Aksharathalukal

❤ധ്രുവാ-14❤




\"അപ്പാ.....\" ശിവ തന്റെ കൈ വലിച്ചു കൊണ്ട് ഉറക്കെ വിളിച്ചു....


അയാൾ പതിയെ തിരിഞ്ഞു നോക്കി....



\"ഇതെവിടെയാ..... മുംബൈ എയർപോർട്ട് ഇതല്ലല്ലോ.....\" ശിവയുടെ വാക്കുകൾക്ക് മൂർച്ച കൂടുതലായിരുന്നു....

തന്നേ ദച്ചുവിൽ നിന്ന് അകറ്റിയതിന്റെ എതിർപ്പ് അവളുടെ ശബ്ദത്തിൽ പ്രതിധ്വനിച്ചു.....




\"എല്ലാം പറയാം.... മോൾ ഇപ്പൊ അപ്പായുടെ കൂടെ വാ.....\" ഋഷികേശ് അവളുടെ തോളിലൂടെ കൈ ഇട്ടുകൊണ്ട് പറഞ്ഞു....
പക്ഷെ പെട്ടന്ന് തന്നെ ശിവ ആ കൈകൾ തട്ടി മാറ്റി....


തന്റെ മകളുടെ ആ പ്രവർത്തിയിൽ അയാൾക്ക് അല്പം സങ്കടം തോന്നി എങ്കിലും.... തന്റെ മകളുടെ നന്മയ്ക്കുവേണ്ടിയാണെന്ന് ഓർത്തപ്പോൾ അയാൾക്ക് അല്പം സമാധാനം തോന്നി.....



\"\"TOKYO CITY, JAPAN \"\" എന്ന് എയർപോർട്ടിനു പുറത്തിറങ്ങിയപ്പോൾ കണ്ടതും ശിവ ഞെട്ടി തരിച്ചു.....


അപ്പാ മൗനമായി മുൻപോട്ട് പോവുകയാണ്.... എന്നാൽ തനിക്ക് ചുറ്റും നടക്കുന്നത് എന്താണെന്ന് അറിയാതെ ഉഴറുകയായിരുന്നു ശിവ.....
ഋഷികേശ് വേഗം ഒരു ടാക്സിക്ക് കൈ കാണിച്ചു.... എല്ലാവരും അതിൽ കയറി.... യാത്ര ആരംഭിച്ചു....



അഭിഷേകിനോടോ അഭിലാഷിനോടൊ ചോദിക്കണം എന്നുണ്ട്.... പക്ഷെ മനസ്സനുവദിക്കുന്നില്ല..... ഇന്നലത്തെ സംഭവത്തിന്‌ ശേഷം ആരോടും ഒന്നും മിണ്ടിയിട്ടില്ല എന്നതാണ് സത്യം.... തന്നോടും ആരും ഒന്നും മിണ്ടാൻ വന്നിട്ടില്ല.... എപ്പോഴോ അപ്പച്ചി എന്തോ ചോദിച്ചതും ഒരു തറപ്പിച്ചു നോട്ടത്തിൽ അവർ മൗനമായി....



ഒന്നും മനസ്സിലാകാതെ ശിവയ്ക്ക് ആകെ വട്ടുപിടിക്കാൻ തുടങ്ങിയിരുന്നു......



അല്പംനേരത്തെ യാത്രയ്ക്കൊടുവിൽ ഹൈ വേയിൽ നിന്ന് വണ്ടി റൂട്ട് മാറി ഒരു ചെറിയ എന്നാൽ തീരെ ഇടുങ്ങിയതല്ലാത്ത ഒരു റോഡിലൂടെ നീങ്ങിക്കൊണ്ടിരുന്നു.....



ഒരു അഞ്ചെട്ടു മിനിറ്റത്തെ യാത്രയ്ക്കൊടുവിൽ വണ്ടി ഒരു  ബിൽഡിങ്ങിനു മുൻപിൽ നിന്നു..... എല്ലാവരും ഇറങ്ങി....
ഒപ്പം ഒരു പാവ കണക്കെ ശിവയും.....



