Aksharathalukal

❤ധ്രുവാ-11❤






ശിവ തന്റെ അപ്പാ തനിക്ക് വാങ്ങി തന്ന ഗൗൺ ഇട്ടുകൊണ്ട് താഴേക്കിറങ്ങി വന്നു.....

ശിവയുടെ പതിനെട്ടാമത്തെ പിറന്നാൾ ആണ് ഇന്ന്....

പടിയിറങ്ങി വരുന്നവളെ കണ്ട് എല്ലാവരിലും സന്തോഷം നിറഞ്ഞു....

എന്നാൽ അതിൽ ഒരു ജോഡി കണ്ണുകൾ പ്രണയത്താൽ തിളങ്ങി നിന്നു.....


\"വാ വാ അപ്പാടെ കുഞ്ഞ്....\" ഋഷി വേഗം ചെന്ന് അവളെ തന്നോട് ചേർത്ത് നിർത്തി....


\"കേക്ക് മുറിക്കാം.....\" ഉണ്ണി പറഞ്ഞു....

അപ്പോഴാണ് ശിവ മുൻപിലുള്ള ടേബിളിലേക്ക് നോക്കിയത്....
18 എന്ന നമ്പറുകളുടെ മെഴുകുതിരികൾ കത്തി ജ്വലിച്ചു നിൽക്കുന്നു ഒരു വലിയ കേക്കിന്റെ മുകളിൽ.... റെഡ് വെൽവേറ്റ് കേക്ക് ആണ്....
അതിൽ ഹാപ്പി ബർത്ഡേ ശിവാ ന്ന് വലുതായിട്ട് എഴുതിയിട്ടുണ്ട്....

എല്ലാവരും പറഞ്ഞതും ശിവ കേക്ക് കട്ട്‌ ചെയ്തു.... ആദ്യം അപ്പായുടെ വായയിൽ വെച്ച് കൊടുത്തു.....


രണ്ടാമതായി ദച്ചുവിന് നേരെ തിരിഞ്ഞപോഴേക്കും രാധയപ്പ വാ തുറന്നു.... പിന്നെ അമ്മാവന്മാർ.... അമ്മാവിമാർ.... രാധ അപ്പച്ചീടെ മക്കൾ..... ഉണ്ണി.... ഒടുക്കം ദച്ചുവിലേക്ക് എത്തിയപ്പോഴേക്കും ശിവയ്ക്ക് വല്ലാതെ സങ്കടമായി..... അപ്പോഴേക്കും അവൻ തിരിഞ്ഞു നടന്നു തുടങ്ങിയിരുന്നു.....


\"കണ്ണേട്ടാ....\" ശിവ അവനെ വിളിച്ചുകൊണ്ടു പുറകെ ഓടി.... അവൻ വിളി കേട്ട് തിരിഞ്ഞപ്പോഴേക്കും ശിവ അവന്റെ വായയിൽ കേക്ക് വച്ചിരുന്നു... പെട്ടന്നായതിനാൽ ഞെട്ടലിൽ അവൻ വായ അടച്ചു.... ഒപ്പം ശിവയുടെ കയ്യും അതിലായി.... ശിവയുടെ കണ്ണുകളിലേക്ക് നോക്കി തന്നെ അവൻ അവളുടെ വിരലുകളുൾപ്പടെ നുണഞ്ഞു.... അവൾ ഒന്ന് പൊള്ളിപിടഞ്ഞു പോയി....


\"ക... കണ്ണേട്ടാ....\" ശിവയുടെ ശബ്ദം കേട്ടപ്പോഴാണ് അവൻ ബോധമണ്ഡലത്തിലേക്ക് തിരിച്ചു വന്നത്.... അവൻ വേഗം ഞെട്ടി മാറി തന്റെ കയ്യിലിരുന്ന ചെറിയൊരു ഗിഫ്റ്റ് പേപ്പറിൽ പൊതിഞ്ഞ ഒരു പൊതി അവളുടെ മുഖത്തേക്ക് നോക്കാതെ അവളുടെ കൈകളിലേക്ക് വെച്ച് കൊടുത്തിട്ട് മുകളിലേക്ക് കയറി പോയി....


ശിവയ്ക്ക് സന്തോഷം അടക്കുവാൻ കഴിയുന്നുണ്ടായിരുന്നില്ല.... അവൾ വേഗം തന്റെ കയ്യിലിരിക്കുന്ന ഗിഫ്റ്റിലേക്ക് നോക്കി.....
\"💞ധ്രുവാ💞\" എന്ന് വളരെ ഭംഗിയായി എഴുതിയ പൊതി.....


അത് തുറക്കാൻ വന്നതും എല്ലാവരും അവളെ കഴിക്കാൻ വിളിച്ചു..... പിന്നെ ഫോട്ടോ എടുപ്പും തിരക്കുമെല്ലാമായി.....



