Aksharathalukal

❤ധ്രുവാ-13❤



\"ഡാ ദച്ചു.... Are you fine....?\" ഗോകുലിന്റെ കാറിൽ കിടത്തിയിരിക്കുകയാണ് ദച്ചുവിനെ..... അവൻ പതിയെ എഴുന്നേറ്റു ഇരുന്നു....


\"എടാ ഞാൻ....\" ദച്ചു തലയിൽ കൈ വെച്ചു....



\"നല്ല വേദന ഉണ്ടല്ലേ.....\" ഗോകുൽ അവന്റെ തലയിൽ തലോടി....


\"ഹ്മ്മ്.....\" അത്രയും ആയപ്പോഴേക്കും ദച്ചുവിന് കഴിഞ്ഞതൊക്കെ ഓർമ വന്നു....



\"എടാ എന്താ ഉണ്ടായത്.... ശിവയ്‌ക്കെന്താ.....\"



\"എടാ അത്....
നീ... നീ വേഗം വണ്ടിയെടുത്തെ.... വീട്ടിൽ പോകണം... വേഗം.....\"

കാര്യം പറയാൻ വന്നപ്പോഴാണ് ദച്ചുവിന് ശിവ പറഞ്ഞത് ഓർമ വന്നത്..... അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി..... എന്താണെന്നോ എന്നൊന്നും അറിയില്ല.... പക്ഷെ അവൾ പോകുവാണെന്നു പറഞ്ഞത് മാത്രം അവന്റെ മനസ്സിൽ തങ്ങി നിന്നു.... അത് ഓർക്കേ അവന് വല്ലാതെ പേടിയായി.....



\"എടാ പ്ലീസ്.... ഒന്ന് വേഗം.... ഞാൻ അവിടെ ചെന്നിട്ട് പോരെ.....\" താൻ ഓരോന്ന് ആലോചിച്ചിരുന്നിട്ട് നോക്കുമ്പോഴാണ് തന്നെ തന്നെ നോക്കി നിൽക്കുന്ന ഗോകുലിനെ കണ്ടത്..... അവൻ വണ്ടി എടുക്കുന്നില്ല എന്ന് കണ്ടതും അവൻ കൈ കൂപ്പി.....


അവന്റെ അവസ്ഥ മനസ്സിലായത്തും മറ്റൊന്നും പറയാതെ ഗോകുൽ വണ്ടി മുൻപോട്ട് എടുത്തു......




പോകും വഴിയിലെല്ലാം അകാരണമായ ഭയം ദച്ചുവിനെ വന്നു മൂടി..... അവന്റെ കൈ ഒക്കെ വിറക്കുകയായിരുന്നു.....

കണ്ണുകൾ നിറഞ്ഞു തുളുമ്പി.....


വീടെത്തിയപ്പോഴേക്കും അവൻ ആകെ തളർന്നിരുന്നു....


\"അമ്മേ.... ശിവ എവിടെ....\" അവൻ അകത്തേക്ക് ഓടി കയറി വന്നുകൊണ്ട് ചോദിച്ചു.....


\"ആാാാാ......!!!\" ദച്ചുവിന്റെ ചോദ്യം കേട്ടതും സരസ്വതി(ദച്ചുവിന്റെ അമ്മ) അവന്റെ കരണം നോക്കി ഒന്ന് ആഞ്ഞു അടിച്ചു....ദച്ചു മുഖം പൊത്തി അലറി.....
ദച്ചുവിന്റെ അമ്മയുടെ കൈകൾ വിറകൊണ്ട് നില്കുന്നു....




\"എന്തിനാടാ.... ഇനി അവളെ അന്വേഷിക്കുന്നത്..... നീ അല്ലേ പറഞ്ഞത് അവൾ ശല്യമാണെന്ന്.... ആ ശല്യത്തെ ഇനി എന്തിനാ അന്വേഷിക്കുന്നത്.... മറന്നേക്ക്.... സുഖമല്ലേ.... ഇനി സ്വസ്ഥത കിട്ടില്ലേ.... ശല്യം ഒഴിഞ്ഞു പോയല്ലോ....\" അവർ അവന് നേരെ ആഖ്റോഷിച്ചു....



