❤ധ്രുവാ-13❤
\"ഡാ ദച്ചു.... Are you fine....?\" ഗോകുലിന്റെ കാറിൽ കിടത്തിയിരിക്കുകയാണ് ദച്ചുവിനെ..... അവൻ പതിയെ എഴുന്നേറ്റു ഇരുന്നു....\"എടാ ഞാൻ....\" ദച്ചു തലയിൽ കൈ വെച്ചു....\"നല്ല വേദന ഉണ്ടല്ലേ.....\" ഗോകുൽ അവന്റെ തലയിൽ തലോടി....\"ഹ്മ്മ്.....\" അത്രയും ആയപ്പോഴേക്കും ദച്ചുവിന് കഴിഞ്ഞതൊക്കെ ഓർമ വന്നു....\"എടാ എന്താ ഉണ്ടായത്.... ശിവയ്‌ക്കെന്താ.....\"\"എടാ അത്....നീ... നീ വേഗം വണ്ടിയെടുത്തെ.... വീട്ടിൽ പോകണം... വേഗം.....\"കാര്യം പറയാൻ വന്നപ്പോഴാണ് ദച്ചുവിന് ശിവ പറഞ്ഞത് ഓർമ വന്നത്..... അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി..... എന്താണെന്നോ എന്നൊന്നും അറിയില്ല.... പക്ഷെ അവൾ പോകുവാണെന്നു പറഞ്ഞത് മാത്രം അവന്റെ മനസ്സിൽ തങ്ങി നിന്നു.... അത് ഓർക്ക