ഇടക്കെപ്പോഴോ തന്റെ കണ്ണേട്ടൻ തനിക്ക് നൽകിയ ആദ്യസമ്മാനം അവൾ സുരക്ഷിതമായി അവളുടെ മുറിയിൽ കൊണ്ട് വച്ചു.... രാത്രി നോക്കാമെന്നു കരുതി....



------------***********-------------




രാത്രി മുറിയിലെത്തിയതും ശിവ വേഗം ഡ്രസ്സ്‌ ഒക്കെ മാറി ഒന്ന് ഫ്രഷ് ആയിട്ട് ദച്ചു കൊടുത്ത ഗിഫ്റ്റ് എന്താണെന്ന് നോക്കാനായി വേഗം അങ്ങോട്ടേക്ക് നടന്നതും ഡോറിൽ മുട്ട് കേട്ടു....


\"ഓ ഇതെന്തോന്ന്.... ശേ.... ഞാൻ ഇതൊന്ന് നോക്കാൻ സമ്മതിക്കത്തില്ലല്ലോ ....\" അവൾ തന്റെ വിധിയെ പഴി പറഞ്ഞുകൊണ്ട് പോയി കതക് തുറന്നു.... മുൻപിൽ അപ്പാ....


\"ആ അപ്പാ ആരുന്നോ.....\"



\"മോൾ കിടന്നാരുന്നോ.....?\" അദ്ദേഹം അവളുടെ തലയിൽ തലോടി ചോദിച്ചു....



\"ഇല്ല അപ്പാ... ബാ അകത്തോട്ട്.... ഞാൻ ഫ്രഷ് ആയി വന്നതേ ഉള്ള്....\" അവൾ അകത്തേക് നടന്നുകൊണ്ട് പറഞ്ഞു....


ഋഷി വേഗം അകത്തേക്ക് കയറി അവളുടെ കാട്ടിലിലേക്ക് ചെന്നിരുന്നു.....


\"മോളെ.... അപ്പാ ഒരു കാര്യം പറയാനായിട്ട് വന്നതാണ്.... മോൾ അപ്പാ പറയുന്നത് കേൾക്കുമോ...?.\" അയാൾ അല്പം പ്രയാസപ്പെട്ട് സംസാരം ആരംഭിച്ചു....



\"എന്താ അപ്പാ ഇങ്ങനെയൊക്കെ.... അപ്പാ പറയുന്നത് എന്നെങ്കിലും ഈ കുഞ്ഞി കേൾക്കാതിരുന്നിട്ടുണ്ടോ..... അപ്പാ പറയു.... ഞാൻ അനുസരിക്കില്ലേ.... 😘\" അവൾ അപ്പായുടെ മുഖത്തു ഒരു മുത്തം കൊടുത്തു....



\"മോളെ.... അപ്പാ എന്ത് ചെയ്താലും അത് മോളുടെ നന്മക്ക് വേണ്ടിയായിരിക്കും.....\"



\"അതെനിക്ക് അറിയാമല്ലോ അപ്പാ....\"


\"എങ്കിൽ മോള്.... അപ്പാ... പറയുന്ന ഈ കാര്യവും അനുസരിക്കണം.... മോളുടെ നന്മയ്ക്കുവേണ്ടിയാണു.....\"



\"അപ്പാ ഇങ്ങനെ സസ്പെൻസ് ഇടാതെ കാര്യം പറയുന്നേ.....\"


ഋഷി വേഗം എഴുന്നേറ്റ് നിന്നു....


\"അതുപിന്നെ മോളെ.... നാളെ അപ്പാ പോകുവാണ് തിരിച്....

ഒപ്പം..... മോളും വരണം അപ്പായുടെ കൂടെ....\"


ശിവ ഞെട്ടി എണീറ്റ് നിന്നു....


\"അപ്പാ.... എന്താ ഈ പറയുന്നത്.... ഞാൻ എന്തിനാ വരുന്നത്....\" അവൾ അല്പം ഒച്ച ഉയർത്തി തന്നെയാണ് ചോദിച്ചത്.....



\"മോളെ.... അപ്പാ പറയുന്നത് കേൾക് നീ.... ഇപ്പൊ നീ എന്റെ കൂടെ വന്നേ പറ്റുള്ളൂ.... വാശി പിടിക്കേണ്ട....\" അയാളുടെ ശബ്ദം മാറാൻ തുടങ്ങി....



\"പക്ഷെ എന്തിന്.... ഞാൻ ഇവിടെ പഠിക്കുവല്ലേ.... എന്നേ ഇപ്പോൾ കൊണ്ടുപോയാൽ എന്റെ പഠനമോ....
എന്താ അപ്പാ ഇതൊക്കെ.....\" അവളുടെ ശബ്ദം ഒരു യാജനയിലേക്ക് ചുരുങ്ങിയിരുന്നു....