\"അ.... അമ്മ.... ഞാൻ..... എ... എല്ലാം അറിയുന്നതല്ലേ.....\" അവൻ പൊട്ടികരഞ്ഞുപോയിരുന്നു അപ്പോഴേക്കും......


അവന്റെ കരച്ചിൽ കണ്ടതും സരസ്വതി ഓടി വന്ന് അവനെ വാരിപ്പുണർന്നു..... അവർക്ക് അവന്റെ അവസ്ഥ സഹിക്കാവുന്നതായിരുന്നില്ല.....



\"ശെരിയാടാ..... അമ്മയ്ക്ക് എല്ലാം അറിയാമായിരുന്നു..... അതുകൊണ്ട് തന്നെയാ നിന്നേ വിളിക്കാൻ അമ്മ അവളോട് ആവശ്യപ്പെട്ടതും.... നീ അവൾ പോകുവാണെന്നു പറയുമ്പോഴെങ്കിലും എല്ലാം അവളോട് തുറന്നു പറയുമെന്ന് കരുതി..... എല്ലാം അവിടം കൊണ്ട് തീരുമെന്ന് കരുതി.... പക്ഷെ പിഴച്ചു പോയി മോനെ.... നീ.... നീ എന്തിനാടാ അങ്ങനെ പറഞ്ഞത്.... എന്തിനാടാ അവൾ ശല്യമാണെന്ന് പറഞ്ഞത്..... നിനക്ക് എങ്ങനെ തോന്നി അങ്ങനെ പറയാൻ..... അതിന് എങ്ങനെ കഴിഞ്ഞു.....\" അവരുടെ ചോദ്യം കേട്ടിട്ടും അവൻ പ്രതികരിച്ചില്ല.....



\"എനിക്ക് അറിയാവുന്ന ദച്ചുവിന് ഇത്രയൊന്നും പറയാൻ കഴിയില്ല....
കാരണം ഇന്ന് അവൾ..... ശിവാംശി ഋഷികേശ് അത്രയേറെ നിന്നിൽ വേരുകൾ ഊന്നിയിരിക്കുന്നു.... അങ്ങനെ ഉള്ളപ്പോൾ.... നീ.....\" അവർ വാക്കുകൾ മുഴുവപ്പിക്കാതെ നിർത്തി.....




\"അമ്മേ.... ഞാൻ.....\"



\"മതി സരസു..... അവനൊന്ന് ഉറങ്ങട്ടെ..... ആകെ ഒരു പരുവമായി..... അവൻ റസ്റ്റ്‌ എടുക്കട്ടെ.... ഇപ്പൊ അവന് വേണ്ടത് വിശ്രമമാ..... അവനെ തനിച്ചു വിടാം..... കുറച്ചു നേരം..... പിന്നെ എല്ലാം അവൻ തന്നെ പറയും.....\" ദച്ചു പറയാൻ വന്നതും വലിയമ്മായി ഇടയിൽ കയറി പറഞ്ഞു.....


എല്ലാം നഷ്ടപ്പെട്ടവനെ പോലെ ഇരിക്കുന്ന ദച്ചുവിനെ കണ്ടപ്പോൾ വലിയമ്മായിക്ക് തന്റെ മകന്റെ രണ്ട് വർഷം മുൻപുള്ള അവസ്ഥയാണ് ഓർമ വന്നത്.....



ദച്ചു പതിയെ ഒരു അനാഥനെ പോലെ.... തന്റെ ഇണയെ നഷ്ടപ്പെട്ട ആൺപക്ഷിയായി..... ഏകാന്തനായി..... കഴിഞ്ഞു പോയ നിമിഷങ്ങൾ എകുന്ന വേദനയിൽ.... പൊള്ളിപിടഞ്ഞു..... ഉരുകി ഉരുകി ശിവയുടെ മുറിയിലേക്ക് പ്രവേശിച്ചു.....


ശൂന്യം..... അവിടെ ഒരാളുണ്ടായിരുന്നു എന്ന് പോലും തോന്നിപ്പിക്കാത്ത വിധം ശൂന്യം ആയിരുന്നു ആ മുറി..... മുഴുവൻ സാധനങ്ങളും അവൾ കൊണ്ടുപോയിരുന്നു.....


