Aksharathalukal

❤ധ്രുവാ-15❤





\"ദച്ചു എഴുന്നേൽക്കേടാ.... എന്താ ഇത്.... അയ്യോ ഈശ്വരാ.....\" ദിയ വേഗം ഓടി വന്നു.... താഴെ ചുരുണ്ടു കൂടി കിടക്കുന്ന ദച്ചുവിനെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.....





\"എന്താടാ ഇതൊക്കെ.... എന്താ ഉണ്ടായേ.... ശിവ എവിടെ..... ദച്ചു....\"



അവൾ വിളിക്കുന്നുണ്ടെങ്കിലും കണ്ണ് തുറന്നു നോക്കി എന്നല്ലാതെ അവനിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല....



ദിയ ഒരുപാട് പ്രയാസപ്പെട്ട് അവനെ പിടിച്ചു നേരെ കട്ടിലിൽ ചാരി ഇരുത്തി.... ഒപ്പം അവളും അവന്റെ അടുത്തിരുന്നു.....



താൻ ആയിട്ട് എന്തെങ്കിലും ചോദിക്കും മുൻപേ അവൻ അവളുടെ തോളിലേക്ക് ചാഞ്ഞു....



\"പോയെടി എല്ലാം.... എന്റെ അംശി.... ഞാൻ നെയ്ത സ്വപ്നങ്ങൾ.... എന്റെ ലോകം.... സ്വർഗം.... ജീവിതം... നശിച്ചു പോയിരിക്കുന്നു..... എല്ലാം.... എല്ലാം....\"


ദച്ചു പറയുന്നതൊന്നും ദിയക്ക് മനസ്സിലായില്ല എങ്കിലും ഒന്നുറപ്പായിരുന്നു..... ശിവയ്ക്ക് എന്തോ സംഭവിച്ചു.... നല്ലതല്ല എന്നും അറിയാം....




\"എടാ നീ ഒന്ന് തെളിച്ചു പറ.... അവൾക്കെന്താ.... അവൾ സേഫ് ആണോ.... അവൾ എവിടെ.... അവൾ എവിടെ പോയി ന്നാ....\"


നിഷ്കളങ്കമായി ചോദിക്കുന്നവളെ കണ്ടപ്പോൾ അവന്റെ സങ്കടം ഒന്നുകൂടി ഇരട്ടിച്ചു.....




\"സോ.... സോറി ഡീീ.... ഞാൻ..... അറിയാതെ..... പറ്റിപ്പോയി.... തിരുത്താൻ കഴിയില്ലെന്ന് അറിയാം..... പക്ഷെ.... വയ്യെടി... അവളില്ലാതെ......\"



പിന്നെ ദച്ചു നടന്നതൊക്കെയും വള്ളി പുള്ളി വിടാതെ അവളോട് പറഞ്ഞു..... അവൾ ആകെ ഷോക്ക്ഡ് ആയിരുന്നു....



\"ഇങ്ങനെ ഒരു ചതി പ്രതീക്ഷിച്ചില്ലല്ലോ.... അവൾ.... ശേ.... നീ.....

നിന്നേ ഞാൻ കുറ്റപ്പെടുത്തുന്നില്ല.... നിന്റെ അപ്പോഴുത്തെ മാനസികാവസ്ഥ അതായിരിക്കാം.... പക്ഷെ അത് അവൾ അറിയുന്നില്ലല്ലോ....


പക്ഷെ എന്തിനാവും അവളുടെ അച്ഛൻ അവളെ കൂട്ടിക്കൊണ്ട് പോയത്......


നീ പറഞ്ഞതുവെച്ചു നോക്കുമ്പോൾ.... ആ അച്ഛനും ഒരുപാട് ഇഷ്ടമല്ലായിരുന്നു നിങ്ങൾ ഒന്നിക്കുന്നത്.... പിന്നെ ഇപ്പൊ ഇതെന്താ ഉണ്ടായത്.... എന്താ ഇങ്ങനെയൊക്കെ.....\"


ദിയയുടെ വാക്കുകൾ കേട്ടപ്പോൾ ദച്ചുവും അത് ചിന്തിച്ചു....

\"\"ശെരിയാണ്... ഋഷി അമ്മാവൻ എന്താ അങ്ങനെ ചെയ്തത്..... അറിയണം.....\"\" അവൻ മനസ്സിൽ ഉറപ്പിച്ചു....