\"മോളെ.... നീ തന്നെ പറഞ്ഞല്ലോ... അപ്പാ ഒരിക്കലും മോളുടെ തിന്മ ആഗ്രഹിക്കില്ല.... അപ്പായിക്ക് വലുത് അപ്പായുടെ മകളുടെ ജീവിതമാണ്.....\"



\"അപ്പാ എന്റെ ജീവിതം ഇവിടെയാണ്.... കണ്ണേട്ടനൊപ്പം..... ഇവിടെം വിട്ട് ഞാൻ എങ്ങോട്ടുമില്ല.... കണ്ണേട്ടനില്ലാതെ ഞാനില്ല.... ഞാനില്ലാതെ..... കണ്ണേട്ടനും.....\"അവൾ അല്പം ശബ്ദം താഴ്ത്തി.....



\"ഉവ്വ..... അവന് നിന്നോടുള്ള സ്നേഹമൊക്കെ ഇത്ര ദിവസംകൊണ്ട് ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞു..... ഇന്നലെ രാത്രി നിങ്ങൾ തമ്മിലുള്ള സംഭാഷണം മുഴുവൻ ഞാൻ കേട്ടിരുന്നു...... എനിക്ക് വേണ്ടത് നിനക്ക് നല്ലൊരു ജീവിതം.... അത്രമാത്രമാണ്..... ഇവിടെ.... ഈ ശേഖരപുരം തറവാട്ടിൽ നിനക്ക് അത് ലഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല..... ഇനി എന്തായാലും നിന്നേ ഇവിടെ നിർത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല.... നമ്മുക്ക് നമ്മടെ വീട്ടിലേക്ക് പോകാം.... നമ്മുടെ നാട്.... നീ ജനിച്ചു വളർന്ന... നിന്റെ അമ്മ ഉറങ്ങുന്ന നാട്.... മുംബൈ..... അതാണ് സേഫ്.....

പിന്നെ..... അല്ലെങ്കിൽ വേണ്ടാ.... കൂടുതൽ ഒന്നും പറയുന്നില്ല... മറ്റൊന്നും നീ അറിയേണ്ടുന്ന ആവശ്യവുമില്ല..... ബാക്കിയൊക്കെ മുംബൈക്ക് വണ്ടി കയറിയിട്ട് ഞാൻ പറയാം....


ഒന്ന് മാത്രം പറയാം..... ഈ അപ്പായ്ക്ക് ഈ ലോകത്ത് സ്വന്തം എന്ന് പറയാൻ ഇപ്പോൾ നീ മാത്രമേ ഉള്ളു..... എന്റെ ലോകം നീയാണ്.... അത് മറക്കണ്ട....\" ശിവയെ ഒന്നും പറയാൻ അനുവദിക്കാതെ അയാൾ ഇറങ്ങി പോയി.... അവളുടെ നാവിനെയും മനസ്സിനെയും ശരീരത്തെയും ഒരുപോലെ തളർത്തുന്ന വാക്കുകളായിരുന്നു അത്......



\"\"ശെരിയാണ്..... അന്ന് ഇവിടേക്ക് വണ്ടി കയറുമ്പോൾ ഭയങ്കര കരച്ചിൽ ആയിരുന്നു..... മുംബൈ എന്ന സ്വന്തം നാട് വിട്ട് വരാൻ മനസ്സ് കൂട്ടാക്കിയില്ല..... ഇവിടെ വന്നിട്ട് രണ്ട് മാസത്തോളം ആരോടും അടുത്തില്ല.... പിന്നെ ദേവേച്ചി ഉള്ളതുകൊണ്ട് മാത്രം എല്ലാരോടും ഇണങ്ങി.....



തന്റെ അമ്മ ഉറങ്ങുന്ന മണ്ണ്.....
ഇന്നിപ്പോൾ അതേ മണ്ണിലേക്ക് തിരിച്ചു പോകാൻ വയ്യ എന്നുപറഞ്‌ കണ്ണുനീർ ഒഴുക്കുന്നു.....\"\" ശിവ തന്റെ കണ്ണിൽ നിന്ന് ഒഴുകി ഇറങ്ങുന്ന കണ്ണുനീരിനെ തന്റെ കൈകൾ കൊണ്ട് ഒപ്പിയെടുത്തു... അതിലേക്ക് നോക്കി നിന്നു.....



\"അപ്പാ പറഞ്ഞത് എല്ലാം ശെരിയാണ്..... അപ്പായുടെ ലോകം.... അതിപ്പോൾ താൻ മാത്രമാണ്.... പാടില്ല ആ ഹൃദയം വേദനിക്കരുത്......

പക്ഷെ......