എന്നാൽ ഒന്ന് മാത്രം ശേഷിച്ചു..... ആ ടേബിൾ..... അതിലെ വസ്തുക്കൾ.... അത് ദച്ചുവിനെ പോലെ ഒറ്റപ്പെട്ട് അവിടെ അവശേഷിക്കുന്നു.....



\"ജീവനായിരുന്നു പെണ്ണെ.... നിന്റെ പിറന്നാളിനായി കാത്തിരിക്കുക ആയിരുന്നു.... ഒന്ന് തുറന്നു നോക്കിയിരുന്നെങ്കിൽ ഇന്ന് എന്നോടൊപ്പം.....\" ദച്ചു ആ ഗിഫ്റ്റ് പൊതി കൈയിൽ എടുത്തു അതിൽ നോക്കി നിന്നു..... അവന്റെ കണ്ണിൽ നിന്നുള്ള കണ്ണുനീർ തുള്ളികൾ ആ ഗിഫ്റ്റ് പൊതിയെ വലയം ചെയ്തു.....



അവൻ പതിയെ ആ പൊതി അവിടെ വെച്ചിട്ട് അവളുടെ കട്ടിലിൽ കയറി ഇരുന്നു.....



\"നിനക്ക് എന്നേ അങ്ങനെ ഉപേക്ഷിച്ചു പോകാൻ പറ്റുമോ.....
എനിക്കറിയാം നീ ഇവിടെ എവിടെയോ ഉണ്ടെന്ന്.....\" അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് കാട്ടിലിലേക്ക് ചാഞ്ഞു.....



അവൾ തന്നെ വിട്ട് പോയിട്ടില്ലെന്ന് അവൻ സ്വയം പറഞ്ഞു പഠിപ്പിക്കുക ആയിരുന്നു.....



\"\"നിന്റെ ഗന്ധമാണ് പെണ്ണെ ഇവിടമാകെ.....

ഒരുപാട് നിന്നേ ഞാൻ വേദനിപ്പിച്ചിട്ടുണ്ട്.... ആദ്യമൊക്കെ ഇഷ്ടക്കേടായിരുന്നെടി.... ഈ ചെറുപ്രായത്തിൽ നമ്മുക്ക് പലതല്ലേ ഇഷ്ടം.....


ആ ഇഷ്ടക്കേട് ഞാൻ നിന്നോട് പലപ്പോഴായി പ്രകടിപ്പിക്കാൻ തുടങ്ങി..... പക്ഷെ അപ്പോഴെല്ലാം നീ മുംബൈക്ക് മടങ്ങി പോവുമ്പോൾ വേദന ആണ്.... ഞാൻ ആരോട് അടി ഇടും.... ആകെ ഒരു ഒറ്റപ്പെടൽ.....


പിന്നെ നിന്റെ താമസം ഇവിടെ ആയപ്പോൾ..... എന്റെ കാര്യത്തിൽ നീ ഒരുപാട് ഇടപെടുന്നത് എനിക്ക് ഇഷ്ടമല്ലാരുന്നു..... നീ എപ്പോ എന്റെ കാര്യത്തിൽ ഇടപെട്ടാലും ഞാൻ ദേഷ്യപ്പെട്ടു.....

എന്നോടൊപ്പം നിന്നോടുള്ള ഇഷ്ടക്കേടും വളർന്നു എങ്കിലും.... ഞാനോ നീയോ ആ ഇഷ്ടക്കേടിൽ മറഞ്ഞിരിക്കുന്ന ഇഷ്ടത്തെ തിരിച്ചറിഞ്ഞില്ല....
എന്തുകൊണ്ട്....?



എനിക്ക് ഭയമായിരുന്നു..... നീ എന്റെ മുറപ്പെണ്ണ് ആയതുകൊണ്ടും ഞാൻ നിന്നേ സ്നേഹിക്കുന്നു എന്ന് ബാക്കിയുള്ളവർ അറിഞ്ഞാൽ മറ്റു പെൺകുട്ടികൾ എന്നിൽ നിന്ന് അകലില്ലേ..... എന്റെ മേൽ നീ അധിപത്യം സ്ഥാപിക്കില്ലേ..... കൂട്ടുകാർ കളിയാക്കില്ലേ.....