****************



ദിയ അല്പനേരം അവനോടൊപ്പം ഇരുന്നു അവന്റെ മനസ്സിലെ കനൽ അല്പം കെടുത്തിയിട്ടാണ് പോയത്..... പക്ഷെ അവൾ പോയി കഴിഞ്ഞതുംഒറ്റപ്പെടൽ മൂലം ദച്ചു ഉണ്ണിയുടെ മുറിയിലേക്ക് പോയി....



അവിടെ ഉണ്ണിയുടെ അവസ്ഥ കണ്ടപ്പോൾ അവന് വല്ലാതെ കുറ്റബോധം തോന്നി....



താൻ കാരണം വീണ്ടും തന്റെ സഹോദരൻ..... അവന്റെ മനസ്സിൽ വല്ലാത്തൊരു നീറ്റൽ അനുഭവപ്പെട്ടു....



\"ഏട്ടാ.....\" ദച്ചു ആർദ്രമായി വിളിച്ചു....




\"ഹ്മ്മ് പറയെടാ..... ഇനി എന്താ....


അങ്ങനെ അവളും പോയി....\"



\"ഏട്ടാ ഞാൻ..... എനിക്ക് അവളില്ലാതെ പറ്റില്ല.... അന്ന് ഒന്നും പറയാതിരുന്നത്.... അവളുടെ പിറന്നാളിന്റെ അന്ന് ഒരു സർപ്രൈസ് കൊടുക്കാൻ ആയിരുന്നു..... പക്ഷെ.... എനിക്ക് അവളെ വേണം ഏട്ടാ.... എന്നോടൊപ്പം... അവൾ ഉണ്ടാവണം.....\" അപ്പോഴേക്കും ദച്ചുവിന്റെ ശബ്ദം ഇടറി.....





\"ഹ്മ്മ്....
നിനക്ക് ഓർമ്മയുണ്ടോ എന്നെനിക്ക് അറിയില്ല.... പക്ഷെ...

പണ്ട് ഞാൻ പിണങ്ങിയാൽ ശിവ കരയുമായിരുന്നു.....
പക്ഷെ നീ പിണങ്ങിയാൽ.... ഒരു തരം വാശി ആയിരുന്നു അവൾക്ക്.... ആരോടും മിണ്ടില്ല... ഒന്നും കഴിക്കില്ല.... സ്വയം അങ്ങ് ഒതുങ്ങി കൂടും....

അത്രക്ക് ജീവനായിരുന്നു നീ അവൾക്ക്.... പിന്നെന്തേ.... നീ അത് അറിഞ്ഞില്ല.... നിന്റെ ഉള്ളിൽ അവൾ ഉണ്ടായിട്ടും നീ എന്തെ അവളെ പോകാൻ അനുവദിച്ചു..... എന്താടാ.... എന്തിനായിരുന്നു.... എന്റെ കുഞ്ഞി.... അവളൊരു പാവമല്ലാരുന്നോ....

ഇനി.... അവളെ..... \"

അല്പം നിർതിയിട്ട് അവൻ വീണ്ടും തുടർന്നു....


\"ഞാൻ ഒരിക്കൽ നിന്നോട് പറഞ്ഞത് നീ ഓർക്കുന്നോ.... ദേവൂട്ടിയെ എനിക്ക് നഷ്ടമായി.... നിനക്ക് ശിവയെ നഷ്ടപ്പെടാതിരിക്കാനാണ് ഞാൻ അന്ന് അങ്ങനെ പറഞ്ഞത്....
എന്റെ അവസ്ഥ നിനക്ക് വരാതിരിക്കാൻ..... എന്നിട്ടോ....

പക്ഷെ ഒരു വ്യത്യാസം ഉണ്ട്....
എന്റെ വേദന ഒരിക്കലും മാറില്ല....
നിന്റെ ദുഃഖം ഒരുപക്ഷെ നീ വിചാരിച്ചാൽ മാറിയേക്കാം....

നിന്റെ പഠനമൊക്കെ കഴിഞ്ഞിട്ട് നീ അവളെ അന്വേഷിച്ചു കണ്ടുപിടിക്ക്.... നിന്റെ ഭാഗത്താണ് തെറ്റ്.... അതുകൊണ്ട് നീ തന്നെ പരിഹാരവും കണ്ടെത്തണം.....\" ഉണ്ണി പറഞ്ഞത് കേട്ടപ്പോൾ ദച്ചുവിനും തോന്നി അത് ശെരിയാണെന്ന്......




**************



ശിവ തന്റെ മുറിയിലിരിക്കുമ്പോഴാണ് ഋഷി അയാളുടെ മുറിയിലേക്ക് പോകുന്നത് കണ്ടത്.... അവൾ വേഗം ആ മുറിയിലേക്ക് പോയി...