അല്പം കൂടി സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലായി അതൊരു വീടാണെന്ന്....
ഒരുപാട് വലുതൊന്നുമല്ലാത്ത എന്നാൽ ആവശ്യത്തിന് വലുപ്പവും ലുക്കുമൊക്കെ ഉള്ളൊരു വീട്......




അപ്പാ തന്റെ പോക്കറ്റിൽ നിന്ന് ചാവി എടുത്തു വീട് തുറക്കുന്നത് കണ്ടപ്പോൾ അവൾ അത്ഭുതപ്പെട്ടു.....



ഋഷി അകത്തേക്ക് കയറിയിട്ട് ശിവയെ അകത്തേക്ക് വിളിച്ചു.....
രണ്ടാമതായി ആ വീട്ടിൽ കയറിയത് ശിവയാണ്.....




പക്ഷെ അകത്ത് കയറിയിട്ടും എല്ലാവരും അവരവരുടെ സാധനങ്ങളുമായി പല വഴിക്ക് പിരിഞ്ഞപ്പോഴും ശിവ മാത്രം ഹാളിൽ തന്നെ നിന്നു.....


ഋഷി വന്നു വിളിച്ചിട്ടും ഒന്ന് ചലിക്കാൻ അവൾ തയ്യാറായില്ല....




\"എനിക്കറിയാം നിനക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടെന്ന്..... ഒക്കെതിനും ഉത്തരം എന്റെ പക്കലുണ്ട്.... ഞാൻ പറയാം.... ഇപ്പൊ നീ പോയി റസ്റ്റ്‌ എടുക്ക്.... ഒന്ന് മൈൻഡ് ഒക്കെ ഫ്രീ ആയിട്ട് നമുക്ക് സംസാരിക്കാം.....\" അയാൾ അത്ര മാത്രം പറഞ്ഞിട്ട് ഒരു മൂലയിലേക്ക് കൈ ചൂണ്ടിയിട്ട് വെളിയിലേക്ക് പോയി.....


ആ കൈ ചൂണ്ടിയിടത്തേക്ക് നോക്കിയപ്പോൾ മനസ്സിലായി അവിടെ കാണുന്ന മുറി തനിക്കുള്ളതാണെന്ന്.....
ഒന്ന് ആലോചിച്ചപ്പോൾ ഋഷി പറഞ്ഞത് ശെരിയാണ് എന്ന് അവൾക്കും തോന്നി.... ഇപ്പൊ റസ്റ്റ്‌ വേണം.... യാത്ര ക്ഷീണമുണ്ട്.... മനസ് കുലിഷിതമാണ്..... ഒന്ന് ആറിതണുക്കട്ടെ.....



അവൾ ബാഗുമായി മുറിയിലേക്ക് നടക്കുമ്പോഴും ഒന്ന് അവൾക്ക് നിശ്ചയമുണ്ടായിരുന്നു.....
തന്റെ മനസ്സിലെ പ്രക്ഷോഭങ്ങൾ അടങ്ങുകയില്ല.... അത് അടങ്ങണമെങ്കിൽ തന്റെ പുരുഷൻ.... താൻ ഹൃദയത്തിൽ സൂക്ഷിക്കുന്ന തന്റെ കണ്ണേട്ടൻ വിചാരിക്കണം.....


ഒപ്പം മറ്റൊന്നും അവൾക്കുറപ്പായിരുന്നു..... ആ സംഘർഷങ്ങൾ ഒരിക്കലും മാറില്ല.... കാരണം ഇനി ഈ ജീവിതത്തിൽ തന്റെ കണ്ണേട്ടനെ തനിക്ക് കാണാൻ കഴിയില്ലെന്നും അവൾക്കറിയാം.....



പക്ഷെ എന്തിന്.....???



കണ്ണന്റെ വാക്കുകളേക്കാൾ ഇന്ന് ശിവയെ വേദനിപ്പിക്കുന്നത് ഈ വേർപാടാണ്..... അപ്പായുടെയും വീട്ടുകാരുടെയും പെരുമാറ്റമാണ്....
തനിക്കും കണ്ണേട്ടനും ഇടയിലുള്ള ദൂരമാണ്.....



