ളിലെ രഹസ്യങ്ങളാണ്.. അതങ്ങനെ ഒടുങ്ങി തീരണമെന്ന് ആണ് ഞാൻ ആഗ്രഹിച്ചത്..ഇൗ കത്ത് നീ വായിക്കുമ്പോൾ ഞാൻ ഭൂമിയിൽ ഉണ്ടാകുമോ എന്നൊന്നും അറിയില്ല..എങ്കിലും നിനക്ക് വേണ്ടി ഇതെഴുതണം എന്ന് എനിക്ക് തോന്നി..bcoz you\'re spcl to me \"
**THE END**
അമീറയുടെ ജീവിതത്തിലെ മുഴുവൻ അദ്ധ്യായങ്ങളിലൂടെയും നമ്മുക്ക് പോവാൻ സാധിച്ചിട്ടില്ല. എന്തൊക്കെയോ കംപ്ലീറ്റ് ആക്കാതെയാണ് ഞാൻ ഇൗ സ്റ്റോറി അവസാനിപ്പിക്കുന്നത്. അത് അങ്ങനെ മതിയെന്ന് എനിക്ക് തോന്നി. ഇൗ ഒരു ക്ലൈമാക്സിൽ നിങൾ ഒട്ടും satisfied ആയിരിക്കില്ല.. ബട്ട്, ഞാൻ ആദ്യമേ മനസ്സിൽ കണ്ട ഒരു അവസാനം തന്നെയാണ് ഇത്.
എന്റെ ആദ്യത്തെ സ്റ്റോറിയാണ്..അതിന്റെ എല്ലാ പോരായ്മകളും ഉണ്ടാകും..എന്റെ മനസ്സിലുള്ള പല കാര്യങ്ങളും എനിക്ക് വാക്കുകളിലൂടെ എക്സ്പ്രസ്സ് ചെയ്യാൻ കഴിയാതെ പോയിട്ടുണ്ട്..അത് കൊണ്ട് തന്നെ ഇൗ കഥ എത്രത്തോളം നന്നായിട്ടുണ്ടെന്ന് എനിക്കറിയില്ല..
എങ്കിലും, ദയവ് ചെയ്ത് ഇപ്പോഴെങ്കിലും നിങൾ കഥയെ കുറിച്ചുള്ള അഭിപ്രായം അറിയിക്കണം..ഒരു emoji ആയാലും മതി ഞാൻ ഹാപ്പിയാവും..എന്നെ കൊണ്ട് കഴിയും വിധം സ്റ്റോറി നന്നായി എഴുതാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്..🙂
അപ്പോ തൽക്കാലം gud bei👋😁