ഒടുക്കം അതുമാറിയത് ദിയയും ഗോകുലുമൊക്കെ ജീവിതത്തിലേക്ക് വന്നപ്പോഴാണ്....
അവർ എന്റെ ഉള്ളിലെ നിന്നേ തിരിച്ചറിഞ്ഞു.... എന്നോടൊപ്പം കൂടി..... പക്ഷെ പിന്നത്തെ എന്റെ ഭയം നീ ആയിരുന്നു..... നീ അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കുമെന്ന്..... എപ്പോഴും നിന്നേ കുറ്റവും പറഞ്ഞു വഴക്കും പറഞ്ഞു നടന്നിട്ട് ഒടുക്കം ഞാൻ നിന്റെ വലയിൽ വീണില്ലേ എന്ന് നീ കളിയാക്കിയാലോ......


ഒക്കെയും ആ പ്രായത്തിന്റെ തോന്നലുകൾ..... അതിൽ നിന്നൊക്കെ എന്നേ മാറ്റിയെടുത്തത് എന്റെ സുഹൃത്തുക്കൾ.... എന്റെ സൗഭാഗ്യം.....

ഒടുക്കം ഞാൻ നിന്നേ ആത്മാർത്ഥമായി സ്നേഹിച്ചു തുടങ്ങിയപ്പോൾ.... അത് നിന്നേ അറിയിക്കാൻ ഞാൻ തീരുമാനിച്ചത് നിന്റെ പതിനേട്ടാമത്തെ പിറന്നാൾ ദിവസം..... ഒരുപാട് കഷ്ടപ്പെട്ട് നിനക്കായ്‌ തിരഞ്ഞെടുത്ത സമ്മാനം..... അത് വാങ്ങിയത് എന്റെ അധ്വാനത്തുക കൊണ്ടും.....

പക്ഷെ പെണ്ണെ നീ അത് നോക്കിയില്ലല്ലോ.... എന്റെ ഹൃദയം ഞാൻ അതിൽ സൂക്ഷിച്ചിരുന്നു.... നീ അത് കണ്ടില്ലല്ലോ....


എന്റെ ഹൃദയമാണ് ഞാൻ നിന്നേ ഇന്നലെ ഏൽപ്പിച്ചത്.... ഈ ലോകത്ത് ഏറ്റവും സുരക്ഷിതമെന്ന് ഞാൻ കരുതുന്ന കരങ്ങളിലാണ് ഞാൻ അത് ഏൽപ്പിച്ചത്..... പക്ഷെ ഇന്ന് അതിന്റെ കാവൽക്കാരി അതിനെ ഉപേക്ഷിച്ചു പോയിരിക്കുന്നു..... എന്റെ ഹൃദയം അനാഥമാണ്..... ഏകമാണ്..... തനിച്ചാണ്.....



എന്റെ ഹൃദയ സംഗീതം നിലച്ചു....
ഇനി അത് വീണ്ടും ഈണമിടണമെങ്കിൽ നീ വരണം....
അതിന്റെ ഇണ വരണം......


നീ പക്ഷെ വരുമോ അംശി.......? \"\"



ദച്ചു ആ തലയിണയിൽ മുഖം അമർത്തി കരഞ്ഞു..... എല്ലാ കണ്ണുനീരിനും പ്രണയത്തിനും വിരഹത്തിനും വേദനകൾക്കും സാക്ഷ്യം വഹിച്ചുകൊണ്ട് ആ തലയിണ മാത്രം അവർക്കിടയിൽ അവശേഷിക്കുന്നു.......


ദച്ചു രാവിലെ കണ്ണ് തുറക്കുമ്പോൾ അവന് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു......

തലേന്നത്തതൊക്കെ ഓർമ വരും തോറും ആ ആസ്വസ്ഥതകൾ കൂടി കൂടി വന്നു.....


അവൻ വേഗം ഫോൺ എടുത്തു....
സമയം ഏഴു മണി.....
ഇന്നലെ ഉച്ചക്കോ മറ്റും വന്നു കയറിയതാണ് ആ മുറിയിൽ.... പിന്നെ അതിൽ തന്നെ കഴിച്ചുകൂട്ടി.... പുറത്തിറങ്ങാൻ വയ്യ.... വീട്ടിലുള്ളവരെ എങ്ങനെ നേരിടും എന്ന് ആലോചിച്ചപ്പോൾ ഒരു ഉത്തരം ഇല്ലായിരുന്നു....