\"അപ്പാ.... ഇന്ന്.... ഈ നിമിഷം.... അപ്പാ എല്ലാം പറയണം... എനിക്ക് അറിയണം.... എല്ലാം.... അറിഞ്ഞേ പറ്റു.... അപ്പാ എന്നിൽ നിന്ന് മറക്കുന്നതെല്ലാം.....\" ശിവയുടെ ശബ്ദം ഉറച്ചതായിരുന്നു.....



അയാൾ ആദ്യമൊന്ന് ശങ്കിച്ചു....
പിന്നെ അവൾക്ക് നേരെ നിന്നു.... അവളുടെ തോളിൽ കൈ വെച്ചു....



\"ഹ്മ്മ്.... പറയാം.... എല്ലാം....
നീ അറിയണം എല്ലാം.....
അതിനുള്ള സമയമായി.....\" ഋഷി പറഞ്ഞതും ശിവ സത്യങ്ങൾ അറിയാൻ തയ്യാറായി.....




\"സത്യങ്ങൾ അതെത്ര കൈയ്പ്പ് ഏറിയവ ആണെങ്കിലും ഉൾക്കൊള്ളാൻ നീ തയ്യാറാവണം......\"


അയാൾ പറയുന്നത് കേട്ടപ്പോൾ തയ്യാറാണെന്ന ഭാവത്തിൽ ശിവ തലയാട്ടി.....



\"നിന്റെ അമ്മ.... She was my backbone.... അവളായിരുന്നു എന്റെ ബിസിനസ്സിലെ ആദ്യ പങ്കാളി..... And.... ഞങ്ങൾ ബിസിനസ്സിൽ നേടിയതൊക്കെ.... എന്ന് പറഞ്ഞാൽ...
ഏകദേശം 250crores ഞങ്ങളുടെ മക്കളുടെ പേരിൽ ആയിരുന്നു.....\" അയാൾ പറഞ്ഞത് കെട്ട് ശിവ ഞെട്ടി തരിച്ചു പോയി....



\"250 ഒ..... ഇതൊക്കെ.....
ഞങ്ങൾ.... ഞങ്ങളുടെ പേരിൽ എന്താ.... എനിക്കൊന്നും......\" അവൾ തലയിൽ കൈ വെച്ച്....




\"Yeah I know.... You dont know anything.... Dont feel stress....
ഞങ്ങളുടെ സമ്പാദ്യം... അത് ഞങ്ങളുടെ മക്കളുടെ പേരിൽ.....
It was a master plan by your mom... My പാറു....!!!\"
അയാൾ പറഞ്ഞത് കേട്ടതും ശിവ തറഞ്ഞു നിന്നു........




തുടരും.......



\"MKR\"



❤ധ്രുവാ-16❤

❤ധ്രുവാ-16❤

4.6
2214

\"അപ്പാ.... അമ്മയോ.....?\" ശിവ ഞെട്ടി ചോദിച്ചു.....\"അതേ.... നിന്റെ അമ്മ തന്നെ....\"\"പക്ഷെ.... എന്ത് മാസ്റ്റർ പ്ലാൻ.....?അമ്മയുടെ എന്ത് പ്ലാനാ.....\" ശിവ തിടുക്കം കൂട്ടി....\"ഹ്മ്മ്.... പറയാം.....ഞാനും നിന്റെ അമ്മയും തമ്മിൽ ഡിഗ്രി ക്ക് കയറിയ നാൾ മുതൽ പ്രണയത്തിൽ ആയിരുന്നു.... നിന്റെ അമ്മയുടെ വീട്ടിൽ അത് അറിയുകയും ചെയ്തു.... പക്ഷെ അവളുടെ ഇഷ്ടമായിരുന്നു അവളുടെ ആങ്ങളമാർക്ക് വലുത്... അതുകൊണ്ട് തന്നെ അവർ ഞങ്ങളെ എതിർത്തില്ല.... ഒപ്പം നിന്നു....പക്ഷെ എന്റെ വീട്ടിൽ സമ്മതമല്ലായിരുന്നു.... എന്റെ അമ്മയ്ക്ക് ഇഷ്ടമാണെങ്കിലും അച്ഛൻ എതിർത്തു..... അതിന് കാരണം അവളെ ഇഷ്ടമല്ലാത്തതുകൊണ്ടല്ല.... എനിക്ക് ഒരു ജോലിയും കൂല