താനും ഒരു മനുഷ്യ ജീവിയാണ്....
വികാരങ്ങളുണ്ട്.... വിചാരങ്ങളുണ്ട്....
വേദനയുണ്ട്.... സന്തോഷവും....
പ്രണയിക്കുന്നുണ്ട്.....
ആ മാനുഷിക പരിഗണന എന്തുകൊണ്ട് തനിക്കിന്ന് ലഭിക്കുന്നില്ല.....



അവളുടെ മനസ്സ് നൂറായിരം ചിന്തകളാൽ പിരിമുറുകിയപ്പോൾ ഇതേസമയം ഋഷികേശ് ആകെ ടെൻഷനിൽ ആയിരുന്നു.....



തന്റെ മകളോട് സത്യങ്ങളൊക്കെ എങ്ങനെ അവതരിപ്പിക്കണം എന്നറിയാതെ അയാൾ വിഷമിക്കുകയായിരുന്നു..... ഏറെ നേരത്തെ ആലോചനയ്ക്കൊടുവിൽ അയാൾ തന്റെ ഫോൺ എടുത്തു ഭദ്രൻ അളിയൻ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് കാൾ ചെയ്തു..... തീർച്ചയായും അവിടെ നിന്നും തന്റെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ലഭിക്കുമെന്ന ശുഭാബ്‌ദി വിശ്വാസത്തിൽ അയാൾ മറുവശത്തു കാൾ അറ്റൻഡ് ചെയ്യുന്നതിനായി കാത്തു നിന്നു......







************




\"ആന്റി ദച്ചു......\"


\" അവൻ ശിവയുടെ മുറിയിലുണ്ട്.... \"



ദച്ചുവിന്റെ ഫോൺ കട്ട്‌ ആയതും അവന്റെ മൗനവും ദിയയെ വല്ലാതെ ഉലച്ചു..... അവനെന്തോ സങ്കടമുണ്ടെന്ന് അവൾക്കുറപ്പായിരുന്നു.....



\"എഹെ..... ശിവയുടെ മുറിയിലോ.... അപ്പൊ സെറ്റ് ആയോ.... ഇനി അതാവോ അവൻ മിണ്ടാഞ്ഞത്..... നോക്കാം.....\"
ദിയ മനസ്സിൽ വിചാരിച്ചുകൊണ്ട് മുകളിലേക്ക് പോയി.....



എന്നാൽ മുറിയിലെത്തിയതും അവിടെ കണ്ട കാഴ്ച ദിയയെ ഞെട്ടിച്ചു.....



തുടരും.......


\"MKR\"



❤ധ്രുവാ-15❤

❤ധ്രുവാ-15❤

4.6
2475

\"ദച്ചു എഴുന്നേൽക്കേടാ.... എന്താ ഇത്.... അയ്യോ ഈശ്വരാ.....\" ദിയ വേഗം ഓടി വന്നു.... താഴെ ചുരുണ്ടു കൂടി കിടക്കുന്ന ദച്ചുവിനെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.....\"എന്താടാ ഇതൊക്കെ.... എന്താ ഉണ്ടായേ.... ശിവ എവിടെ..... ദച്ചു....\"അവൾ വിളിക്കുന്നുണ്ടെങ്കിലും കണ്ണ് തുറന്നു നോക്കി എന്നല്ലാതെ അവനിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല....ദിയ ഒരുപാട് പ്രയാസപ്പെട്ട് അവനെ പിടിച്ചു നേരെ കട്ടിലിൽ ചാരി ഇരുത്തി.... ഒപ്പം അവളും അവന്റെ അടുത്തിരുന്നു.....താൻ ആയിട്ട് എന്തെങ്കിലും ചോദിക്കും മുൻപേ അവൻ അവളുടെ തോളിലേക്ക് ചാഞ്ഞു....\"പോയെടി എല്ലാം.... എന്റെ അംശി.... ഞാൻ നെയ്ത സ്വപ്നങ്ങൾ.... എന്റെ ലോകം.... സ്വ