പുറത്തിറങ്ങിയാലും ശിവ അവിടെങ്ങും ഇല്ലെന്ന തോന്നൽ കൂടുതൽ വേദനിപ്പിക്കുന്നു..... അതിന് ഒരാശ്വാസം ലഭിക്കുന്നത് ശിവയുടെ മുറിയിൽ തന്നെയാണ്.... അവിടെ എവിടെ നോക്കിയാലും അവളായിരുന്നു....



തന്റെ മുറിയിലേക്ക് പോകുവാനായി എപ്പോൾ പടി കയറി വന്നാലും ആദ്യം കാണുന്നത് ഈ കട്ടിലിൽ ഇരുന്നു ചിരിക്കുന്നവളെ ആണെന്ന് അവൻ വേദനയോടെ ഓർത്തു....


ഇന്നതില്ല.... എല്ലാ പതിവുകളും തെറ്റി....

സാധാരണ 5 മണി ആകുമ്പോൾ തന്നെ വിളിച്ചുണർത്തും അവൾ....

കണ്ണ് തുറക്കുമ്പോൾ കാണുന്നത് തനിക്കുള്ള ബ്രഷും പേസ്റ്റും ടവലുമായി ചിരിച്ചുകൊണ്ട് നിൽക്കുന്നവളെയാണ്....


കുളി കഴിഞ്ഞാൽ വന്ന് നിൽക്കും മുറിയുടെ മുൻപിൽ..... ചായയുമായി..... എന്തിനാണെന്ന് ചോദിക്കുമ്പോൾ പറയും കല്യാണം കഴിഞ്ഞാൽ ഞാൻ ചെയ്യേണ്ടതല്ലേ... ഇപ്പോഴേ പഠിക്കുവാ എന്ന്..... തന്റെ വായിലിരിക്കുന്ന പൂരത്തെറി കേൾക്കുമ്പോൾ നെഞ്ചിൽ മുത്തിയിട്ട് ഒരൊറ്റ ഓട്ടം.....


അതെല്ലാം എപ്പോഴോ തന്റെ ജീവിത ശൈലി ആയി മാറിയിരുന്നു.....


ഇന്നിപ്പോൾ കഴിയുന്നില്ല ഒന്നിനും.... തനിക്കിപ്പോൾ തന്റെ നിത്യചര്യകൾ സ്വയം ചെയ്യാൻ പോലും അറിയാത്ത അവസ്ഥയായിരിക്കുന്നു......

അവൻ അങ്ങനെ ഓരോന്നും മനസ്സിൽ ആലോചിച്ചുകൊണ്ട് എഴുന്നേറ്റു ശിവയുടെ ടേബിൾ ന്റെ മുന്നിൽ ചെന്ന് നിന്നു.... പതിയെ അവിടെ കിടന്ന കസേര നീക്കിയിട്ട് അതിൽ ഇരുന്നു....

താൻ കൊടുത്ത ഗിഫ്റ്റ് പൊതി അവൻ എടുത്ത് മേശയിൽ സൂക്ഷിച്ചു വച്ചു....

ശേഷം ആ ടേബിളിന്റെ പുറത്ത് തലചായ്ച്ചു..... പതിയെ കണ്ണുകൾ അടഞ്ഞു.... നിറഞ്ഞൊഴുകുകയാണ് അവന്റെ മിഴികളാകും നദി..... ആ കണ്ണുനീർ... അതവൾക്ക് വേണ്ടിയായിരുന്നു..... അവനേറെ സ്നേഹിച്ചവൾക്കുവേണ്ടി.....


\"ഒരു തവണ.... ഒരേ ഒരു തവണ നിന്നോട് പറയാൻ കഴിഞ്ഞിരുന്നെങ്കിൽ.....!!!\" അവന്റെ ഹൃദയം വിങ്ങിപ്പൊട്ടുകയായിരുന്നു.....

അവൻ വേഗം ഫോൺ എടുത്തു....

\"Amshiiii💞💋\" എന്ന നമ്പറിലേക്ക് കാൾ ചെയ്തു.....