ഒരിക്കൽ താൻ വരാൻ മടിച്ച നാട്.... ഇന്ന് അതേ നാട്ടിൽ നിന്ന് മടങ്ങാൻ മടിക്കുന്നു.... എല്ലാത്തിനും കാരണമായവൻ ഇതൊന്നുമറിയുന്നില്ല...... ആ ഹൃദയത്തിൽ തനിക്ക് ഒരു സ്ഥാനവുമില്ല..... എന്നിട്ടും.....\"\"
ശിവ എങ്ങലടിച്ചുകൊണ്ട്  പൊട്ടിക്കരയാൻ വെമ്പുന്ന ഹൃദയത്തെ അലമുറയിടാൻ അനുവദിച്ചുകൊണ്ട് കട്ടിലിലേക്ക് ചാഞ്ഞു..... താൻ ഇത്ര നാൾ ഒളിപ്പിച്ചു വെച്ചതും ഇന്ന് ലഭിച്ചതുമായ വേദനകളെല്ലാം അവളുടെ പ്രിയപ്പെട്ട തലയിണ ഏറ്റുവാങ്ങിക്കൊണ്ടിരുന്നു..... എപ്പോഴോ ഒരു ആശ്വാസത്തിനെന്നോണം നിദ്ര ദേവി അവളെ പുൽകി..... അപ്പോഴും തലയിണ അവൾക്ക് താങ്ങായി.....






ഇടക്കെപ്പോഴോ തുറന്ന് കിടക്കുന്ന ശിവയുടെ മുറിയുടെ വാതിൽ പടിയിൽ വന്ന് നിന്ന് നോക്കിയവന്റെ കണ്ണിലെ തിളക്കം അനിർവചനീയം ആയിരുന്നു... എന്നാൽ തുറക്കാതെ കെട്ടിപൂട്ടി വെച്ചിരിക്കുന്ന തന്റെ ഹൃദയമാകും സമ്മാനം ടേബിളിന്റെ പുറത്തിരിക്കുന്നത് കണ്ടപ്പോൾ പ്രത്യാശ മങ്ങി നിരാശ പടരുകയായിരുന്നു ആ മുഖത്ത്....
വേദന നിറഞ്ഞമനസ്സോടെ തിരിഞ്ഞു നടക്കുമ്പോൾ അവന്റെ ഉള്ളിൽ ചിന്തകളുടെ വേലിയേറ്റം സൃഷ്ടിക്കപ്പെട്ടു.....


എന്നാൽ രണ്ട് ധ്രുവങ്ങളിലേക്ക് അകലുന്ന ആ ഹൃദയങ്ങൾ അറിഞ്ഞില്ല ഇനിയുള്ള ജീവിതം എന്താകുമെന്ന്.....


ശരീരം എത്ര അകലത്തിൽ ആയാലും മനയസ്സുകൊണ്ട് ഒന്നിച്ചിരുന്നാലേ ആ ബന്ധം ദൃഡമാവുകയുള്ളു....


ഇവിടെ പക്ഷെ ഹൃദയം രണ്ട് ധ്രുവങ്ങളിലാണ്..... അപ്പോൾ ജീവിതമോ.....?


തുടരും......


\"MKR\"


❤❤❤



❤ധ്രുവാ-12❤

❤ധ്രുവാ-12❤

4.7
2300

ശിവ രാവിലെ എണീറ്റപ്പോഴേക്കും വാടി തളർന്നൊരു കോലമായിരുന്നു....മറ്റെന്തൊക്കെയോ ഓർമകളായി മനസ്സിലേക്ക് ഇരച്ചു കയറിയെങ്കിലും അവൾ അതൊന്നും ഗൗനിക്കാതെ ഫ്രഷ് ആവാൻ കയറി.....ഫ്രഷ് ആയ ശേഷം തനിക്ക് സ്വന്തമായിട്ടുള്ളതെല്ലാം ഒരു ബാഗ് ലേക്ക് പാക്ക് ചെയ്തു....പക്ഷെ ഒരിക്കൽ പോലും അവൾ ആ മേശപ്പുറത്തേക്ക് നോക്കിയില്ല.... എന്തുകൊണ്ടോ നോക്കാൻ മനസ്സനുവദിച്ചില്ല.....ചില നിമിഷങ്ങളിൽ അങ്ങനെയാണ്.... താൻ എത്ര ആഗ്രഹിച്ചാലും നമ്മുടെ ചില ഇഷ്ടങ്ങളെ ബുദ്ധി നിയന്ത്രിക്കും.... അതിന്റ ഫലമായി നാം എത്ര ഒക്കെ ശ്രമിച്ചാലും ഹൃദയം ബുദ്ധിക്കു മുൻപിൽ തോൽവി സമ്മതിക്കും.... ഇവിടെയും അത് തന്നെ.... ശിവ ഒര