\"താങ്കൾ വിളിക്കാൻ ശ്രമിക്കുന്ന നമ്പർ നിലവിലില്ല.....!!!\" അതേ വാക്കുകൾ.... ഇന്നലെ മുതൽ കേൾക്കുന്നവ.... മണിക്കൂറുകളായി താൻ അവൾക്കായി ചെവിയോർക്കുകയാണ്..... ഹൃദയം വിങ്ങും വിധമുള്ള ഈ വാക്കുകൾ മാത്രമാണ് ഇത്ര നേരമായി തന്നേ തേടിയെത്തിയതെന്ന് ഓർക്കുമ്പോൾ അവന് ചങ്ക് പറിയുന്ന പോലെ തോന്നി.....


കസേരയിലേക്ക് ചാഞ്ഞിരുന്നുകൊണ്ട് തലയ്ക്കു കൈ കൊടുത്തു മുകളിലേക്ക് നോക്കി ഇരുന്നു..... കഴിഞ്ഞു പോയ ഓരോ നിമിഷവും അവന്റെ മുൻപിൽ തെളിഞ്ഞു വരുകയായിരുന്നു.....
ശിവാംശി എന്ന പൊടിപെണ്ണിനെ കണ്ട നാൾ മുതലുള്ള ഓർമ്മകൾ......


\"താൻ പ്ലസ് വൺ ഇൽ കയറിയപ്പോൾ കിട്ടിയ കൂട്ടാണ് ദിയ..... അവളോടാണ് താൻ ശിവയുടെ കാര്യം ആദ്യം പറഞ്ഞത്.... വികാരമെന്തെന്ന് അറിയാതെ അലയുന്ന എന്റെ മനസ്സിന് ശാപമോക്ഷം തന്നവൾ..... തനിക്ക് ശിവയോടുള്ള വികാരം....അത്.... രണ്ട് ആത്മാക്കളെ ബന്ധിപ്പിക്കുന്ന പുണ്യമായ പവിത്രമായ വികാരം..... ശരീരത്തിലെ ചോര വറ്റിച്ചു സിരകളിലൂടെ അതിരില്ലാതെ ഒഴുകി താളം തുള്ളുന്ന.... ഭൂമിയിലെ സർവ്വ ചരാചരങ്ങളുടെയും നിലനിൽപ്പിനു ആധാരമായ....
അതിതീവ്ര വികാരം......
പ്രണയം..... ആണെന്ന് മനസ്സിലാക്കി തന്നത് ദിയയാണ്.....


ദച്ചു ഓരോന്ന് ഓർത്തിരിക്കുമ്പോഴാണ് ദിയയുടെ കാൾ വന്നത്.....


\"ഡാ എന്തായി അവൾ ഗിഫ്റ്റ് പൊട്ടിച്ചോ.....?\" ഫോൺ എടുത്തതും ചോദ്യമെത്തി.....


തലേന്ന് ശിവ ഗിഫ്റ്റ് തൈര്ക്കാത്തത് കണ്ട് സമാധാനം നഷ്ടപ്പെട്ടപ്പോഴും ദിയയെ തന്നെ ആയിരുന്നു അവൻ വിളിച്ചത്.....



\"എടാ പൊട്ടാ.... നീ വല്ലോം കേൾക്കുന്നോ..... എടാ ഇനിയെങ്കിലും നീ അവളോട് എല്ലാം തുറന്നു പറഞ്ഞില്ലെങ്കിൽ അവൾ എനിക്കിട്ട് പൊട്ടിക്കും..... അതുറപ്പാ.....
എടാ ദച്ചു......\" ദച്ചുവിന്റെ മറുപടി കേൾക്കാതെ വന്നപ്പോൾ അവൾ വീണ്ടും വീണ്ടും ചോദിച്ചു..... പക്ഷെ അപ്പോഴേക്കും ദച്ചുവിന്റെ കയ്യിൽ നിന്ന് ഫോൺ താഴേക്ക് വീണിരുന്നു.....




അവൻ നിലത്തേക്ക് ഊർന്നിരുന്നു.... കണ്ണുനീരില്ല.... വറ്റിവരണ്ടുപോയിരിക്കുന്നു മിഴികൾ..... വേദനയാണ്.... നിസ്സങ്കതയാണ്.... വിരഹമാണ് ഇപ്പോൾ ആ കണ്ണുകളിൽ തളം കെട്ടി നിൽക്കുന്നത്.....



****************




കാറിൽ കയറിയപ്പോൾ മുതൽ ശിവ ആരോടും മിണ്ടിയിട്ടില്ല.... മൗനമായി മിഴിവാർക്കുന്നവളെ വേദനയോടെ നോക്കാനെ ആ അച്ഛന് കഴിഞ്ഞുള്ളു.....


എയർപോർട്ടിൽ എത്തിയിട്ടും ഒരുമാതിരി മരിച്ച അവസ്ഥ ആയിരുന്നു ശിവയ്ക്ക്.....

ഫ്ലൈറ്റിൽ കയറിയപ്പോഴും അവൾ ആരെയും ശ്രദ്ധിച്ചില്ല.... തനിക്ക് അനുവദിച്ച സീറ്റിൽ പോയിരുന്നു....



മൗനമായി തന്നെ..... കണ്ണുകൾ പൂട്ടി ഒപ്പം മനസ്സിനെയും.... ഓർമ്മകളുടെ ഒഴുക്കിൽ കുത്തിയൊലിക്കാൻ വെമ്പുന്ന ഹൃദയത്തെയും പൂട്ടി..... നിർവികാരത മാത്രം.....
ശൂന്യമാണ് മനസ്.....



താൻ ഏത് ഫ്ലൈറ്റിൽ ആണെന്നോ എങ്ങോട്ടാണ് പോകുന്നതെന്നോ ശ്രദ്ധിച്ചില്ല.....


ഏറെ നേരത്തെ യാത്രക്കോടുവിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്തപ്പോൾ അവൾ അപ്പായോടൊപ്പം നടന്നു പുറത്തേക്ക്.....


പുറത്തെത്തി നോക്കിയപ്പോഴാണ് അവൾ ഞെട്ടിയത്.....



അവൾ വേഗം അപ്പായുടെ കയ്യിൽ കയറി പിടിച്ചു..... അത് പ്രതീക്ഷിച്ച പോലെ ഋഷി അവളുടെ കയ്യുടെ മേൽ കൈ വെച്ചുകൊണ്ട് നടന്നുകൊണ്ടേയിരുന്നു......


എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ..... എന്താനാണെന്ന് അറിയാനായി ശിവയുടെ ഹൃദയം തുടി കൊട്ടിക്കൊണ്ടിരുന്നു...........



തുടരും..........



\"MKR\"

❤ധ്രുവാ-14❤

❤ധ്രുവാ-14❤

4.7
2383

\"അപ്പാ.....\" ശിവ തന്റെ കൈ വലിച്ചു കൊണ്ട് ഉറക്കെ വിളിച്ചു....അയാൾ പതിയെ തിരിഞ്ഞു നോക്കി....\"ഇതെവിടെയാ..... മുംബൈ എയർപോർട്ട് ഇതല്ലല്ലോ.....\" ശിവയുടെ വാക്കുകൾക്ക് മൂർച്ച കൂടുതലായിരുന്നു....തന്നേ ദച്ചുവിൽ നിന്ന് അകറ്റിയതിന്റെ എതിർപ്പ് അവളുടെ ശബ്ദത്തിൽ പ്രതിധ്വനിച്ചു.....\"എല്ലാം പറയാം.... മോൾ ഇപ്പൊ അപ്പായുടെ കൂടെ വാ.....\" ഋഷികേശ് അവളുടെ തോളിലൂടെ കൈ ഇട്ടുകൊണ്ട് പറഞ്ഞു....പക്ഷെ പെട്ടന്ന് തന്നെ ശിവ ആ കൈകൾ തട്ടി മാറ്റി....തന്റെ മകളുടെ ആ പ്രവർത്തിയിൽ അയാൾക്ക് അല്പം സങ്കടം തോന്നി എങ്കിലും.... തന്റെ മകളുടെ നന്മയ്ക്കുവേണ്ടിയാണെന്ന് ഓർത്തപ്പോൾ അയാൾക്ക് അല്പം സമാധാനം തോന്നി.....\"\"TOKYO CITY, JAPAN \"\" എ